വന്നു കുടുങ്ങിയവര്‍

2012, ജനുവരി 28

കുഞായിശുവിന്റെ ബസ് യാത്ര

കുറ്റിപ്പുറം ബസ് സ്റ്റാന്റിലെ തിരക്കിനിടയിലൂടെ നടക്കുമ്പോള്‍ കുഞായിശു ആകെ നട്ടം തിരിഞ്ഞു. തൃശൂര്‍ ,  ഗുരുവായൂര്‍ , കോഴിക്കാടന്‍ ബസ്സുകള്‍ വന്നു ആളെ വിളിച്ചു പകുതി കയറ്റിയും, പകുതി തൂക്കിയുമെടുത്തു സ്ഥലം വിടുമ്പോള്‍ കുഞായിശു അങ്ങനെ അന്തം വിട്ടു നിന്നു.. 'ന്റെ റബ്ബേ..' ന്നൊരു വിളിയായിരുന്നു പിന്നെ..
'വാഴക്കൊല കൊണ്ടോകുണ പോലെണല്ലോ പടച്ചോനെ ഓല് ബസ്സില് ആള്‍ക്കാരെ കൊണ്ടോണതു..' കുഞായിശു തൊട്ടടുത്തു നില്‍ക്കുന്ന സ്കൂള്‍ കുട്ടികളോടായി പറഞ്ഞു.
ബസ്സുകള്‍ കുറെ വന്നു പോകുന്നു എന്നല്ലാതെ തനിക്കു യാത്ര ചെയ്യാനുള്ള ബസ്സിനെ കുറിച്ച് കുഞായിശുവിനു യാതൊരു വിവരവുമില്ല, കൂറ്റനാട് വഴി പോകുന്ന ബസ്സാണോ എന്ന് നോക്കാന്‍ വായിക്കാനും അറിയില്ല, സൂപ്പര്‍ ഫാസ്റ്റിലും, ലിമിറ്റഡിലും ഒക്കെ കയറാന്‍ ചെന്നാല്‍ കിളികള്‍ എങ്ങോട്ടാന്നു ചോദിക്കും, കൂറ്റനാട്ടുക്കാണ് എന്ന് കുഞായിശു പറയുമ്പോഴേക്കും കിളി ഡോറടച്ചു ബസ്സ് പറന്നിട്ടുണ്ടാവും. 

'ആകെ കൊയങ്ങിന്റെ മക്കളെ..നേരം മൈപ്പാകാനായി, ബാങ്ക് കൊടുക്ക്നെയ്ന്റെ മുമ്പ് ഇന്‍ക്ക്‌ ഇന്റെ പെരീക്കു എത്തണം കൂറ്റനാട്ടുക്ക് ബസ്സ്‌ ഇപ്പം ബര്വോ ..കുഞായിശു  ദയനീയമായി കുട്ടികളോടായി ചോദിച്ചു..
'ഹാ താത്ത ആ ചട്ടിപ്പീട്യെന്റെ അടുതുക്ക് നിന്നോളീ ...' സ്കൂള്‍ കുട്ടികളില്‍ ആരോ അങ്ങനെ  പറഞ്ഞതും  കുഞായിശു ധൃതിയില്‍ ചട്ടിപ്പീടികയുടെ അടുത്തേക്ക് നടന്നു. 
കൂറ്റനാട് വഴി പട്ടാമ്പിയിലേക്ക്‌ പോകുന്ന ബസ്സ് കുറ്റിപ്പുറം ബസ്സ്‌ സ്റ്റാണ്ടിലേക്കു തിരിച്ചതും വന്നു നിന്നതും ഒപ്പമായിരുന്നു. 
'ഹേയ് താത്ത ങ്ങക്ക് പോകാന്ള്ള ബസ്സാണ് ആ വന്നക്ക്ണതു..പിന്നെ വേറെ ബസ്സില്ല്യട്ടോ..'
കുട്ടികള്‍  വിളിച്ചു പറയുന്നുണ്ടായിരുന്നു. 

