വന്നു കുടുങ്ങിയവര്‍

2011, ഒക്‌ടോബർ 29

അച്ചുതാനന്ദന്‍; ഒരു ചെളിയും കലരാത്ത പരിശുദ്ധ നെയ്യോ...

പുന്നപ്രയുടെയും, വയലാറിന്റെയും ചുവന്ന മണ്ണില്‍ നിന്നുമാണ് സഖാവ് വി എസ് അച്ചുതാനന്ദന്‍ വിപ്ലവം തുടങ്ങുന്നത്..വിപ്ലവ ഗാനങ്ങളും, സമര മുദ്രാവാക്യങ്ങളും മാത്രം കേട്ട് വളര്‍ന്ന കമ്മ്യുണിസ്റ്റ് കാരണവര്‍ കൂടിയാണ് അച്ചുതാനന്ദന്‍..ആ അച്ചുമ്മാമനെ പറ്റിയാണ് നമ്മുടെ മന്ത്രി ഗണേഷ്കുമാര്‍ സഭ്യേതരമായ പദപ്രയോഗങ്ങള്‍ നടത്തിയിരിക്കുന്നത്..അദ്ദേഹത്തിന് ഇത് കേട്ട് ശീലമില്ല, പറഞ്ഞെ ശീലമുള്ളൂ...അത് കൊണ്ടാണ് അച്ചുതാനന്ദന്റെ ഉറ്റമിത്രം സഖാവ് പിണറായി വിജയനെ പോലും ഈ പ്രസ്താവന ചൊടിപ്പിച്ചിരിക്കുന്നത്. ..എന്തിനേറെ കോടിയേരി ബാലകൃഷ്ണന്‍ പോലും പതിവ് ആലസ്യം മറന്നു ഉണര്‍ന്നിരിക്കുന്നു..നിയമ സഭക്ക് അകത്തും, പുറത്തും ഒക്കെ അച്യുതാനന്ദന് വേണ്ടി ഉച്ചത്തില്‍ ശബ്ദിക്കുന്നത്‌ ഇപ്പോള്‍ കോടിയേരി സഖാവാണ്..

സഭാ മേലധ്യക്ഷന്മാരെ നികൃഷ്ട ജീവികള്‍ എന്ന് വിളിച്ച പിണറായി വിജയനും, വേണമെങ്കില്‍ പോലീസ് സ്റ്റെഷനില്‍ വെച്ചും ബോംബുണ്ടാക്കും എന്ന് പറഞ്ഞ കോടിയേരി ബാലകൃഷ്ണനും ഗണേശന് എതിരെ രംഗത്ത്‌ വന്നിരിക്കുകയാണ്. കാത്തിരിക്കുക; കോഴിക്കോട്ടു എസ് എഫ് ഐക്കാര്‍ക്ക്‌ നേരെ വെടിയുതിര്‍ത്ത എ സി രാധാകൃഷ്ണ പിള്ളയെ യൂണിഫോമില്‍ അല്ലാതെ കണ്ടാല്‍ തല്ലണം എന്ന് പറഞ്ഞ ശുംഭന്‍ (സംസ്കൃത നിഘണ്ടു പരിശോദിക്കുക) ജയരാജനും, യൂണിഫോമില്‍ കണ്ടാലും തല്ലണം എന്ന് പറഞ്ഞ ശിവദാസ മേനോനും ഒക്കെ കാടിളക്കി വരാനിരിക്കുകയാണ്...അവരുടെ വായില്‍ നിന്നും മുത്ത്‌ മൊഴികള്‍ കേരളം കേള്ക്കാനിരിക്കുകയുമാണ്.

