വന്നു കുടുങ്ങിയവര്‍

2012, ഫെബ്രുവരി 15

മാപീ ഡിസ്കൌണ്ട്

മലയാളികളെ പോലെ തോളില്‍ കയറി ചെവി തിന്നുന്നവരല്ല ഫിലിപ്പീനികള്‍ . ബംഗാളികളെ പോലെ അണ്ണാക്കില്‍ കയറി കസേരയിട്ട് സംസാരിക്കുന്ന ശീലവുമില്ല, അനാവശ്യമായി തര്‍ക്കിക്കാറുമില്ല. യമനികളെ പോലെ കുളിക്കാത്തവരോ, പല്ല് തേക്കാത്തവരോ അല്ല, സംസാരിക്കുമ്പോള്‍ മുമ്പില്‍ നില്‍ക്കുന്നവരുടെ മുഖത്തേക്ക് മഴ പെയ്യിക്കുന്ന പരിപാടിയുമില്ല. പാകിസ്ഥാനികളെ പോലെ ജുബ്ബയുടെ പോക്കറ്റില്‍ തന്നെ എപ്പോഴും കയ്യിട്ടു സിലോണിലെക്ക് ട്യൂണ്‍ ചെയ്യുന്ന ഡിങ്കോള്‍ഫിക്ക പണിയോ,  തിരിഞ്ഞോ, കുനിഞ്ഞോ നില്‍ക്കുന്ന പയ്യന്‍സിന്റെ ടൂ മൂണ്‍ ജംഗ്ഷനിലേക്ക് തന്നെ നോക്കി കണ്ണിറുക്കുന്ന സുടോള്‍ഫിക്ക പരിപാടിയോ ഇല്ല... (ജീന്‍സും ട്രൌസറും ഒക്കെ  ധരിച്ച് നടക്കുന്ന ഫിലിപ്പീനികള്‍ സിലോണ്‍ ട്യൂണ്‍ ചെയ്യാന്‍ നിന്നാല്‍ രണ്ടും ഊരിപ്പോന്നു അങ്ങ് മനിലയിലേക്ക് പാര്‍സല്‍ അയക്കേണ്ടി വരും, അതല്ലെങ്കില്‍ സ്വദേശി  കുട്ട്യേള്‍ക്ക് കളിക്കാന്‍ കൊടുക്കേണ്ടി വരും ..ന്തേ അതെന്നെ..)

കല്യാണം കഴിക്കാതെയും മാര്യേജ് സര്‍ട്ടിഫിക്കറ്റ്‌ തരപ്പെടുത്തുന്ന തട്ടിപ്പ് ഒഴിച്ച് നിറുത്തിയാല്‍ പിടിച്ചു പറി, മോഷണം, വിസ തട്ടിപ്പ് അങ്ങനെയുള്ള പരമ്പരാഗത കലകളില്‍ ഫിലിപ്പീനികള്‍ക്ക് ഗപ്പോന്നും കിട്ടിയിട്ടില്ല. പൊതുവേ നിഷ്കളങ്കരാണ് ഫിലിപ്പീനികള്‍ ,ആര്‍ക്കും എളുപ്പത്തില്‍ കെണിയിലും, വലയിലുമൊക്കെ വീഴ്ത്താന്‍ പറ്റുന്ന പച്ചപ്പാവങ്ങള്‍ . ഹായ് കബയാന്‍ പറേ എന്ന് അങ്ങോട്ട്‌ സംബോധന ചെയ്‌താല്‍ പിന്നെ ഊര വളച്ചു നടപ്പുറം കാട്ടിത്തരും, അവിടെ രണ്ടെണ്ണം പൊട്ടിച്ചു കൊടുത്താല്‍ പോലും  'ലെയിഷ്‌ ഹാദാ' എന്ന് ചോദിക്കും,അത്രേയുള്ളൂ.. തിരിച്ചു തല്ലൂല, അതാണ്‌ ശീലം. ഒന്ന് ചിരിച്ചാല്‍ മാത്രം മതി, ചില ഫിലിപ്പീനി പെണ്ണുങ്ങള്‍ ഞമ്മളെ കല്യാണം കഴിച്ചതായി സര്ട്ടിഫികറ്റ്‌ വരെ ഉണ്ടാക്കും. അതാണ്‌ ജാതി...(ജസീ.... എന്നെ വിശ്വസിക്കണേ)  ഒരു ചുരിദാറോ, മിഡിയോ മാറ്റുന്ന  ലാഘവത്തോടെ മാത്രമേ അവര്‍ കല്യാണത്തെ  കാണുന്നുള്ളുവോ? ഒരാള്‍ തന്നെ രണ്ടും മൂന്നും മാര്യേജ് സര്ടിഫികറ്റുകള്‍ തര്‍ജ്ജമക്ക് കൊണ്ട് വരുമ്പോള്‍ അങ്ങനെ തോന്നിപ്പോയിട്ടുണ്ട്.. മുള്ള് പോയി ഇലയിലേക്ക് വീണാലും, ഇല പോയി മുള്ളിലേക്ക് വീണാലും ഇവിടെ കേടു പറ്റുക മുള്ളിനാണെന്ന് മാത്രം.... അങ്ങിനെ എത്രയെത്ര മുള്ളുകള്‍ കുറ്റിയും, കോലും പറിച്ചു നാട്ടിലേക്ക് പോയി, ഇലകള്‍ കുട്ടികളെയും പറിച്ചു മനിലയിലേക്കും പോയി.....ഫിലിപ്പീനില്‍ നിന്നും ഒരു റജീനയോ, ഒരു റൗഫ്‌ അളിയനോ ഉണ്ടാകാതെ പോയത് കൊണ്ട് പലര്‍ക്കും മുഖമുയര്‍ത്തി നടക്കാന്‍ പറ്റുന്നു എന്ന് മാത്രം.
 
