വന്നു കുടുങ്ങിയവര്‍

2011, ഡിസംബർ 26

2012 ല്‍ ലോകാവസാനം? ജസ്റ്റ് ഡിസംബര്‍ ദാറ്റ്....

കോട്ടയത്തെ മാത്തുകുട്ടിചായന്റെയും, വറുഗീസ് മാപ്പിളയുടെയും  മാത്രമല്ല  കോഴിക്കൊട്ടങ്ങാടിയിലേക്ക് വയനാടന്‍ ചുരമിറങ്ങി വരുന്ന വീരേന്ദ്ര കുമാറിന്റെയും , ചാലിയാര്‍ പുഴ കടന്നെത്തിയ  ആരിഫലി മൊതലാളിയുടെയും ഒക്കെ പത്രങ്ങള്‍ക്കു കലണ്ടര്‍ എങ്ങനെയാവണമെന്നു നല്ല നിശ്ചയമാണ്. ജനനം മുതല്‍ മരണം വരെയുള്ള സകല കലാപരിപാടികള്‍ക്കും ഈ കലണ്ടറുകളില്‍ നിന്നും നാള് കുറിച്ചെടുത്തു വേണം തുടങ്ങാന്‍ ....  ജ്യോതിഷം, നക്ഷത്രം, അടിയന്തിരം, ജയന്തി, സമാധി, സംക്രാന്തി, ആവണി, അവിട്ടം, മുഹറം, സ്വലാത്ത്, പള്ളിപ്പെരുന്നാള്‍, ഓശാന, സ്കൂള്‍ തുറക്കല്‍/അടക്കല്‍  തുടങ്ങി ഞമ്മളെ  വടക്കേതിലെ കുഞായിഷ താതാന്റെ മോളെ പേറ്റിനു കൂട്ടി കൊണ്ട് വരാന്‍ വരെ മേല്‍ ജാതി കലണ്ടറുകള്‍ വേണമെന്നായിരിക്കുന്നു.. മുമ്പേതോ ഒരു ആണ്ടറുതിക്ക്  ജൂണ്‍ ഒന്നാം തിയ്യതി ചൊവ്വാഴ്ച വന്നത്രേ, ദൈവ നാമത്തില്‍ സത്യപ്രതിജ്ഞ ചൊല്ലി അധികാരത്തില്‍ കയറിയ അന്നത്തെ വിദ്യഭ്യാസ   മന്ത്രിക്ക്    അന്ന് ചൊവ്വാ ദോഷമായി തോന്നി. സ്കൂള്‍ തുറക്കല്‍ ബുധനാഴ്ചയിലേക്ക്‌ മാറ്റാന്‍ കഴിഞ്ഞതും ഈ കലണ്ടര്‍ കൊണ്ട് തന്നെ. പരപ്പനങ്ങാടി ഉണ്ണികൃഷ്ണ പണിക്കരില്‍ നിന്നും നാളെഴുതി വാങ്ങി, വാരഫലം നോക്കി കാര്യങ്ങള്‍ മുറക്ക് നടത്താറുള്ള ആ ലീഗ് മന്ത്രി മാര്‍ച് 24  രണ്ടാം ശനിയാണെന്നു പറഞ്ഞപ്പോള്‍ മുമ്പിലിരിക്കുന്ന പത്രക്കാര്‍ അത് തിരുത്തിച്ചതും അതെ കലണ്ടര്‍ കൊണ്ട് തന്നെ. ഒരധ്യയനം പൂര്‍ത്തിയാക്കാനുള്ള ആയുസ്സ് ആ മന്ത്രിക്കസേരക്ക് ഉണ്ടായിരുന്നെങ്കില്‍ ഫെബ്രുവരി മാസത്തില്‍ മുപ്പതാം തിയ്യതിയും ആ മന്ത്രി കൊണ്ട് വരുമായിരുന്നു. പടച്ചോന്‍ കാത്തു...

