വന്നു കുടുങ്ങിയവര്‍

2012, ഏപ്രിൽ 5

എല്ലാരും ഇരിക്കി.. ഇഞ്ഞും ഗോളടിക്കും..

സെവന്‍സ്‌ ഫുട്ബാളിനായി മുള കൊണ്ട് കെട്ടിയുണ്ടാക്കിയതാണ് താല്‍കാലിക ഗ്യാലറി. പ്രശസ്തമായ കോഴിക്കോട്-മലപ്പുറം ടീമുകള്‍ തമ്മിലാണ് അന്ന് മല്‍സരം നടക്കുന്നത്. നിറയെ ആള്‍കൂട്ടം. ഫുട്ബാള്‍ കമ്പക്കാരനായ ഹാജിയാരും നേരത്തെ തന്നെ വന്നു സ്ഥലം പിടിച്ചിരുന്നു.. ഇരു ടീമുകളുടെയും പതാകകളുമായി ആരാധകര്‍ ആരവം തുടങ്ങിക്കഴിഞ്ഞു.. ഗ്യാലറി നിറഞ്ഞു കവിഞ്ഞിരിക്കുന്നു.

എല്ലാവരുടെയും കണ്ണുകള്‍ ഒരു പന്തിലേക്ക് തന്നെ, കണ്ണഞ്ചിപ്പിക്കുന്ന ഷോട്ടുകളും, ത്രസിപ്പിക്കുന്ന പാസ്സുകളുമായി പന്ത് കാലുകളില്‍ നിന്നും കാലുകളിലേക്ക് പായുന്നു. മൈതാനത്തിന്റെ പാതി പിന്നിട്ടാല്‍ മതി, ഗ്യാലറിയില്‍ നിന്നും ജനം ആരവം മുഴക്കാന്‍ തുടങ്ങും.. കളിയുടെ ആവേശം മൂത്ത് മൂത്ത്, മൂര്‍ദ്ധന്യത്തില്‍ എത്തിയിരിക്കുന്നു..ആരും ഇത് വരെ ഗോളടിച്ചിട്ടില്ല.. 

മൈതാനത്തിന്റെ പാതിയും പിന്നിട്ടു പന്തുമായി പായുന്ന മലപ്പുറം ടീമിന്റെ കളിക്കാരനെ എല്ലാവരും കയ്യടിച്ചു പ്രോല്‍സാഹിപ്പിച്ചു, എതിര്‍ ടീമായ കോഴിക്കോടിന്റെ പെനാല്‍ട്ടി ബോക്സും കടന്നു മുന്നേറുകയാണ് ആ പയ്യന്‍ .. തികഞ്ഞ പന്തടക്കത്തോടെ പയ്യന്‍ ഗോള്‍ പോസ്റ്റിനടുത്തെത്തിയിരിക്കുന്നു.. ഗ്യാലറിയിലെ മൊത്തം കണ്ണുകളും ആ പയ്യന് പിന്നാലെ പായുകയാണ്. നിസ്സഹായനായി കണ്ണ് തള്ളി നില്‍ക്കുന്ന ഗോള്‍ കീപ്പറെയും കബളിപ്പിച്ചു പന്ത് അതാ വലയിലേക്ക്.....ഗോള്‍ , പിന്നെ ഒരാരവമായിരുന്നു...ഗ്യാലറി ഒന്നാകെ എഴുന്നേറ്റു  നിന്ന് ആര്‍ത്തു വിളിച്ചു,  ഗോള്‍ ...ഗോള്‍ എങ്ങും ആവേശം അലകടലായി മുഴങ്ങി... അന്തരീക്ഷത്തില്‍ കൊടുങ്കാറ്റു പോലെ അലയൊലികള്‍ തീര്‍ത്തു..പക്ഷെ, ഗോള്‍ ആരവങ്ങള്‍ക്കിടയിലും അനങ്ങാതെ അങ്ങനെ ഗ്യാലറിയില്‍ തന്നെ ഇരിക്കുകയാണ് ഹാജിയാര്‍.. കാണികള്‍ പെട്ടന്ന് എഴുന്നേറ്റ ആ നിമിഷം മുതല്‍ ഹാജിയാരുടെ കണ്ണില്‍ നിന്നും പൊന്നീച്ച പാറുകയാണ്.. എഴുന്നേല്‍ക്കാനോ, ഇരിക്കാനോ വയ്യാത്ത വല്ലാത്തൊരു അവസ്ഥയിലായി ഹാജിയാര്.