ബസ്സില്‍ കയറാനുള്ള തത്രപ്പാടില്‍ കുഞായിശു കയ്യിലുള്ള സഞ്ചിയും തൂക്കി വേഗം ബസ്സിനടുത്തെക്കു നടന്നു, പെട്ടന്നായിരുന്നു അത്.. സഞ്ചി ആഞ്ഞു വീശി ധൃതിയിലുള്ള നടത്തത്തിനിടയില്‍  കുഞായിശുവിന്റെ സഞ്ചിയില്‍  തട്ടി ചട്ടിപ്പീടികയിലെ അഞ്ചു  ചട്ടികള്‍ വീണു, തത്സമയം തവിടു പൊടിയുമായി, എന്താ ചെയ്യാന്ന് അറിയാതെ കുഞായിശു തരിച്ചു പോയി.. ചട്ടികള്‍ വീണുടയുന്ന ശബ്ദം കേട്ട പാടെ കടയുടെ ഉള്ളില്‍ നിന്നും കടയുടമ  മാന്വോക്ക ഓടി വന്നു... 
'ഹാ താത്ത ഒരു ചട്ടിക്കു ഇരുപതു ഉറുപ്പ്യ ബെച്ചു അഞ്ചെണ്ണത്തിനു നൂറുറുപ്യ കൊടുത്തുട്ടു പോയാ മതി'  
ബസ്റ്റാന്റില്‍  ആളുകള്‍ വഴി നടക്കുന്ന സ്ഥലത്തേക്ക് ചട്ടി നിരത്തി വെച്ചത് തന്നെ മാന്വോക്കയുടെ ഒരു സ്ഥിരം നംബറായിരുന്നു, ചട്ടിക്കൊന്നും ഇപ്പോള്‍ വേണ്ടത്ര  ആവശ്യക്കാരില്ലാതായതോടെ മന്വോക്ക തുടങ്ങിയ  ഒരുഗ്രന്‍ സൂത്രപ്പണി. എന്നും അഞ്ചോ പത്തോ പേര് ഇങ്ങനെ ബസ്സ് കാത്തു നിന്നും, ഓടിയും, ചാടിയും ചട്ടി പൊട്ടിച്ചു പോകും.. അതാണ്‌ മാന്വോക്കയുടെ കച്ചോടം..
അന്ന് കുഞായിശുവിന്റെ ദിവസമായിരുന്നു.. മാന്വോക്ക വന്നു കുഞായിശുവിനോട് തര്‍ക്കിക്കാന്‍ തുടങ്ങിയതോടെ തൊട്ടടുത്ത കടകളില്‍ നിന്നും മറ്റും ആളുകള്‍ ഓടിക്കൂടി, 
'ഹാ താത്താന്റെ കയ്യില്‍   നൂറു ഉറുപ്യ ഒന്നും ഉണ്ടാകൂല ജ്ജ് ഒന്ന് താത്തിപുടിക്കിന്റെ മാന്വോ.. താത്താ ങ്ങള് ഒരയ്മ്പത് ഉറുപ്യ കൊടുത്തെക്കി..' എപ്പോഴും മധ്യസ്ഥനായി വന്നു സംഗതി ഒപ്പിക്കുന്ന തൊട്ടടുത്ത കടക്കാരന്‍ കുഞ്ഞാലിയുടെ  വാക്കില്‍ കുഞായിശു വീണു.. പിന്നെ തര്‍ക്കത്തിനൊന്നും നിന്നില്ല, ബസ്സ് പോയാല്‍ പിന്നെ വേറെ ബസ്സില്ല്യാന്നാ കുട്ട്യേള് പറഞ്ഞത്,  തന്റെ അരഞ്ഞാണത്തിനുള്ളില്‍ തിരുകിയ പാക്കെട്ടില്‍ നിന്നും അയ്മ്പത് ഉറുപ്യ എടുത്തു കുഞായിശു മന്വോക്കയുടെ നേര്‍ക്ക്‌ നീട്ടി.. 
'പിന്നെ ഇജ്ജു ഈ ചട്ടീം പീട്യേം ബേണെങ്കില്‍ കൊറച്ചും കൂടി റോട്ട്മ്മക്ക്  എറക്കി ബെച്ചോ, അനക്ക് ഞും കച്ചോടം കിട്ടും..'മാന്വോക്കയോടായി പിറ് പിറുത്തു കൊണ്ട് കുഞായിശു നടന്നു.

കൂറ്റനാട് വഴി പട്ടാമ്പി..കൂറ്റനാട് വഴി പട്ടാമ്പി...കിളി ഉച്ചത്തില്‍ വിളിക്കുന്നത്‌ കേട്ടതോടെ കുഞായിശു ഓടി; ബസ്സില്‍ കേറാന്‍..
ബസ്സിന്റെ ഫുട് ബോര്‍ഡില്‍ കാലെടുത്തു വെക്കുമ്പോള്‍  കിളിയുടെ ചോദ്യം 'താത്ത എങ്ങട്ടുക്ക്വോ.. ' കുഞായിശുവിനു അരിശം കൂടി ,
'എടാ ഇത് അബൂദാബീക്കൊന്നും പോകൂലല്ലോ, ഏറി ബന്നാല്‍ പട്ടാമ്പി ബരേ ല്ലേ..ജ്ജ് ഞമ്മളെ കൂറ്റനാട് എറക്കി തന്നാല്‍ മതി.' 
മാന്വോക്കയോടുള്ള അരിശം കുഞായിശു ആ കിളിയോട് തീര്‍ത്തു.

ബസ്സ്‌ നീങ്ങാന്‍ തുടങ്ങി..നേരം ഇരുട്ട് മൂടുന്നുണ്ട്‌..കുഞായിശുവിനു ബേജാര് കൂടുകയാണ്.  കുഞായിശുവിന്റെ നേര്‍ക്ക്‌ ചൂണ്ടി കിളി പിറകിലെ കിളിയോട് ഒറ്റക്കയ്യില്‍  എന്തോ  ആംഗ്യം കാണിക്കുന്നു. 'ഒരൊന്നൊന്നര' സാധനമായി തന്നെ പിറകിലേക്ക് ചൂണ്ടിക്കാട്ടുന്ന പോലെയാണ് കുഞായിശുവിനു തോന്നിയത്. യാത്രക്കാര്‍ ഇറങ്ങുന്ന സ്ഥലം  നോട്ടു ചെയ്യുന്നതിന് ബസ്സിലെ കിളികള്‍ പിറകിലെ കിളിയോട് സാധാരണ ഇങ്ങനെ കൈ കൊണ്ട് പലതും കാണിക്കാറുണ്ട്. കുഞായിശുവിനു ദേഷ്യം കൂടി വന്നെങ്കിലും..'പണ്ടാരപ്പഹയാ അനക്കൊന്നും ഉമ്മിം പെങ്ങളോന്നൂല്ല്യെ 'ന്നു കുഞായിശു മനസ്സില്‍ പിറ് പിറുത്തു. ഇഞ്ഞു എന്തെങ്കിലും ഉണ്ടായാല്‍ ഇതും കൂടി കൂട്ടി കൊടുക്കാം എന്ന് കരുതി അപ്പോഴത്തേക്കു ക്ഷമിച്ചു.

