വന്നു കുടുങ്ങിയവര്‍

2012, മാർച്ച് 14

സുലൈമാന്‍ നബിയുടെ കോഴി

ആല്യാക്ക ധൃതി പിടിച്ചു നടക്കുന്തോറും ആയിശു കുഴങ്ങി, കയ്യിലെ സഞ്ചിയും തൂക്കിപ്പിടിച്ച് ആല്യാക്കയോടോപ്പമെത്താന്‍ ആയിശു പാട് പെടുന്നുണ്ട്, സഞ്ചിക്കുള്ളില്‍ കിടന്നു കൂവുന്ന സുലൈമാന്‍ നബിന്റെ കോഴി ആയിശുവിനെ ഇടയ്ക്കിടയ്ക്ക് വട്ടം കറക്കുന്നുമുണ്ട്. പാട വരമ്പിലൂടെ ധൃതിയില്‍ നടന്നു പരിചയമുള്ള ആല്യാക്ക റോഡിലെത്തിയിട്ടും ആയിശു വരമ്പത്ത് തന്നെ. 
ജ്ജ്  ഒന്ന് ബേഗം വര്‍ണ്ണ്ടാ..ആനങ്ങാടീക്കുള്ള ബസ്‌ പ്പം പോകും, ആലിക്ക ധൃതി കൂട്ടി കൊണ്ടിരുന്നു.
ആല്യാക്കയുടെ കയ്യില്‍ താങ്ങി പിടിച്ചു മെല്ലെ റോഡിലേക്ക് കയറിയ ആയിശു നന്നായി കിതക്കുന്നുണ്ടായിരുന്നു. 

പയനിങ്ങല് വരെ നട്ക്കണം ല്ലേ.. ആയിശുവിന്റെ ചോദ്യം,
അല്ല  പയനിങ്ങല് അന്നെ കൊള്ളെ ഇങ്ങട്ട് ബരും ന്ത്യെ..അതെന്നെ.. ആല്യാക്കക്ക് പിരി കയറി.
ബേഗം വാ.. വീണ്ടും  തിരക്ക് കൂട്ടുമ്പോള്‍ ആയിശുവും ധൃതിയില്‍ ഒപ്പത്തിനൊപ്പം നടക്കാന്‍ ശ്രമിച്ചു....ആയിശുവിന്റെ കിതപ്പും ക്ഷീണവും കണ്ടു  കോഴിയും സഞ്ചിയും കൂടി  ആല്യാക്ക തന്നെ  വാങ്ങി.. ആല്യാക്ക ധൃതിയില്‍ നടക്കുന്തോറും സഞ്ചി കൂടുതല്‍ കുലുങ്ങാന്‍ തുടങ്ങി.  കോഴി കൂവലും, ബഹളവും കൂടി കൂടി വന്നു. പക്ഷെ  ഞായറാഴ്ചയായതിനാല്‍ അങ്ങാടിയില്‍ ആളു കുറവാണ്, അതായിരുന്നു ആല്യാക്കയുടെ ആകെയുള്ള സമാധാനവും. 

രണ്ടു പേരും കൂടി ഒരു മിച്ചു അങ്ങാടിയിലൂടെ അങ്ങനെ നടന്നു, നടന്നു പയനിങ്ങല്‍ എത്താനായിരിക്കുന്നു. അങ്ങാടിയുടെ ആരവങ്ങളൊഴിഞ്ഞ ദിവസമായതിനാല്‍ ആയിശു ചുറ്റുപാടും നോക്കികണ്ടു...ആയിശുവിനു വല്ലപ്പോഴും മാത്രമേ ഇങ്ങനെ പുറത്തിറങ്ങാന്‍ കഴിയാറുള്ളൂ. സ്വര്‍ണ്ണക്കടയിലേക്കും, തുണിക്കടയിലെക്കും ഒക്കെ നോക്കിയെങ്കിലും ആഗ്രഹങ്ങളെ അടക്കിപ്പിടിച്ചു തന്നെ ആയിശു നടന്നു. ആല്യാക്ക പതിവ് പോലെ താഴോട്ടും നോക്കി തന്നെ നടക്കുന്നു.
പെട്ടന്നാണ് നിലത്ത് കിടക്കുന്ന ഒരു പേഴ്സ് ആല്യാക്കയുടെ ശ്രദ്ധയില്‍ പെട്ടത്,
നല്ല പുതിയ പെഴ്സാണെന്നു തോന്നുന്നു  ആല്യാക്ക ആയിശുവിനോടായി പറഞ്ഞു..
പിന്നെ  നാല് പാടും നോക്കി , ആരെയും കാണാനില്ല , മെല്ലെ  പേഴ്സ് എടുക്കാന്‍ വേണ്ടി കുനിഞ്ഞതും, പേഴ്സ് മുമ്പോട്ട്‌ നീങ്ങിയതും ഒപ്പമായിരുന്നു,
ഇതെന്താ പ്പത് ന്റെ റബ്ബേ.. മണിപ്പെഴ്സ്‌ ഒറ്റക്ക് നീങ്ങെ ..ആയിശു അത്ഭുതം കൂറി,
ആല്യാക്ക ഒന്ന് കൂടി ചുറ്റുപാടും നോക്കി, ഇല്ല ആരും കണ്ടിട്ടില്ല,
ഒരടി കൂടി മുന്നോട്ടു വെച്ചു .. പേഴ്സില്‍ കൈ വെച്ചു, വെച്ചില്ല, അപ്പോഴേക്കും  പേഴ്സ് വീണ്ടും മുന്നോട്ടു നീങ്ങുന്നു. ആല്യാക്കയും, ആയിശുവും ആകെ അന്ധാളിച്ചു പോയി,
ചമ്മല്‍ അഡ്ജസ്റ്റ്‌ ചെയ്ത് വീണ്ടും ചുറ്റുപാടിലേക്ക് ഒരു നോട്ടം..
ആല്യാക്ക പേഴ്സില്‍ തന്നെ കണ്ണ് വെച്ചു, ഒറ്റചാട്ടമായിരുന്നു പിന്നെ, പെഴ്സിലേക്ക്.. ചാട്ടത്തില്‍ ആല്യാക്കയുടെ ലക്‌ഷ്യം തെറ്റിയില്ല, നേരെ പെഴ്സിലേക്ക് ചെന്ന് പതിച്ചു. തൊട്ടടുത്തുള്ള പെട്ടിക്കടയുടെ മറവിലിരുന്നു പേഴ്സ് നൂലില്‍ കെട്ടി വലിച്ചു കൊണ്ടിരുന്ന മൂവര്‍ സംഘം മെല്ലെ പുറത്തേക്ക് വന്നെങ്കിലും, ആല്യാക്കയുടെ കണ്ണില്‍ പെടാതെ കടത്തിണ്ണയില്‍ തന്നെ ഇരുന്നു.

