നിങ്ങള് കുപ്പ്യാണെങ്കില്‍ ഞമ്മള് കുപ്പിച്ചില്ലാണേ...എന്ന് പറഞ്ഞ മാതിരിയാണ് ഞമ്മളെ മാധ്യമം പത്രത്തിന്റെ അവസ്ഥ. നല്ലത് ബെടക്കായാല്‍ ഇങ്ങനെയൊക്കെയാവുമെന്നു തെളിയിക്കാനുള്ള പട പുറപ്പാടിലാണിവര്‍. ഇസ്ലാമിന്റെ സമഗ്രതക്ക് വേണ്ടി വാവിട്ടു കരയുന്ന ജമാഅത്തെ ഇസ്ലാമിയുടെ വഴിത്തിരിവ് പത്രം 20 രൂപാ ടിക്കറ്റ് വെച്ച് തിരൂര്‍ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ നടത്തി വരുന്ന ഡിസംബര്‍ ഫെസ്റ്റ് കണ്ടപ്പോള്‍ അങ്ങനെ തോന്നിപ്പോയി...തിരൂരിന് ഇനി ഉത്സവച്ചൂടിന്റെ മഞ്ഞു കാലം എന്നാണു ഈ വ്യാപാര നൃത്ത മേളക്ക് മാധ്യമം പരസ്യവാചകം കൊടുത്തിരിക്കുന്നത്.. ഡിസംബറിന്റെ സായാഹ്നങ്ങളില്‍, പുതുവര്‍ഷത്തിന്റെ ലഹരി പടരുമ്പോള്‍ ഹരം കൊള്ളിക്കാന്‍ ഒരിസ്ലാമിക പത്രത്തിന്റെ വക സര്‍ക്കസും, ഗാനമേളയും, സിനിമാറ്റിക് ഡാന്‍സുമൊക്കെയായാല്‍ സംഗതി ബഹുകേമം തന്നെ.. അതും മുസ്ലിം ഭൂരിപക്ഷ പ്രദേശമായ തിരൂരില്‍...മൂല്യാധിഷ്ടിത പത്രപ്രവര്‍ത്തനത്തിന്റെ ഇസ്ലാമിക മോഡലായി മാധ്യമത്തെ ഉയര്‍ത്തി കാട്ടുന്ന ജമാഅത്തെ ഇസ്ലാമിയുടെ അണികള്‍ പോലും തിരൂരിലെത്തുംപോള്‍ തല താഴ്ത്തി നടക്കേണ്ട ഗതികേടിലാണിപ്പോള്‍.
തിരൂരിന് ഇനി ഉത്സവചൂടിന്റെ മഞ്ഞു കാലം എന്നാണു ഈ പരിപാടിക്ക് നല്‍കിയ തലക്കെട്ട്..അതേതായാലും നന്നായി, നാളിതു വരെ ജമാഅത്തെ ഇസ്ലാമി തെരഞ്ഞെടുപ്പു ചൂടിനിടയില്‍ മാധ്യമം കൊണ്ട് കാണിക്കാറുള്ള സര്‍ക്കസ് മാത്രമേ പരിചയമുള്ളൂ, ആ സര്‍ക്കസൊക്കെ തെരഞ്ഞെടുപ്പു കഴിയുമ്പോഴേക്കും മഞ്ഞോ,ആവിയോ ഒക്കെയായിപ്പോകാറാണ് പതിവും. രണ്ടു കയ്യിലും കൂടി എണ്ണിത്തീര്‍ക്കാവുന്ന വോട്ടേ ഞമ്മക്കുള്ളൂവെന്ന് മാലോകര്‍ അറിഞ്ഞതോടെ ഇപ്പോള്‍ അറബ് വസന്തം ആഘോഷമാക്കുകയാണ്. ആ ആഘോഷത്തിന്റെ ഭാഗമാണോ ഈ സര്‍ക്കസ് മാമാങ്കമെന്നു ചോദിക്കുന്നവരുമുണ്ട്.
ജമാഅത്തെ ഇസ്ലാമിക്ക് വേണ്ടി നിലം പാകപ്പെടുത്തുന്ന പണിയാണല്ലോ മാധ്യമത്തിനും, സോളിടാരുട്ടികള്‍ക്കും...ഇസ്ലാമിനെ കെട്ടിപ്പൂട്ടി അട്ടത്തു വെച്ചു കൊണ്ടുള്ള ഈ മാമാങ്കങ്ങളും അതിനു വേണ്ടി മാത്രം...മീഡിയ വണ്‍ എന്ന ഞമ്മന്റെ ചാനല്‍ വരുന്നതോടെ അത് കൂടുതല്‍ ബോധ്യമാകും, വെയിറ്റ് ആന്‍ഡ് സീ... തുനീഷ്യയിലും, ഈജിപ്തിലും, ഒക്കെ നടന്ന മുല്ലപ്പൂവിപ്ലവങ്ങളെ കുറിച്ചു പ്രസ്ഥാന നേതാക്കള്‍ പ്രസംഗിക്കുന്നതും, എഴുതുന്നതും ഒക്കെ ഈ രാഷ്ട്രീയ ലക്‌ഷ്യം വെച്ച് കൊണ്ടാണ്. പലപ്പോഴും ഇതൊക്കെ കേള്‍ക്കുമ്പോഴും, വായിക്കുമ്പോഴും 2011 ലെ ഏറ്റവും വലിയ തമാശയെന്നോര്‍ത്തു ആരും ഊറിച്ചിരിച്ചു പോകും, അറബ് വിപ്ലവത്തിന്റെ സമരമുഖങ്ങളില്‍ എത്തി നോക്കാതെ മാറി നിന്നവരാണ് പിന്നീട് അധികാരത്തില്‍ കയറാന്‍ കവാത്ത് മറച്ചു കൊണ്ട് രംഗ പ്രവേശം ചെയ്തത്. മുസ്ലിം ബ്രദര്‍ ഹൂഡ് അതിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ നിന്നും മാറി പേര് മാറ്റി ഫ്രീഡം ഫോര്‍ സോഷ്യല്‍ ജസ്റ്റീസ് എന്ന പേരില്‍ ഈജിപ്തില്‍ രംഗത്തിറങ്ങിയത് പോലെ ജമാഅത്തെ ഇസ്ലാമിയുടെ ഇന്ത്യന്‍ നാടകമാണ് പുതിയ വെല്‍ഫയര്‍ പാര്‍ട്ടിയും..ഒരു മഴയ്ക്ക് പൊന്തുന്ന ഇയ്യം പാറ്റകളെ പോലെ ഒരു തെരഞ്ഞെടുപ്പിനുള്ള ആയുസ്സെങ്കിലും ഈ പാര്‍ട്ടിയുടെ പേരിനുണ്ടാവട്ടെ....