കാണികള്‍ എണീറ്റപ്പോള്‍ ഗ്യാലറിയിലെ  മുളകള്‍ തമ്മില്‍ അടുത്തു, ഗ്യാപ്പില്‍ കിടന്നിരുന്ന ഹാജിയാരുടെ സുനാപ്ലി അതോടെ മുളങ്കാലുകള്‍ക്കിടയിലായി.. കളസം ധരിക്കാത്തതിനാല്‍ സുനാപ്ലി പൂര്‍ണ്ണമായും മുളകള്‍ക്കിടയില്‍  കിടന്നു ഞെരുങ്ങുകയാണ്.  വേദന കൊണ്ട് പുളയുന്ന  ഹാജിയാരെ ആരും ശ്രദ്ധിക്കുന്നേയില്ല. കുടുങ്ങിക്കിടക്കുന്ന സുനാപ്ലി എങ്ങനെയെങ്കിലും ഒന്ന് പുറത്തെടുക്കാനുള്ള തത്രപ്പാടിലായി പിന്നെ ഹാജിയാര്.

രണ്ടും കല്‍പ്പിച്ചു വലിച്ചെടുത്താലോ എന്ന് കരുതി, രണ്ടു തവണ പരീക്ഷണവും  നടത്തി നോക്കി, പക്ഷെ വേദനയായിരുന്നു ഫലം.. എത്രയായിട്ടും  ഗോള്‍ വീണ ആവേശം നിലക്കുന്നില്ല.. എല്ലാവരും ഇരുന്നാലല്ലേ ഗ്യാലറിയിലെ മുളകള്‍ തമ്മില്‍ അകന്നു വീണ്ടും ഗ്യാപ് ഉണ്ടാവുകയുള്ളൂ..ഹാജിയാര് പിറു പിറുത്തു... എന്നിട്ടും കാണികള്‍  ഇരിക്കണ്ടേ.. ആര്‍പ്പുവിളി തന്നെ, ആര്‍പ്പുവിളി! ഹാജിയാര്‍ക്ക് ക്ഷമ കെട്ടു.. അവസാനം ഒറ്റശ്വാസത്തില്‍ ഹാജിയാര് ഉറക്കെ വിളിച്ചു പറഞ്ഞു  'ഇരിക്കി, ഇരിക്കി ..എല്ലാരും ഇരിക്കി.. ഇഞ്ഞും ഗോളടിക്കും..'


മുന്നറിയിപ്പ്‌: കളി കാണാന്‍ പോകുമ്പോള്‍ അടിയില്‍ കളസം ധരിക്കാത്തവര്‍ക്ക് ...


50 അഭിപ്രായങ്ങൾ:

 1. hi hi :)സസ്പെന്‍സ് ആദ്യത്തെ പാര ഗ്രാഫില്‍ പൊളിച്ചു ///// അത് അവസാനത്തേക്ക് വെച്ചാ മതിയാര്‍ന്നു

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. നമ്മള്‍ മലപ്പുരത്തുകാര്‍ക്ക് ഈ മുളഗ്യാലരി സുപരിചിതമാണ്..അതിനെ പറ്റി അറിയാത്തവരും ഉണ്ടാകില്ലേ. അത് കൊണ്ടാ സസ്പെന്‍സ് ആക്കാതെ അവതരിപ്പിച്ചത്

   ഇല്ലാതാക്കൂ
  2. ഏതായാലും യൂനുസിന്റെ നിര്‍ദേശം പരിഗണിച്ചിട്ടുണ്ട്..സസ്പെന്‍സ് ആയി തന്നെ കൊടുത്തു..

   ഇല്ലാതാക്കൂ
 2. വളരെ ചെറുതായി പോയി.. ചിരി മുതലാക്കാന്‍ പറ്റിയില്ല... ഇഷ്ടപ്പെട്ടു. ആശംസകള്‍...

