സെവന്‍സ് ഫുട്ബാളിനായി മുള കൊണ്ട് കെട്ടിയുണ്ടാക്കിയതാണ് താല്‍കാലിക ഗ്യാലറി. പ്രശസ്തമായ കോഴിക്കോട്-മലപ്പുറം ടീമുകള്‍ തമ്മിലാണ് അന്ന് മല്‍സരം നടക്കുന്നത്. നിറയെ ആള്‍കൂട്ടം. ഫുട്ബാള്‍ കമ്പക്കാരനായ ഹാജിയാരും നേരത്തെ തന്നെ വന്നു സ്ഥലം പിടിച്ചിരുന്നു.. ഇരു ടീമുകളുടെയും പതാകകളുമായി ആരാധകര്‍ ആരവം തുടങ്ങിക്കഴിഞ്ഞു.. ഗ്യാലറി നിറഞ്ഞു കവിഞ്ഞിരിക്കുന്നു.
എല്ലാവരുടെയും കണ്ണുകള്‍ ഒരു പന്തിലേക്ക് തന്നെ, കണ്ണഞ്ചിപ്പിക്കുന്ന ഷോട്ടുകളും, ത്രസിപ്പിക്കുന്ന പാസ്സുകളുമായി പന്ത് കാലുകളില്‍ നിന്നും കാലുകളിലേക്ക് പായുന്നു. മൈതാനത്തിന്റെ പാതി പിന്നിട്ടാല്‍ മതി, ഗ്യാലറിയില്‍ നിന്നും ജനം ആരവം മുഴക്കാന്‍ തുടങ്ങും.. കളിയുടെ ആവേശം മൂത്ത് മൂത്ത്, മൂര്‍ദ്ധന്യത്തില്‍ എത്തിയിരിക്കുന്നു..ആരും ഇത് വരെ ഗോളടിച്ചിട്ടില്ല..
മൈതാനത്തിന്റെ പാതിയും പിന്നിട്ടു പന്തുമായി പായുന്ന മലപ്പുറം ടീമിന്റെ കളിക്കാരനെ എല്ലാവരും കയ്യടിച്ചു പ്രോല്‍സാഹിപ്പിച്ചു, എതിര്‍ ടീമായ കോഴിക്കോടിന്റെ പെനാല്‍ട്ടി ബോക്സും കടന്നു മുന്നേറുകയാണ് ആ പയ്യന്‍ .. തികഞ്ഞ പന്തടക്കത്തോടെ പയ്യന്‍ ഗോള്‍ പോസ്റ്റിനടുത്തെത്തിയിരിക്കുന്നു.. ഗ്യാലറിയിലെ മൊത്തം കണ്ണുകളും ആ പയ്യന് പിന്നാലെ പായുകയാണ്. നിസ്സഹായനായി കണ്ണ് തള്ളി നില്‍ക്കുന്ന ഗോള്‍ കീപ്പറെയും കബളിപ്പിച്ചു പന്ത് അതാ വലയിലേക്ക്.....ഗോള്‍ , പിന്നെ ഒരാരവമായിരുന്നു...ഗ്യാലറി ഒന്നാകെ എഴുന്നേറ്റു നിന്ന് ആര്‍ത്തു വിളിച്ചു, ഗോള്‍ ...ഗോള്‍ എങ്ങും ആവേശം അലകടലായി മുഴങ്ങി... അന്തരീക്ഷത്തില്‍ കൊടുങ്കാറ്റു പോലെ അലയൊലികള്‍ തീര്‍ത്തു..പക്ഷെ, ഗോള്‍ ആരവങ്ങള്‍ക്കിടയിലും അനങ്ങാതെ അങ്ങനെ ഗ്യാലറിയില്‍ തന്നെ ഇരിക്കുകയാണ് ഹാജിയാര്‍.. കാണികള്‍ പെട്ടന്ന് എഴുന്നേറ്റ ആ നിമിഷം മുതല്‍ ഹാജിയാരുടെ കണ്ണില്‍ നിന്നും പൊന്നീച്ച പാറുകയാണ്.. എഴുന്നേല്‍ക്കാനോ, ഇരിക്കാനോ വയ്യാത്ത വല്ലാത്തൊരു അവസ്ഥയിലായി ഹാജിയാര്.
കാണികള്‍ എണീറ്റപ്പോള്‍ ഗ്യാലറിയിലെ മുളകള്‍ തമ്മില്‍ അടുത്തു, ഗ്യാപ്പില്‍ കിടന്നിരുന്ന ഹാജിയാരുടെ സുനാപ്ലി അതോടെ മുളങ്കാലുകള്‍ക്കിടയിലായി.. കളസം ധരിക്കാത്തതിനാല്‍ സുനാപ്ലി പൂര്‍ണ്ണമായും മുളകള്‍ക്കിടയില്‍ കിടന്നു ഞെരുങ്ങുകയാണ്. വേദന കൊണ്ട് പുളയുന്ന ഹാജിയാരെ ആരും ശ്രദ്ധിക്കുന്നേയില്ല. കുടുങ്ങിക്കിടക്കുന്ന സുനാപ്ലി എങ്ങനെയെങ്കിലും ഒന്ന് പുറത്തെടുക്കാനുള്ള തത്രപ്പാടിലായി പിന്നെ ഹാജിയാര്.
രണ്ടും കല്‍പ്പിച്ചു വലിച്ചെടുത്താലോ എന്ന് കരുതി, രണ്ടു തവണ പരീക്ഷണവും നടത്തി നോക്കി, പക്ഷെ വേദനയായിരുന്നു ഫലം.. എത്രയായിട്ടും ഗോള്‍ വീണ ആവേശം നിലക്കുന്നില്ല.. എല്ലാവരും ഇരുന്നാലല്ലേ ഗ്യാലറിയിലെ മുളകള്‍ തമ്മില്‍ അകന്നു വീണ്ടും ഗ്യാപ് ഉണ്ടാവുകയുള്ളൂ..ഹാജിയാര് പിറു പിറുത്തു... എന്നിട്ടും കാണികള്‍ ഇരിക്കണ്ടേ.. ആര്‍പ്പുവിളി തന്നെ, ആര്‍പ്പുവിളി! ഹാജിയാര്‍ക്ക് ക്ഷമ കെട്ടു.. അവസാനം ഒറ്റശ്വാസത്തില്‍ ഹാജിയാര് ഉറക്കെ വിളിച്ചു പറഞ്ഞു 'ഇരിക്കി, ഇരിക്കി ..എല്ലാരും ഇരിക്കി.. ഇഞ്ഞും ഗോളടിക്കും..'

മുന്നറിയിപ്പ്: കളി കാണാന്‍ പോകുമ്പോള്‍ അടിയില്‍ കളസം ധരിക്കാത്തവര്‍ക്ക് ...