ഇകാമ പോലെ തന്നെ മാര്യേജ് സര്‍ട്ടിഫിക്കറ്റും തര്‍ജ്ജമ ചെയ്തു കയ്യില്‍ കൊണ്ട് നടന്നാല്‍ അണ്ഡകടാഹം തന്നെ ഇളകിയാലും പ്രശനമില്ലാന്നാണ് ഇവറ്റകളുടെ മനസ്സിലിരിപ്പ്,  ഏതു ഫിലിപ്പീനിയുടെ ബാഗ് പരിശോധിച്ചാലും ഒന്നോ രണ്ടോ മാര്യെജ് സര്‍ട്ടിഫിക്കറ്റ്‌ കാണാനാകും. ഫിലിപ്പീന്‍സില്‍ നിന്നും അറബ് നാടുകളിലേക്ക് ഏറ്റവും കൂടുതല്‍ കയറ്റി അയക്കുന്ന പ്രധാന ഉല്‍പ്പന്നമാണ് ഈ മാര്യെജ്‌ സര്‍ട്ടിഫിക്കറ്റ്‌. ഫിലിപ്പീനീ ഭാഷയിലുള്ള ഈ സര്‍ട്ടിഫിക്കറ്റുകള്‍ അറബിയിലേക്ക് മൊഴിമാറ്റം നടത്താന്‍ പലപ്പോഴും ഫിലിപ്പീനികള്‍ ഒഫീസിലെത്താറുണ്ട്. അത് കൊണ്ട് തന്നെ  ഫിലിപ്പീനി വരുന്ന ആ ചൂരും, മണവും അടിക്കുമ്പോള്‍ ഓഫീസില്‍ നിന്നും കൈ കൊണ്ട് 'യെസ് കബയാന്‍' എന്ന് പറഞ്ഞു അഭിവാദ്യം ചെയ്യാറുമുണ്ട്.  മോണാലിസയെ പോലെ ചിരിച്ചും, പോളിംഗ് ബൂത്ത്‌ ഏജന്റുമാരെ പോലെ പല്ലിളുത്തിയും അവരെ അകത്തേക്ക് ക്ഷണിച്ചാല്‍ പിന്നെ ഓഫും കീഫും ഞമ്മക്കില്ല്യ.. മാലീല്‍ വീണത്‌ ഗോള്‍ ..അതെന്നെ..

എന്ത് വാങ്ങാന്‍ ചെന്നാലും  ഫിലിപ്പീനി ആദ്യം വില ചോദിക്കും, വില കേട്ടാല്‍ പിന്നെ മാപീ ഡിസ്കൌണ്ട് എന്ന അടുത്ത ചോദ്യമുയരും. അത് കൊണ്ട് തന്നെ ഫിലിപ്പീനിയോട്  എല്ലാവരും നൂറ്റൊന്നു ശതമാനം ടാക്സ്‌ കുട്ടിയേ പറയൂ. ഇരുപതു റിയാലുള്ള സാധനത്തിനു അമ്പത് റിയാല് പറയും,
അപ്പോള്‍  തന്നെ ഫിലിപ്പീനി വില പേശാന്‍ തുടങ്ങും.
'മാപീ പോര്‍ട്ടി പൈവ്‌ .. പറേ..മാപീ ഡിസ്കൌണ്ട് '
നിഷ്കളങ്കമായ  ആ ചോദ്യത്തിന് മുമ്പില്‍ ചില്ലറ നാട്യങ്ങള്‍ നടിച്ച് അഞ്ചു റിയാല് കുറക്കുകയും ചെയ്യും, നമ്മുടെ മന്മോഹന്‍ജി പെട്രോളിന് അഞ്ചു രൂപാ കൂട്ടിയിട്ട് രണ്ടു രൂപാ കുറയ്ക്കുന്ന പണിയില്ലേ അത് പോലെ ഒരുടായിപ്പ് അത്രേയുള്ളൂ.. തര്‍ജ്ജമക്ക് വന്നാലും തഥൈവ.

ഫിലിപ്പീനി ഏതു ഉന്നത തസ്തികകളില്‍ ജോലി ചെയ്യുന്നവരാണെങ്കില്‍ പോലും ഈ മാപീ ഡിസ്കൌണ്ട് അവരുടെ കൂടെ പിറപ്പാണ്. റിയാദിലെ തിരക്കേറിയ ഒരു സിഗ്നലില്‍ അതിരാവിലെ ഓഫീസിലേക്ക് പോകുന്ന ഒരു ഫിലിപ്പീനി ട്രാഫിക്‌ നിയമം ലംഘിച്ചത്രേ, പിന്നാലെ ചെന്ന് പിടികൂടിയ ട്രാഫിക്‌ പോലീസ്‌ ഫിലിപ്പീനിയുടെ ലൈസന്‍സും മറ്റും പരിശോധിച്ച് നൂറു റിയാല്‍ പിഴ ചുമത്തുകയും ചെയ്തു, ഉടന്‍ ഫിലിപ്പീനിയുടെ ചോദ്യം 'മാപീ ഡിസ്കൌണ്ട്..പറേ

നമസ്കാരത്തിനു  ബാങ്ക് വിളിച്ച സമയത്ത് നഗരത്തില്‍ അലഞ്ഞു തിരിയുന്ന ഫിലിപ്പീനിയെ മതകാര്യ പോലീസ്‌ പിടിച്ചത്രേ, വണ്ടിയിലിട്ടു കൊണ്ട് പോയി മതകാര്യ പോലീസിന്റെ ആസ്ഥാനത്ത് എത്തിച്ചു. പോലീസ്‌ അവിടെ വെച്ച് ഫിലിപ്പീനിയോടു നാല് റക്അത് നിസ്കരിക്കാന്‍ വേണ്ടി പറഞ്ഞത്രേ..അപ്പോളും ഫിലിപ്പീനിയുടെ ചോദ്യം  'മാപീ ഡിസ്കൌണ്ട് ....പറേ

