വന്നു കുടുങ്ങിയവര്‍

2011, ഓഗസ്റ്റ് 25

കെ എം ഷാജി ഉത്സവത്തിന്‌ പോകുമ്പോള്‍ ....

നമ്മുടെ സുന്ദരമായ കേരള നാട് പെരുന്നാളും, ഓണവും ഒക്കെ ആഘോഷിക്കാന്‍ ഒരുങ്ങുമ്പോള്‍, സാമൂഹ്യ സൌഹൃദം തകര്‍ക്കാന്‍ ചില ഇയ്യാന്‍പാറ്റകള്‍ രംഗത്തിറങ്ങിയിരിക്കുകയാണ് , പെരുന്നാളിന് പള്ളിയിലും ഈദ് ഗാഹിലും ഒക്കെ പോകുന്നതിനെ പറ്റി ചിന്തിക്കുമ്പോളാണ് ഈ ഏറുപടക്കങ്ങള്‍ അമ്പലത്തില്‍ പോകുന്നതിനെ ചൊല്ലി  തീകൊള്ളികളുമായി തല ചൊറിയാന്‍ ( സോറി മാന്താന്‍ ) വരുന്നത്. എന്താ ഇത്ര മാത്രം ചൊറിയാനും, മാന്താനും ഒക്കെ എന്ന് ഞാന്‍ പറയാതെ തന്നെ നിങ്ങള്കൊക്കെ അറിയാം, നമ്മുടെ ആ ഫയ്സ്ബൂക് ഒന്ന് തുറന്നു നോക്കിയാല്‍ മതി, മലയാളികള്‍ സൌഹൃദം പങ്കു വെക്കുന്ന ഒട്ടേറെ ഗ്രൂപുകളുണ്ട് ഈ ഫെയ്സ്  ബുക്കില്‍, റമദാന്‍ ആയിട്ട് പോലും സൌഹൃദങ്ങള്‍ക്ക് ഭംഗം വരാതെ സ്ഥിരം കമന്റടിക്കുന്നവരും, ലൈക്കുന്നവരും  അവരെ എതിര്‍ക്കുന്നവരും ഒക്കെ ഉണ്ട് പല ഗ്രൂപുകളിലും.. ഈ ഗ്രൂപ്പുകളിലൊക്കെ കുറച്ചു ദിവസമായി ഒരു യുവാവിന്റെ പിന്നാലെ, അതായതു  ആ വയനാട്ടുകാരന്‍ കെ എം ഷാജിയില്ലേ അയാളുടെ പിന്നാലെ തന്നെ കൂടുകയാണ് ചില ഞരമ്പ് രോഗികളായ ഏറു പടക്കങ്ങള്‍..(ഞാന്‍ അവരെ ഏറു പടക്കങ്ങള്‍ എന്ന് വിളിക്കുന്നതിനെ പറ്റി അവസാനം പറയാം.) ഇതുമായി ബന്ധപ്പെട്ടു വന്ന ഒരു പോസ്റ്റിനു ആയിരത്തിലേറെ കമന്റുകളാണ് വന്നത്.


ഏതായാലും കെ എം ഷാജി ... അയാള്‍ ആള് പുലിയാണ് കെട്ടാ..അടുത്ത സപ്തമ്പര്‍ ആറിനു വൈകുന്നേരം ഏഴു മണിക്ക് കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പ് മണ്ഡലത്തിലെ ഒരു ഗണേശോല്സവത്തില്‍ ഈ ഷാജി മുഖ്യപ്രഭാഷണം നടത്താന്‍ പോകുന്നുവത്രെ..ഇതിനെന്തിനാ നമ്മുടെ എന്‍ ഡി എഫിന്റെ കുട്ടികള്‍ ഇത്ര എരിപിരി കൂട്ടുന്നത്‌ എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല. പ്രൊഫസര്‍ കോയയോ, ഇ അബൂബക്കരോ, പിന്നെ ആ കണ്ണൂര് തോറ്റമ്പിയ ഫൈസിയോ  ഒക്കെയാണ് ഈ ഗണേശോല്സവത്തില്‍ മുഖം കാട്ടുന്നതെങ്കില്‍ ഉത്സവം കഴിയാന്‍ കാത്തു നില്‍ക്കാതെ തന്നെ  എന്‍ ഡി എഫിന്റെ കുട്ടികള്‍ക്ക് വേണമെങ്കില്‍ അവരുടെ ഒക്കെ കാലു പോയി വെട്ടാവുന്നതാണ്, പക്ഷെ കെ എം ഷാജിയോടെന്തിനാ..

ഷാജി കേരളത്തിലെ മുസ്ലിം യൂത്ത്  ലീഗിന്റെ പ്രസിടന്ടല്ലേ... കെ എം ഷാജി ഗണേശോല്സവത്തിനോ, അയ്യപ്പന്‍ വിളക്കിനോ ഒക്കെ പോയ്കോട്ടേ,,അയ്നു ഇങ്ങക്കെന്താന്നു ഇത്ര പുകില്..ഇവരുടെയൊക്കെ വിറളി കണ്ടാല്‍ തോന്നും കേരളത്തില്‍ ആദ്യമായാണ് ഒരു മുസ്ലിം നേതാവ് ക്ഷേത്രത്തിന്റെയോ ആര്‍ എസ് യെസിന്റെയോ ഒക്കെ പരിപാടിയില്‍ പങ്കെടുക്കുന്നത് എന്ന്..

ഇന്നലത്തെ മഴയ്ക്ക് മുളച്ചവരോട് മിനിഞാന്നതെയും , അതിന്റെ മുമ്പത്തെയും ഒക്കെ കേരള ചരിത്രം പറഞ്ഞിട്ട് എന്ത് കാര്യം?
മുജാഹിദ് ബാലുശേരിയെന്ന   യുവ പണ്ഡിതന്‍ കഴിഞ്ഞ വര്‍ഷമാണ്‌  ഓച്ചിറയില്‍ ക്ഷേത്ര ഉത്സവത്തില്‍ പോയി ഇസ്ലാമിന്റെ സന്ദേശം, പ്രസംഗിചത്, എത്ര സുന്ദരമാണ് ആ പ്രസംഗം, യൂടൂബില്‍ ഓച്ചിറ എന്നോ മുജാഹിദ് ബാലുശേരി എന്നോ ഒക്കെ അടിച്ചു നോക്കിയാല്‍ കേള്‍ക്കാം ആ പ്രസംഗം. എത്രയെത്ര ക്ഷേത്ര മുറ്റങ്ങളില്‍ നമ്മുടെ സമദാനി പോയി പ്രസംഗിച്ചിട്ടുണ്ട്.. എന്തിനേറെ   ആര്‍ എസ് എസോ  ബി ജെ പിയോ ഒക്കെ നടത്തുന്ന ചില സെമിനാറുകളില്‍  ഈ ഏറുപടക്കങ്ങളുടെ ഒക്കെ വല്ല്യാപ്പയായ ജമാഅത്തെ ഇസ്ലാമിയുടെ ചില അസിസ്ടന്റുമാരും,അമീരുമാരും  ഒക്കെ പങ്കെടുക്കാറുമുണ്ട്, തിരിച്ചു മുസ്ലിം സംഘടനകള്‍ നടത്തുന്ന പരിപാടികളില്‍ ആര്‍ എസ് എസിന്റെ വരെ നേതാക്കളെ ക്ഷണിക്കാരുമുണ്ട്. അപ്പോഴൊന്നും ഇടിഞ്ഞും പൊളിഞ്ഞും വീഴാത ഇസ്ലാമിന്റെ ആദര്‍ശം ഒരു കെ എം ഷാജി ഗണേശോല്സവത്തില്‍ മുഖ്യാഥിതി ആയി പ്രസംഗിക്കുന്നതോടെ പൊളിഞ്ഞു  വീഴുന്നെങ്കില്‍ അങ്ങ് വീഴട്ടെ എന്നെ പറയാനുള്ളൂ.
നമ്മുടെ നാട്ടിലെ സൌഹാര്‍ദ അന്തരീക്ഷത്തിനു കോട്ടം ഒന്നും തട്ടാതെ എത്ര എത്ര സംവാദങ്ങളും, സംവേദനങ്ങളും , സൌഹൃദ ചര്‍ച്ചകളും ഈ രാജ്യത്ത് കഴിഞ്ഞു പോയിട്ടുണ്ട്, പ്രിയങ്കരനായ, എം എം അക്ബര്‍ സാഹിബും, മായിന്‍കുട്ടി മേതരും ഒക്കെ പള്ളീലച്ചന്മാരോടും, ഹൈന്ദവ പണ്ഡിറ്റ്കളോടും യുക്തിവാദ-നിരീശ്വര-നിര്‍മ്മിത വാദികളോടും വരെ  എത്ര സുന്ദരമായി  സംവദിക്കുന്നു.. ആശയ വിനിമയം നടത്തുന്നു, ഇസ്ലാമിന്റെ യഥാര്‍ത്ഥ സന്ദേശം അമുസ്ലിംകള്‍ക്ക് എത്തിച്ചു കൊടുക്കുക എന്ന മഹത്തായ ധര്‍മ്മമാണ് അവരൊക്കെ  ചെയ്യുന്നത്. കെ എം ഷാജിയുടെ പ്രസംഗങ്ങളും അത്തരത്തില്‍ സത്യാന്വേഷികള്‍ക്ക് ഒരു കൈതിരിയാണ്, യൂടൂബില്‍ ഏറെ പേരുടെ ശ്രദ്ധയാകര്‍ഷിച്ച ഒട്ടനവധി പ്രസംഗങ്ങള്‍ ഷാജിയുടെതായി നമുക്ക് കേള്‍കാന്‍ സാധിക്കും, ഖുര്‍ആനിന്റെയും, നബി ചര്യയുടെയും അടിസ്ഥാനത്തില്‍ തീവ്രവാദത്തിനും, ഭീകരവാദത്തിനും ഒക്കെ എതിരായി ഷാജിയുടെ പ്രസംഗങ്ങള്‍ അത്യാകര്‍ഷണം തന്നെയാണ്, ഇത് തന്നെയാണ് ആ എരുപടക്കങ്ങളെ ചോടിപ്പിക്കുന്നതും. തങ്ങളുടെ വളര്‍ച്ചക്ക് മുന്നിലെ കീറാമുട്ടിയായി ഇവര്‍ നോട്ടമിട്ടവരില്‍ ഒന്നാമതാണ് ഷാജിയുടെ സ്ഥാനം


