വന്നു കുടുങ്ങിയവര്‍

2011, ജൂലൈ 19

അഞ്ചാം പനി, അഥവാ അഞ്ചാമത്തെ മന്ത്രിക്കു വേണ്ടിയുള്ള പനി


അഞ്ചാമത്തെ മന്ത്രിക്കു വേണ്ടിയുള്ള ഓട്ടത്തിനിടയില്‍ ഉണ്ടാകുന്ന ഒരുതരം പനിയാണ് അഞ്ചാം പനി, രോഗിയുടെ ഇഷ്ടം നിറവേറ്റി കൊടുക്കുക  എന്ന ഒറ്റ ചികിത്സയെയുള്ളൂ, ഈ രോഗത്തിന് . കഴിഞ്ഞ മേയ് 13 നാണു ലീഗ് എന്ന കുട്ടിക്ക് ഈ പനി തുടങ്ങിയത്. . ഒരുപാട് ഡോക്ടര്‍മാര്‍ മാറി മാറി ചികിത്സിച്ചിട്ടും പനി മാറുന്ന ലക്ഷണമില്ല. ആദ്യത്തെ ഒന്ന് രണ്ടാഴ്ച കുഞ്ഞൂഞ്ഞു ഡോക്ടര്‍ ടെ ചികിത്സയിലായിരുന്നു. ഈ കുട്ടിയുടെ ബാപ്പ സാധാരണ ഡോക്ടര്‍ മാരെ കാണിക്കാന്‍ അങ്ങോട്ട്‌ പോകല്‍ പതിവില്ല. ബാപ്പ പ്പാപ്പാന്റെ കാലം മുതലുള്ള താവഴിയണിത്, എന്നാല്‍ ഇക്കുറി ബാപ്പയടക്കം കോട്ടയത്തെ കുഞ്ഞൂഞ്ഞു ഡോക്ടര്‍ടെ വീട്ടില്‍ പോയി കണ്ടു. കുഞ്ഞൂഞ്ഞു ഡോക്ടര്‍ പരിശോധിച്ചപ്പോഴാണ് രോഗം അഞ്ചാം പനി യാണെന്ന് ഉറപ്പായത്.മുമ്പ് ഒന്ന് ഒന്നര ഒന്നേമുക്കാല്‍ കൊല്ലത്തോളം ഈ കുട്ടിയെ ചികിത്സിച്ച പാരമ്പര്യമുള്ളതിനാല്‍ രോഗം എളുപ്പത്തില്‍ മനസ്സിലാക്കാനായി. കുഞ്ഞൂഞ്ഞു ഡോക്ടര്‍ നല്‍കിയ ഇന്ജക്ഷനില്‍  കുറച്ചു സമാധാനമുണ്ടായിരുന്നു.  കിടത്തി ചികിത്സക്ക്  കൂട്ടക്കാതതിനാല്‍ കുട്ടിയെ അന്ന് രക്ഷിതാക്കളോടൊപ്പം വിട്ടു,  പക്ഷെ  അന്ന് മുതല്‍ നിരീക്ഷണത്തിലായിരുന്നു,  പിന്നീട് ചീഫ് വിപ്പോമോള്‍ യെന്ന മരുന്ന്  നല്‍കാന്‍ നോല്‍ക്കി പക്ഷെ ഫലിച്ചില്ല. ദെപുടി യെന്ന ആന്റി ബയോട്ടിക്കും ഏശിയില്ല.   കൊടുത്താല്‍ ഒക്കെ തുപ്പിക്കളയുക. അതല്ലെങ്കില്‍ വയറിളകി പോകുക,  ഡോക്ടര്‍ മാര്‍ ആകെ കുഴങ്ങിയിരിക്കുകയാണ്‌, കഴിഞ്ഞ പരീക്ഷക്ക്‌ 24 ല്‍ 20 മാര്‍ക് വാങ്ങി പാസ്സായ കുട്ടിയാണ്, എന്ത് ചെയ്യും, ഹൈകമാണ്ട് ഹോസ്പിറ്റലിലേക്ക് റെഫര്‍ ചെയ്താലോ , കുഞ്ഞൂഞ്ഞു ഡോക്ടര്‍ ഉം സഹ ഡോക്ടര്‍ മാറും തല പുകഞ്ഞു ...