ബസ്സ് നല്ല വേഗതയില്‍ കുതിക്കുകയാണ്.. ഓരോ സ്റ്റോപ്പ് എത്തുന്നതിനും മുമ്പ് തന്നെ അതാതു സ്റ്റോപ്പില്‍ ഇറങ്ങാനുള്ളവരെ കിളി വിളിക്കുന്നുണ്ട്..
അടുത്ത രണ്ടു സ്റ്റോപ് കഴിഞ്ഞാല്‍ പിന്നെ കൂറ്റനാട് എത്തും, 
മഗ്രിബ് ബാങ്ക് കൊടുക്കുന്നെയുള്ളൂ, കുഞായിശു സമാധാനിച്ചു, 
'ഹാ കൂറ്റനാട് കേര്യെ താത്താ എണീറ്റൊളി..' കിളി ഉച്ചത്തില്‍ വിളിക്കാന്‍ തുടങ്ങി..
സ്റ്റോപ് എത്തിയിട്ട് എഴുന്നേല്‍ക്കാമെന്നു കരുതിയ കുഞായിശു സീറ്റില്‍ നിന്നും എഴുന്നേല്‍ക്കുമ്പോള്‍ കിളി വീണ്ടും വിളിച്ചു..
'കൂറ്റനാട് കേര്യ താത്താ ങ്ങട്ട് പോരിങ്ങള്..'  കുഞായിശുവിനു ക്ഷമ കെട്ടു, 
കൂറ്റനാട് സ്റ്റോപ്പില്‍ ബസ്സ്‌ നിറുത്തിയ പാടെ ബസ്സില്‍ നിന്നിറങ്ങി,
കുഞായിശു ഉച്ചത്തില്‍ കിളിയോടായി പറഞ്ഞു 'അന്റെ മ്മാനെ ആണെടാ കൂറ്റനാട് കേര്യേതു..'
ബസ്സിലെ മറ്റു യാത്രക്കാര്‍ ഇത് കേട്ട് ഉച്ചത്തില്‍ ചിരിക്കുന്നുണ്ടായിരുന്നു.


103 അഭിപ്രായങ്ങൾ:

 1. കൂറ്റനാട് കേര്യ കുഞ്ഞായിശൂന്റെ കഥ ഇഷ്ടമായി!

  മറുപടിഇല്ലാതാക്കൂ
 2. ഹി ഹി താത്ത കലക്കി കളഞ്ഞല്ലോ
  നല്ല അവതരണം ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഹല്ലോ റഷീ ങ്ങള് ബന്നു ബായിച്ച് ചിരിച്ചു പോയീന്നു അറിഞ്ഞു ഞമ്മക്ക് പെരുത്ത്‌ ഇഷ്ടായിട്ടോ..ഞാനത് കുഞായിശു താത്താനോട് പറ്യാന്‍ ബിജാരിച്ച്ക്ക്നു

   ഇല്ലാതാക്കൂ
 3. താത്ത കൊള്ളാം.... ഇങ്ങളെ നര്‍മ്മവും കൊള്ളാം... പക്ഷെ അന്റെ കഥേടെ ക്ലൈമാക്സ്‌ കൊള്ളാമോ എന്ന് നോക്കാം... എല്ലാരും വായിക്കട്ടെ....

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഖാദൂ, ക്ലൈമാക്സ് ലേശം കടന്ന കയ്യായി പോയി എങ്കിലും ആളുകളെ ചിരിപ്പിക്കാനാണല്ലോ, കരയിപ്പിക്കാന്‍ അല്ലല്ലോ എന്ന് സമാധാനിക്കുന്നു...നന്ദി അഭിപ്രായത്തിന്

   ഇല്ലാതാക്കൂ
 4. കടുത്ത നിറങ്ങള്‍ മാറ്റിയപ്പോള്‍ തന്നെ ബ്ലോഗിന് ഒരു മൊഞ്ചും ബര്‍ക്കത്തും ഒക്കെ വന്നിട്ടുണ്ട് ..ഇനി കൂറ്റനാട്ടു ബസ്സില്‍ ആളു കേറുന്നത് പോലെ ആളു ബന്നു കേറട്ടെ ..:)

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. രമേശ്‌ ജീ നന്ദിയും, കടപ്പാടും ഉണ്ട് നിങ്ങളുടെ വായനക്കും, അഭിപ്രായത്തിനും, പിന്നെ ബ്ലോഗ്‌ ഡിസൈനില്‍ പല തരം പരീക്ഷണം നടത്തിയാണ്, എന്റെ പരിചയക്കുറവായി കണ്ടാല്‍ മതി, ഈ നിറവും മൊഞ്ചും ഒക്കെ ബര്‍ക്കത്ത് കൂട്ടാന്‍ രമേഷ്ജിയുടെ നാവു പൊന്നാവട്ടെ..

