വന്നു കുടുങ്ങിയവര്‍

2011, ഓഗസ്റ്റ് 14

ഫ്രീഡം വേണം, പരേഡ് വേണ്ട

നമ്മുടെ രാജ്യം സ്വാന്ത്ര്യം നേടിയതിന്റെ മറ്റൊരു വാര്ഷികപ്പുലരി കൂടി പിറക്കുകയാണ്,  സ്വാതന്ത്ര്യം ആഘോഷിക്കാനുള്ളതാണ്, അത് ഇന്ത്യാ മഹാരാജ്യത്തെ ഏതു രാജ്യക്കാരനും, ഏതു മതക്കാരനും, ഏതു ജാതിക്കാരനും ഒരു പോലെയുമാണ്, പക്ഷെ.. രാഷ്ട്ര സ്വാതന്ത്ര്യത്തിന്റെ ആഘോഷം തെരുവിലേക്ക് പറിച്ചു നടപ്പെടുമ്പോള്‍ നമുക്ക് നഷ്ടമാവുന്നത് നമ്മുടെ സ്വാതന്ത്ര്യം തന്നെയാണോ?

കുട്ടിക്കാലങ്ങളില്‍ , ആഗസ്ത് 15 , അല്ലെങ്കില്‍ ജനുവരി 26 ഒക്കെ മനസ്സിന് സന്തോഷം പകര്‍ന്നിരുന്നു, ഇന്ത്യന്‍ പതാകയുടെ നിറമുള്ള ചെറിയ കടലാസ്സു കഷ്ണങ്ങള്‍ ഷര്‍ട്ടില്‍ കുത്തി വെച്ച് കൂട്ടുകാരോടൊത്ത് സ്കൂളിലേക്ക് പോകുമ്പോള്‍ , സ്കൂള്‍ അസ്സംബ്ലിയില്‍ ഒരു മിച്ചു നിന്ന് എല്ലാവരും ദേശ ഭക്തി ഗാനങ്ങള്‍ ആലപിക്കുമ്പോള്‍ , ഹെഡ് മാസ്റ്റര്‍ ഉയര്‍ത്തിയ പതാകയിലേക്ക് നോക്കി എല്ലാവരും ഒരുമിച്ചു സലൂട്ട് ചെയ്യുമ്പോള്‍, അധ്യാപകര്‍ കൊണ്ട് തന്ന മിടായികളില്‍ മധുരം നുണയുമ്പോള്‍  ഒക്കെ മനസ്സിലേക്ക് സ്വാതന്ത്ര്യം എന്ന വാക്കിന്റെ സന്തോഷമാണ് സന്നിവേശിചിരുന്നത്. വാഹനങ്ങളില്‍, പാതയോരങ്ങളില്‍, കച്ചവട സ്ഥാപനങ്ങളില്‍ ഒക്കെ തൂക്കിയിട്ട വര്‍ണ്ണ മനോഹരങ്ങളായ ഇന്ത്യന്‍ പതാകകള്‍ മനസ്സിന് ആനന്ദമായിരുന്നു.


ഇന്ന് സ്വാതന്ത്ര്യം ആഘോഷിക്കുന്നതിനു പകരം, അതിന്റെ പേരില്‍ ആക്രോശിക്കുകയാണ് പലരും.   ആഘോഷം പരേഡ് എന്ന പേരിലും, മാര്‍ച് എന്ന പേരിലും റോഡിലേക്ക് ഇറങ്ങിയിരിക്കുന്നു, തെരുവുകളില്‍ പരേഡ് നടത്തിയാലും, മാര്‍ച് നടത്തിയാലും, മനുഷ്യ ജാലികയായാലും ഒക്കെ തിരിഞ്ഞു കുത്തുന്നത് നമ്മുടെ രാജ്യത്തെ സാധാരണ പൌരന്മാരെയാണ്, അവരുടെ സഞ്ചാര-യാത്രാ സ്വാതന്ത്ര്യങ്ങള്‍ക്കു മേല്‍ കട്ടപ്പാര വെച്ച് ബ്ലോക്കിടുന്നവര്‍ എന്ത് സ്വാതന്ത്ര്യമാണ് ആഘോഷിക്കുന്നത് എന്ന് മനസ്സിലാവുന്നില്ല. വഴിയിലെ മുള്ള് നീക്കം ചെയ്യുന്നത് വിശ്വാസത്തിന്റെ ഭാഗമാണെന്നു പഠിപ്പിച്ച മതത്തിന്റെ അനുയായികള്‍ പോലും ഇന്ന് വഴി തടസ്സം ഉണ്ടാക്കുന്ന പരേടിനും റാലികള്‍ക്കും പിന്നാലെയാണ്.