അറബിയില്‍ ഫീ എന്ന് പറയേണ്ടത് ഫിലിപ്പീനി പീ എന്നെ പറയൂ, ബംഗാളി ഇകാമക്ക് ഒക്കാമ എന്ന് പറയുന്നതിനാലും, മിസ്‌രികള്‍  ജവാസ്‌ (പാസ്പോര്‍ട്ട്‌) എന്നതിന് ഗവാസ് എന്ന് പറയുന്നതിനാലും ഫിലിപ്പീനിയേ ആരും തിരുത്താനും പോകാറില്ല. ഫിലിപ്പീനി പീ എന്ന് പറഞ്ഞാല്‍ അത് ഫീ ആയി പരിഗണിക്കപ്പെടുന്നു അറബ് നാടുകളില്‍... വളവില്‍ നിന്നും ഹോണടിക്കാതെ വന്ന ഒരു യമനിയുടെ വണ്ടി ഫിലിപ്പീനിയുടെ വണ്ടിയില്‍ വന്നിടിച്ചു. ശാന്തനായ ഫിലിപ്പീനിയോട് യമനി കയര്‍ക്കാന്‍ തുടങ്ങി. ട്രാഫിക്‌ പോലീസെത്തി പരിശോധിക്കുകയാണ്. യമനി അറബിയില്‍ പോലീസിനോട് അവന്റെ ഭാഗം ന്യായീകരിക്കുമ്പോള്‍ ഫിലിപ്പീനി അറബിയില്‍ തപ്പി തടഞ്ഞു പറഞ്ഞത്രേ.. 'അന പീ(ഫീ) പീ പീ പീ..ഹുവ മാപീ പീ പീ പീ..ഡും...
ഫിലിപ്പീനികളുടെ ആ ചൂരും, മണവും ഇഷ്ടപ്പെടാത്ത എന്റെ ഭാര്യ സഹോദരീ ഭര്‍ത്താവ് കൂടിയായ പ്രിയ സഹോദരന്‍  ശിഹാബുല്‍ ഹഖ്‌ മോങ്ങത്തിനു  ഈ പോസ്റ്റ്‌ സമര്‍പ്പിക്കുന്നു.

94 അഭിപ്രായങ്ങൾ:

 1. അന ഫീ പി പി പി.. മാ പി ഹുവ പി പി പി ഡും!

  ലളിതമായ ആക്സിഡന്റ് റിപ്പോർട്ട്!

  നന്നേ രസിച്ചു, ഷാജി!

  അഭിനന്ദനങ്ങൾ!

  മറുപടിഇല്ലാതാക്കൂ
 2. നല്ല നര്‍മ്മം. ആസ്വദിച്ചു.

  മറുപടിഇല്ലാതാക്കൂ
 3. ഇങ്ങളെ സമ്മതിക്കണം ഈ ആകെ മൊത്തം ടോട്ടല്‍ പ്രശ്നങ്ങള്‍ക്ക് ഇടയിലും ഈ മാപീ ദിസ്ക്കൌന്റ്റ്‌ നന്നായിട്ടുണ്ട് ...അതെന്നെ

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. പ്രശ്നങ്ങളെ എങ്ങനെ തരണം ചെയ്യാം എന്ന് ഇപ്പോള്‍ മനസ്സിലായില്ലേ...നന്ദി വരവിനും കൊട്ടിനും

   ഇല്ലാതാക്കൂ
 4. "അന പീ .പീ പീ.. ഹുവ മാപീ പീ പീ.." ന്നെ കൊണ്ട് വയ്യ ചിരിക്കാന്‍ .

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അല്ലാ ങ്ങള് ഇതൊക്കെ മാതൃഭൂമി വിറ്റ് നടന്നപ്പം പത്രതീന്നു വായിചിട്ടില്ല്യെ...ന്നാലും നന്ദി ണ്ട്

   ഇല്ലാതാക്കൂ
 5. പീ പീ മാപീ പീ
  നര്മം ആസ്വദിച്ചു

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഇടക്കൊക്കെ ഈ അയല്‍വാസിയെ വന്നു കണ്ടു പോകണേ .ചെമ്മാടാ നന്ദി ...

   ഇല്ലാതാക്കൂ
 6. ഹഹഹഹഹ്ഹാ
  പിപിപിപിപിപ്
  ഹഹഹഹ്ഹഹഹാ

  ഫിലിപീന്‍ ആരേയും ഒന്നും ചെയ്യില്ല എന്നത് സത്യം, പക്ഷെ അവരെ ആരങ്കിലും ആക്രമിച്ചാല്‍ അവിടെ ഒരു ഹ്യു പി ക്യു എന്ന ശബ്ദം കേള്‍ക്കാം.......
  ഈ ഇടക്ക ജിദ്ദയിലെ ഒരു സഥലത്ത ഒരു ഫിലിപിനിയെ കേറി പിടിക്കാന്‍ ശ്രമിച്ച കറുപ്പനെ അവര്‍ അടിച്ചിട്ടു.....
  ഇവര്‍ സ്ക്കുളില്‍ കുന്‍ഫു പോലെ ഒരു സമ്പവം അവരുടെ ജിംനാസ്റ്റി സബ്ജക്ടില്‍ ഉണ്ട് പോലും അത് കൊണ്ട് ഫിലുപ്പുകളോട് കളിക്കുമ്പോള്‍ ശ്രദ്ധിക്കുക , മര്‍മം നോക്കി കിക്ക് കിട്ടും

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഷാജു ഞമ്മളെ പേടിപ്പിക്കല്ലേ,,ഇവിടെ ഞാന്‍ താമസിക്കുന്നതിനു അപ്പുറത്ത് ഫിലിപ്പീനി മാര്‍കറ്റ് ആണ്...

   ഇല്ലാതാക്കൂ
 7. ആദ്യപാരഗ്രാഫ് തന്നെ തകര്‍ത്തു ഷാ.