സ്വന്തം മന്ത്രി സഭയിലെ ഒരംഗത്തെ പോഴന്‍ എന്ന് വിളിച്ചാണ് അച്യുതാനന്ദന്‍ 2006ല്‍ ഭരണം തുടങ്ങിയത് തന്നെ. പിന്നീടങ്ങോട്ട് അച്യുതാനന്ദന്‍ നാക്കെടുതാല്‍ 'വല്ലതും' പറഞ്ഞിട്ടേ പൂട്ടിയിരുന്നുള്ളൂ. മുന്‍ രാഷ്‌ട്രപതി എ പി ജെ അബ്ദുല്‍ കലാമിനെ വാണം വിടുന്നവന്‍ എന്നാണ് പരിഹസിച്ചത്‌, ഒരു ജില്ലയിലെ കുട്ടികളെ കുറിച്ച് അവര്‍ കോപ്പിയടിച്ചാണ് ജയിക്കുന്നതെന്ന് വരെ അദ്ദേഹം പറഞ്ഞിട്ടുണ്ട്, ഇന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതിപക്ഷനേതാവ് ആയിരിക്കുമ്പോള്‍ നിയമസഭയില്‍ വെച്ച് അദ്ധേഹത്തെ ഊമ്പന്‍ ചാണ്ടി എന്ന് വിളിച്ചു പരിഹസിക്കുകയുമുണ്ടായി, സി പി എമ്മിലെ വിഭാഗീയതയുമായി ബന്ധപ്പെട്ടു ഉണ്ടായ വിവാദതിനിടക്ക് കെ ഈ എന്‍ കുഞ്ഞഹമ്മദിനേ കയറി കുരങ്ങന്‍ എന്ന് വിളിച്ചു..വല്ല ക്രിക്കറ്റ് കളിയിലോ മറ്റോ ആയിരുന്നെങ്കില്‍ ഇത് വംശീയ അധിക്ഷേപത്തിന്റെ പേരില്‍ വിലക്ക് വരെ വരുമായിരുന്നു, അച്യുതാനന്ദന്റെ കസേരയില്‍ ഇരുന്നായത് കൊണ്ട് ഇതവരുടെ കുടുംബ കാര്യമല്ലേ എന്ന് കരുതിയാവും ഒരു മാധ്യമങ്ങളും ഇതത്ര കാര്യമാക്കിയില്ല. മലമ്പുഴയിലെ എതിര്‍ സ്ഥാനാര്‍ഥി ലതികാ സുഭാഷിനെ പറ്റി സഭ്യേതരമായ രീതിയില്‍ അച്യുതാനന്ദന്‍ നടത്തിയ പദപ്രയോഗങ്ങളും അംഗവിക്ഷേപങ്ങളും ഒരു മാധ്യമവും ഇതൊന്നും വേണ്ടത്ര കൊണ്ടാടിയില്ല.

പാര്‍ടി വിട്ടു പുറത്തു പോയ സിന്ധു ജോയിയെ ഒരുതിയെന്നും വിളിച്ചു അപമാനിച്ചു, മുംബൈ സ്ഫോടനത്തില്‍ കൊല്ലപെട്ട സന്ദീപ്‌ ഉണ്ണികൃഷ്ണന്റെ വീട്ടില്‍ ചെന്ന സമയം അച്യുതാനന്ദന്‍ പറഞ്ഞത് സന്ദീപ്‌ ഉണ്ണികൃഷ്ണന്റെ വീടല്ലായിരുന്നെങ്കില്‍ ഒരു പട്ടി പോലും തിരിഞ്ഞു നോക്കുമായിരുന്നില്ല എന്നാണ്.നിയമ സഭക്ക് അകത്തും പുറത്തും അച്യുതാനന്ദന്‍ നടതിയ പദപ്രയോഗങ്ങളും, അംഗവിക്ഷേപങ്ങളും പലപ്പോഴും കേരളീയ സംസ്കാരത്തിന് ചേര്‍ന്നതായിരുന്നില്ല.. സന്തോഷ്‌ മാധവനെ പിടി കൂടിയ വേളയില്‍ ഒരു പൊതു പരിപാടിയില്‍ വെച്ച് അച്യുതാനന്ദന്‍ നടത്തിയ പ്രസംഗത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ ഇന്റര്‍ നെറ്റില്‍ ഹിറ്റാണ്, നിയമ സഭക്ക് അകത്തും പുറത്തും അശ്ലീല ചുവയുള്ള സംസാരങ്ങളും, അംഗവിക്ഷേപങ്ങളും ഒരു മുഖ്യമന്ത്രിക്ക് യോജിച്ചതല്ല എന്നറിഞ്ഞിട്ടും ഒരാളും ,ഒരു മാധ്യമവും അച്യുതാനന്ദനെ കല്ലെറിയാന്‍ ഉണ്ടായിരുന്നില്ല, ഇത് കൊണ്ടൊക്കെ തന്നെയാണ് പി സി ജോര്‍ജ് പറഞ്ഞത് അച്യുതാനന്ദന് വയസ്സ് കുറച്ചു കുറവായിരുന്നെങ്കില്‍ ഇതിനെക്കാള്‍ പറയണമായിരുന്നു എന്ന്..കാര്യം പി സി ജോര്‍ജ് പറഞ്ഞാലും കേള്‍ക്കണമല്ലോ..
അച്യുതാനന്ദന്‍ ഒരു മകന്റെ അച്ഛനാണ് എന്ന പോലെ തന്നെ കെ ബി ഗണേഷ്കുമാര്‍ ഒരച്ഛന്റെ മകനുമാണ്..അത് ഇന്നലെയും ഇന്നും നാളെയും അങ്ങിനെ തന്നെയാണ് അതില്‍ ഒരു മാറ്റവും വരാന്‍ പോകുന്നില്ല..മകനെ കുറിച്ച് വിവാദങ്ങള്‍ ഉണ്ടായപ്പോള്‍ അച്യുതാനന്ദന് ഉണ്ടായത് പോലെ അച്ഛനെ കുറിച്ച് സ്ഥിരം ആക്ഷേപങ്ങള്‍ കേള്‍ക്കുമ്പോള്‍ ഗണേഷ് കുമാറിനും വികാര തള്ളിച്ച ഉണ്ടാകുക സ്വാഭാവികമാണ്..

