എന്ത് ചെയ്യണം എന്നറിയാതെ അയാള്‍ ഉസ്താദിനെ കാത്തിരുന്നു,
ശുപാര്‍ശകനായി അവസാനമെങ്കിലും
ഉസ്താദ് അവതരിക്കുമെന്ന് അയാള്‍ കൊതിച്ചു,
ഉസ്താദ് പറഞ്ഞു തന്ന ആ കഥകള്‍ അയവിറക്കി
അയാളുടെ ആ കാത്തിരുപ്പ് നീളുമ്പോള്‍
വിചാരണ തേടി ഓരോരുത്തരായി വന്നു കൊണ്ടിരുന്നു..
കുറച്ചു മാത്രം പാപം ചെയ്തവരാണ് ആദ്യം കടന്നു വരുന്നത്,
നന്നേ ചെറിയ വാഹനങ്ങളിലാണ് അവരുടെ വരവ്..
ഉസ്താദ് പറഞ്ഞു തന്ന കഥ ആ വാഹനങ്ങള്‍ ശരി വെക്കുകയായിരുന്നു..
അയാള്‍ക്ക് ഉസ്താദിനോടുള്ള ബഹുമാനം കൂടിക്കൂടിവന്നു,
ചെറിയ വാഹനങ്ങള്‍ നിരന്നു നിന്നപ്പോഴേക്കും അയാള്‍ക്ക് ധൃതിയായി,
തന്റെ പ്രിയപ്പെട്ട ഉസ്താദിനെ കാണാന്‍
അയാളുടെ കണ്ണുകള്‍ കൊതിച്ചു കൊണ്ടിരുന്നു,
എന്ത് തന്നെയായാലും ഉസ്താദ് വരാതിരിക്കില്ല..
അയാള്‍ക്ക് നല്ല പ്രതീക്ഷയായിരുന്നു!
കുറച്ചു കൂടി പാപങ്ങള്‍ ചെയ്തവര്‍
ആ സന്നിധിയിലേക്ക് കടന്നു വരികയാണ്,
കൂടുതല്‍ വലിപ്പമില്ലാത്ത ഇടത്തരം വാഹനങ്ങളിലാണ് അവരുടെ വരവ്..
പാപങ്ങളുടെ തോതനുസരിച്ചുള്ള ആ വാഹനങ്ങളും
അവിടെ വന്നു നിറയാന്‍ തുടങ്ങി,
അയാളുടെ മനസ്സില്‍ അപ്പോഴും ഉസ്താദ് പറഞ്ഞു തന്ന ആ കഥ
ഒരുള്‍വിളിയായി അലയടിക്കുണ്ടായിരുന്നു,
അയാളുടെ കണ്ണുകള്‍ ഉസ്താദിനെ തേടി അലഞ്ഞു കൊണ്ടിരിക്കുംപോഴും
പാപങ്ങള്‍ ചെയ്തവര്‍ ഓരോരുത്തരായി വാഹനങ്ങളില്‍
അവിടേക്ക് കടന്നു വന്നുകൊണ്ടിരുന്നു..
വലിയ പാപങ്ങള്‍ ചെയ്തവര്‍ വലിയ വാഹനങ്ങളില്‍ വരാന്‍ തുടങ്ങി,
അവരായിരുന്നു കൂടുതലും,
തന്റെ വാഹനവും ആ വാഹനവ്യുഹങ്ങളുടെ പിറകിലേക്ക് നിര്‍ത്തുമ്പോഴും,
അയാള്‍ തെരഞ്ഞു കൊണ്ടിരുന്നു, തന്റെ പ്രിയപ്പെട്ട ഉസ്താദിനെ..
ഉസ്താദിന്റെ കൈകളില്‍ പിടിച്ചെങ്കിലും
ആ വിചാരണയില്‍ നിന്നും രക്ഷപ്പെടാമെന്ന ചിന്തയായിരുന്നു അയാള്‍ക്ക്,
പക്ഷെ.. നിര്‍ത്താതെ ചൂളം വിളിച്ചു വന്ന തീവണ്ടി
അയാളുടെ കണക്ക്കൂട്ടലുകള്‍ എല്ലാം തെറ്റിച്ചു,
അയാളുടെ കണ്ണുകള്‍ക്കത് വിശ്വസിക്കാനായില്ല..
അയാളുടെ കണ്ണുകള്‍ ആ തീവണ്ടിയോടൊപ്പം പാഞ്ഞു കൊണ്ടിരുന്നു..
പ്രത്യേകം ചാര്‍ട്ട് ചെയ്തു വന്ന ആ തീവണ്ടിയില്‍
താടിയും, തലപ്പാവും വെച്ച തന്റെ പ്രിയപ്പെട്ട ഉസ്താദിനെ കണ്ടപ്പോള്‍
അയാള്‍ സ്തബ്ധനായി!!!