 എന്‍ ഡി എഫിനെയും, സോളിഡാരിറ്റിയെയും ഒക്കെ മാറ്റി നിര്‍ത്തി ഭീകരവാദത്തിനും തീവ്രവാദത്തിനും എതിരെ മുസ്ലിം യുവജന കൂട്ടായ്മ രൂപം കൊടുത്തതും ഈ ഷാജി തന്നെയാണ്, എന്ന് മാത്രമല്ല, എന്‍ ഡി എഫിന്റെയും ,ജമഅതിന്റെയും ഒക്കെ വോട്ടു വേണ്ടാ എന്ന് പറയാന്‍ ആണത്തമുള്ള ഒരാളാണ് കെ എം ഷാജി, അത് ഷാജി അഴീകോട്ടെ ജയത്തോടെ തെളിയിക്കുകയും ചെയ്തു. എന്‍ ഡി എഫുകാര്‍ക്ക്  പിരി കയറാന്‍ ഇതിലേറെ എന്ത് വേണം.

സത്യത്തില്‍ ഷാജി ക്ഷേത്രത്തില്‍ കയറുന്നതോ ആര്‍ എസ് എസിന്റെ പരിപാടിയില്‍ പോകുന്നതോ ഒന്നുമല്ല അവരുടെ പ്രശ്നം,  ഷാജിയെ മുസ്ലിം വിരുദ്ധനും ആര്‍ എസ് എസ് ചാരനുമായി ചിത്രീകരിക്കണം ആര്‍ എസ് എസിന്റെ വോട്ടു വാങ്ങിയാണ് ഷാജി അഴീകോട്ടു ജയിച്ചത്‌  എന്ന് സ്ഥാപിക്കണം അത്രമാത്രം.
അതിനു വേണ്ടിയാണ് ചില എരുപടക്കാങ്ങളെ കൊണ്ട് ഫെയ്സ് ബൂകിലും മറ്റും എറിയിപ്പിക്കുന്നത്,  മാരാട്ടെക്ക് മുസ്ലിംകളെ കാലു കുത്താന്‍ സമ്മതിക്കില്ലെന്ന് പ്രഖ്യാപിച്ച ഉമാ ഉണ്ണിയും, രാമന്‍പിള്ളയുമൊക്കെ പൊന്നാനിയില്‍ നമ്മുടെ മഅദനി ഉസ്താദുമായി  വേദി പങ്കിട്ടപ്പോള്‍ ഇവര്‍ എടെയയിരുന്നു എന്ന ചോദ്യത്തിനൊന്നും ഫെയ്സ് ബുക്കില്‍ മറുപടി കിട്ടിയില്ല,  പരപ്പനങ്ങാടിയിലെയും ഇടപ്പാളിലെയും ഒക്കെ ജമാഅത്തെ ഇസ്ലാമിയുടെ പള്ളിയില്‍ സ്വാമി ശാശ്വതീകാനന്ദ കയറി പ്രസംഗിചതിനെയും പറ്റി ചോദിച്ചു മറുപടിയില്ല,   കൂടുതല്‍ മലയാളി സാന്നിദ്ധ്യമുള്ള  മിക്ക ഗ്രൂപുകളിലും വര്‍ഗീയ വിഷം ചീറ്റുന്ന കമന്റുകളുമായാണ് ഇവരുടെ രംഗപ്രവേശം. ശാന്തമായ നമ്മുടെയൊക്കെ മനസ്സുകളില്‍ അശാന്തി കോരിയിട്ടു ഇവരങ്ങ് പോവും, പിന്നെ ബാക്കി കാര്യം സമുദായം ഏറ്റെടുക്കണം..

ആര്‍ എസ് എസ് ഉയര്‍ത്തിപ്പിടിക്കുന്ന കാവി ഭീകരത എതിര്‍ക്കപ്പെടെണ്ടത് തന്നെയാണ്, കേരളത്തിലെ ഹിന്ദു സമൂഹത്തിലെ  ബഹുഭൂരിപക്ഷം അവരെ എതിര്‍ക്കുന്നുമുണ്ട്, അല്ലായിരുന്നെങ്കില്‍ ബി ജെ പി എന്നോ  കേരളം ഭരിക്കുമായിരുന്നു.. ഒരു എം എല്‍ എ പോലും ഇല്ലാതെ അവര്‍ നട്ടം തിരിയുന്നതിന്റെ അര്‍ഥം കേരളത്തിലെ ഹൈന്ദവ സഹോദരങ്ങളുടെ മതേതര കാഴ്ചപ്പാട് ബി ജെ പിയെ അകറ്റി നിര്ത്തുന്നു എന്നാണ്.

ആര്‍ എസ് എസിന് ബദലായാണ് ഇവര്‍ യുവാക്കളെ സംഘടിപ്പിച്ചത്, വളരെ ആസൂത്രിതമായ, അടുക്കും ചിട്ടയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ കണ്ടു കുറെ യുവാക്കള്‍ ആകൃഷ്ടരായി, ജിഹാദിനല്ലേ എന്ന് കരുതി പലരും എടുത്തു ചാടി, ജിഹാദ് വന്നപ്പോള്‍ നേതാക്കന്മാരൊക്കെ സുഖശയനത്തിലും, അണികള്‍ പോലിസ് സ്റെഷനിലുമായിരുന്നു, മാറാട്, ഇരിട്ടി, ചാവക്കാട്, താനൂര്‍, പാനൂര്‍, കോട്ടക്കല്‍ അങ്ങനെ പല സ്ഥലങ്ങളിലും ഇതേ രീതിയിലുള്ള ജിഹാദ് നമ്മള്‍ കാണുകയുണ്ടായി, മുഖം മൂടിയണിഞ്ഞു പിറകില്‍ നിന്നും വെട്ടുക, സ്ത്രീകളെ, കുട്ടികളെ, വൃദ്ധരെ ഒക്കെ ആക്രമിക്കുക, പ്രവാചകന്റെ അധ്യാപനങ്ങള്‍ക്ക് നേര്‍വിപരീതമായ ഈ ജിഹാദിന് വേണ്ടി മാത്രം കുറെ നേതാക്കള്‍.. അവര്‍ക്ക് ആഹ്വാനം ചെയ്യുന്ന പണി മാത്രം എരിഞ്ഞടങ്ങാന്‍ ഏറു പടക്കങ്ങളും.

എന്റെ നാട് മലപ്പുറം ജില്ലയിലെ പരപ്പനങ്ങടിയാണെന്ന് ഈ ബ്ലോഗ്‌ കണ്ടാല്‍ ആര്‍ക്കും അറിയാന്‍ സാധിക്കും, മലപ്പുറം ജില്ലയില്‍ തീവ്രവാദത്തിനു ഏറ്റവും പേര് കേട്ട നാടാണിന്നു പരപ്പനങ്ങാടി, എന്‍ ഡി എഫും, പി ഡി പിയും ഒക്കെ രംഗപ്രവേശം ചെയ്യുന്നതിന് മുമ്പ് ഞങ്ങളുടെ നാട്ടില്‍ നിന്നും ആരും കാശ്മീരില്‍ നുഴഞ്ഞു കയറാന്‍ പോയി വെടിയേറ്റ്‌ മരിച്ചിട്ടില്ല, ആരും ഒരു ബസ്സിനും തീ വെക്കാനും പോയിട്ടില്ല, ഒരു ബസ് സ്ടാണ്ടിലും  പോയി ബോംബ്‌ വെച്ചിട്ടുമില്ല..ഇപ്പൊ അതൊക്കെ സംഭവിച്ചു എന്ന് ഏറെ ഭീതിയോടെ മാത്രം ഓര്‍ക്കുന്ന ഒരു നാട്ടുകാരനാണ് ഞാന്‍.
ഞങ്ങളുടെ നാട്ടിലെ ഒരു നഹ മുമ്പ്
ബ്രിട്ടീഷുകാര്‍ക്ക് എതിരായി ഏതോ പാലത്തിനു ബോംബ്‌ വെക്കാന്‍ പോയിട്ടുണ്ടെന്ന് ഞാന്‍ വായിച്ചിട്ടുണ്ട്, നമ്മുടെ നാട്ടുകാര്‍ അന്ന് ബ്രിട്ടീഷുകാര്‍ക്ക് എതിരായി കലാപം ഉണ്ടാക്കിയിട്ടുണ്ടെന്നു കേട്ടിട്ടും പഠിച്ചിട്ടും ഉണ്ട്, ദേശ സ്നേഹത്തിന്റെ ചോര പുരണ്ട മണ്ണാണിത്. ഇവിടെയാണ്‌  മാറാട്ടെ കലാപകാരികള്‍ക്ക് അഭയം കൊടുത്തതും എന്നോര്‍ക്കുമ്പോള്‍ നെഞ്ചിടിപ്പുണ്ടാകും ആര്‍ക്കും.   
 അങ്ങാടിപ്പുരത് ക്ഷേത്രത്തിന്റെ ഗോപുര വാതില്‍ കത്തിയപ്പോള്‍ സമാധാനത്തിന്റെ ദൂതുമായി ഓടിയെത്തിയ പാണക്കാട് തങ്ങളുടെ,  മുറിപ്പാടുകളില്‍ സ്നേഹം കൊണ്ട് മരുന്ന് പുരട്ടിയ പഴയ കാല നേതാക്കളുടെ ആ ഓര്‍മ്മകള്‍ മാത്രമാണ് ഇപ്പോള്‍ സമധാനം പകരുന്നത്, കെ എം ഷാജിയെങ്കിലും, ആ പാതയില്‍ വഴി വിളക്ക് ആവട്ടെ എന്ന് ആഗ്രഹിക്കുന്നു...