പേഴ്സ് കൈക്കലാക്കിയ സന്തോഷത്തിലാണ് ആല്യാക്ക, ആ സന്തോഷത്തില്‍ ആയിശുവിന്റെ നേരെ നോക്കി ഒന്ന് കണ്ണിറുക്കി. ആയിശുവും ചിരിക്കുന്നുണ്ടായിരുന്നു. ബസ്‌ കയറാനുള്ള നടത്തത്തിനിടയില്‍ ആല്യാക്കക്ക് പേഴ്സ് തുറന്നു നോക്കാന്‍ ധൃതിയായി, പേഴ്സില്‍ എന്തെങ്കിലും ഉണ്ടോ എന്നറിയാന്‍ ആയിശുവും കൊതിച്ചു.
'അയില് എന്തേങ്കിലും ണ്ടെങ്കില് ന്റെ കവുത്തുക്ക് ഒരു ലോക്കറ്റ് മാങ്ങി തര്ണെ..' ആയിശുവിന്റെ കമന്റ് കേട്ട പാടെ ആല്യാക്ക കലി പൂണ്ടു.
'ന്നാ ദു മുയ്മനും ജ്ജെന്നെ ട്തോ..' ആല്യാക്ക പേഴ്സ് ആയിശുവിനു നേരെ നീട്ടി ...
വെറും കാലിപേഴ്സ്.. പെഴ്സിന്റെ അകവും പുറവും പരിശോധിച്ച ആയിശുവും ആകെ നിരാശയായി..
മനുസന്റെ സമയം മെനക്കെടുത്താന് ..ആല്യാക്ക  പിറുപിറുത്തു കൊണ്ട് പേഴ്സും വാങ്ങി ഒറ്റ ഏറായിരുന്നു പിന്നെ.
പീടികത്തിണ്ണയില്‍  ഇരുന്നു  അങ്ങാടിപ്പയ്യന്‍സ്‌ ഇതൊക്കെ കണ്ടു അടക്കി ചിരിക്കുമ്പോള്‍ ആല്യാക്കയുടെ പൂവന്‍ കോഴി കൊക്കി കൊക്കി റോഡിലൂടെ ഓടുകയാണ്..

ആല്യാക്ക.. ങ്ങളെ കോഴി , ആല്യാക്കാ.. പിറകില്‍ നിന്നും ആരുടെയോ വിളി കേട്ടാണ് ആല്യാക്കയും, ആയിശുവും കൂടി തിരിഞ്ഞു നോക്കിയത്..
സുലൈമാന്‍ നബിന്റെ കോഴി അതാ റോഡിലൂടെ ഓടുന്നു,
'എങ്ങനേ ന്റെ റബ്ബേ ആ കോയി പൊറത്ത് ചാട്യെത് ....' ആയിശു തലയില്‍ കൈ വെച്ചു..
'താത്താ.. ആല്യാക്ക പേഴ്സ് കണ്ടു ചാടീലെ..അപ്പം കോയി പോര്‍ത്തുക്കു ചാടീതാ.. 'പയ്യന്മാരില്‍  ഒരാള്‍ പറഞ്ഞു തുടങ്ങി..
'ആല്യാക്കാന്റെ കയ്യില്‍ പിന്നെ സഞ്ചി മാത്രേ ന്ടായിര്‍ന്നുള്ളൂ..ങ്ങളും മൂപ്പരും അതറിയാതെ അങ്ങനെ മുന്നോട്ടും പോയി, കോയി പിന്നോട്ടും പോയി... '
പയ്യന്‍ പറഞ്ഞു തീരുമ്പോള്‍  ആല്യാക്ക  ചൂളുന്നുണ്ടായിരുന്നു...
പിന്നെ നോക്കി നിന്നില്ല..രണ്ടും കല്‍പ്പിച്ചു ആല്യാക്ക കോഴിക്ക് പിന്നാലെ ഓടി, 
'ബ ബ ബ് ബ ..' ആല്യാക്ക കോഴിയുടെ പിന്നാലെ തന്നെയാണ്. ആയിശുവിനും ബേജാറ് കൂടുന്നുണ്ട്. 
'മക്കളെ എങ്ങനെങ്കിലും സുലൈമാന്‍ നബിന്റെ ആ കോയിനെ ഒന്ന് പിടിച്ചെരീ.. ആനങ്ങാടീല്‍ മോളെ പെരീക്കു കൊണ്ടോണ കോയി ആണത്..' ആയിശു നില വിളിച്ചു..
പയ്യന്സിനും ലേശം അലിവു തോന്നി, കടത്തിണ്ണയില്‍ നിന്നും എഴുന്നേറ്റു അവരും കൂടി.. ആല്യാക്കക്കും, കോഴിക്കും പിന്നാലെ... ഇതെല്ലാം കൂടി കണ്ടു ആയിശു   ആ കടത്തിണ്ണയില്‍ തളര്‍ന്നു ഇരുന്നു പോയി .

തീവണ്ടി പോയതിനു ശേഷം ഗൈറ്റ് അപ്പോള്‍  തുറന്നിട്ടെയുള്ളൂ, സുലൈമാന്‍ നബിന്റെ കോഴി ഓടി ഓടി റെയില്‍വെ ഗൈറ്റ് വരെയെത്തി. ഗൈറ്റ് തുറന്ന പാടെയുള്ള വാഹനങ്ങളുടെ, തിക്കും തിരക്കും കണ്ടതോടെ കോഴി പേടിച്ചു പറന്നു, തുറന്നിട്ട റെയില്‍വേ ഗൈറ്റിന്റെ മുകളിലാണ്   ചെന്നിരുന്നത്.. ആല്യാക്ക ആകെ കുഴങ്ങി..
ബ ബ ബ് ബ... കോഴി ഇറങ്ങുമെന്ന പ്രതീക്ഷയില്‍  കുറെ നേരം അങ്ങനെ വിളിച്ചു നോക്കി, പക്ഷെ കോഴി ഗൈറ്റിന്  മുകളില്‍ തന്നെ ഇരുന്നു ആല്യാക്കയെ വട്ടം കറക്കികൊണ്ടിരുന്നു.... കുറച്ചു കഴിഞ്ഞു  കൂവാനും തുടങ്ങിയതോടെ ആകെ പൊല്ലാപ്പായി.
ആല്യാക്ക ങ്ങള് ബെജാരാകണ്ട, അടുത്ത വണ്ടി വരുമ്പം ഗൈറ്റ് താകും , അപ്പം ഞമ്മക്ക് കോയിനെ പിടിക്ക്യാ ട്ടാ..പയ്യന്സിലോരാള്‍ ആല്യാക്കയുടെ പുറത്തു തട്ടി സമാധാനിപ്പിച്ചു. പണ്ട് കുട ഗൈറ്റില്‍ കുടുങ്ങിയ രാമന്‍ നായരുടെ അവസ്ഥയിലായി ആല്യാക്ക. അടുത്ത വണ്ടി വരുന്നത് വരെ കാത്തിരിക്കുകയല്ലാതെ വേറെന്തു മാര്‍ഗം..ആല്യാക്ക മനസ്സില്‍ പറഞ്ഞു