   ഇല്ലാതാക്കൂ
 5. കളിച്ചു കളിച്ചു ഞമ്മടെ നാടിന്റെ പേരോണ്ടാ അന്റെ കളി ....
  കുറ്റനാട്‌ തൊട്ടുള്ള കളി മാണ്ട ... അത് ഞമ്മന്റെ നാടാ ...
  നര്‍മ്മം നന്നായി ഷാജി .... ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. പാലക്കാട് ജില്ലയുടെയും, മലപ്പുറം ജില്ലയുടെയും ഈ അതിര്‍ത്തി പ്രദേശങ്ങള്‍ ഇപ്പോഴും ആ ഗ്രാമീണ പശ്ചാത്തലം കൈയൊഴിയാതെ തന്നെ നില നില്‍ക്കുന്നുവെന്നു കരുതുന്നു...നന്ദി വേണുജീ വായനക്കും, അഭിപ്രായത്തിനും..

   ഇല്ലാതാക്കൂ
 6. 'അന്റെ മ്മാനെ ആണെടാ "....പരപ്പനാട കളി എന്ന് ചോദിച്ചാല്‍ !!!!!!!!!!!

  മറുപടിഇല്ലാതാക്കൂ
 7. 'അന്റെ മ്മാനെ ആണെടാ കൂറ്റനാട് കേര്യേതു..'
  ഒരോ വരിയിലും നര്മം വാരി വിതറിയ എഴുത്ത്. പാവം താത്തക്ക് അന്‍പത് രൂപ പോയത് ക്രൂരമായ ഫലിതമായിപ്പോയ്...
  -രസകരമായ വായനാനുഭവമായി....

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ആ ചട്ടിക്കഥ എന്റെ നാട്ടില്‍ പ്രചാരത്തിലുള്ളതാണ്...അതും കൂടി ചേര്‍ത്തു ഒരു രസത്തിന്..നന്ദി പ്രദീപ്‌ സാര്‍ അഭിപ്രായത്തിന്...

   ഇല്ലാതാക്കൂ
 8. നര്‍മം നന്നായിട്ടുണ്ട് .
  ബ്ലോഗിന്റെ ലൂക്കും നന്നായിട്ടുണ്ട് . ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 9. മറുപടികൾ
  1. രസിച്ചു അല്ലെ, സന്തോഷം...നന്ദിയുണ്ട് , നല്ല അഭിപ്രായത്തിനു

   ഇല്ലാതാക്കൂ
 10. ഞ്ഞു 'അന്റെ മ്മാനെ ആണെടാ കൂറ്റനാട് കേര്യേതു..' ഇതു എനിക്ക് പെരുത്ത് ഇഷ്ടായി

  മറുപടിഇല്ലാതാക്കൂ
 11. ഇത് കലക്കി ..ഷാജി ..............

  കൂറ്റനാട് വഴി പട്ടാമ്പി..കൂറ്റനാട് വഴി പട്ടാമ്പി............................!!

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. വട്ടപ്പോയില്‍ വഴി മുക്കം എന്ന പോലെ അല്ലെ ജബ്ബാര്‍ ജീ ..നന്ദിയുണ്ട് ട്ടോ അഭിപ്രായത്തിനു

   ഇല്ലാതാക്കൂ
 12. കുഞായിശു ഉച്ചത്തില്‍ കിളിയോടായി പറഞ്ഞു 'അന്റെ മ്മാനെ ആണെടാ കൂറ്റനാട് കേര്യേതു..'
  ബസ്സിലെ മറ്റു യാത്രക്കാര്‍ ഇത് കേട്ട് ഉച്ചത്തില്‍ ചിരിക്കുന്നുണ്ടായിരുന്നു.
  ...haha nannaayi vaayichu kollaam ee narmam ithu vidanda kettaa athenne..

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഞമ്മളെ നര്‍മ്മത്തില്‍ മാത്രം കെട്ടിയിടാന്‍ നോക്കണ്ട ട്ടാ ആചാര്യാ ഗുരോ...ങ്ങക്ക് സന്തോഷായതില്‍ ഞമ്മക്കും സന്തോഷായി ട്ടോ

   ഇല്ലാതാക്കൂ
 13. അലക്കിപ്പൊളിച്ചു മോനെ .ഹാസ്യം നന്നായി ,ലേസം എരു ഉണ്ടെങ്കിലും ഉസാറയിട്ടാ...

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. എരു കൊറച്ചു കൂട്യെപ്പം കൂട്ടാനു നല്ല ചെലവാണ് ട്ടോ...ഞ്ഞി ഇമ്മാതിരി പരിപാടിയാണ് നല്ലത് അല്ലെ...നന്ദി വരവിനും അഭിപ്രായത്തിനും

   ഇല്ലാതാക്കൂ
 14. മറുപടികൾ
  1. നന്ദിയും, കടപ്പാടും അറിയിക്കട്ടെ, ഈ വരവിനും, അഭിപ്രായത്തിനും

   ഇല്ലാതാക്കൂ
 15. നർമ്മത്തിൽ ചാലിച്ചെഴുതിയ കഥ നന്നായി.

  ഇമ്മാ ഞാനിപ്പോ കൂറ്റനാടാ... എന്ന് പറഞ് വേറെ ഒരു തമാശ മുമ്പ് ഞാൻ കേട്ടിട്ടുണ്ട്.

  ആശംസകൾ ഷാജി..