പിന്‍ വായന: സ്വന്തമായി നടത്തുന്ന പത്രത്തിന് ഓണത്തിനും വിഷുവിനും,അവധി കൊടുക്കുന്നതും, സ്വന്തം സംഘടനയുടെ തലപ്പത്ത് ഹൈന്ദവ ആചാരങ്ങള്‍ മുറുകെ പിടിക്കുന്ന മനോജ്‌ കുമാറിനെയും  സവര്‍ണകുമാരിനെയും ഒക്കെ സ്ഥിരപ്രതിഷ്ഠ നടത്തുന്നതും ഒന്നുമല്ല മതേതരത്വം,  ആഗസ്റ്റ്‌ പതിനഞ്ചിന് നടുറോട്ടില്‍ ഫ്രീഡം പരേഡ് എന്ന പേരില്‍  ബൂട്ടിട്ടു ചവുട്ടുന്നതല്ല രാജ്യ സ്നേഹവും.


46 അഭിപ്രായങ്ങൾ:

  1. വളരെ നല്ല പോസ്റ്റ്‌.

    മറുപടിഇല്ലാതാക്കൂ
  2. ലീ ഗിന്‍റെ കാര്യമായത് കൊണ്ട് നോ കമെന്റ്

    മറുപടിഇല്ലാതാക്കൂ
  3. സമുധായത്തിനെ തെറ്റിദ്ധരിപ്പിച്ചു പിരിച്ചുണ്ടാക്കുന്ന കാശിനു മൂക്കുമുട്ടെ തിന്നിട്ടു,അതിന്റെ കാറ്റ് ഇറക്കി വിടാനാ ആഗസ്റ്റ്‌ 15 നു ബൂട്ടിട്ടു ചവിട്ടുന്നത്... അല്ലാതെ ദേശ സ്നേഹം കൊണ്ടൊന്നും അല്ല ...നെഞ്ജില്‍ കയ്യമാര്ത്തുന്നത് നിങ്ങള്‍ കാണുന്നില്ലേ....?

    മറുപടിഇല്ലാതാക്കൂ
  4. @komban ഇത് ഒരിക്കലും ലീഗിന് വേണ്ടിയുള്ള പോസ്റ്റ്‌ അല്ല.. നമ്മുടെ നാട്ടിലെ സ്നേഹവും , സാഹോദര്യവും ഒക്കെ നഷ്ടപ്പെടുന്നതിലെ ഭയം ഇവിടെ കുറിച്ച് വെച്ചു എന്ന് മാത്രം, നിങ്ങള്‍ ഓരോരുത്തര്‍ക്കും ഈ ഒരവസ്ഥ ഇല്ലാതിരിക്കട്ടെ...

    മറുപടിഇല്ലാതാക്കൂ
  5. ഇതൊരിക്കലും ലീഗ് പോസ്റ്റ്‌ അല്ല എന്ന് പറയാന്‍ പറ്റോ?? ഇതൊരു മുസ്ലീമിനെ കുറിച്ചോ ഹിന്ദുവിനെ കുറിച്ചോ പ്രദിപാദിക്കുന്ന ഒന്നല്ല.. ഷാജി എന്ന വ്യക്തിയില്‍ ആണ് ഊന്നിയിരിക്കുന്നത്.. കൊമ്പന്‍ജി പറഞ്ഞ പോലെ പൂച്ചക്കെന്തു പൊന്നുരുക്കുന്നിടത്ത് കാര്യം :) ഞാന്‍ രാഷ്ട്രീയത്തില്‍ അല്പം വീക്കാ.. :)

    മറുപടിഇല്ലാതാക്കൂ
  6. വിഷയം ഷാജി ഗണേശോല്സവത്തിനു പോകുന്നത് ആണല്ലോ, അപ്പൊ പിന്നെ കെ എം ഷാജിയെ പറ്റിയല്ലാതെ പിന്നെ എന്ത് എഴുതും, ഇതില്‍ രാഷ്ട്രീയം കലര്‍തരുത്, മനസ്സമാധാനത്തോടെ നമുക്കൊക്കെ അന്തിയുറങ്ങാന്‍ കഴിയാത്ത അവസ്ഥ വരാതിരിക്കാന്‍ വേണ്ടി മാത്രം

    മറുപടിഇല്ലാതാക്കൂ
  7. shajiyude aalugal nadathiya akramathine kanakkugal kerala janathakkariyam..keralathile orupad sthalangalil kalapam undakkan sramichath shajiyude aalugalane..karippor airportile terminalile indian flag ayichumatty leeginte flag kettiyavar aarayirunnu..rss karude kayyil ninnu acharam vangi popular frontine thagarkkan varunna shaji sahibee ...athe ninte vyamoham mathramane..

    മറുപടിഇല്ലാതാക്കൂ
  8. SHAJI GANESHOLSAVATHINU POGANAMENNANE NJANGAL PARAYUNNATH..ENNALALLE ADUTHA ELECTIONILUM VOTT KITTUGAYULLOO..POPULAR FRONTINTE EETHENGILUMORU PRAVARTHAGAN THEEVRAVADA KESIL PRATHIYANENNU THELIYIKKAN K.M SHAJIYE NJANGAL VELLU VILIKUNNU..ASHRAF NADAPURATHINOD ENIKK PARAYANULLATH SAMUDAYATHE THTTIDDARIPPICHU KASHUNDAKIYAVAR..AARANE..NENJIL KAY VECH NJANGAL PARAYUM SAMUDAYATHINE ORU ROOPA POLUM AVIHITHAMAYI NJANGAL EDUTHITTILLA...ATHE POLE NINGALKK PARAYAN SADIKKUMOO...

    മറുപടിഇല്ലാതാക്കൂ
  9. ഗനെശോല്സവതിന്റെ ചരിത്രം കുരിപ്പുകാരന് കുരവാനെന് തോന്നുന്നു ..നൂറു കണക്കിന ക്ഷേത്രങ്ങലുള്ള കൊച്ചു കേരളത്തില്‍ ഏതെങ്കിലും ക്ഷേത്രങ്ങളില്‍ നടത്തുന്ന ഉത്സവമല്ല ഗനെശോല്സവം ..ഉത്തരേന്ത്യയില്‍ സന്ഖ പരിവാര്‍ ശക്തികള്‍ ന്യുന പക്ഷ വേട്ട നടത്തുന്നത് ഈ ഗനെശോല്സവതിന്റെ മരവിലാണെനന് അന്വേഷണ കമ്മീഷനുകള്‍ വരെ കണ്ടെത്തിയ കാര്യമാന്..ഈ അടുത്ത കാലതാന് കേരളത്തിന്റെ ചിലഭാഗങ്ങളില്‍ ശിവ സേനയും RSS ഉം തുടങ്ങിയ തീവ്ര ഹിന്ദുത്വ ശക്തികള്‍ ഈ ആഖോഷം നടത്തുന്നത് ..രാജ്യത്തെ നടുക്കിയ സ്ഫോടങ്ങല്ക് പിറകില്‍ സന്ഖപരിവാര്‍ ശക്തികലാണെനന് വാര്‍ത്തകള്‍ വന്ന കൊണ്ടിരിക്കെ ..സമൂഹത്തിന്റെ മുന്നില്‍ പ്രതിച്ഛായ നഷ്ടപെട്ട ഇവര്‍ അത തിരിചെടുക്കുന്നതിനന് വേണ്ടി പല കുതന്ത്രങ്ങളും ഇറക്കും ..ഷാജിയെ ഈ പരിപാടിക്ക്‌ അവര്‍ ക്ഷനിചിട്ടുന്ടെങ്ങില്‍ ..അതിന്റെ പിന്നില്‍ അടങ്ങിയിട്ടുള്ള അപകടം കൂടി നമ്മള്‍ തിരിച്ചരിയെണ്ടതുണ്ട്...

    മറുപടിഇല്ലാതാക്കൂ
  10. കേരളത്തില്‍ കേട്ട് കേള്വിയില്ലാത്ത ഒരു ആഗോഷം ഗണേശോത്സവം എന്ന പേരില്‍ നടത്തുന്നു. മഹാരാഷ്ട്രയില്‍ ശിവസേനകര്‍ ഏറെ പ്രചാരം കൊടുത്തിരുന്ന ഒരു ആഘോഷമാണ് ഈ ഗണേശോത്സവം.. ഇത് നമ്മുടെ നാട്ടിലേക്ക് ഇറക്കുമതി ചെയ്തത് ശന്ഘുപരിവാര്‍ ആണെന്ന് ഒരല്പം ലോക കാര്യങ്ങള്‍ ശ്രദ്ധിക്കുന്നവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്നതാണ് . എവിടെയൊക്കെയാണ് ഇത് തുടങ്ങിയതെന്നും ആരാണ് തുടങ്ങിയതെന്നും എല്ലാവര്ക്കും അറിയാവുന്ന കാര്യങ്ങളാണ്. നിഷ്കളങ്കരായ നമ്മുടെ ഹിന്ദു സഹോദരങ്ങള്‍ നടത്തുന്ന ആഘോഷമല്ല സത്യത്തില്‍ ഈ ഗണേശോത്സവം. നിങ്ങളുടെ നാട്ടില്‍ ഈ പരിപാടി ഉണ്ടെങ്കില്‍ നിങ്ങള്‍ കണ്ടിട്ടുണ്ടെങ്കില്‍ നിങ്ങല്ല്ക്ക് പറയാന്‍ കഴിയില്ല..എന്റെ നാട്ടില്‍ ഇഷ്ടം പോലെ ഹിന്ദു സഹോദരങ്ങള്‍ ഉണ്ട്.ചെറുപ്പം മുതല്‍ കണ്ടു വരുന്ന അവരുടെ ഒരു ആഘോഷമാല്ലിത്