ചെയ്തു കൂട്ടിയ പാപങ്ങള്‍ക്കനുസൃതമായ വാഹനങ്ങളില്‍
വിചാരണക്ക് ഹാജരാക്കപ്പെടുമെന്ന
ആ കഥ അയാള്‍ക്ക് അപ്പോള്‍ അരോചകമായി തോന്നി..
ആ താടി രോമങ്ങളിലൂടെ ഊര്‍ന്നിറങ്ങിയ
വിയര്‍പ്പ്കണങ്ങളെ പോലും ഉറ്റിവീഴാന്‍ അനുവദിക്കാതെ വാരിപ്പുണര്‍ന്നത്,
അയാളുടെ നെഞ്ചിന്‍കൂട് തകര്‍ത്ത് അപ്പോള്‍ വേട്ടയാടിക്കൊണ്ടിരുന്നു.
ചാര്‍ട്ട് ചെയ്തു വന്ന ആ യാത്രയില്‍
ഉസ്താദിനെ തക്ബീര്‍ മുഴക്കി വരവേല്‍ക്കാന്‍ പിന്നെ ആരുമുണ്ടായിരുന്നില്ല,
എന്നാലും ഭയാനകമായ ശിക്ഷകളെ കുറിച്ചുള്ള ഞെട്ടലില്‍
അയാളുടെ കൈ വെറുതെയെങ്കിലും ഉസ്താദിനെ അഭിവാദ്യം ചെയ്തു കൊണ്ടിരുന്നു,
പക്ഷെ... ഉസ്താദിന്റെ കൈകളില്‍ അപ്പോള്‍ വിലങ്ങുണ്ടായിരുന്നു...
അകമ്പടിവാഹനങ്ങളിലൂടെ, ആരവങ്ങളുയര്‍ത്തി ചാര്‍ട്ട് ചെയ്തോടുന്ന അഭിനവയാത്രകള്‍ നാളേക്ക് ഒരു ഗുണവും നല്‍കില്ല, നഷ്ടങ്ങളല്ലാതെ
മറുപടിഇല്ലാതാക്കൂഒരു കാലത്ത് ജനം പറഞ്ഞത് ഖരൂനിനെ പോലെ ആയെങ്കില്‍ എന്നയിരുന്ന്‍....ഇന്നത് ഉസ്താദിനെ പോലെ ആയെങ്കില്‍ എന്നായി മാറി...
ഇല്ലാതാക്കൂ"ചെയ്തു കൂട്ടിയ പാപങ്ങള്‍ക്കനുസൃതമായ വാഹനങ്ങളില്‍ വിചാരണക്ക് ഹാജരാക്കപ്പെടുമെന്ന ആ കഥ ..............."
മറുപടിഇല്ലാതാക്കൂനന്നായിട്ടുണ്ട്
കഥയിലെ തീം നന്നായിട്ടുണ്ട്..
മറുപടിഇല്ലാതാക്കൂഇല്മു ഉള്ളവന്റെ കയ്യിലെ ദുല്മു ഉണ്ടാവുകയുള്ളൂ ..
മറുപടിഇല്ലാതാക്കൂഅങ്ങനെ പറയരുത്...ആവശ്യമുള്ള ഇല്മു ഇല്ലാത്തതു കൊണ്ടാണ് ഈ ദുല്മെല്ലാം
ഇല്ലാതാക്കൂSuper story
മറുപടിഇല്ലാതാക്കൂഎന്തൊക്കെ കാണണം അല്ലേ ഇക്കാ..
മറുപടിഇല്ലാതാക്കൂഇത്തരം ചെയ്തികള്‍ കാണുമ്പോള്‍ വല്ലാതെ വിഷമം തോന്നും...
നന്‍മകള്‍ നേരുന്നു..
Nalla kaalikamaaya kadha
മറുപടിഇല്ലാതാക്കൂകലക്കി
മറുപടിഇല്ലാതാക്കൂഹ..ഹ...
മറുപടിഇല്ലാതാക്കൂഷാജിയുടെ പതിവ് എഴുത്തുകള്‍ പെട്ടെന്ന് മനസ്സിലാവുന്ന എനിക്ക് ഇത് വായിച്ചു മനസ്സിലാക്കാന്‍ അല്‍പ്പം സമയമെടുത്തു. നിങ്ങളൊക്കെ ഇങ്ങനെ കടുപ്പം കൂടിയതൊക്കെ എഴുതി എന്നെ ഒറ്റക്കാക്കരുത് ട്ടോ...
മറുപടിഇല്ലാതാക്കൂഎഴുത്ത് തുടരട്ടെ .. ആശംസകള്‍
വേണുജീ, അടുത്തൊന്നും ഇനി പോസ്റ്റ് ഇടേണ്ട എന്ന് കരുതിയതായിരുന്നു, പക്ഷെ ഈ യാത്രയും, പരിവാരങ്ങളും പുണ്യ റസൂലിന്റെ മഹത്തായ എല്ലാ മാതൃകകളെയും തള്ളിക്കൊണ്ട് ആഡംബരതയില്‍ രമിക്കുംപോള്‍ എഴുതാതിരിക്കാന്‍ കഴിഞ്ഞില്ല, അത്രേയുള്ളൂ , ഏതായാലും വന്നതിനും, വായനക്കും, അഭിപ്രായത്തിനും നന്ദി
ഇല്ലാതാക്കൂഹ..ഹാ..എവിടേയ്ക്കാണാ തീവണ്ടി ചൂളം വിളിച്ചു കുതിച്ചുപായുന്നത്...