ഏതായാലും  കലണ്ടറുകള്‍ മാറി മാറി ..ഇപ്പോള്‍ 2012 വരെ ആയി, ചുമരുകളില്‍ തൂങ്ങിക്കിടക്കുന്നത്  മാതുകുട്ടിചായന്റെ മനോരമയോ, വീരേന്ദ്ര ഗൌടരുടെ മാതൃഭൂമിയോ, ആരിഫലി അമീറിന്റെ മാധ്യമമോ ഏതായാലും ആ അമേരിക്കയിലെ മായന്റെ കലണ്ടറിന്റെ ഏഴയലത്ത് വരില്ലെന്റെ 'മാ' ലോകമേ... ജയന്തിയും സമാധിയും, നാളും, നക്ഷത്രങ്ങളും കുറിക്കുന്ന മ കലണ്ടറുകളെ നാണിച്ചോളൂ..മായന്‍ കലണ്ടര്‍ ലോകാവസാനമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.. അതും 2012 ല്‍...ങ്ങ്ഹാ ഹ ഹാ...കലണ്ടര്‍ മായന്‍ തന്നെ...
ഞമ്മളെ ജോര്‍ജ് ബുഷിന്റെയും, ബില്‍ ക്ലിന്ടണിന്റെയും, ഒബാമയുടെയും ഒക്കെ നാട്ടില്‍ നിന്നാണ് ഈ മായന്‍ കലണ്ടറിന്റെ ലോകാവസാന പ്രഖ്യാപനം... തെക്കേ അമേരിക്കയിലെ മായന്‍ വിശ്വാസക്കരുടെതാണ് ഈ കലണ്ടര്‍. കലണ്ടര്‍ പ്രകാരം  2012  ഡിസംബര്‍ 21 ല്‍ ലോകം അവസാനിക്കുമത്രെ, റബ്ബുല്‍ ആലമീനായ തമ്പുരാനെ  എന്ത് കൂട്ടം കാര്യങ്ങള്‍ ബാക്കി വെച്ചാണ് ഞമ്മളീ ബൂലോകത്ത് ചുറ്റിത്തിരിയുന്നത്.. ഫെയിസ് ബുക്ക്‌, ബ്ലോഗ്‌, നിംബസ്, ട്വിട്ടര്‍..മണ്ണാംകട്ട! എല്ലാം കൂടി ഇപ്പോള്‍ അവസാനത്തെ അത്തഹിയ്യാത്തില്‍ വുളു മുറിഞ്ഞ മാതിരിയായി..ഒരു കൊല്ലം മുമ്പ് മേയിലാണ് ഫെയിസ്ബൂകില്‍ അക്കൌണ്ട് തുടങ്ങി ഈലോകത്ത് വന്നത്. തൊട്ടടുത്ത മാസത്തില്‍ തന്നെ ബൂലോകത്തും കാലുകുത്തി..കൂടെ ജോലി ചെയ്യുന്ന സജാദ് എന്ന ബ്ലോഗു വായനക്കാരനാണ് അന്ന് ബ്ലോഗു പരിചയപ്പെടുത്തിയത്.. ഫെയിസ്ബൂക്കില്‍ കയറി കസേരയിട്ട് കയ്യും കാലും നീട്ടി ഇരിക്കുന്ന പല മാന്യന്മാരുടെയും കമന്റുകളും, പോസ്റ്റുകളും കണ്ടു അന്താളിച്ചതായിരുന്നു, ഞമ്മക്ക് ചങ്ങായിമാരെ കിട്ടണെങ്കില്‍ പല ജാതി പൊടിക്കൈകളും പയറ്റണമല്ലോ, ബ്ലോഗില്‍ ഞമ്മളെ ആരെങ്കിലും ഒന്ന് എത്തി നോക്കണമെങ്കിലും  വേണം ചില്ലറ മരുന്നുകള്‍..അങ്ങനെ പലതരം ഉടായിപ്പുകളും പയറ്റിയിടട്ടാണ് ഇതാ ഇബടെ ബരെ എത്തിയത്.. എന്നിട്ട് ഒന്ന് കുമ്പസാരിക്കാന്‍ പോലും സമയം തരാതെ  ഇത്ര പെട്ടന്ന് ലോകമവസാനിക്കുകയോ...ഇത് വല്ലാത്ത ചതിയായി പോയി എന്റെ മായനെ...
2012ന്റെ അന്ത്യത്തോടെ ആകെലോകത്തിന്റെയും മൊത്തം ടോട്ടലും ഒരു കാറ്റായോ, സുനാമിയായോ, പ്രളയമായോ കുത്തിയൊലിച്ചു പോകുമ്പോള്‍ എന്റെ ബ്ലോഗ്‌, ഫെയിസ്ബുക്ക്.. മ ഗ്രൂപ്പ്, ഗൂഗിള്‍ ആഡ്സെന്‍സ് അക്കൌണ്ട്  ..എന്റെ ഉടയ തമ്പുരാനെ..ആലോചിക്കാന്‍ വയ്യേ...ആ മായന്‍ കലണ്ടരുകാര്‍ക്ക്‌ ഞമ്മളെ അയലത്തെ ആമിനത്താതാന്റെ മോന്‍ മായന്റെ പോലെ മുഴുപ്പിരാന്തു വല്ലതും ആയാല്‍ മതിയായിരുന്നു, അതല്ലെങ്കില്‍ ഞമ്മളെ ഉണ്ണികൃഷ്ണ പണിക്കര് പണ്ട് ജയമാലയെ കൊണ്ട് പറയിപ്പിച്ച പോലെ ഒബാമയോ, ബുഷോ, വല്ല അമേരിക്കന്‍ പണിക്കന്മാരെ കൊണ്ട് പറയിപ്പിക്കുന്നതോ ആയിരുന്നെങ്കില്‍... ആലോചിച്ചിട്ടു ഒരെത്തും പിടിയും കിട്ടുന്നില്ല.. ഒരു നാള്‍ ഞാനും, ബെര്‍ളിയെ പോലെ  വളരും വലുതാകും...എന്റെ ബ്ലോഗിന്റെ ആ പരസ്യഗാനം മനസ്സില്‍ ഒരു തേങ്ങലായി ഇതാ ഇപ്പോഴും അലയടിച്ചു കൊണ്ടിരിക്കുകയാണ്..