മക്കള്‍ക്ക്‌ വേണ്ടി ജീവിക്കുന്ന അച്ചന്മാരെ കുറിച്ച് ഒരു പാട് കേട്ടിട്ടും കണ്ടിട്ടുമുണ്ട് കേരളം, അച്യുതാനന്ദന്റെ കാര്യത്തില്‍ ഇത് വ്യത്യസ്തമാണ് ; അച്ഛന് വേണ്ടി ജീവിക്കുകയാണ് അരുണ്‍ കുമാര്‍ എന്ന അച്യുതാനന്ദന്റെ പൊന്നോമന മകന്‍..ഐ എച് ആര്‍ ഡി യിലെ മകന്റെ വിവാദ നിയമനവുമായി ബന്ധപ്പെട്ടു അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്ട് ഇപ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ മേശപ്പുരത്താണ്, ഇതിന്റെ പുറമേ ആ ചന്ദന കോഴക്കേസും, സി ബി ഐ അന്വേഷിക്കുന്ന അന്യ സംസ്ഥാന ലോട്ടരിക്കേസും, മക്കാവില്‍ പോയതടക്കമുള്ള വിദേശ യാത്രകളെ കുറിച്ചുള്ള അന്വേഷണവും അച്യുതാനന്ദന്റെ പൊന്നോമന മകനെ കാത്തിരിക്കുകയാണ്, ഈ കേസുകള്‍ മകന്‍ നോക്കിക്കോളും എന്ന് പറയുന്ന അതെ അച്യുതാനന്ദന്‍ കഴിഞ്ഞ ദിവസം വ്യവഹാര ദല്ലാള്‍ നന്ദകുമാറിനെ സന്ദര്‍ശിച്ചതോടെ ആദര്‍ശ പൊയ്മുഖം അഴിഞ്ഞു വീഴുകയാണ്..അച്യുതാനന്ദന്‍ സന്ദര്‍ശിച്ച അതെ ദിവസം നന്ദകുമാറിന്റെ ബാങ്ക് അക്കൌണ്ടില്‍ കൊടിക്കന്ക്കിനു രൂപ നിക്ഷേപിച്ചതായും ഉടന്‍ തന്നെ പിന്‍വലിച്ചതായും പത്രങ്ങളില്‍ തെളിവ് സഹിതം വാര്‍ത്തകളും വന്നു.. അച്ചുതാനന്ദന്‍ ഒരു ചെളിയും കലരാത്ത പരിശുദ്ധ നെയ്യോന്നുമല്ല എന്ന് സാധാരണ മലയാളി മനസ്സിലാക്കി കൊണ്ടിരിക്കുകയുമാണ്.

അച്യുതാനന്ദന്റെ മകനെതിരെ നടപടിയുണ്ടാകുമെന്ന് കരുതിയ ദിവസമാണ് ഗണേശനും പി സി ജോര്‍ജും അച്യുതാനന്ദനെതിരെ ആഞ്ഞടിച്ചത്..അച്യുതാനന്ദന്‍ കാമ ഭ്രാന്തനും, ഞെരമ്പ് രോഗിയുമാണ് എന്നായിരുന്നു ഗണേശന്റെ ആക്ഷേപം, വാളകത്തെ അധ്യാപകനെ നേരിട്ട അതെ രീതിയില്‍ അച്യുതാനന്ദനെ മുമ്പ് ആരെങ്കിലും നേരിട്ടിട്ടുണ്ടാവും എന്നും ഗണേശന്‍ ആഞ്ഞടിക്കുന്നു..എന്നാല്‍ പി സി ജോര്‍ജ് അതിനെക്കാള്‍ കടുത്ത ഭാഷയിലാണ് അച്യുതാനന്ദനെതിരെ തിരിഞ്ഞിരിക്കുന്നത്. വാളകത്തെ അധ്യാപകനെ ആക്രമിച്ച ആ പാര എവിടെയെന്നറിയാന്‍ അച്യുതാനന്ദനോടും, ആയിഷ പോറ്റിയോടും ചോദിച്ചാല്‍ മതിയെന്നാണ് ജോര്‍ജ് കളിയാക്കുന്നത്.. കാമഭ്രാന്ത്, ഞെരമ്പ് രോഗി എന്നീ പദങ്ങള്‍ക്കു മലയാള ഭാഷ നിഘണ്ടുവില്‍ നല്ല അര്‍ത്ഥമാണ് നല്‍കിയിട്ടുള്ളതെന്ന് പറഞ്ഞു ഗണെഷിനു തടി തപ്പാമായിരുന്നു..പക്ഷെ ഗണേശന്‍ തന്റെ പ്രസ്താവന പിന്‍വലിച്ചു നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ചു തടി സലാമാതാക്കി, അതിനു മുമ്പ് തന്നെ കോടിയേരിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷം സഭ വിട്ടു പതിവ് കലാ പരിപാടികള്‍ തുടങ്ങുകയും ചെയ്തു, ഞാനുള്ളപ്പോള്‍ ന്റെ ബാപ്പാനെ തല്ലാന്‍ വേറെ ആളോ എന്ന് ചോദിച്ച മകനെ ഓര്‍മ്മിപ്പിക്കുന്നു ഈ പുതിയ സമരങ്ങള്‍.