    ഈ വിശുദ്ധ മാസത്തില്‍ ഇസ്ലാമിന്റെ കടുത്ത ശത്രുക്കളോട് അനിവാര്യമല്ലാത്ത ഒരു സാഹചര്യത്തില്‍ (ഷാജി പോയില്ലെങ്കില്‍ ഇവിടെ മുസ്ലിം സമുദായത്തിനോ നാടിനോ ഒരു കുഴപ്പവും വരാനില്ല) കൂട്ട് കൂടാന്‍ പോകുന്നതിനെ ചില ലീഗ്പ്രവര്‍ത്തകര്‍ കേവലം പാര്‍ട്ടി സ്നേഹം കാരണം ന്യായീകരിക്ക ശ്രമിക്കുകയാണ്..ഇത് അല്ലാഹുവിന്റെ ദീനിന് നിരക്കുന്നതല്ല..ഒരിക്കല്‍ ജന്മഭൂമിയില്‍ ഇഒ നെ കുറിച്ച് എന്തോ മോശം ലേഘനം വന്നു എന്ന് പറഞ്ഞപ്പോ അദ്ദേഹം പ്രതികരിച്ചത് 'ജന്മഭൂമിയല്ലേ..അതില്‍ എന്നെങ്കിലും നമ്മെ കുറിച്ച് നല്ലത് വന്നാല്‍ അന്ന് നമുക്ക് എന്തോ കുഴപ്പം ഉണ്ടെന്നു കരുതിയ മതി' എന്നാണ്..മുന്‍കാല നേതാക്കള്‍ ഈ വൃത്തികെട്ട കൂട്ടരോടു സ്വീകരിച്ച സമീപനം ആയിരുന്നു ഇത്..ഇവിടെ അതെ പാര്‍ട്ടിയുടെ ഒരു പുതു തലമുറ നേതാവ് ഒരു തെറ്റ് ചെയ്യുമ്പോള്‍ അത് തിരുത്താനുള്ള ബാധ്യതയുള്ള ലീഗുകാര്‍ തന്നെ അതിനെ ന്യായീകരിക്കുന്നു..എന്ത് ചെയ്യാന്‍,,?ഒരു ഷാജിയാണ് ലീഗെന്നും അവന്‍ കാണിക്കുന്നതാണ് ലീഗിന്റെ നയമെന്നും ദയവായി നിങ്ങള്‍ ധരിക്കരുത്..എത്ര വലിയവനായാലും പാര്‍ടിക്കും ദീനിനും നിരക്കാത്തത് ചെയ്താല്‍ തിരുത്തണം..അത് ചെയ്യില്ലെന്കില്‍ ഏറ്റവും കുറഞ്ഞത് മിണ്ടാതെയെന്കിലും ഇരികണം (ഒന്നുകില്‍ നല്ലത് മാത്രം പറയുക..അല്ലെങ്കില്‍ മിണ്ടാതിരിക്കുക..നബി സ)..ഒരു തെറ്റ് കണ്ടാല്‍ കൈകൊണ്ടു തടയുക..പറ്റില്ലെങ്കില്‍ നാവു കൊണ്ട്..അതും ആവില്ലെന്കില്‍ മനസ്സ് കൊണ്ട് വെര്‍ക്കുകയെന്കിലും ചെയ്യുക.ഇത് പറഞ്ഞത് അല്ലാഹുവിന്റെ റസൂല്‍ ആണ്..

    മറുപടിഇല്ലാതാക്കൂ
  11. സഹോദരന്‍മാരായ മുഴുവന്‍ ലീഗുകരോടും ഈ ഉത്സവം ഏതങ്കിലും അമ്പലത്തിന്റെ കീഴില്‍ നടത്തുന്ന ഒരു ഉത്സവം അല്ല . ഈ ഉത്സവം നടത്താന്‍ അവിടെയുള്ള നല്ലവരായ അമ്പല കമ്മിറ്റി സ്ഥലം നല്‍കുകയോ ചെയ്തില്ല അതുകൊണ്ടുതന്നെ സര്‍കാരിന്റെ പുറംപോക്ക് സ്ഥലത്താണ് ഈ ഉത്സവം നിതിന്‍ രാജിനെ പോലെയുള്ള ഒരു അമ്പല കമ്മിറ്റി ലും അംഗമല്ലാത്ത ഞടട പ്രവര്‍ത്തകര്‍ നടത്തുന്നത് കൂടുതല്‍ വിവരം കിട്ടണം എന്ന് ഉണ്ടെങ്കില്‍ ടഗടടഎ സംസ്ഥക് കീഴിലുള്ള നീര്‍വേലി പള്ളി കമ്മിറ്റി യുമായി ബന്ധപെടവുന്നതാണ്

    മറുപടിഇല്ലാതാക്കൂ
  12. നിലമ്പൂരില്‍ പി,വി, അബ്ദുല്‍ വഹാബ് (എം,പി,) അമ്പലത്തിനു സംഭാവന നല്‍കിയത് അറിഞ്ഞ റഹ്മത്തുള്ള ഖാസിമി ആ വെള്ളിയാഴ്ച പറഞ്ഞത് അമ്പലത്തിനു വേണ്ടി ഒരു രൂപ കൊടുത്താല്‍ പോലും അയാള്‍ മുസ്ലിമല്ല എന്നായിരുന്നു, അന്ന് ഖാസിമി ലീഗില്‍ സജീവമല്ല. ആ കാരണ്ണം കൊണ്ടാണോ എന്നറിയില്ല ഖാസിമി നിലംബൂര്‍ പള്ളി വിട്ടു. ഇന്ന് അദ്ദേഹം ലീഗ് നേതാവാണ് . ഷാജിയെ കുറിച്ച് എന്ത് പറയും ആവോ?

    മറുപടിഇല്ലാതാക്കൂ
  13. ഷാജി കേരളത്തിലെ മുസ്ലിം യൂത്ത് ലീഗിന്റെ പ്രസിടന്ടല്ലേ... കെ എം ഷാജി ഗണേശോല്സവത്തിനോ, അയ്യപ്പന്‍ വിളക്കിനോ ഒക്കെ പോയ്കോട്ടേ,,അയ്നു ഇങ്ങക്കെന്താന്നു ഇത്ര പുകില്..ഇവരുടെയൊക്കെ വിറളി കണ്ടാല്‍ തോന്നും കേരളത്തില്‍ ആദ്യമായാണ് ഒരു മുസ്ലിം നേതാവ് ക്ഷേത്രത്തിന്റെയോ ആര്‍ എസ് യെസിന്റെയോ ഒക്കെ പരിപാടിയില്‍ പങ്കെടുക്കുന്നത് എന്ന്..ഇനി പറയാനുള്ളത് ഇതാണ്..ഒരു തെറ്റ് കണ്ടാല്‍ കൈകൊണ്ടു തടയുക..പറ്റില്ലെങ്കില്‍ നാവു കൊണ്ട്..അതും ആവില്ലെന്കില്‍ മനസ്സ് കൊണ്ട് വെര്‍ക്കുകയെന്കിലും ചെയ്യുക.ഇത് പറഞ്ഞത് അല്ലാഹുവിന്റെ റസൂല്‍ ആണ്.എന്‍ ഡി എഫി ന്റെ ഏറു പടക്കങ്ങള്‍ ഇവിടെ വന്നു എഴുതിയ എല്ലാതിനെയും മനസ്സ് കൊണ്ട് വെറുക്കുന്നു.. കൈ കൊണ്ട് തടയാന്‍ പേടിയായിട്ടാ...

    മറുപടിഇല്ലാതാക്കൂ
  14. കൊമ്പന്‍ പറഞ്ഞതിനോട് യോജിക്കുന്നു ,"എന്‍ ഡി എഫിന്റെയും ,ജമഅതിന്റെയും ഒക്കെ വോട്ടു വേണ്ടാ എന്ന് പറയാന്‍ ആണത്തമുള്ള ഒരാളാണ് കെ എം ഷാജി, അത് ഷാജി അഴീകോട്ടെ ജയത്തോടെ തെളിയിക്കുകയും ചെയ്തു" വോട്ടിനു വേണ്ടി ഷാജി ജമാഅത്തിന്റെ യുവജന വിഭാഗമായ സോളിഡാരിറ്റി യുടെ ഓഫീസ് കയറി ഇറങ്ങിയത് ബ്ലോഗര്‍ മറന്നതോ അതോ സ്വയം മറന്നതായി അഭിനയികുകയോ ?

    മറുപടിഇല്ലാതാക്കൂ
  15. അങ്ങിനെ സമുദായത്തിന് ഒരു പുണ്ന്യാലനെ കിട്ടി , കെ. എം ഷാജി , ഇനി മുതല്‍ ഇഷ നമസ്കാരം കഴിഞ്ഞു മുട്ടിപ്പായ പ്രാര്‍ഥിക്കാം വിശുദ്ധനായ കെ. എം ഷാജി ഓലിയയെ ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കേണമേ ........ ജമാത്ത്‌ വിരുദ്ധ പോസ്റ്റ്‌ ഇട്ടാല്‍ എല്ലാരും കൂടെ വന്നു കമന്റ്‌ ഇട്ടു സൈറ്റ് ഹിറ്റാക്കി തരും എന്ന വള്ളികുന്നന്‍ തന്ത്രം ഇനി നടക്കില്ല, നരിക്കട്ടെരി യൂത്ത് ലീഗ് കാരുടെ ശഹാദത്തിന്റെ രക്തം ഉണങ്ങിട്ടു മതി പ്രസംഗം ........ മുജാഹിദ് ലീഗുകാര .... ലോകത്തിലെ ഭീകരതയുടെ മൊത്ത കച്ചവം സലഫികള്‍ക്കാന് എന്നും മറക്കണ്ട....... ഒരു കെ. എം ഷാജി വന്നിരിക്കുന്നു സമുദായടിന്റെ രക്ഷക്ക് ..... ഫ്ഫാ ......