മാസങ്ങള്‍ക്ക് മുമ്പ് ജപ്പാനിലുണ്ടായ സുനാമി ലോകാവസാനത്തിന്റെ മുന്നോടിയായിരുന്നുവെന്ന് കൂടി കേട്ടപ്പോള്‍ ഭയം ഇരട്ടിയായി. 2012  ല്‍  ഈ കലണ്ടര്‍ പ്രകാരം ഗ്രൈറ്റ്‌ സൈക്കിള്‍ എന്ന അവസ്ഥ സംജാതമാകുമത്രേ..ലതായത് ബിസി 236 ലെങ്ങാണ്ട് ജീവിച്ചു മരിച്ചു പണ്ടാരടങ്ങിപ്പോയ ഏതോ ഒരു മഹാന്‍ ആ അവസ്ഥയെ ലോകാവസാനമായി പ്രവചിച്ചിട്ടുണ്ടാത്രേ.. പരപ്പനാടന്‍ ബ്ലോഗിന്റെ വളര്‍ച്ചയില്‍ അസൂയയുള്ള  ഒരു ബ്ലോഗറാണ് ഇത് പറഞ്ഞിരുന്നതെങ്കില്‍ അയാളെ കമന്റിട്ടു കൊല്ലാമായിരുന്നു..ആയിരക്കണക്കിന് കൊല്ലങ്ങള്‍ക്ക് മുമ്പ് ഈ മഹാന്‍ വല്ല ബ്ലോഗും നടത്തി തുലയാന്‍ നേരം കുറെ ലൈകും കമന്റും കിട്ടാന്‍ ലോകാവസാനം ഒരു പോസ്ടാക്കി എല്ലാവര്ക്കും ടാഗ് ചെയ്തതാണോ റബ്ബേ ?
സൂര്യനും ഭൂമിയും ഗാലക്ടിക് ഇക്വേട്ടര്‍ എന്ന സങ്കല്‍പ്പരേഖയും ഒരുമിക്കുന്ന ഒരപൂര്‍വ്വ സംഗമം 2012   ല്‍  ഉണ്ടാവാന്‍ പോകുന്നു..ഈ സംഗമത്തോടെ സൂര്യനും, ബ്ലാക്ക് ഹോളും തമ്മിലുണ്ടാകുന്ന ഒരു പ്രത്യേക വലയം ഭൂമിയുടെ നിലനില്‍പ്പിനെ തകിടം മറിക്കുമെന്നാണ് ഈ അമേരിക്കന്‍ മായന്‍ ആണയിടുന്നത്..   എല്ലാം കൂടി   കേട്ടപ്പോള്‍  സുനാമിത്തിരകള്‍ ഒന്നാകെ മുല്ലപ്പെരിയാര്‍ ഡാമില്‍ എത്തിയ പോലെ ഞാന്‍ അസ്വസ്ഥനായി.. പുതിയ വിസയില്‍  റിയാദിലേക്ക് പോരാന്‍  ടിക്കറ്റ് ഓക്കെയാക്കിയതാണല്ലോ. ആലോചിച്ചു തല പുണ്ണാക്കുംപോളാണ് വായിച്ചു കൊണ്ടിരുന്ന മാസിക മൂത്ത മകള്‍ ദിയ വന്നു  വാങ്ങി  മറിക്കാന്‍ തുടങ്ങിയത്. രണ്ടാമത്തെ വില്ലന്‍ മനുട്ടന്‍  വന്നതോടെ രണ്ടാളും കൂടി പുസ്തകത്തിന്‌ പിടി വലിയായി.. അതിനിടയില്‍ ആ മായന്‍ കലണ്ടറും, ലോകാവസാനവും, ഹലാക്കിന്റെ അവിലുംകഞ്ഞിയും ഒക്കെ കീറി പണ്ടാരടങ്ങിയത് കൊണ്ട് കൊറച്ചു സമാധാനം കിട്ടി.. 
അവരെങ്ങാനും  അത് വായിച്ചാല്‍ പിന്നെ അതിനു മറുപടി പറഞ്ഞു കൊടുക്കണം..അല്ലെങ്കില്‍ തന്നെ സ്കൂളില്‍ നിന്ന് മാഷുമാര് പറഞ്ഞു വിടുന്ന പൂക്കളും, കായ്കളും പറിച്ചും, ഒട്ടിച്ചും കൊടുത്ത് ഞമ്മളെ ലീവാണ് പോയത്.. അല്ലെങ്കിലെ പല ജാതി സംശയങ്ങളാ..' നീയൊക്കെ ഇവിടെയായത് കൊണ്ട് രക്ഷപ്പെട്ടു അല്ലെങ്കില്‍ ആ സുനാമിയില്‍ പെട്ട് വെള്ളത്തില്‍ ഒലിച്ചു പോയേനെ' എന്ന് മെയിഡ് ഇന്‍ ജപ്പാനായ പെന്നിലേക്ക് നോക്കി കമന്റിട്ട മക്കളാ...ബാപ്പാന്റെയല്ലേ ജാതി...ഇനി മായന്‍ കലണ്ടറിനെ പറ്റി അവരെങ്ങാനും ചോദിച്ചാലോ, അതല്ലെങ്കില്‍ അയ്യോ ബ്ബാ  പോകല്ലേ... അയ്യോ ബ്ബാ പോകല്ലേ'..എന്ന് പറഞ്ഞു റിയാദിലേക്കുള്ള യാത്രക്കിടെ നൊമ്പരപ്പെടുത്തിയാലോ...ഏതു ബ്ലോഗര്‍ക്കും തന്റെ പോസ്റ്റ്‌ പോലെയാണ്  ബാപ്പാര്‍ക്ക് മക്കള്‍... 2012 ലെ  ലോകാവസാനതിനിടക്ക് ഇനിയൊരു വരവ്..അതേതായാലും ഉണ്ടാവില്ല.. പിന്നെ ലോകാവസാനത്തിന് വേണ്ടി മാത്രം നെഗോഷ്യബിള്‍ ആക്റ്റ് പ്രകാരം ആരെങ്കിലും അവധി പ്രഖ്യാപിക്കണം..അങ്ങനെ വല്ലതും സംഭവിച്ചാല്‍ കാണാം മക്കളെ വീണ്ടും...അങ്ങനെ സമാധാനിച്ചു.
എന്നാലും 2012 ഡിസംബര്‍ 21 മനസ്സില്‍ നിന്നും മായാതെ ഭീതി പ്പെടുത്തി കൊണ്ടിരുന്നു.  പുതിയ വീടിനു തറപ്പണി തുടങ്ങിയപ്പോള്‍ തന്നെ മൂന്നാമത്തെ ഒരെണ്ണത്തിനു കുറ്റിയടിച്ചതുമായിരുന്നു... പുരനിറഞ്ഞു നില്‍ക്കുന്ന ബാപ്പയും കിളികളും, പഴമയുടെ പ്രസരിപ്പ് വിടാതെ ഏതോ ഒരു നായികയെ പോലെ ഉമ്മ, ഉണ്ണുംപോളും, ഉറങ്ങുമ്പോളും ഒക്കെ കണ്ണ് തുറന്നു ബാപ്പാനെയും, ഉമ്മാനെയും ശ്രദ്ധിക്കുന്ന  മക്കള്‍, സഹോദരങ്ങള്‍, കൂട്ടുകുടുംബക്കാര്‍, സ്നേഹിതന്മാര്‍, നാട്ടുകാര്‍ എല്ലാവരെയും പിരിഞ്ഞു വീണ്ടും വിമാനം കയറുന്നത് ആലോചിക്കുമ്പോള്‍ പ്രവാസത്തിന്റെ ചുഴികളിലേക്ക് ഉള്‍വലിയുന്നതു  പോലെ തോന്നി. ഇനിയ്യൊരു വര്റവു  ക്കൂടി വര്രേണ്ടി  വര്രാന്‍ ഈ ലോകവും, ബൂലോകവും ബാക്കിയുണ്ടാകുമോ, അതോ നേരിട്ട് ഇനി പരലോകത്തേക്കാവുമോ.. ലോകാവസാനത്തിന്റെ ലൈവ് ഏതു ചാനലിൽ നിന്നും കാണും, പിറ്റേന്ന് ഏതു പത്രം വായിക്കും, മുഖ്യമന്ത്രീടെ ദുരിതാശ്വാസനിധിയിൽ നിന്നും എത്ര കിട്ടും, അപ്പോഴേക്കും മന്‍മോഹന്‍ സിംഗിന്റെ മരത്തില്‍ പണം കായ്ച്ചു തുടങ്ങുമോ... എന്നൊക്കെ ആലോചിക്കുംപോളാണ് മൊബൈൽ ശബ്ദിച്ചത്...ഏത് പാട്ട് വേണം ...ഒന്നമർത്തൂ, രണ്ടമർത്തൂ..ഒലക്കന്റെ മൂട്...

