വന്നു കുടുങ്ങിയവര്‍

2011, നവംബർ 9

എന്‍ പിയുടെ സ്വന്തം നാട്, എന്റെയും...

പ്രസിദ്ധ സാഹിത്യകാരനായ എന്‍ പി മുഹമ്മദ്‌ തന്റെ ബാല്യകാലം ചെലവഴിച്ച പരപ്പനങ്ങാടിയെ കുറിച്ച് മുമ്പ് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ലേഖനം എന്റെ ബ്ലോഗ്‌ സുഹൃത്തുക്കള്‍ക്കായി പങ്കു വെക്കുന്നു, ഒരൊറ്റ പോസ്റ്റില്‍ തന്നെ മുഴുവനും തിരുകി കയറ്റി വായനയുടെ രസം കളയുന്നില്ല, ബാക്കി ഭാഗങ്ങള്‍ അടുത്ത പോസ്റ്റുകളില്‍ വായിക്കാം....
----------------------------------------------------------------------------------------------------------------------------------------
ബാല്യം പിന്നിട്ട ഗ്രാമത്തിലേക്ക് തിരിച്ചു പോവുകയും തിരിഞ്ഞു നോക്കുകയുമാണ് പ്രശസ്ത എഴുത്തുകാരനായ എന്‍ പി മുഹമ്മദ്‌. ഇന്ന് ഇല്ലാത്ത മനുഷ്യര്‍, ഇന്ന് കാണാത്ത ഒരു പഴയലോകം, അതാണ്‌ പഴയ പരപ്പനങ്ങാടി.

ഉച്ചമയക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്നപ്പോള്‍ അപരിചിതമായ ഒരു ദേശത്തിലൂടെ കാര്‍ കടന്നു പോകുകയായിരുന്നു. വായനശാലയുടെ വാര്‍ഷികത്തിന് ക്ഷണിക്കാന്‍ വന്ന യുവസ്നേഹിതനോട് ചോദിച്ചു നാം എവിടെയെത്തി? പുതരിക്കല്‍, മറുപടി വന്നു.

വിശ്വാസമായില്ല നിത്യപരിചിതമായിരുന്ന ഒരു പാതയോ ഇത്? അര നൂറ്റാണ്ടു ഓടിയോളിച്ചത് മനാസ്സു അംഗീകരിക്കുന്നില്ലല്ലോ. പാലത്തിങ്ങല്‍ നിന്ന് പരപ്പനങ്ങാടിയിലേക്ക് നീളുന്ന പാത പുതരിക്കല്‍ എത്തിയാല്‍ കാരണവന്മാര്‍ അഥവാ ആല്‍മരങ്ങള്‍ ഇരുവശത്തുനിന്നും ഭവ്യതയോടെ സ്വാഗതമരുളുന്നു. കൊല്ലങ്ങളെ അമ്പേ തോല്‍പ്പിച്ചു നിന്ന ആല്‍മരങ്ങള്‍ എന്നും ലഹരിയായിരുന്നു.

താപസന്മാരാണ് അവ. ഒന്നും സംഭവിച്ചില്ല എന്ന മട്ടില്‍ ഇരിക്കുന്നു. വലിയ തടം കണ്ടാല്‍ ചമ്രം പടിഞ്ഞിരുന്നു ഉഗ്രതപസ്സു അനുഷ്ടിക്കുകയാനെന്നു തോന്നും. നീണ്ട വേരുകള്‍, മെരുങ്ങാത്ത താടികള്‍, താടി തൊട്ടാല്‍ ദേഷ്യമില്ല. അവയില്‍ തൂങ്ങി മരതലപ്പിലേക്ക് ഊഞ്ഞാലാടാന്‍ എളുപ്പമായിരുന്നു. ശാഖകള്‍ പിരിയുന്ന സന്ധ്യകളില്‍ മലര്‍ന്നു കിടന്നു താഴേക്കു നോക്കാന്‍ രസമാണ്. ആലിലപ്പഴങ്ങള്‍ പാതയില്‍ ചുവപ്പും പച്ചയും കലര്‍ന്ന പരവതാനി വിരിക്കുന്നു. വൃക്ഷങ്ങള്‍ മുച്ചൂടും നശിച്ചു പോയല്ലോ, പകരം വന്നത് ഇലക്ട്രിക് പോസ്റ്റുകളും, മൂളുന്ന കമ്പികളുമാണ്, നിരത്തും.