തിരൂര്‍ വഴി പോകുന്നവര്‍ താഴെപാലത്തെത്തിയാല്‍ തിരൂര്‍ പുഴയോട് ചാരി കൂറ്റന്‍ പന്തല് കെട്ടി മാധ്യമത്തിന്റെ മാമാങ്കം കാണാം. അകത്തു തട്ടലും മുട്ടലും കേട്ടാല്‍ അത് ശൂറാ മീറ്റിംഗ് ആണെന്ന് തെറ്റിദ്ധരിക്കേണ്ട.. 20 രൂപ ടിക്കറ്റ് എടുത്തു അകത്തു കയറിയാല്‍ ഏതെങ്കിലും ഒരു മൂലയിലെങ്കിലും അമീരിന്റെയോ, അസിസ്റ്റന്റ് അമീരിന്റെയോ ഒക്കെ പ്രഭാഷണം കേള്‍ക്കാമെന്ന് കരുതിയാലും തെറ്റി..ഡിസംബറിന്റെ ഈ തണുത്ത സായാഹ്നങ്ങളില്‍ സിരകളെ ത്രസിപ്പിക്കാന്‍ ജമാഅത്ത്കാര്‍ക്കും വേണ്ടേ എന്തെങ്കിലും ഫെസ്റ്റോ, ഉത്സവമോ ഒക്കെ.. നാളിതു വരെ ജമാഅത്തെ ഇസ്ലാമി എക്സിബിഷന്‍ നടത്താറുള്ളത് അവരുടെ സമ്മേളന സ്ഥലങ്ങളിലാണ്, ഐ പി എച്ചിന്റെ (കഞ്ഞിവെള്ളത്തില്‍ തൂമിച്ച) പുസ്തകങ്ങള്‍ക്ക് പുറമേ ഇസ്ലാമിന്റെ സന്ദേശം പകരുന്ന എന്തെങ്കിലും അല്ലറ ചില്ലറ ഉടായിപ്പുകളൊക്കെ അത്തരം എക്സിബിഷനുകളില്‍ കാണാറുമുണ്ട്. എന്നാല്‍ തിരൂരിലെത്തുന്ന ജനങ്ങള്‍ക്ക് തികച്ചും വ്യത്യസ്തമായ ഈ ജമാഅത്തെ ഇസ്ലാമി മാമാങ്കം കണ്ടു കോരിത്തരിക്കാനാണ് വിധി.
ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ പേരിലാണ് മാധ്യമം തിരൂരില്‍ വ്യാപാര-നൃത്ത മേള സംഘടിപ്പിച്ചിരിക്കുന്നത്..ഇസ്ലാമിക സംസ്കാരത്തെ തന്നെ ചോദ്യം ചെയ്യുന്ന സംഗീത-നൃത്ത സന്ധ്യകളിലൂടെ മനോരമയെ പോലും നാണിപ്പിച്ചു കൊണ്ടാണ് മാധ്യമത്തിന്റെ ഈ കൂത്താട്ടം..മുഹമ്മദ് റാഫി, കിഷോര്‍കുമാര്‍ നൈറ്റും, പട്ടുര്‍മാല്‍ നൈറ്റും, ആദിവാസി നൃത്തങ്ങളും, സിനിമാറ്റിക് നൃത്തങ്ങളും മാധ്യമത്തിന്റെ വേദിയില്‍ അരങ്ങു തകര്‍ക്കുമ്പോള്‍ ജനുവരി ഒന്ന് വരെ നീണ്ടു നില്‍ക്കുന്ന മേളയുടെ സംഘാടകരായി നിറഞ്ഞു നില്‍ക്കുന്ന സോളിടാരിട്ടി പ്രവര്‍ത്തകര്‍ക്ക് രാത്രിയായാല്‍ മദ്യക്കുപ്പികള്‍ വരെ പെറുക്കി എടുക്കേണ്ട ഗതികേട്.
ഇത്തരം പരിപാടികളെ കുറിച്ചു ചോദ്യം ചെയ്തവരോട് അത് മാധ്യമത്തിന്റെതല്ലേ ഞങ്ങളെന്തു പിഴച്ചു എന്ന അലസമായ മറുപടി പറയുന്നുണ്ട് ജമാഅത്തെ ഇസ്ലാമിക്കാര്‍. കേരള സര്‍ക്കാരിന്റെ ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമാണ് എന്നും തട്ടി വിടുന്നുണ്ട്..ഈ ഗ്രാന്റ് കേരള ഫെസ്റ്റിവലില്‍ പങ്കെടുക്കുന്ന എല്ലാ പത്രങ്ങളും, ചാനലുകളും, സ്ഥാപനങ്ങളും ഒക്കെ ഇമ്മാതിരി ഗമണ്ടന്‍ തട്ടിപ്പുകളുമായി സ്റ്റെജോരുക്കി പാട്ടും കൂത്തും നടത്തുന്നുണ്ട് എന്നും പറഞ്ഞൊപ്പിക്കുന്നുണ്ട്. മറ്റുള്ള പത്രങ്ങളെ പോലെ അധപ്പതിക്കാനായിരുന്നെങ്കില്‍ ഞമ്മള്‍ എന്തിനു മാധ്യമം വാങ്ങണം, മനോരമയോ, മാതൃഭുമിയോ വാങ്ങിയാല്‍ പോരെയെന്ന മറുചോദ്യം വന്നാല്‍ ജമാഅത്തെ ഇസ്ലാമിക്കാരന്റെ പൊടി പോലുമില്ല പിന്നെ കണ്ടു പിടിക്കാന്‍...
ഇത്തരം പരിപാടികളെ കുറിച്ചു ചോദ്യം ചെയ്തവരോട് അത് മാധ്യമത്തിന്റെതല്ലേ ഞങ്ങളെന്തു പിഴച്ചു എന്ന അലസമായ മറുപടി പറയുന്നുണ്ട് ജമാഅത്തെ ഇസ്ലാമിക്കാര്‍. കേരള സര്‍ക്കാരിന്റെ ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമാണ് എന്നും തട്ടി വിടുന്നുണ്ട്..ഈ ഗ്രാന്റ് കേരള ഫെസ്റ്റിവലില്‍ പങ്കെടുക്കുന്ന എല്ലാ പത്രങ്ങളും, ചാനലുകളും, സ്ഥാപനങ്ങളും ഒക്കെ ഇമ്മാതിരി ഗമണ്ടന്‍ തട്ടിപ്പുകളുമായി സ്റ്റെജോരുക്കി പാട്ടും കൂത്തും നടത്തുന്നുണ്ട് എന്നും പറഞ്ഞൊപ്പിക്കുന്നുണ്ട്. മറ്റുള്ള പത്രങ്ങളെ പോലെ അധപ്പതിക്കാനായിരുന്നെങ്കില്‍ ഞമ്മള്‍ എന്തിനു മാധ്യമം വാങ്ങണം, മനോരമയോ, മാതൃഭുമിയോ വാങ്ങിയാല്‍ പോരെയെന്ന മറുചോദ്യം വന്നാല്‍ ജമാഅത്തെ ഇസ്ലാമിക്കാരന്റെ പൊടി പോലുമില്ല പിന്നെ കണ്ടു പിടിക്കാന്‍...
ജമാഅത്തെ ഇസ്ലാമിയുടെ പള്ളികളില്‍ നമസ്കാരത്തിനെത്തുന്നവരോട് ഹല്ഖകളിലെ പ്രധാന പ്രവര്‍ത്തകര്‍ പണ്ടൊക്കെ ചോദിക്കാറുണ്ട് 'വൈകീട്ടെന്താ പരിപാടി..'എന്ന്.. വൈകുന്നേരം നടക്കുന്ന ഏതെങ്കിലും പോതുയോഗങ്ങളിലെക്കോ, ക്ലാസ്സുകളിലെക്കോ ക്ഷണിക്കാന്‍ വേണ്ടിയായിരുന്നു ആ ചോദ്യമെങ്കില്‍ ഇപ്പോള്‍ വൈകീട്ടെന്താ പരിപാടിയെന്ന് സോളിടാരിട്ടിക്കാര്‍ ചോദിക്കുമ്പോള്‍ അത് നമ്മുടെ സൂപ്പര്‍ സ്റ്റാര്‍ ലാലേട്ടന്‍ ചോദിച്ചത് പോലെ ആസ്വാദകര്‍ക്ക് തോന്നുന്നുവെങ്കില്‍ അവരെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ?. .ജീവിതത്തിന്റെ സമഗ്ര മേഖലയിലും ഇസ്ലാമിനെ സ്ഥാപിക്കാന്‍ വേണ്ടി സ്റ്റേജും, പേജും ചെലവഴിച്ചവരുടെ സ്റ്റേജില്‍ നിന്നും പ്രവാചകന്‍ വിലക്കിയ സംഗീത/നൃത്ത മാമാങ്കങ്ങള്‍ കാണുമ്പോള്‍ സംശയിക്കേണ്ട..ഇതൊരു തുടക്കം മാത്രം..ഞമ്മക്കും കിട്ടണം പണം..ഞമ്മന്റെ ചാനല്‍ ഭൂമി മലയാളത്തില്‍ കാലു കുത്തും മുമ്പ് അതിന്റെയൊരു സാമ്പിള്‍ വെടിക്കെട്ട് മാത്രമാണീ തിരൂരിലെ മാമാങ്കം.