മറുപടിഇല്ലാതാക്കൂഅതെവിടെക്കാണോ ചാര്‍ട്ട് ചെയ്തത് അവിടേക്ക് എത്തും ശ്രീ...
ഇല്ലാതാക്കൂഅര്ദ്ധരാത്രി സൂര്യനുദിക്കുമ്പോള്‍......!!!മുമ്പെങ്ങോ ഈ കഥ ഒരു തമാശ രൂപത്തില്‍ കേട്ടിരുന്നു ,,ഷാജിക്ക അതിനു മറ്റൊരു ഭാവം നല്‍കി കൊള്ളാം ,,( എഴുതി എഴുതി ബുജി ആയി തുടങ്ങിയോ ))
മറുപടിഇല്ലാതാക്കൂവെറുമൊരു നോണ്‍ വെജിയായോരെന്നെ ബുജിയെന്നു വിളിക്കല്ലേ ഫൈസ്...
ഇല്ലാതാക്കൂഉറച്ച പ്രതികരണം!!!!!!നന്നായി..
മറുപടിഇല്ലാതാക്കൂകുറിക്കു കൊള്ളുന്ന കഥ, പെട്ടന്ന് വായിചെടുക്കാനായി, ആശംസകള്‍
മറുപടിഇല്ലാതാക്കൂഉസ്താദിനെ അപമാനിക്കാന്‍ വേണ്ടിയിട്ട പോസ്റ്റായി തോന്നി
മറുപടിഇല്ലാതാക്കൂഅന്ധമായ പുരോഹിത വാക്യങ്ങള്‍ക്ക് ഇരുപത്തൊന്നാം നൂറ്റാണ്ടിലും പരിഷ്കരിച്ച ഒരു വിഭാഗം ആഭിമുഖ്യം കാണിക്കുന്നതിലുള്ള പ്രചോദനമെ ന്താണ്? സത്യം അറിയെന്നിരിക്കെ പുരോഹിതരുടെ മസ്തിഷ്ക പ്രക്ഷാളനങ്ങളാല്‍ അന്ധവിശ്വാസങ്ങളിലേക്കും അനാചാരങ്ങളിലേക്കും ഉളള ഈ പോക്ക് വല്ലാതെ ഭയപ്പെടുത്തുന്നു.
മറുപടിഇല്ലാതാക്കൂനല്ല രചന ..ആശംസകള്‍.
ഹ ഹ...
മറുപടിഇല്ലാതാക്കൂവ്യത്യസ്തമായ വിമര്‍ശനം. നന്നായിട്ടുണ്ട്...
ഉസ്താദു ആരാധകരുടെ കണ്ണ് ഇനിയെങ്കിലും തുറക്കുമോ ????????????????????
ഫൈസല്‍ക്ക പറഞ്ഞ പപോലെ ഒരു ബുജി ടച്ച് ഒക്കെ വന്നു തുടങ്ങിയിട്ടുണ്ട്...:)
എത്ര പറഞ്ഞാലും ചതിക്കപ്പെടുന്നവര്‍ കണ്ണ് തുറന്നു കാണാന്‍ തയ്യാറാവില്ല എന്ന വാസ്തവം അവശേഷിക്കുന്നു....
ചില പോസ്റ്റുകള്‍ ഡാഷ് ബോര്‍ഡില്‍ അപ്പ്ഡേറ്റ് ആവുന്നില്ലല്ലോ...ഒന്ന് റീ ഫോളോ ചെയ്തു നോക്കട്ടെ ...:)
മറുപടിഇല്ലാതാക്കൂകലക്കി. ചാര്‍ട്ടര്‍ ചെയ്ത ട്രെയിനാണ് താരം..
മറുപടിഇല്ലാതാക്കൂവീണ്ടു വിചാരമില്ലാത്ത പ്രവർത്തികളും വാക്കുകളും തിരിച്ചടിക്കുമെന്ന സന്ദേശം ഈ കഥയിലുണ്ട്.... !!! ആശംസകൾ
മറുപടിഇല്ലാതാക്കൂഎഴുത്ത് നന്നായി..