  മറുപടിഇല്ലാതാക്കൂ
 16. ങ്ങളെ കഥ വായിചാന്‍ മനസ്സില് കേരിത്യപ്പം ഇബടെ ബാങ്ക് കൊടുത്തു ..
  ഇന്ന പിന്നെ നിസ്കാരം കയിച്ചിട്ടു വന്നു വായിചാന്നു കരുതി ബായിച്ച്പ്പംണ്ടല്ലോ
  ഇച്ച് നല്ലോണം ഇസ്ട്ടായി ..കൊറേ ചിരിച്ചുട്ടോ ..ഈ തമാശ തെക്ക് വടക്ക് നടന്ന കാലത്ത്‌
  ഒവുപാലം കമ്പനീസ് കൂടുമ്പും പോട്ടിക്കാറുള്ളത ... നന്നായി ..

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഇമ്മാതിരി ഉടായിപ്പുകള്‍ ഒക്കെ ഒരു പരീക്ഷണം മാത്രമാണ്,,,നന്ദിയുണ്ട് ട്ടോ വായനക്കും, അഭിപ്രായത്തിനും

   ഇല്ലാതാക്കൂ
 17. ഉസാറായി ബാവാ .. ഞമ്മക്ക് ഓര്‍മ്മ വന്നത് ഒരു സംഭവാ ..നാട്ടില് കുറി നടത്തീരുന്നു മുമ്പേ ,,ദിവസം കുറി പിരിക്കാന്‍ ചെല്ലുമ്പം കച്ചോടം കമ്മി കാരണം "കായി തരാന്‍ ഇല്യാത്തപ്പോ ചട്ടി കച്ചോടം ചെയ്തീന ഒരു കാക്ക പറയും ..ചെറിയ ഒരു അമ്മി കുട്ടി അങ്ങട്ട് വരവ് വെചാള മനേ.."
  അയിനു ഇന്ടോടെ വല്യ പരിഷ്കാരം ആണ് ഇക്ക.. അമ്മി ഇല്യ.എന്ന് പറഞ്ഞു ..ഞാന്‍ ഒരീസം ,,.. ഉടനെ കാക്ക ഇന്നാല്‍ ഒരു മീസാന്‍ കല്ല് വരവ് വെച്ചോ അത് ഏതായാലും എല്ലാ പരിസ്കാരികള്‍ക്കും മാണ്ടി വരുമല്ലോ എന്ന്

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. പാത്രകചോടതിന്റെ കൂടെയാണോ, അതോ കുട്ട്യേള്‍ക്ക് ട്യൂഷന്‍ എട്തപ്പളോ എപ്പളാ ങ്ങള് കുറി നട്ത്യേത് ഞമ്മക്ക് അര്യാന്‍ മേന്ടീട്ടാ .....നന്ദി അഭിപ്രായത്തിനു..

   ഇല്ലാതാക്കൂ
  2. ഇതുപ്പം ആകെ കൊയമാന്തിരി ആയല്ലോ ..ഞമ്മളെ കച്ചോടും ഇങ്ങക്കര്യാന്നു ബെച്ചാല്‍ ..ഞമ്മള്‍ അനവധി തൊയില് എടുത്തുക്കുന്നു ...ഇപ്പറഞ്ഞ ബസ്സിലെ പണീം എടുത്തൂണ്..പിന്നെ ഒരു സ്വകാര്യം ഇങ്ങള് പഠിച്ച കോളേജിലാ ഞമ്മളും പഠിച്ചത് .ഒരുക്കെ ക്ലാസും ജുമുആയും കട്ട് ചെയ്തു കളിയാട്ടത്തിന് പോയി അടി കിട്ടിയപ്പോ പാഞ്ഞു ചെന്ന് കേര്യത് പരപ്പാടി പാലത്തിങ്ങലാ.....പിന്നെ ആ വയിക്കു പോയിട്ടുല്യ ..........ഇങ്ങളെ ഞമ്മക്ക് ഒന്ന് പരിചയപ്പെടണം ട്ടോ .

   ഇല്ലാതാക്കൂ
 18. ഹാസ്യം നന്നായി. ചിരിക്കാന്‍ ആര്‍ക്കാണ് ഇഷ്ടമില്ലാത്തത്.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. നന്ദി ണ്ട് ട്ടോ ഞമ്മളെ കുഞായിശു തതാന്റെ അടുത്തു ബന്നെയ്നു..

   ഇല്ലാതാക്കൂ
 19. കൂറ്റനാടും, കുഞ്ഞായിശൂതാത്തായും കൊള്ളാല്ലോ ഷാജി ..ചിരിച്ചൂട്ടോ..

  മറുപടിഇല്ലാതാക്കൂ
 20. ഇപ്പം ബ്ലോഗും നന്നായി പോസ്റ്റും നന്നായി.
  ന്നാലും ഇടയ്ക്കിടെ ആനുകാലികങ്ങളില്‍ ഇട്ടുള്ള കൊട്ട് നിര്ത്തണ്ട ഷാ.
  അതുമിതും കോക്റ്റയില്‍ രൂപത്തില്‍ നാലഞ്ച് ലിറ്ററായി പോന്നോട്ടെ.
  ഹഹഹാ!

  മറുപടിഇല്ലാതാക്കൂ
 21. ഈ താത്ത ഇപ്പൊഴും ഉണ്ടോ..നല്ല രസകരമായിരുന്നു...അഭിനന്ദനങ്ങള്‍...