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഇനി മുതല്‍ ഇത്തരത്തിലുള്ള കാപ്സ്യുള്‍ നുറുങ്ങുകള്‍ ഇവിടെ കാണാം..അതിനു ശേഷം ഒരു ആത്മാംശമുള്ള കഥ എഴുതാനാണ് ആഗ്രഹം.. നന്ദി

   ഇല്ലാതാക്കൂ
 3. നല്ല തുടക്കം അവസാനം ഈ കോലത്തില്‍ ആക്കി കളഞ്ഞല്ലോ :)

  മറുപടിഇല്ലാതാക്കൂ
 4. ഷാജി - ഇത്തവണ എന്തോ ഒരുകുഴപ്പമുണ്ട്.... അത്രക്കങ്ങോട്ട് ഏറ്റിട്ടില്ല നര്‍മ്മഭാവന എന്നു തോന്നുന്നു

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ധൃതിയില്‍ എഴുതി പോസ്റ്റ്‌ ചെയ്തു, അതിന്റെ കുഴപ്പമാണ്..ഏതായാലും വന്നതിനും, ഉപദേശത്തിനും നന്ദി...

   ഇല്ലാതാക്കൂ
 5. നല്ല ആശയം ആയിരുന്നു....ഒന്നുകൂടി മസാല കേറ്റിയിരുന്നെങ്കില്‍ അടിപൊളി ആകുമായിരുന്നു...
  എന്തായാലും സുനാപ്ലി ഭാഗം വന്നപ്പോള്‍ ചിരിച്ചു എന്ന കാര്യം സമ്മതിക്കുന്നു...:)

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. മസാല കേറ്റി ദീര്ഘിപ്പിക്കേണ്ട എന്ന് കരുതി, ഇന്ന് ഒരുപാട് പോസ്റ്റുകള്‍ റിലീസ്‌ ആയ ദിവസമാണ്..എല്ലാര്‍ക്കും എല്ലായിടത്തും എത്തിപ്പെടെണ്ടേ ..നന്ദി

   ഇല്ലാതാക്കൂ
 6. ആദ്യം തന്നെ വായിച്ചപ്പോഴേ ഞാന്‍ ചിരി തുടങ്ങി. അങ്ങിനെ വേണ്ടായിരുന്നു. അവസാനം മാത്രം മനസ്സിലായാല്‍ ചിരി കുറെ കൂടി ഉച്ചത്തില്‍ ആയേനെ.
  അധികം എഴുതാതിരുന്നതാണ് രസം കൂട്ടിയത്‌.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. പലര്‍ക്കും അറിയാവുന്ന ഒരു തമാശ, എഴുതിയെന്നേയുള്ളൂ..ഇന്ന് ഒരു അര മണിക്കൂര്‍ നേരത്തെ പണിയാണ് ഈ പോസ്റ്റ്‌..നന്ദി റാംജി

   ഇല്ലാതാക്കൂ
 7. ഞാന്‍ അധികം ദീര്ഘിപ്പിക്കാതെ ചുരുക്കുകയായിരുന്നു...നീട്ടി ബോറടിപ്പിക്കെണ്ടെന്നു കരുതി...വായിച്ച എല്ലാവര്ക്കും നന്ദി

  മറുപടിഇല്ലാതാക്കൂ
 8. ഇനി കളസം ധരിക്കാന്‍ മറക്കില്ലാ...... ഹ്ഹോ ... എന്നാലും ഹാജിയാരുടെ ആ അവസ്ഥ..............@#$%^&%$#@@

  മറുപടിഇല്ലാതാക്കൂ
 9. ഇരിക്കി ഇരിക്കി ഇഞ്ഞും ഗോളടിക്കും...ഓര്‍ത്ത്‌ ഓര്‍ത്ത്‌ ചിരിച്ചു പോകുന്നു.

  മറുപടിഇല്ലാതാക്കൂ
 10. സുനാപ്ളി ചിരിപ്പിച്ചില്ലല്ലോ ,,മസാല കുറഞ്ഞിട്ടാണോ?ആ അറിഞ്ഞൂടാ

  മറുപടിഇല്ലാതാക്കൂ
 11. സംഗതി കലക്കി .. ഞമ്മക്ക് പെരുത്ത്‌ ഇഷ്ട്ടായി ഭായീ

  മറുപടിഇല്ലാതാക്കൂ
 12. ഏതായിരുന്നു ആ ടീമുകള്‍ ..?kfc കാളികാവ് v/s krs കോഴിക്കോടും തമ്മില്‍ ആയിരുന്നോ ...തിരൂരങ്ങാടി ,പരപ്പനങ്ങാടി ,ചെമ്മാട് ,കോട്ടക്കല്‍ ഒക്കെ ഞങ്ങള്‍ ട്രോഫിയടിച്ചു പോന്നവരാ ..കെ എഫ്‌ സി യുടെ ചുണ കുട്ടികള്‍ ..എഴുത്ത് നന്നായി ..നാട്ടിലെ കളിക്കളം ഓര്മ വന്നു ...