    മറുപടിഇല്ലാതാക്കൂ
  16. പരപ്പനാടന്‍, നന്നായിട്ടുണ്ട്..ആശംസകള്‍...

    മറുപടിഇല്ലാതാക്കൂ
  17. ഈ എന്‍ ഡി എഫുകാരും ജമ അതുകാരും എപ്പോഴും ഇങ്ങനെയാണ്, അവരെ കുറിച്ച് എന്തെങ്കിലും എഴുതിയാല്‍ അപ്പോള്‍ കലിയിളകും, അവര്ക്ക് എന്തും എഴുതാം, അവരുടെ മാധ്യമങ്ങളില്‍ ഈ റമദാനില്‍ പോലും ആരുടേയും ഇറച്ചിയും തിന്നാം, പക്ഷെ അവരുടെ സ്വന്തം രുക്നുകളുടെയും ഖര്ഖൂനുകളുടെയും ഒക്കെ നെറികേടുകള്‍ ആ പത്രങ്ങളില്‍ ഒന്നും വരാറില്ലല്ലോ, അത്രയ്ക്ക് മുതഖികള്‍ ആണോ ഈ മൌദൂദിയന്‍ എരുപടക്കങ്ങള്‍....ഇവരുടെയൊക്കെ കുറെ നയവൈകല്യങ്ങളും കൊള്ളരുതായ്മകളും ഇനിയും എഴുതാനുണ്ട്. കാത്തിരിക്കുക, റമദാന്‍ കഴിയട്ടെ....

    മറുപടിഇല്ലാതാക്കൂ
  18. THEEVRAVADATHINTE PERU PARANJ POPULAR FRONTINE AAKRAMIKKAN VARUNNA K.M SHAJI SAHIBEE NARIKKATTERIYILE KUNNINU MUGALIL BOMBUNDAKKIYATH POPULAR FRONT KARANOO..?AVIDE KOLLAPETTA 5 PERUDE MATHAPITHAKKALUDE KANNEERINU AARU MARUPADI PARAYUM...KERALATHILE MATHA SOHARDAM NILA NIRTHAN UNGRA SHESHIYULLA STEEL BOMB VENOO..?CHRUMOTH PALLIYILE MAYYATH KATTILINULLIL VADI VALUGAL KOND VECHATH AARAANE..?PALLI NAMASKARIKANULLATHANE SHAJI SAHIBEE...PUNNATEYUM THIROORILEYUM SAHODARIMARUDE KANNEROPPUNNATHINU MUNP NINGAL KARANAM MAKKALE NASHTAPETTA ORUPAD UMMA MARUND KERALATHIL..AADYAM AVARUDE KANNEEROPPOO..

    മറുപടിഇല്ലാതാക്കൂ
  19. അയ്യേ, ജമാഅത്തെ ഇസ്ലാമിക്കാരന്റെ രാഷ്ട്രീയം ഇപ്പോള്‍ ആരെങ്കിലും ചര്‍ച്ച ചെയ്യാറുണ്ടോ . പാവങ്ങള്‍ മാറ്റി ഓട്ടുകയല്ലേ

    മറുപടിഇല്ലാതാക്കൂ
  20. @salimhamsaഅള്ള ടയ്ഗര്സ് അടക്കമുള്ള കശ്മീരിലെ എല്ലാ തീവ്രവാദ സംഘടനകളെയും, അല്‍ഖയ്ദ തലവന്‍ ഒസാമ ബിന്‍ ലാദനെയും ഒക്കെ ജമഅതെ ഇസ്ലാമിയുടെയും ,സയ്യിദ് മൌദൂദിയുടെയും ആശയക്കാരായി എഴുതി പ്പിടിപ്പിച്ചവര്‍ തന്നെ ഇപ്പോള്‍ അവരെ സലഫികളുടെ തലയില്‍ കയറ്റി വെച്ച് രക്ഷപെടാന്‍ നോക്കുകയല്ലേ...ബി ജെ പി നേതാവ് രാം ജത്മലാനിയെ കൂടി കൂട്ടിക്കോളൂ കൂട്ടിനു...

    മറുപടിഇല്ലാതാക്കൂ
  21. ഷാജി കേരളത്തിലെ മുസ്ലിം യൂത്ത് ലീഗിന്റെ പ്രസിടന്ടല്ലേ... കെ എം ഷാജി ഗണേശോല്സവത്തിനോ, അയ്യപ്പന്‍ വിളക്കിനോ ഒക്കെ പോയ്കോട്ടേ,,അയ്നു ഇങ്ങക്കെന്താന്നു ഇത്ര പുകില്..ഇവരുടെയൊക്കെ വിറളി കണ്ടാല്‍ തോന്നും കേരളത്തില്‍ ആദ്യമായാണ് ഒരു മുസ്ലിം നേതാവ് ക്ഷേത്രത്തിന്റെയോ ആര്‍ എസ് യെസിന്റെയോ ഒക്കെ പരിപാടിയില്‍ പങ്കെടുക്കുന്നത് എന്ന്..ഇനി പറയാനുള്ളത് ഇതാണ്..ഒരു തെറ്റ് കണ്ടാല്‍ കൈകൊണ്ടു തടയുക..പറ്റില്ലെങ്കില്‍ നാവു കൊണ്ട്..അതും ആവില്ലെന്കില്‍ മനസ്സ് കൊണ്ട് വെര്‍ക്കുകയെന്കിലും ചെയ്യുക.ഇത് പറഞ്ഞത് അല്ലാഹുവിന്റെ റസൂല്‍ ആണ്.

    മറുപടിഇല്ലാതാക്കൂ
  22. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  23. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  24. “ചോദ്യം: അരിയെത്ര? - ഉത്തരം: പയർ അഞ്ഞായി” ഇത് എല്ലാരും കേട്ട പഴമൊഴി, ഇത് തന്നെയാണ് കെ.എം.ഷാജി ആർ എസ് എസ്സിന്റെ പരിപാടിയിൽ പങ്കെടുക്കുന്നതിനെ ന്യായീകരിക്കാൻ പോസ്റ്റ് ചെയ്ത ഈ കുറിപ്പിലും ഉള്ളത്.ഇവിടെ ഹിന്ദു മതത്തിന്റെ പരിപാടിയിൽ പങ്കെടുക്കുന്നതിനേയൊ ‘ക്ഷേത്രത്തിൽ നടക്കുന്ന സാംകാരിക’പരിപാടിയിൽ പോവുന്നതിനെയൊ ആരും എതിർക്കുന്നില്ല, നേരെ മറിച്ച് മുസ്ലിം ഉന്മൂലനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ആർ.എസ്.എസ്സ് സംഘടിപ്പിക്കുന്ന ഗണേഷോത്സവത്തിൽ (ആർ.എസ്.എസ്സും ശിവസേനയും മാത്രമെ ഈ ഉത്സവം കേരളത്തിൽ നടത്താറുള്ളൂ) പങ്കെടുക്കുന്നതിനെയാണ് വിമർശിക്കുന്നത്. അതിനു മുമ്പ് ആരാണീ ഷാജി എന്ന് ചിന്തിക്കുക, മുസ്ലിം സമൂഹത്തിലെ ലീഗിനോട് വിയോജിക്കുന്നവരെയെല്ലാം തീവ്രവാദികളാക്കി ചിത്രീകരിച്ച് സംഘപരിവാറിന്റെ കയ്യടി വാങ്ങുന്ന കേരള നഖ് വിയാണ് ഷാജി. ഷാജി അഴീക്കോട് ജയിച്ചതിനെക്കുറിച്ചൊക്കെ ഇവിടെ വീമ്പിളക്കിയത് കണ്ടു.എത്രയായിരുന്നു ഭൂരിപക്ഷം ..!! അവിടെ പോപ്പുലർ ഫ്രന്റ്, അവർക്ക് കിട്ടിയ വോട്ടിന്റെ ഒരു ചെറിയ ശതമാനം ഇടതിനു കുത്തിയിരുന്നുവെങ്കിൽ എന്താകുമായിരുന്നു..? ഇനിയും തിരഞ്ഞെടുപ്പ് വരാനുണ്ടെന്ന് ഓർക്കുന്നത് നന്ന്- അതും സംഘപരിവാറിന്റെ വോട്ട് വാങ്ങി തന്നെയാണു ഷാജി ജയിച്ചതെന്ന് അഴീക്കോട്ടെ ഏത് കുട്ടിയും തെളിയിച്ച് തരും.
    ഇനി സത്യ സന്ധമായി ചിലകാര്യങ്ങൾ ലീഗിനു വേണ്ടി നേരം കളയുന്ന കുട്ടികൾ ചിന്തിക്കേണ്ടിയിരിക്കുന്നു. വെറുതെ നിങ്ങളുടെ പല്ലിനുള്ളിലെ കച്ചറ ഇളക്കി മണപ്പിക്കാൻ തുനിയേണ്ട, പൊതു സമൂഹത്തിൽ മറ്റ് മുസ്ലിം സംഘടനകളെ അപകീർത്തിപ്പെടുത്താൻ ഏത് വൃത്തികെട്ട രീതിയും സ്വീകരിക്കുന്ന ഷാജിയും ലീഗുകാരും ഒരു കാര്യം ഓർക്കുന്നത് നന്നായിരിക്കും. നിങ്ങൾ മറ്റുള്ളവരിൽ വെറുതെ ആരോപിക്കുന്ന തീവ്രവാദവും ബോമ്പ് സംസ്കാരവും നിങ്ങൾക്ക് തന്നെയാണ് കൂടുതൽ ചേരുക എന്ന് തെളിവ് സഹിതം സമർത്തിക്കാൻ സാധിക്കും.
    ഒന്നാമതായി മാറാട് കലാപം വിലയിരുത്തൂ... ആരാണ് തീവ്രവാദികൾ...? ആർ എസ്സ് എസ്സ്- ലീഗ് -മാർകിസ്റ്റ് പാർട്ടിക്കാരെല്ലെ പ്രതികളെല്ലാം, ശിക്ഷിക്കപ്പെട്ടവരെല്ലാം മതേതര പൊയ്മുഖം ചാർത്തിയ ലീഗും മാർകിസ്റ്റും സംഘ ഭീകരരും മാത്രമാണ്.
    മാറാട് നിരവധി നിരപരാധികൾ പലായനം ചെയ്യേണ്ടി വന്നപ്പോൾ ഭരണവും ശക്തിയുമുണ്ടായിട്ടും നോക്കിനിന്ന ലീഗുകാരൻ കൂടുതൽ പറയിപ്പിക്കരുതെന്നെ തൽക്കാലം പറയാനുള്ളൂ.
    ഇനിയുമുണ്ട്, ഷാജിയുടെയും മുനീറിന്റെയും തീവ്രവാദ വിരുദ്ധ പ്രഘോഷണങ്ങൾ തുടരുമ്പോൾ , നാദാപുരത്ത് എന്തൊക്കെ സംഭവിച്ചു. എന്ത് കൊണ്ട് സംഭവിച്ചു... നിരന്തരമായി സി.പി.എം വർഗ്ഗീയ വാദികളാൽ അക്രമിക്കപ്പെടുമ്പോൾ ലീഗ് നേതാക്കൾ അടവുനയവും ഐസ്ക്രീം കച്ചവടവും തുടരുകയായിരുന്നില്ലേ..? പൊറുതിമുട്ടിയ ലീഗിന്റെ കുട്ടികൾ അറിയാത്ത പണിക്ക് പോയി അബദ്ധത്തിൽ ചാടിയില്ലേ..? ബോബ് നിർമ്മിക്കാൻ തുനിഞ്ഞ ലീഗിന്റെ ആറ് ചെറുപ്പക്കാർ മരിക്കാനിടയായത് എന്ത് കൊണ്ട്..? കൊല്ലപ്പെട്ട യൂത്ത് ലീഗുകാരെ അവർ ലീഗുകാരെല്ലെന്ന് പറഞ്ഞ് ആക്ഷേപിക്കുകയല്ലെ ഒടുവിൽ തടിതപ്പാൻ ചെയ്തത്...!!!