മേജര്‍ കാര്യങ്ങളില്‍ പണ്ടേ പ്രശസ്തരായ ചില മലയാളി ഡോക്ടര്‍ മാരുണ്ട് അങ്ങ് ഡല്‍ഹിയിലെ ഹൈകമാണ്ട് ഹോസ്പിറ്റലില്‍, ആന്റണി ഡോക്ടര്‍, രവി ഡോക്ടര്‍, മുല്ലപ്പള്ളി ഡോക്ടര്‍, വേണുഗോപാല്‍ ഡോക്ടര്‍, തോമസ്‌ ഡോക്ടര്‍ ഇവരൊക്കെ സ്വന്തം 'കാര്യങ്ങളില്‍' പ്രശസ്തരും, ഈ കുട്ടിയെ നന്നായി അറിയുന്നവരുമാണ്.    ഇനി അവിടത്തെ ചികിത്സയില്‍ കാര്യങ്ങള്‍ ഫലം കണ്ടാല്‍ മതിയായിരുന്നു.. എല്ലാവരും പ്രാര്‍ത്ഥനയോടെ കാത്തിരുന്നു.  മെയിന്‍ ഡോക്ടര്‍ മന്‍മോഹന്‍ ജിയുടെയും ലേഡി ഡോക്ടര്‍ സോണിയാജിയുടെയും തിരക്കൊന്നു ഒഴിഞ്ഞിട്ട് വേണ്ടേ... രോഗം ഉള്ളില്‍ കിടന്നു നീറി പുകയുംപോഴും എല്ലാവരും ഹൈകമാണ്ടില്‍ പ്രതീക്ഷയര്‍പ്പിച്ചു... മുമ്പ് ഇതേ കുട്ടിക്ക് തന്നെ ഇതിനെക്കാള്‍ മൂര്ചിച്ച രോഗങ്ങള്‍ വന്നിട്ടും ഈ ഹോസ്പിറ്റലില്‍ നിന്നും ഓപറേഷന്‍ കൂടാതെ സുഖപ്പെടുതിയിട്ടുണ്ട്.


ആന്റണി ഡോക്ടര്‍ വളരെ പ്രശസ്തനാണ്. ഇങ്ങോട്ട് രോഗം വരാതെ തടുക്കുക, അങ്ങോട്ട്‌ വല്ലതും (പണി) കൊടുക്കുക  ഈ വകുപ്പിലാണ് അദ്ദേഹം. വൈദ്യ ശാസ്ത്രത്തില്‍  ഇതിനു പ്രതിരോധോലെജി എന്നാണ് പറയുക, ഇത്തരം ഡോക്ടര്‍ മാര്‍ മുമ്പത്തെ കാര്യങ്ങള്‍ ആലോചിച്ചു തല പുണ്ണക്കാറില്ല. പഴയ സഹായങ്ങള്‍ക് നന്ദി കാണിക്കാരുമില്ല. മഞ്ഞാളം കളി യെന്ന വൈറസാണ് ഉള്ളില്‍ കയറിയതെന്ന് അറിഞ്ഞിട്ടും കുട്ടിയുടെ രോഗം മാറാന്‍ വേണ്ട അടിയന്തിര ചികിത്സ (കാബിനെറ്റ്‌ ഡോസ്) കൊടുക്കാതെ പകരം ഹുമന്‍ റിസോര്‍സ് എന്ന കുറഞ്ഞ ഡോസാണ്  ആന്റണി ഡോക്ടര്‍   റെഫര്‍ ചെയ്തത്, ഈ കുട്ടിയെ സ്വതന്ത്രനാക്കി വിടാതെ നിയന്ത്രിച്ചു വേണം ചികിത്സിക്കാന്‍ എന്നാതാണ് ആന്റണി ഡോക്റ്റര്‍ടെ താല്പര്യം.