  'പീ'യുടെ മറ്റൊരു കഥ ഇങ്ങനെ:
  വീട്ടുജോലിക്ക് ഉണ്ടായിരുന്ന ഫിലിപ്പീനിയെ അറബി ക്യാന്‍സല്‍ചെയ്തു. എയര്‍പോര്‍ട്ടില്‍ വെച്ച് പെണ്ണ് അറബിയോട് ചോദിച്ചു.
  "പക്കിങ്ങ് പക്കിങ്ങ് മാപീ പുലൂസ്‌..?"

  (എന്ന്വെച്ചാ ഇതുവരെ കളിച്ച 'കളി'ക്ക് പ്രതിഫലമൊന്നും ഇല്ലേന്ന്!)

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ആശ്രമത്തില്‍ നിന്നും വേലി ചാടി വന്ന വിശുദ്ധ കണ്ണൂരാന്‍ പിതാവിന് സ്തോത്രം...

   ഇല്ലാതാക്കൂ
 8. അന പീ(ഫീ) പീ പീ പീ..ഹുവ മാപീ പീ പീ പീ..ഡും...

  നര്‍മ്മം നന്നായി പരപ്പനാടാ....
  ആശമസകള്‍.....

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ആശംസകളില്‍ അച്ചര പിസാസ്‌ കയറി...

   ഇല്ലാതാക്കൂ
  2. ഈ അച്ചരപ്പുടത ഞമ്മള് മലപോറത്കാര്ക്ക് മാത്രെള്ളൂ ല്ലേ ലാക്കട്ടരെ..നന്ദി

   ഇല്ലാതാക്കൂ
 9. മാ പി പി പി ....ഡും ...
  രസിച്ചു വായിച്ചു ഷാജി ക്കാ

  മറുപടിഇല്ലാതാക്കൂ
 10. നര്‍മത്തില്‍ ചാലിച്ച് ഒരു ജനവിഭാഗത്തെക്കുറിച്ചുള്ള അറിവ് തന്നു....

  മറുപടിഇല്ലാതാക്കൂ
 11. പീപീപീ ഡുംഡും ,നന്നായി ,പിലിപ്പിന്നികളെ ഞമ്മള്‍ പണ്ടേ നോട്ടം ഇട്ടിരുന്നതാ ,ഏതായാലും മാപീ മുസ്കില്‍ ,,,

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. നോട്ടം ഇടുന്നത് ഒക്കെ കൊള്ളാം , മുള്ള് കോറതിരുന്നാല്‍ മതി ..നന്ദി അഭിപ്രായത്തിനു

   ഇല്ലാതാക്കൂ
 12. ഹ ഹ ഹ വളരെ നന്നായി പരപ്പനാടന്‍!
  ജിദ്ദയിലെ ബലദില്‍ താമസിക്കുമ്പോള്‍ ചുറ്റുവട്ടം മുഴുവന്‍ ഫിലിപ്പീനികളായിരുന്നു.
  ജീന്‍സും ടീഷര്‍ട്ടും കയിലൊരു കോളയും.
  പിന്നെ ഇവരുണ്ടാക്കുന്ന ഏതോഭക്ഷണത്തിനു ഭയങ്കര നാറ്റമായിരുന്നു.
  അത് പേടിച്ച് ഇപ്പോഴും അങ്ങോട്ടടുക്കാന്‍ എനിക്ക് മടിയാണ്.
  കൂട്ടുകാര്‍ പറയും അത് പൂച്ചയെ ചുടുന്നതാണെന്ന്!

  നല്ല നര്‍മ്മത്തോടെ പറഞ്ഞു.
  കണ്ണൂരാന്റെ കമന്റും ചിരിപ്പിച്ചു.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. റിയാദിലെ ബത്ത്ഹയില്‍ നിന്നും റൂമിലേക്ക്‌ പോകുന്ന വഴിയാണ് ഫിലിപ്പീന്‍ മാര്കറ്റ്‌, അവിടെയെത്തുമ്പോള്‍ എന്നും ആ ചൂരും മണവും മൂക്കിലേക്ക് തുളച്ചു കയറാറുണ്ട്...പലപ്പോഴും കൂടെയുണ്ടാകാറുള്ള ഭാര്യാ സഹോദരീ ഭര്‍ത്താവ് ശിഹാബിന് ഈ മണം തീരെ ഇഷ്ടമല്ല..നന്ദി നൌഷാദ് ഭായ് വായനക്കും, അഭിപ്രായത്തിനും

   ഇല്ലാതാക്കൂ
 13. ഷാജി നര്‍മ്മത്തില്‍ ഒരു മുന്നേറ്റം നടത്തി കൊണ്ടിരിക്കയാണ് ഇപ്പോള്‍ ...
  ഫിലിപീനികളെ കുറിച്ച് നല്ലൊരു പഠനം സാധ്യമായി ഈ പോസ്റ്റ്‌ കൊണ്ട്.
  കണ്ണൂരാന്റെ കമന്റ്‌ ശരിക്കും ചിരിപ്പിച്ചു.
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. പ്രിയപ്പെട്ട വേണുവേട്ടാ..നിങ്ങളുടെയൊക്കെ പ്രോത്സാഹനത്തിന്റെ രഥത്തിലേറിയാണ് ഈ യാത്ര. നന്ദിയും, കടപ്പാടും ഉണ്ട് വായനക്കും, അഭിപ്രായത്തിനും

   ഇല്ലാതാക്കൂ
 14. ഞാൻ ജോലി ചെയ്യുന്നത് അവർക്കിടയിലാണ്... മറ്റുള്ളവരുടെ സ്വകാര്യതയിലിടപെടാത്ത ‘പാര‘ പരിപാടികൾ വളരെ കുറഞ്ഞവരായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. രസികൻ പോസ്റ്റ്.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. എനിക്കും അവരുമായി കൂടുതല്‍ ഇടപഴകാന്‍ അവസരം കിട്ടിയിട്ടുണ്ട്. അതിന്റെ ഓരോര്മ്മകുറിപ്പാണ് ഈ പോസ്റ്റ് ..നന്ദി ബെഞ്ചാലി അഭിപ്രായത്തിനു

   ഇല്ലാതാക്കൂ
 15. ഈ പി പി പി കഥ എവിടെയോ ഒരു കഥയായിട്ട് തന്നെ വായിച്ചതോര്‍ക്കുന്നു... അത് കൊണ്ട് അത് അത്ര രസായി തോന്നിയില്ല.... അതുവരെയുള്ള വിവരണങ്ങള്‍ നന്നായിരുന്നു... എനിക്കും അവരെ കുറിച്ച് ഇതേ അഭിപ്രായമാണ്... പച്ച പാവങ്ങള്‍...