നൃത്ത-നൃത്യങ്ങളും, സംഗീത നിശകളും മാത്രമല്ല, മാധ്യമത്തിന്റെ പേരില്‍ നടക്കുന്ന ഈ വാണിജ്യ വ്യാപാര മേളയില്‍ പലിശ സ്ഥാപനങ്ങളുടെയും, ചിട്ടി തട്ടിപ്പുകാരുടെയും ഒക്കെ കൌണ്ടറുകള്‍ കാണാമെന്നതാണ് അതിലേറെ കൌതുകം. ഇരുപതു രൂപ കൊടുത്തു ടിക്കറ്റ്എടുത്തു അകത്തു കയറിയാല്‍ പിന്നെ അമ്യുസ്മെന്റ് പാര്‍ക്കുകളുമുണ്ട്...അതിനു ടിക്കറ്റ് വേറെ. ഏതായാലും മാധ്യമത്തിന്റെ പേരിലുള്ള ഈ ജമാഅത് സര്‍ക്കസിന് ടിക്കറ്റ് എടുത്തവരില്‍ നിന്നും ഓരോ അര മണിക്കൂറും ഇടവിട്ട് നറുക്കെടുക്കുകയും, ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കുകയും ചെയ്യുന്നു. ദിവസേനയുള്ള നറുക്കെടുപ്പില്‍ വിജയിക്കുന്ന അമ്പതു പേര്‍ക്ക് വാട്ടര്‍ തീം പാര്‍ക്കിലേക്ക് പ്രവേശന ടിക്കറ്റ് നല്‍കുന്നതിനു പുറമേ മെഗാ ബംബര്‍ സമ്മാനമായി ലാപ്ടോപ്പും, മോട്ടോര്‍ ബൈക്കും ഒക്കെ വാഗ്ദാനം ചെയ്യുന്നു ഈ ഇസ്ലാമിക പത്രം..ബലേ ഭേഷ്... മനോരമയുടെയും, മാതൃഭൂമിയുടെയും, ദേശാഭിമാനിയുടെയും, കേരള കൌമുദിയുടെയും നറുക്കെടുപ്പുല്സവങ്ങളെ, സമ്മാന പദ്ധതികളെ കണക്കിന് പരിഹസിച്ഛവരും, അവരുടെ പത്രവും എത്തിച്ചേര്‍ന്ന ദുര്‍ഗതിയോര്‍ത്തു സഹതപിക്കുകയല്ലാതെ വേറെന്തു ചെയ്യാന്‍.
മുതലാളിത്ത സംസ്കാരം വളര്‍ത്തുന്ന ഇത്തരം മേളകള്‍ക്കെതിരെ ഒലക്ക മുക്കി ലേഖനം എഴുതിയ ജമാഅത്തെ ഇസ്ലാമി നേതാക്കള്‍ക്ക് ഇപ്പോള്‍ മിണ്ടാന്‍ വയ്യാത്ത സ്ഥിതിയാണുള്ളത്, ധൂര്‍ത്തിനും, അധാര്‍മ്മികതകള്‍ക്കുമെതിരെ പേനയുന്തിയവരും, കുത്തകകള്‍ക്കെതിരെ മുഷ്ട്ടി ചുരുട്ടിയവരും ഇപ്പോള്‍ മൌനത്തിലാണ്. രാത്രി പതിനൊന്നു മണി വരെ നീണ്ടു നില്‍ക്കുന്ന ഈ മാധ്യമം സര്‍ക്കസ് കഴിയുന്നത് വരെ തിരൂര്‍ പരപ്പനങ്ങാടി റോഡില്‍ ഇടയ്ക്കിടയ്ക്ക് ഗതാഗത സ്തംഭനം തന്നെ. വഴിയില്‍ നിന്ന് മുള്ള് നീക്കം ചെയ്യുന്നത് വിശ്വാസത്തിന്റെ ഭാഗമാണെന്നു ഇവരോട് പറഞ്ഞിട്ടുണ്ടോ കാര്യം..അകത്തു നടക്കുന്നതു അതിനേക്കാള്‍ വലിയ ഇസ്ലാമിക വിരുദ്ധ പ്രവര്‍ത്തനമാവുംപോള്‍ കാട്ടുകോഴിക്കെന്തു ചംക്രാന്തി..ഹല്ലാ പിന്നെ.
പള്ളിയില്‍ സുബഹി നമസ്കാരം കഴിഞ്ഞാല്‍ ഹല്‍ഖാ നേതൃത്വത്തിന്റെ കീഴില്‍ വരിക്കാരെ ചേര്‍ക്കാനും, പരസ്യം പിടിക്കാനും ഒക്കെ നാട്ടപ്പാച്ചിലാണ്, നേരിന്റെ പക്ഷത്തു നില്‍ക്കുന്ന ഏക ഇസ്ലാമിക പത്രം എന്ന് നാഴികക്ക് നാല്‍പ്പതു വട്ടം കേട്ടിഘോഷിക്കാറുമുണ്ട്. ബി ആര്‍ പി ഭാസ്കറും, സി ആര്‍ നീലകണ്ടനും ഒക്കെ മാധ്യമത്തെ കുറിച്ച് പറഞ്ഞ സ്തുതികീര്‍ത്തനങ്ങള്‍ പൊടിപ്പും തൊങ്ങലും വെച്ച് അവതരിപ്പിക്കാറുമുണ്ട്. മലയാളത്തിന്റെ മുഖ്യധാരാ പത്രങ്ങള്‍ തമസ്കരിക്കുന്ന വാര്‍ത്തകള്‍ ധൈര്യ സമേതം പ്രസിദ്ധീകരിക്കുന്ന പത്രം, കഴിഞ്ഞ ഇന്ത്യന്‍ റീഡര്ഷിപ്പ് സര്‍വേ പ്രകാരം കേരളത്തില്‍ ഏറ്റവും കൂടുതല്‍ വളര്‍ച്ച നിരക്ക് രേഖപ്പെടുത്തിയ പത്രം അങ്ങനെ പോകുന്നു മാധ്യമത്തിന്റെ മദ്ഹുകള്‍..