മറുപടിഇല്ലാതാക്കൂഈ യാത്ര ചരിത്രത്തിലേക്കാണ് ശാജി :)
മറുപടിഇല്ലാതാക്കൂചാർട്ടർ തീവണ്ടിയെടുത്ത് അനുയായികളെ സമ്മേളന നഗരിയിലെത്തിച്ച ആദ്യ നേതാവ് എന്ന ഖ്യാതി ഉസ്താദിന് മാത്രം... പടച്ചോൻ കാക്കട്ടെ
MUBI
മറുപടിഇല്ലാതാക്കൂMANORAJ
BASHEER KAAVUNGAL
BAVA
MEHAD MAQBOOL
ARIF ZAIN
KHADU
VENUGOPAL
SREEKUTTAN
FAISAL BABU
PADANNAKKARAN SHABEER
AASHIK
KHADER
SHAJAHAN NANMANDA
ABSAR MOHAMMED
CHOKKUPODI
SAMEER THIKKODE
JEFU JAILAF
MOHIYUDHEEN MP
വന്നു വായിച്ചു അഭിപ്രായം പറഞ്ഞു പോയ എല്ലാവര്ക്കും നന്ദി..
ഒരു വിചാരണ എല്ലാവരേയും കാത്തിരിക്കുന്നു എന്ന മതങ്ങളുടെ നിലപാടുകളുടെ പ്രസക്തിയൊക്കെ നഷ്ടപ്പെട്ടിരിക്കുന്നു, വിശ്വാസിയില്‍ വിശ്വാസത്തില്‍ നിന്നും ,മത പഠനങ്ങളില്‍ നിന്നും മറ്റും ഉരുവം കൊണ്ട ഒരു നന്മ ഉണ്ടായിരുന്നു. അവിശ്വാസിക്ക് മാനവികതയുടേതായ ഒരു നന്മയുണ്ടായിരുന്നു. അത്തരം മൂല്യങ്ങളൊക്കെ ഇല്ലാതായ നമ്മുടെ കാലത്ത് അവസാനത്തെ വിചാരണയെക്കറിച്ചൊന്നും ആര്‍ക്കും ആശങ്കയില്ല.
മറുപടിഇല്ലാതാക്കൂകഥ വായിച്ചപ്പോള്‍ എന്റെ മനസ്സിലേക്കു വന്നത് പറഞ്ഞു എന്നു മാത്രം.കഥ നന്നായിരിക്കുന്നു ഷാജി.
ഏറ്റവും കൂടുതല്‍ കബളിക്കപ്പെടാനും വിറ്റ് കശാക്കാനും പറ്റിയ ചരക്കു ആയി മാറിയിരിക്കുന്നു മതം . മതത്തിന്റെ വഴിയില്‍ മുമ്പൊന്നും കൊടികള്‍ക്കും കോടികള്‍ക്കും പ്രസക്തിയില്ലായിരുന്നു . പയ്യെപ്പയ്യെ കൊടികള്‍ ആയി പിന്നെ കോടികള്‍ ആയി .. ഇന്ന് തീരെ മുതല്മുടക്കില്ലാതെ ലക്ഷങ്ങള്‍ സമ്പാദിക്കാന്‍ പറ്റിയ ഏക വ്യവസായം മതം ആയിരിക്കുന്നു .. അറിവില്ലാത്ത വന്റെ തെറ്റി നേക്കാള്‍ ഭീകരവും ഭയാനകവും ആണ് അറിവുള്ളന്റെ തെറ്റ്
മറുപടിഇല്ലാതാക്കൂവിചാരണ ഒരു പക്ഷെ ഈ ലോകത്ത് നിന്നും നടക്കാം ..
യഥാര്‍ത്ഥ രക്ഷകനെ മറന്നു മതം കച്ചവടം ചെയ്യുന്നവന്റെ ആലയില്‍ ബുദ്ധി പണയം വെച്ചവര്‍ ഒടുവില്‍ ഖേദിക്കേണ്ടി വരും എന്ന് ഓര്‍മ്മിപ്പിക്കുന്ന കഥ. വ്യത്യസ്തമായ ശൈലിയിലൂടെ ഒരു ഓര്‍മ്മപ്പെടുത്തലായി ഈ നല്ല പോസ്റ്റ്. ആശംസകളോടെ.
മറുപടിഇല്ലാതാക്കൂiyalku manavikathaye kurichu parayan enthanavakasham. samudayathe Binnipichapozhum Binnipichu kondirikumbozhonnum ee manavikatha enthanennu thirinhitille
മറുപടിഇല്ലാതാക്കൂട്രെയിന് കണ്ടുപിടിച്ചത് ഭാഗ്യം, എത്ര ബോഗികള്‍ വേണമെങ്കിലും ആവാലോ അല്ലെ...ജി.എം.സി. മതിയാവില്ല...?
മറുപടിഇല്ലാതാക്കൂഎഴുത്ത് ഇഷ്ട്ടപെട്ടു പരപ്പാനാടന്‍.
മറുപടിഇല്ലാതാക്കൂമതം ലക്ഷങ്ങളാകുമ്പൊ. ചർട്ടിങ്ങ് ഇനിയും കൂടും, കേരളം ഈ യാത്രയോടൊ സ്വർഗത്തിലായി കികികികി
മറുപടിഇല്ലാതാക്കൂഇവനെയൊക്കെ എന്ത് വിളിക്കണം ....