  പിന്നെ അവരെ കാണുമ്പോള്‍ ഒരു സ്വകാര്യ സങ്കടം ഉണ്ടാകാറുണ്ട്... അത് എന്താന്ന് വച്ചാല്‍... അവര്‍ക്ക് മുക്കാല്‍ ഭാഗം കാണുന്ന വിധത്തിലുള്ള ട്രൌസറും പേരിനൊരു ബനിയനും ഇട്ടു എവിടെയും പോകാം... നമ്മള്‍ മല്ലൂസിനു ലുങ്കി ഉപയോഗിച്ച് കൂടാ... :(

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. കേട്ടത് തന്നെയാണ് ഞാനും, അത് മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുത്തു എന്ന് മാത്രം ..പിന്നെ ലുങ്കി ;അതെന്റെയും ഒരു നഷ്ടമായി ഞാന്‍ കാണുന്നു..നന്ദി ഖാദു

   ഇല്ലാതാക്കൂ
 16. അന പീ പി ഹുവ മാഫീ പീപീ.. ഇത് മുമ്പ് കേട്ടതാണല്ലോ ഭായ്, ഇത് കേട്ടിട്ട് പത്ത് കൊല്ലമെങ്കിലുമായി. പിലിപ്പിനോ ബിസേസങ്ങൾ ജോറായി.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. കണ്ടതും, കേട്ടതുമാല്ലാതെ പിന്നെ എന്ത് കോപ്പിലെ പരിപാടിയാ മോനെ ഈ ബ്ലോഗെഴുത്ത്..നന്ദി ണ്ട് ട്ടോ അഭിപ്രായത്തിനു

   ഇല്ലാതാക്കൂ
 17. നിങ്ങള്‍ സൗദി ഫിലിപ്പീനിയെയല്ലേ കണ്ടിട്ടുള്ളൂ. ദുബായ് ഫിലിപ്പീനിയുടെ ഒരു തരം കണ്ണൂരാന്‍ പറഞ്ഞില്ലേ. മറ്റൊരു കഥയിതാ: ഈജിപ്ഷ്യന്‍ ഒരു വീക്കെന്റിനു ഫിലിപ്പീനിയെയും പൊക്കി റൂമില്‍ ചെന്നു 'കൂടിയാട്ടം' കളി തുടങ്ങി. കൂടിയാട്ടത്തില്‍ തുടക്കക്കാരിയായ പില്ലു ഗേള്‍ അലറി: ഐ ഫീല്‍ പെയ്ന്‍! ഐ ഫീല്‍ പെയ്ന്!!. ഇത് കേട്ട മിസ്റിയുടെ പ്രതികരണം. ഐ നോ.. ഐ നോ യു ഫിലിപ്പീനി.. ഐ ഗിവ് മണി..നോ ബ്രോബ്ലം!!

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ദുബായ് ഫിലിപ്പീനി കഥ ഉഷാറായി ട്ടോ ..നന്ദി വായനക്കും അഭിപ്രായത്തിനും

   ഇല്ലാതാക്കൂ
 18. ഇങ്ങളു ഈ പുട്ടിനു തേങ്ങ ഇടുമ്പോലെ എല്ലാർക്കും നന്ദി .. നന്ദി എന്നെഴുതാതെ മു:ഷാ: ഭായ്... ത്തിരി കാത്ത്ക്ക്... എല്ലാർക്കും ഞമ്മക്ക് ഒന്നായ്റ്റ് കൊടുക്കാല്ലോ... അതല്ലേ നല്ലത്... ഡിസ്കൗണ്ട് ഇല്ലാണ്ട്...

  രസിപ്പിച്ചു.. ചിരിപ്പിച്ചു...

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. എല്ലാരും ഒന്നായ്റ്റ് ബന്നു ബായ്ച്ചി പോയാലല്ലേ കോയാ...ഞമ്മളും ഒന്ന് ജീവിച്ചു പൊയ്ക്കോട്ടേ ന്റെ തിക്കൊടീ ..നന്ദി ങ്ങക്കും

   ഇല്ലാതാക്കൂ
 19. ഫിലിപ്പൈനികളെ പരിചയപ്പെടുത്തിയതിനു നന്ദി..

  മറുപടിഇല്ലാതാക്കൂ
 20. നേരത്തെ വായിച്ചിരുന്നു. ആദാ പീ കലക്കി പെരെ... :-) നര്‍മ്മം ഉഷാറായി അവതരിപ്പിച്ചു...

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഒളിച്ചിരുന്ന് വായിച്ചും, വേലി ചാടി വന്നു കമന്റിട്ടും നടക്കുന്ന മലയാളത്തിന്റെ ശ്രീക്കും ഞമ്മളെ നന്ദി

   ഇല്ലാതാക്കൂ
 21. rasakaramayi thanne avatharippichu..... aashamsakal............ blogil puthiya post PRITHVIRAJINE PRANAYICHA PENKUTTY... vayikkumallo...........

  മറുപടിഇല്ലാതാക്കൂ
 22. 'അന പീ(ഫീ) പീ പീ പീ..ഹുവ മാപീ പീ പീ പീ..ഡും...

  ഏത് പൊട്ടക്കണ്ണൻ പോലീസിനും കാര്യം പിടികിട്ടുമേ.. അത്രേം പോരേ..

