വന്നു കുടുങ്ങിയവര്‍

2012, ജൂലൈ 23

മൂന്നു കോഴിമുട്ടയുടെ കഥ

അയമ്മദ്‌ മുസ്ലിയാര്‍ക്ക് ഇപ്പോള്‍ നല്ല തിരക്കാണ്. മഹല്ലിലും, മഹല്ലിനു പുറത്തും പാതിര വരെ നീളുന്ന വഅളും, ലേലം വിളിയും കാരണം മുസ്ലിയാരുടെ നടുവൊടിഞ്ഞിട്ടുണ്ട്, എന്നാലും  പോക്കറ്റ്‌ വീര്‍ത്തിട്ടുണ്ട്, അതാണ്‌ ആകെയുള്ള ഒരു സമാധാനം. എത്ര കിട്ടിയാലും മതി വരാത്ത ഈ ആര്‍ത്തി തന്നെയാണ് ലേലം വിളിക്കാന്‍ എല്ലാവരും അയമ്മദ്‌ മുസ്ലിയാരെ തന്നെ തേടി വരാന്‍ കാരണവും. 

റമദാന്‍ വന്നതോടെ മുസ്ലിയാര്‍ക്ക് തിരക്ക് കൂടി, അടുത്ത മഹല്ലുകളിലും വഅളും, ലേലം വിളിയും കൊഴുത്തതോടെ, ഉള്ള സമയം കൊണ്ട് ഓടി നടന്ന് എല്ലാ കമ്മിറ്റിക്കാരെയും തൃപ്തിപ്പെടുത്താനാണ് മുസ്ലിയാരുടെ പരിപാടി. ലേലം വിളിച്ചുകിട്ടുന്നതില്‍ ഒരു ഓഹരി മുസ്ലിയാരുടെ പോക്കറ്റിലേക്കാണ്. അത് കൊണ്ട് തന്നെ  ക്ഷണിക്കാന്‍ വരുന്ന ആരെയും അയമ്മദ്‌ മുസ്ലിയാര്‍ മടക്കി അയക്കാറുമില്ല. 

റമദാനിലെ  ആദ്യ ദിനങ്ങളില്‍ തൊട്ടടുത്ത മഹല്ലിലാണ് മുസ്ലിയാരുടെ പോരിശയാക്കപ്പെട്ട വഅളും, ലേലംവിളിയും നടക്കുന്നത്.. ഇത് കഴിഞ്ഞിട്ട് വേണം മുസ്ലിയാര്‍ക്ക് സ്വന്തം മഹല്ലിലെ വഅളിനു വേണ്ടി പോകാന്‍ . തിരക്കോട് തിരക്ക്...

വഅള് വേഗം നിറുത്തി മുസ്ലിയാര്‍ ലേലം വിളിക്കാന്‍ തുടങ്ങി.. ലേലം വിളിക്കാന്‍ വേണ്ടി നിരത്തി വെച്ച സാധനങ്ങള്‍ ഓരോന്നായി എടുത്തു മുസ്ലിയാര് പേര് വിളിക്കുകയാണ്.. ആദ്യമായി കോഴിമുട്ടയാണ് ലേലത്തിനെടുത്തത്‌..

'ഗള്‍ഫില്‍  പോയ ഭര്‍ത്താവ് തിരിച്ചു വരാന്‍ ഒരു സ്ത്രീ ഒരു മുട്ട,  മറ്റൊരു സ്ത്രീ മറ്റൊരു മുട്ട..' മുസ്ലിയാര്‍ ആഞ്ഞു വിളിച്ചു കൊണ്ടിരുന്നു..രണ്ടു കയ്യിലും കൂടി കൂട്ടിപ്പിടിച്ച കോഴിമുട്ടകള്‍ മുസ്ലിയാര്‍ ഉയര്‍ത്തി കാണിക്കാന്‍ തുടങ്ങി..ലേലം വിളി കൊഴുത്തു, ഓരോരുത്തരായി വില പറയുന്തോറും മൂന്നു രൂപ വിലയുള്ള കോഴിമുട്ടക്ക് വെച്ചടി വെച്ചു വില കേറാന്‍ തുടങ്ങി..
'ഗള്‍ഫില്‍  പോയ ഭര്‍ത്താവ് തിരിച്ചു വരാന്‍ ഒരു സ്ത്രീ ഒരു മുട്ട,  മറ്റൊരു സ്ത്രീ മറ്റൊരു മുട്ട..'  മുസ്ല്യാരാണെങ്കില്‍ ഇടയ്ക്കിടെ ഇങ്ങനെ ഉച്ചത്തില്‍ പറയാനും തുടങ്ങിയതോടെ മഹല്ല് വാസിയായ പാത്തുമ്മുവിനു സംശയമായി. ഭര്‍ത്താവ് ഗള്‍ഫില്‍ പോയിട്ട് തിരിച്ചു വരാത്ത രണ്ടേ രണ്ടു പേരെ ഈ മഹല്ലിലുള്ളൂ, നഫീസയും, സൈനഭയും. പാതുമ്മു ആലോചിച്ചെടുത്തു . പത്തിരുപതു കൊല്ലം മുമ്പ്‌ ഗള്‍ഫില്‍ പോയ ഭര്‍ത്താക്കന്മാരെ തിരിച്ചു കിട്ടാന്‍ വേണ്ടി കോഴിമുട്ട നേര്‍ച്ചയാക്കിയിരിക്കുന്നു.. !!! ഇത് തന്നെ തക്കം, പാത്തുമ്മുവും കാത്തു നിന്നില്ല..കോന്തലക്കുള്ളില്‍ കെട്ടിപ്പൊതിഞ്ഞു വെച്ച കടലാസും കോഴിമുട്ടയും  പാത്തുമ്മു പുറത്തേക്ക് എടുത്തു. നേരെ സ്റ്റേജിനടുത്തേക്ക് നടന്നു.

