വന്നു കുടുങ്ങിയവര്‍

2011, ഒക്‌ടോബർ 11

പക+കുടിപ്പക+ആനപ്പക=എസ് എഫ് ഐ

ജൂണ്‍ മാസത്തില്‍ സ്വാശ്രയ നിയമത്തിന്റെ പേരില്‍ കേരളത്തിന്റെ തെരുവുകള്‍ നമ്മുടെ എസ് എഫ് ഐ യുടെ കുട്ടിക്കുരങ്ങന്മാര്‍ യുദ്ധക്കളമാക്കിയപ്പോള്‍ നമ്മുടെ ബഷീര്‍ക  വള്ളിക്കുന്ന് ബ്ലോഗില്‍ ഒരു പോസ്റ്റ്‌ ഇട്ടിരുന്നു, കര്‍ക്കിട മാസത്തിലെ തവളകള്‍ എന്നാണു അതില്‍ എസ് എഫ് ഐ കുട്ടികളെ വിശേഷിപ്പിചിരിന്നത്, ഇതിപ്പോള്‍ കന്നിമാസം ആയതിനാല്‍ തെരുവില്‍ അക്രമ സമരം നടത്തി കുരച്ചു ചാടുന്നവരെ ഞാനായിട്ട് ഒന്നും വിളിക്കാന്‍ പോകുന്നില്ല.. പക്ഷെ എന്ത് തന്നെയാലും കുട്ടികളെ കൊണ്ട് ചുടു ചോറ് വാരിച്ചു, മേനി അനങ്ങാതെ പാര്‍ടി വളര്‍ത്തുന്ന ഈ പരിപാടിക്ക് അപാരമായ തൊലിക്കട്ടി തന്നെ വേണം.

പണ്ട് ബഹിരാകാശത്തേക്ക് ഇന്ത്യ വിക്ഷേപിക്കുന്ന ഒരു ഉപഗ്രഹത്തിന്റെ കൂടെ യാത്ര പോകാന്‍ ഒരാളെ ആവശ്യമുണ്ടയിരുന്നത്രേ, പക്ഷെ പോയ ആള്‍ അവിടെയെതുന്നതോടെ തന്നെ പണി തീരും, അതായത് തിരിച്ചു വരില്ല എന്നര്‍ത്ഥം,   അയാളുടെ കുടുംബത്തിനു അയാള്‍ പറഞ്ഞുരപ്പിക്കുന്ന പണം കൊടുക്കാമെന്നാണ് അധികൃതര്‍, ഇത് കേട്ട് തമിഴന്‍ വന്നത്രേ ആദ്യം,  തമിള്‍ നാട്ടുകാരന്‍ രണ്ടു ലക്ഷം പറഞ്ഞെങ്കിലും അയാളുടെ ധൈര്യ കുറവ് അധികാരികള്‍ക് പിടിച്ചില്ല , പിന്നീട് വന്ന കന്നടക്കാരനും അത്ര തന്നെ  ധൈര്യം പോരാ. അവസാനം നാല് ലക്ഷത്തിനു മലയാളിയെ പറഞ്ഞുറപ്പിച്ചു. നാല് ലക്ഷം കൈക്കലാക്കിയ മലയാളി വിക്ഷേപണ ദിവസം എത്താമെന്നും പറഞ്ഞു പണം വാങ്ങി പോന്നു, പക്ഷെ ഉപഗ്രഹ വിക്ഷേപണം കഴിഞ്ഞിട്ടും ആ മലയാളി ഒന്നും സംഭവിക്കാതെ നാട്ടിലിറങ്ങി നടക്കുന്നത് കണ്ടപ്പോള്‍ ആരോ ചോദിച്ചത്രേ.. അല്ലാ നീയല്ലേ ഇന്നലെ ബഹിരാകാശത്തേക്ക് പോയത്.. ഹോ അത് ഞാന്‍ രണ്ടു ലക്ഷത്തിനു തമിളനെ കേറ്റി വിട്ടു.. ആ  തമിഴന്റെ അവസ്ഥയാണ് ഇന്ന് എസ് എഫ് ഐക്ക് വേണ്ടി കല്ലെറിയുന്ന കുട്ടികള്‍ക്ക് എന്ന് ഓരോ സമരവും നമ്മെ ബോധ്യപ്പെടുത്തുന്നു.  ആ മലയാളിയുടെ പോലെ ലാഭക്കൊതി തീരാത്ത നേതാക്കന്മാര്‍ (വി എസ് അടക്കം ) അവരുടെയും, അവരുടെ മക്കളുടെയും ഒക്കെ കാര്യങ്ങള്‍ ഭദ്രമാക്കിയാണ് പാവപ്പെട്ട കുട്ടികളെ തെരുവിലേക്ക് എടുതെറിയുന്നത്‌ എന്ന് മനസ്സിലാക്കാന്‍ പാര്‍ടി കോച്ചിംഗ് ക്ലാസ്സില്‍ ഒന്നും പോകേണ്ട.