  മറുപടിഇല്ലാതാക്കൂ
 23. മഖേല്‍ മാര്‍ക്വിസ്‌ ചക്കലമങ്ങ....അങ്ങനെയേതാതാണ്ടൊരു പേരാണവന്‍പറഞ്ഞത്...
  ആ പേരിനു വഴങ്ങാനുള്ള ബലം എന്‍റെ നാക്കിനില്ലാത്തതിനാല്‍ വിളി "ചക്കമാങ്ങ" എന്നാക്കി....
  മനില സബര്‍ബനില്‍ നിന്നാണ് കക്ഷി...വെള്ളപ്പൊക്കം, ദാരിദ്ര്യം,കഷ്ടപ്പാടായപ്പോള്‍ കിട്ടിയ ടാസ്കി പിടിച്ചു സൌദിയിലെത്തി...വാച്ച്മാന്‍ കം ഡ്രൈവര്‍ കം ക്ലീനറായിട്ടാണ് ജ്വാലി...
  ആദ്യശമ്പളം റിയാലായിക്കിട്ടിയപ്പോള്‍ എന്നെപ്പോലെ 'ടിപ്പിക്കല്‍ മല്ലൂസിന്‍റെ' അന്തം വിടലൊന്നും
  പുള്ളി കാണിച്ചില്ല.....
  ഒരു മിനി ഷോപ്പിംഗ്‌ അങ്ങ് നടത്തി...
  ഒരു ഐ-പോഡ്,രണ്ടു ലെവീസ്‌ ജീന്‍സ്‌,മൂന്നു ജ്യോര്‍ദാനോ ക്രൂ നെക്ക്, ശരീരം നിറയെ ഉണ്ണികളുള്ള ഒരു കാസിയോ വാച്ച്,ചരക്കു കപ്പല്‍ വലുപ്പത്തില്‍ മെറില്‍ ഷൂ...ഒരു കെയ്സ് ബൈസന്‍ എനര്‍ജി ഡ്രിങ്ക്...!!പിറ്റേന്നു കാലത്ത് കട്ടന്‍ ചായയും വാങ്ങി വരുന്ന എന്നെ കക്ഷി വണങ്ങി,
  പറെ, ഇഫ്‌ യു ദോണ്ട് മൈന്ത്...ലെന്ദ്‌ മി ഫൈവ്‌ റിയാല്‍..... പ്ലീസ്‌....,,,,,,,,,,

  ഷാജീ, പീ പീ പീ കേട്ടതാണെങ്കിലും വിവരണം കലക്കി.....

  മറുപടിഇല്ലാതാക്കൂ
 24. നല്ല തമാശ .ഇനി കൊറിയന്‍സിനെ പറ്റിയും ഉണ്ടാവും ചിരിക്കാനും,ദേഷ്യം വരുത്താനും ഇട
  വരുത്തും തരത്തിലുള്ള കാര്യങ്ങള്‍.,.......

  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ചേട്ടാ നന്ദിയുണ്ട് ..പക്ഷെ കൊറിയയെ പറ്റി ഒരക്ഷരം പറയരുത്..അത് ഞമ്മള് സയ്ക്കൂല

   ഇല്ലാതാക്കൂ
 25. ഹ,,ഹ,, ഫിലിപ്പീന്‍സ് ഒരു സംഭവം തന്ന്യാണ്,,,,,, രസായിട്ട് അവതരിപ്പിച്ചു,, ഭാവുകങ്ങള്‍,,,,

  മറുപടിഇല്ലാതാക്കൂ
 26. പാവം ചതിയും വഞ്ചനയും അറിയാത്ത ഒരു പാവം കൌമാ ഈ ഫിലിപ്പീന്‍സ് അവറ്റെകളെ വെറുതെ വിടൂല എന്ന് വെച്ചാല്‍ പിന്നെ

  എഷ് ഹാദാ ഹബീബീ

  മറുപടിഇല്ലാതാക്കൂ
 27. ഇവിടെ ആദ്യ വായനയില്‍ ഇടം കിട്ടിയ 'പി'ലി'പ്പീ'ന്‍ ഡയറി കൊള്ളാം....

  മറുപടിഇല്ലാതാക്കൂ
 28. ഷാജി ,
  താങ്കളുടെ ബ്ലോഗില്‍ ഞാന്‍ വായിച്ച നല്ലൊരു നര്‍മ്മ പോസ്റ്റ്‌ ...നന്നായി ചിരിപ്പിച്ചു ..പച്ചകളുടെയും ,യമനികളുടെയുമൊക്കെ തിരിച്ചറിയല്‍ രേഖകളില്‍ ,പാവം മല്ലൂസിന്റെ അടയാളം കൂടി പറയാമായിരുന്നു ..ഫിലി പ്പിനോകളില്‍ ഞാന്‍ കണ്ട മറ്റൊരു പ്രത്യേകത ,കുറച്ചു കാശ് വന്നാല്‍ കണ്ണില്‍ കണ്ട സാധനങ്ങള്‍ ഒക്കെ വാങ്ങി കൂട്ടും ,പിന്നെ ക്യാഷിനു അത്യാവശ്യം വന്നാല്‍ പകുതി വിലക്ക് വില്‍ക്കുകയും ചെയ്യും ..ആശംസകള്‍ .