രണ്ടു കയ്യിലും കോഴിമുട്ട ഉയര്‍ത്തിക്കാട്ടി അമ്പത് രൂപ ഒരു വട്ടം എന്ന് ഉച്ചത്തില്‍ വിളിച്ചു കൊണ്ടിരിക്കുകയാണ് അയമ്മദ്‌ മുസ്ലിയാര്‍ . സ്റ്റേജിനടുത്തെത്തിയ പാത്തുമ്മു കയ്യിലുള്ള കോഴിമുട്ടയും കടലാസും അയമ്മദ്‌ മുസ്ലിയാരുടെ നേര്‍ക്ക്‌ നീട്ടി, ലേലം വിളിയുടെ ആവേശത്തിനിടയില്‍ അയമ്മദ്‌ മുസ്ല്യാര്‍ വേഗം ആ കോഴിമുട്ട കൂടി ഇടത്തേകയ്യില്‍ കൂട്ടി പ്പിടിച്ചു.. എന്നിട്ട്  പാതുമ്മു  കൊടുത്ത കടലാസിലേക്ക് നോക്കി മുസ്ല്യാര്‍ ഉച്ചത്തില്‍ വായിക്കാന്‍ തുടങ്ങി.. 'മരിച്ചു പോയ ഭര്‍ത്താവ് തിരിച്ചു വരാന്‍ , പേര് പറയാന്‍ ആഗ്രഹിക്കാത്ത പാത്തുമ്മു ഇതാ ഒരു കോഴിമുട്ട നേര്ച്ചയാക്കിയിരിക്കുന്നു'  ...'മരിച്ചു പോയ ഭര്‍ത്താവ് തിരിച്ചു വരാന്‍ , പേര് പറയാന്‍ ആഗ്രഹിക്കാത്ത പാത്തുമ്മു ഇതാ ഒരു കോഴിമുട്ട നേര്ച്ചയാക്കിയിരിക്കുന്നു' ഇങ്ങനെ രണ്ടു തവണ വായിച്ചിട്ടും മുസ്ല്യാര്‍ക്ക് അമളി മനസ്സിലായിട്ടില്ല,  ജനം ഊറിച്ചിരിക്കുന്നുണ്ടെങ്കിലും  മുസ്ല്യാരുടെ ശ്രദ്ധ മുഴുവന്‍ കോഴിമുട്ടയിലായിരുന്നു.   മൂന്നു കോഴിമുട്ടക്കും കൂടി  എണ്പതു രൂപാ വെച്ച് അയമ്മദ്‌ മുസ്ല്യാര്‍  വിളിക്കാന്‍ തുടങ്ങി.. 'എണ്‍പത്‌ രൂപാ  ഒരു വട്ടം...' 'എണ്‍പത്‌ രൂപാ  ഒരു വട്ടം...' ലേലം മുന്നോട്ടു പോകുകയാണ്.. 'ബര്‍കത്താക്കപ്പെട്ട കോഴിമുട്ടയാണ് മക്കളെ....' എന്നും പറഞ്ഞു കോഴിമുട്ടകളില്‍ മുസ്ല്യാര്‍ മുത്താന്‍ തുടങ്ങിയതോടെ വില കേറാന്‍ തുടങ്ങി..മൂന്നു കോഴിമുട്ടക്കും കൂടി ഇപ്പോള്‍  തൊണ്ണൂറു രൂപയില്‍ എത്തിയിരിക്കുകയാണ്.

ഒരു  കയ്യില്‍ ഒന്നും, മറുകയ്യില്‍ രണ്ടും കോഴിമുട്ടകള്‍ ഉയര്‍ത്തിപ്പിടിച്ച് അയമ്മദ്‌ മുസ്ല്യാര്‍ ലേലം നിര്‍ത്താതെ വിളിക്കുകയാണ്.. ഗള്‍ഫില്‍ പോയ ഭര്‍ത്താവും, മരിച്ചു പോയ ഭര്‍ത്താവും ഒക്കെ തിരിച്ചു വരാനുള്ള കോഴിമുട്ടയാണ് മക്കളെ...തൊണ്ണൂറ്റഞ്ച്  രൂപ ഒരു വട്ടം..മുസ്ല്യാര്‍ ആഞ്ഞു വിളിച്ചു... ജനത്തിനും ആവേശമായി...  മൂന്നു കോഴിമുട്ടക്ക് ഇപ്പോള്‍ തൊണ്ണൂറ്റൊമ്പത് രൂപയില്‍ എത്തിയിരിക്കുകയാണ്.. ഇത് നൂറാക്കിയിട്ടു തന്നെ കാര്യം!  അയമ്മദ്‌ മുസ്ല്യാര്‍ കോഴിമുട്ടയില്‍ ആഞ്ഞു പിടിച്ചു കൊണ്ട് പറഞ്ഞു 'ഇത് ഞാന്‍ നൂറാക്കും, ഇത് ഞാന്‍ നൂറാക്കും!

ലേലം വിളിക്കുമ്പോള്‍ പരിസരം മറക്കുന്ന അയമ്മദ്‌ മുസ്ല്യാര്‍ കോഴിമുട്ടയില്‍ ഒന്ന് കൂടി ആഞ്ഞു പിടിച്ചു...ആര്‍പ്പുവിളികളോടെ ജനം ഒപ്പം കൂടി...മുസ്ല്യാര്‍ക്ക് ഒന്ന് കൂടി ആവേശമായി,  ' ഇത് ഞാന്‍ നൂറാക്കും' എന്ന് പറഞ്ഞു തീര്‍ന്നില്ല,  അപ്പോഴേക്കും  മുസ്ല്യാരുടെ കയ്യിലുള്ള കോഴിമുട്ടകള്‍ 'ച്ലിം' എന്ന ശബ്ദത്തോടെ  പൊട്ടിയൊലിക്കുന്നുണ്ടായിരുന്നു...കയ്യിലൂടെ ഊര്‍ന്നിറങ്ങുന്ന കോഴിമുട്ടയുടെ അവശിഷ്ടങ്ങളിലേക്ക് നോക്കി മുസ്ല്യാര്‍ നെടുവീര്‍പ്പിടുമ്പോള്‍ നഫീസയും, സൈനബയും, ഒപ്പം പേര് പറയാന്‍ ആഗ്രഹിക്കാത്ത പാത്തുമ്മുവും ന്‍റെ കോഴിമുട്ടാ...ന്നും പറഞ്ഞു  നെഞ്ചത്ത് കൈ വെക്കുന്നുണ്ടായിരുന്നു.. ജനം അപ്പോഴും  ഊറിചിരിക്കുകയായിരുന്നു...70 അഭിപ്രായങ്ങൾ:

 1. ഒരു കയ്യില്‍ ഒന്നും, മറുകയ്യില്‍ രണ്ടും കോഴിമുട്ടകള്‍ ഉയര്‍ത്തിപ്പിടിച്ച് അയമ്മദ്‌ മുസ്ല്യാര്‍ ലേലം നിര്‍ത്താതെ വിളിക്കുകയാണ്.. ഗള്‍ഫില്‍ പോയ ഭര്‍ത്താവും, മരിച്ചു പോയ ഭര്‍ത്താവും ഒക്കെ തിരിച്ചു വരാനുള്ള കോഴിമുട്ടയാണ് മക്കളെ...തൊണ്ണൂറ്റഞ്ച് രൂപ ഒരു വട്ടം..മുസ്ല്യാര്‍ ആഞ്ഞു വിളിച്ചു... ജനത്തിനും ആവേശമായി...

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അജ്ഞാതന്‍2012, ജൂലൈ 26 2:54 PM

   ആര്‍പ്പുവിളികളോടെ ജനം ഒപ്പം കൂടി...മുസ്ല്യാര്‍ക്ക് ഒന്ന് കൂടി ആവേശമായി, ' ഇത് ഞാന്‍ നൂറാക്കും' എന്ന് പറഞ്ഞു തീര്‍ന്നില്ല, അപ്പോഴേക്കും മുസ്ല്യാരുടെ കയ്യിലുള്ള കോഴിമുട്ടകള്‍ 'ച്ലിം' എന്ന ശബ്ദത്തോടെ പൊട്ടിയൊലിക്കുന്നുണ്ടായിരുന്നു

   ഇല്ലാതാക്കൂ
 2. ഹിഹിഹിഹിഹി.....

  ന്നാലും കോയിമുട്ടേന്റെ ഒക്കെ ഒരു ബിലയെ....

  മറുപടിഇല്ലാതാക്കൂ
 3. കൊള്ളാട്ടാ.... ന്നാലും നൂറു ഉറുപ്യേ.. കോഴിമുട്ടക്ക്

  മറുപടിഇല്ലാതാക്കൂ
 4. ഷാജി. നന്നായിട്ടുണ്ട്...... ഇപ്പോ ചില നാട്ടിലൊക്കെ ഈ കലാപരിപാടി വംശനാശം നേരിട്ടുകൊണ്ടിരിക്കുന്നു. എന്റെ നാട്ടിലൊക്കെ ഈ പരിപാടി കാണാനേയില്ല. ആളുകള്‍ക്ക് അന്തം വെച്ച് തുടങ്ങിയിട്ടുണ്ട്. പണ്ടൊക്കെ പെണ്ണുങ്ങളും കുട്ടികളും കൂടി പോകുന്ന ഒരു മത പരിപാടി ഇത് മാത്രമേ ഉണ്ടായിരുന്നുള്ളൂ...