അച്യുതാനന്ദനെ ഇപ്പോള്‍ കോടിയേരിക്ക് പോലും അത്രയ്ക്ക് ഇഷ്ടപ്പെടാനും ഉണ്ട് ഓരോരോ കാരണങ്ങള്‍. കിളിരൂര്‍ കേസിലെ വി ഐ പി ആരെന്നറിയാന്‍ അച്യുതാനന്ദനെ വിസ്തരിക്കണം എന്നാവശ്യപ്പെട്ടു ശാരിയെന്ന പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ വെള്ളിയാഴ്ച കോടതിയെ സമീപിച്ചിരിക്കുകയാണ് .. അച്യുതാന്ദന് അറിയാവുന്ന കാര്യങ്ങള്‍ കോടതിയില്‍ ബോധിപ്പിക്കണം എന്ന് ആവശ്യപ്പെട്ടാണ് അവര്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.. പാര്‍ടി സമ്മേളനങ്ങള്‍ അടുതെത്തി നില്‍ക്കെ ഇനിയൊരു വിവാദത്തിനു അച്യുതാനന്ദന്‍ മുതിരുമോ എന്ന് കണ്ടറിയണം..കൂടെയുള്ളവരൊക്കെ കൂടൊഴിഞ്ഞു പോയ അച്യുതാനന്ദന്‍ മകന്‍ കൂടി കുടുങ്ങുന്നതോടെ കൂടുതല്‍ പരുങ്ങലിലാവും, തീര്‍ച്ച..അതില്‍ നിന്നൊക്കെ ജനശ്രദ്ധ തിരിച്ചു വിടാന്‍ വേണ്ടി മാത്രമാണ് ഇപ്പോളത്തെ ഈ പ്രസ്താവനാ വിവാദം..