തിങ്കളാഴ്ച കോഴിക്കോട്ടു നടന്ന സംഭവം തന്നെ എടുക്കാം, വെസ്റ്റ്‌ ഹില്‍ ഗവ: എന്ജിനീയറിംഗ് കോളേജില്‍ നിര്‍മ്മല്‍ മാധവ് എന്ന വിദ്യാര്‍ഥിയുടെ പ്രവേശനവുമായി ബന്ധപ്പെട്ടാണ് പുതിയ അക്രമ സമരം പൊട്ടി പുറപ്പെട്ടത്‌, മൂന്നു മണിക്കൂറോളം നീണ്ടു നിന്ന സമരത്തില്‍ പോലീസിനു നേരെ കല്ലെറിഞ്ഞ എസ് എഫ് ഐ കുട്ടികള്‍ മാന്യന്മാരും, അവസാനം നിവൃത്തിയില്ലാതെ തോക്കെടുക്കേണ്ടി വന്ന പോലീസുകാര്‍ അതിക്രമാകാരികളുമായി. കല്ലേറില്‍ പരിക്കേറ്റു കിടക്കുന്ന പതിനഞ്ചോളം വരുന്ന പോലീസുകാരെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും അനുവദിക്കാതെ തടഞ്ഞു വെക്കുന്ന കിരാതമായ സമരം എന്തിനു വേണ്ടിയായിരുന്നു എന്നറിഞ്ഞാല്‍ എസ് എഫ് ഐയുടെ  തുണിയും, തൊലിയും ഒക്കെ ഉരിഞ്ഞു പോകും.


കാലിക്കറ്റ് സര്‍വ്വകലാശാല ഐ ഐ ടിയില്‍ നിരന്തരമായ റാഗിങ്ങിനും, പീഡനത്തിനും ഇരയായി പഠനം നിറുത്തേണ്ടി വന്ന നിര്‍മ്മല്‍ മാധവിന്റെ പ്രശ്നം ഹൈകോടതിയുടെ പരിഗണനയില്‍ ഇരിക്കുകയാണ്.  എസ് എഫ് ഐ തന്നെ കൊടുത്ത കേസാണ് ഇതെന്നതാണ് വിരോധാഭാസം, ആ കേസിന്റെ വിധി വരാന്‍ പോലും കാത്തു നില്‍ക്കാതെ കല്ലെടുക്കുന്നവര്‍ സ്വയം ഉരുകുകയും, വിളക്ക് കെടുത്തുകയും ചെയ്യുന്ന പണി എന്നാണാവോ നിര്‍ത്തുക.

 റാഗിങ്ങിന് ഇരയായ കുട്ടിക്ക് പഠനം തുടരാന്‍ സംരക്ഷണം നല്‍കുന്നതിനു അന്ന്  സംസ്ഥാനം ഭരിച്ചിരുന്ന ഇടതു സര്‍ക്കാരോ, സര്‍വ്വകലാശാലയിലെ ഇടതു സിണ്ടിക്കെറ്റോ തയ്യാറായില്ല, അങ്ങിനെ നിര്‍മ്മല്‍ മാധവ് ആത്മഹത്യക്ക് ശ്രമിച്ചതോടെ റാഗിംഗ് കേസില്‍ കുറ്റക്കാരായവരെ സസ്പെന്ഡ് ചെയ്യാന്‍ അധികൃതര്‍ നിര്‍ബന്ധിതരായി. ഇവര്‍ എസ് എഫ് ഐ കാരായി എന്നത് നിര്‍മ്മാല്‍ മാധവിനോടുള്ള പക കൂട്ടിയെയുള്ളൂ. ആ പക മൂത്ത് വന്നു ഇപ്പോള്‍ ആനപ്പകയായി കൊണ്ട് നടക്കുന്നു നമ്മുടെ പീറക്കുട്ടികള്‍.