ഒരു ബ്ലോഗറാണെന്ന് പറഞ്ഞു ഒബാമാക്കൊന്നു വിളിച്ചു ആ മായന്‍ കലണ്ടറിനെ പറ്റി അന്വേഷിച്ചാലോ എന്ന് കരുതി ഫോണെട്‌ത്തതായിരുന്നു, പക്ഷെ മുമ്പ് മലയാളി ബ്ലോഗര്‍മാരുടെ വല്ല പോസ്റ്റിനും ഒബാമ വകയുള്ള വല്ല കമന്റുകളും പരപ്പനാടന്റെ ചെവിയില്‍ പോസ്റ്റിയാല്‍ പിന്നെ രണ്ടു കുപ്പി ഡെറ്റോള്‍ വാങ്ങുന്നത് ആലോചിച്ചപ്പോള്‍ വേണ്ടെന്നു വെച്ചു. അതല്ലെങ്കില്‍ ഒബാമയെ അറിയുന്ന ചില ബ്ലോഗര്മാരുണ്ടല്ലോ വള്ളിക്കുന്നിനെ പോലെ, അവരെ കൊണ്ട് ഒന്നന്വേഷിപ്പിച്ചാലോ..അങ്ങനെയും  പോയി ചിന്തകള്‍.. അതുമല്ലെങ്കില്‍ ഒബാമയുടെ വീക്കിന് മുമ്പില്‍ പോയി ലീക്കായ ചില പണ്ഡിതന്മാരും നേതാക്കളും ഉണ്ടല്ലോ, അവരെക്കൊണ്ടായാലോ.. അങ്ങനെയും നിരീച്ചു..ഒന്നുമല്ലെങ്കില്‍ നമ്മള്‍ ഒരേ പണം  കൊണ്ട്  നോമ്പ് തുറന്നവരല്ലേ എന്ന് ഒബാമയോട് അവരൊക്കെ പറഞ്ഞാല്‍ ഞമ്മളെ കാര്യം സാധിക്കുമായിരുന്നു...പരിമിതമായ സമയം മാത്രമേയുള്ളൂ.. ലതായത്  അടുത്ത ഗ്രാന്റ് കേരള ഷോപ്പിംഗ്‌ ഫെസ്റ്റിവല്‍ വരെ  മാത്രം, വേഗമാവട്ടെ...ജസ്റ്റ് ഡിസംബര്‍ ദാറ്റ്....