ഭായി നന്നായി പറഞ്ഞു
GMC യുടെ പതിഞ്ഞ ശബ്ദം കൊണ്ട് തന്നെ ഉണരുമെന്നാണ് കരുതിയത് .പക്ഷെ കാലങ്ങളായി ആരും ശ്രദ്ധിക്കാനില്ലാത്തത് കൊണ്ട് ഗാഡനിദ്രയിലാണ്ടു പോയിരുന്നു ! ഒരു പാട് ഹോണ്‍ അടിച്ചിട്ടും അതുനര്‍ന്നില്ല ... അവസാനം വടക്കുനിന്നു തെക്കോട്ട് വന്ന ഒരു ട്രെയിനിന്റെ ചൂളം വിളിയും അന്തരീക്ഷത്തിലൂടെ പറന്നു വന്ന വിമാനത്തിന്റെ ഇരമ്പലും അതിനെ ഞെട്ടിച്ചുണര്‍ത്തി ;മാനവികതയെ !!
മറുപടിഇല്ലാതാക്കൂഎഴുത്തും ഭാവനയും കൊള്ളാം,,, ശരിയായി ചെയ്യുന്നത് തെറ്റായികാണുകയും,, തെറ്റായി ചെയ്യുന്നത് ശരിയായും കാണുന്ന കാലഘട്ടമാണിത്,,,തെറ്റും ശരിയും ശരിയായ രീതിയില്‍ നിര്‍വചിക്കാന്‍ പറ്റാത്ത കാലം,,,,ആര്‍ക്കാണു തെറ്റുപറ്റിയതെന്നു കാലം തെളിയിക്കും,,
മറുപടിഇല്ലാതാക്കൂമതത്തെ വിവേകത്തിനു പകരം വികാരമാക്കിയത് ചില ആളുകള്‍ക്ക് സ്ഥാനമാന സംരക്ഷണത്തിനു വേണ്ടിയാണ്. പണ്ഡിതര്‍ പറയുന്നത് അനുസരിച്ചാല്‍ മതിയെന്നും അതിലധികം ചിന്തിച്ചാല്‍ തെറ്റിലേക്ക് നയിക്കപ്പെടുമെന്നും അങ്ങിനെ ദൈവ കോപത്തിനു കാരണമാകുമെന്നും പറഞ്ഞു വിശ്വാസികളെ വരുതിയില്‍ നിര്‍ത്തും.
മറുപടിഇല്ലാതാക്കൂആള്ദൈവങ്ങള് കരയാറുണ്ടോ?
മറുപടിഇല്ലാതാക്കൂഒക്കെ വയറ്റിപ്പിഴപ്പല്ലേ ഷാജി :)
എന്തോ ..പെട്ടെന്ന് പറഞ്ഞു അവസാനിപ്പിച്ച പ്രതീതി.കൂടുതല്‍ എഴുതുക.
മറുപടിഇല്ലാതാക്കൂഹഹ തീവണ്ടി ചാര്‍ട്ട് ചെയ്തിരുന്നു എന്ന് കേട്ടിരുന്നു അതിവിടെക്കയിഉന്നല്ലേ കൊള്ളാം കൊള്ളാം...അപ്പോള്‍ ടി ടി ആര്‍ ആരായിരുന്നു....?
മറുപടിഇല്ലാതാക്കൂകഥ വായിച്ചപ്പോള്‍ .. ചിരിയും പിന്നെ കരച്ചിലും മനസ്സില്‍ സമന്വയ പ്രതികരണങ്ങള്‍ ഉണ്ടാക്കുന്നു .... കഥയിലെ ശൈലി ഹാസ്യമാണ് എങ്കില്‍ പോലും .. ഗൌരവമേറിയ പര ലോക ശിക്ഷയെ പറ്റിയാണ് തീം...
മറുപടിഇല്ലാതാക്കൂഅന്ധമായി പുരോഹിതന്മാരെ പിന്‍പറ്റുന്ന സമുധായത്തിന്റെ ഒരു ദുരവസ്ഥ !!!!