രാജ്യ സ്വാതന്ത്ര്യത്തിനു വേണ്ടി പടപൊരുതിയ പടനായകരുടെ പിന്‍ഗാമികള്‍ മുതല്‍, സ്വാതന്ത്ര്യ സമരത്തെ തള്ളിപ്പറഞവരും, ആഗസ്റ്റ്‌ 15 നെ ആപത്ത് 15 ആയി കണ്ടവരും,  ഇന്നലത്തെ മഴയ്ക്ക് മുളച്ചു പൊന്തിയ ചില ഈര്‍ക്കില്‍ പാര്‍ടികളും  വരെ അവരവരുടെ സംഘബലം കാണിക്കാനും, എതിരാളികളെ ഭയപ്പെടുതാനും ഒക്കെ സ്വാതന്ത്ര്യ ദിനവും, റിപ്പബ്ലിക് ദിനവും ഒക്കെ വേദിയാക്കുന്നു. ഈ മാര്‍ച്ചും പരേഡും ഒക്കെ സംഘര്‍ഷങ്ങളിലേക്ക് പോവാതെ നോക്കാന്‍ നമ്മുടെ രാജ്യത്തെ പോലീസും ഭരണകൂടങ്ങളും, കോടതിയും ഒക്കെ ഇടപെടേണ്ടി വരിക എന്നത് നാളെയുടെ ഭീതിതമായ പാരതന്ത്ര്യതെയാണ് ചൂണ്ടി കാട്ടുന്നത്.

കള്ളപ്പണത്തിനും, കൊള്ളക്കും എതിരായാണ് ഡിഫി യുടെ റാലിയെങ്കില്‍, പോപ്പുലര്‍   ഫ്രാന്റിന്റെത് രാജ്യത്തിന്‍റെ അഖണ്ടത കാത്തു സൂക്ഷിക്കാനും വേണ്ടിയാണത്രേ...     
രാജ്യത്തിന്റെ അഖണ്ടത നമ്മള്‍ ഓരോരുത്തരും കാത്തു സൂക്ഷിക്കേണ്ടത് തന്നെയാണ്, അത് തെരുവിലിറങ്ങി ബൂട്ടിട്ടു ചവിട്ടുന്നതിലോ, വിസിലൂതുന്നതിലോ അല്ല ഉയിര്‍ കൊള്ളുന്നത്‌, മതത്തിന്റെയും, ജാതിയുടെയും മതില്‍ കെട്ടുകള്‍ തകര്‍ത്തു സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും വിത്തുകള്‍ പാകുന്നതിലൂടെ മാത്രമേ അത് സാധ്യമാകൂ.രാജ്യത്തിന്റെ അഖണ്ടതക്ക് മേല്‍ മുറിവേല്പ്പിക്കുന്നവര്‍ തന്നെ അഖണ്ടതക്ക് വേണ്ടി ഗീര്‍വാണം മുഴക്കുന്നത്, അമേരിക്കയുടെ യുദ്ധവിരുദ്ധശ്രമങ്ങള്‍ പോലെയോ, അടിവാരം അമ്മിണി  യുടെ ചാരിത്ര്യ പ്രസംഗം പോലെയോ മാത്രമേ തോന്നൂ.

ഈയടുത്താണ് ഇത്തരത്തില്‍ ഫ്രീഡം പരേഡ് കേട്ട് തുടങ്ങിയത്, കേരളത്തില്‍ ഇത്തവണ ഈ പരേഡ് വിലക്കിയിരിക്കുകയുമാണ്, എന്ത് കാരണം പറഞ്ഞാണ് പരേഡ് വിലക്കിയതെന്നു ചോദിക്കാന്‍ ഞാന്‍ ആളല്ല, ഗതാഗത തടസ്സം സ്രിഷ്ടിക്കുന്നതിനാല്‍ ആണെങ്കില്‍ ഡി ഫി യുടെയും, മറ്റെല്ലാ സംഘടനകളുടെയും റാലിയും നിരോധിക്കെണ്ടിയിരുന്നു, അതുണ്ടായില്ല എന്ന് മാത്രമല്ല, മലപ്പുറത്ത്‌ ഡി ടി പി സി യുടെ കയ്യിലുള്ള കോട്ടക്കുന്ന് മൈതാനം എല്ലാ വിലക്കുകളും മാറ്റി വെച്ച്  ഡി ഫി ക്ക് റാലിക്കായി നല്‍കിയിരിക്കുന്നു, ഇതൊക്കെ ഈ സ്വാതന്ത്ര്യ ദിനത്തില്‍ തന്നെയാവുംപോള്‍ ഭിന്നിപ്പിച്ചു ഭരിക്കാന്‍ നോക്കിയ ബ്രിട്ടീഷുകാരനും നമ്മളും തമ്മില്‍ എന്ത് വ്യത്യാസം എന്ന് ചോദിച്ചു പോവുകയാണ്.