  മറുപടിഇല്ലാതാക്കൂ
 5. ഹഹഹ്ഹാ, ചിരിച്ചു പോയി
  മുമ്പൊക്കെ ഇത് നാട്ടിൻ പുറങ്ങളിൽ കാണാമയിരുന്നു ഇന്ന് അത്രക്ക് അങ്ങ് ഇല്ല ല്ലെ

  മറുപടിഇല്ലാതാക്കൂ
 6. മ്മടെ നാട്ടിലും തൊക്കെ ഉണ്ടാരുന്നു... ചെറുപ്പത്തിൽ നമ്മളും കായില്ലെങ്കിലും ഇതിലൊക്കെ കൂടും... ചുമ്മാ കുടുങ്ങൂലാന്നു ഉറപ്പുള്ള സാധനത്തിൽ മാത്രം :))

  മറുപടിഇല്ലാതാക്കൂ
 7. നയീം ആലുങ്ങല്‍2012, ജൂലൈ 23 5:58 PM

  ഹ ഹാ ഹാ പരപ്പനാടാ ചിരിപ്പിച്ചു...പഴയ കാല അനുഭവങ്ങളിലേക്കു തിരിച്ചു നടത്തിച്ചു ..ഭാവുകങ്ങള്‍

  മറുപടിഇല്ലാതാക്കൂ
 8. ഹഹ...നിസ്സാര സാധനങ്ങളെ വാചക കസര്‍ത്ത്‌ കൊണ്ട് ലേലത്തില്‍ വിലകയറ്റുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്...
  ഇപ്പോള്‍ ഈ ലേലം വിളി ഒന്നും ഇല്ല അല്ലേ??

  മറുപടിഇല്ലാതാക്കൂ
 9. , മരിച്ചു പോയ ഭര്‍ത്താവും ഒക്കെ തിരിച്ചു വരാനുള്ള കോഴിമുട്ടയാണ് മക്കളെ.. ഷാജി കളിയാക്കരുത് എങ്ങനെ ഒരു ലേലത്തില്‍ നിന്നും ആരും പറഞ്ഞതായി തെളിവില്ല

  മറുപടിഇല്ലാതാക്കൂ
 10. കുട്ടിക്കാലത്ത്‌ വയള് കേള്‍ക്കാന്‍ പോയ കാര്യമൊക്കെ പെട്ടന്ന് ഓര്‍മ്മയിലെത്തി. നന്നായിട്ടുണ്ട് അവതരണം.

  മറുപടിഇല്ലാതാക്കൂ
 11. പരപ്പ നാടൻ തമാശക്കഥ കഥയെഴുതി,അല്ല പരപ്പനാടൻ തമാശക്കഥയെഴുതി, എല്ലാവരേയും ചിരിപ്പിച്ചു.! ആശംസകൾ.

  മറുപടിഇല്ലാതാക്കൂ
 12. അയമ്മദ്‌ മുസ്ല്യാര്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ? ഏതായാലും കഥ രസിപ്പിച്ചു

  മറുപടിഇല്ലാതാക്കൂ
 13. വായിച്ചു കഴിഞ്ഞപ്പോള്‍ ഈ സംഗതി ഒന്ന് നേരില്‍ കണ്ടാല്‍ കൊള്ളാമെന്നുണ്ട്.

  മറുപടിഇല്ലാതാക്കൂ
 14. ഇപ്പോഴിതൊക്കെ നിന്നല്ലോ,.. നമ്മുടെ നാട്ടിലൊന്നും നടക്കാറില്ല...

  മറുപടിഇല്ലാതാക്കൂ
 15. പണ്ട് എന്റെ നാട്ടില്‍ (പുത്തന്‍പള്ളി) നടന്നു വരാറുള്ള ലേലം വിളി ഓര്‍മയില്‍ വന്നു.. ചിലര്‍ക്കെങ്കിലും അതിശയോക്തിപരം ആയി തോന്നാം.. എന്നാല്‍ ശരിക്കും ഇതൊക്കെ തന്നെയായിരുന്നു പണ്ടത്തെ കഥ. ഇപ്പോള്‍ കുറഞ്ഞിട്ടുണ്ട്. നല്ല രസമുണ്ട് വായിക്കാന്‍...

  മറുപടിഇല്ലാതാക്കൂ
 16. പണ്ട് ഗ്രാമ പ്രദേശങ്ങളിലെ രാ-പ്രസംഗങ്ങളില്‍ പതിവുള്ളതായിരുന്നു ഈ ലേലം വിളികള്‍., ഇന്നിപ്പോ അതും ഓര്‍മ്മയായി.

  മറുപടിഇല്ലാതാക്കൂ
 17. കൊള്ളാം. പേര് പറയുവാന്‍ ആഗ്രഹിക്കാത്ത പാത്തുമ്മ ..

  മറുപടിഇല്ലാതാക്കൂ
 18. അന്യം നിന്നുപോയ ലേലം വിളികള്‍...ഞങ്ങളുടെ പള്ളിയിലും ഉണ്ടായിരുന്നു ഇത്തരം ലേലങ്ങള്‍...കായക്കുല..കോഴിമുട്ട...പറമ്പില്‍ ആദ്യമായുണ്ടാക്കുന്ന സകല പച്ചക്കറികളും..ഇങ്ങിനെ നേര്ച്ചയാകി പള്ളിയിലേക്ക് നല്‍കി വന്നിരുന്നു..പക്ഷെ ഇന്നു ഇത്തരം കാര്യങ്ങള്‍ എവിടെയും ഇല്ലെന്നാണ് തോന്നുന്നത്...എന്തായാലും നിസ്സാര സംഭവം തമാശയില്‍ പൊതിഞ്ഞു അവതരിപിച്ചതിനു ആശംസകള്‍..

  മറുപടിഇല്ലാതാക്കൂ
 19. സംഭവം ഞാന്‍ മലപ്പുറത്താണ് താമസമെങ്കിലും ഈ പരിപാടി ഇതാദ്യമായാണ് കേള്‍ക്കുന്നത്. കുത്ത് രാത്തീബ് പോലെയുള്ള പരിപാടികളും കേട്ടിട്ടുണ്ട്..ഇതിപ്പോ എന്താ സംഭവം എന്നിപ്പോഴും മനസിലായിട്ടില്ല. ഇപ്പോഴും ഇതൊക്കെ ഉണ്ടോ എന്നറിയില്ല.

  ആശംസകളോടെ ...

  മറുപടിഇല്ലാതാക്കൂ
 20. ക്ലൈമാക്സ് ഗംഭീരമായി .നല്ല ഒതുക്കമുള്ള ഒരു പോസ്റ്റ്‌ .അഭിനന്ദനങ്ങള്‍

  മറുപടിഇല്ലാതാക്കൂ
 21. ഹ ഹ... ഇപ്പോ ഈ ലേലം വിളിയൊന്നും എവിടേയും ഇല്ലാ എന്ന് തോന്നുന്നു...
  സ്ത്യം പറയാലോ ഈ ലേലം വിളി ഞാന്‍ ഇന്നേ വരെ കണ്ടിട്ടേ ഇല്ല..