ഖുര്‍ആന്‍, പരലോകത്ത് നടക്കാനിരിക്കുന്ന ഒരു രംഗം വിവരിക്കുന്നു:
إِذْ تَبَرَّأَ الَّذِينَ اتُّبِعُوا مِنَ الَّذِينَ اتَّبَعُوا وَرَأَوُا الْعَذَابَ وَتَقَطَّعَتْ بِهِمُ الْأَسْبَابُ ( 166 )وَقَالَ الَّذِينَ اتَّبَعُوا لَوْ أَنَّ لَنَا كَرَّةً فَنَتَبَرَّأَ مِنْهُمْ كَمَا تَبَرَّءُوا مِنَّا ۗ كَذَٰلِكَ يُرِيهِمُ اللَّهُ أَعْمَالَهُمْ حَسَرَاتٍ عَلَيْهِمْ ۖ وَمَا هُم بِخَارِجِينَ مِنَ النَّارِ ( 167 )البقرة
(പിന്തുടരപ്പെട്ടവര്‍ (നേതാക്കള്‍) പിന്തുടര്‍ന്നവരെ (അനുയായികളെ) വിട്ട് ഒഴിഞ്ഞ് മാറുകയും, ശിക്ഷ നേരില്‍ കാണുകയും, അവര്‍ (ഇരുവിഭാഗവും) തമ്മിലുള്ള ബന്ധങ്ങള്‍ അറ്റുപോകുകയും ചെയ്യുന്ന സന്ദര്‍ഭമത്രെ (അത്.)പിന്തുടര്‍ന്നവര്‍ (അനുയായികള്‍) അന്നു പറയും : ഞങ്ങള്‍ക്ക് (ഇഹലോകത്തേക്ക്) ഒരു തിരിച്ചുപോക്കിന്നവസരം കിട്ടിയിരുന്നെങ്കില്‍ ഇവര്‍ ഞങ്ങളെ വിട്ടൊഴിഞ്ഞ് മാറിയത് പോലെ ഞങ്ങള്‍ ഇവരെ വിട്ടും ഒഴിഞ്ഞു മാറുമായിരുന്നു. അപ്രകാരം അവരുടെ കര്‍മ്മങ്ങളെല്ലാം അവര്‍ക്ക് ഖേദത്തിന് കാരണമായി ഭവിച്ചത് അല്ലാഹു അവര്‍ക്ക് കാണിച്ചുകൊടുക്കും. നരകാഗ്നിയില്‍ നിന്ന് അവര്‍ക്ക് പുറത്ത് കടക്കാനാകുകയുമില്ല.)
മറ്റൊരു രംഗം കാണുക:
"അക്രമം ചെയ്തവന്‍ തന്‍റെ കൈകള്‍ കടിക്കുന്ന ദിവസം. അവന്‍ പറയും റസൂലിന്‍റെ കൂടെ ഞാനൊരു മാര്‍ഗം സ്വീകരിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ,എന്‍റെ കഷ്ടമേ! ഇന്ന ആളെ ഞാന്‍ സുഹൃത്തായി സ്വീകരിച്ചിട്ടില്ലായിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ.എനിക്ക് ബോധനം വന്നുകിട്ടിയതിന് ശേഷം അതില്‍ നിന്നവന്‍ എന്നെ തെറ്റിച്ചുകളഞ്ഞുവല്ലോ. പിശാച് മനുഷ്യനെ കൈവിട്ടുകളയുന്നവനാകുന്നു." (ഫുര്‍ഖാന്‍ )
ഷാജി,വളരെ നന്നായിരിക്കുന്നു.യാഥാര്‍ത്യങ്ങളെ പരലോകത്ത് എത്തിച്ചു കാര്യങ്ങള്‍ വളരെ സരസവും,ഹൃസ്വവുമായി അവതരിപ്പിച്ചു.,അഭിനന്ദനങ്ങള്‍...1
മറുപടിഇല്ലാതാക്കൂനാളിതു വരേയ്ക്കും ഭിന്നിപ്പിന്റെ ഭാഷ്യമോതിയവര്‍, സ്വന്തം സഹോദരനോട് പോലും സമാധാനാഭിവാദനം നടത്തുന്നത് വിലക്കിയവര്‍, കാരുണ്യവും നന്മയും തൂത്തെറിഞ്ഞു മൃഗീയതയുടെ 'ടൈഗര്‍'മാരായവര്‍, സമാധാന മതത്തിന്റെ കടയ്ക്കല്‍ തീയിട്ടു വേരുകള്‍ പോലും തോണ്ടിയെടുത്ത് അഹങ്കാരത്തിന്റെ കടലിലേക്ക് വലിച്ചെറിഞ്ഞവര്, ജാഹിലിയ്യത്തിനെ പോലും നാണിപ്പിക്കുന്ന തരത്തില്‍ പ്രാകൃത വൈകൃതങ്ങളുടെ കൊളുത്തില്‍ സമുദായത്തെ പുറകോട്ടു വലിക്കുന്നവര്‍, പിറന്ന ജന്മഭൂമിയുടെ സ്വാതന്ത്ര്യ ദാഹത്തിനു നേരെ പോലും വയളോതി വിലക്കിട്ടവര്‍, പണത്തിന്റെ കിലുക്കത്തില്‍ മതിമറന്നു തിരുവചനങ്ങളെപ്പോലും പച്ചക്കിട്ടു വ്യഭിചരിച്ചവര്...അവര്‍ മാനവികതയുടെ പ്ലക്കാര്‍ഡുമേന്തി വരുന്നത് കാണുമ്പോള്‍ ബഹിരാകാശ വാഹനം ചാര്‍ട്ടര്‍ ചെയ്തു ഓടിയൊളിക്കുന്നത് കാലമാണ്..എല്ലാം സഹിച്ചു നിന്ന കാലം!