പിന്കുറി: ദാമാസ്കസിലെ പള്ളി മിനാരത്തില്‍ ഈസാ നബി(അ) വന്നിറങ്ങി  നാല്‍പ്പതു കൊല്ലം ഭരണം നടത്തിയതിനു ശേഷമേ ലോകാവസാനമുണ്ടാകൂ എന്ന് വിശ്വസിക്കുന്ന ഞമ്മളെ  കലണ്ടര്‍ കാട്ടി പേടിപ്പിക്കല്ലേ മായനെ...

41 അഭിപ്രായങ്ങൾ:

  1. >> 2012ന്റെ അന്ത്യത്തോടെ ആകെലോകത്തിന്റെയും മൊത്തം ടോട്ടലും ഒരു കാറ്റായോ, സുനാമിയായോ, പ്രളയമായോ കുത്തിയൊലിച്ചു പോകുമ്പോള്‍ എന്റെ ബ്ലോഗ്‌, ഫെയിസ്ബുക്ക്.. മ ഗ്രൂപ്പ്..എന്റെ ഉടയ തമ്പുരാനെ..ആലോചിക്കാന്‍ വയ്യേ.. <<

    അന്നെന്റെ 'കല്ലിവല്ലി'ആശ്രമവും ഒലിച്ചുപോകുമോ ഹീശ്വരാ!
    അങ്ങനെയെങ്കില്‍ കണ്ണൂരാനന്ദ തിരുവെടികള്‍ പെട്ടുപോകൂലോ!

    മറുപടിഇല്ലാതാക്കൂ
  2. 2012 ഡിസംബര്‍ 22 ന്‍ മറ്റൊരു വാര്‍ത്ത കേള്‍ക്കാം. ബ്ളാക്ക് ഹോളില്‍ ഏതോ ഒരു ഗ്രഹം കയറി ആ ഓട്ട അടഞ്ഞത് കൊണ്ട് തല്‍ക്കാലം രക്ഷപ്പെട്ടു. ഇനി അങ്ങിനെ ഉണ്ടാകണമെങ്കില്‍ 2012 പ്രകാശ വര്ഷം കൂടി കാത്തിരിക്കേണ്ടി വരും.

    മറുപടിഇല്ലാതാക്കൂ
  3. തലക്ക് മീതെ വെള്ളം വന്നാല്‍ അതിനു മീതെ തോണി. അത്ര തന്നെ

    മറുപടിഇല്ലാതാക്കൂ
  4. ഓ, അങ്ങനെ തുമ്മിയാല്‍ തെറിക്കുന്ന ലോകമാണെങ്കില്‍ അങ്ങ് പോട്ടെന്നേ... പിന്നെ ഈ പറഞ്ഞ ബ്ലോഗും ഫേസ്‌ ബുക്കും ഒക്കെ ഇല്ലാതാവാന്‍ ലോകം മുഴുവന്‍ വേണ്ട, സ്വീഡന്‍, കാലിഫോര്‍ണിയ അങ്ങനെ ചുരുക്കം ചില സ്ഥലങ്ങളൊക്കെ ഇല്ലാതായാലും മതി.

    മറുപടിഇല്ലാതാക്കൂ
  5. 2012ന്റെ അന്ത്യത്തോടെ ആകെലോകത്തിന്റെയും മൊത്തം ടോട്ടലും ഒരു കാറ്റായോ, സുനാമിയായോ, പ്രളയമായോ കുത്തിയൊലിച്ചു പോകുമ്പോള്‍ എന്റെ ബ്ലോഗ്‌, ഫെയിസ്ബുക്ക്.. മ ഗ്രൂപ്പ്..എന്റെ ഉടയ തമ്പുരാനെ..ആലോചിക്കാന്‍ വയ്യേ.. <<

    മാഷേ പേടിക്കേണ്ട... ഇപ്പൊ പരലോകത്ത് വരെ നെറ്റും ബ്ലോഗ്ഗുമൊക്കെ ഉണ്ട്... പിന്നെ എന്തോന്ന് പേടി....