  മറുപടിഇല്ലാതാക്കൂ
 22. പേര് പറയാന്‍ ആഗ്രഹിക്കാത്ത വിഷ്ണു ഇവിടെ കമന്റ്‌ ചെയ്യുന്നു...

  അടിപൊളി തമാശയായി! മുട്ടകള്‍ ആദ്യമേ കയ്യിലെടുത്തപ്പോഴേ തോന്നി, ഇത് കലിപ്പ് ആകുമെന്ന്... അവസാനം ആയല്ലോ! സമാധാനം!

  അല്ല പിന്നെ!

  മറുപടിഇല്ലാതാക്കൂ
 23. ഹഹ അടി പൊളി ... നാട്ടിലെ നേര്‍ച്ചപറമ്പ് ഓര്‍മ്മ വന്നു പോയി ....:)

  മറുപടിഇല്ലാതാക്കൂ
 24. ഞങ്ങളുടെ നാട്ടില്‍ ഉറുമാന്‍ പഴത്തിനു നാല്‍പതിനായിരം വരെ ലേലം പോയി വിളിച്ച മഹ്തിക് വേണ്ടി മുസ്ലിയാര്‍ ഒരുപാട് ദുഹ ഇരന്നു
  കമ്മട്ടികാര്‍ കാശുനു പോയപോള്‍ സ്ത്രീ പറഞ്ചു വെറുതെ വിളിച്ചതാണ് മുസ്ലിയാര്‍ പിന്നെ രിവേര്സില്‍ ദുഹ ഇരന്നു

  മറുപടിഇല്ലാതാക്കൂ
 25. കോഴിമുട്ട കിട്ടിയില്ലെങ്കിലും സാരമില്ല.... ബാര്‍ക്കത്താക്ക പെട്ട മുട്ടയുടെ തോട് കിട്ടിയാലും മതിയല്ലോ എന്ന് കരുതിയിട്ടുണ്ടാകും "മുകളില്‍ പേര്‍ പറയപെട്ട നാരി മണികള്‍".... ചെറിയ കുറിപ്പില്‍ വലിയ വര്‍ത്തമാനമാണ്‌ താങ്കള്‍ പറഞ്ഞത്... ഭാവുകങ്ങള്‍.

  മറുപടിഇല്ലാതാക്കൂ
 26. ആവേശം മുട്ടയില്‍ തീര്‍ത്തു, അല്ലെ?
  കൊള്ളാം, നന്നായി എഴുതിയിട്ടുണ്ട്.

  മറുപടിഇല്ലാതാക്കൂ
 27. നമ്മക്ക് പള്ളീല്‍ വയല് കേക്കാന്‍ പോകാന്‍ പറ്റൂലായിരുന്നു, പക്ഷെ തരാവി തമാശകള്‍ പിറ്റേ ദിവസം ഷംസീറും, സലീമും ഒക്കെ പറയുമ്പോ രസായിരുന്നു....അതില്‍ പലപ്പോഴും ഈ ലേലം വിളി തമാശകളും വരാറുണ്ട്,,, ആയിരം രൂപയ്ക്കു ലേലം പോയ ഒരു ബത്തക്ക ആണ് ഓര്‍മ്മയില്‍ വന്നത്... മറന്നിരുന്ന ഒരു സംഭവം ഓര്‍മ്മിപ്പിച്ചതിനു നന്ദി പരപ്പനാടാ....

  മറുപടിഇല്ലാതാക്കൂ
 28. എന്റെ ചെറുപ്പത്തില്‍ അടുത്തുള്ള പള്ളി മൈതാനത്തു വയള്‍ (മതപ്രസംഗം) കേള്‍ക്കാന്‍ പാതിരാ വരെ മുസ്ലിം സുഹൃത്തുക്കള്‍ക്കൊപ്പം ചിലവഴിക്കും. പേരുകേട്ട മതപ്രസംഗ പണ്ഡിതരുടെ വയള്‍ കേള്‍ക്കുക മാത്രമല്ല .... പ്രസംഗ ശേഷം നടക്കുന്ന ലേലം വിളിയില്‍ പള്ളി മുക്രി വെച്ച് കാച്ചുന്ന ചില തമാശകള്‍ ആസ്വദിക്കുക... അന്നതൊരു രസമായിരുന്നു.

  ഷാജിയുടെ മുട്ട ലേലം വായിച്ചു ഞാന്‍ ആ പഴയ നാളുകളിലേക്ക് ചെന്നെത്തി. രസകരമായി പറഞ്ഞു.

  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 29. നമ്മുടെ അടുത്തുള്ള മദ്രസയില്‍ രണ്ടു ദിവസം മാത്രം പോയി വയള് കേട്ടിട്ടുണ്ട് (വീട്ടില്‍ നിന്നും രാത്രി പുറത്തേക്കു വിടൂല) . . . വയള് കേള്‍ക്കാന്‍ അല്ല പോവാറ്, രാത്രി അവിടെ വില്‍ക്കുന്ന ബ്രെഡും ഒമ്ലെട്ടും , കട്ടന്‍ ചായയും (മസാല), നില കടലയും ഒക്കെ കൊറിക്കാനും കുടിക്കാനും . . . അന്ന് കേട്ട ലേലം വിളി ഓര്‍മയില്‍. . . . :))

  മറുപടിഇല്ലാതാക്കൂ
 30. ചിരിപ്പിച്ചു നൂറാക്കാന്‍ ഇന്ട്രെസ്റ്റ്റ് കാട്ടിയ മോലിയാരെ കുന്ദ്രേസ്ട്ടില്‍ മുട്ട പൊട്ടി പ്പോയി ഹിഹിഹ്

  മറുപടിഇല്ലാതാക്കൂ
 31. ഗള്‍ഫില്‍ പോയ ഭര്‍ത്താവും, മരിച്ചു പോയ ഭര്‍ത്താവും ഒക്കെ തിരിച്ചു വരാനുള്ള കോഴിമുട്ടയാണ് മക്കളെ...ച്ലിം... മുട്ട ലേലം നന്നായിട്ടുണ്ട്..!!

  മറുപടിഇല്ലാതാക്കൂ
 32. ഹഹഹ രസിപ്പിച്ചു, ഇത്തരത്തിലുള്ള പ്രോഗാമുകൾ ഇപ്പോഴും ചില ഗ്രാമങ്ങളിൽ കാണാറുണ്ട്. അതിനിടെയുള്ള ഇത്തരം ലേലം വിളികൾ രസകരമാണ്... ഞങ്ങടെ നാട്ടിൽ നെയ്യപ്പവും, കൽത്തപ്പവുമൊക്കെ ലേലം വിളിക്കുന്നത് ഒന്ന് കാണേണ്ട കാഴ്ച തന്നെയാണ് :)

  മറുപടിഇല്ലാതാക്കൂ
 33. ഞങ്ങളുടെ നാട്ടിലും ഉണ്ട് പല നാടൻ പരിപാടികളിലും ഇത്തരം ലേലം വിളികൾ. കഴിഞ്ഞ പുതുവർഷ പരിപാടിക്ക് ഒരു പൂവൻ കോഴിക്ക് അയ്യായിരത്തിനു മുകളിൽ ആണ് ലേലം നടന്നത്..... പക്ഷേ മതപ്രസംഗം ഉള്ള സ്ഥലങ്ങളിൽ ഇത്തരം ലേലം വിളികൾ ഉണ്ട് എന്നതു പുതിയ അറിവാണ്.....