'മാധ്യമം' പോലൊരു പത്രം കേരളത്തില്‍ ചരിത്രപരമായ അനിവാര്യതയായിരുന്നു. ആഗോളതലത്തില്‍ തന്നെ ചര്‍ച്ചയുടെ മര്‍മസ്ഥാനത്തേക്ക് കയറാന്‍ തുടങ്ങിയ ഇസ്ലാമികരാഷ്ട്രീയത്തെ നേരിട്ട് അവതരിപ്പിക്കാനെത്തിയ 'മാധ്യമ'ത്തിന് അതേസമയത്ത് ആവേശത്തോടെ ചര്‍ച്ച ചെയ്യപ്പെട്ട ഇതര ചിന്താ പദ്ധതികളെയും കണ്ടില്ലെന്ന് നടിക്കാന്‍ കഴിയുമായിരുന്നില്ല. വര്‍ഗരാഷ്ട്രീയം മാത്രമാണ് പുരോഗമനപരം എന്ന സൈദ്ധാന്തികബാധ്യതയില്‍ ഇടതുപക്ഷം അവഗണിച്ച പ്രാന്തവല്‍കൃതരുടെയും ദുര്‍ബലവിഭാഗങ്ങളുടെയും പ്രശ്നങ്ങള്‍ അവതരിപ്പിക്കാനുള്ള വിശാലമായ പ്ലാറ്റ്ഫോം 'മാധ്യമ'മാണ് മുഖ്യധാരയില്‍ സൃഷ്ടിച്ചത്. തീവ്രമായ സബാര്‍ട്ടന്‍ യുക്തിക്ക് കേരളത്തിലെ മീഡിയയില്‍ ഇടം കിട്ടുന്നത് 'മാധ്യമ'ത്തിലൂടെയാണെന്ന് രണ്ട് ദശകം പൂര്‍ത്തീകരിക്കുന്ന ആ പത്രത്തിന്റെ ചരിത്രപരമായ സാന്നിധ്യം പരിശോധിച്ചാല്‍ മനസ്സിലാകും. പ്രചാര വിപ്ലവമല്ല, വാര്‍ത്താ ഉള്ളടക്കത്തിന്റെ പുതിയ മേച്ചില്‍പുറങ്ങള്‍ 'മാധ്യമം' ദിനപത്രം അവതരിപ്പിച്ചു. ഒരു വാര്‍ത്തയും കണ്ടില്ലെന്ന് നടിക്കാനാകാത്ത സമ്മര്‍ദത്തിലേക്ക് ഇതര മുഖ്യധാരാ മാധ്യമങ്ങളെ ഈ മാറ്റം കൊണ്ടുചെന്നെത്തിച്ചു ".(പച്ചക്കുതിര മാസിക ,ജനുവരി 2008 ) മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ സഹ പത്രാധിപരായ കമല്‍റാം സജീവ് മാധ്യമം പത്രത്തെ കുറിച്ച് എഴുതിയ വരികളാണിത്. ജമാഅത്തെ ഇസ്ലാമിയുടെ പ്രാദേശിക പ്രവര്‍ത്തകരും നേതാക്കളും ഒക്കെ തെല്ലു അഹങ്കാരത്തോടെ ഇതൊക്കെ ഏറ്റുപിടിക്കാറുമുണ്ട്. എന്നിട്ടും മറ്റെല്ലാ പത്രങ്ങളെയും പോലെ മുതലാളിത്തം തീര്‍ത്ത നീരാളി വലയത്തിനുള്ളില്‍ മാധ്യമം വീഴുന്നത് കാണുമ്പോള്‍ ഈ പാവങ്ങള്‍ വിരല്‍ കടിക്കുകയല്ലാതെ മറ്റെന്തു ചെയ്യും.
ഈസ്റ്റെണ്‍ കറിപ്പൌടരില്‍ മാരകമായ വിഷാംശം കലര്‍ന്ന വാര്‍ത്ത അപ്പാടെ വിഴുങ്ങുക വഴി മാധ്യമം അതിന്റെ പരസ്യ ധര്‍മ്മവും നിറവേറ്റി വഴിത്തിരിവായ ഘട്ടത്തിലാണ് നമ്മള്‍ മാമാങ്കത്തിന് പോകുന്നത്, കോട്ടയത്ത് മുമ്പ് ജമാഅത്തെ ഇസ്ലാമി വക കെട്ടിടത്തില്‍ നടന്ന ഫാഷന്‍ ഷോ യുടെ വാര്‍ത്തയോ, മലപ്പുറത്ത് മുമ്പുണ്ടായ ഓര്‍ക്കിഡ് വിപ്ലവമോ, പ്രസ്ഥാനത്തിന്റെ പള്ളിക്കും, സ്ഥാപനങ്ങള്‍ക്കും വേണ്ടി ജലസ്രോതസ്സുകള്‍ മണ്ണിട്ട് മൂടിയ വാര്തകളടക്കം സ്വയം കണ്ണടച്ചാല്‍ മൂടി വെക്കാമെന്നു ധരിച്ചവരാണിവര്‍. ഇതര പ്രസ്ഥാനങ്ങളുടെ അകത്തളങ്ങളിലേക്ക് കണ്ണും, കാതും, മൂക്കും കൂര്‍പ്പിച്ചു വെച്ചവര്‍ സ്വയം ചെന്ന് ചാടിയ ദുര്‍ഗതി തിരൂരിലെ മമാങ്കത്തിലെത്തി നില്‍ക്കുന്നു എന്ന് മാത്രം. തൊട്ടപ്പുറത്ത് മറ്റൊരു യുവജന സംഘടനയായ ഐ എസ് എമ്മിന് കീഴില്‍ ഇസ്ലാമിനെ പരിചയപ്പെടുത്താന്‍ വേണ്ടി മാത്രം ഒരെക്സിബിഷന്‍ നടക്കുമ്പോള്‍ അതിനെ ഹൈജാക്ക് ചെയ്യാന്‍ കൂടിയായിരുന്നു ഈ സംഗീത നൃത്ത ഹാസ്യ മേളയെന്ന് കൂടി ചേര്‍ത്തു വായിക്കണം.
'വഞ്ചനാത്മകമായ വര്‍ത്തമാനങ്ങള്‍ വിലയ്ക്കുവാങ്ങി കൊണ്ടുവരുന്ന ചില മനുഷ്യരുണ്ട്; ഒരു വിവരവുമില്ലാതെ ദൈവിക മാര്‍ഗത്തില്‍നിന്ന് ജനത്തെ വ്യതിചലിപ്പിക്കുന്നതിനും ഈ മാര്‍ഗത്തിലേക്കുള്ള പ്രബോധനത്തെ പരിഹസിക്കുന്നതിനും വേണ്ടി… അത്തരമാളുകള്‍ക്കുള്ളത് അവരെ അത്യധികം നിന്ദിതരാക്കുന്ന ശിക്ഷയത്രെ. (ഖുര്‍ആന്‍)
അബ്ദുല്ലാഹിബ്നു മുബാറക് , ഇമാം മാലിക് എന്നിവരെ അവലംബിച്ച് അനസി(റ)ല്‍നിന്ന് ഉദ്ധരിക്കുന്നു: നബി (സ) പ്രസ്താവിച്ചു: വല്ലവനും ഒരു ഗായികയുടെ സദസ്സിലിരിക്കുകയും അവളുടെ പാട്ട് കേള്‍ക്കുകയും ചെയ്താല്‍ പുനരുത്ഥാന നാളില്‍ അയാളുടെ കാതുകളില്‍ ഈയം ഉരുക്കിയൊഴിക്കപ്പെടുന്നതാണ്.(ഹദീസ്)
പിന്‍ കുറി: മാധ്യമം ഡിസംബര്‍ ഫെസ്റ്റ് എന്നത് മാധ്യമം ഡിസംബര്‍ ടെസ്റ്റ് എന്നും വായിക്കാവുന്നതാണ്..ഈ ടെസ്റ്റിന്റെ ഫലം നോക്കീട്ടു വേണം ഇനിയും ഇത്തരം ഫെസ്റ്റുകള്‍ നാട് നീളെ സംഘടിപ്പിക്കാന്‍...ഹാ എല്ലാ 'മാ' പത്രങ്ങളും ഒന്ന് വഴി മാറിക്കെ..ഞമ്മളൊന്നങ്ങട്ട് പോട്ടെ ...ന്ന്
Naadu nannaakkanirangi.. Pakshe swanthathe marannu...