മൂന്നാം സെമസ്ടരോടെ സര്‍വ്വകലാശാല കാമ്പസില്‍ പഠനം തുടരാന്‍ സാധിക്കാതെ നിര്‍മ്മല്‍ ആലപ്പുഴയിലെ ഒരു സഹകരണ എന്‍ജി. കോളേജില്‍ നാലാം സെമസ്ടരിനു ചേരാന്‍ നോക്കിയപ്പോള്‍ മൂന്നാം സെമസ്റര്‍ പൂര്‍ത്തിയാക്കിയെന്ന സര്‍ടിഫിക്കറ്റ് നല്‍കാതെ ഐ ഐ ടി അധികൃതര്‍ ഈ വിദ്യാര്‍ഥിയുടെ ഭാവിക്ക് മുന്നില്‍ കട്ടപ്പാര തന്നെ വെച്ചു. അവസാനം ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായി അവിടെ പഠനം തുടങ്ങിയ വേളയിലാണ് കേരളത്തില്‍ ഭരണ മാറ്റം നടക്കുന്നത്, നിര്‍മ്മലിന്റെ വീഴ്ച കൊണ്ടല്ല പഠനം മുടങ്ങിയത് എന്ന് പരിഗണിച്ചാണ് ഈ അധ്യയന വര്‍ഷത്തില്‍ കോഴിക്കോട് വെസ്റ്റ്‌ ഹില്‍ ഗവ. എന്‍ജി.കോളേജില്‍ ഒഴിവു വന്ന സീടു നിര്‍മ്മലിനു നല്‍കാന്‍ യു ഡി എഫിനെ പ്രേരിപ്പിച്ചത്. പക്ഷെ നേതാക്കന്മാര്‍ക്ക് പാദസേവ നടത്തുന്ന കുട്ടികള്‍ ഉണ്ടോ നിര്‍മ്മലിനെ വെറുതെ വിടുന്നു, റാഗിംഗ് കേസിലെ വൈരാഗ്യം തീര്‍ക്കാന്‍ അവര്‍ വെസ്റ്റ്‌ ഹില്ലിലെക്കും എത്തിയതാണ് ഇന്ന് നരനായാട്ടായി നമ്മള്‍ നിത്യം കണ്ടു കൊണ്ടിരിക്കുന്നത്. സമരം ചെയ്യുക, കല്ലെറിയുക, അടി കൊള്ളുക, പിന്നെ പിറ്റേന്ന് പോലീസ് ആക്രമിച്ചു എന്ന് പറഞ്ഞു പ്രതിഷേധ സമരം, അതിലും  കുറെ കല്ലേറും, ലാത്തിച്ചാര്‍ജും , വെടിവെപ്പും, കണ്ണീര്‍വാതക പ്രയോഗവും ഒക്കെ ..അതങ്ങനെ നീണ്ടു പോയാല്‍ പാര്‍ടിക്ക് തന്നെ നേട്ടം. 

ദൃശ്യ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ മുഖം കാണിക്കാനായി ഇടതു സമരങ്ങള്‍ മാറുന്നു എന്ന് ഡി ഫി നേതാവ് ശ്രീരാമകൃഷ്ണന്‍ പറഞ്ഞതും, കുഞ്ഞാലികുട്ടി  ബാലകൃഷ്ണപിള്ള കേസുകള്‍  മാത്രം പറഞ്ഞു ചിലര്‍  കയ്യടി നേടുന്നതിനെ പറ്റി എം ബി രാജേഷ് പറഞ്ഞതും തമ്മില്‍ ചേര്‍ത്ത് വായിച്ചാല്‍ പെട്ടന്ന് തീ പിടിച്ച ഈ സമരത്തിന്റെ പൊള്ളത്തരം ബോധ്യമാകും. പഠനം മുടങ്ങാതിരിക്കാന്‍ മുമ്പും  ഇത്തരത്തില്‍ വിദ്യാര്തികള്‍ക്ക് മറ്റു കോളേജുകളില്‍ സീറ്റ് നല്‍കിയ സാഹചര്യം ഒരു പാട് തവണ ഉണ്ടായിട്ടുണ്ട്. കുറ്റിപ്പുറത്തെ എന്‍ജി. കോളേജില്‍ മാരക ആയുധങ്ങളുമായി സമരവും അക്രമവും ഒക്കെ നടത്തിയ എസ് എഫ് ഐ നേതാവ് കോളേജില്‍ നിന്നും പുറത്തായപ്പോള്‍ അന്ന്  വി എസ് ഗവന്മേന്റ്റ് ആ നേതാവിന് ഇടുക്കിയിലെ ഗവ. എന്‍ജി. കോളേജിലാണ് സീറ്റ് തരപ്പെടുത്തി കൊടുത്തത്. എന്തിനേറെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഈ വര്ഷം ഇതേ  രീതിയില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥിക്ക് നേരെ കണ്ണടച്ചാണ് കോഴിക്കോട്ടു തന്നെ അവരുടെ പ്രഹസനമായ സമരമുറ. ഈ സമരങ്ങള്‍ ഒക്കെ കാണുമ്പോള്‍ പഴയ വിളനിലം സമരം ഓര്‍മ്മ വന്നു പോകുന്നു, എത്ര സുന്ദരമായാണ് അന്ന് നേതാക്കന്മാര്‍ കൈ കഴുകിയത്, പക്ഷെ അടി കൊണ്ട് കൈ കാലുകള്‍ മുറിഞ്ഞവരും പരിക്കേറ്റവരും ഇന്നും ജീവശ്ചവങ്ങള്‍ തന്നെ.