  തമാശ നന്നായി ആസ്വദിച്ചു. പക്ഷേ നടന്ന സംഭവമാണെന്നു വിശ്വസിക്കാൻ തോന്നുന്നില്ല.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ആത്മീയചൂഷണങ്ങള്‍ നിറഞ്ഞാടിയ ഒരു മഹല്ലിലെ ഒരു തറവാട്ടില്‍ ജനിച്ചു വളര്‍ന്നവന്‍ എന്ന നിലയില്‍ ഇത്തരം ലേലംവിളി മാഹാത്മ്യങ്ങള്‍ നേരിട്ട് കണ്ടവന്‍ കൂടിയാണ് ഞാന്‍ , പക്ഷെ കഥയും, കഥാപാത്രങ്ങളും തികച്ചും സാങ്കല്പികം മാത്രം

   ഇല്ലാതാക്കൂ
 34. വളരെ മോശമായ ആഖ്‌യാനം .പഴമയുടെ നിഷ്കളങ്കതയെ പഴഞ്ചനായി വിലയിരുത്തി പരിഹസിക്കുന്ന പുതു തലമുറയുടെ അഹങ്കാരം.തലേകെട്ടു കെട്ടി വെറ്റില മുറുക്കി നടക്കുന്ന സ്വന്തം പിതാവിനെ ഉള്കൊല്ലാനാവാതെ പടിക്ക് പുറത്താക്കുന്ന ക്രൂരത..! ഓല മേഞ്ഞ പഴയകാലത്തെ പള്ളിക്കും ,ഓത്തു പള്ളിക്കും കുമ്മായമിടാനും രാത്രി പാനീസ് വിളക്കില്‍ മണ്ണണ്ണ പകരാനും അന്ന് ഗള്‍ഫില്‍ നിന്ന് ഡ്രാഫ്റ്റ് വരാത്ത കാലം ,ഭക്തി നിര്‍ഭരമായ രാത്രി വയളുകളില്‍ നിന്നാണ് വയോജനങ്ങള്‍ മതം പഠിച്ചിരുന്നത് .അന്നത്തെ പള്ളി പരിപാലനത്തിനും ഓത്തു പള്ളിക്കുമെല്ലാം കിട്ടുന്ന വരുമാന മാര്‍ഗമായിരുന്നു ലേലം വിളി.ആ സമ്പ്രദായത്തെ വളരെ മോശമായി ചിത്രീകരിച് അതിനൊരു പാരടി കഥ മെനഞ്ഞാല്‍ ..കൂടെ ചിരിക്കാന്‍ വെളിവില്ലാത്ത കുറെ .....ഉം.

  മറുപടിഇല്ലാതാക്കൂ
 35. വളരെ മോശമായ ആഖ്‌യാനം .പഴമയുടെ നിഷ്കളങ്കതയെ പഴഞ്ചനായി വിലയിരുത്തി പരിഹസിക്കുന്ന പുതു തലമുറയുടെ അഹങ്കാരം.തലേകെട്ടു കെട്ടി വെറ്റില മുറുക്കി നടക്കുന്ന സ്വന്തം പിതാവിനെ ഉള്കൊല്ലാനാവാതെ പടിക്ക് പുറത്താക്കുന്ന ക്രൂരത..! ഓല മേഞ്ഞ പഴയകാലത്തെ പള്ളിക്കും ,ഓത്തു പള്ളിക്കും കുമ്മായമിടാനും രാത്രി പാനീസ് വിളക്കില്‍ മണ്ണണ്ണ പകരാനും അന്ന് ഗള്‍ഫില്‍ നിന്ന് ഡ്രാഫ്റ്റ് വരാത്ത കാലം ,ഭക്തി നിര്‍ഭരമായ രാത്രി വയളുകളില്‍ നിന്നാണ് വയോജനങ്ങള്‍ മതം പഠിച്ചിരുന്നത് .അന്നത്തെ പള്ളി പരിപാലനത്തിനും ഓത്തു പള്ളിക്കുമെല്ലാം കിട്ടുന്ന വരുമാന മാര്‍ഗമായിരുന്നു ലേലം വിളി.ആ സമ്പ്രദായത്തെ വളരെ മോശമായി ചിത്രീകരിച് അതിനൊരു പാരടി കഥ മെനഞ്ഞാല്‍ ..കൂടെ ചിരിക്കാന്‍ വെളിവില്ലാത്ത കുറെ .....ഉം.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ആഖ്യാനം മോശമായി നിങ്ങള്ക്ക് തോന്നുന്നത് എന്റെ കുഴപ്പമല്ല, ആ മഞ്ഞകണ്ണട മാറ്റി വെച്ചാല്‍ മതി. പ്രവാസവും ഗള്‍ഫ്‌ പണവും കേരളത്തിലെ മഹല്ലുകളില്‍ ഡ്രാഫ്റ്റായി പറന്നിറങ്ങാന്‍ തുടങ്ങിയിട്ട് ഏകദേശം അര നൂറ്റാണ്ടു കഴിഞ്ഞു, ഞാനൊക്കെ പഠിച്ചു വളര്‍ന്ന, മദ്രസയും പള്ളിയും ഒക്കെ ഇത്തരം ഗള്‍ഫ്‌ സമ്പാദ്യം കൊണ്ട് പടുത്തുയര്‍ത്തിയത് തന്നെ. എന്നിട്ടും റമദാന്‍ ആയാല്‍ മദ്രസയുടെ ഓരത്തും, പള്ളിയുടെ മുറ്റത്തും ഉയരുന്ന ഈ താല്‍കാലിക സ്റ്റേജുകള്‍ രാത്രി പാനീസ് വിളക്കില്‍ മണ്ണെണ്ണ ഒഴിക്കാനും ഓത്തുപള്ളിക്ക് കുംമായമിടാനുമാണ് എന്ന് ധരിക്കാന്‍ മാത്രം വിഡ്ഢിയല്ല ഞാന്‍. പാതിരാ വരെ നീളുന്ന നെടുനീളന്‍ വഅളുകളില്‍ നിന്നാണ് വയോജനങ്ങള്‍ മതം പഠിച്ചത് എന്നതും പുതിയ അറിവ് തന്നെ. അടുക്കളയുടെ മൂലകളില്‍ തളചിട്ടിരുന്ന സ്ത്രീജനങ്ങള്‍ക്ക്‌ പുറത്തിറങ്ങാനുള്ള അവസരമായിരുന്നു ഇത്തരം വഅളുകള്‍....മാലയും, മൌലീദും, പടപ്പാട്ടും ചൊല്ലി വിശ്വാസികളെ തളച്ചിടുകയായിരുന്നു അന്നത്തെ മുസ്ല്യാക്കന്മാര്‍ .സാധാരണ ജനങ്ങളെ ഖുര്‍ആന്‍ പഠിക്കുന്നതില്‍ നിന്നും പ്രമാണങ്ങള്‍ മനസ്സിലാക്കുന്നതില്‍ നിന്നും വിലക്കിയ മുസ്ല്യാക്കന്മാരുടെ പിന്ഗാമികള്‍ക്ക് ഇന്ന് ഖുര്‍ആന്‍ വ്യാഖ്യാനങ്ങള്‍ നിരവധി, ഖുര്‍ആന്‍ ക്ലാസ്സുകള്‍ നടത്തിയിരുന്നവരെ ഖുര്‍ആന്‍ ക്ലാസ്സിലാക്കുന്നു എന്ന് പരിഹസിച്ചവര്‍ ഇന്ന് അതെ ഖുര്‍ആന്‍ ക്ലാസ്സുമായി ഊര് ചുറ്റുന്നു, കോളറക്ക് നേര്ച്ചകാളയുടെ ഇറച്ചിയും,പേറ്റ്നോവിന് നഫീസത്ത് മാലയും, രോഗങ്ങള്‍ക്ക് പിഞ്ഞാണമെഴുത്തും ചികില്‍സ വിധിച്ചവര്‍ ഇന്ന് ജാറങ്ങള്‍ക്ക് ചുറ്റും കൂറ്റന്‍ കെട്ടിടങ്ങള്‍ പണിത് ആശുപത്രികളാക്കുന്നു.കാലം നിങ്ങളെ തിരിഞ്ഞു കുത്തുകയല്ലേ സഹോദരാ..