മറുപടിഇല്ലാതാക്കൂമാധ്യമം ഡിസംബര്‍ ഫെസ്റ്റ് എന്നത് മാധ്യമം ഡിസംബര്‍ ടെസ്റ്റ് എന്നും വായിക്കാവുന്നതാണ്. :) :))
മറുപടിഇല്ലാതാക്കൂകാട്ടുകോഴിക്കെന്തു ചംക്രാന്തി..ഹല്ലാ പിന്നെ.
മറുപടിഇല്ലാതാക്കൂ@ shafeeq @ firoz @ illyas. Thanks for ur visit
മറുപടിഇല്ലാതാക്കൂമാധ്യമം "പത്രം " എന്ന നിലക്ക് ഇത്തരം പരിപാടികളിൽ ഏർപ്പെടുന്നതിനെയോ നടത്തുന്നതിനെയോ എതിർക്കുവാനോ വിമർശിക്കുവാനോ സാധിക്കുമെന്നു തോന്നുന്നില്ല; പക്ഷേ ധാർമ്മികതയും മൂല്യവും നഷ്ടെപ്പെട്ടു എന്ന് നാഴികയ്ക്ക് 400 പ്രാവശ്യം അലമുറയിടുന്ന അതിലേക്ക് ലീഗ് പോലുള്ള രാഷ്ട്രീയ കക്ഷികളെ വലിച്ചിഴച്ച് കൊണ്ട് വന്ന് "ചൊറിച്ചിൽ" മാറ്റുന്ന ഒരു രീതി മാധ്യമത്തിന്റെ സ്ഥാപിത ലക്ഷ്യമായിരുന്നു. ഇന്ന് അത്തരം മൂല്യച്യുതി തഞ്ഞൾക്കും "ഹറാമല്ല" എന്ന് "സോളി"ക്കുട്ടിക്കളെയും വെൽ'ഫയർ' പാർട്ടിയെയും മുൻ-നിർത്തി മാധ്യമം തെളിയിക്കാൻ പോകുന്നു...
മറുപടിഇല്ലാതാക്കൂഅതെ; ഇതൊരു TEST തന്നെയാണെന്ന താങ്കളുടെ വിലയിരുത്തലോട് യോജിക്കുന്നു.
എന്തായാലും പുതുവൽസരാഘോഷം GKSF വഴി മാധ്യമം പ്രായോജകരായി ജ:ഇ: യും സോളിയും ഫയർ പാർട്ടിയും ഒക്കെ കൂടി നടത്തട്ടെ... 2012ഇൽ ഇവരുടെ 'മൂല്യോമീറ്റർ' വല്ല മ്യൂസിയത്തിലും പ്രദർശിപ്പിക്കപ്പെട്ടേക്കാം.... അല്ലെങ്കിലും ഇനിയൊരു തെരഞ്ഞെടുപ്പ് വരെ പിടിച്ച് നില്ക്കാനുള്ള വേറെ വഴിയെന്ത്???
മികച്ച വിമർശനാത്മകമായ ഈ ലേഖനത്തിനു നന്ദി...
Assoya moothaal ingane thanne ezhuthanam...Ketto maashe...
മറുപടിഇല്ലാതാക്കൂ@ anees Manoramayodum, mathrubhumiyodum asooya moothappol Hira centaril vahyu irangiyathaavum alle
മറുപടിഇല്ലാതാക്കൂNjammakku Ishtayitto, Matham vere Pathram ver , halla pinne....
മറുപടിഇല്ലാതാക്കൂMujeeb , Riyadh
മഞ്ഞക്കണ്ണടകള്‍ മാത്രം വെച്ച് ശീലിച്ച ജമാഅത്തുകാര്‍ക്ക് കണ്ണാടിയില്‍ നോക്കി പരിചയമില്ലായിരുന്നു. അതുകൊണ്ട് അവരുടെ മുഖം എപ്പോഴും സുന്ദരമെന്നു അവര്‍ നിനച്ചു!
മറുപടിഇല്ലാതാക്കൂചെയ്യുന്നത് തെറ്റായിരുന്നു എന്ന് പൂര്‍ണ്ണമായ ബോധ്യമുള്ളപ്പോഴും കേഡര്‍ സെറ്റപ്പിന്റെ 'സ്വിച്ച് റ്റു ബള്‍ബ്' അനുസരണബോധം ന്യായീകരണത്തിന്‍റെ പുതിയ പദാവലികള്‍ ചുമലിലേറ്റാന്‍ അവരെ നിര്‍ബന്ധിതരാക്കി.
കണ്ടില്ലേ, രാഷ്ട്രീയക്കാരന്‍ കള്ളവോട്ടു ചെയ്യുന്നു എന്ന് അയാള്‍ പരിഹസിച്ചപ്പോള്‍, തങ്ങളുടെ സഹയാത്രികന്‍ തന്നെ കള്ളവോട്ട് ചെയ്തു പിടിയിലാവുന്ന 'ഐറണി'യും സംഭവിച്ചു. 'അവിശുദ്ധ രാഷ്ട്രീയ കൂട്ടുകെട്ടിനെ' ചൊല്ലി മറ്റുള്ളവന്റെ മേല്‍ കുതിര കയറിയവര്‍ തലശ്ശേരിയില്‍ ശിവസൈനികയായ ശശികലക്കും, പുളിക്കലില്‍ കെ. രാമന്‍ പിള്ളയുടെ കോരുമാസ്ട്ടര്‍ക്കും പിന്തുണ പ്രഖ്യാപിച്ചു! ഈ സില്സിലയിലെ ഒടുവിലത്തെ കണ്ണിയായി താഴെപാലത്തെ മാമാങ്കത്തെ വിലയിരുത്താം. ഒപ്പം, സത്യം ഉറക്കെ വിളിച്ചുപറയുന്ന, സാമൂഹ്യ പ്രതിബദ്ധത മാത്രമാണ് പത്രപ്രവര്‍ത്തനത്തില്‍ തങ്ങളുടെ മുന്നുപാധിയെന്ന് ആളുകളെ വിശ്വസിപ്പിച്ചിരുന്ന പത്രം 'ഈസ്റ്റെണ്‍' വിഷയത്തില്‍ പുലര്‍ത്തിയ കുറ്റകരമായ മൌനവും, വാര്‍ത്തയുടെ 'പൂഴ്ത്തിവെപ്പും' ജെ. ഐ. യെ ശരിക്കും മനസ്സിലാക്കിയവര്‍ക്ക് അത്ഭുതം ഉണ്ടാക്കുന്നില്ലെങ്കിലും മുഖംമൂടി തന്നെയാണ് യഥാര്‍ത്ഥ മുഖമെന്നു വിശ്വസിക്കുന്ന ചില ശുദ്ധ ഗതിക്കാര്‍ക്ക് മൂക്കത്ത് വിരല്‍ വെക്കേണ്ട സാഹചര്യം ഉണ്ടാക്കും എന്ന് പറയാതെ വയ്യ.
