വന്നു കുടുങ്ങിയവര്‍

2011, ഒക്‌ടോബർ 25

അവാര്‍ഡ്

പ്രഭാതത്തില്‍ എഴുന്നേല്‍ക്കാന്‍ അയാള്‍ക്ക്‌ യാതൊരു മടിയുമുണ്ടായിരുന്നില്ല,
ഒട്ടിച്ചേര്‍ന്നു നില്‍ക്കുന്ന അധരങ്ങളെ തമ്മില്‍ പിളര്‍ത്തി അയാള്‍ ബ്രഷെടുത്തു,
ഇരുവരിപ്പല്ലുകളെ റെയില്‍വേട്രാക്കാക്കി
അയാളുടെ ബ്രഷ് ഒരു പുഷ്പുള്‍ ട്രെയിനിനെ പോലെ ഓടിക്കൊണ്ടിരുന്നു,
നുരഞ്ഞും, പതഞ്ഞും പൊന്തുന്ന കുമിളകളെ വാഷ്ബെയ്സിനിലേക്ക് തുപ്പി
അയാള്‍ ധൃതിയില്‍ നടന്നു; ഡൈനിംഗ് ഹാളിലേക്ക്...

തീന്മേശയില്‍ അയാളുടെ ശത്രു സൈന്യം എത്തിക്കഴിഞ്ഞിരുന്നു,
ശത്രുസന്നാഹങ്ങളെ നിമിഷങ്ങള്‍ കൊണ്ട് ആമാശയത്തിലേക്ക് തുരത്തിയെറിയാന്‍
അയാള്‍ക്ക്‌ ആരുടേയും സഹായം ആവശ്യമായി വന്നില്ല...
ധീരയോദ്ധവായി, തളരാതെ അയാള്‍ മുന്നേറികൊണ്ടിരുന്നു,
പിന്നെയും സമയബന്ധിതമായ ഒരുപാട് പോരാട്ടങ്ങള്‍ ഉണ്ടായി,
വ്യത്യസ്ത വേഷത്തില്‍ എത്തിയ ശത്രു സൈന്യങ്ങള്‍ ഒക്കെയും
അയാളുടെ അധരങ്ങള്‍ക്കുള്ളില്‍ ഞെരിഞ്ഞമര്‍ന്നു,
ഹിറ്റ്‌ ലറുടെ ഗ്യാസ് ചെമ്ബരിനു അകത്തായ ജൂതന്മാരെ പോലെ...

രാത്രിയുടെ യാമങ്ങളായി..അയാളുടെ കണ്ണുകള്‍ ഇമ ചേര്‍ന്നു,
അധരങ്ങള്‍ വീണ്ടും വിശ്രമം പൂണ്ടു..നാസിക ദ്വാരങ്ങള്‍ മാത്രം
ശബ്ദിച്ചു കൊണ്ടേയിരുന്നു.
ചീവീടുകളുടെ പരു പരുത്ത ശബ്ദത്തേക്കാള്‍ അരോചകമായിരുന്നു
അയാളുടെ നാസിക ദ്വാരങ്ങളില്‍ നിന്നുള്ള മുദ്രാവാക്യം വിളി;
പക്ഷെ ബുദ്ധിജീവികള്‍ അത് കാതോര്‍ക്കുന്നുണ്ടായിരുന്നു

പിന്നെയും പ്രഭാതം; ഏറ്റവും നല്ല സാമൂഹ്യ പ്രവര്‍ത്തകനുള്ള
അവാര്‍ഡു അയാള്‍ക്കായിരുന്നു..
അയാളുടെ ആ കൂര്‍ക്കം വലി ചുറ്റുപാടുകളിലെ അനീതികള്‍ക്കെതിരെയുള്ള
പ്രതിഷേധമായിരുന്നുവത്രേ...അയാളുറങ്ങുമ്പോള്‍ തലയിണക്കും
തലക്കുമിടയില്‍ വെച്ച അയാളുടെ കൈകള്‍ മുഷ്ടി ചുരുട്ടി കൊണ്ടായിരുന്നത്രേ..   

