വന്നു കുടുങ്ങിയവര്‍

2011, നവംബർ 12

പാത്തുമ്മയുടെ വക്കീല്‍ നോട്ടീസ്

അയല്പക്കക്കാരുടെയും, നാട്ടുകാരുടെയും
ഒക്കെ മുമ്പില്‍ വെച്ച് മൂസാക്ക പാത്തുമ്മയെ വിളിച്ച
തെറികള്‍ക്കൊന്നും  ഒരു കണക്കുമില്ല,
മുന്‍കോപിയാണെങ്കിലും  മൂസാക്ക രാഷ്ട്രീയക്കാരന്‍ അല്ലാത്തതിനാല്‍ അതൊന്നും
ഒരു ചാനലിലും ലൈവ് ആയതുമില്ല. കേള്‍ക്കുന്നുണ്ടോ എന്ന് ചോദിക്കാന്‍
വേണു, നികേഷ്, സനീഷ്, അങ്ങനെ ഒരു
അവതാരകരും അവതരിച്ചതുമില്ല.
കുറെ സഹിച്ചതാണ് പാത്തുമ്മ,
പത്തിരുപതു കൊല്ലം നീണ്ട ജീവിതത്തിനിടയില്‍
എന്തെല്ലാം കേട്ടു...
ഒരാളോട് പറയാന്‍ പോലും പറ്റാത്ത പൂരത്തെറികള്‍ ആയിരുന്നു പലതും..
എന്നിട്ടും എല്ലാം വിധിയെയും  പഴിച്ചു അങ്ങനെ പാത്തുമ്മ ക്ഷമിച്ചു കൊണ്ടേയിരുന്നു.  ..
നമ്മുടെ സഖാവ് ഇ പി ജയരാജന്‍ പോലും   നാണിച്ചു പോകുന്ന  പൂരതെറിയാണ് പാത്തുമ്മ ഇന്നലെ കേട്ടത്..
സഹി കെട്ട പാത്തുമ്മ അതോടെ പെട്ടിയും സാധനങ്ങളും എടുത്തു വീട് വിടുകയും ചെയ്തു.
മൂസ്സാകയെ ഒരു പാഠം പഠിപ്പിക്കണമെന്ന
ചിന്തയായിരുന്നു  മനസ്സില്‍ നിറയെ....
പെണ്ണുങ്ങള്‍ അത്ര വിവരമില്ലാതവരാണ് എന്ന ധാരണ തന്നെ
തിരുത്തിക്കുറിക്കാനാണ് പാത്തുമ്മയുടെ പടപ്പുറപ്പാട്.

പാത്തുമ്മയെ 啊不错的风格   阿斯打死打伤打死 എന്ന് വിളിച്ചതിന് 
മൂസാക്കക്ക് വക്കീല്‍ നോടീസ് ലഭിച്ചിരിക്കുകയാണ്.
കാര്യത്തിലെ പന്തികേട്‌ മനസ്സിലാക്കിയ മൂസാക്ക നേരെ 
കുഞ്ഞാലി വക്കീലിനെ സമീപിച്ചു..
നാട്ടിലെ പൌര പ്രധാനി കൂടിയാണ് കുഞ്ഞാലി വക്കീല്‍.
എങ്ങനെയെങ്കിലും കേസാക്കാതെ പരിഹരിക്കാന്‍ വേണ്ടിയാണ്
മൂസാക്കയുടെ ശ്രമം, പക്ഷെ 
കേസൊന്നും ഇല്ലാതെ വീട്ടില്‍ തന്നെ ഇരിക്കുന്ന 
കുഞ്ഞാലി വക്കീല്‍ ഉണ്ടോ വിടുന്ന ഭാവം..
'മൂസാക്ക നിങ്ങള്‍ ഒന്നും ഭയപ്പെടേണ്ട ..കോടതിയില്‍ നിങ്ങള്ക്ക്
അനുകൂലമായി ഞാന്‍ വിധി വാങ്ങി തരാം' കുഞ്ഞാലി വക്കീലിന്റെ ഉറപ്പു....
ഈ ഉറപ്പില്‍ മൂസാക്ക വീണും  പോയി..  