യുവ മനസ്സുകളിലേക്ക് വിവേചനത്തിന്റെയും, അനീതിയുടെയും കഥകള്‍ കുത്തിവെച്ചു മുതലെടുക്കുന്നവര്‍ക്ക് സര്‍ക്കാര്‍ തന്നെയാണ് ആയുധങ്ങള്‍ നല്‍കുന്നത്.പോപ്പുലര്‍ ഫ്രന്ടുകാര്‍ ദേശീയ പതാകയേന്തി  ഫ്രീഡം പരേഡ് നടത്തിയാല്‍ ദേശദ്രോഹവും, പൊതു നിരത്തില്‍ വാളുമേന്തി ആര്‍ എസ് എസുകാരന്‍ പഥസഞ്ചലനം നടത്തിയാല്‍ പോലിസ് സംരക്ഷണവും  നല്കുന്ന  ഈ നിയമപാലനം കൂടുതല്‍  തീവ്രവാദികളെ സൃഷ്ടിക്കുകയെ ഉള്ളൂ,  നിയമം എല്ലാവര്ക്കും, എല്ലാവരോടും ഒരു പോലെയാകണം. അതല്ലെങ്കില്‍ എല്ലാ  മാര്‍ച്ചും പരേഡും, റാലികളും ഒക്കെ നിരോധിക്കണം.പൊതു സ്ഥലങ്ങളിലെ സമ്മേളനങ്ങള്‍ക്കും മറ്റും വിലക്ക് വന്ന പോലെ റാലികള്‍ക്കും വരട്ടെ നിയന്ത്രണം.


സഞ്ചാര-യാത്രാ സ്വാതന്ത്ര്യം ഹനിക്കുന്ന എല്ലാ റാലികളും, പ്രകടനങ്ങളും, നിരോധിക്കുംപോള്‍ മത ഘോഷയാത്രകളും, 
ആഘോഷങ്ങളും തെരുവില്‍ ഇറങ്ങുന്നതും   നിരോധിക്കെണ്ടിയിരിക്കുന്നു, നേര്ച്ചകളില്‍, ഉത്സവങ്ങളില്‍, പള്ളിപ്പെരുന്നാളുകളില്‍ മാത്രമല്ല, നബിദിനതിനും, ശ്രീകൃഷ്ണ ജയന്തിക്കും, ഈസ്ടരിനും ഒക്കെ വഴി തടസ്സങ്ങള്‍ ഉണ്ടാക്കി ഘോഷയാത്രകളും, റാലികളുമാണ് നടക്കുന്നത്, നഗരങ്ങള്‍ മാത്രമല്ല ഗ്രാമങ്ങള്‍ പോലും വാഹനങ്ങളെ കൊണ്ട് വീര്‍പ്പു മുട്ടുന്ന ഇക്കാലഘട്ടത്തില്‍ റോഡു പൊതു  ആവശ്യങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുകയും, മറ്റുള്ള റാലികളും, ഘോഷയാത്രകളും സ്വകാര്യ സ്ഥലങ്ങളിലേക്ക് പറിച്ചു നടപ്പെടുകയും വേണം, അപ്പോഴേ സ്വാതന്ത്ര്യം പൂര്‍ണ്ണമാവുകയുള്ളൂ.

ഇപ്പോള്‍ കാസര്‍ഗോഡ്‌ വെടിവെപ്പും ചര്ച്ചയാണല്ലോ. സത്യത്തില്‍ ഒരു റാലിക്കിടയില്‍ ഉണ്ടായ കുഴപ്പങ്ങളാണ് രണ്ടു പേരുടെ ജീവന്‍ പോലും അപഹരിക്കപ്പെട്ടത്, കുഴപ്പം ഉണ്ടാക്കിയവര്‍ ലീഗുകാര്‍ ആണെന്ന് കാസര്‍ഗോട്ടെ മാര്‍ക്സിസ്റ്റുകാര്‍ പോലും പറയില്ല, പക്ഷെ റാലികള്‍ പലപ്പോഴും സാമൂഹ്യവിരുദ്ധര്‍ ആയുധമാക്കുന്നുണ്ട്, ഒരു ക്ഷേത്രത്തിനു നേരെയോ, പള്ളിക്ക് നേരെയോ, പോലീസിനു നേരെയോ ഒരേറു വന്നാല്‍ മതി ഒരു റാലി മാത്രമല്ല, ഒരു പാട് ദിവസത്തെ ഉറക്കമാണ് പിന്നീട് നമുക്ക് നഷ്ടമാകുന്നത്. ബൈകിലും, ജീപ്പിലും, ശരീരത്തിലും ചായം പൂശിയും, മദ്യപിച്ചും ഒക്കെ തെരുവ് കയ്യടക്കുന്ന കുട്ടിക്കോമരങ്ങള്‍ക്ക്  ആറാടാനുള്ള അവസരവുമാണ് ഇന്ന് രാഷ്ട്രീയ പാര്‍ടികളുടെ റാലികള്‍, കാസര്ഗോഡ് ഇത്തരത്തിലുള്ള ഒരു പാഠമാണ് നമ്മെ പഠിപ്പിക്കുന്നത്‌.