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഫിലിപ്പിനോകള്‍ക്ക് ഇല്ലാത്ത ഞാന്‍ എഴുതിയ എല്ലാ അടയാളങ്ങളും മല്ലൂസിന് ഉണ്ട് എന്ന് കൂട്ടിക്കോളൂ ..നന്ദി വരവിനും, നര്‍മ്മം ആസ്വദിച്ചതിനും

   ഇല്ലാതാക്കൂ
 29. തകര്‍ത്തു ...പ്രവാസികള്‍ക്ക് ഇതിലെ എല്ലാ കാര്യങ്ങളും പെട്ടെന്ന് മനസ്സിലാക്കാനും ചിരിക്കാനും പറ്റും :-)അളിയന് ഫിലിപ്പീനികളുടെ ചൂരും ചൂടും ഇഷ്ടമല്ല ..എന്നാല്‍ താങ്കള്‍ക്ക് ഇഷ്ടമാണ് എന്നല്ലേ അതിന്റെ അര്‍ഥം :-)

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ദുബായിക്കാരാ..ബ്ലോഗിലെങ്ങും പാട്ടായാലും, നാട്ടില്‍ പാട്ടാക്കല്ലേ. നന്ദി ശജീര്‍ വരവിനും അഭിപ്രായത്തിനും

   ഇല്ലാതാക്കൂ
 30. ഈ ഒഡിഷക്കാരും (ഒറീസ്സ) ഫ എന്നത് പ എന്നാ പറയുക. സ എന്നത് ജ എന്നും. ബ്രജീല്‍, പേസ്ബുക്ക്‌ തുടങ്ങിയവ ഉദാഹരണം. തമിളന്മാര്‍ ഴ എന്നത് ള എന്നും ഓ എന്നത് ആ എന്നും ഉച്ചരിക്കും.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. തമിഴന്മാര്‍ ഓട്ടോക്ക് ആട്ട എന്ന് പറയുന്നത് സ്ഥിരം കേള്‍ക്കുന്നുണ്ടാവും ല്ലേ.. വരവിനു നന്ദി..ഇവിടെ മാത്രമല്ല എല്ലാ ബ്ലോഗുകളിലും പോയി അഭിപ്രായം പറയുക..റാഷിദിന്റെ ബ്ലോഗിലേക്കും അങ്ങനെ ആളുകള്‍ വരും

   ഇല്ലാതാക്കൂ
 31. ഫസ്റ്റ് വരവാന്നു ,നന്നായി ഇനിയും വരാമലോ ...

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ആദ്യമായി വന്നതിനു എന്തെങ്കിലും മധുരം നല്‍കണം എന്നുണ്ട്..ന്നാ പ്പിന്നെ അത് പിന്നെയാകാം ല്ലേ.. നന്ദി

   ഇല്ലാതാക്കൂ
 32. ഭാര്യ അറിയിക്കാതെ (ബ്ലോഗ്‌)അങ്ങനെ നടന്നു പോകുന്നു..പേര് പറയാത്ത സ്ഥിതിക്ക് പാര വെക്കല്ലേ..നന്ദി വരവിനു

  മറുപടിഇല്ലാതാക്കൂ
 33. വിദേശ വാസം നുഭവങ്ങളുടെ വൈവിധ്യമാര്‍ന്ന ഒരു സര്‍വ്വകലാശാലാനുഭവം പോലെയാണ് .ലോകവും ജീവിതവും എന്തെന്ന് പഠിക്കാന്‍ ഏറെ പ്രയോജനം ചെയ്യുന്ന പാഠശാല .അറബിയും, യമനിയും .മിസരിയും (ഈജിപ്ഷ്യന്‍ ) സുഡാനിയും ,ബംഗാളിയും ,പാകിസ്ഥാനിയും ഫിലി പിനോയും അടക്കം എത്രയോ ദേശക്കാര്‍ ...എത്രയോ ഭാഷക്കാര്‍ .. വേഷം ,ആചാരം ,ഭക്ഷണം,ശീലങ്ങള്‍ എന്നിങ്ങനെ എത്രയോ വൈവിധ്യമാര്‍ന്ന മനുഷ്യരുമായുള്ള സഹവാസം ,സൗഹൃദം ...ഈ വ്യത്യസ്ഥാനുഭവം പകര്‍ന്നു തരുന്നു പരപ്പനാടന്‍

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. രമേശേട്ടാ ..ഇരിപ്പിടം ഈ ലക്കത്തില്‍ നിങ്ങള്‍ ഈ പോസ്റ്റിനു ഇടം നല്‍കിയതില്‍ ഞാന്‍ കൃതാര്‍ത്തനാണ്. ബ്ലോഗ്‌ എഴുത്തിനെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള നിങ്ങളുടെ അവലോകനം എല്ലാ ആഴ്ചയിലും കാത്തിരിക്കാറുണ്ട്, നന്ദിയുണ്ട്,ഒരുപാടൊരുപാട് നന്ദിയുണ്ട്..

   ഇല്ലാതാക്കൂ
 34. അല്‍- ആശംസകള്‍ , അല്‍ - അഭിനന്ദനങ്ങള്‍ , അറബി നാടല്ലെ എന്ത് പറയുമ്പോഴും ഒരു അല്‍ നല്ലതാണെന്ന് തോന്നി .ഇഷ്ടായി ,.വീണ്ടും വരാം.

  മറുപടിഇല്ലാതാക്കൂ
 35. നല്ല രസായിട്ട് വിവരിച്ചൂ ട്ടോ കാര്യങ്ങൾ. നല്ല കോമഡിയായിരുന്നൂ....അതങ്ങനെ ആസ്വദിച്ച് കമന്റ്സ് നോക്കിയപ്പോ നമ്മടെ കണ്ണൂരാന്റെ കമന്റ്. അതും തകർത്തു. അപ്പൊ ആകെ മൊത്തം ചിരിയായി. ആശംസകൾ.

  മറുപടിഇല്ലാതാക്കൂ
 36. നന്നായിട്ടുണ്ട്, ഷാജി ഭായ്.
  ചൈന ക്കാര്‍ക്ക് ഇന്ഗ്ലിഷ് പടിപ്പിക്കുന്നതിനെക്കാലും ക്ലേശ മാനത്രേ
  പിലിപ്പിനോകളെ 'ഫ' പഠിപ്പിക്കല്‍ , തിരുവനന്തു കാരന്‍
  സൈമണ്‍ സഹ പ്രവര്‍ത്തകനായ എഡ്ഗര്‍ ഫിലിപ്പിനോയെ 'ഫ' പഠിപ്പിച്ചു മതിയായി ,
  ഒടുവില്‍ എഡ്ഗര്‍ സൈമണ്‍ നോടെ 'wife ' എന്നതിന്റെ
  മലയാളം അര്‍ഥം ചോദിച്ചു . സൈമണ്‍ ഉടനെ പറഞ്ഞു ,,,, ഫാര്യ .
  അത് കേട്ട് എഡ്ഗര്‍ തിരുത്തി .. മാപ്പി കോയിസ്.... പാര്യ..
  ഫിലിപ്പിനോകളുടെ മാപ്പിയും , സൈമണ്‍ ന്റെ ഫാര്യയും ഇങ്ങു നമ്മടെ കിഴക്കന്‍ മലപ്പുറത്തിന്റെ
  'കുളിച്ചലും നനച്ചലും ' ഒക്കെ ബഹുജോറായി നീണാള്‍ വാഴട്ടെ ,

