വന്നു കുടുങ്ങിയവര്‍

2011, സെപ്റ്റംബർ 13

പരശുരാം എക്സ്പ്രെസ്സ്

 ഒരു തിങ്കളാഴ്ച, സ്ഥലം പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷന്‍, സീസണ്‍ ടിക്കട്ടുകാര്‍ അടക്കമുള്ള യാത്രക്കാര്‍ പരശുരാം എക്സ്പ്രസ്സിനെ കാത്തു നില്‍ക്കുന്നു...പതിവായി വൈകി എത്താറുള്ള പരശുരാം ഇന്നും വൈകുമോ എന്ന ആശങ്കയിലായിരുന്നു അധ്യാപകരും, ഉദ്യോഗസ്ഥരും, വിദ്യാര്‍ത്ഥികളും ഒക്കെ അടങ്ങുന്ന യാത്രക്കാര്‍ ..9 :30 നാണ് പരപ്പനങ്ങാടിയില്‍ ഈ വണ്ടിയെത്തേണ്ട സമയം, ഇപ്പോള്‍ സമയം ഒന്പതെ കാല്‍ ..സ്റ്റേഷനിലെ മണി മുഴങ്ങി കഴിഞ്ഞു, ഇനി അഞ്ചു മിനിട്ടിനകം വണ്ടി ഇവിടെയെത്തും...യാത്രക്കാരില്‍ ആകാംക്ഷയായി, ഈ വരുന്നത് പരശുരാം തന്നെയാണോ എന്ന് പലരും അങ്ങോട്ടും ഇങ്ങോട്ടും ചോദിക്കാന്‍ തുടങ്ങി...പതിവ് യാത്രക്കാരായ ഒരു സംഘം അതിനിടക്ക് വേറെയൊരു പണിയോപ്പിച്ചു, നിത്യവും വൈകി ഓടുന്നതല്ലേ.. ഇന്ന് കൃത്യ സമയത്തിന് ഓടുന്ന സ്ഥിതിക്ക് ഡ്രൈവര്‍ക്ക് ഒരു പൂമാലയിടാനാണ് പരിപാടി...

ചൂളം നീട്ടി വിളിച്ചു വണ്ടി പരപ്പനങ്ങാടിയിലെത്തി, പത്തിലേറെ വരുന്ന നിത്യ യാത്രക്കാരായ ഒരു കൂട്ടം എഞ്ചിന്റെ ഭാഗത്തേക്ക് പൂമാലയുമായി ഓടി ...പുറത്തേക്കു തലയും നീട്ടി നോക്കുന്ന ഡ്രൈവറെ കണ്ട പാടെ ഒരാള്‍ ചാടി കൊണ്ട് ആ പൂമാല ഡ്രൈവറുടെ കഴുത്തിലേക്കു ഇട്ടു. ഡ്രൈവര്‍ ആകെ പരിഭ്രമിച്ചു  പോയി, എന്താണ് ഇത്, ഇവിടെയെന്താ ഇന്ന് പ്രത്യേകിച്ച്...ഡ്രൈവറുടെ ചോദ്യം..ഒന്നൂല്യ ഇന്ന് കൃത്യ സമയത്തിന് എത്തിയതല്ലെ അതിനു ഞങ്ങളുടെ ഒരു സന്തോഷത്തിനാ. ഒരു യാത്രക്കാരന്‍ ഇതും  പറഞ്ഞു തൊട്ടടുത്ത കമ്പാര്ടുമെന്ടിലെക്കു ഓടി കയറുമ്പോള്‍ പരശുരാമിന് പരപ്പനങ്ങാടി വിടാനുള്ള മണി മുഴങ്ങിയിരുന്നു, ഒപ്പം ഡ്രൈവറുടെ മറുപടിയും...ഇത് ഇന്നലെ എത്തേണ്ട വണ്ടിയാ...

തങ്ങള്‍ക്കു പറ്റിയ അമളിയോര്‍ത്തു ഓരോ യാത്രക്കാരനും പരസ്പരം മുഖത്തേക്ക് നോക്കിയതല്ലാതെ ആരും ഒന്നും മിണ്ടിയതേയില്ല...

10 അഭിപ്രായങ്ങൾ:

  1. ഹ ഹ ഹ നമ്മുടെ റയില്‍വേകും ഒരു താങ്ങള്‍ അല്ലേ

    മറുപടിഇല്ലാതാക്കൂ
  2. ഹഹഹ..സുഖിച്ചു പരപ്പനാടാ.. :) അറിയിക്കുക പോസ്റ്റിടുമ്പോള്‍!

    മറുപടിഇല്ലാതാക്കൂ
  3. ഹ ഹ നാട്ടാരെ റെയിവേ പറ്റിച്ചേ.....

    മറുപടിഇല്ലാതാക്കൂ
  4. സ്ഥിരമായി കേള്‍ക്കുന്ന ഫലിതം സ്വന്തം നാട്ടുകാര്‍ക്കിട്ട് തന്നെ ചാമ്പി അല്ലേ. രസിപ്പിച്ചു.

    മറുപടിഇല്ലാതാക്കൂ
  5. തീവണ്ടി യാത്ര; രസച്ചരടുകള്‍ കൂട്ടിച്ചേര്‍ത്ത വല്ലാത്ത അനുഭവമായി ...ഗൃഹാതുരമായ ഓര്‍മ്മകളായി അങ്ങനെ കൊണ്ട് നടക്കുന്നു പരപ്പനാടന്‍...ഇനിയുമുണ്ട് ഒരുപാട് ..പ്രതീക്ഷിക്കുക..

    മറുപടിഇല്ലാതാക്കൂ
  6. പരശുറാമിന് പ്രാണവേദന ..പരപ്പനാടനു വീണ വായന ..:)

    മറുപടിഇല്ലാതാക്കൂ

വായനക്കാര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ കമന്റ് കോളത്തില്‍ രേഖപ്പെടുത്താം Sign in ചെയ്യാന്‍ കഴിയാത്തവര്‍ Name/URL ഓപ്ഷന്‍ വഴി പേരും സ്ഥലവും നല്‍കി അഭിപ്രായം രേഖപ്പെടുത്തുക.