മണിയടിക്കുന്നുണ്ട്. ഗൈറ്റ് താഴ്ന്നു  തുടങ്ങി..മെല്ലെ മെല്ലെ ഗൈറ്റിനോടൊപ്പം സുലൈമാന്‍ നബിന്റെ കോഴിയും താഴേക്കു വരുന്നു..ആല്യാക്ക നെഞ്ചത്ത് കൈ വെച്ച് പറഞ്ഞു  .. ന്റെ സുലൈമാന്‍ നബിന്റെ കോയിനെ ..ബദ്രീങ്ങളെ കാക്കണേ...
ഇളകിയാടി  ഗയ്റ്റ്‌ താഴാന്‍ തുടങ്ങിയതോടെ കോഴി വീണ്ടും കൂവിപറന്നു..തൊട്ടടുത്ത മരത്തിന്റെ കൊമ്പിലേക്ക്, മരകൊമ്പില്‍ ഇരുന്നും കോഴി കൂവിക്കൊണ്ടേയിരുന്നു.. ആളുകള്‍ കൂടി..ആല്യാക്ക ആകെ ഒരു പരുവത്തിലായി.

ഗയ്റ്റ്‌ അടവില്‍ കുടുങ്ങിയ വണ്ടികളില്‍  നിന്നും  ഡ്രൈവര്‍മാരും, യാത്രക്കാരും ഒക്കെ  ഈ കോഴി ഓപ്പെറേഷന്‍  കാണാന്‍ വേണ്ടി ഇറങ്ങി വന്നു. കൂകി വിളിച്ചു വന്ന തീവണ്ടിയുടെ ശബ്ദം കേട്ട പാടെ കോഴി വീണ്ടും പറന്നു, നേരെ ചെന്ന് വീണത്‌ തീവണ്ടിയുടെ മുകളിലും, ആല്യാക്ക വീണ്ടും ബദ്രീങ്ങളെ വിളിച്ചു നെടുവീര്‍പ്പിട്ടു..
'ഞമ്മള് ആനങ്ങാടീക്കാ, ജ്ജ് കോയിക്കോട്ട്ക്കാ പോണത് ന്റെ സുലൈമാന്‍ നബിന്റെ കൊയീ ..' ഉറക്കെ ഒരു നിലവിളിയായിരുന്നു പിന്നെ. ഓടി കൊണ്ടിരുന്ന തീവണ്ടിയുടെ മുകളില്‍   സുലൈമാന്‍ നബിയുടെ കോഴി ഇരിക്കുന്നത് കണ്ടു നില്‍ക്കാനേ എല്ലാവര്ക്കും കഴിഞ്ഞുള്ളു. തൊട്ടടുത്ത സിമന്റ് തറയില്‍ ആല്യാക്ക തളര്‍ന്നു വീണു പോയി.

പയ്യന്‍സിനു  കുറ്റബോധം തോന്നി, നമ്മളാണല്ലോ ഇതിനൊക്കെ കാരണക്കാര്‍ എന്ന് അവരില്‍ ഒരാള്‍ അടക്കി പറയുന്നുണ്ടായിരുന്നു. എല്ലാവരും കൂടി ആല്യാക്കയുടെ ചുമലില്‍ പിടിച്ചു താങ്ങി എഴുന്നേല്‍പ്പിച്ചു, വരീ ആല്യാക്ക.. ആ കോയി കോയിക്കോട്ട് പോയി അടിച്ച് പൊളിച്ച് വരട്ടെ. ഞമ്മക്ക് വേറെ കോയിനെ വാങ്ങാം ..കൂട്ടത്തില്‍ ഒരാള്‍ പറഞ്ഞു,
അത് ഞമ്മള് സുലൈമാന്‍ നബിക്ക് നീര്ച്ചയാക്കിയ കൊയ്‌ യാ ..ആല്യാക്ക കരഞ്ഞു കൊണ്ട് മറുപടി പറയുമ്പോള്‍ കൂടി നിന്നവര്‍ക്കും സങ്കടം തോന്നി.