ഒരു വിവാദം കേട്ടടങ്ങുപോഴേക്കും അടുത്തത് പൊക്കി കൊണ്ട് വന്നു തച്ചുടക്കുക ഈ പണിയാണ് ഇപ്പോള്‍ പ്രതിപക്ഷത്തിന്. നിര്‍മ്മല്‍ മാധവനെ മലപ്പുറം വഴി ത്രിശൂരെക്ക് വിട്ടതായിരുന്നു. ആ വണ്ടിക്കു പിന്നാലെ തന്നെ കോഴിക്കോട്ടെ ഉണ്ടയില്ലാ വെടിവീരന്‍ രാധാകൃഷ്ണ പിള്ളയെ മലപ്പുറത്തേക്കും പറപ്പിച്ചു. ശ്വാസം നേരെ വിടും മുമ്പേ വന്നു ടി വി മുഴുവനും ടി വി രാജേഷിന്റെ കരച്ചില്‍..അച്ഛനും, ഭാര്യയും, കുടുംബവും ഒക്കെയുള്ള ആ കുട്ടിയുടെ കരച്ചില്‍ അടക്കാന്‍ കെ പി മോഹനന്‍ (കാലു പോക്കുന്ന മോഹനന്‍) എന്ന മന്ത്രി തുണി പൊക്കി കാണിക്കേണ്ടി വന്നു..ഗണേശന്‍ മാപ്പു പറഞ്ഞു മാന്യത കാട്ടിയിട്ടും തീരാത്ത ഈ വിവാദം അവസാനിപ്പിക്കാന്‍ ആരാണാവോ ഇനി മുണ്ട് പൊക്കി കാണിക്കുക എന്ന് കാത്തിരിക്കുകയാണ് കേരളം..
ആള്കൂട്ടതിനു മുമ്പില്‍ ആവേശത്തോടെ പ്രസംഗിക്കുമ്പോള്‍ അനുചിതമായ പദപ്രയോഗങ്ങള്‍ ആര്‍ക്കെങ്കിലും വേദന ഉണ്ടാക്കുന്നുവോ എന്ന് ഒരു വേള ചിന്തിക്കാന്‍ എല്ലാവര്ക്കും ഗുണപാഠമാണ് ഈ വിവാദം, രാഷ്ട്രീയ രംഗത്തെ സഭ്യെതരമാകുന്ന സംസ്കാരങ്ങളില്‍ നിന്നും മോചിപ്പിക്കാന്‍ ഈ വിവാദം ഒരു പക്ഷെ ഉപകരിച്ചേക്കാം.. പത്തും പതിനഞ്ചും കൊല്ലം കഴിഞ്ഞിട്ടും ഒരു ഐസ്ക്രീം തന്നെ ആരോപിച്ചു കുഞ്ഞാലിക്കുട്ടി എന്ന വ്യക്തിയെ തെരുവിലും, കോടതിയിലും ഒക്കെ നേരിടുകയാണല്ലോ വി എസും പിന്നെ പാര്‍ടി ദല്ലാളുകളും. മലപ്പുറത്തെ ചുവപ്പിക്കാന്‍ വേണ്ടി യാസീനും സ്വലാതും ഒക്കെ ചൊല്ലി കൊണ്ട് നടക്കുന്ന മാപ്പിള സഖാക്കള്‍ മൈക്കിനു മുമ്പില്‍ വിളിച്ചു പറഞ്ഞതൊക്കെ അസഭ്യ വര്‍ഷമായിട്ടും അത് കൊണ്ട് അപമാനിക്കപ്പെടുന്നവന്റെ കൂടെ നില്‍ക്കാന്‍ ഒരു ചാനലും ഉണ്ടായിരുന്നില്ലല്ലോ.. റജീന യുടെ ഒക്കത്തുള്ള കുട്ടിയെ നോക്കീട്ടു നിങ്ങള്‍ ഒന്ന് കുഞ്ഞാലിക്കുട്ടിയെയും നോക്കൂ എന്നൊക്കെ പൊതു വേദിയില്‍ പ്രസംഗിച്ചവരാണ് ഈ സഖാക്കള്‍, 'ഒന്നുകില്‍ രജീനക്ക് അരക്ക് മേല്പോട്ട് ഭ്രാന്തു, അതല്ലെങ്കില്‍ കുഞ്ഞാലിക്കുട്ടിക്ക് അരക്ക് കീഴ്പോട്ടു ഭ്രാന്ത്' ഇതൊക്കെ പറഞ്ഞു ആള്‍കൂട്ടത്തിന്റെ കയ്യടി വാങ്ങി ലോകസഭയിലെക്കും നിയമ സഭയിലേക്കും വണ്ടി കയറി പോയ സഖാക്കളെ ഒരു ഖേദം എങ്കിലും നിങ്ങള്‍ക്കുണ്ടായോ..അതെങ്ങനെ, എല്ലാവരെയും ആക്ഷേപിച്ചു നടക്കുന്ന അച്യുതാനന്ദനല്ലേ ഇവരുടെയൊക്കെ ഉസ്താദ്, ഉസ്താദ് നിന്ന് മൂത്രിച്ചാല്‍ കുട്ടികള്‍ നടന്നു മൂത്രിക്കും എന്നാണല്ലോ.


പിന്‍ വായന: എല്‍ സി ഡി ഉപയോഗിച്ച് മതപ്രഭാഷണങ്ങള്‍ നടത്തുന്നതിനെ വിമര്‍ശിക്കാനും, കൊഞ്ഞനം കുത്താനും ഒക്കെ ആള്‍ക്കാരുണ്ട്, നേരം വെളുത്താല്‍ കാമറയും തൂക്കി ഇരയെ തേടി ഇറങ്ങുന്ന ചാനല്‍ റിപ്പോര്ടര്മാരുടെ ആഘോഷങ്ങളെ കുറിച്ച് ഇവര്‍ക്ക് ഒരു വേവലാതിയുമില്ല..