   സുലൈമാന്‍ നബിയും, ബാല്ഖീസ്‌ രാജ്ഞിയും, യൂസുഫ്‌ നബിയും, സുലൈഖാ ബീവിയും ഒക്കെ കഥയായി വര്‍ണിച്ചു പാടാനും തുടങ്ങിയതോടെ റമദാനിന്റെ രാത്രി ജനങ്ങളെ സംബന്ധിച്ചിടത്തോളം തീര്‍ത്തും 'വികാര' നിര്‍ഭരം തന്നെയായിരുന്നു. പകല്‍ നോമ്പ് നോറ്റവര്‍ക്കും നോല്‍ക്കാതവര്‍ക്കും ഒക്കെ രാത്രിയുടെ ഈ ഇരുട്ട് ആശ്രയവുമായിരുന്നു,അവര്‍ക്കാണ് ഈ വഅളുകള്‍ കൊണ്ട് ഉപകാരമുണ്ടായിരുന്നത്. പാതിരാ വഅളിന്റെ പരിസരങ്ങളില്‍ നടക്കുന്ന വൃത്തികേടുകള്‍ നേരിട്ട് കണ്ടവന്‍ കൂടിയാണ് ഞാന്‍ .

   ഇല്ലാതാക്കൂ
  2. പാതിരാ വഅളിലൂടെയല്ല ജനം മതം പഠിച്ചത് മറിച്ച്, മതഭൌതീക വിദ്യാഭ്യാസത്തിലൂടെയായിരുന്നു എന്നത് ചരിത്രമാണ്. വക്കം മൌലവിയും,മക്തി തങ്ങളും, ചാലിലകത്തും, കെ എം മൌലവിയും, മുഹമ്മദ്‌ അബ്ദുറഹിമാന്‍ സാഹിബും, മോയ്ദുമൌലവിയും ഒക്കെയായിരുന്നു ഈ പരിഷ്കരണങ്ങള്‍ക്ക്‌ പിന്നില്‍ ,അവരെ പിന്നില്‍ നിന്നും കുത്തിയവര്‍ ഇന്ന് മതഭൌതീകവിദ്യാഭ്യാസത്തെ വരുമാനമാര്‍ഗം എന്ന് കണ്ട് ചാടിയിറങ്ങുകയായിരുന്നു.അവിടെയും കുറുക്കന്റെ കണ്ണ് കോഴിക്കൂട്ടില്‍ തന്നെ.

   ഇല്ലാതാക്കൂ
 36. Ha ha ha.. adipoli adipoli adipoliyeey... Koyimuta lelam ennu ketapathanne thonni clymax ingane thanne akumennu...

  മറുപടിഇല്ലാതാക്കൂ
 37. സംഭവം കൊള്ളാം.. കഥ ആണെങ്കിലും ഒരു സത്യം പറയട്ടെ.. ഒരു അസ്വാഭാവികത അനുഭവപ്പെട്ടു.... "മരിച്ചു പോയ ആള്‍ തിരിച്ചു വരാന്‍ വേണ്ടി" ഒരുപാട് നേരം ലേലം വിളിച്ചത് കുറച്ചു കൂടി പോയി..

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ലേലം വിളിയുടെ ആവേശത്തില്‍ അന്നത്തെ മുസ്ല്യാക്കന്മാര്‍ ആളുകള്‍ കൊടുക്കുന്നതൊക്കെ ലേലം വിളിക്കുമായിരുന്നു, ശ്രദ്ധയില്ലാതെ നടത്തുന്ന ഈ കോമാളിത്തരങ്ങളെയാണ് ഞാന്‍ വിമര്‍ശിച്ചത്..നന്ദി അഭിപ്രായത്തിന്

   ഇല്ലാതാക്കൂ
 38. ആത്മീയചൂഷണത്തെ രസകരമായി അവതരിപിച്ചു

  മറുപടിഇല്ലാതാക്കൂ
 39. ബ്ലോഗെഴുത്ത് പരിഹാസം മാത്രംമാകുന്നത് ബോറാണ് .............നിങ്കല്‍ എങ്കിലും ഒന്ന് മാറണം .......ഇതേ ആശയം എത്രയോ ബ്ലോഗര്‍മാരില്‍ കണ്ടിട്ടുണ്ട് ,സ്ഥലവും ആളും മാറുമെന്നു മാത്രം ....സാമൂഹിക തിന്മകള്‍ക്കെതിരെ പൊരുതണം വെറുതെ ചിരിച്ചു തള്ളാന്‍ ഉള്ളതാവരുത് നമ്മുടെ എഴുത്ത്

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അക്കാലഘട്ടത്തിലെ സാമൂഹ്യ തിന്മകള്‍ക്കെതിരായി പടപൊരുതിയ നവോഥാനനായകന്മാരെ പടിയടച്ചും, ഊര് വിലക്കിയും ഉണ്ടാക്കിയെടുത്ത അനാചാരങ്ങളുടെ സാമ്രാജ്യം ഭരിച്ചിരുന്നത് ഇത്തരത്തിലുള്ള മുസ്ല്യാക്കന്മാരായിരുന്നു, അവരുടെ ഘന്‍ഗാംഭീര്യമുള്ള ശബ്ദത്തിനും, ഈണമീട്ടിയുള്ള നീട്ടിപ്പരത്തലിനും ഒന്നും ഇന്ന് ആളെ കിട്ടാതായി എന്നത് പരമാര്തമാണ്.ഒരു സാങ്കല്പിക കഥാപാത്രത്തിലൂടെ ഞാന്‍ എഴുതിയത് താങ്കളെ അലോസരപ്പെടുത്തിയെങ്കില്‍ ക്ഷമിക്കണം. അടിസ്ഥാനവിലയുള്ള ഒരു സാധനം മോഹവില കേറ്റി വില്‍ക്കുന്ന ഈ ഏര്‍പ്പാട് കണ്ടും, സഹിച്ചും വളര്‍ന്ന ഒരാളെന്ന നിലയില്‍ എനിക്ക് ഇതെഴുതാതിരിക്കാനാവില്ല

   ഇല്ലാതാക്കൂ
 40. ഹ ഹ അഹ് അഹ ഹാ...ഞാന്‍ വയള് പരമ്പരയിലാണോ റബ്ബേയുള്ളത്....ഇന്ന് ഈ വയള് കലാരൂപം വംശനാശം സംഭവിച്ചു കൊണ്ടിരിക്കുകയാണെന്നാ അറിവ്!!