തീവണ്ടിയുടെ ബോഗികള്‍ ഓരോന്നുംകടന്നു പോകുന്നുണ്ടെങ്കിലും, വണ്ടിക്കു വേഗം കുറഞ്ഞു വരുന്ന പോലെ, തീവണ്ടി മെല്ലെ മെല്ലെ നിര്‍ത്തുകയാണ്. പയ്യന്‍സ് മെല്ലെ റെയില്‍വേ ലൈനിനടുത്തു ചെന്ന് നോക്കി. വണ്ടി സിഗ്നല്‍ കിട്ടാത്തതിനാല്‍ നിര്‍ത്തുകയാണ്. പയ്യന്‍സ് ഉറപ്പു വരുത്തി. തൊട്ടടുത്തുള്ള പോക്കരാജിയുടെ വലപ്പീടികയില്‍ നിന്നും ചെറിയ ഒരു വല സംഘടിപ്പിച്ച് പയ്യന്‍സ് ഓടി, ബാക്കിയുള്ളവരും കൂടെ ഓടി..
ആല്യാക്ക അപ്പോഴും തളര്‍ന്നു ഇരിക്കുകയാണ്.
പയ്യന്‍സ് ആല്യാക്കയുടെ കോഴി നില്‍ക്കുന്ന ബോഗിയുടെ അടുത്തെത്തി. തീവണ്ടിയുടെ വാതിലിന്റെ ഭാഗത്ത് കുറച്ചു മുകളിലാണ് കോഴി കിടക്കുന്നത്. നീണ്ടു നിവര്‍ത്തി വല തീവണ്ടിയുടെ മുകളിലേക്ക് എറിഞ്ഞു..ഉന്നം തെറ്റിയില്ല, സുലൈമാന്‍ നബിയുടെ കോഴി വലയില്‍ കുടുങ്ങി, ആളുകള്‍ ആരവമുണ്ടാക്കികൊണ്ടിരുന്നു, വലയും കോഴിയും കൂടി തീവണ്ടിയുടെ മുകളില്‍ നിന്നും വലിച്ചെടുക്കുമ്പോള്‍ തീവണ്ടിയിലെ യാത്രക്കാരും സന്തോഷത്തില്‍ പങ്കു ചേര്‍ന്നു..സിഗ്നല്‍ ലഭിച്ചതോടെ വണ്ടി മുന്നോട്ടു നീങ്ങുമ്പോള്‍ പയ്യന്സും, ആള്‍കൂട്ടവും തിരിച്ചു ആല്യാക്കയുടെ അടുത്തേക്ക് തന്നെ നടന്നു...
വലയില്‍ നിന്നും രക്ഷപ്പെടുത്തിയ കോഴിയെയും  ഉയര്‍ത്തിപ്പിടിച്ച് പയ്യന്മാര്‍ നടന്നു വരുന്നു ജേതാക്കളെ പോലെ..ഇത് കണ്ടതോടെ  ആല്യാക്കയുടെ തളര്‍ച്ച തന്നെ മാറി, ശ്വാസം നേരെ വീണു,  ആവേശത്തോടെ എഴുന്നേറ്റു നിന്നു.
ന്റെ സുലൈമാന്‍ നബീന്റെ കോയീന്നും പറഞ്ഞു ഒരൊറ്റ പിടുത്തമായിരുന്നു പിന്നെ കോയിയെ..
ആല്യാക്കക്ക് സന്തോഷം അടക്കാനായില്ല. കാലുകള്‍ കെട്ടി കോഴിയെ കയ്യിലുള്ള സഞ്ചിയില്‍ തന്നെയാക്കി, കോഴിയെ പിടിച്ചു തന്ന എല്ലാവരോടും നന്ദിയും പറഞ്ഞ് ആല്യാക്ക വീണ്ടും നടന്നു പയനിങ്ങലേക്ക്..

കാത്തിരുന്നു മുഷിഞ്ഞ ആയിശുവിനു ആല്യാക്കയെയും, കയ്യിലെ സഞ്ചിയും കണ്ടതോടെ പെരുത്ത് സന്തോഷായി.
'ഒന്നും പര്യെണ്ട ന്റെ ആയിശ്വോ, ഈ കോയി പ്പം കൊയിക്കൊട്ടെത്തീനി.. ബദ്രീങ്ങളെ ബര്കത്ത് കൊണ്ടാ ഞമ്മക്ക് ഞമ്മളെ സുലൈമാന്‍ നബിന്റെ കൊയീനെ തിരിച്ച് കിട്ട്യേത് ട്ടാ ..'
ആല്യാക്ക നടന്നത് മുഴുവനും വിവരിക്കുമ്പോള്‍ ആയിശുവിനു സന്തോഷം അടക്കാനായില്ല.. സഞ്ചിക്കകത്തെ സുലൈമാന്‍ നബിന്റെ കോഴിയുടെ മേലില്‍ ആയിശു കൈ കൊണ്ട് ഒന്ന് തടവി. ആ കൈ കൊണ്ട് തന്നെ സ്വന്തം ശരീരത്തിലും ആയിശു തടവുമ്പോള്‍ ബസിന്റെ ഹോണടി   ചെവിയില്‍ വന്നു തറച്ചു.

പള്ളിയില്‍ നിന്നും അസര്‍ബാങ്കും  കേട്ടതോടെ രണ്ടു പേര്‍ക്കും ധൃതിയായി,
'അസറിന് മുമ്പ്‌ എത്തും ന്ന് സുലൈഖാനോട് പര്ഞ്ഞിര്‍ന്നു..അതേതായാലും നടന്നീല..'
ആയിശു പരിഭവം പൂണ്ടു.
പയനിങ്ങലില് വരി വരിയായി ബസ്സുകള്‍ നിറുത്തിയിട്ടിരിക്കുന്നു. മുന്നില്‍ തന്നെ നിര്‍ത്തിയിട്ട ബസ്‌ ആനങ്ങാടി വഴി പോകുന്നതാണ്, ആല്യാക്ക ഉറപ്പു വരുത്തി.
'നോക്ക് ജ്ജ് മുന്നില്‍ കേറിക്കോ..'  അതും പറഞ്ഞു ആല്യാക്ക  പിറകിലേക്ക് പോയി.

ആനങ്ങാടി ബസ്‌ മെല്ലെ മുന്നോട്ട് നീങ്ങുന്തോറും ആയിശുവിന് മകളുടെ വീട്ടിലെത്താനും, മക്കളെ കാണാനും ഒക്കെ കൊതിയായി. മിനി ബസ്സായതിനാല്‍  തിങ്ങി ഞെരങ്ങി നില്‍ക്കുകയാണ് ആയിശു. അതിനിടയില്‍ കൂടിയാണ്  കണ്ടക്ടര്‍ ടിക്കറ്റുമായി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നതും,  ആയിശുവിനു നല്ല ദേഷ്യം തോന്നി. കണ്ടക്ടര്‍ ടികറ്റ്‌ ചോദിച്ചു എത്തിയതോടെ
 'ഞമ്മളെ ടിക്കറ്റ്‌ന് പിന്നില് ആള് ണ്ട് ട്ടാ..   ആയിശുവിന്റെ  മറുപടി..
തിരക്കിലൂടെ ഞെരങ്ങി കണ്ടക്ടര്‍ വീണ്ടും പിറകിലേക്ക് തന്നെ വന്നു.. പിറകില്‍ ആരെയും കാണാനില്ല,
'താത്താ ങ്ങള്  ഞമ്മളെ കൊരങ്ങ് കളിപ്പിക്ക്യാ. ആരാ ങ്ങളെ ടിക്കറ്റ്‌ ടുത്തത് ..'
ദേഷ്യത്തോടെ കണ്ടക്ടറുടെ ചോദ്യം കേട്ടപ്പോഴാണ് ആയിശു പിറകിലേക്ക് നോക്കിയത്, ആല്യാക്കയെ കണ്ടില്ല,  ബസ്‌ ചെട്ടിപ്പടി എത്താനായിരിക്കുന്നു. ആയിശു പെണ്ണുങ്ങളുടെ ഭാഗത്ത് നിന്നും കുറച്ചു കൂടി പിന്നിലേക്ക്‌ വന്നു നോക്കിയിട്ടും ആല്യാക്കയെ കാണാനില്ല. ആയിശുവിനു ബേജാറ് കൂടിക്കൂടി വന്നു. പിന്നെ നിലവിളിയായി. ആയിശുവിന്റെ നിലവിളി കേട്ട് ഡ്രൈവര്‍ ബസ്‌ മെല്ലെ നിര്‍ത്തി..