24 അഭിപ്രായങ്ങൾ:

  1. ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ക്ക് ഇപ്പോള്‍ വേട്ടക്കാരുടെ രൌദ്രഭാവം. കല്ലെറിയാനും ക്യാമറ പിടിച്ചുവാങ്ങാനും തല തല്ലിപ്പൊളിക്കാനും എല്ലാവരും മുതിരുകയില്ല എന്ന് ചാനല്‍കാര്‍ക്ക് അറിയാം. ആ വിഭാഗത്തിനെ തൃപ്തിപ്പെടുത്തിയാല്‍ എല്ലാം ഭദ്രം എന്നും അവര്‍ കരുതുന്നു.

    മറുപടിഇല്ലാതാക്കൂ
  2. @k.p. sukumaaran

    അഞ്ചരക്കണ്ടി സുകുമാരേട്ടാ..വായിച്ചതിനും അഭിപ്രായത്തിനും നന്ദി...ചാനല്‍ റിപ്പോര്ടര്മാര്‍ അവിഹിതമായി നേടിയെടുക്കുന്ന ആനുകൂല്യങ്ങളെ കുറിച്ച് ഒരു ചര്‍ച്ചയാവാം മാധ്യമ ലോകത്തെയും ജന ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍ കൊണ്ട് വന്നാലേ ഇവരുടെയൊക്കെ കള്ളി വെളിച്ചതാവൂ..അല്ലെ..

    മറുപടിഇല്ലാതാക്കൂ
  3. ഉമ്മന്‍ ചാണ്ടിയെ ഊമ്പുന്ന ചാണ്ടി എന്നും പട്ടിയുടെ അടിയില്‍ തൂങ്ങുന്ന തില്ലേ അതില്‍ പിടിച്ചു .......... ചെയ്തൂടെ എന്നും പറഞ്ഞത്‌ കേരള ജനത മറന്നിട്ടില്ല ...സിന്ദു ജോയിയെ കുറിച്ച് ഇങ്ങേര്‍ എന്നതാ പറഞ്ഞത്..ആരാധ്യനായ മുന്‍ രാഷ്ട്രപതി അബ്ദുല്‍ കലാമിനെക്കുറിച്ച് "മുകളിലേക്ക് ROCKET വിടാന്‍ മാത്രം അറിയുന്ന ആള്" എന്ന്പറഞ്ഞതും നമ്മുടെ പ്രതിപക്ഷ നേതാവ് അച്ചുതാനന്ദന്‍ തന്നെ.
    അങ്ങിനെ ഒരുപാടുണ്ട് അയാളുടെ വീരചരിത പ്രസംഗങ്ങള്‍,ഇതന്നതാ കാരണവര്‍ക്ക്‌ അടുപ്പിലും കാര്യം സാതിക്കമാന്നോ ഗണേഷ് കുമാര്‍ ഒരു സിനിമ ടയലോഗ് പറഞ്ഞു ഹ അല്ല പിന്നെ

    മറുപടിഇല്ലാതാക്കൂ
  4. നാട്ടുകാരെ മുഴുവന്‍ ഊമ്പിക്കുന്ന ഉമ്മന്‍ ചാണ്ടിയെ പിന്നെ എന്താണ് വിളിക്കേണ്ടത്.? അത്തരം കഥകള്‍ പുറത്തു വന്നുകൊന്ടിരിക്കുകയാണല്ലോ? കിടിലന്‍ പേര്. ഹ ... ഹ....ഹ.

    മറുപടിഇല്ലാതാക്കൂ
  5. @anony

    അനോണിയായി വന്നു ആക്ഷേപിക്കാതെ അച്ചുതാനന്ദനെ പോലെ ഉന്നതമായ പദവിയും, പേരും ഉപയോഗിച്ച് തന്നെ ആക്ഷേപങ്ങളും, അസഭ്യങ്ങളും വര്ഷിക്കൂ സഹോദരാ...

    മറുപടിഇല്ലാതാക്കൂ
  6. വായിച്ചു ..... അഭിപ്രായം ഇല്ല

    മറുപടിഇല്ലാതാക്കൂ
  7. ഞാനും വായിച്ചു. എന്തെങ്കിലും അഭിപ്രായം എഴുതുവാന്‍ തോന്നുന്നുമില്ല. എന്നിരുന്നാലും ഒരു ചെറിയ അഭിപ്രായം.ആണുങ്ങള്‍ പറയുന്ന കാര്യത്തില്‍ ഉറച്ചുനില്‍ക്കും.വായിതോന്നിയത് മുഴുവന്‍ പറഞ്ഞിട്ട് പിറ്റേന്ന്‍ കരച്ചിലും പിഴിച്ചിലുമായി ശര്‍ദ്ധിച്ചത് മുഴുവന്‍ തിരിച്ചു വാരിത്തിന്ന്‍ ഏമ്പക്കവും വിട്ട് മാപ്പും പറഞ്ഞ് കൈകൂപ്പിതൊഴുതുപോകുന്നത് ആണുങ്ങള്‍ക്ക് പറഞ്ഞിട്ടുള്ളതല്ല..