ഏവര്‍ക്കും ഒരായിരം സ്വാതന്ത്ര്യ ദിനാശംസകള്‍ ...

ചേര്‍ത്ത് വായിക്കാന്‍ : 1987 ല്‍ കുറ്റിപുറത്ത് നടന്ന മുജാഹിദു സംസ്ഥാന സമ്മേളനത്തിന്റെ ഒരു പ്രമേയം പൊതു  നിരത്തിലെ റാലികളും, ഘോഷയാത്രകളും നിരോധിക്കണം എന്നായിരുന്നു. 

8 അഭിപ്രായങ്ങൾ:

 1. കാസര്‍ഗോഡ്‌ എന്താണ് സംഭവിച്ചത് എന്ന് കാത്തിരുന്നു കാണാം. പിന്നെ പറഞ്ഞ പോലെ ജനങ്ങളെ ബുധിമുട്ടിക്കുന്നതാവരുത് ഒരു റാലിയും.അതിനെ തടയേണ്ടതുണ്ട്.ജന ജീവിതത്തെ സ്തംഭിപ്പിക്കാത്ത വിധം എന്തും അംഗീകരിക്കാം. അതിനെ ആണല്ലോ സ്വാതന്ത്രം എന്ന് പറയുന്നത്..
  പിന്നെ ബ്ലോഗില്ലെ അക്ഷരങ്ങള്‍ അല്പം വലിപ്പം കൂടിയോ എന്നൊരു സംശയം ഉണ്ട് ദുബൈക്കാരാ..

  മറുപടിഇല്ലാതാക്കൂ
 2. പൊതുജന സ്വാതന്ത്ര്യത്തെ മാനിക്കുന്നതാകട്ടെ എല്ലാ രാഷ്ട്രീയ പ്രവർത്തനങ്ങളും.
  സ്വാതന്ത്ര്യദിനാശംസകൾ.

  മറുപടിഇല്ലാതാക്കൂ
 3. വളരെ നല്ല രീതിയില്‍ ചര്‍ച്ച ചെയ്തു പരേഡ് എന്നാ വിഷയത്തില്‍. ജനങള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയില്‍ ആകട്ടെ എല്ലാ ആഘോഷങ്ങളും ഒപ്പം തുല്യ നീതിയും ലഭിക്കട്ടെ എന്നാശിക്കാം. സ്വാതന്ത്ര്യ ദിനാശംസകള്‍..

  മറുപടിഇല്ലാതാക്കൂ
 4. പരേഡ് ആയാലും റാലി ആയാലും സ്വാതന്ത്ര്യം തുല്യമാവണം....

  നന്നായി പറഞ്ഞു.... സ്വാതന്ത്ര്യദിനാശംസകൾ..... എന്റെയും വക

  മറുപടിഇല്ലാതാക്കൂ
 5. കാസര്ഗോഡ് ആക്രമം ആര് ഉണ്ടാക്കി എന്നാണ് താങ്കള്‍ പറയുന്നത്, ഏതോ സാമൂഹ്യ ദ്രോഹികള്‍ അല്ലേ, അല്ലെങ്കിലും മുസ്ലിം ലീഗുകാര്‍ സമാധാനത്തിന്റെ വെള്ളരി പ്രാവുകലനല്ലോ , നരിക്കട്ടെരിയില്‍ പൊട്ടിയത് സമാധാനത്തിന്റെ ബോംബും,

  മറുപടിഇല്ലാതാക്കൂ
 6. ഇയാളൊരു തനി ലീഗുകാരന്‍ ആണന്ന് എഴുത്തിലൂടെ പറയാതെ പറയുന്നുണ്ട്.സാരമില്ല എഴുതിക്കോളൂ,സ്വാതന്ത്ര്യം ഉണ്ടല്ലോ.

  മറുപടിഇല്ലാതാക്കൂ

വായനക്കാര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ കമന്റ് കോളത്തില്‍ രേഖപ്പെടുത്താം Sign in ചെയ്യാന്‍ കഴിയാത്തവര്‍ Name/URL ഓപ്ഷന്‍ വഴി പേരും സ്ഥലവും നല്‍കി അഭിപ്രായം രേഖപ്പെടുത്തുക.