    പോസ്റ്റ്‌ ഞെട്ടിട്ടുണ്ട് ട്ടാ...

    മറുപടിഇല്ലാതാക്കൂ
  6. @kannooraan
    കല്ലിവല്ലി ആശ്രമതീന്ന് അന്നേ ദിവസം ഒരു പേടകത്തില്‍ ഞമ്മക്ക് രക്ഷപ്പെടാം...എന്തെ...

    മറുപടിഇല്ലാതാക്കൂ
  7. @jefu
    2012 പ്രകാശ വര്ഷം കൂടി ഈ ബ്ലോഗും ഫെയിസ് ബുക്കും കൊണ്ട് നടക്കാന്‍ എന്നെ കൊണ്ടാവില്ല ജെഫൂ

    മറുപടിഇല്ലാതാക്കൂ
  8. ഹൊ ഈ മായന്‍ പേടിപ്പിച്ചല്ലൊ
    ഇനിയിപ്പൊ പോയാലെന്ത പുതിയ പോസ്റ്റ് വായിക്കണ്ടല്ലൊ

    മറുപടിഇല്ലാതാക്കൂ
  9. @rosaa pookkal

    തലയ്ക്കു മീതെ വെള്ളം വന്നാല്‍, അവിടെ ഞമ്മക്ക് കടലാസ്സു കൊണ്ട് തോണിയുണ്ടാക്കി കളിക്കാം അല്ലെ...

    മറുപടിഇല്ലാതാക്കൂ
  10. വായിച്ചു..

    നന്നായി... നല്ല നർമ്മം.....

    ഇടക്കൊക്കെ ഇത്തരം "പേടിപ്പിക്കൽ" നല്ലതാണെന്നാണെന്റെ പക്ഷം....

    അതു കൊണ്ട് 2012 ഡിസംബറിനു മുൻപ് പരപ്പനാടന്റെ സർവ്വ സ്വത്തും എന്റെ പേരിലുള്ള ട്രസ്റ്റിനു ഇഷ്ടദാനം തന്നേക്കൂ....

    മറുപടിഇല്ലാതാക്കൂ
  11. @sony

    ലോകം മുഴുവന്‍ നശിച്ചാലും, സ്വീഡനും, കാലിഫോര്നിയയും രക്ഷപ്പെടും എന്നല്ലേ സോണിചേച്ചി...

    മറുപടിഇല്ലാതാക്കൂ
  12. @khadu
    പരലോകത്ത് വരെ നെറ്റും ബ്ലോഗ്ഗുമൊക്കെ ഉണ്ട്..ഖാദൂ സമാധാനായി ട്ടോ,...

    മറുപടിഇല്ലാതാക്കൂ
  13. @shaju

    എന്റെ പോസ്റ്റ്‌ വായിക്കാതെ പോകാനാണ് പരിപാടിയല്ലേ..അയ്യോ ഷാജു പോകല്ലേ..അയ്യോ ഷാജു പോകല്ലേ..

    മറുപടിഇല്ലാതാക്കൂ
  14. @sameer thikkodi

    കണ്ടില്ലേ സമീറിന്റെ പൂതി ..എന്റെ ബ്ലോഗും, ഫെയിസ്ബുക്ക് അക്കൌണ്ടും ഒക്കെ കൈക്കലാക്കാന്‍..മോനെ അത് രണ്ടും മക്കള്‍ക്ക്‌ വസിയ്യത്ത്‌ എഴുതിക്കഴിഞ്ഞു....

    മറുപടിഇല്ലാതാക്കൂ
  15. പല പൂതികളും ബാക്കിയായിപ്പോകുമല്ലോ ദൈവമേ.....

    മറുപടിഇല്ലാതാക്കൂ
  16. ആരും പേടിക്കേണ്ട്. വഴീണ്ടാക്കാം. അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  17. one of the best articles i read recently. good. first class humour . serious.social satire.

    മറുപടിഇല്ലാതാക്കൂ
  18. @joselite
    @ m ashraf
    @ azeez

    ഈ തിരക്കിനിടയിലും പരപ്പനാട്ടു വന്നു വായിക്കാനും അഭിപ്രായം പറയാനും കാണിച്ച സന്മനസ്സിന് നന്ദി..വീണ്ടും വരിക.

    മറുപടിഇല്ലാതാക്കൂ
  19. ഇനിയിപ്പോ ലോകാവസാനം വന്നെന്ന് വെക്ക്..
    പരപ്പാനാടനിതെന്തോ പറ്റാനാ...
    ആളതില്‍ നിന്നും വളരെ ഈസിയായി ഊരിപ്പോരൂല്ലേ..

    ലെവനാരാ മോന്‍..

    മറുപടിഇല്ലാതാക്കൂ
  20. @maqbul

    അത് ഇഷ്ടപ്പെട്ടു...നന്ദി ണ്ട് ട്ടോ...