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. നിങ്ങള്‍ ഉദ്ദേശിച്ച ടീമുകളല്ല..സൂപര്‍ സ്റ്റുഡിയോ മലപ്പുറം, ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ്‌ കോഴിക്കോട്‌ ആണ് ഞാന്‍ മനസ്സില്‍ കണ്ടത്. ഈ ടീമുകളുടെ പോരാട്ടത്തിനാണ് പരപ്പനങ്ങാടി, തിരൂരങ്ങാടി, കോട്ടക്കല്‍, കൊണ്ടോട്ടി എന്നിവിടങ്ങളില്‍ വാശിയേറുക...പിന്നെ കെ എഫ് സി കാളികാവിനും ഞങ്ങളുടെ നാട്ടില്‍ ആരാധകരുണ്ട്..അതിനു കാരണവുമുണ്ട്. എന്റെ നാട്ടുകാരനായ ഒരു ബാബു എന്ന പയ്യന്‍ ആ ടീമിന് വേണ്ടി ബൂട്ടണിയുന്നുണ്ട്.

   ഇല്ലാതാക്കൂ
 13. ഈ റോഡ് റോളറ്. ഇത് ഞമ്മള് മുമ്പേ കണ്ട്ക്ക്ണ്. പത്ത് മീറ്ററ് നീളം നാല് മീറ്ററ് വീതി.! അമ്മായിരി ഒരു സാധനേന്ന് ഞമ്മള് പി.ഡബ്ല്യൂ യില് ഓട്ടിക്കൊണ്ടിര്ന്നേര്ന്ന്. ങ്ങളറിയില്ല്യേ മ്മടെരാമരശ്ശേരി ചൊരം ? ഹേയ്... നമ്മടെ താമരശ്ശേരി ചൊരം ന്ന്. ഒരിക്കലാ ചൊരം എറങ്ങുമ്പോ ഇതിന്റെ ബ്രേയ്ക്കങ്ങ്ട്ട് പോയി.അപ്രൂം ഇപ്രൂം ഭയങ്കരമായ കുയ്യല്ലേ കുയ്യ് ? എറക്കല്ലേ ? പണ്ടാരടങ്ങാൻ ഇത്ണ്ടോ പിടിച്ചാലും അമർത്ത്യാലും നിക്ക്ണ് ? കട്ക് മണി വിത്യാസത്തില് സ്റ്റേറിംഗൊന്ന്... ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാ മതീ....നമ്മടെ എഞ്ചിൻ തവ്ട് പൊടി... വിട്ടില്ലാ..ഇൻശാ... അള്ളാ..പടച്ചോനേ... ങ്ങള് കാത്തോളീം.... ന്ന് ഒരൊറ്റ വിളിആ....ഇഞ്ചിനങ്ങനെ പറ പറക്ക്വാണ്, ഏത്..? ഞമ്മടെ ഏറോപ്ല്യേൻ വ്ട്ട ചേലിക്ക്..അഹ്ഹാഹ ..അഹഹാ.. അഹഹഹ്ഹ്.. താമരശ്ശേരി റ്റു കോയിക്കോട് അമ്പത് കിലോമീറ്ററാ...... ഇതഞ്ച് മിനിറ്റോണ്ട്...... എത്തി.ഹ്മ്പ്ഫേഹ്യീ...ഠീം...ഒരൊറ്റ കുത്താ... ആല് മരത്തില്....ആല് മരം അപ്പ തന്നെ പൊളിഞ്ഞ് വീണ്. പക്ഷേ അ ഉ കൊണ്ട് എന്താ...?എഞ്ചിൻ അവടെന്നു....

  കുറച്ചേ ഉള്ളു എങ്കിലും രസായിട്ട്ണ്ട്. ഒന്നൂ കൂടി ജോറാക്കാനുള്ള മരുന്ന് ണ്ടായിര്ന്നൂ ഇതില്. എന്തായാലും 'സുനാപ്ലി' കൊള്ളാം. ആശംസകൾ.

  മറുപടിഇല്ലാതാക്കൂ
 14. ഹഹ ഈ കഥ മറ്റൊരു രീതിയില്‍ ഞങ്ങളുടെ നാട്ടിലും കേള്‍ക്കാം..നന്നായി അവതരണം.