    മറുപടിഇല്ലാതാക്കൂ
  8. @yunus cool

    യൂനുസ് പിന്നെ കൂളായത് കൊണ്ട് അഭിപ്രായം ഒന്നുമില്ല..ഏതായാലും വരാനും വായിക്കാനും കാണിച്ച സന്മനസ്സിന് നന്ദി...

    മറുപടിഇല്ലാതാക്കൂ
  9. @sreekuttan

    ആണുങ്ങള്‍ക്ക് ചേര്‍ന്ന അഭിപ്രായം തന്നെ വെച്ച് കാച്ചി അല്ലെ ശ്രീ

    മറുപടിഇല്ലാതാക്കൂ
  10. സൂപ്പര്‍ ...നന്നായിട്ടുണ്ട്...വീയെസിന്റെ ഇരട്ടത്താപ്പ് വെളിച്ചത് കൊണ്ട് വരാന്‍ സഹായിക്കുന്ന ലേഖനമാണിത്,,,,താങ്ക്സ്...

    മറുപടിഇല്ലാതാക്കൂ
  11. മോശം പരാമര്‍ശങ്ങള്‍ ആര് പറഞ്ഞാലും മോശം തന്നെ...

    നല്ല പോസ്റ്റ്...

    എന്തായാലും കുറച്ച്് കാലമായി പരപ്പനാടന്‍ കസറുകയാണല്ലോ....
    സര്‍വ്വവിധ ഭാവുകങ്ങളും നേരുന്നു...

    പ്രിന്റ് മീഡിയയിലും ഒരു കൈ നോക്കെന്ന്.....

    മറുപടിഇല്ലാതാക്കൂ
  12. പരപ്പനാടന്‍ എന്നുകണ്ടാപ്പോള്‍ തോന്നിയത്തിനെകള്‍ താങ്കളുടെ കഴ്ച്ചപ്പടുകല്ക് മലപ്പുറച്ചുവയുന്ദ്. മനോഹരമായിരിക്കുന്നു മുകളില്‍ കൊടുത്ത ഫോട്ടോ എനിക്കൊരുപാട് ഇഷ്ടമായി. ലേഖനം അതിനെകള്‍ ഇഷ്ടമായി. എന്തൊക്കെ പറഞ്ഞാലും ഈ സഖാകന്മാരെ തലയിലേറ്റി നടക്കുന്ന പോട്ടന്മാര്‍ക്ക്‌ ഏഷില്ല.
    http://www.ftpayyooby.blogspot.com/

    മറുപടിഇല്ലാതാക്കൂ
  13. ഇതില്‍ പര്ഞ്ഞിരിക്കുന്നതൊക്കെ സത്യം ആണെങ്കില്‍ വിയെസ്സ് ഇത്രയും തരാം താഴ്ന്ന ഒരാളെന്ന ബോദ്യം ഇപ്പോഴാണുണ്ടായത്.. എന്തെ മാധ്യമങ്ങളും മറ്റുള്ളവരും ഒന്നും ഇതിനെക്കുറിച്ചൊന്നും പറയുന്നില്ല.?

    മറുപടിഇല്ലാതാക്കൂ
  14. @maqbul

    മഖ്‌ബൂ..എന്തിനാ മോനെ പരപ്പനാടന്‍ ഈ ബൂലോകത്തെ ഏതെങ്കിലും മൂലയില്‍ അങ്ങനെ ജീവിച്ചോട്ടെ..ഹാ പിന്നെ വന്നു വായിച്ചതിനും, അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി..

    മറുപടിഇല്ലാതാക്കൂ
  15. @salahudheen

    വന്നു വായിച്ചതിനും, അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി..

    മറുപടിഇല്ലാതാക്കൂ
  16. @swantham suhruth

    മാധ്യങ്ങളുടെ നിലപാടുകളിലെ നയരാഹിത്യവും, സ്ഥാപിത താല്പര്യങ്ങളും വളരെ വ്യക്തമായി കൊണ്ടിരിക്കുകയാണ്.. വി എസിനെ ആദര്‍ശ ധീരനാക്കിയ മാധ്യമങ്ങള്‍ക്ക് വി എസിന്റെ പിടി വിട്ടു പോയ വാക്കുകളെ കുറിച്ചോ, അസഭ്യവര്ശങ്ങളെ കുറിച്ചോ ഒരു പരിഭവവും ഇല്ലല്ലോ..ഇതാണ് ഇന്നത്തെ വി എസ് അനുകൂല മാധ്യമ മാഹാത്മ്യം...