കൂത്തുപറമ്പ് വെടിവെപ്പും ഇപ്പോള്‍ ചര്ച്ചയാണല്ലോ, അവിടെ മന്ത്രിയെ തടയാന്‍ വേണ്ടി ഗൂഡാലോചന നടത്തി അക്രമത്തിനു ഇറങ്ങിയ കുട്ടിസഖാക്കള്‍ ആറു യുവ സഖാക്കളെയാണ് കുരുതി കൊടുത്തത്, എന്തിനു വേണ്ടി..രാഘവനോടുള്ള പക കുടിപ്പകയായി കൊണ്ട് നടക്കുന്ന കണ്ണൂരിലെ മാര്‍ക്സിസ്റ്റു നേതാക്കന്മാര്‍ രാഘവനെ  തന്നെ തട്ടി മാറ്റി പരിയാരം മെഡിക്കല്‍ കോളേജു തന്നെ കൈപ്പിടിയിലാകി. അവസാനം പരിയാരം കോളേജില്‍ കോഴപ്പണം വാങ്ങി സീറ്റുകച്ചവടം നടക്കുന്നെന്നു  പുറംലോകം അറിഞ്ഞപ്പോള്‍ രമേശന്‍ എന്ന ഡി ഫി നേതാവ് പാര്‍ടിക്ക് പുറത്തായി, പക്ഷെ പരിയാരം മുതലാളി സഖാവ് ജയരാജനോടൊപ്പം ഭരണസമിതിയില്‍ ഇപ്പോഴും തുടരുന്നു രമേശന്‍ സഖാവ്.. കൂത്തുപറമ്പ് വെടിവെപ്പില്‍ പരുക്കേറ്റ സഖാവ് പുഷ്പനെ പോലുള്ളവര്‍ വേദന തിന്നുമ്പോഴാണ് പാര്‍ടിയുടെ ഈ കുതിരക്കച്ചവടം.

സമരങ്ങള്‍ക്കിടയില്‍ കോളെജിനു നാശനഷ്ടങ്ങള്‍ ഉണ്ടാവാതെ നോക്കേണ്ടത് പോലീസാണ്, അക്രമം തടയാന്‍ പോലീസിനു സാധിച്ചില്ലെങ്കില്‍ നാശനഷ്ടങ്ങള്‍ പോലീസ് വക വെച്ചു കൊടുക്കേണ്ടി വന്ന സാഹചര്യം പോലും ഉണ്ടായിട്ടുണ്ട്, ഇങ്ങോട്ട് കല്ലെറിഞ്ഞു കൊലെജിലെക്കും,  സര്‍ക്കാര്‍ ആപ്പീസിലേക്കും നുഴഞ്ഞു കയറുന്ന സമരക്കാരെ പൂമാലയിട്ടു സ്വീകരിക്കണോ, ലാത്തി കൊണ്ട് തടവാണോ.എല്ലാം കഴിഞ്ഞ ശേഷം
സമാധാനപരമായി കല്ലെറിയുകയായിരുന്ന കുട്ടികള്‍ക്ക് നേരെയാണ് അതിക്രൂരമായി പോലീസ് ലാത്തിച്ചാര്‍ജു നടത്തിയതെന്നു മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പുലമ്പാനും വേണം തൊലിക്കട്ടി.