മറുപടിഇല്ലാതാക്കൂനാട്ടില് പറഞ്ഞ് കേട്ട ഒരു കഥയെ ആനുകാലിക സംഭവവുമായി ബന്ധപ്പെടുത്തി നന്നായി എഴുതി.
മറുപടിഇല്ലാതാക്കൂചാര്ട്ട് ചെയ്ത ട്രെയിനില്‍ പാപങ്ങളുടെ ഭാരവും പേറി വരുന്ന ഉസ്താദ് .. വല്ലാത്ത ഒരാഖ്യാനം, ആക്ഷേപശരങ്ങള്‍ മുള്‍മുന പോലെ ചെന്ന് തറക്കും, തറക്കെണ്ടിടത്തു തന്നെ..ആശംസകള്‍
മറുപടിഇല്ലാതാക്കൂusthaadine kaathirikkunna ayaale pole janalakshangal naale viddikalaakum theercha
മറുപടിഇല്ലാതാക്കൂnice presentation with subtle content
മറുപടിഇല്ലാതാക്കൂരണ്ടാമത് വായിച്ചപ്പോഴാണു കാര്യം മ്മക്ക് പിടികിട്ടീത്...
മറുപടിഇല്ലാതാക്കൂചില കാര്യങ്ങള്‍ പോസ്റ്റ് നന്നായി പറഞ്ഞു
മറുപടിഇല്ലാതാക്കൂചിലത് മാത്രം ..! ആശംസകള്‍ ഇക്കോ
ഇസ്ലാമിന്റെ എല്ലാ ലാളിത്യവും എളിമയും കാറ്റില്‍ പറത്തി... പണക്കൊഴുപ്പിന്റെ അഹന്തയ്ക്ക് തക്ബീര്‍ മുഴക്കി ഇവര്‍ വെല്ലു വിളിക്കുന്നത് ..ആരെയാണ് ....?
മറുപടിഇല്ലാതാക്കൂപ്രദീപ്കുമാര്
മറുപടിഇല്ലാതാക്കൂഉസ്മാന് ഇരിങ്ങാട്ടിരി
യൂനുസ് കൂള്‍
അക്ബര്‍ ചാലിയാര്‍
അഹ്മെദ് ഹാരിസ് റഹ്മാനി
സലിംഐകരപ്പടിയന്‍
റോഷന്‍
ഷാജു അത്താണിക്കല്‍
അബ്ദു റഷീദ്
മുസ്തു കുറ്റിപ്പുറം
സിയാദ് പറമ്പത്ത് കണ്ടി
ജോസലൈറ്റ്
രമേശ് അയനിക്കാട്ട്
ഇംതിയാസ് ആചാര്യന്‍
മുഷ്താഖ് ലണ്ടന്‍
ഷംസി
റാഷിദ്
നിയാസ്
അന്‍സാര്‍
സിറാജ്
സുമേഷ് വാസു
റഷീദ് എംആര്‍കെ
ശലീര്‍ അലി
വായിക്കുകയും, അഭിപ്രായം അറിയിക്കുകയും ചെയ്ത എല്ലാ മാന്യ സുഹൃത്തുക്കള്‍ക്കും നന്ദി അറിയിക്കുന്നു.
ഷാജീ..രസകരമായ ഒരു ചിന്ത..പകുതി പറഞ്ഞു വരുമ്പോള്‍ തന്നെ എന്‍റെ മനസ്സില്‍ ഉസ്താദും തീവണ്ടിയും വന്നു നിന്നു. ആ ഭാഗങ്ങളില്‍ കുറച്ചു കൂടി ആകാംക്ഷ നില നിര്‍ത്തി കൊണ്ട് വായനക്കാര്‍ക്ക് ഒരു ക്ലൂ പോലും കൊടുക്കാത്ത തരത്തില്‍ കഥ പറയാമായിരുന്നു. എങ്കില്‍ കൂടി എനിക്കിഷ്ടപ്പെട്ടു ട്ടോ ഈ കഥ.
മറുപടിഇല്ലാതാക്കൂനല്ല ചിന്തക്കും, ആവിഷ്കാരത്തിനും എന്റെ ആശംസകൾ
മറുപടിഇല്ലാതാക്കൂപരപനാടാ പശാതലം കലക്കി എന്നാലും തീവണ്ടിയോളം വലുപ്പത്തില്‍ നമ്മുടെ ഉസ്താദ് പാപം ചെയ്തു അല്ലെ
മറുപടിഇല്ലാതാക്കൂപരപ്പനാടനു അഭിനന്ദനങ്ങള്‍ !!!എഴുത്ത് നന്നായിട്ടുണ്ട് ..ആശയം മനസ്സിലാക്കുന്നു ...നന്മകള്
മറുപടിഇല്ലാതാക്കൂനാഥന് അനുഗ്രഹിക്കട്ടെ ..ആമീന്‍
ഇന്ത്യയിലെ ഏറ്റവും ലാഭകരവും, മുതൽമുടക്ക് വേണ്ടാത്തതുമായ ഒരു വ്യവസായമാണു ആത്മീയത. പ്രസ്തുത സാത്താൻ വേരുകൾ ഇസ്ലാമിലും അതിന്റെ മൂർത്തീഭാവത്തിൽ കടന്നു വന്നു എന്നത് സങ്കടകരം തന്നെ. ഏതൊരു കുട്ടിക്കും മനസ്സിലാകുന്ന രീതിയിൽ സാന്ദർഭികമായ് ഇത്തരമൊരു ലേഖനമെഴുതിയ പരപ്പനാടനു ആശംസകൾ.