    അപ്പോൾ ആരാണ് ബോംബ് സംസ്കാരത്തിന്റെ ആളുകൾ..? എന്തിനാണു സ്വന്തം ഒരു മുറവും വെച്ച് ഇല്ലാത്ത മുറം തപ്പുന്നത് ഷാജി. മുസ്ലിം സമുദായത്തെ സംരക്ഷിക്കാൻ ബോംബ് നിർമ്മിക്കണമെന്ന് റസൂൽ പറഞ്ഞിട്ടുണ്ടോ എന്നും ചോദിച്ച് പ്രസംഗിക്കാൻ എല്ലാർക്കും സാധിക്കും ,പക്ഷെ, മാന്യത കൊണ്ടാണു അതൊന്നും ചെയ്യാത്തതെന്നോർക്കുന്നത് നന്നായിരിക്കും.
    ഓച്ചിറയിൽ മുജാഹിദ് ബാലുശ്ശേരി ക്ഷേത്രത്തിൽ പ്രബോധനത്തിനു പോയെന്ന് കണ്ടു, നല്ലത് തന്നെ, പക്ഷെ, ഇതേ മുജാഹിദുകളാണു സൌഹാർദ്ധത്തിനായാലും ഓണത്തിനു സദ്യയുണ്ണാൻ പോവുന്നത് മഹാ കുറ്റമാണെന്ന് പറയുന്നതും...പരസ്പരവിരുദ്ധമല്ലേ നിങ്ങൾ പറയുന്നതും പ്രവർത്തിക്കുന്നതും..കഷ്ടം..
    www.kadavathur.com ൽ വന്ന ചർച്ചയിൽ എഴുതിയത്...

    മറുപടിഇല്ലാതാക്കൂ
  25. മാറാട് കലാപകാരികള്‍ക്ക് ആരാണ് അഭയം കൊടുത്തതെന്നും അവരൊക്കെ ഏതു പാര്ടിക്കാരാനെന്നും എന്റെ നാട്ടില്‍ വന്നു അന്വേഷിചോളൂ അപ്പോള്‍ അറിയും കള്ളന്‍ കപ്പലില്‍ തന്നെയാണെന്ന്... പിന്നെ ലീഗിന്റെ കുട്ടികള്‍ക്ക് അറിയാത്ത പണിയാണ് ബോംബു ഉണ്ടാക്കലെന്നു നിങ്ങള്‍ തന്നെ പറഞ്ഞ സ്ഥിതിക്ക്, നിങ്ങള്ക്ക് അറിയാവുന്ന ആ പണി നിങ്ങളുടെ കുടുംബകാര്യമായി കാണുന്നു, അതില്‍ ഞാന്‍ ഇടപെടുന്നില്ല പിന്നെ ഓണ സദ്യ കഴിക്കുന്ന വിഷയം, അതിനെ പറ്റി മൌദൂദി മാത്രമല്ല കെ സീ അബ്ദുള്ള മൌലവി അടക്കമുള്ള ജമ അത് നേതാക്കള്‍ എഴുതിയ ഗ്രന്ഥങ്ങള്‍ ഒന്ന് വായിച്ചാല്‍ മതി. ചോറ് തിന്നുന്നത് പോട്ടെ...അമുസ്ലിമ്കലുമായി വേദി പങ്കിടാന്‍ പോലും പാടില്ലെന്നാണ് മൌദൂദി പറഞ്ഞിരിക്കുന്നത്.... പിന്നെ മുജാഹിദ് ബാലുശ്ശേരി ക്ഷേത്രത്തില്‍ പോയിട്ട് എന്താണ് പ്രസംഗിച്ചത് എന്ന് സുഹൃത്ത് കേള്‍ക്കാതെ വെടി വെക്കുകയാണ്...കപട മതേതരത്വം പുലമ്പുകയല്ല, യദാര്‍ത്ഥ ഇസ്ലാം അവിടെ വ്യക്തമായി അവതരിപ്പിക്കുകയാണ് ബാലുശേരി

    മറുപടിഇല്ലാതാക്കൂ
  26. @kadavathooraan അഴീകോട് നിങ്ങള്‍ ഇടതിന് വോട്ടു ചെയ്തിരുന്നെങ്കില്‍ അതാകുമായിരുന്നു, ഇനിയും തെരഞ്ഞെടുപ്പു വരാനുണ്ട്,, ഇതൊക്കെ ഞ ഞ്ഞ പിഞ്ഞ വര്‍ത്താനം എന്നല്ലാതെ എന്ത് പറയാന്‍,,,നിങ്ങള്‍ എളാപ്പ മൂത്താപ്പ മക്കള്‍ക്ക്‌ (അതായതു എസ് ഡി പി ഐ ജമ ആതെ ഇസ്ലാമി ) കേരളത്തില്‍ മൊത്തം എത്ര വോട്ടുണ്ട് എന്ന് കഴിഞ്ഞ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പോടെ തെളിഞ്ഞതാണ് , മാറ്റതിനായിരുന്നല്ലോ വോട്ടു , അവസാനം നാറ്റതിനായില്ലേ....

    മറുപടിഇല്ലാതാക്കൂ
  27. നാദാപുരം സ്ഫോടനം; വസ്തുത അറിയണം

    അഞ്ച് ചെറുപ്പക്കാര്‍ നാദാപുരത്തിനടുത്ത് നരിക്കാട്ടെരിയില്‍ ദാരുണമായി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വരുന്ന പ്രതികരണങ്ങള്‍ വായിച്ച് മനസ്സ് നൊമ്പരപ്പെട്ടത്‌ കൊണ്ടാണ് വാര്‍ത്തയുടെ മറുവായന നടത്താന്‍ ഞാന്‍ മുതിരുന്നത്.

    മറുപടിഇല്ലാതാക്കൂ
  28. അന്തര്‍ദേശീയ ഭീകരവാദ ബന്ധത്തിന്റെ പ്രതിഫലനമാണ് നരിക്കാട്ടെരിയില്‍ കണ്ടതെന്ന് വാടിക്കല്‍ രാമകൃഷ്ണന്‍ കൊലക്കേസിലെ ഒന്നാം പ്രതി പിണറായി സഖാവ് തട്ടി വിടുന്നു. കണ്ണൂരില്‍ ചോരപ്പുഴ ഒഴുകിയ നാളില്‍ രണ്ടു വേതാള വര്‍ഗത്തെ ഇരു ഭാഗങ്ങളിലുമിരുത്തി സമാധാനത്തിന്റെ ആല്‍ഫബെറ്റ്സ് ചൊല്ലിപ്പടിപ്പിച്ച ഇ.അഹമ്മദിനെ നരിക്കാട്ടെരി സംഭവത്തില്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കണമെന്ന് ശുംഭന്‍ ജയരാജ മഹാരാജാവ് കല്‍പ്പിക്കുന്നു. ലീഗ് സമാധാന അന്തരീക്ഷം തകര്‍ക്കാനൊരുങ്ങുന്നു എന്ന് ഫെയിസ് ബുക്ക് സഖാക്കള്‍ നിരന്തരം പോസ്റ്റുന്നു.അനിവാര്യമാണ് ഒരു വിശകലനമെന്ന് തോന്നി.