14 അഭിപ്രായങ്ങൾ:

 1. ഞാന്‍ ബുജി അല്ലാത്തകൊണ്ട് നര്‍മം ഒഴിച്ച് ബാക്കി ഒന്നും മനസിലായില്ല... :)

  മറുപടിഇല്ലാതാക്കൂ
 2. ഹഹ.. കലക്കി. ഇത് തന്നെയല്ലേ യഥാർത്തത്തിൽ സംഭവിക്കുന്നതും???

  മറുപടിഇല്ലാതാക്കൂ
 3. മനസ്സിലാവാത്തത് എഴുതിയാല്‍ ബുജി ആകുമോ ?എനിക്ക് ബുജി ആകണം ...

  മറുപടിഇല്ലാതാക്കൂ
 4. ഹ..ഹാ..എനിക്കൊന്നും പുടികിട്ടിയില്ല..ഞാനും ബുജിയല്ല...

  മറുപടിഇല്ലാതാക്കൂ
 5. ഇവിടെ വരാനും, വായിക്കാനും, കമന്റ് അടിക്കാനും ഒക്കെ തയാറായ എല്ലാ ബുജികള്‍ക്കും നന്ദി..നല്ല നമസ്കാരം

  മറുപടിഇല്ലാതാക്കൂ
 6. പിന്നെ ആര്‍ക്കും മനസ്സിലായില്ല എങ്കില്‍ മനസ്സിലാകുന്ന കുറെ പോസ്റ്റ്‌ ഇതിനു മുംപതെതുണ്ട്..അത് വായിച്ചു മൃതിയടയുക...സോറി സംപ്തൃപ്തിയടയുക

  മറുപടിഇല്ലാതാക്കൂ
 7. അപ്പോല്‍ ആവര്‍ഡ് നേടാന്‍ ഇത്രമതിയൊ?

  മറുപടിഇല്ലാതാക്കൂ
 8. പരപ്പനാടാ ....
  ഇത് പോലുള്ള മഹാ സംഭവങ്ങള്‍ ഒന്നും എഴുതല്ലേ ... വല്ലോരും കേറി അവാര്‍ഡ്‌ തരും ..പിന്നെ പരപ്പനാടന്‍ ബ്ലോഗ്‌ അവാര്‍ഡ്‌ ബ്ലോഗ്‌ ആകും ... ഈ അവാര്‍ഡ് ഫിലിം എന്നൊക്കെ പറയുന്ന പോലെ .....

  മറുപടിഇല്ലാതാക്കൂ
 9. ഇന്നത്തെ കാലത്ത്‌ അവാര്‍ഡ്‌ കിട്ടാന്‍ ഇത്രയൊക്കെ മതി..സത്യം.ഉറങ്ങുന്നവനെ വിളിച്ചുണര്‍ത്തി കൊടുക്കും...:)

  മറുപടിഇല്ലാതാക്കൂ
 10. അല്ലെങ്കിലും ഞങ്ങള്‍ ബുദ്ധിജീവികളെ കളിയാക്കുന്നത് ഇപ്പൊ ഒരു ഫാഷന്‍ ആയെക്കുവല്ലേ .ഞങ്ങടെ പ്രസിഡന്റ് വല്ലോം ഇതറിയണം .ഇവിടെ പരപ്പനങ്ങാടി അടിനടക്കും പറഞ്ഞേക്കാം.
  എന്തായാലും കഥ നന്നായി . ആശംസകള്‍ ............

  മറുപടിഇല്ലാതാക്കൂ
 11. നല്ല ഭാഷ,തുടര്‍ന്നും പ്രതീക്ഷിക്കുന്നു, എല്ലാ ആശംസകളും

  മറുപടിഇല്ലാതാക്കൂ

വായനക്കാര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ കമന്റ് കോളത്തില്‍ രേഖപ്പെടുത്താം Sign in ചെയ്യാന്‍ കഴിയാത്തവര്‍ Name/URL ഓപ്ഷന്‍ വഴി പേരും സ്ഥലവും നല്‍കി അഭിപ്രായം രേഖപ്പെടുത്തുക.