എന്താണ് അനീസ് ബൈ തങ്ങള്‍ ഇങ്ങിനെ വാക്ക് മാറുന്നത് ...രണ്ടു ദിവസമല്ലേ ആയിട്ടുള്ളൂ മറ്റൊരു വിഷയവുമായി നമ്മള്‍ മാധ്യമത്തെ കുറിച്ച് സംസരിച്ചടു അന്ന് തങ്ങള്‍ പറഞ്ഞു മാധ്യമം ജമാഅത്തെ ഇസ്ലാമിയുടെ മുഘാ പത്രമല്ല അതില്‍ വരുന്ന വാര്‍ത്തകളോട് ജമാഅത്തെ ഇസ്ലാമിക്ക് ബന്ധമില്ല എന്നൊക്കെ ...ഇപ്പൊ ജമാഅത്തെ എസ്ല്മിക്ക് ബന്ട്മുണ്ടയോ ....തങ്ങളുടെ വാക്കുകള്‍ കണ്ടിട്ട് എനിക്കു അതാണ് തോന്നുന്നത് @ANEES
മറുപടിഇല്ലാതാക്കൂvaayichu ......
മറുപടിഇല്ലാതാക്കൂ>>മഞ്ഞക്കണ്ണടകള്‍ മാത്രം വെച്ച് ശീലിച്ച ജമാഅത്തുകാര്‍ക്ക് കണ്ണാടിയില്‍ നോക്കി പരിചയമില്ലായിരുന്നു. അതുകൊണ്ട് അവരുടെ മുഖം എപ്പോഴും സുന്ദരമെന്നു അവര്‍ നിനച്ചു<<< @ Noushad Kuniyil you said it
മറുപടിഇല്ലാതാക്കൂsamboorna islam samagra islam ennokke artham ariyaathe vaavitt karayunna solikuttikale....ningalude peraaanu "thottile thavalakal"
മറുപടിഇല്ലാതാക്കൂനാടോടുമ്പം നടുവെ അല്ല... നെഞ്ചത്ത് കൂടി കേറി ഓടും..!!
മറുപടിഇല്ലാതാക്കൂ@noushad kuniyil
മറുപടിഇല്ലാതാക്കൂജമാഅത്തെ ഇസ്ലാമി വെറും വിപ്ലവ വായാടികള്‍ മാത്രമായി തരാം താണു പോയി അല്ലെ...മികച്ച പ്രതികരണത്തിന് നന്ദി..വായനക്കും.
@niyas
മറുപടിഇല്ലാതാക്കൂഇവര് എവിടെയും ഇങ്ങനെ തന്നെയാ.. താല്‍ക്കാലികമായി രക്ഷപ്പെടാന്‍ ഓരോ വേലകള്‍ ഒപ്പിക്കും.. പൂരം കഴിഞ്ഞു വെടി പൊട്ടിക്കുന്ന സോളിടാരുട്ടികള്‍ എന്ന എന്റെ പോസ്റ്റിനു ഇവര്‍ മറുപടി പറയാന്‍ വന്നത് പല പേരുകളിലായിരുന്നു..ചുട്ട മറുപടി കൊടുത്തപ്പോള്‍ ഓടിയോളിച്ച്ചു.
@yunus
മറുപടിഇല്ലാതാക്കൂ@padannakkaaran shabeer
@prinsad
@aayirangalil oruvan
വന്നു വായിച്ചതിനും, അഭിപ്രായം പറഞ്ഞതിനും നന്ദി...
കൊള്ളാലോ.. സൂപ്പർ ആയിക്ക്ണ് ട്ടാ..
മറുപടിഇല്ലാതാക്കൂകൊള്ളാം...... തികച്ചും സാമൂഹ്യ പ്രതിബദ്ധത യുള്ള ഇത്തരം ലേഖനങള്‍ ഇനിയും താങ്കളില്‍ നിന്നും ഉണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു Nishad Pattambi
മറുപടിഇല്ലാതാക്കൂഇതു വായിച്ചപ്പോള്‍ ഓര്മ വരുന്നത് പണ്ട് 'പശു'വിനെ കുറിച്ച് എസ്സേ എഴുതാന്‍ പറഞ്ഞപ്പോള്‍ ഒരു വിദ്വാന്‍ എഴുതിത്തുടങ്ങി... പശു പാല്‍ തരുന്നു, അതിന്റെ ചാണകം വളമായി ഉപയോഗിക്കുന്നു.... ഇങ്ങനെ എഴുതി നാല് വരി പശുവിനെപറ്റി എഴുതി പിന്നീട് എഴുതുന്നത് പശുവിനെ കെട്ടുന്നത് തെങ്ങിന്മേലാണ്, തെങ്ങ് വളരെ ഉപകാരമുള്ള ഒരു മരമാണ്. പിന്നെ തെങ്ങിനെ കുറിച്ചാണ് രണ്ടര പേജും! ഇതേ പോലയാണ് ഇതും എനിക്ക് തോന്നിയത്. 'മാധ്യമം' ചുളിഞ്ഞാല്‍ കുറ്റം ജമ'അതിനു... മാധ്യമം അല്പം വൈകിയാല്‍ കുറ്റം ജമാ അതിനു... കഴിഞ്ഞ ആഴ്ച കെ കെ ഷാഹിന മാധ്യമത്തില്‍ ഒരു ലേഖനം എഴുതിയപ്പോള്‍ അതും കുറ്റം ജമാ അതിനു.. എന്തിനും ഏതിനും കുറ്റം ജമാ അതിനു... ഇതെല്ലം എഴുതാന്‍ കാത്തിരിക്കുന്ന കുറെ ഞരമ്പ് രോഗികളും... ഒന്ന് ചോദിച്ചോട്ടെ പരപ്പനാട കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് ഒരു 'സകാഫി' യതീം ഖാനയുടെ മറവില്‍ കുട്ടികളെ പീഡിപ്പിച്ച ഒരു വാര്‍ത്ത 'ഏഷ്യാനെറ്റില്‍ വരെ വന്നു. എന്തെ, താങ്കളുടെ ബ്ലോഗില്‍ രണ്ടു വാക്ക് അതിനെ കുറിച്ച് കണ്ടില്ല.. ധാര്‍മികത തുളുമ്പുന്ന താങ്കള്‍ക്കു ഇന്ന് മുസ്ലിം സമൂഹത്തില്‍ നടക്കുന്ന എത്രയോ അഴിഞ്ഞാട്ടങ്ങള്‍ എന്ത് കൊണ്ട് വിഷയമാകുന്നില്ല... ഇതൊന്നും വിഷയമാവുകയില്ല.. അസുഖം വേറെയാണ്. ഇതുനു ചികിത്സയില്ല സഹോദരാ... ഒരു അസുഖത്തിന് തല്ക്കാലം മരുന്നുണ്ട്.. പക്ഷെ അസുയക്ക് മരുന്നില്ലല്ലോ... അധര്‍മികത കെതിരെ ശബ്ദിക്കണം... അത് നല്ലത് തന്നെ, പക്ഷെ അത് സങ്കുചിതമവരുത്. "പട്ടികള്‍ കുരക്കട്ടെ... സര്‍ത്വ വാഹക സംഘം മുന്നോട്ട്"
മറുപടിഇല്ലാതാക്കൂപരപ്പനാടന്റെ അസുഖം വേറെയാണ്............. ഒരു ലീഗ് കാരന്റെ ദേഹത്ത് "ജിന്ന്" കൂടിയാല്‍ സംഭവിക്കുന്നത് പോലെ.... ഭാഷയുടെ നിലവാരത്തില്‍ നിന്ന് തന്നെ ദരാസു ഏതാണെന്ന് വിളിച്ചു പറയുന്നുണ്ട്...