ഈ കുട്ടിയെ ചികിത്സിച്ചാല്‍ സ്വന്തം കയ്യില്‍ നിന്നും 'വകുപ്പ് ' ചെലവാകുമെന്ന് ഭയന്ന് മറ്റു മലയാളി ഡോക്ടര്‍ മാര്‍ മൌനികളായി.  ആന്റണി ഡോക്റ്ററില്‍ അതീവ വിശ്വാസം അര്‍പ്പിച്ച ഹൈകമാണ്ട് ,  അവസാനം ഹുമന്‍ റിസോര്‍സ് ഡോസ് കൊടുത്തു നോക്കി.    കുഞ്ഞൂഞ്ഞു ഡോക്ടര്‍ നല്‍കിയ മരുന്നുകള്‍ തുപ്പിയ പോലെ ഈ മരുന്ന് കുട്ടി തുപ്പി കളഞ്ഞില്ല. കുറച്ചു ദിവസത്തേക്ക് പനി വിട്ടു നിന്നെങ്കിലും, കേരളത്തില്‍ എത്തിയതോടെ പനി വീണ്ടും തുടങ്ങി..

ഈ കുട്ടിക്ക് ഒരു വാശിയുണ്ട്, ചോദിച്ചാല്‍ അത് കിട്ടണം, അത് കൊണ്ട് തന്നെ കാര്യപ്പെട്ടതെ ചോദിക്കൂ.. ചോദിച്ചതൊക്കെ മുമ്പ്  കിട്ടിയിട്ടുമുണ്ട്, ഇത്തവണ മാത്രം  കൊടുക്കാത്തതിന്റെ കാര്യം എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല. മുമ്പ് നടന്ന പരീക്ഷകളില്‍ നല്ല മാര്‍ക് വാങ്ങി ജയിച്ച ഒരു പാട് കുട്ടികള്‍ക്ക് ഈ പരീക്ഷയില്‍ മാര്‍ക് കുറഞ്ഞപ്പോഴും, ലീഗെന്ന ഈ കുട്ടി ചരിത്രത്തിലെ ഏറ്റവും നല്ല മാര്‍ക്കാണ് നേടിയത്. എന്നിട്ടിപ്പോ ഈ കുട്ടിയേക്കാള്‍ ആനുപാതികമായി മാര്‍ക് കുറഞ്ഞവര്‍ക്  റാങ്ക് ലിസ്റ്റിലും സ്ഥാനക്കയറ്റം കിട്ടിയിരിക്കുന്നു, ഇത്രയോക്കെയാവുമ്പോള്‍ ഏതു കുട്ടിക്കാണ് പനിക്കാതിരിക്കുക. കുട്ടി ആവശ്യപ്പെടുന്ന മരുന്ന് ഇതൊക്കെയാണ്, അഞ്ചാമതൊരു മന്ത്രി, സ്വന്തം തറവാട്ടു മുറ്റത്ത്‌ നട്ടു വളര്‍ത്തിയ സര്‍വകലാ ശാലയില്‍ സ്വന്തം  നോമിനിക്കൊരു വി സി സ്ഥാനം,ഇപ്പോള്‍ ഇതൊക്കെ നല്‍കിയാല്‍ കുട്ടിയുടെ രോഗം മാറ്റാം, അല്ലെങ്കില്‍ രോഗം മൂര്‍ചിക്കും, രോഗം മൂര്ചിച്ചാലും ഈ കുട്ടിയെ ആരും സ്വീകരിക്കും, അത്രയ്ക്ക് തറവാടുള്ള കുട്ടിയാണ്, ആണ്ടോടാണ്ട് കഴിയുന്തോറും തറവാടിനു പെരുമ കൂടുന്നെയുള്ളൂ..ആയതിനാല്‍ രോഗം പടരാതെ നോക്കേണ്ടത് മറ്റുള്ളവരാണ്..  ഇറയത്ത്‌ കിടന്നിരുന്ന പലരെയും ഉമ്മറത്തേക്ക് കയറ്റിയിരുത്തിയ കുട്ടിയാണിത്. ആ കുട്ടിയെ കൈവിട്ടു പോയാല്‍ പിന്നെ ഗതി ദുര്‍ഗതി തന്നെ. 

പണ്ടാരോ ഒരു തെമ്മാടിയായ മകനെ ഇങ്ങിനെ ഉപദേശിച്ചതായി കേട്ടിട്ടുണ്ട്, ------ മോനെ ഇത്  ആദ്യം അനക്കുണ്ടാകും, പിന്നെ അന്റെ ഭാര്യക്കുണ്ടാകും, അന്റെ ഭാര്യക്കുണ്ടായാല്‍, എനിക്കുണ്ടാവും, എനിക്കുണ്ടായാല്‍ അന്റെ ഉമ്മാക്കുണ്ടാവും, അന്റെ ഉമ്മാക്കുണ്ടായാല്‍ നാട്ടുകാര്‍ക്ക് മുഴുവനും ഉണ്ടാകും .. 