പിന് വായന :ബീമാപള്ളിയിലും, കാസര്ഗോടും നിരപരാധികളെ വെടിവെച്ചു കൂട്ടക്കൊല നടത്തിയവര്‍ ഇപ്പോള്‍ ആകാശത്തേക്ക് വെച്ച വെടികള്‍ക്കാണ് കണക്കു ചോദിക്കുന്നത്.7 അഭിപ്രായങ്ങൾ:

 1. ഇതൊക്കെ ആരോട പറയുന്നത് ?
  പിണറായി പണ്ടേ പറഞ്ഞതല്ലേ "ഇത് നിങള്‍ ഉടെഷിക്കുന്ന പാര്‍ട്ടി അല്ല എന്നു" ?
  ഇത്തരം വൈരുധ്യങ്ങള്‍ ഇല്ലെങ്കില്‍ മാര്‍കിസ്റ്റ് പാര്‍ട്ടിക്ക് നിലനില്പുണ്ടോ ?

  എഴുത്ത് നന്നായിട്ടുണ്ട്

  മറുപടിഇല്ലാതാക്കൂ
 2. നമ്മള്‍ക്കൊരു രാധാകൃഷ്ണന്‍ ഫാന്‍സ് അസോസിയേഷന്‍ തുടങ്ങാം കാരണം ഈ തെമ്മാടികള്‍ക്ക് നേരെതന്നെയാണ് വെട

  മറുപടിഇല്ലാതാക്കൂ
 3. രാഷ്ട്രീയം എന്നാ ബിസിനെസ്സ്‌ഇന്‍റെ ഒരു കഷ്ണം മാത്രം ആണ് ഇത്

  മറുപടിഇല്ലാതാക്കൂ
 4. ഇതൊക്കെ കുറെ കണ്ടതല്ലെ ഭരണം മാറിയതിന്റയാ.... പിന്നെ പക, അതിലവന്മാരെ കഴിഞ്ഞേ ഉള്ളു ആരും... യുണിയന്‍ തിരഞ്ഞെടുപ്പില്‍ വോട്ട് മാറി കുത്തിയാല്‍, കോന്തന്‍ നേതാവിന്റെ പ്രെമഭ്യത്ഥന നിരസിച്ചാല്‍, സമരത്തിനു ഇറങ്ങ്യില്ലേല്‍... പിരിവിനു കാശ് കുറഞ്ഞാല്‍.... കാരണം മാറിക്കൊണ്ടിരിക്കും

  മറുപടിഇല്ലാതാക്കൂ
 5. നേതാക്കളുടെ മക്കള്‍ ഒക്കെ സുരക്ഷിതരാണല്ലോ, പിന്നെ എന്താ പ്രശ്നം, പക്ഷെ ജനങ്ങള്‍ കുറെച്ചേ മനസിലാക്കാന്‍ തുടങ്ങി, ഇത് പറയാന്‍ കാരണം ഞങ്ങളുടെ നാട്ടില്‍ ഇവന്മാരുടെ ലോക്കല്‍ കമ്മിറ്റി ഇലക്ഷനില്‍ ഇത്തരത്തില്‍ പെട്ട രണ്ടു എണ്ണത്തിനെ ഇവന്മാരുടെ പാര്‍ടിക്കാര്‍ തന്നെ തോല്‍പിച്ചു

  മറുപടിഇല്ലാതാക്കൂ
 6. ഈ കുട്ടികള്‍ പോലീസിന്റെ കയ്യില്‍ നിന്നും അടി ഇരന്നു വാങ്ങുന്നത് എന്തിനു ?പാവപ്പെട്ട രക്ഷിതാക്കളുടെ മക്കള്‍ പോലീസുമായി ഏറ്റു മുട്ടി അടി വാങ്ങിയിട്ട് അതിനെ മഹത്തായ സമര മുറയായി അവതരിപ്പിച്ചു ചാനല്‍ ചര്‍ച്ചകളില്‍ ഉളുപ്പില്ലാതെ മഹത്വ വല്കരിക്കുന്ന കൊഞ്ഞാണന്‍ നേതാക്കളെ കാണുമ്പോള്‍ അറപ്പ് തോന്നുന്നു .ഇനിയും നിങ്ങള്ക്ക് ഈ നാട്ടിലെ ജനങ്ങളെ വിട്ടികളാക്കുവാന്‍ കഴിയില്ല സഖാക്കളെ ...:

  മറുപടിഇല്ലാതാക്കൂ

വായനക്കാര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ കമന്റ് കോളത്തില്‍ രേഖപ്പെടുത്താം Sign in ചെയ്യാന്‍ കഴിയാത്തവര്‍ Name/URL ഓപ്ഷന്‍ വഴി പേരും സ്ഥലവും നല്‍കി അഭിപ്രായം രേഖപ്പെടുത്തുക.