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഈ താത്ത ഇപ്പോഴും ഉണ്ടോന്നോ..ആ താത്ത പുയ്യാപ്ലന്റെ കൂടെ ബസ്സില്‍ കേര്യെ ബേറെ കഥ കൂടിയുണ്ട്..ഉടന്‍ ബരും ട്ടോ

   ഇല്ലാതാക്കൂ
 22. അജ്ഞാതന്‍2012, ജനുവരി 29 3:26 PM

  nee oru ballatha pahayan thanne, ninte odukkathe thala ohhh

  മറുപടിഇല്ലാതാക്കൂ
 23. nee oru ballatha pahayan thanne, ninte odukkathe thala ohhh

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. മോനെ സമീര്‍ , തലയില്ലാത്ത ബല്ലാത്ത പഹയന്മാരുടെ കൂടെനി ഞമ്മള് കുറെ കാലം.

   ഇല്ലാതാക്കൂ
 24. ബസ്സ്‌ യാത്ര മനോഹരമായി...
  നല്ലൊരു ചിരി സമ്മാനിച്ചതിനു നന്ദി...

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അപ്പം ലാക്കട്ടറും ബന്നു ബായിച്ചു ..സന്തോസം പെരുത്ത്‌ സന്തോസം

   ഇല്ലാതാക്കൂ
 25. രസായി. ബായിച്ച്, ഇസ്ടായി. നല്ലൊണ്‍ ചിറ്‌ച്ച്

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അപ്പം ചീരാമോളകും ബന്നു എരുകൂട്ടി പ്പോയി...നന്ദി ഇബടെ ബന്നു മുളക് അരചതിനു

   ഇല്ലാതാക്കൂ
 26. കുന്നായിശു താത്താന്റെ ബസ്സ്‌ യാത്ര കലക്കി, ചട്ടി എല്ലാം ഇനി ഇജു ഒന്നൂടെ ഇറക്കി വെച്ചോ, കച്ചവടം നടക്കട്ടെ..

  ആശംസകളോടെ.. .

  മറുപടിഇല്ലാതാക്കൂ
 27. കുഞ്ഞയിശൂസ് ബസ്‌ ജേര്‍ണി വായിച്ചു , താങ്കളുടെ മനസ്സില്‍ ഉള്ള നവ കൊളോണി യലിസതിന്റെ അന്തര്‍ധാര ചിലപ്പോളൊക്കെ കഥയില്‍ കടന്നു വരുന്നതായി എനിക്ക് തോന്നി പിന്നെ താങ്കളുടെ മനസിലുള്ള ചില ബിംബങ്ങള്‍ ഉദ : കുഞ്ഞയിശു ഈ പേര് മാറ്റി എന്തുകൊണ്ട് ഒരു മോഡേണ്‍ നെയിം ഇട്ടുകൂട ...? കുഞ്ഞയിശു വിന്റെ ബസ്‌ യാത്ര , ഈ കലഗട്ടത്തില്‍ ബസ്സിനോടുള്ള താങ്കളുടെ ഒരു വിധേയത്വം ഇതില്‍ ദര്‍ശിക്കാം ഭൂരിഭാഗം സാധാരണക്കാരും സഞ്ചരിക്കുന്ന ട്രെയിന്‍ എന്തുകൊണ്ട് ഇതില്‍ വന്നില്ല ? അതുകൂടാതെ സമൂഹത്തിനു എന്ത് സന്ദേശമാണ് ഈ കഥയില്‍ താങ്കള്‍ നല്‍കുന്നത് ..? പിന്നെ ബസിലെ കിളി ( ഇതില്‍ താങ്കളുടെ മനസിലെ ഫ്യൂടല്‍ മാട ബിതരത്തിന്റെ ഒരു ചിത്രം എവിടെയോ പൊടി തട്ടി കിടപ്പുണ്ട് ) കിളി എന്ന് പറയാതെ മിസ്റ്റര്‍ ബാബു , ബാലന്‍ എന്നിഗനെയുള്ള പേരുകള്‍ ഉപയോഗിക്കാമായിരുന്നു ...അടുത്ത കഥയില്‍ ശ്രദ്ധിക്കുമല്ലോ ....

  all the best,....

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. കുറച്ചു കൂടി ലളിതമായി പറഞ്ഞാല്‍ കൊലോനിയളിസ്റ്റ്റ്‌ ചിന്താ സരണി ഈ കഥയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് അല്ലെ..ഷാന്‍ നല്ല കണ്ടു പിടുത്തം, കഥയും, കഥാപാത്രങ്ങളും തെരഞ്ഞെടുക്കുമ്പോള്‍ വരെ നമ്മള്‍ ജാതിയും മതവും നോക്കി വേണം എഴുതാന്‍, എന്ന ഒരു നവഫാഷിസത്തിന്റെ ഭീഷണിക്കു മുമ്പില്‍ ചൂളി പോകുന്നവനല്ല എഴുത്തുകാരന്‍

   ഇല്ലാതാക്കൂ
 28. ഈ നര്‍മ്മ ബസ്സില്‍ ഞാനും യാത്ര ചെയ്തു..കൊള്ളാം. ആശംസകള്‍..

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഈ നര്‍മ്മ ബസ്സില്‍ പാഞ്ഞു ബന്നു കേറി ബായിച്ചു മാന്തി പോയെയ്നു നന്ദി ണ്ട് ട്ടോ

   ഇല്ലാതാക്കൂ
 29. അവസാനം ഇങ്ങനെയാകുമെന്നു ഒരിക്കലും കരുതീല.. :)

  മറുപടിഇല്ലാതാക്കൂ
 30. 'പിന്നെ ഇജ്ജു ഈ ചട്ടീം പീട്യേം ബേണെങ്കില്‍ കൊറച്ചും കൂടി റോട്ട്മ്മക്ക് എറക്കി ബെച്ചോ, അനക്ക് ഞും കച്ചോടം കിട്ടും..' ഇതല്ലേ കഥയുടെ ഹൈലൈറ്റ്..!