  മറുപടിഇല്ലാതാക്കൂ
 37. സരസമായ ആഖ്യാനം ... പരപ്പനാട്ടില്‍ നിന്നും മരുഭൂമിയിലേക്ക് പറിച്ചു നട്ടിട്ടും നന്നായി കിളിര്ത്തിട്ടുന്ദ്‌ . വട വൃക്ഷമായി വളര്‍ന്നു തണലേകട്ടെ... കളകളെ കരിക്കട്ടെ....

  മറുപടിഇല്ലാതാക്കൂ
 38. ഒന്ന് ഇക്കിളി ആക്കിയാല്‍ ചിരിക്കാമായിരുന്നു .. തമാശയാണ് പോലും ..ഹി .. ഹി..

  മറുപടിഇല്ലാതാക്കൂ
 39. കേട്ടതും അറിഞ്ഞതുമാണെങ്കിലും പരപ്പനാടന്‍ ശൈലിയില്‍ ഒരിക്കല്‍ കൂടി അനുഭവിക്കുന്നു..:)
  പി.പീ..

  മറുപടിഇല്ലാതാക്കൂ
 40. നല്ല രചനാചാതുരി....ഇള്ളീൽ മുളപൊട്ടിയ ചിരി വലിയ ഒരു ചിരിയായി കലാശിച്ചത് കണ്ണൂരാന്റെ കമന്റും കൂടി കണ്ടപ്പോഴാണു... ഒരിക്കൽ ഈ വഴി വന്നതാണു..ഇതിനെപ്പറ്റി ഇരിപ്പിടത്തിൽ വായിക്കുകയോ എഴുതുകയോ ചെയ്തു...പക്ഷ് ഇവിടെ കമന്റിട്ടില്ലെന്ന് ഇപ്പോഴാണു അറിയുന്നത്..കമിക്കുക സഹോദരാ... പ്രീയ Mohammed Shaji ഇനിയും ഞങ്ങളെ ചിരിപ്പിച്ച് കൊണ്ടേയിരിക്കുക...എല്ലാ നന്മകളൂം

  മറുപടിഇല്ലാതാക്കൂ
 41. വളരെ നന്നായിട്ടുണ്ട്... ഇവിടെ എന്‍റെ കൂടെയും കുറച്ച് ഫിലിപീനികള്‍ വര്‍ക്ക് ചെയ്യുനുണ്ട്. എന്‍റെ അഭിപ്രായത്തില്‍ എല്ലാവരും പാവങ്ങള്‍ ഒന്നും അല്ല .... കുറച്ച് പേര് കൂടിയാല്‍ ... അവര്‍ കുറച്ച് അലമ്പ് ആണ് ...

  മറുപടിഇല്ലാതാക്കൂ
 42. മുന്‍പേ വായിച്ചിരുന്നു...

  അന്നെന്തേ അഭിപ്രായം പറയാഞ്ഞത്? ,,,

  ആവോ...ഇതൊക്കെ ആദ്യമായി കേള്‍ക്കുന്നത് ഇവിടെ നിന്ന് തന്നെ..

  (y)

  മറുപടിഇല്ലാതാക്കൂ

 43. വഴിയരികില്‍ ഇരിക്കുന്ന പഠാനികള്‍, ഒരു ഫിലിപ്പേനി ദൂരേ നിന്നും നടന്നു വരുന്നത് കണ്ടാല്‍, തുടങ്ങുന്ന ഒലിപ്പീര്, അവളുടെ വീട്ടിലെത്തുന്നതു വരേ തുടരും.

  ബഹ്രൈനില്‍, “മയ് പ്രെണ്ട്...എന്നു കൂടി ചേര്‍ക്കാറുണ്ട്..,

  ഫിലിപ്പീനികളുടെ ആ ചൂരും, മണവും എനിക്കും ഇഷ്ടമില്ല.,

  മറുപടിഇല്ലാതാക്കൂ
 44. ഫിളിപ്പൈനിയുടെ മറ്റൊരു തമാശ. ബസില്‍ പോവുകയായിരുന്ന ഫിളിപ്പൈനി വഴിമധ്യേ ഒരു പട്ടി നടന്നു പോവുന്നത് കണ്ടപ്പോള്‍ പറയത്രേ! ജൂബാര്‍ ലക്കി ബികോസ് ഐ ആം ഹിയര്‍ !!!
  പട്ടിയെ ശാപ്പിടുന്ന ഫിളിപ്പൈനിക്കുണ്ടോ നല്ല കൊഴുത്ത പട്ടി കണ്മുന്നിലൂടെ നടന്നു പോകുന്നത് കണ്ടി സഹിക്കാന്‍ ...

  മറുപടിഇല്ലാതാക്കൂ
 45. ഇപ്പോഴാണ് വായിക്കാന്‍ കഴിഞ്ഞത്. നന്നായിട്ടുണ്ട്. ആശംസകള്‍.

  മറുപടിഇല്ലാതാക്കൂ

വായനക്കാര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ കമന്റ് കോളത്തില്‍ രേഖപ്പെടുത്താം Sign in ചെയ്യാന്‍ കഴിയാത്തവര്‍ Name/URL ഓപ്ഷന്‍ വഴി പേരും സ്ഥലവും നല്‍കി അഭിപ്രായം രേഖപ്പെടുത്തുക.