ആനങ്ങാടി  ബസ്‌ നിര്‍ത്തിയ സമയം തന്നെ അതെ നിറത്തിലുള്ള മറ്റൊരു മിനി ബസ്‌ ആനങ്ങാടി ബസ്സിനെ മറി കടക്കുകയാണ്. അപ്പോഴാണ്‌  ആ  ബസ്സില്‍  നിന്നും ഉച്ചത്തില്‍ പൂവന്‍ കോഴിയുടെ കരച്ചില്‍ ആയിശു കേട്ടത് .. 'ന്റെ സുലൈമാന്‍ നബിന്റെ കോയി ആണ് ആ കര്യണത് ആയിശു ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു.
 'അതാ ആ ബസ്സിലുണ്ട് ആള് ...ങ്ങള് ബസ്സ് വിടി.. '
ആയിശു ഡ്രൈവറോടായി  പറഞ്ഞു.
ചെട്ടിപ്പടി സ്റ്റോപ്പില്‍ നിര്‍ത്തിയ ചേളാരി ബസ്സിന്റെ മുന്നില്‍ ചെന്ന് ആനങ്ങാടി ബസ്‌ വിലങ്ങിട്ടപ്പോള്‍  തലയും പുറത്തേക്കിട്ട്  ആയിശു വിളിച്ചു 'ആല്യാക്കാ... '
ചേളാരി ബസ്സില്‍ നില്‍ക്കുകയായിരുന്ന ആല്യാക്ക ആ വിളി കേട്ട് തിരിഞ്ഞു നോക്കുമ്പോള്‍ ആയിശു അതാ മറ്റേ ബസ്സില്‍
'ങ്ങള് എന്തിനാ മന്‍സ്യാ ചേളാരി ബസ്സില് കേര്യേതു..'
വീണ്ടും ആയിശുവിന്റെ ചോദ്യം. ആല്യാക്ക ആകെ അന്തം വിട്ടു പോയി. ഉടനെ തന്നെ കോഴിയും സഞ്ചിയും തൂക്കിപ്പിടിച്ച് ചേളാരി ബസ്സില്‍ നിന്നും ആല്യാക്ക പുറത്തേക്കിറങ്ങി. ചേളാരിയെന്ന ബോര്‍ഡിലേക്കും  നോക്കി അന്തം വിട്ടുകൊണ്ട് തന്നെ   ആനങ്ങാടി ബസ്സിലേക്ക് മാറി കയറി.
'അന്നോട് ഞാന്‍ മുന്നില് കേറാന്‍ പറഞ്ഞിട്ട്, ഞമ്മള് നേരെ ബേക്കില് ചെന്ന് കേര്യേതു ആ ബസ്സിലാ..ല്ലേ' ആല്യാക്ക ആയിശുവിനോടായി പറഞ്ഞു.
ആല്യാക്കക്ക് പറ്റിയ അമളിയോര്‍ത്ത് ബസ്സിലെല്ലാവരും ചിരിക്കുമ്പോള്‍  ആയിശുവിനും ചിരിയടക്കാനായില്ല, രണ്ടു മിനിബസ്‌ അടുപ്പിച്ചു നിര്‍ത്തിയിട്ടപ്പോള്‍ ആല്യാക്കക്ക് അത് ഒറ്റബസ്സായി തോന്നിയതായിരുന്നു.
'രണ്ടും ഒരേ വല്പ്പും, ഒരേ കളറും ഞമ്മക്ക് പുട്ത്തം കിട്ടണ്ടേ...'
ചേളാരി ബസ്സിലേക്ക് ചൂണ്ടി കൊണ്ട് ആല്യാക്ക പിറുപിറുത്തു..
'ഏതായാലും  ചെട്ടിപ്പടീന്ന് ചേളാരിലേക്ക് തിരിണയിന് മുമ്പ് ഈ സുലൈമാന്‍ നബിന്റെ കോഴി  കരഞ്ഞത് ങ്ങളെ  ഭാഗ്യം .. '
കണ്ടക്ടറുടെ കമന്റ് കേട്ട് ബസ്സിലാകെ വീണ്ടും  കൂട്ടച്ചിരി പടര്‍ന്നു.



89 അഭിപ്രായങ്ങൾ:

  1. ബൂലോക സദാ'ചാര' തൂപ്പുകാരെ ഭയപ്പെടാതെ വീണ്ടും ഒരു കഥ കൂടി..നിര്‍ഭയം നിങ്ങളുടെ കമന്റുകള്‍ അടിയില്‍ രേഖപ്പെടുത്തുക

    മറുപടിഇല്ലാതാക്കൂ
  2. ഹി ഹി. മല്‍പ്പൊറം ഭാഷയിലുള്ള വര്‍ത്താനം ഇഷ്ടപ്പെട്ടു. പരപ്പാടിയും ആനങ്ങാടിയും ചേളാരിയും പുടിപാടില്ലേല്‍ ആകെ കണ്‍ഫ്യൂഷന്‍ ആയേനെ..

    മറുപടിഇല്ലാതാക്കൂ
  3. ഹി ഹി. മല്‍പ്പൊറം ഭാഷയിലുള്ള വര്‍ത്താനം ഇഷ്ടപ്പെട്ടു. പരപ്പാടിയും ആനങ്ങാടിയും ചേളാരിയും പുട്യാടില്ലേല്‍ ആകെ കണ്‍ഫ്യൂഷന്‍ ആയേനെ..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. രാശീ, നിനക്ക് ഒന്നും പെട്ടന്ന് തലയില്‍ കേറൂലാ അദ്ദാ കൊയപ്പം..നീ ശിശുവാ. ന്നാലും നന്ദി

      ഇല്ലാതാക്കൂ
  4. ഗ്രാമക്കാഴ്ച്ചകള്‍ നന്നായിട്ടുണ്ട്....
    നമ്മുടെ ജീവിതത്തിലെ ചെറിയ ചെറിയ സംഭവങ്ങള്‍ ഓര്‍ത്തെടുത്ത് അതില്‍ അല്പം മസാല ചേര്‍ത്താല്‍ തന്നെ "സാധാരണ" വായനക്കാര്‍ക്ക് രസിക്കാന്‍ കഴിയുന്ന തരത്തിലുള്ള പോസ്റ്റുകള്‍ ഉടലെടുക്കും എന്നതിന് ഒരു ഉദാഹരണമാണ് ഈ പോസ്റ്റ്‌....
    ഇനിയും പ്രതീക്ഷിച്ചു കൊണ്ട് ആശംസകളോടെ......