    മറുപടിഇല്ലാതാക്കൂ
  29. ഫെബ്രുവരി 25 വെള്ളിയാഴ്ച നേരം വെളുപ്പിന് തന്നെ നാദാപുരത്തുകാര്‍ കേട്ടത് സി.പി.എം പാര്‍ട്ടി ഗ്രാമമായ പയന്തോങ്ങില്‍ നിന്നുള്ള ക്രൂരമായ അക്രമത്തിന്റെ വാര്‍ത്തകളായിരുന്നു.നരിക്കാട്ടെരി അടക്കമുള്ള സമീപ ഗ്രാമങ്ങളില്‍ നിന്ന് വിവരമറിഞ്ഞ് വന്നവര്‍ ഹൃദയ ഭേദകമായ കാഴ്ച്ചകള്‍ക്ക് മുന്നില്‍ തല കുനിച്ച് നില്‍ക്കേണ്ടി വന്നു. അര്‍ദ്ധ രാത്രി 12നും പുലര്‍ച്ചെ 4നും ഇടക്ക് 17 ബോംബുകളാണ് വര്‍ഷിച്ചത്. അതിര്‍ത്തിയിലെ ഷെല്ലാക്രമണത്തെ നാണിപ്പിക്കുന്ന നാദാപുരം സഖാക്കളുടെ ബോംബാക്രമണം. വിളി കേള്‍ക്കാവുന്ന ദൂരത്തില്‍ കോടിയേരിയുടെ പോലീസുണ്ടെങ്കിലും നിസ്സഹായരായ സഹോദരിമാരുടെ നിലവിളികള്‍ അവരുടെ കര്‍ണപുടങ്ങള്‍ തുറപ്പിച്ചില്ല. നാല് മണിക്കൂര്‍ നീണ്ട പ്രീപ്ലാന്റ്റ് ബോംബേറ് കഴിഞ്ഞ് സഫ്രോണ്‍ സഖാക്കള്‍ സ്വന്തം വീടുകളില്‍ ചെന്ന് കുളിച്ചു വൃത്തിയായി, കവര്‍ന്നെടുത്ത മുതലുകള്‍ എണ്ണിത്തിട്ടപ്പെടുത്തി, ഉറങ്ങാന്‍ കിടന്നു എന്നുറപ്പ് വരുത്തിയ നാദാപുരം പോലീസ് സംഭവ സ്ഥലത്ത് കുതിച്ചെത്തി!!!

    മറുപടിഇല്ലാതാക്കൂ
  30. അക്രമികള്‍ തെരഞ്ഞെടുത്തത് സ്ത്രീകള്‍ മാത്രമുള്ള വീടുകളാണ്. പുരുഷ കേസരികളൊക്കെ എന്നെയും നിങ്ങളെയും പോലെ കടല്‍ കടന്നിക്കരെ പോന്നിട്ടുണ്ട്. ഗള്‍ഫ് കുടിയേറ്റത്തിന്റെ ആദ്യ നാളുകളില്‍ തന്നെ ഇക്കരെ എത്തിയ നാദാപുരത്തുകാര്‍ പരസ്പര വിശ്വാസവും സഹകരണവും കൊണ്ട് സാമ്പത്തിക ഭദ്രത നേടിയെങ്കിലും ഇന്നും ഭീതിയുടെ നിഴലില്‍ ജീവിക്കേണ്ടി വരുന്നു. വര്‍ഗ ബോധത്തിന് പകരം വര്‍ഗീയത പഠിച്ച സഖാക്കള്‍ അക്രമത്തിനു പുറമേ കൊള്ളയടി എന്ന ശീലം തുടങ്ങിയതും തുടരുന്നതും ഇവിടെയാണ്‌, കഴിഞ്ഞ കല്ലാച്ചി കൊള്ളക്ക് ശേഷം ചൊറിപിടിച്ച് വിംസ് ഹോസ്പിറ്റലില്‍ വന്ന ഒരു സഖാവിനെ ചുറ്റും കൂടിയവര്‍ കൈകാര്യം ചെയ്ത രസകരമായ ഒരു സംഭവം സ്മരണീയമാണ്. കൊള്ള മുതല്‍ വീതം വെപ്പില്‍ കിട്ടിയ "പിഫ് പഫ്" ബോഡി സ്പ്രേ ആണെന്ന നിയ്യത്തില്‍ ഉപയോഗിച്ചതാണ് സഫ്രോണ്‍ സഖാവിന്റെ ചൊറിക്ക് കാരണമായത്‌.

    മറുപടിഇല്ലാതാക്കൂ
  31. ആക്രമിക്കപ്പെട്ട വീടുകളില്‍ ചെന്നവരൊക്കെ തലയും താഴ്ത്തിയാണ് തിരിച്ചു പോന്നത്. ഒരു സഹോദരി കരഞ്ഞു പറഞ്ഞത് "പന്ത്രണ്ടു മണി മുതല്‍ തുടങ്ങിയതാ ബോംബിന്റെ ശബ്ദം..ഞാനും ഈ രണ്ടു കുട്ടികളും പേടിച്ചു പിന്‍ ഭാഗത്തുള്ള സ്റ്റോര്‍ റൂമില്‍ കയറി ഇരുന്നതാ.ജനാല ഇല്ലാത്തതിനാല്‍ സ്റ്റോര്‍ റൂം ആണ് നല്ലതെന്ന് തോന്നി.എങ്ങനെ എങ്കിലും രാവിലെ ആകണേ എന്നത് മാത്രമായിരുന്നു പ്രാര്‍ത്ഥന. അതിനിടക്ക് ഈ മോള്‍ കരയാനും തുടങ്ങി. കുറെ കഴിഞ്ഞ് രാത്രി രണ്ടു മണിക്കാ ഇവിടെ ബോംബ്‌ പൊട്ടിയത്.ഇതാ ഇവിടെയാ അവരെരിഞ്ഞത് ..ഞാനെന്തു തെറ്റാ ഇവരോട് ചെയ്തത്" ഈ കരച്ചിലിനിടക്ക് ഒരു സ്ത്രീ അല്പം രോഷത്തോടെ പറഞ്ഞത് "ആണുങ്ങളായ നിങ്ങള്‍ക്കൊന്നും ഇത് തടയാന്‍ ആവൂലേല്‍ പെണ്ണുങ്ങളായ ഞങ്ങള്‍ ഇറങ്ങിക്കോളാം" ഈ രോഷപ്രകടനം
    അവിടെക്കൂടിയ പുരുഷ വര്‍ഗ്ഗത്തിന്റെ ചങ്കിനു കുത്താന്‍ പാകത്തിലുള്ളതായിരുന്നു. അതിനിടക്ക് മറ്റൊരു വാര്‍ത്തയും അവിടെ എത്തി.അക്രമിക്കപ്പെട്ട മറ്റൊരു വീട്ടിലെ സ്ത്രീ നാദാപുരം പോലിസ് സ്റ്റേഷനില്‍ പരാതി എഴുതി നല്‍കാന്‍ ചെന്നെങ്കിലും പോലീസുകാര്‍ പരാതി കേള്‍ക്കുന്നതിന് പകരം അവളുടെ കൂടെ പോയ സഹോദരനെ പഴയൊരു

    മറുപടിഇല്ലാതാക്കൂ
  32. കേസില്‍ പ്രതിയാണെന്ന് പറഞ്ഞു പിടിച്ചു വെച്ചു..ഇത് കണ്ട് ആ സ്ത്രീ പോലിസ് സ്റ്റേഷനില്‍ ബോധം കെട്ട് വീണു" ഇതൊക്കെ കേള്‍ക്കുമ്പോള്‍ ധമനികളില്‍ രക്തയോട്ടം നിലക്കാത്തവര്‍ക്കൊക്കെ ചോര തിളക്കും എന്നത് സ്വാഭാവികം.

    മറുപടിഇല്ലാതാക്കൂ
  33. കോണ്‍ഗ്രസ്സ് ഓഫീസ് അക്രമിക്കുക, അക്രമികള്‍ക്കെതിരെ സാക്ഷി പറഞ്ഞ യൂത്ത് ലീഗുകാരെ അങ്ങാടിയില്‍ വെച്ച് മര്‍ദ്ധിക്കുക,ഹോസ്പിറ്റലില്‍ ചികിത്സ തേടിയെത്തുമ്പോള്‍ ഡോക്ടര്‍മാര്‍ക്കെതിരെ ഭീഷണി മുഴക്കുക,രാത്രി മണിക്കൂറുകള്‍ നീണ്ടു നിന്ന ബോംബേറും കൊള്ളയടിയും നടത്തുക, അതി രാവിലെ വന്നു പോലീസില്‍ കമ്പ്ലയിന്റ് ചെയ്‌താല്‍ വീണ്ടും ബോംബെറിയുമെന്ന് ഭീഷണിപ്പെടുത്തുക.പോലീസ് സ്റ്റേഷനില്‍ പരാതിയുമായി ചെന്നാല്‍ ചെന്നവരെ പിടിച്ച് കസ്റ്റടിയില്‍ വെക്കുക.അഭിമാനമുള്ള ഏതു സമൂഹമാണ് ചുവപ്പിന്റെയും കാക്കിയുടെയും ഈ കൂട്ടായ നെറികേടിനു മുന്നില്‍ പ്രകോപിതരാവാതെ നില്‍ക്കുക. ഇങ്ങനെ പയന്തോങ്ങിലെ തേര്‍വാഴ്ചയില്‍ മനം നൊന്തു, പ്രതികരിക്കാനല്ല പ്രതിരോധിക്കാന്‍ ഇറങ്ങിയ അഞ്ച് ചെറുപ്പക്കാരാണ് അധിദാരുണമായി കൊല്ലപ്പെട്ടത്.അവിവേകമാണ് അവര്‍ കാണിച്ചതെങ്കിലും നമുക്ക് അവര്‍ക്ക് മാപ്പ് കൊടുക്കാം. കൂടെ പ്രാര്‍ഥനയും..നാഥന്‍ അവര്‍ക്ക് പൊറുത്തു കൊടുക്കട്ടെ.