    മറുപടിഇല്ലാതാക്കൂ
  17. വാളെടുത്തവന്‍ വാളാലേ.... അപ്പോഴും ഒന്നുണ്ട്, മലയാളിയുടെ സംമ്സ്കാരിക ബോധത്തിനെ അവഹേളിക്കുന്നവര്‍ ആരായാലും അവരെ നാം കൃത്യമായി അപലപിച്ചേ തീരൂ... പരപ്പനാടാ...വളരെ നന്നായി എഴുതുന്നു...ഇനിയും എഴുതി തെളിയട്ടെ........

    മറുപടിഇല്ലാതാക്കൂ
  18. പടച്ചോനെ ഇനി എന്തെല്ലാം കേള്കണം വി എസ ഇത്രയും അധപധിച്ചവാണോ
    പിന്നെ എല്ലാ ചാനല സപ്പോര്‍ട്ടും വി സെ നുണ്ട്

    മറുപടിഇല്ലാതാക്കൂ
  19. വായിച്ചു. പക്ഷെ അഭിപ്രായമില്ല

    മറുപടിഇല്ലാതാക്കൂ
  20. തെറ്റിനെ മറ്റൊരു തെറ്റ് കൊണ്ട് ന്യായീകരിക്കുന്നത് ശരിയല്ല..
    രാഷ്ട്രീയം പുതിയ സമവാക്യങ്ങള്‍ രൂപപ്പെടുത്തേണ്ടതുണ്ട്..
    അവനങ്ങനെ പറഞ്ഞു, അത് കൊണ്ട് ഇവന്‍ അതിലേറെ പറയണം എന്നൊരു അഭിപ്രായം ഇല്ല..
    :)

    മറുപടിഇല്ലാതാക്കൂ
  21. @valyakkaaran

    അവര്‍ പറയുന്നെങ്കില്‍ ഇവരും പറയട്ടെ എന്നല്ല ഞാന്‍ ഉണര്‍ത്തിയത്..മറിച്ചു അസഭ്യ-അനുചിത പ്രയോഗങ്ങള്‍ ഒഴിവാക്കണം എന്ന് തന്നെയാണ്, പക്ഷെ ഈ വിഷയത്തില്‍ ഒരു ചര്‍ച്ച പോലും ഉണ്ടാകാതെ പോവുകയും, ഇടതു പക്ഷത്തെ പല മുതിര്‍ന്ന നേതാക്കളും തരം താണ പ്രസംഗങ്ങളും, പ്രയോഗങ്ങളും നിര്‍ബാധം തുടരുകയും ചെയ്യുമ്പോള്‍ ആണ് ഗണേശന്‍ വിവാദം ഉണ്ടാക്കുന്നത്‌...നമ്മുടെ രാഷ്ട്രീയ സംസ്കാരത്തെ ഈ വിവാദം ഒരു പുനര്‍വിചിന്തനത്തിനു പ്രേരിപ്പിക്കട്ടെ...വായിച്ചതിനും അഭിപ്രായത്തിനും നന്ദി...

    മറുപടിഇല്ലാതാക്കൂ
  22. @noushad koodaranji & shukoor

    നൌഷാദ് കൂടരഞ്ഞി, ശുക്കൂര്‍ ....വരാനും വായിക്കാനും, അഭിപ്രായം പറയാനും കാണിച്ച സന്മനസ്സിന് നന്ദി

    മറുപടിഇല്ലാതാക്കൂ
  23. നല്ല പോസ്റ്റ്‌ സഖാക്കളുടെയ് വൃത്തികേടുകള്‍ തുറന്നെഴുതാന്‍ കാണിച്ച ധീര മനസ്സിന് ഭാവുകങ്ങള്‍ ....ഇനിയും നല്ല ലേഖനങ്ങള്‍ പ്രതീക്ഷിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  24. തൊഴില്‍ മേഖലയില്‍ പെരുമാറ്റ ചട്ടം എന്നത് പോലെ രാഷ്ട്രീയത്തിലും പെരുമാറ്റച്ചട്ടം അത്യാവശ്യമായി വന്നിരിക്കുന്നു..

    മറുപടിഇല്ലാതാക്കൂ

വായനക്കാര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ കമന്റ് കോളത്തില്‍ രേഖപ്പെടുത്താം Sign in ചെയ്യാന്‍ കഴിയാത്തവര്‍ Name/URL ഓപ്ഷന്‍ വഴി പേരും സ്ഥലവും നല്‍കി അഭിപ്രായം രേഖപ്പെടുത്തുക.