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പണ്ട് ഈ ടി മുഹമ്മദ്‌ ബഷീര്‍ സീതിഹാജിയോടു പറഞ്ഞത്രേ. സീതിക്കാ നിങ്ങളെ പറ്റി പലരും അതും ഇതും തമാശകള്‍ പറഞ്ഞു ചിരിക്കുന്നു, ഇതൊക്കെ ഉള്ളത് തന്നെയാണോ...ഉടന്‍ സീതിഹാജി മറുപടി പറഞ്ഞത്രേ, ആളുകള്‍ എന്നെ കുറിച്ച് പലതും പറഞ്ഞു ചിരിക്കുകയല്ലേ, അതില്‍ എനിക്ക് സന്തോഷമേയുള്ളൂ..ആരും കരയുന്നില്ലല്ലോ..

      സീതി ഹാജി പറഞ്ഞത് തന്നെ എല്ലാവരോടും നമുക്ക് പറയാനുള്ളൂ..അല്ലെ അബ്സര്‍

      ഇല്ലാതാക്കൂ
  5. മറുപടികൾ
    1. ശങ്കരേട്ടാ..ഈ ആടും കൊയിം, ആല്യാക്കയും, മൂസ്സാക്കയും ഒക്കെയായി ഞമ്മള്‍ അങ്ങനെ പോകുന്നു...നന്ദിയുണ്ട് വന്നു കണ്ടു പോകുന്നതില്‍

      ഇല്ലാതാക്കൂ
  6. നല്ല കഥ, നല്ല ഹ്യുമര്‍

    മറുപടിഇല്ലാതാക്കൂ
  7. സുലൈമാന്‍ നബീന്റെ കോഴീനെ ഞമ്മക്കും ബേണഐനി
    പെരുത്ത്‌ പുടിച്ച്‌ ....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ബര്കത്താക്കപ്പെട്ട കൊയീനെ ഞമ്മള്‍ ആര്‍ക്കും കൊടുക്കൂല ...

      ഇല്ലാതാക്കൂ
  8. നന്നായി മ്മടെ കോയിക്കഥ....മൂന്ന് വ്യത്യസ്ത നർമ്മമുഹൂർത്തങ്ങൾ മനോഹരമായി എഴുതിച്ചേർത്തു.
    1.പഴ്സ് പിടുത്തം.
    2.കോഴി പിടുത്തം.
    3.ബസ്സ് പിടുത്തം.

    മറുപടിഇല്ലാതാക്കൂ
  9. കോഴിയുടെ കരച്ചില്‍ അവരെ വീണ്ടും ഒന്നിപ്പിച്ചു അല്ലേ. :)

    തുടക്കം അല്‍പം ഇഴഞ്ഞു പോയ പോലെ തോന്നി. "സുലൈമാന്‍ നബിന്റെ കോയി" എന്ന ആവര്‍ത്തനവും ഒഴിവാക്കാമായിരുന്നു. എങ്കിലും പോസ്റ്റിലെ നര്‍മ്മം ആസ്വദിച്ചു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. തുടക്കം ഇഴഞ്ഞു, ശരിയാണ്..ആദ്യം എഴുതിയതില്‍ 'സുലൈമാന്‍ നബിയുടെ കോഴി' എന്ന് കൂടുതല്‍ കൊടുത്തിരുന്നില്ല..പിന്നീട് തിരിച്ചറിയാന്‍ വേണ്ടി കൂട്ടി ചേര്‍ക്കുകയായിരുന്നു. ആവര്‍ത്തനവിരസത വന്നുവെന്നു പിന്നീട് എനിക്കും തോന്നി. അഭിപ്രായത്തിന് നന്ദി

      ഇല്ലാതാക്കൂ
  10. ആല്യാക്ക്യും ഐഷു തായും സുലൈമാന്‍ നെബീന്റെ കോഴീം കൂടെ മനസ്സ് നിറചൂട്ടോ.... ശരിക്കും ചിരിപ്പിച്ചു ..... ആശംസകള്‍ ...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പുതു കവിതകളുടെ സുല്‍ത്താന്‍ ഷഹീര്‍ അലിക്ക് പ്രത്യേക നന്ദി

      ഇല്ലാതാക്കൂ
  11. സുലൈമാന്‍ നബിന്റെ കൊയിനിം വെറുതെ വിടൂല ല്ലേ..രസിപ്പിച്ചു

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഞ്ഞി ഞമ്മള് ഉള്ളാള്‍ക്ക് നേര്ച്ചയാക്കിയ ഒരു ആടിന്റെ കഥയുമായി വര്നുണ്ട്

      ഇല്ലാതാക്കൂ
  12. ഷാജി കുഴപ്പമില്ലാതെ പറഞ്ഞിരിക്കുന്നു. നര്‍മ്മവും രാഷ്ട്രീയവും വഴങ്ങുമല്ലേ. ക്രിയാത്മക വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളുക അല്ലാത്തതിനെ തള്ളുക. ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ക്രിയാത്മക വിമര്‍ശനം നല്ലതിനാവട്ടെ..എകപക്ഷീയവുമാവാതിരിക്കട്ടെ. സ്വന്തം കണ്ണിലെ കോല് കാണാതെ ചിലര്‍ അന്യന്റെ കണ്ണിലെ കരട് നീക്കാന്‍ നടക്കുന്നു. അവരെ നമുക്ക് ഒറ്റക്കെട്ടായി നേരിടാം മൊഹീ..നന്ദി

      ഇല്ലാതാക്കൂ
  13. Veendum oru bus yaathrayude rasam pakarnnu ..aashamsakal

    മറുപടിഇല്ലാതാക്കൂ
  14. ഹ ഹ ഹത് കലക്കി...
    കോഴി കരഞ്ഞില്ലായിരുന്നെങ്കിലോ...

    ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ
  15. നര്‍മം ഇഷ്ടപ്പെട്ടു ഷാജി. പോസ്റ്റിനു കുറച്ചു നീളം കൂടിപ്പോയോ എന്നൊരു തോന്നല്‍.. ,ആ ഒരു കുറവ് മാത്രമേ തോന്നിയുള്ളൂ. ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതെ ശജീര്‍ പോസ്റ്റ്‌ നീളം കൂടിപ്പോയി..ആദ്യം ഇത് രണ്ടു ഭാഗമാക്കി പോസ്ടിയാലോ എന്ന് തോന്നിയിരുന്നു. പിന്നെ ഒരു അറ്റകൈ പ്രയോഗം നടത്തി..ഏതായാലും നന്ദി

      ഇല്ലാതാക്കൂ
  16. നര്‍മത്തിന്റെ മേമ്പൊടി വിതറി വിളമ്പിയ ഈ ഗ്രാമീണ കഥയിലെ കഥാപാത്രങ്ങളുടെ നിഷ്കളങ്കത ഇന്നുണ്ടോ എന്നു സംശയം ..പക്കേങ്കിലു ഞമ്മക്ക് പെരുത്ത് പുടിച്ചിനീ...ഇനിയും ജനിക്കട്ടെ നര്‍മത്തില്‍ പൊതിഞ്ഞ മധുരങ്ങള്‍ ..:)

    മറുപടിഇല്ലാതാക്കൂ
  17. കോഴി ഏതായാലും നന്നായി ഒന്ന് ചിരിപ്പിച്ചു പോസ്റ്റ്‌ ഇഷ്ട്ടായി

    മറുപടിഇല്ലാതാക്കൂ
  18. എന്നെപ്പോലുള്ള സാധാരണ വായനക്കാര്‍ക്ക് ആസ്വദിക്കാനായി എഴുതിയ നര്‍മ്മം ഇഷ്ചപ്പെട്ടു ഷാജി....

    മറുപടിഇല്ലാതാക്കൂ
  19. രസമുള്ള പോസ്റ്റ്.. നാടൻ പോസ്റ്റ്..:)

    മറുപടിഇല്ലാതാക്കൂ
  20. കോഴി കോഴിക്കോട്ട് എത്താത്തത് ഭാഗ്യം

    മറുപടിഇല്ലാതാക്കൂ
  21. അക്ബര്‍ പറഞ്ഞ പോലെ ഒന്ന് കത്തി പിടിക്കാന്‍ ഇത്തിരി സമയം എടുത്തു ഷാജി ..
    കോഴി ഉള്ളോണ്ട് മാപ്പിളയും ബീടരും ഒന്നിച്ചു, ഇല്ലെങ്കില്‍ രണ്ടും രണ്ടു വഴിക്കായാനെ !!!!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. രണ്ടു വഴിക്ക് പോകാതെ കോയി കാത്തു. നന്ദി വേണു ചേട്ടാ

      ഇല്ലാതാക്കൂ
  22. ബ്ലൊഗിൽ ഇപ്പോൾ കോയിക്കളിയാണല്ലോ..ഷജീക്കാ...നന്നായി...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പടന്നക്കാരനും കൊയിയും കൊണ്ട് ഇറങ്ങ്യാ പിന്നെ ഞമ്മള് എന്താ ചെയ്യ്വാ

      ഇല്ലാതാക്കൂ
  23. പാവം ആലിക്ക.കണ്ണ് ശരിക്കും കാണില്ല അല്ലെ.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ആല്യാക്ക തനി നാടനാ..അതൌണ്ടാ ട്ടോ അങ്ങനെയൊക്കെ സംഭവിച്ചത്

      ഇല്ലാതാക്കൂ
  24. ഹഹഹഹാ!
    ഒരുങ്ങിത്തന്നെയാണല്ലോ ഷാന്റെ പുറപ്പാട്!
    സദാചാര കോഴിത്തമ്പുരാക്കന്മാര്‍ മുര്‍ദ്ധാബാദ്‌!
    ഇനിയും പോരട്ടെ കോയാ നൂറായിരം കഥകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അലക്കലും, തൂത്തു വാരലും ഒക്കെ കഴിഞ്ഞ് എല്ലാരും കൂടി ഞമ്മളെ കോയിനെ പിടിക്കാന്‍ എല്പ്പിച്ചിരിക്ക്വാ...കണ്ണൂ ഒരു കോയിതംബുരാനെയും ഞമ്മളെ പേടിക്കൂല ട്ടാ നന്ദി ണ്ട്

      ഇല്ലാതാക്കൂ
  25. ദുരുദ്ദേശ്യമില്ലാത്ത കഥയെന്നു പറയട്ടെ. ചിരിപ്പിച്ചു.
    ആക്ഷേപം ആപേക്ഷികമാണ്.
    തുടരുക. നന്മയെ പിന്തുടരുക. തിന്മ പരാജയപ്പെടും.
    ഭാവുകങ്ങള്‍ നല്ല ശൈലിക്ക്.

    മറുപടിഇല്ലാതാക്കൂ
  26. കോഴിക്കഥ കൊള്ളാം ട്ടോ ...ചിരിപ്പിച്ചു ...:)

    മറുപടിഇല്ലാതാക്കൂ
  27. കോഴിക്കഥ ഉഗ്രൻ,വേണ്വേട്ടൻ പറഞ്ഞ പോലെ അവരു രണ്ടാലും കോയിണ്ടാവോണ്ട് ഒന്നിച്ചു. അല്ലെങ്കിൽ രണ്ടും രണ്ട് വയീകാവേർന്നു. നല്ല രസായിട്ടുണ്ട് ട്ടോ. ഈ നാടൻ സംഭവം.ഇത് പോലെ കുറെ ആളുകളെ പേഴ്സിൽ നൂലുകെട്ടി വലിച്ച് കളിച്ച ആ കുട്ടിക്കാലം ഓർമ്മ വന്നു,അന്നതൊക്കെ വെറും കളിയല്ലേ ? ആശംസകൾ.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതൊക്കെ വെറും രസകരമായ ഓര്‍മ്മ മാത്രം അല്ലെ...നന്ദി

      ഇല്ലാതാക്കൂ
  28. സുലൈമാന്‍ നബിന്റെ കോഴി യും ബദ്രീങ്ങളെ ബര്‍ക്കത്തും ഒക്കെ ആയിട്ട് പരപ്പനാടന്‍ കലക്കി

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കൊമ്പന്‍ വന്നു ..ഇനി ഞമ്മളെ കൊയിക്ക് മനസ്സമാധാനമായി

      ഇല്ലാതാക്കൂ
  29. കോയിയാണത്രെ കോയി. അതും ഒറ്റമുട്ടപോലും ഇടാത്ത മന്‍ശ്യേനെ ചുറ്റിക്കണ പൂവന്‍.