  മറുപടിഇല്ലാതാക്കൂ
 41. അജ്ഞാതന്‍2012, ജൂലൈ 27 8:41 PM

  Just to recall our olden times!!!! good Shaji

  മറുപടിഇല്ലാതാക്കൂ
 42. പരീക്ഷ എഴുതാതെ പാസ്സാകാന്‍ കോഴിമുട്ട നേര്‍ന്നാ മതിയാകുവോ ആവോ ?
  ലേലം നൂറില്‍ എത്താതിരുന്നത് കഷ്ടായി ഇക്കാ

  മറുപടിഇല്ലാതാക്കൂ
 43. ഞാനും വായിച്ചു ,,എന്ന് പേര് പറയാന്‍ ഇഷ്ടമില്ലാത്ത ഫൈസല്‍ ബാബു !!!

  മറുപടിഇല്ലാതാക്കൂ
 44. ഹമ്മേ..എന്താ തമാശ...ശരിക്കും ഞാനാ ലേലം വിളി കണ്മുന്നില്‍ കണ്ടുപോയി..മുസ്ല്യാരുടെ ആ മുഖഭാവവും..

  മറുപടിഇല്ലാതാക്കൂ
 45. ഷാജി, ഈ ലേലം വിളി മറന്നു പോയിരുന്നു.... ഓര്‍മപ്പെടുത്തലായി ഈ കുറിപ്പ്!

  മറുപടിഇല്ലാതാക്കൂ
 46. ക്ലൈമാക്സ് കലക്കി.. നര്‍മ്മമായി മാത്രം കാണുന്നു. :) ഓര്‍മ്മകളില്‍ മാത്രമേ ഉള്ളൂ ഈ ലേലം വിളികളിപ്പോള്‍.. ആശംസകള്‍..

  മറുപടിഇല്ലാതാക്കൂ
 47. ഈ ലേലം വിളി പോസ്റ്റ്‌ കൊള്ളാം ഷാജി.
  എന്റെ കുട്ടിക്കാലത്ത്‌ നാട്ടിലെ മദ്രസ്സ മുറ്റത്ത്‌ ഇരുന്നു വഅളു കേട്ടതും. കമ്മിറ്റിക്കാരുടെ ലേലം വിളിയുമൊക്കെ ഓര്‍മ്മ വന്നു.
  എല്ലാ വിധ ഭാവുകളും നേരുന്നു.

  മറുപടിഇല്ലാതാക്കൂ
 48. കൊള്ളാം..
  ചിലർക്ക് വാക്കുകൾ കൊണ്ട് ..സംസാരം കൊണ്ട് ശ്രദ്ധ നേടാൻ കഴിയും..ആ പ്ലസ്സ് പൊയ്റ്റ് നേരായ രീതിയിൽ ഉപയോഗിക്കുമ്പൊൾ അവർ ജനസമ്മതൻ ആകുന്നത്.
  ഇതു പൊലെ ഉള്ളവ ഇനിയും പൊരട്ടെ ട്ടോ..

  എന്റെ ഒരു അനുഭവം പറയാം..

  വീടിന്റെ അടുത്ത് പള്ളിയിൽ ഇതു പൊലെ വാ​‍ാളിന്റെ അന്ന് ലേലം വിളി നടക്കുന്നു.ഒരു പാട് സാദനങ്ങൾ ഉണ്ട്..കോഴി.ആട്.പഴങ്ങൾ,തേങ്ങാക്കോല...അങ്ങനെ..അങ്ങനെ....ഞാനും ചേട്ടനും പോയി..

  തിരിച്ച് വീട്ടിൽ എത്തിയപ്പോൾ അമ്മച്ചി ചോദിച്ചു എന്താ..കിട്ട്യെ...

  അപ്പോൾ ചേട്ടൻ പറഞ്ഞു....തേങ്ങാക്കൊല...

  ശരിക്കും കിട്ടിയത് അതായിരുന്നു.

  മറുപടിഇല്ലാതാക്കൂ
 49. ശരിക്കും രസിച്ചു......... ആശംസകള്‍.................... ......... ബ്ലോഗില്‍ പുതിയ പോസ്റ്റ്‌..... കൊല്ലാം, പക്ഷെ തോല്‍പ്പിക്കാനാവില്ല ............ വായിക്കണേ...............

  മറുപടിഇല്ലാതാക്കൂ
 50. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 51. പാതിരാ സ്റ്റേജുകളില്‍ സുന്നികളും, ഉച്ചക്ലാസ്സുകളില്‍ മുജാഹിദുകളും എല്ലാം അവരവര്‍ക്ക് വേണ്ടി സമ്പാദിച്ചു കൂട്ടാന്‍ വ്യത്യസ്ത മാര്‍ഗ്ഗങ്ങള്‍ അവലംബിക്കാറുണ്ട്...
  കാലം മാറിയപ്പോള്‍ എല്ലാത്തിനും രൂപവും ഭാവവും മാറി എന്ന് മാത്രം!
  എന്നാല്‍ ഇവക്കെല്ലാം പഴയ കാലത്ത് സംശുദ്ദങ്ങളായ ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നു... മതവും സംസ്കാരവും എല്ലാം ജനതയ്ക്ക് പകര്‍ന്നു നല്‍കിയതില്‍ ഇവക്കുള്ള പങ്കു വാക്കാല്‍ നിഷേധിക്കാം..ചരിത്രം പരിശോദിച്ചാല്‍ തിരിച്ചും കാണാം...
  മുജാഹിദ് മൊല്ലമാര്‍ പിരിക്കുന്നതിന്റെ വിശേഷങ്ങള്‍ ഇനിയൊരു സുന്നി കൂടി പോസ്റ്റ് ചെയ്‌താല്‍ കുശാല്‍ ആയി!
  ആദ്യം അപരന്റെ മൂട്ടില്‍ മൂക്ക് വെച്ച് 'നാറുന്നു' എന്ന് പറയുന്ന ഏര്‍പ്പാട് നിര്‍ത്തി താന്‍ ഉള്‍പ്പെടുന്ന വിഭാഗത്തിന്റെ പോരായ്മകളില്‍ ആണ് ശുദ്ധി കലശം നടത്തേണ്ടത്
  സുന്നിയും കൊള്ളാം, മുജാഹിദും കൊള്ളാം.. മനസ്സാണ് മാറേണ്ടത്!
  കോപ്പിലെ സംഘടനയും വെച്ച് പല തരത്തില്‍ പണം പിരിക്കുന്നുണ്ട് എല്ലാരും ... വിദേശത്തും സ്വദേശത്തും...