നിരത്ത് പുതിയ പേരാണ്, ഞങ്ങള്‍ക്കെന്നും നിരത്ത് ചെത്തെയ് ആയിരുന്നു. ശുദ്ധഭാഷയില്‍ ചെതുവഴി. ചെമ്മണ്ണിന്റെ നിറം പോയി കറുത്ത ടാര്‍ വന്നു. ഊറക്കിട്ട മുതലതോല്‍ പോലുള്ള പാതയുടെ ഇരുവശത്തുമുള്ള പച്ചപ്പാടങ്ങള്‍  ഇല്ലാതാവുകയാണ്. ഉള്ളവ മരണം കാത്തു കിടക്കുന്നു. ഇടയ്ക്കിടെ കൊണ്ഗ്രീട്ടിന്റെ വലിയ തീപ്പെട്ടിക്കൂടുകള്‍.

കിഴക്കോട്ടു പോയിരുന്ന വരംബിലിപ്പോള്‍ താറണിഞ്ഞു.. വീതിയേറി. അന്നൊക്കെ വൈകുന്നേരമായാല്‍ ബഹളമായിരുന്നു. ഹൂയ് ഹൂയ് ഈണത്തില്‍ ഉയര്‍ത്തി, തലച്ചുമടുമായി അവര്‍ ഉള്ളണത്തെക്കും   വെളിമുക്കിലെക്കും പോകും, മീന്കൊട്ടകളില്‍ നിന്നും മീന്‍ നീരുകള്‍ നീളെ വാര്‍ന്നിരുന്നു. മനുഷ്യര്‍ പെട്ടന്ന് ഒരുക്കിയ കൊലപാതകത്തിന്റെ വേദനയില്‍ പുളയുന്ന പാവം മീനുകളുടെ കണ്ണീര്‍ നിലച്ചിട്ടില്ല. മീന്കാരുടെ കാല്‍ വെണ്ണയില്‍   നിന്നോഴുകിയ വിയര്‍പ്പുചാലുകള്‍ ടയര്‍ ചെരുപ്പിലൂടെ ഒലിച്ചിരുന്നു.

ആ മൂലയിലാണ് സ്രാമ്പി. ഒരു കൊച്ചുമുറി, പത്തു പതിനഞ്ചു ആളുകള്‍ക്ക് നിസ്കരിക്കാം, പായകള്‍ തുരുമ്പിച്ചതും, മൂലയില്‍ ഒരു പൊട്ടമണ്ണെണ്ണവിളക്കു മാത്രം. പള്ളിയില്‍ ആള്കൂട്ടമില്ല.ഏകാന്തതയില്‍ നിസ്കരിക്കാന്‍ സുഖമായിരുന്നു, സൈതുമുഹമ്മദ് ആണ് കൂട്ടാളി. എന്നെക്കാള്‍ ഇളയവന്‍, പിന്നെ സൈതു വലിയ ആളായി, കൊണ്ഗ്രെസ്സ് നേതാവായി മരിച്ചു, സ്രാമ്പിയില്‍ നിന്ന് തോളുരുമ്മി നടന്നു, പതുക്കെയാണ് നടത്തം, നഹയുടെ ബംഗ്ലാവ് കഴിഞ്ഞു വേണം വീട്ടിലെത്താന്‍.
കുഞ്ഞിക്കൊയാമുട്ടി നഹ വലിയ ഒരു ബംഗ്ലാവ് പണിതിരുന്നു, നഹക്ക് ചതുരംഗം കളിക്കാനാണ് ബംഗ്ലാവ്. കളിക്കാന്‍ തിരൂര്കാരന്‍ ബാബാസാഹിബും വരും, നഹയുടെ ചെവി ഇലയനങ്ങിയാല്‍ അറിയും, പിന്നെ ചോദ്യങ്ങളായി, എന്നും നഹയുടെ മുന്നില്‍ ഞങ്ങള്‍ പരുങ്ങി നടന്നിരുന്നു. അവര്‍ ജന്മികള്‍, ഞങ്ങള്‍ കുടിയാന്മാര്‍, ഇപ്പോള്‍ ബംഗ്ലാവില്ല, നഹയുമില്ല. മരക്കട്ട കൊണ്ട് ഉണ്ടാക്കിയ ചതുരംഗക്കരുക്കളുമില്ല . സ്റ്റേറ്റ് ബേങ്കിന്റെ പേരും വെച്ച് ഒരു കെട്ടിടം അവിടെ ഗമയോടെ തലയുയാര്‍ത്തി നില്‍ക്കുന്നു.