അതിലേക്കു എത്തും മുമ്പെങ്കിലും കാര്യങ്ങള്‍ കെട്ടടങ്ങിയാല്‍ മതിയായിരുന്നു..അല്ലെങ്കില്‍  എല്ലാവരും കൂടി ഒരുമിച്ചു ഇറയത്തെക്കു ഇറങ്ങി കിടക്കേണ്ടി വരും.

9 അഭിപ്രായങ്ങൾ:

  1. അഞ്ചാം പനി കലക്കി
    ഇത് പണ്ട് ആരോ പറഞ്ഞ അതേപോലെ ഹല്ലാപിന്നെ

    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  2. അഞ്ചാംപനിക്കു തഞ്ചത്തിലുള്ള കൊട്ട് മൊഞ്ച് ഉള്ളതായി!

    മറുപടിഇല്ലാതാക്കൂ
  3. ഈ പനിക്ക് മരുന്നില്ല .അതങ്ങനെ പനിച്ചു കൊണ്ടിരിക്കും -ഒരഞ്ചു കൊല്ലമെങ്കിലും ...സുഹൃത്തിനു ആശംസകള്‍ .

    മറുപടിഇല്ലാതാക്കൂ
  4. ഇത് കണ്ടാലറിയാം പകര്‍ച്ച പനിയാണ് ചികിത്സിച്ചാല്‍ നല്ലത് ഇല്ലെങ്കില്‍ പനി എല്ലാവരെയും ബാധിച്ച് എല്ലാവരും മരിക്കും.
    എല്ലാവരുടെയും തറവാടായ നിയമസഭ തറവാട്ടില് അമേരിക്കയെ എതിര്‍ക്കുകയും അമേരിക്കന്‍ സ്വഭാവം കാണിക്കുകയും ചെയ്യുന്ന കേരെളത്തിലെ ചേകവരുടെ തറവാടായ മാര്‍ക്കോനത്ത് തറവാട്ടിലെ അച്ചു ചേകവര്‍ തറവാട്ടില്‍ കേറിയിരുന്നു അധികാരം സ്ഥാപിക്കും അത് തീര്‍ച്ച.

    മറുപടിഇല്ലാതാക്കൂ
  5. അച്ചു ചേകവരെ തോല്പിക്കാന്‍ ചതിയന്‍ ചന്തു(പിണറായി) വരും കോടക്കാടാ, അപ്പോള്‍ എന്ത് ചെയ്യും...

    മറുപടിഇല്ലാതാക്കൂ
  6. അഞ്ചാംപനി ഇതുവരെ മാറിയിട്ടില്ല,,മരുന്ന് കിട്ടാത്തതാണ് കാരണം..
    നല്ല പോസ്റ്റ് അഭിനന്ദനങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  7. ഇത് ഇഷ്ടം ആയി ഷാജി.. അപ്പോള്‍ കമ്മുണിസ്റ്റു കാരെ മാത്രമല്ല , കാന്ക്രസ്സിനെയും ലീഗ്ഇനിയും കൊട്ടുമെന്നും ആരുടേയും കൂലി എഴുത്തുകാരന്‍ അല്ലെന്നും പറഞ്ഞതില്‍ വാസ്തവം ഉണ്ട്..

    മറുപടിഇല്ലാതാക്കൂ
  8. അലി ഞങ്ങളുടെ എം എൽ എ ആണ് - സാമുദായിക സന്തുലിതാവസ്ഥയാണല്ലോ മന്ത്രി പദം കിട്ടാതിരിക്കാനുള്ള കാരണം.

    മറുപടിഇല്ലാതാക്കൂ

വായനക്കാര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ കമന്റ് കോളത്തില്‍ രേഖപ്പെടുത്താം Sign in ചെയ്യാന്‍ കഴിയാത്തവര്‍ Name/URL ഓപ്ഷന്‍ വഴി പേരും സ്ഥലവും നല്‍കി അഭിപ്രായം രേഖപ്പെടുത്തുക.