    മറുപടിഇല്ലാതാക്കൂ
  21. പരപ്പനാടന്‍ ചേട്ടാ.... ഞാന്‍ ഈ വഴി ആദ്യാണ്.
    നന്നായിടുണ്ട് എഴുത്ത്.
    ഇനിയും ഇതുവഴി വരാം.

    മറുപടിഇല്ലാതാക്കൂ
  22. ആകാശം പൊളിഞ്ഞു ചാടിയാല്‍ ഞമ്മക്ക് തെങ്ങ് മുറിച്ചു മുട്ട് കൊടുക്കാം പരപ്പനടാ സംഗതി കൊരച്ചുന്ദ് കേട്ടോ

    മറുപടിഇല്ലാതാക്കൂ
  23. @komban

    ലോകാവസാനതീന്നു രക്ഷപ്പെടാന്‍ വേറെ വല്ല ഉഗ്രന്‍ ഐടിയയുമുണ്ടോ...

    മറുപടിഇല്ലാതാക്കൂ
  24. ഞാന്‍ ഡിസംബര്‍ 22നു വരാം ഇതിന്റെ മറുപടി അപ്പോള്‍ തരാം.....

    പോസ്റ്റ്‌ നന്നായിട്ടുണ്ട്

    മറുപടിഇല്ലാതാക്കൂ
  25. ആരും പേടിക്കണ്ട...ലോകം ഒരു പത്ത് നാപ്പതുകൊല്ലം കൂടി അവസാനിക്കുമെന്ന്‍ ആരും ഭയക്കണ്ട..ഞാന്‍ മേളിലോട്ട് പോയശേഷം എന്തുവേണോ ആയിക്കോട്ടേ...ഇതില്‍കൂടുതല്‍ നാം ഒന്നും പറയാനാഗ്രഹിക്കുന്നില്ല...ഹ..ഹാ...

    നല്ല രസമുണ്ടായിരുന്നുകേട്ടോ..അഭിനന്ദനങ്ങള്‍..

    മറുപടിഇല്ലാതാക്കൂ
  26. ഒബാമയെ അറിയുന്ന ചില ബ്ലോഗര്മാരുണ്ടല്ലോ വള്ളിക്കുന്നിനെ പോലെ, അവരെ കൊണ്ട് ഒന്നന്വേഷിപ്പിച്ചാലോ..അങ്ങനെയും പോയി ചിന്തകള്‍.. അതുമല്ലെങ്കില്‍ ഒബാമയുടെ വീക്കിന് മുമ്പില്‍ പോയി ലീക്കായ ചില പണ്ഡിതന്മാരും നേതാക്കളും ഉണ്ടല്ലോ, അവരെക്കൊണ്ടായാലോ.. അങ്ങനെയും നിരീച്ചു..ഒന്നുമല്ലെങ്കില്‍ നമ്മള്‍ ഒരേ പണം കൊണ്ട് നോമ്പ് തുറന്നവരല്ലേ എന്ന് ഒബാമയോട് അവരൊക്കെ പറഞ്ഞാല്‍ ഞമ്മളെ കാര്യം സാധിക്കുമായിരുന്നു..
    ഇവരെയൊന്നും ഓവര്‍ടേക്ക് ചെയ്യേണ്ട കേട്ടോ
    മറുപടി മിക്കവാറും ഇവരില്‍ നിന്നും ലഭിക്കും കരുതിയിരുന്നോ

    നന്നായി പരപ്പനാടന്‍
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  27. നക്ഷത്രങ്ങൾ നശിച്ചുണ്ടാകുന്നതാണ് ബ്ലാക്ക് ഹോള്. സൂര്യനാണ് ഏറ്റവും അടുത്തുള്ള നക്ഷത്രം, അപ്പോൾ അകലെ കെട്ടടങ്ങി രൂപാന്തരപെട്ട ബ്ലാക് ഹോളിന്റെ കാന്തികവലയത്തിന് എന്ത് ചെയ്യാനാവുമെന്നാ .. ഡിസംബർ 21ന് ജീവിച്ചിരിപ്പുണ്ടെങ്കിൽ അന്ന് ഈ പോസ്റ്റ് പൊടിതട്ടി എടുക്കണം കെട്ടാ...ബാക്കി അപ്പോ തരാം :)

    മറുപടിഇല്ലാതാക്കൂ
  28. പരപ്പനാട പിന്കുറി വളരെ അധികം ഇഷ്ട്ടപെട്ടു

    മറുപടിഇല്ലാതാക്കൂ
  29. ഹൊ.. ചുമ്മാ മായൻ കലണ്ടർ കാട്ടി പേടിപ്പിക്കല്ലെ ഷാജീ..!!

    മറുപടിഇല്ലാതാക്കൂ
  30. നാണം മറക്കാന്‍ നാണിക്കുന്നവര്‍ (മൂന്നാം ഭാഗം)
    ഈ പോസ്റ്റ്‌ അറിയിക്കാനുള്ള ശ്രമം
    ലിങ്ക് ഇട്ടതു താല്‍പര്യമില്ലെങ്കില്‍ ദയവു ചെയ്തു ഡിലിറ്റ് ചെയ്യുക.