  മറുപടിഇല്ലാതാക്കൂ
 15. ഇത് നന്നായി....ഷാജീക്ക...നമ്മടെ നാട്ടില്‍ വേറൊരു കഥയുണ്ട്...അത് ഇങ്ങനെ,
  അമ്പലാത്തിലെ പൂരത്തിന്റെ അനൌണ്‍സ്മന്റ് ...”സ്ത്രീകള്‍ പോകുന്ന വഴിയിലെ മതിലുനു മുകളില്‍ നിന്നും പുരുഷന്മാര്‍ എത്രയും പെട്ടെന്നു അവിടെ നിന്നും മാറണം...അല്ലേങ്കില്‍ അവരുടെ കാലുകള്‍ ആട്ടാതെ ഇരിക്കണം”
  “കാലാട്ടരുത് ബള്‍ബാടുന്നുണ്ട്”...

  മറുപടിഇല്ലാതാക്കൂ
 16. ഈ അടിച്ചത് ഉഗ്രന്‍ ചിരിഗോള്‍. ഇഞ്ഞും അടിക്കണം.

  മറുപടിഇല്ലാതാക്കൂ
 17. ചില സ്വാതന്ത്ര്യങ്ങള്‍ ഇങ്ങനെയുള്ള പൊല്ലാപ്പുകളില്‍ പെടുന്നത് നേര്..!
  നാട്ട് കാഴ്ച നന്നായി.. നീറ്റല്‍ ആജിയാറ്ക്കും..:)

  മറുപടിഇല്ലാതാക്കൂ
 18. ഹി ഹി .... ചിരിച്ച് മറിഞ്ഞു... ഹാജിയാര്‍ക്കറിയാം ഹാജ്യാരുടെ ബെഷ്മം.....

  മറുപടിഇല്ലാതാക്കൂ
 19. കൊള്ളാം മാഷെ,,,,രസായിട്ടുണ്ട്,,,ഫുട്ബാള്‍ മേളകള്‍ നമ്മുടെ നാട്ടിലെ ഉത്സവങ്ങളല്ലെ,,, ഹാജിയാര്‍ക്ക് ഒരുപാര്‍ട്ടിയിലും അംഗത്വമില്ലാത്തതോണ്ടാകും സ്വതന്ത്രനായി വന്നത്,,,, ഏതായലും നന്നായിട്ടുണ്ട്,,ഇനിയും വരട്ടെ,,,

  മറുപടിഇല്ലാതാക്കൂ
 20. കുറഞ്ഞ വരിയില്‍ നല്ലൊരു നര്‍മം ഓര്‍ത്ത് ചിരിക്കാന്‍ പറ്റിയ സാധനം

  മറുപടിഇല്ലാതാക്കൂ
 21. അത്ര പോരാ അല്ലീ

  എങ്കിലും ഒന്ന് ഏറ്റു

  മറുപടിഇല്ലാതാക്കൂ
 22. ഷാജി,
  കോമഡി ഇഷ്ടപ്പെട്ടു. ചുരുക്കിയെഴുതിയത് കൂടുതല്‍ വായനക്കാരെ ആകര്‍ഷിക്കും. എഡിറ്റിംഗ് മുകളില്‍ പറഞ്ഞപോലെ നനാക്കിയിരുന്നെന്കില്‍ സംഗതി പോളപ്പനായേനെ.........

  മറുപടിഇല്ലാതാക്കൂ
 23. സസ്പെൻസ് തോന്നിയില്ല..ഞാനുമൊരു പുരുഷനായതു മൂലമാവാം.. കുട്ടിക്കാലത്ത്, തല പോയി വീണുകിടക്കുന്ന തെങ്ങിന്റെ തുമ്പിൽ കൂട്ടമായിരുന്നാടുമ്പോൾ പിടി വിട്ട് ഹാജിയാരെ അനുഭവിച്ചിട്ടുണ്ട്.. :).

  മറുപടിഇല്ലാതാക്കൂ
 24. ഗാലറിയിലെ കളികളും വിഷയമാക്കാം....
  ഇതേതായാലും കലക്കി....ഹജിയാര്‍ക്ക് മറക്കാനാവാത്ത ഗോള്‍!