ഇല്ലാതാക്കൂപോസ്റ്റില് പറയുന്ന പല കാര്യങ്ങളോടും യോജിപ്പില്ല,
മറുപടിഇല്ലാതാക്കൂഉദാഹരണമായി:
//നാളിതു വരെ ജമാഅത്തെ ഇസ്ലാമി എക്സിബിഷന്‍ നടത്താറുള്ളത് അവരുടെ സമ്മേളന സ്ഥലങ്ങളിലാണ്, ഐ പി എച്ചിന്റെ (കഞ്ഞിവെള്ളത്തില്‍ തൂമിച്ച) പുസ്തകങ്ങള്‍ക്ക് പുറമേ ഇസ്ലാമിന്റെ സന്ദേശം പകരുന്ന എന്തെങ്കിലും അല്ലറ ചില്ലറ ഉടായിപ്പുകളൊക്കെ അത്തരം എക്സിബിഷനുകളില്‍ കാണാറുമുണ്ട്.//
= സംസ്ഥാന സ്കൂള്‍ യുവജനോല്‍സവം ആദ്യമായി തിരൂരില്‍ നടന്നപ്പോള്‍ (1991 ലോ 1992 ലോ) തിരൂര്‍ സന്ദര്‍ശിക്കാനിടയായി. അന്ന് തിരൂര്‍ ബോയ്സ് ഹൈ സ്കൂളിന് എതിര്‍വശത്തായി ജമാഅത്തുകാര്‍ ഒരു എക്സിബിഷന്‍ സംഘടിപ്പിച്ചിരുന്നു. നീണ്ട ക്യൂവില്‍ നിന്നതിന് ശേഷമാണ് അതിനകത്ത് കേറാന്‍ സാധിച്ചത്. അതൊരു ഇസ്ലാമിക് എക്സിബിഷന്‍ ആയിരുന്നില്ല എന്നാണു എന്‍റെ ഓര്‍മ. സാങ്കേതികമായും, സംഘാടനപരമായും ഉന്നത നിലവാരം പുലര്‍ത്തി.
ഈ പോസ്റ്റില്‍ തന്നെ ഒക്ടോബറില്‍ പ്രസിദ്ധീകരിച്ച ഊരും പേരും ഇല്ലാത്ത ഒരു പത്രവാര്‍ത്തയും കൊടുത്തിരിക്കുന്നു: അതനുസരിച്ച് ജമാഅത്ത് ഇപ്പോള്‍ പൊട്ടിപിളരേണ്ട കാലം അതിക്രമിച്ചു, തെറ്റിദ്ധരിപ്പിച്ച് വാടകക്കെടുത്ത ആ സ്ഥാപനത്തെ ആ ബില്‍ഡിങ്ങില്‍ നിന്നും ഒഴിപ്പിക്കാന്‍ ശ്രമിക്കുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്.
ഒരു കാര്യം തീര്‍ത്തു പറയാന്‍ പറ്റും, ഇതര മുസ്ലിം സംഘടനകളും, യുക്തിവാദികളും, സോഷ്യലിസ്റ്റുകളും അങ്ങിനെ സകലരും ജമാആത്തെ ഇസ്ലാമിയുടെ കുറ്റവും - കുറവും ചികഞ്ഞന്ന്വാഷിക്കുകയും അത് സമൂഹമദ്ധ്യത്തില്‍ വിളമ്പുകയും ചെയ്യുന്നു. ആത്മപരിശോധന പോലും നടത്താത്ത ഇത്തരക്കാരുടെ വിമര്‍ശങ്ങങ്ങള്‍ തെറ്റ്-തിരുത്തി മുന്നോട്ട് പോകാന്‍ ജമാഅത്തിന് ഒരു മുതല്‍കൂട്ടാവും.
@anony. അജ്ഞാതന്റെ നിരീക്ഷണപ്രകാരം മാധ്യമം പത്രത്തെ ഒരു കറവപ്പശുവായും, ജമാഅത്തെ ഇസ്ലാമിയെ തല പോയ തെങ്ങായും കണക്കാക്കാം... മാധ്യമം പശു നമുക്ക് പാലും, പണവും ഒക്കെ തരുന്നു..തല പോയ ജമാഅത്തെ ഇസ്ലാമിയെന്ന തെങ്ങ് ഹിറാ സെന്ററിലേക്ക് ഒരു നക്കാപ്പിച്ചയും തരുന്നില്ല എന്നും വായിക്കാം.. പിന്നെ ഒരുപരാതി സഖാഫിയുടെ പീഡനത്തിനെതിരെ ഞാൻ ഒന്നും എഴുതിയില്ലയെന്നതാണ്, അങ്ങനെയുള്ള ഞരൻപ് രോഗവാർത്തകൾ ആണല്ലോ മാധ്യമത്തിന്റെ ഊർജ്ജം അതിനു പരിശുദ്ധ റമളാൻ മാസം പോലും തടസ്സമല്ലല്ലോ.... ഒരു ദിവസം തന്നെ പത്തെണ്ണം വീതമെങ്കിലും കൊടുത്തു സുഖിപ്പിച്ചാൽ സ്വാർത്ഥ.....സംഘത്തിന്ന് ഇനിയും മുന്നോട്ട് പോകാം ...കിട്ടുന്ന എല്ലിൻ കഷ്ണത്തിന്നനുസരിച്ച് വാലാട്ടാൻ മറക്കരുതേ...ഹാ പിന്നെ നിങ്ങൾ പറഞ്ഞപോലെകുരക്കാനും
മറുപടിഇല്ലാതാക്കൂ@ anony 2 oorum perumillaatha vaartha ennu paranjaalo, j i kkullil oru kuzhappavum undaayillennu samaadanichaalo itharam islaamika virudhamaaya kaaryangalkku nyaayamaayo? ഇതര പ്രസ്ഥാനങ്ങളുടെ അകത്തളങ്ങളിലേക്ക് കണ്ണും, കാതും, മൂക്കും കൂര്‍പ്പിച്ചു വെച്ചവര്‍ enthellaam abate patti kadhakal menanju vaarthayaakki.. Ippol ningalude aramana rahasyangal angadi paattayappol pollunnundalle...സ്വയം ചെന്ന് ചാടിയ durgathi...
മറുപടിഇല്ലാതാക്കൂമാധ്യമം മാനേജിംഗ് എഡിറ്ററുടെ വാക്കുകള്‍:
മറുപടിഇല്ലാതാക്കൂ" തിരിഞ്ഞുനോക്കുമ്പോള്‍ ദുഃഖിക്കാനോ നിരാശപ്പെടാനോ ഒന്നുമില്ല എന്ന് ഞങ്ങള്‍ ആത്മാര്‍ഥമായി വിശ്വസിക്കുന്നു. എന്നാല്‍, പാളിച്ചകളും അബദ്ധങ്ങളും പിണഞ്ഞതായി തുറന്നുസമ്മതിക്കുകയും ചെയ്യുന്നു. തെറ്റുകള്‍ തിരുത്തി വര്‍ധിതാവേശത്തോടെ മുന്നേറാനുള്ള ദൃഢനിശ്ചയമാണ് സാഹചര്യങ്ങള്‍ അനിവാര്യമാക്കിയ പ്രതിസന്ധികള്‍ക്കിടയിലും കാല്‍നൂറ്റാണ്ടിന്‍െറ ബാക്കിപത്രം. വരിക്കാര്‍ക്കും വായനക്കാര്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും വിമര്‍ശകര്‍ക്കും അകമഴിഞ്ഞ കൃതജ്ഞത, ഹൃദ്യമായ നവവത്സരാശംസകള്‍!"