    മറുപടിഇല്ലാതാക്കൂ
  31. അജ്ഞാതന്‍2011, ഡിസംബർ 29 9:00 PM

    Gute post! Dies ist die Art von Informationen, die auf der Online-Community verteilt werden sollten. Ich m?chte mehr von diesem zu lesen.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എന്റെ ദൈവമേ..ദേ മായൻ ഭാഷയിൽ ഒരു അനോണി എന്തോ പറഞ്ഞിരിക്കുന്നു..ഈ ബ്ലോഗിൽ കമന്റിയവർക്കൊക്കെ ചൈനേനുള്ള കപ്പലിൽ സീറ്റു കിട്ടുമെന്നോ മറ്റോ ആണോ ?

      ഇല്ലാതാക്കൂ
    2. പരപ്പനാടന്‍ ...അവതരണം നന്നായിട്ടുണ്ട് .....!!
      എല്ലാ ശരീരങ്ങളും മരണം രുചിക്കും എന്ന സത്യം ഖുറാനില്‍ പറയുന്ന സത്യം പോലെ ...ഈ ഭൂലോകവും ഒരു നാള്‍ അവസാനിക്കും ....കാത്തിരിക്കാം ....

      ഇല്ലാതാക്കൂ
  32. എന്തായാലും ഇത്രേം ഒക്കെ പറഞ്ഞതല്ലേ, ഇതുകൂടെ ഒന്ന് നോക്കിക്കോ. http://thewinterboy.blogspot.be/2012/04/1.html

    മറുപടിഇല്ലാതാക്കൂ
  33. പ്രിയപ്പെട്ട-ഷാജി-വളരെ-നന്നായിട്ടുണ്ട്-തെരുവ്-സര്‍ക്കസിനിടയില്‍-നീ-തൈല-ക്കച്ചവടവും-നടത്തി-സ്വലാത്തിനെയും-മുഹറത്തെയും-ഒന്ന്-പുച്ചിച്ചു.ഇസ്ലാം-മതക്കാരോട്-ഏറ്റവുംകൂടുതല്‍വര്‍ധിപ്പിക്കാന്‍-പറഞ്ഞ-പ്രാര്‍ത്ഥനയാണ്-സ്വലാത്ത്.മുഹറത്തിലെ2ദിവസത്തെ-നോമ്ബെടുത്താല്‍-ഒരു-വര്‍ഷത്തെ-ചെറു-പാപങ്ങള്‍-പൊറുക്കുമെന്നും-പ്രവച്ചകവച്ചനമാണ്-അന്ധവിശ്വാസമല്ല.
    ഗംഗ-എന്ന-പേരുള്ള-വീട്ടില്‍-താമസിക്കുന്നത്-തെറ്റാണ-എന്നു-അന്ധവിശ്വാസമുള്ള-ഒരു-വിദ്യഭ്യാസ-മന്ത്രിയുള്ള-കേരളനാട്ടിലാണ്-നാം-താമസിക്കുന്നതെന്ന-പരമമായ-സത്യംനീവിട്ടുപോയി.അത്-നിന്റെ-ബന്ധു-ആയതിലയിരിക്കാം.ഏതായാലും-വായനക്കാരോടും-ലേഖനത്തോടും-ഇനിയെങ്കിലും-നീതി-പുലര്‍ത്തണമേന്നപെക്ഷിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  34. ഗംഗ-എന്ന-പേരുള്ള-വീട്ടില്‍-താമസിക്കുന്നത്-തെറ്റാണ-എന്നു-അന്ധവിശ്വാസമുള്ള-ഒരു-വിദ്യഭ്യാസ-മന്ത്രിയുള്ള-കേരളനാട്ടിലാണ്-നാം-താമസിക്കുന്നതെന്ന-പരമമായ-സത്യംനീവിട്ടുപോയി.അത്-നിന്റെ-ബന്ധു-ആയതിലയിരിക്കാം.ഏതായാലും-വായനക്കാരോടും-ലേഖനത്തോടും-ഇനിയെങ്കിലും-നീതി-പുലര്‍ത്തണമേന്നപെക്ഷിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  35. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  36. ലേഖനം നന്നായിട്ടുണ്ട്. ലോകാവസാനം അത് എന്നാണെന്ന് സൃഷ്‌ടിച്ച ദൈവത്തിന് മാത്രമേ അറിയൂ. അല്ലാതെ കണക്കുകള്‍ കൂട്ടി ഹരിച്ചാലൊന്നും അത് എന്നാണെന്ന് ഒരിക്കലും കണ്ടെത്താന്‍ കഴിയില്ല.

    മറുപടിഇല്ലാതാക്കൂ

വായനക്കാര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ കമന്റ് കോളത്തില്‍ രേഖപ്പെടുത്താം Sign in ചെയ്യാന്‍ കഴിയാത്തവര്‍ Name/URL ഓപ്ഷന്‍ വഴി പേരും സ്ഥലവും നല്‍കി അഭിപ്രായം രേഖപ്പെടുത്തുക.