  മറുപടിഇല്ലാതാക്കൂ
 25. പലരും പല രീതികളില്‍ വ്യാഖ്യാനിച്ചിട്ടുള്ള ഒരു സംഭവം ..തമാശ എന്ന ഗണത്തില്‍ ഏതായാലും ഇതിനെ പെടുത്താന്‍ വയ്യ...ഒരാള്‍ പ്രാണ വേദന കൊണ്ട് പിടയുംപോളോ ഒരാളുടെ വൃഷണങ്ങള്‍ ഞെരിഞ്ഞു അമരുമ്പോളോ യഥാതതമായ ഒരു തമാശയല്ല അവിടെ ഉണ്ടാകുന്നത് ..വേദനിക്കുന്നവരുടെ ചേഷ്ടകളും അവസ്ഥയും കണ്ടു ചിരിക്കുന്നത് ഒരു തരം സാഡിസം ആണ് .അറിഞ്ഞോ അറിയാതെയോ ഇക്കാര്യങ്ങള്‍ പരിഗണിക്കാതെ നമ്മളില്‍ പലരും ഇതൊക്കെ കണ്ടും കണ്ടത് ഓര്‍ത്തും പറഞ്ഞും ചിരിക്കാറുണ്ട് ..തമാശ എന്നാല്‍ എല്ലാവര്ക്കും ചിരിക്കാന്‍ പറ്റുന്നതും നിര്‍ദോഷവും ആയ ഫലിതങ്ങള്‍ ആണ് .ഒരാള്‍ കരയുകയും കുറെ പേര്‍ ചിരിക്കുകയും ചെയ്യുന്നത് തമാശയായി കരുതാന്‍ വയ്യ ..നിര്‍ഭാഗ്യവശാല്‍ പണ്ടുകാത്തു സിനിമയിലും നാടകത്തിലും ജീവിതത്തിലുമൊക്കെ ഇത്തരം വെച്ച് കെട്ടലുകളെ തമാശയായി തെറ്റിദ്ധരിപ്പിച്ചു അവതരിപ്പിക്കുന്നതാണ് മലയാളിക്ക് ശീലം ..

  മറുപടിഇല്ലാതാക്കൂ
 26. ഹി ഹി ഹാജിയാരുടെ ലത് ( കൊച്ചിന്‍ ഹനീഫ പണ്ട് പറഞ്ഞ സാധനം) മുളകള്‍ക്കിടയില്‍ കുടുങ്ങിയതു ആലോചിക്കുമ്പോള്‍ തന്നെ ചിരി വരുന്നു
  കൊല്ലം പന്ത് കളിയുടെ ഓര്‍മ്മയും പോസ്റ്റ്‌ പുതുക്കി ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 27. എന്നാലും ...ഹാജിയാര്ടെ ആ ഒരവസ്ഥ ...ഹൂ ... ആ സീനോര്‍തിട്ടു ചിരി വരുന്നു .... കൊള്ളാം മാഷേ ....ആശംസകള്‍ ..:))

  മറുപടിഇല്ലാതാക്കൂ
 28. ചിരിയല്ല വന്നത് ...ഇത് ആരെയോ തൃപ്തിപ്പെടുത്തുന്ന രൂപത്തിലായി പോയി ..

  മറുപടിഇല്ലാതാക്കൂ
 29. ഷാജി ഹോസ്പിറ്റല്‍ തിരക്കുകളാല്‍ ഇപ്പോഴാണ്‌ വായിക്കാന്‍ കഴിഞ്ഞത്‌... ഹാജിയാരുടെ സുനാപ്ളി കുടുങ്ങാന്‍ പറ്റിയ സമയം കൊള്ളാം... പൂച്ചക്ക്‌ വീണവായന എലിക്ക്‌ പ്രാണ വേദന.. ചില ഭാഗങ്ങള്‍ ചിരിപ്പിച്ചു.. ഇതിലും നല്ല നര്‍മ്മങ്ങള്‍ പോരട്ടെ.

  മറുപടിഇല്ലാതാക്കൂ
 30. സ്വതന്ത്രനായ സുനാപ്പി.. കൊള്ളാം..

  മറുപടിഇല്ലാതാക്കൂ

വായനക്കാര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ കമന്റ് കോളത്തില്‍ രേഖപ്പെടുത്താം Sign in ചെയ്യാന്‍ കഴിയാത്തവര്‍ Name/URL ഓപ്ഷന്‍ വഴി പേരും സ്ഥലവും നല്‍കി അഭിപ്രായം രേഖപ്പെടുത്തുക.