സൈതു മുഹമ്മദ്‌ മിടുക്കനാണ്. ഇല്ലിക്കോല്‍ വേലിക്കു നടുവിലുള്ള മരപ്പടി ചിപ്പത്തില്‍ കേറി മറിയും എനിക്കത് നിശ്ചയമില്ല. പിന്നെ തനിച്ചാണ് യാത്ര. തറവാടിന്റെ അതിര് കുറിക്കുന്ന മുളന്കൂട്ടത്തിന്റെ മുന്നിലൂടെ പോകണം, പാമ്പുകളുടെ കൂടാണ്. പാമ്പിനെ കാണുമ്പോള്‍ അരപ്പും പേടിയുമാണ്. ഞങ്ങളുടെ പറമ്പില്‍ ധാരാളം നിധികളുണ്ട്‌.അത് കൊണ്ടാണ് പാമ്പുകള്‍ ഇത്രയധികം. മൂത്താപ്പ പാമ്പിന്റെ വാല് പിടിച്ചു വട്ടത്തില്‍ കറക്കി കൊല്ലുമാത്രേ, ഞാന്‍ കണ്ടിട്ടില്ല,പാമ്പിന്‍ കൂടിന്റെ കണ്ണുകള്‍ എത്രയോ തവണ കണ്ടിട്ട് പോലും എനിക്കത് കാണണ്ട.