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ജനങ്ങളുടെ കയ്യില്‍ നിന്നും ശരിയായ മാര്‍ഗത്തിലൂടെ സംഭാവനകള്‍ സ്വീകരിക്കുന്നതിനെ ആരും വിമര്‍ശിക്കും എന്ന് തോന്നുന്നില്ല...പെണ്ണുങ്ങള്‍ക്ക്‌ മുന്നില്‍ പള്ളികളുടെയും , പള്ളിക്കൂടങ്ങളുടെയും പടിയടച്ചിട്ട മൊല്ലമാര്‍ക്ക് അതെ പെണ്ണുങ്ങളെ ചൂഷണം ചെയ്യാനുള്ള മുഖ്യ ഉപാദിയായിരുന്നു അന്ന് ഈ വഅളുകള്‍ , കാലം മാറിയപ്പോള്‍ പാതിരാ വഅളുകള്‍ അന്യം വന്നെങ്കിലും സ്വലാത്ത്‌ പോലുള്ള പുത്തന്‍ ചൂഷണങ്ങള്‍ കൊണ്ടും വീര്‍ക്കുന്നത് മൊല്ലമാരുടെ കീശ തന്നെ..വ്യക്തികളുടെ ആസ്തിയും, സമ്പാദ്യവും വര്‍ധിപ്പിക്കുന്ന തരത്തിലുള്ള പിരിവുകള്‍ കൊണ്ട് സമുദായത്തിനെ എന്ത് നേട്ടം.. ചിന്തിക്കൂ സഹോദരാ

   ഇല്ലാതാക്കൂ
 52. വ്യക്തികളുടെ കീശ വീര്‍പ്പിക്കല്‍ എല്ലായിടത്തും ഉണ്ട്..
  നിങ്ങള്ക്ക് വിരോധം മേല്‍ പറഞ്ഞ മൊല്ലമാരോടാണ്!
  അതിനാല്‍ അത് മാത്രം പൊക്കിപ്പിടിക്കുന്നു
  വിദേശ രാഷ്ട്രങ്ങളില്‍ അറബികള്‍ നിക്ഷേപിച്ച പണത്തിന്റെ പലിശ അവര്‍ ഇന്ത്യ പോലെയുള്ള നാടുകളില്‍ ഇസ്ലാമിന്റെ വളര്‍ച്ചക്ക് എന്ന പേരില്‍ നല്‍കും..
  ആ പണം ഉളുപ്പില്ലാതെ ഇരന്നു വാങ്ങി വിദ്യാഭ്യാസ കച്ചവട കെട്ടിടങ്ങളും, പരസ്പരം മത്സരിക്കാന്‍ പള്ളികളും കെട്ടിപ്പൊക്കും എല്ലാരും!
  നിലവിലെ ഒരു സംഘടനയും ഇതില്‍ നിന്നൊന്നും പൂര്‍ണ്ണമായും മുക്തമല്ല..
  പോയി ശരിക്ക് ഒന്ന് അന്വേഷിച്ചു വന്നാല്‍ മനസ്സിലാകും!
  സുന്നി മൊല്ലമാര്‍ ചില്ലറയായി പിടുങ്ങും, മുജാഹിദ് പാതിരിമാര്‍ മൊത്തമായും...
  നിങ്ങള്‍ തമ്മില്‍ ഒരു സഹകരണത്തില്‍ പോകുന്നതല്ലേ നല്ലത്...
  ഞാന്‍ കട്ടത് നീ പറഞ്ഞാല്‍ നീ കട്ടത് ഞാനും പറയും...എന്നാകും അവസാനം!

  മറുപടിഇല്ലാതാക്കൂ
 53. കോളറ മൂലം മാതാപിതാക്കള്‍ മരണപ്പെട്ടു അനാഥരായ കുട്ടികളെ സംരക്ഷിക്കാന്‍ തിരൂരങ്ങാടിയിലെ തന്റെ വീട്ടുമുറ്റത്ത് എം കെ ഹാജി സാഹിബ് യതീംഖാന തുടങ്ങിയപ്പോള്‍ യതീമുന്‍ ഹാനഹു (യതീമുകളെ വഞ്ചിക്കാന്‍ ആണത്) എന്ന് നോടോട്ടുക്ക് പാടിനടന്നവരാണ് ഇന്ന് യതീംഖാനകളുടെ വാക്താക്കള്‍ ...ഇല്ലാത്ത കുട്ടികളുടെ എണ്ണം പെരുപ്പിച്ചു കാണിച്ചു സ്വദേശത്ത് നിന്നും വിദേശത്തു നിന്നും സമ്പാദിച്ചു കൂട്ടുന്ന കഴുകന്മാര്‍ അനുദിനം തടിച്ചു വീര്‍ക്കുമ്പോള്‍ പാവപ്പെട്ട യാതീമ്കുട്ടികള്‍ വെറും പരസ്യപ്പലക മാത്രം...അറബിപ്പണത്തിന്റെ പലിശ പറ്റാനും, അറബികളെ തെറ്റിദ്ധരിപ്പിച്ചു പണം പിടുങ്ങാനും ഓടി നടക്കുന്നവരില്‍ ഭൂരിഭാഗവും ഈ സുന്നി മൊല്ലമാര്‍ തന്നെയാണ് സഹോദരാ...മലപ്പുറത്ത് നടക്കുന്ന മുട്ടിപ്പടി സ്വലാത്ത്‌ ശേഇഖ് സായിദിന് വേണ്ടിയുള്ള പ്രാര്‍ഥനയാണ് എന്ന് അറബിപ്പത്രങ്ങളില്‍ വ്യാജവാര്‍ത്ത കൊടുത്ത് വരെ പണം പിടുങ്ങുന്ന മൊല്ലമാരെ മുക്കാലിയില്‍ കെട്ടിയടിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു...

  വിദ്യാഭ്യാസ കച്ചവടം ചെയ്യുന്ന കൊള്ളസ്ഥാപനങ്ങളില്‍ നിന്നും വ്യത്യസ്തമായി വിദ്യാര്‍ഥി പ്രവേശനതിലോ, അധ്യാപക നിയമനതിലോ ഒരു രൂപ പോലും കോഴ വാങ്ങാത്ത മുസ്ലിം സ്ഥാപനങ്ങളും ഈ കേരളക്കരയിലുണ്ട് സഹോദരാ.. തിരൂരങ്ങാടിയിലും, അരീക്കോടും, എടവണ്ണയിലും, പുളിക്കലും, എടത്തനാട്ടുകരയിലും ഒക്കെ പോയാല്‍ മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ കീഴില്‍ നടന്നു വരുന്ന ഇത്തരം മാതൃകാ സ്ഥാപനങ്ങള്‍ കാണാം...താന്കള്‍ കണ്ണടച്ചാല്‍ താങ്കള്‍ക്കു മാത്രമേ ഇരുട്ടാവുകയുള്ളൂ

  മറുപടിഇല്ലാതാക്കൂ
 54. ഹൃദയം നിറഞ്ഞ ഓണാശംസകള്‍......... ... ബ്ലോഗില്‍ പുതിയ പോസ്റ്റ്‌ ...... തുമ്പ പൂക്കള്‍ ചിരിക്കുന്നു........ വായിക്കണേ............

  മറുപടിഇല്ലാതാക്കൂ
 55. നര്‍മ്മഭാവന നന്നായി ... നല്ല വായനാനുഭവം തന്നതിന് നന്ദി ....ഓണാശംസകള്‍ !

  ഓ ടോ :താങ്കളെപ്പോലെയുള്ളവരുടെ ബ്ലോഗ്‌ രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു പുതിയ ബ്ലോഗ്‌ തുടങ്ങി. കഥപ്പച്ച..( വലിയ കഥയൊന്നുമില്ല...! )..എങ്കിലും അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു. (ക്ഷണിക്കുവാന്‍ വൈകിപ്പോയി .. എങ്കിലും ഒന്നവിടം വരെ വരണേ പ്ലീസ് ) :))

  മറുപടിഇല്ലാതാക്കൂ

വായനക്കാര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ കമന്റ് കോളത്തില്‍ രേഖപ്പെടുത്താം Sign in ചെയ്യാന്‍ കഴിയാത്തവര്‍ Name/URL ഓപ്ഷന്‍ വഴി പേരും സ്ഥലവും നല്‍കി അഭിപ്രായം രേഖപ്പെടുത്തുക.