വന്നു കുടുങ്ങിയവര്‍

2011, സെപ്റ്റംബർ 26

കുട്ട്യാലി ഹാജീ ആനപ്പുറത്ത് ഇരുന്നു വയറിളക്കരുത്...

കടപ്പാട്: അഫ്സല്‍ മിഖ്ദാദ്
തെരഞ്ഞെടുപ്പിലെ ജയാരവം ഒരാഴ്ചയായിട്ടും തീര്‍ന്നിട്ടില്ല, വാശിയേറിയ പോരാട്ടത്തിനു ഒടുവിലാണ് കുട്ട്യാലി ഹാജി ഇരുന്നൂറു വോട്ടിനു പോക്കര്‍ ഹാജി യെ തോല്‍പ്പിച്ചത്..തീര്‍ത്തും ഒരട്ടിമറി വിജയം,, ആ ആരവമാണ് നാടെങ്ങും, പോക്കര്‍ ഹാജിയെ തട്ടകത്തില്‍ തന്നെ മലര്‍ത്തിയടിച്ച കുട്ട്യാലി ഹാജി പഞ്ചായത്തില്‍ തന്നെ താരമായി. ചരിത്രത്തില്‍ ആദ്യമായി പഞ്ചായത്ത്‌ ഭരണം ലഭിച്ചതിനാല്‍ പഞ്ചായത്ത് പ്രസിടന്റ്റ് സ്ഥാനവും കൂട്ടത്തിലെ കുലപതിയായ കുട്ട്യാലി ഹാജിയെ തേടിയെത്തി.
 
മുന്നന്നിയുടെ പഞ്ചായത്ത് കമ്മിറ്റി കൂടി കുട്ട്യാലി ഹാജിക്ക് ഒരുഗ്രന്‍ സ്വീകരണ പരിപാടി ഒരുക്കാന്‍ വേണ്ടി തീരുമാനിച്ചു..പഞ്ചായത്ത് പ്രസിടന്റ്റ് ആയി സ്ഥാനമേല്‍ക്കുന്ന ദിവസം തന്നെ ആഘോഷിക്കാനാണ് ഭൂരിപക്ഷവും അഭിപ്രായപ്പെട്ടത്, തീരുമാനം അങ്ങിനെ തന്നെയായി.

അന്ന് വ്യാഴാഴ്ച രാവിലെ പഞ്ചായത്തിലെ തിങ്ങി നിറഞ്ഞ സദസ്സിനു മുമ്പില്‍ കുട്ട്യാലി ഹാജി സത്യപ്രതിജ്ഞ ചെയ്തു പുറത്തിറങ്ങിയതും ജനക്കൂട്ടം കുട്ട്യാലി ഹാജിയെ ഉടലോടെ പൊക്കിയെടുത്തു ഉയര്‍ത്തി...എങ്ങും കുട്ട്യാലി ഹാജിക്ക് വേണ്ടി ജയ്‌ വിളികള്‍.. കരിമരുന്നിന്റെ കാതടപ്പിക്കുന്ന ശബ്ദങ്ങല്‍ക്കിടയിലും ആവേശമുയര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍..നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരുണ്ട് സ്വീകരണ റാലിക്ക് കൊഴുപ്പ് കൂട്ടാന്‍,,

പഞ്ചായത്ത് ആപ്പീസിന്റെ തൊട്ടടുത്ത്‌ നിന്നും ജാഥ ആരംഭിക്കുകയാണ്, മുന്നില്‍ അനൌന്‍സ്മെന്റ് വണ്ടിയും തൊട്ടു പിറകിലായി നെറ്റിപ്പട്ടം കെട്ടിയ ഗജവീരനും , തൊട്ടു പിറകിലായി മറ്റൊരു വണ്ടിയും, അതിനു പിറകിലാണ് പുരുഷാരം ജാഥയായി അടി വെക്കുന്നത്, 
 