  സ്വാഭാവിക നര്‍മ്മവും,ഉരുളക്കുപ്പേരിയുമായി ആണിനെ വെല്ലുന്ന ചങ്കൂറ്റത്തോടെ, അങ്ങാടികളുടെ
  താളാത്മകങ്ങളായ ശീലുകലായി വംശനാശം സംഭവിക്കാതെ ഇപ്പോഴുമുണ്ട്..
  കൂറ്റനാട് സ്വാഭാവികഹാസ്യത്തിന്‍റെ കുഞ്ഞലകള്‍ ഉയര്‍ത്തുന്നു...

  ഷാജി നന്ദി..മനസ്സ് തുറന്നു ചിരിപ്പിച്ചതിന്..

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. സത്യം അഷ്‌റഫ്‌ ഭായ് അത് തന്നെയാണ് ഹൈലൈറ്റ്, പക്ഷെ ആ കിളിയോടു താത്ത പറഞ്ഞ അവസാനത്തെ മറുപടിയില്‍ മുകളിലത്തെ പഞ്ച് മുങ്ങിപ്പോയി..ഏതായാലും നന്ദി, വായനക്കും, അഭിപ്രായത്തിനും

   ഇല്ലാതാക്കൂ
 31. 'എടാ ഇത് അബൂദാബീക്കൊന്നും പോകൂലല്ലോ, ഏറി ബന്നാല്‍ പട്ടാമ്പി ബരേ ല്ലേ..ജ്ജ് ഞമ്മളെ കൂറ്റനാട് എറക്കി തന്നാല്‍ മതി.'
  നന്നായി രസിപ്പിച്ചു

  മറുപടിഇല്ലാതാക്കൂ
 32. കുഞ്ഞായിശാത്താന്റെ കുസൃതികള്‍ അല്ലാതെന്താ..

  ആ ക്ലൈമാക്‌സ് ഗമണ്ടനായിട്ടുണ്ട്..

  മറുപടിഇല്ലാതാക്കൂ
 33. വായിച്ചപ്പോള്‍ മനസ്സ് ഒരുപാട് പിറകോട്ടോടി.. കോളേജ് യാത്രകള്‍ക്കിടയില്‍ ഇത്തരം നിഷ്കളങ്ക ഗ്രാമീണ കഥാപാത്രങ്ങള്‍ ബസ്സുകളിലെ സ്ഥിരം കാഴ്ചകളായിരുന്നു.. ഒരുദിവസമുഴുവന്‍ ഓര്‍ത്ത്ചിരിക്കാനുള്ള നര്‍മ്മരംഗങ്ങള്‍ പലപ്പോഴും ഇവരൊരുക്കി തരാറുമുണ്ട്.. നല്ല വിവരണം. ആശംസകള്‍.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ബസ്സോര്‍മ്മകള്‍ മനസ്സിലേക്ക് ഓടി വന്നു അല്ലെ, നന്ദി

   ഇല്ലാതാക്കൂ
 34. ഈ പരപ്പനാടനെന്തിനാണാവോ കൂറ്റനാടും കുറ്റിപ്പുറത്തും കറങ്ങുന്നത്. നാടുകാര്‍ കാണാതെ പോവുന്ന കാഴ്ചകളുടെ ചന്തം കാണിച്ചു തന്നതിന് നമോവാകം.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഞാന്‍ കുറെ കാലം മെഡിക്കല്‍ റെപ് ആയി പോയിരുന്നു..അങ്ങനെ ആ വഴികളൊക്കെ നല്ല പരിചയമാണ്. നന്ദി വായനക്ക്

   ഇല്ലാതാക്കൂ
 35. കഥ ഞമ്മക്ക് പെരുത്ത് ഇസ്ടായീ.....ഞമ്മള് ആ റൂട്ടിലൂടെ നാല് കൊല്ലം പോയതാ....ഇത് പോല്ത്തെ കൊറേ കുഞായിസുത്തമാരെ കണ്ടിര്ന്നതാ....ന്തായാലും ഇങ്ങളെ കഥ ശെരിക്കും ഇസ്ടായീ...ഇക്കാ...ഇത് പോല്ത്തെ ഇഞ്ഞും കഥ ഇടണേ ......:)

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. നന്ദി റഫീക്ക്‌ ..ഞ്ഞും ബരും ഇമ്മാതിരി ബസ്സ്‌ കഥ ബന്നു ബായിച്ച് ചിരിച്ചി പോണേ

   ഇല്ലാതാക്കൂ
 36. പരിചിതകഥാപാത്രങ്ങളും പശ്താത്തലവും, നാട്ടുഹാസ്യത്തിന്റെ തുറന്നെഴുത്ത്..
  ഹൃദ്യമായിത്തന്നെ പറഞ്ഞു, ആശംസകള്‍ !

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. പരിചിതമായ കഥാപാത്രങ്ങളെ തിരിച്ചരിഞ്ഞതിനും , നല്ല അഭിപ്രായത്തിനും നന്ദി

   ഇല്ലാതാക്കൂ
 37. നാടൻ കഥാപാത്രങ്ങളെ അകലെ നിന്ന് നോക്കികാണുമ്പോൾ രസം തന്നെ അല്ലേ? എന്നാൽ നാട്ടിലുള്ളപ്പോൾ ഇതിലത്ര ഫലിതം നാം കണ്ടെന്നു വരില്ല.