മറുപടിഇല്ലാതാക്കൂഒരു കാലത്ത് ജനം പറഞ്ഞത് ഖരൂനിനെ പോലെ ആയെങ്കില്‍ എന്നയിരുന്ന്‍....ഇന്നത് ഉസ്താദിനെ പോലെ ആയെങ്കില്‍ എന്നായി മാറി...
മറുപടിഇല്ലാതാക്കൂബഷീര് വള്ളിക്കുന്ന് എന്ന ബ്ലോഗ് രാജാവ് പോലും കാന്തപുരത്തെ അംഗീകരിച്ചു തുടങ്ങി, ഇനിയെങ്കിലും നന്നായിക്കൂടെ ?
മറുപടിഇല്ലാതാക്കൂബഷീര് വള്ളിക്കുന്നിന്റെ മഹാനായ നേതാവ് ഹുസൈന്‍ മടവൂര്‍ മുന്‍പ് വിക്കീലീക്സിനു മുമ്പില്‍ പോലും കാന്തപുരത്തിനെ വാഴ്ത്തിപ്പാടിയിട്ടുണ്ട്.. രണ്ടു കൂട്ടരും പണ്ടേ സ്തുതിപാഠകരാണ്...അതായത് ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ
ഇല്ലാതാക്കൂബഷീര് വള്ളിക്കുന്നിന്റെ ലേഖനം വായിച്ച കാന്തപുരം ഭക്തര്‍ക്ക് അത് ഒരു കാന്തപുരം ഭക്തികീര്‍ത്തനമായി തോന്നുന്നതാണ്... മതത്തെ മാര്കറ്റ് ചെയ്യുന്ന കാന്തപുരത്തെ ശക്തമായി പരിഹസിക്കുന്നതോടൊപ്പം സംഘടനാപരമായ മികവിനെ പ്രകീര്‍ത്തിക്കുകയും ചെയ്യുന്നു ബഷീര്‍ സാഹിബ്..പക്ഷെ ക്ഷീരമുള്ള അകിടിലും ചോര തെരയുന്ന കാന്തപുരം കൊതുകുകളോട് സഹതപിക്കുകയല്ലാതെ വേറെന്തു ചെയ്യാന്‍
ഇല്ലാതാക്കൂഉസ്താദിനെ പടച്ചോൻ കാക്കട്ടെ..!!
മറുപടിഇല്ലാതാക്കൂകൊള്ളാം ഷാജി നല്ല ചിന്ത ...!!
മറുപടിഇല്ലാതാക്കൂNannayi thanne ezhuthittundu ..all the best
മറുപടിഇല്ലാതാക്കൂവീണ്ടും കാണാം.
മറുപടിഇല്ലാതാക്കൂഖുര്ആന്, പരലോകത്ത് നടക്കാനിരിക്കുന്ന ഒരു രംഗം വിവരിക്കുന്നു:
മറുപടിഇല്ലാതാക്കൂإِذْ تَبَرَّأَ الَّذِينَ اتُّبِعُوا مِنَ الَّذِينَ اتَّبَعُوا وَرَأَوُا الْعَذَابَ وَتَقَطَّعَتْ بِهِمُ الْأَسْبَابُ ( 166 )وَقَالَ الَّذِينَ اتَّبَعُوا لَوْ أَنَّ لَنَا كَرَّةً فَنَتَبَرَّأَ مِنْهُمْ كَمَا تَبَرَّءُوا مِنَّا ۗ كَذَٰلِكَ يُرِيهِمُ اللَّهُ أَعْمَالَهُمْ حَسَرَاتٍ عَلَيْهِمْ ۖ وَمَا هُم بِخَارِجِينَ مِنَ النَّارِ ( 167 )البقرة
------------
ഇത് Anonymous -ന്റെ comment-ല്‍ ഉള്ളത്.ഈ ഖുര്‍ആനിക വചനം ഈ 'ഉസ്താദി'ന് വളരെ യോജ്യം.
ഒരുപാട് വായിക്കപ്പെടുന്നവനേ പ്രണാമം. അവസാനയാത്രയില്‍ ഉസ്താദ് ഒരു പാഠപുസ്തകമായിമാറുന്ന കാഴ്ച മനോഹരം.
മറുപടിഇല്ലാതാക്കൂ