കുട്ട്യാലി ഹാജി ആനപ്പുറതാണു, ആദ്യമായി ആനപ്പുറത്ത് കയറിയ കുട്ട്യാലി ഹാജി ആകെ ഭയപ്പാടിലാണ് ഇരിക്കുന്നത്, ജാഥ ഇനിയും ഒരു കിലോമീറ്ററോളം മുമ്പോട്ട്‌ പോയിട്ട് വേണം സമാപിക്കാന്‍, എന്ത് ചെയ്യും, ആന കുലുങ്ങി നടക്കുന്തോറും  ആനപ്പുറത്തെ ഇരിപ്പില്‍ കുട്ട്യാലി ഹാജിക്ക് ഇരിപ്പുറക്കതെയായി, കുറച്ചൊരു ധൈര്യത്തിനായി കുട്ട്യാലി ഹാജി മുന്നില്‍ കണ്ട ഒരു വയറില്‍ കയറി പിടിച്ചു, ഇപ്പോള്‍ ലേശം സമാധാനം കൈവന്നു കുട്ട്യാലി ഹാജിക്ക്, കുട്ട്യാലി ഹാജിയും ജാഥയും ആവേശമായി അങ്ങനെ നീങ്ങുകയാണ്.
 മുന്നില്‍  പോകുന്ന അനൌന്‍സ്മെന്റ് വണ്ടിയിലേക്ക് പിറകിലെ ജനരേട്ടര്‍ വെച്ച വണ്ടിയില്‍ നിന്നും പോകുന്ന വയറിലാണ് കുട്ട്യാലി ഹാജി പിടിച്ചിരിക്കുന്നത്..ഇതോടെ മുന്നിലെ അനൌന്‍സ്മെന്റ് വണ്ടിയിലെക്കുള്ള വൈദ്യുതി ബന്ധം ഇടയ്ക്കിടയ്ക്ക് വിച്ചേദിക്കപ്പെട്ടു കൊണ്ടിരുന്നു.കുട്ട്യാലി ഹാജി യുണ്ടോ ഇതൊക്കെ അറിയുന്നു, ആന  കുലുങ്ങുന്തോറും കുട്ട്യാലി ഹാജിയും, വയറും കുലുങ്ങാന്‍ തുടങ്ങി..വയറു കുലുങ്ങുപോളൊക്കെ അനൌന്‍സ്മെന്റിനും തടസ്സമായി.  

കുട്ട്യാലി ഹാജി വയറില്‍ പിടിച്ചതിനാലാണ് കരണ്ടു പ്രശ്നമുണ്ടാക്കുന്നതെന്ന് വണ്ടിയിലുള്ളവര്‍ക്ക് മനസ്സിലായി. ഇടക്കൊന്നു കണക്ഷന്‍ ലഭിച്ചതോടെ മുമ്പിലെ അനൌന്‍സ്മെന്റ് വണ്ടിയില്‍ നിന്നും ശബ്ദം ഉയര്‍ന്നു, കുട്ട്യാലി ഹാജി.... ആനപ്പുറത്ത് ഇരുന്നു വയറിളക്കരുത്... ഒരിക്കല്‍ കൂടി അഭ്യര്‍ത്ഥിക്കുന്നു...കുട്ട്യാലി ഹാജീ ആനപ്പുറത്ത് ഇരുന്നു വയറിളക്കരുത്... കുട്ട്യാലി ഹാജീ ആനപ്പുറത്ത് ഇരുന്നു വയറിളക്കരുത്...ജാഥയില്‍  അണി നിരന്നവരും, ജാഥ വീക്ഷിക്കുന്നവരും എല്ലാം ഈ അനൌന്‍സ്മെന്റ് കേട്ട് പൊട്ടിച്ചിരിച്ചു പോയി.

9 അഭിപ്രായങ്ങൾ:

 1. ((((((((((((((((0)))))))))))))))

  സംഭവം കഥയാണല്ലേ..
  എന്തായാലും കലക്കിട്ടോ :)

  മറുപടിഇല്ലാതാക്കൂ
 2. അത് കലക്കി.മുന്നെ കേട്ട തമാശയാണെങ്കിലും വ്യത്യസ്തമായ അവതരണം ചിരിപ്പിക്കുന്നു..:)

  മറുപടിഇല്ലാതാക്കൂ
 3. വീണ്ടും കേട്ടപ്പോള്‍ ചിരിവന്നു. പാവം കുട്ട്യാലി ഹാജീടെ മേലില്‍ ഇട്ടു ഇതല്ലേ..

  മറുപടിഇല്ലാതാക്കൂ
 4. മുമ്പ്കേട്ടതാണെങ്കിലും താങ്കളുടെ വത്യസ്തമായ അവതരണം കൊള്ളാം.മുപ്പര് ഇനി മേലാല്‍ ആനപ്പുറത്ത് കയറില്ല:(

  മറുപടിഇല്ലാതാക്കൂ
 5. അനുഭവം ആണല്ലേ ...മൈക്ക് വച്ച് പറയട്ടെ :)
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 6. ഇത്തരം തിരഞ്ഞെടുപ്പ് തമാശകള്‍ക്ക് നമ്മുടെ നാട്ടിലുണ്ടോ പഞ്ഞം. സംഗതി രസകരമായി തന്നെ അവതരിപ്പിച്ചു.

  മുമ്പൊരിക്കല്‍ ഇതുപോലൊരു നാട്ടെഴുത്ത് ഞാനും കുറിച്ചിരുന്നു.

  മറുപടിഇല്ലാതാക്കൂ

വായനക്കാര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ കമന്റ് കോളത്തില്‍ രേഖപ്പെടുത്താം Sign in ചെയ്യാന്‍ കഴിയാത്തവര്‍ Name/URL ഓപ്ഷന്‍ വഴി പേരും സ്ഥലവും നല്‍കി അഭിപ്രായം രേഖപ്പെടുത്തുക.