വന്നു കുടുങ്ങിയവര്‍

2011, നവംബർ 23

പുനര്‍ജ്ജനി

കാലത്തിന്റെ കറവവറ്റി 
ച്ചോരക്ക് കിതക്കുന്നു;
ആയുസ്സ്...
ശപിച്ച വാക്കുകളുടെ
ഉച്ചിഷ്ടങ്ങളില്‍ 
പെട്ടുലയുന്നു;
ജീവിതം...
അകലെ ആകാശങ്ങളില്‍
ദിശ തെറ്റി 
അലയുന്നൊരു പട്ടവും, 
വിതുമ്പുന്ന
നേര്‍ത്ത വീണകളില്‍
ശോകമായി നിന്നൊരു 
ഗാനവും,
നിറങ്ങളില്ലാത്ത
ജീവിതത്തിന്റെ
നിഴലുകളില്‍
പടര്‍ന്ന കറുപ്പുമുണ്ട് കൂട്ടിന്...

വെയിലിന്റെ വെളിച്ചങ്ങളെ
തിരയുന്ന 
മരണച്ചുകപ്പിലെ 
സൂര്യന്‍...
പ്രണയത്തിന്റെ
നീലാകാശങ്ങളില്‍
കാമം തേടുന്ന
നക്ഷത്രക്കണ്ണുകള്‍...
നിലാവിന്റെ നീലിമയില്‍
കാഴ്ചകളോട് 
കണ്ണടക്കുന്ന
ചന്ദ്രന്‍...
കറവ വറ്റുന്ന ആയുസ്സിന്റെ 
ചോരച്ച ചിത്രങ്ങളായി
പുനര്‍ജ്ജനിക്കുന്നു;
ഹൃദയത്തിന്റെ
ചുവരിലെ 
കറുകറുത്ത 
നിഴലനക്കങ്ങളായ്...16 അഭിപ്രായങ്ങൾ:

 1. ഇത്രമാത്രം നിരാശപ്പെടാന്‍ ഇവിടെ എന്തുണ്ടായി ?

  മറുപടിഇല്ലാതാക്കൂ
 2. എന്താ കാര്യം....?

  ആശംസകള്‍..

  മറുപടിഇല്ലാതാക്കൂ
 3. വെറുതെ ഒന്ന് കോറിയിട്ടതാ..വേദനിപ്പിച്ചു അല്ലെ..സോറി

  മറുപടിഇല്ലാതാക്കൂ
 4. ബൂലൊകം ഓണ്‍ലൈനില്‍ നഹമാരെ പറ്റിയുള്ള ലേഖനം കണ്ടപ്പോള്‍ കയറിയതാണു.
  ആശംസകള്‍..

  മറുപടിഇല്ലാതാക്കൂ
 5. ഹൃദയത്തിന്റെ
  ചുവരിലെ
  കറുകറുത്ത
  നിഴലനക്കങ്ങളായ്...
  ഹൃദയങ്ങളിലെ ...ആന്തരികമായ അവസ്ഥ ....നല്ല എഴുത്ത് എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

  മറുപടിഇല്ലാതാക്കൂ
 6. വളരെ നന്നായിട്ടുണ്ട്. ഇനിയും എഴുതണം

  മറുപടിഇല്ലാതാക്കൂ
 7. കാലത്തിന്റെ കറവവറ്റി
  ച്ചോരക്ക് കിതക്കുന്നു;
  ആയുസ്സ്...
  ശപിച്ച വാക്കുകളുടെ
  ഉച്ചിഷ്ടങ്ങളില്‍
  പെട്ടുലയുന്നു;
  ജീവിതം... ...നല്ല വരികള്‍ ,ഇനിയും എഴുതുക

  മറുപടിഇല്ലാതാക്കൂ
 8. കവിതയും നന്നായി കൈകാര്യം ചെയ്യുന്നു ...
  അഭിനന്ദനങ്ങള്‍ പരപ്പനാടാ ... !

  മറുപടിഇല്ലാതാക്കൂ
 9. വന്നു വായിച്ചവര്‍ക്കും, അഭിപ്രായം രേഖപ്പെടുത്തിയവര്‍ക്കും നന്ദി അറിയിക്കുന്നു....

  മറുപടിഇല്ലാതാക്കൂ
 10. >> കറവ വറ്റുന്ന ആയുസ്സിന്റെ
  ചോരച്ച ചിത്രങ്ങളായി
  പുനര്‍ജ്ജനിക്കുന്നു;
  ഹൃദയത്തിന്റെ
  ചുവരിലെ
  കറുകറുത്ത
  നിഴലനക്കങ്ങളായ്... <<

  സന്തോഷമായിരിക്കൂ മകാ.
  എന്തിനു വിഷാദം?
  എനിക്കില്ലാത്ത ദുഃഖം നിങ്ങള്‍ക്കെന്തിനു!
  ഈസാമിയുടെ അനുഗ്രഹം എന്നുമുണ്ടാകും.

  ഓം സ്വപ്നായ സ്നേഹായ കാമായ പൂമായ എല്ലാമായ എല്ലാം മായയായ സ്വാഹ!

  മറുപടിഇല്ലാതാക്കൂ
 11. @kannooraan
  ഇത്തരം ശ്ലോകങ്ങളൊക്കെ പരസ്യമായി എഴുതി വെച്ചാല്‍ ആശ്രമത്തിലേക്കു ശിഷ്യര്‍ എങ്ങനെ വരും ഗുരോ....ഇതൊക്കെ രഹസ്യമായി ചൊല്ലി തരെണ്ടാതല്ലേ..കണ്ണൂരാനാന്തസ്വാമിജീ..

  മറുപടിഇല്ലാതാക്കൂ

വായനക്കാര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ കമന്റ് കോളത്തില്‍ രേഖപ്പെടുത്താം Sign in ചെയ്യാന്‍ കഴിയാത്തവര്‍ Name/URL ഓപ്ഷന്‍ വഴി പേരും സ്ഥലവും നല്‍കി അഭിപ്രായം രേഖപ്പെടുത്തുക.