    മറുപടിഇല്ലാതാക്കൂ
  30. എന്റെ വീടിനടുത്ത് ഒരു 'കോഴിമുക്ക്' ഉണ്ട്. കോഴിക്കച്ചവടക്കാർ അവിടെ നിന്നാണ് കോഴികളെയും നിറച്ച് ബസ്സ് കയറുന്നത്. ഞങ്ങൾ കോളജിൽ പോകും വഴി അവർക്കൊപ്പം ബസ്സിൽ യാത്ര ചെയ്തപ്പോഴുണ്ടായ രസകരമായ പല സംഭവങ്ങളും ഓർത്തു... നർമ്മം ചോരാതെ നന്നായി എഴുതി. കുറച്ച് കൂടി എഡിറ്റിംഗ് വേണമെന്നു തോന്നി. ആശംസകൾ.

    മറുപടിഇല്ലാതാക്കൂ
  31. ഇന്നാണ് ഇവടെ വന്നത്..കഥ ഇഷ്ടായി..വായിക്കാന്‍ നല്ല രസം ഉണ്ട്..ബാക്കി പോസ്റ്റുകള്‍ കൂടി വായിക്കാം..:)

    മറുപടിഇല്ലാതാക്കൂ
  32. കോയിക്കത ഉസാറായിക്ക്‌ണ്.

    മറുപടിഇല്ലാതാക്കൂ
  33. നല്ല രീതിയിൽ പറഞ്ഞു
    പുതിയ ഒരു അവതരണ ശൈലി കൊള്ളാം

    മറുപടിഇല്ലാതാക്കൂ
  34. എഫ് ബിയില്‍ സുലൈമാന്‍ നബിന്റെ കോഴിയുടെ ലിങ്ക് പറന്നു നടക്കുന്നത് കണ്ടിരുന്നു... തിരക്കിനിടയില്‍ വിട്ടു പോയി... ഇന്നാണ് വീണ്ടും വരാന്‍ കഴിഞ്ഞത്... വരുന്നത് വരെ ആകാംക്ഷയായിരുന്നു ... എന്താ ഈ സുലൈമാന്‍ നബിയുടെ കോഴിയെന്നു... മദ്രസയിലോന്നും അങ്ങനെ ഒന്ന് പഠിച്ചിട്ടില്ല...പിന്നെ ഈ പഹയന്‍ എവിടുന്നു പഠിചൂന്നു.. വന്നപ്പോഴല്ലേ സംഗതി പിടി കിട്ടിയത്....

    നര്‍മ്മം നന്നായി ട്ടാ...
    എഴുത്ത് തുടരുക...

    മറുപടിഇല്ലാതാക്കൂ
  35. കഥ അസ്സലായി, വരികള്‍ക്കിടയില്‍ എന്തൊക്കെയോ നഷ്ട്ടപ്പെടുന്നത് പോലെ..വാക്കുകള്‍ ഒന്ന് കൂടി അരിചെടുത്താല്‍ ...മുഹമ്മദ്‌ ഷാഫി ദി ഗ്രേറ്റ്.

    മറുപടിഇല്ലാതാക്കൂ
  36. കഥയുടെ അവസാന ഭാഗം അതി മനോഹരമായിരിക്കുന്നു. തുടക്കവും. ശൈലിക്ക് നല്ല കൈത്തഴക്കവും വന്നിരിക്കുന്നു. എഴുതി ഫലിപ്പിക്കാന്‍ കഴിയുന്നവര്‍ സംഭവങ്ങളിലും പുതുമ കൊണ്ട് വരുമ്പോഴാണ് വളരെ ഹൃദ്യമായി തോന്നുക. ആ നൂലുകെട്ടി വലി സര്‍വ്വ സാധാരണമായ കുട്ടിക്കളി ആയതിനാല്‍ വല്യ കൌതുകം തോന്നിയില്ല. ആ ഭാഗം ഒഴിച്ച് നിര്‍ത്തിയാല്‍
    മൊത്തത്തില്‍ ഈ കഥ/നര്‍മ്മം വളരെ ഇഷ്ടമായി.

    മറുപടിഇല്ലാതാക്കൂ
  37. ഷാജി ,,
    ഒരിടത്തു പോലും ബോറടിപ്പിക്കാത്ത സ്വാഭാവിക നര്‍മ്മം നിറഞ്ഞ നല്ല പോസ്റ്റ്‌ ..ആ പേഴ്സ് നൂലില്‍ കെട്ടി വലിക്കുന്ന വിദ്യ യോര്‍ത്തു ഒരു പാട് ചിരിച്ചു ,,അത് പോലെ റയില്‍വേ ഗേറ്റില്‍ കയറിയ കോഴിയുടെ ഇരുത്തവും ...നാട്ടിന്‍ പുറങ്ങളില്‍ നടക്കുന്ന രസകരമായ സംഭവങ്ങള്‍ ശെരിക്കും ഒരു ഗ്രാമീണ ചുവയുള്ള വായന സമ്മാനിച്ചു ,,നന്ദി

    മറുപടിഇല്ലാതാക്കൂ
  38. മുമ്പ് വായിച്ചതാണെങ്കിലും കമ്മന്‍റ് ഇട്ടിരുന്നില്ല , വളരെയധികം ആസ്വദിച്ച് വായിച്ച നര്‍മ്മം നിറഞ്ഞ കഥ . വളരെ അധികം ഇഷ്ട്ടമായി

    മറുപടിഇല്ലാതാക്കൂ
  39. Blackjack | Casino Tycoon, Slots, Poker & Bingo at Mapyro
    Play Blackjack with friends or play online 순천 출장샵 for 서울특별 출장마사지 free. No 아산 출장안마 sign-up or 과천 출장샵 download 성남 출장샵 necessary! Just hit play now!

    മറുപടിഇല്ലാതാക്കൂ

വായനക്കാര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ കമന്റ് കോളത്തില്‍ രേഖപ്പെടുത്താം Sign in ചെയ്യാന്‍ കഴിയാത്തവര്‍ Name/URL ഓപ്ഷന്‍ വഴി പേരും സ്ഥലവും നല്‍കി അഭിപ്രായം രേഖപ്പെടുത്തുക.