അങ്ങനെ മൂസാക്ക കുഞ്ഞാലി വക്കീലിനൊപ്പം കോടതിയില്‍ എത്തി..
പാത്തുമ്മയുടെ വക്കീല്‍ മൂസാക്കയെ വിസ്തരിക്കുകയാണ്.
വാദി ഭാഗം വക്കീല്‍ : മൂസാക്ക നിങ്ങള്‍ പാത്തുമ്മയെ 啊不错的风格   阿斯打死打伤打死
എന്ന് വിളിച്ചിരുന്നോ?
മൂസാക്ക: ഞാന്‍ പാത്തുമ്മാനെ 啊不错的风格   阿斯打死打伤打死 എന്നല്ല 
ഒരു 错的风格ഉം വിളിച്ചിട്ടില്ല.
വാദി ഭാഗം വക്കീല്‍ ഉടന്‍ ഇടപെട്ടു കൊണ്ട് പറഞ്ഞു
പ്രതി ബഹുമാനപ്പെട്ട കോടതിയെയും  അവഹേളിച്ചിരിക്കുകയാണ്. 
മൂസ്സാക്ക കോടതിയെ അപമാനിച്ചു എന്ന് കണ്ടെത്തിയ കോടതി  രണ്ടായിരം രൂപ
പിഴയടക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.

മൂസ്സാക്കക്ക് ഇതോന്നും തീരെ പിടിച്ചില്ല, 
അദ്ദേഹം നേരെ ന്യാധിപന്റെ നേരെ
തിരിഞ്ഞു കൊണ്ട് പറഞ്ഞു..'ഇതൊരു മാതിരി മറ്റെതിലെ ഏര്‍പ്പാടായി പ്പോയി..'
കോടതിയെ തുടരെ അപമാനിച്ചതിനാല്‍  കോടതി അവിടെയും വിട്ടില്ല,  
പ്രതിക്ക് ഒരു വര്ഷം തടവ്‌ കൂടി നല്‍കാന്‍ തീരുമാനിചു...
സഹി കെട്ട മൂസ്സാക്ക കുഞ്ഞാലി വക്കീലിന് നേരെ തിരിഞ്ഞു കൊണ്ട് 
പറഞ്ഞു, ഞാന്‍ അപ്പോഴേ പറഞ്ഞതാ..ഈ കോടതീം, കേസും ഒന്നൂല്യാതെ ..
എങ്ങനെങ്കിലും ഒന്ന് പര്യാരം കാണാന്‍ വേണ്ടീട്ടു..  .
ഇപ്പോള്‍ എന്തായി ഒന്നായിട്ടു അന്റെ 阿斯打斯打死打伤  死打伤打死  ആയില്ലേ...
അടുത്ത വിധി ന്യായത്തിന് കാത്തു നില്‍ക്കാതെ 
മൂസാക്ക ചെന്ന് കുഞ്ഞാലി വക്കീലിന്റെ പെടലിക്ക്‌ തന്നെ പിടിച്ചു.
അതോടെ മൂസാക്കയുടെ നാവില്‍ നിന്നും
സുനാമി തിരകള്‍ അലയടിക്കാന്‍ തുടങ്ങി...


കടപ്പാട് :തെറി പ്രസംഗത്തിന് പേര് കേട്ട സകല ശുംബന്മാരോടും...




6 അഭിപ്രായങ്ങൾ:

  1. മൂസ്സാക്കയുടെ വാക്കുകൾ പ്രകശം പരത്തുന്നു..

    മറുപടിഇല്ലാതാക്കൂ
  2. ഹ ഹ ..ഞമ്മക്ക് നല്ലോണം ഇസ്ടായി...:))....ഒരു വല്ലാത്ത ജീവിതമാണ്....ഇങ്ങിനെ തെറി വിളിക്കുന്ന വരുടെ ..കൂടെ ജീവിച്ചു വളരുന്നത് ..:((

    മറുപടിഇല്ലാതാക്കൂ
  3. ഇനി ഈ തെറിവിളി ഒരി ഫാഷാനാകുമോ അവോ........ എന്തരോ ............

    മറുപടിഇല്ലാതാക്കൂ
  4. പരമ സത്യങ്ങള്‍ വിളിച്ചു പറഞ്ഞ പ്രിയ സുഹൃത്തിനു ഒരായിരം നന്ദി ... തുടരുക ... ആശംസകള്‍ ... വീണ്ടും വരാം ... സസ്നേഹം

    മറുപടിഇല്ലാതാക്കൂ
  5. ചിലര്‍ പഠിച്ചതേ പാടൂവെന്നില്ലേ ...
    ആശംസകള്‍!

    മറുപടിഇല്ലാതാക്കൂ
  6. ഇത് ഒരു പാത്തുമ്മ പ്രേമിയായ എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടു.....ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ

വായനക്കാര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ കമന്റ് കോളത്തില്‍ രേഖപ്പെടുത്താം Sign in ചെയ്യാന്‍ കഴിയാത്തവര്‍ Name/URL ഓപ്ഷന്‍ വഴി പേരും സ്ഥലവും നല്‍കി അഭിപ്രായം രേഖപ്പെടുത്തുക.