  വളരെ നന്നായി എഴുതീട്ടോ! ഇനിയും വരാം.

  മറുപടിഇല്ലാതാക്കൂ
 38. << 'അന്റെ മ്മാനെ ആണെടാ കൂറ്റനാട് കേര്യേതു..'>>
  ബസ്സിലെ മറ്റു യാത്രക്കാര്‍ ഇത് കേട്ട് ഉച്ചത്തില്‍ ചിരിക്കുന്നുണ്ടായിരുന്നു. രസകരമായി എഴുത്ത്.
  'കോട്ടക്കല്‍ നിന്ന് കോഴിച്ചെനക്ക്‌ ഒരു സ്ത്രീയും പിന്നെ എട്ടു പത്തു സ്കൂള്‍ കുട്ടികളും കേറി. അത് കിളി ചെക്കറോട് പറഞ്ഞതിങ്ങനെ : ''ഒരു തള്ളക്കൊഴിയും പത്ത് കുട്ട്യാളും''

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഓര്‍മ്മകള്‍ പങ്കു വെച്ചതിനും, അകമഴിഞ്ഞ പ്രോത്സാഹനത്തിനും നന്ദി

   ഇല്ലാതാക്കൂ
 39. ന്റ്റെ ബധരീങ്ങളെ.. മ്മള് ചിരിച്ചു ചിരിച്ചു.. ഹോ. ഒന്നൊന്നര എഴുത്ത്. തകര്‍ത്തു പരപ്പനാടാ.. മേരിപെണ്ണിനു ഒത്തിരി ഇഷ്ട്ടായി..

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. മേരിക്കുട്ടിക്കും നന്നായി പുടിച്ചില്ലേ കുഞായിശു തത്താനെ..ഞമ്മക്ക് പെരുത്ത് സന്തോസായി

   ഇല്ലാതാക്കൂ
 40. പരപ്പനാടാ സംഗതി സൂപ്പെര്‍ ആയി എയുത്ത്
  പക്ഷെ എന്നെ സംബണ്ടിച്ചടത്തോളം പത്തു കൊല്ലം പ്രൈ വെ റ്റ് ബസ് ജീവിനക്കാരന്‍ ആയിരുന്ന ഞാന്‍ ഈ വിട്ടു കുറെ കേട്ടതാണ് എന്നുള്ളത് കൊണ്ട് പുതുമ ഫീല്‍ ചെയ്തില്ല
  അതെന്റെ തകരാര്‍ ആണ് നിങ്ങളെ എയുത്ത് സൂപ്പെര്‍ ആണ്
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. നന്ദി കൊമ്പന്‍ ചക്കരെ..വന്നു വായിച്ചു, മൂക്ക് നുള്ളിപ്പോയതിനു

   ഇല്ലാതാക്കൂ
 41. കുഞായിശൂന്റെ തമാശ കലക്കീട്ടോ മാഷേ ....നല്ല ഒരു ചിരിക്കുള്ള വകയിണ്ട് ...:)) ആശംസകള്‍ ...............

  മറുപടിഇല്ലാതാക്കൂ
 42. കുഞ്ഞയിശുവിന്റെ ബിശേഷം ഇഷ്ടായി...നാടന്‍ ഭാഷയിലുള്ള ലളിതമായ ആവിഷ്കാരം കൊള്ളാം..രാഷ്ട്രീയം മാത്രം പറയാതെ ഇടയ്ക്ക് ഇങ്ങനത്തെ നര്‍മ്മങ്ങളും പോരട്ടെ...

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഇടയ്ക്കു രാഷ്ട്രീയവും, ഇടയ്ക്കു നര്‍മ്മവും. അപ്പൊ ഞമ്മക്ക് അടി ഒറപ്പായി ല്ലേ

   ഇല്ലാതാക്കൂ
 43. കുഞായിശു അവസ്സനതിലാണ് കലക്കിയത് ... അവതരണ ശൈലി നന്നായിട്ടുണ്ട് ..

  മറുപടിഇല്ലാതാക്കൂ
 44. ഒരു ബസ്സ് യാത്ര കഴിഞ്ഞ പോലെ...ഇഷ്ടാറ്റി ട്ടൊ, ആശംസകള്‍....!

  മറുപടിഇല്ലാതാക്കൂ
 45. കൂറ്റനാട് വഴി പട്ടാമ്പിക്കാണ് ബസ്സിൽ പോയതല്ലേ ? നമ്മൾക്ക് ചിരപരിചിതമായിരുന്ന റൂട്ടാണല്ലോ ? 'അന്റിമ്മാനാണടാ കൂറ്റനാട് കേറിയത്' ൈഷ്ടായി ട്ടോ ഈ സ്ലാംഗും കഥയും. നന്നായിരിക്കുന്നു. ആശംസകൾ.

  മറുപടിഇല്ലാതാക്കൂ

വായനക്കാര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ കമന്റ് കോളത്തില്‍ രേഖപ്പെടുത്താം Sign in ചെയ്യാന്‍ കഴിയാത്തവര്‍ Name/URL ഓപ്ഷന്‍ വഴി പേരും സ്ഥലവും നല്‍കി അഭിപ്രായം രേഖപ്പെടുത്തുക.