    മറുപടിഇല്ലാതാക്കൂ
  34. പിന്‍കുറിപ്പ്: നാദാപുരത്തിനടുത്ത് ആവോലത്ത് അച്ഛന്‍ അടുക്കളയില്‍ ചുരുട്ടി വെച്ച ബോംബ്‌ പൊട്ടി നീതു എന്ന ആറുവയസ്സുകാരി കൊല്ലപ്പെട്ടത് പത്തുവര്‍ഷം മുന്നെയായിരുന്നു. ചേതനയറ്റ മോളുടെ ശരീരം മുറ്റത്തെടുത്ത്
    കിടത്തി, അച്ഛന്‍ ബോംബിന്റെ അവശിഷ്ടങ്ങള്‍ നശിപ്പിക്കുകയും രക്തക്കറ പുരണ്ട അടുക്കള നിലം ചാണകം കൊണ്ട് മെഴുകുകയുമായിരുന്നു ആദ്യം ചെയ്തത്. നേര് നേരത്തെ അറിയിക്കുന്ന "ദേശാഭിമാനി" ലീഗ് ഗുണ്ടകളുടെ ബോംബേറില്‍ പിഞ്ചു ബാലിക കൊല്ലപ്പെട്ടു എന്ന് വാര്‍ത്തയെഴുതി. ജില്ലാ കമ്മറ്റി പത്ര സമ്മേളനം നടത്തി. അന്ന് അതി സമര്‍ത്ഥനായ നാദാപുരം സി.ഐ. അക്ബര്‍ സത്യം പുറത്തെത്തിച്ചു. അച്ഛന്‍ ചുരുട്ടി വെച്ച ബോംബാണ് മകളുടെ ജീവനെടുത്തതെന്ന് . അടുക്കളയിലെ രക്തക്കരയാണ് സത്യത്തിലേക്ക് വഴി തുറന്നത്. കഴിഞ്ഞ ആഴ്ച ആ അച്ഛന്‍ ആവോലത്ത് ചുവന്ന ലഡു വിതരണം ചെയ്ത് അഞ്ചുപേരുടെ മരണം ആഘോഷിച്ചത്രേ.

    മറുപടിഇല്ലാതാക്കൂ
  35. >>>> ആര്‍ എസ് എസ് ഉയര്‍ത്തിപ്പിടിക്കുന്ന കാവി ഭീകരത എതിര്‍ക്കപ്പെടെണ്ടത് തന്നെയാണ്, കേരളത്തിലെ ഹിന്ദു സമൂഹത്തിലെ ബഹുഭൂരിപക്ഷം അവരെ എതിര്‍ക്കുന്നുമുണ്ട്, അല്ലായിരുന്നെങ്കില്‍ ബി ജെ പി എന്നോ കേരളം ഭരിക്കുമായിരുന്നു.. ഒരു എം എല്‍ എ പോലും ഇല്ലാതെ അവര്‍ നട്ടം തിരിയുന്നതിന്റെ അര്‍ഥം കേരളത്തിലെ ഹൈന്ദവ സഹോദരങ്ങളുടെ മതേതര കാഴ്ചപ്പാട് ബി ജെ പിയെ അകറ്റി നിര്ത്തുന്നു എന്നാണ്.<<<

    ഇതെനിക്ക് ഇഷ്ട്ടപെട്ടു. ഈ പോസ്റ്റും...

    മറുപടിഇല്ലാതാക്കൂ
  36. പേരില്‍ പോലും ഇസ്ലാം കലരാന്‍ ആഗ്രഹിക്കാത്ത ഷാജി ഉത്സവത്തിന്‌ പോകുന്നതില്‍ യാതൊരു അത്ഭുതവും തോന്നുന്നില്ല. അതും ശശികല ടീച്ചറുടെ കൂടെ ആകുമ്പോള്‍ എന്തൊരു നിര്‍വ്രുതിയാകും, സമുദായത്തെ ഒറ്റിക്കൊടുക്കുന്ന ഇവരെയൊക്കെ കേരള മുസ്ലിങ്ങള്‍ തിരിച്ചറിയണം.......

    മറുപടിഇല്ലാതാക്കൂ
  37. ഒരു വയനാട്ടുകാരനായ എനിക്ക് കെ എം ഷാജി ആരാണെന്നും അവന്റെ ധാര്‍മ്മിക സദാചാര വിശുദ്ധിയുമൊക്കെ നന്നായി അറിയാം .ആളുകള്‍ക്ക് ഇനിയും ഇവനെ തിരിഞ്ഞിട്ടില്ലെന്കില്‍ കുഞ്ഞാലിക്കുട്ടിയോടു ചോദിച്ചാല്‍ മതി .

    മറുപടിഇല്ലാതാക്കൂ
  38. Mahanaya C.H.Mohammed Koya Sahib RSS-ne kuriche paranchade ormaille. " Baharil musallayitte namaskarichalum RRS-ne viswasikkarute ". Shajimar ethantha maranne poyade.

    മറുപടിഇല്ലാതാക്കൂ
  39. പരപ്പനാടന്‍..പോസ്റ്റ്‌ കലക്കിട്ടോ..അല്ലെങ്കിലും ഇ ജമാഅത്ത് നും ndf നും രാഷ്ട്രീയത്തെ കുറിച്ച് പറയാന്‍ എന്താണ് അര്‍ഹത! കഴിഞ്ഞ പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിലൂടെ നാട്ടിലെ ഒരു കല്യാണത്തിന് ഇക്കൂട്ടര്‍ക്ക് എത്ര അരിയിട്ടു വെക്കേണ്ടി വെറും എന്ന് കൃത്യമായി അറിയാന്‍ കഴിഞ്ഞു..ചിലയിടത്ത് കിട്ടിയത് വെറും വിരലിലെണ്ണാവുന്ന വോട്ടുകള്‍. കഷ്ടം! സമൂഹത്തിനു എന്തെങ്കിലും നന്മ ചെയ്തിട്ടുണ്ടോ നിങ്ങള്‍? ലീഗിനെതിരെ പോസ്റ്റര്‍ ഒട്ടിക്കാനല്ലാതെ വേറെ എന്തിന്നാണ് നിങ്ങള്‍ വെളിയിലിരങ്ങിയിട്ടുള്ളത്? ഇരുട്ടിന്റെ മറവില്‍ ഒരാളെ കുത്താന്‍ പത്തുപേര്‍ പോകുന്നതാണോ നിങ്ങള്‍ പടിച്ച ഇസ്ലാം? മത സൗഹാര്‍ദത്തിന്റെ വെള്ളരിപ്രാവ് ശിഹാബ്‌ തങ്ങള്‍ നന്മ വിധച്ചു പോയ മണ്ണാണിത്. മത മൈത്രി ഊട്ടിയുറപ്പിക്കുന്ന ഹൈന്ദവ മുസ്ലിം യുവത ഉണ്ടിവിടെ..നിങ്ങളുടെ ഓലപടക്കം ഇവിടെ പോട്ടില്ല.

    മറുപടിഇല്ലാതാക്കൂ
  40. ചെമ്മാടന്‍2015, ജൂലൈ 26 4:03 PM

    നിലവിളക്ക് വിഷയത്തിലുള്ള മുസ്ലിം ലീഗ് നിലപാടില്‍ മാറ്റമില്ലെന്ന് ലീഗ് ദേശീയ സിക്രട്ടറി ഇ. ടി. മുഹമ്മദ്‌ ബഷീര്‍ സാഹിബും സംസ്ഥാന സിക്രട്ടറി കെ. പി. എ. മജീദ്‌ സാഹിബും വ്യക്ത്യമാക്കി കഴിഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുമ്പ് സയ്യദ് മുഹമ്മദലി ശിഹാബ് തങ്ങളും ഇക്കാര്യം വ്യക്തമാക്കിയതാണ്. 'ലകും ദീനുകും വ ലിയ ദീന്‍' . നിങ്ങള്‍ക്ക് നിങ്ങളുടെ മതം... എനിക്ക് എന്റെ മതം. മുഹമ്മദ്‌ നബി (സ) യിലൂടെ വിശുദ്ധ ഖുര്‍ആനും നിലപാട് വ്യക്തമാക്കി. ഉത്തരവാദപ്പെട്ട കേന്ദ്രങ്ങളില്‍ എന്തെങ്കിലും വിളിച്ചു പറയുന്നതിന് മുമ്പ് ഇസ്ലാമിക നിലപാടും മുസ്ലിം ലീഗിന്റെ നയവുമെല്ലാം കൃത്യമായി പരിശോധിക്കാന്‍ ലീഗ് പ്രവര്‍ത്തകര്‍ തയ്യാറാവണം. പറഞ്ഞ കാര്യം തെറ്റാണെന്ന് ബോധ്യമായാല്‍ തിരുത്തുക തന്നെ വേണം. ആരാധനയുടെ ഭാഗമല്ലാതെ നിലവിളക്ക് കൊളുത്തുന്നതിന് വിരോധമില്ലെന്ന വാദം ഉയര്‍ത്തുന്നവര്‍ ആരാധനയുടെ മാത്രം ഭാഗമായ നിലവിളക്ക് എങ്ങനെയാണ് ആരാധനയുടെ ഭാഗമല്ലാതെ കൊളുത്തുക എന്ന് കൂടി വ്യക്തമാക്കണം. മദ്യം കഴിക്കുന്നവന്‍ പച്ച വെള്ളമാനെന്ന 'നിയ്യത്തോടെ' കഴിച്ചാല്‍ അത് മദ്യമല്ലാതാവില്ലല്ലോ. വി. ടി. ബലറാം എം. എല്‍. എ. യുടെ വിവേകമെങ്കിലും മുസ്ലിം എം. എല്‍. എ. മാര്‍ ഇക്കാര്യത്തില്‍ കാണിക്കണം. -

    മറുപടിഇല്ലാതാക്കൂ

വായനക്കാര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ കമന്റ് കോളത്തില്‍ രേഖപ്പെടുത്താം Sign in ചെയ്യാന്‍ കഴിയാത്തവര്‍ Name/URL ഓപ്ഷന്‍ വഴി പേരും സ്ഥലവും നല്‍കി അഭിപ്രായം രേഖപ്പെടുത്തുക.