വന്നു കുടുങ്ങിയവര്‍

2011, സെപ്റ്റംബർ 11

കടല്‍ നൃത്തം

ക്ഷണികമാം
യാത്രക്കിടയില്‍
ക്ഷുഭിതമാം കടല്‍
വീണ്ടും തിരയിളക്കി-
ചാടുന്നുണ്ടുയരത്തില്‍ .

ആര്‍ത്തിരമ്പുമ്പോഴും
അലയടിക്കുംപോഴും
കരകളില്‍ കരഞ്ഞും
കണ്ണുകള്‍
കാത്തിരിക്കുന്നു..


ചിരിക്കും ചിലങ്കകള്‍
മാദകചുവടുകളില്‍
നൃത്തം ചവിട്ടുമ്പോള്‍
വലക്കണ്ണികള്‍
മുറിയുന്നു.

ക്ഷുഭിതമാം
കടലില്‍  ഭീതിയും
തിന്നലയുന്ന നൌകകള്‍
ജീവിതം തിരയുന്നു
തിരകളില്‍

തുഴകള്‍ തിരഞ്ഞലയുന്ന
നൌകകള്‍ നന്കൂരങ്ങളില്‍
പരിലസിക്കും
ആഡംബരങ്ങളില്‍ തട്ടി
അകലുന്നു....

പിന്നെയും
ക്ഷുഭിതമാം കടല്‍
ആര്‍ത്തലച്ചുയരത്തില്‍
അങ്ങനെ ആഞ്ഞടിക്കുന്നു.
ഹൃദയത്തിലും..
6 അഭിപ്രായങ്ങൾ:

 1. ക്ഷുഭിതമാം
  കടലില്‍ ഭീതിയും
  തിന്നലയുന്ന നൌകകള്‍
  ജീവിതം തിരയുന്നു
  തിരകളില്‍
  നല്ല വരികള്‍...കവിത ഇഷ്ടമായി.

  മറുപടിഇല്ലാതാക്കൂ
 2. പൊട്ടിയ ചിലങ്കകളുടെ താളം മരണ കരച്ചിലുപോലെ

  മറുപടിഇല്ലാതാക്കൂ
 3. വരികളിൽ ആർത്തലച്ചെത്തിയ തിരമാലകളുടെ രൗദ്രഭാവം നന്നായിരിക്കുന്നു..

  മറുപടിഇല്ലാതാക്കൂ
 4. നല്ലൊരു ഭാവനാ ശാലിയായ കവിയെ
  ഈ കവിത വരച്ചു കാട്ടുന്നു .....
  എല്ലാ നന്മകളും നേരുന്നു .......
  അഭിനന്ദനങ്ങള്‍ ....

  മറുപടിഇല്ലാതാക്കൂ
 5. കൂടുതല്‍ വായിക്കുക ..ആശയങ്ങളോട് നീതി പുലര്‍ത്തി എഴുതുക ,,ആശംസകള്‍ ..:)

  മറുപടിഇല്ലാതാക്കൂ
 6. വളരാന്‍ ഏറെ മുതലുണ്ട്‌ കൈകളില്‍ എന്ന് ഈ വരികള്‍ പറയുന്നുണ്ട്. അരൂര്‍ജി പറഞ്ഞത് നൂറ്റൊന്നു വട്ടം മനസ്സിലോര്‍ക്കൂ...തീര്‍ച്ച....നാളെയിലെ ഒരു ദിവസമെങ്കിലും നിങ്ങള്‍ക്കുള്ളതായിരിക്കും....

  മറുപടിഇല്ലാതാക്കൂ

വായനക്കാര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ കമന്റ് കോളത്തില്‍ രേഖപ്പെടുത്താം Sign in ചെയ്യാന്‍ കഴിയാത്തവര്‍ Name/URL ഓപ്ഷന്‍ വഴി പേരും സ്ഥലവും നല്‍കി അഭിപ്രായം രേഖപ്പെടുത്തുക.