മൂതാപ്പയെ കാണുക ഒഴിവു കാലങ്ങളില്‍ ആയിരുന്നു. കോഴിക്കോട്ടു നിന്നും പരപ്പനങ്ങാടിയിലേക്ക് ഒഴിവുകാലത്ത് വരും, ക്രോപ്പ് ചെയ്ത തലമുടി മൂതാപ്പാക്ക് കണ്ടുകൂടാ. ഉടനെ വരും ചോദ്യം 'തുപ്രാ നീ ഇപ്പം വന്നു'.തുപ്രന്‍ പരപ്പനങ്ങാടിയിലെ ചെറുമനായിരുന്നു. മൂത്താപ്പയുടെ ആദ്യ പരിപാടി ഒസ്സാന്‍ ഇബ്രയിമ്കയെ വിളിക്കലാണ്, രണ്ടു അടുക്കലപ്പലകകള്‍ കോലായില്‍ നിരത്തുന്നു. ഇബ്രയിമ്ക മഞ്ഞപ്പുള്ളികള്‍ വീണ ഒരു ചെറിയ കണ്ണാടി തരുന്നു. ചെറിയ കിണ്ണത്തിലെ വെള്ളം കൈതുംപുകള്‍ കൊണ്ടെടുത്തു തലയിലുരസുമ്പോള്‍ സുഖമുണ്ട്. പിന്നെ കത്തി നിവര്‍ത്തി കാല്‍ വെണ്ണയില്‍ മുമ്പോട്ടും പിമ്പോട്ടും തിടുക്കത്തില്‍ ചാണക്കിടുമ്പോള്‍ കണ്ണ് ചിമ്മിക്കളയുന്നു. കണ്ണ് തുറക്കുക തലയോട്ടിയില്‍ എരിവു വരുമ്പോളാണ്. എണ്ണയിട്ടു കൊത്തിയ എന്റെ മുടിചീളുകള്‍ കളിമണ്ണ് തഴുകിയ തറയിലേക്കു പടപടെ ചാടി വീഴുന്നു. ശിരസ്സില്‍ വെളുത്ത പാടുകള്‍, ഇബ്രയിമ്ക എണീറ്റാല്‍ കണ്ണ് മിഴിച്ചു കണ്ണാടിയില്‍ നോക്കും.പടച്ചവനെ എന്റെ തല മൊട്ടയടിച്ചു മിനുസമായിരിക്കുന്നു. മേല്‍നോട്ടം മൂത്താപ്പയുടെ വകയാണ്. കുപ്പിനിരത്തിലുള്ള രാശി തലയില്‍ നിന്നും ഒളി വീശിയാല്‍ മൂതാപ്പാക്ക് തൃപ്തിയായി.അപ്പോള്‍ ചെക്കന്റെ മുഖത്ത് ഇതിന്റെ ഒജ്ജതുണ്ട്, പിന്നെ കോടക്കാട്ടു പോകാന്‍ വയ്യ, മുടി നീളും വരെ പരപ്പനങ്ങാടിയില്‍ തങ്ങണം. അല്ലെങ്കില്‍ കോഴിക്കോട്ടെ ലോഗ്യക്കാര്‍ തലയില്‍ കൈവിരല്‍ മടക്കി അന്ചിടും, അന്ചിടല്‍ സഹിച്ചു കൂടാ...പരപ്പനങ്ങാടിയില്‍ മൊട്ടത്തല കുഴപ്പമില്ല, മുസ്ലിമായ മുസ്ലിമിനെല്ലാം മൊട്ടതലയായിരുന്നു. കാഫറിന് മുടി, അവര്‍ നെടുവയില്‍ ആണല്ലോ. മൊട്ടത്തല ഇപ്പോള്‍ ഹിന്ദുവിനും, മുസ്ലിമിനും ഒക്കെ പരപ്പനങ്ങാടിയില്‍ കാണുന്നു.
അടുത്ത് നിന്ന കഥാപാത്രമായിരുന്നു മൂത്താപ്പ, ഭക്ഷണപ്രിയന്‍, എനിക്കും ഒരു കണക്കുണ്ട്, അരി വെവലക്കരുത്, പയറുമണി പോലോണം ചോറ്. ഒരു പതക്ക് കോരിയെടുക്കാന്‍ മൂത്ത അമ്മായിക്ക് അറിയാമായിരുന്നു. എന്ത് വിഭവങ്ങളുണ്ടായാലും ചമ്മന്തി വേണം. ഉപ്പേറിയാല്‍ കലഹം, മുളകേറിയാല്‍ ബഹളം. പുളി കൂടിയാല്‍ മുറ്റത്തേക്ക് തെറിക്കും പിഞ്ഞാണങ്ങള്‍, അരിശം തീരാതെ മൂത്താപ്പ എണീറ്റ്‌ പോകുന്നു, ആദ്യം കണ്ടപ്പോള്‍ പേടിയായിരുന്നു. പിന്നീടിതുമായി പരിചയപ്പെട്ടു. വൈകുന്നേരം മൂത്താപ്പ അഞ്ചപ്പുരയില്‍ നിന്നും പിഞ്ഞാണങ്ങളുമായി വരുന്നു, ഇല്ലെങ്കില്‍ അടുത്ത ദിവസം വിളമ്പാന്‍ പാത്രങ്ങള്‍ ഇല്ലല്ലോ.

മൂത്താപ്പ ഉദരരോഗം വരുന്നത് വരെ ഈ പതിവ് തുടര്‍ന്നിരുന്നു. ഒന്നും തിന്നാന്‍ വയ്യ വയറ്റില്‍ പുണ്ണ്. കഴിച്ചാല്‍ ചര്‍ദി ദിവസങ്ങളോളം. അച്ചിപ്പായ വിരിച്ച പത്തായതിന്മേല്‍ കിടന്നു പിച്ചും പേയും പറയും. അന്നേക്കു ഞാന്‍ വിവാഹിതനായിരുന്നു. അമ്മായി പറയും കുഞ്ഞലവീ മുഹമ്മദിന്റെ മോനെ കണ്ടോ, കണ്ണ് മിഴിക്കും. മൂത്താപ്പ അടുത്താണ് നില്‍പ്പ് തറപ്പിച്ചു നോക്കും. ഒന്നും കാണില്ല. പെട്ടന്ന് കിടന്നിടത്ത് നിന്ന് മൂത്താപ്പ കുത്തനെ എഴുന്നേല്‍ക്കുന്നു, മറിയം ഒരു നേന്ത്രപ്പഴം കനലില്‍ ചുട്ടു നെയ്യില്‍ മുക്കി കൊണ്ട് വാ..ഇളയ അമ്മായി കരയുകയായിരുന്നു, മൂത്താപ്പ പത്തായതിന്മേലേക്ക് മാളിവീഴുന്നു..മരണവും.
12 അഭിപ്രായങ്ങൾ:

 1. എന്‍ പിയുടെ ബാല്യകാലത്തെ പരപ്പനങ്ങാടിയെ തൊണ്ണൂറുകളിലെ പരപ്പനങ്ങാടിയുമായി താരതമ്യം ചെയ്യുകയാണ് ഈ ലേഖനം.. തൊണ്ണൂറുകളിലെ പരപ്പനങ്ങാടിയല്ല ഇന്നത്തെ പരപ്പനങ്ങാടി എങ്കിലും, ഒരു നാടിനൊപ്പം ഒരു സമൂഹത്തിന്റെ കൂടി പുരോഗതിയുടെ ചിത്രങ്ങള്‍ ഈ ലേഖനത്തില്‍ കാണാം..അടുത്ത ഭാഗങ്ങള്‍ കൂടി വായിക്കുമ്പോള്‍ അത് ബോധ്യപ്പെടും തീര്‍ച്ച...

  മറുപടിഇല്ലാതാക്കൂ
 2. പരപ്പനാടന് ഈ ശൈലിയും നന്നായി ചേരുന്നു.....

  മറുപടിഇല്ലാതാക്കൂ
 3. Nayana manoharangalaaya chithrangal ee postine bhamgiyullathaakkunnu

  മറുപടിഇല്ലാതാക്കൂ
 4. ഞാനും പരപ്പനാട്ടുകാരന്‍ ആണ്.എന്‍ പി മുഹമ്മദ്‌ ദൈവത്തിന്റെ കണ്ണിലൂടെ കണ്ട നമ്മുടെ പരപ്പനാടിനെ ബ്ലോഗില്‍ എത്തിച്ചതിനു നന്ദി.ഫോട്ടോകള്‍ നന്നായിട്ടുണ്ട്.

  മറുപടിഇല്ലാതാക്കൂ
 5. വായിച്ചിരിക്കാന്‍ നല്ല സുഖം. അവതരണം നന്നായിരിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 6. ഒത്തിരി ഒത്തിരി ഇഷ്ട്ടമായി .... വായിച്ചിട്ടും വായിച്ചിട്ടും കൊതി തീര്‍ന്നില്ല .. വീണ്ടും വരാം ... സസ്നേഹം ...

  മറുപടിഇല്ലാതാക്കൂ
 7. നന്നായിട്ടുണ്ട്.. തുടരുക.. ആശംസകള്‍..
  ഞാന്‍ പഠിച്ചത് പരപ്പനങ്ങാടി കൊ - ഒപെരെട്ടീവ് കോളേജിലായിരുന്നു..

  മറുപടിഇല്ലാതാക്കൂ
 8. നന്നായി ചിത്രങ്ങളോട് കൂടിയ വിവരണങ്ങള്‍ ..!

  അദ്ദേഹം നിങ്ങളുടെ നാട്ടുക്കാരന്‍ ആണെന്നതില്‍ അഭിമാനിക്കാം.. മുല്ലപ്പൂമ്പൊടി ഏറ്റു കിടക്കും.. എന്നാണല്ലോ ചൊല്ല്..!

  മറുപടിഇല്ലാതാക്കൂ
 9. ഇഷ്ടപെട്ടു, പരപ്പനാടാ... തുടരൂ..

  എങ്കിലും ആ റാഡോ വാച്ച്... :) (hang over from last post)

  മറുപടിഇല്ലാതാക്കൂ
 10. പരപ്പനങ്ങാടി കഥകൾ ഉഷാറാകുന്നുണ്ട്.. ഒപ്പം മൂത്താപ്പയും.. ബാക്കി കൂടി പോരട്ടെ..!!

  മറുപടിഇല്ലാതാക്കൂ

വായനക്കാര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ കമന്റ് കോളത്തില്‍ രേഖപ്പെടുത്താം Sign in ചെയ്യാന്‍ കഴിയാത്തവര്‍ Name/URL ഓപ്ഷന്‍ വഴി പേരും സ്ഥലവും നല്‍കി അഭിപ്രായം രേഖപ്പെടുത്തുക.