http://www.madhyamam.com/news/142755/120101
ഇപ്പോഴുള്ള മാധ്യമത്തെക്കുറിച്ചുള്ള പരപ്പനാടന്റെ വേവലാതി സത്യസന്ധമെങ്കില്‍ മുമ്പ് അതിനെ എതിത്ത ശരിയായിരുന്നില്ല. അതല്ല അത് മുമ്പേ ചീത്തയായിരുന്നെങ്കിൽ ഇപ്പോൾ അവന്‍റെ ആശങ്ക കാപട്യമാണ്. ഇനി ഇക്കാര്യത്തില്‍ ജമാഅത്തിനിടക്കുള്ള ഭിന്നിപ്പും പിളര്‍പ്പുമാണ് അവരുടെസ്വപ്നമെങ്കില്‍ അത് ഒരിക്കലും പൂവണിയാnന്‍ പോകുന്നുമില്ല. ഇതിന് മുമ്പ് പലതവണ സ്വപ്നങ്ങള്‍ വ്യാമോഹമായ പോലെ തന്നെ.
മറുപടിഇല്ലാതാക്കൂഅസൂയക്ക് മരുന്നില്ല മക്കളേ, നിങ്ങള്‍ നന്നാവില്ല
മറുപടിഇല്ലാതാക്കൂjamayath islami avarude islamika channelinnu vendi mannu paagapeduthugayanu kootare, channalil varan pokunna sarva thonnivasangalkum oru munnorukamm. pakshe ellam islaminte perilakum ennu maathram. avar avarude vaya kondu allahuvinte prakashathe keduthaananu shramikunnathu pakshe sathyanishedikalku anishtakaramayalul shari allahu avante prakashathe poornamakuka thanne cheyumm.
മറുപടിഇല്ലാതാക്കൂiniyum enthellam varan kidakkunu
മറുപടിഇല്ലാതാക്കൂവായിച്ചവർക്കും, അഭിപ്രായം പറഞ്ഞവർക്കും ഒക്കെ നന്ദി...വിമർശനങ്ങൾക്ക് മറുപടിയുമായിവീണ്ടും വരും...കാത്തിരിക്കുക
മറുപടിഇല്ലാതാക്കൂഅങ്ങനെയുള്ള ഞരൻപ് രോഗവാർത്തകൾ ആണല്ലോ മാധ്യമത്തിന്റെ ഊർജ്ജം അതിനു പരിശുദ്ധ റമളാൻ മാസം പോലും തടസ്സമല്ലല്ലോ.... ഒരു ദിവസം തന്നെ പത്തെണ്ണം വീതമെങ്കിലും കൊടുത്തു സുഖിപ്പിച്ചാൽ സ്വാർത്ഥ.....സംഘത്തിന്ന് ഇനിയും മുന്നോട്ട് പോകാം ...
മറുപടിഇല്ലാതാക്കൂഹ ഹ പരപ്പനാട ദേഷ്യം പിടിച്ചിട്ടു കാര്യമില്ല.. പരിശുദ്ധ റമദാന്‍ മാസത്തില്‍ എന്ത് തോന്നിവാസവും ചെയ്യാം... പക്ഷെ അത് വാര്‍ത്ത കൊടുക്കരുത്.. നല്ല ഞായം! തോന്നിവാസം ചെയ്യുന്നത് ഹലാല്‍... അത് വാര്‍ത്ത കൊടുത്താലോ ഹറാം... പ്രത്യേകിച്ച് മാധ്യമം വാര്‍ത്ത കൊടുത്താല്‍ വന്‍ പാപം ! (سبع الموبقات).. ഇപ്പോള്‍ ശരിക്കും മനസ്സിലായി രോഗത്തിന്റെ ലെക്ഷണം!... പിളര്‍ന്ന മുസ്ലിം സങ്ങടനകള്‍ തങ്ങളുടെ പ്രസിദ്ധീകരണങ്ങളില്‍ ഓരോ ലെക്കവും തമ്മില്‍ തെറി ലേഖനം എഴുതുമ്പോള്‍ നോമ്പും പെരുന്നാളും പ്രശ്നമല്ല... തെരുവില്‍ എല്‍ സി ഡി റിയാലിറ്റി ഷോ നടത്തിയാല്‍ പ്രശ്നമില്ല.. ഇതില്‍ ധര്‍മം... സത്യം... നീതി... എല്ലാം ശുഭം!. ഇതിലൊന്നും ഞമ്മെന്റെ ധര്‍മം തിളക്കില്ല... ധാര്‍മികത ചിലര്‍ക്ക് മാത്രം ബാധകമാണ്... അത് പരപ്പനടനെ പോലുള്ള കുടുസ്സു ചിന്തഗതിക്കാര്‍ക്ക്... എന്തൊരു അക്രമം! സഖാവെ ലാല്‍ സലാം... ഇത്തരം ധാര്‍മികത ഇനിയും തിളച്ചു മറിയട്ടെ...
Mr. Parappanadan, Thankal ee neetti kurakkunnathu aarkku vendiyanennu lekhanam kanumbol thanne manassilakunnundu... Oro vimarshanathinteyum pollatharangalkkum marupadiyum kittunnundallo..?? JIHne samoohathil tharadichu kaanikkunnathu aadyamayittalla.. But, ithrayum Nishpakshatha kuranja aakshepahasyam aadyamayittanu kelkkunnathu.. Ellathinum proofs leaginte paper cuttings.. u r gr8 man..!!!
മറുപടിഇല്ലാതാക്കൂവരാനിരിക്കുന്നു ഒരു ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ വക വിനോദ ചാനല്‍ കൂടി.. ഇവരുടെ തെരുവു നാടകങ്ങള്‍കൂടി അവിടെ പ്രതീക്ഷിക്കാം.
മറുപടിഇല്ലാതാക്കൂ@അനോണികളെ...
മറുപടിഇല്ലാതാക്കൂജമാഅത്തെ ഇസ്ലാമിക്കാര്‍ എപ്പോഴും ഇങ്ങനെ തന്നെയാ..ഇതര മുസ്ലിം സംഘടനകളുടെ ആപ്പീസുകളിലേക്ക് കണ്ണും, കാതും, മൂക്കും കൂര്‍പ്പിച്ചു ഇരുന്നു മാത്രമേ ശീലമുള്ളൂ...സ്വന്തം പ്രസ്ഥാനത്തിന്റെ ആദര്‍ശ പാപ്പരത്തം തുറന്നു കാണിച്ചാലും, സ്വന്തം പത്രത്തിന്റെ ഇസ്ലാമിക വിരുദ്ധ നയ നിലപാടുകള്‍ ചോദ്യം ചെയ്താലും ഇവര്‍ അവരോടു ഏറ്റുമുട്ടാന്‍ വരും സ്വന്തം പേര് പോലും ഇല്ലാതെ അജ്ഞാതരായി...എത്ര അനോണികളാണ് വന്നത്..ഇവരോട് അസൂയ കാരണമാണ് ഈ പോസ്റ്റ് എന്ന് ഒരാള്‍..>> അസൂയ തോന്നാന്‍ മാത്രം എന്ത് മുതലാണ് കയ്യിലുള്ളത് എന്ന് കൂടി പറഞ്ഞാല്‍ മതിയായിരുന്നു.<<
വേറൊരാള്‍ വന്നു പറഞ്ഞതിന് ഞാന്‍ മറുപടി കൊടുത്തു, അയാള്‍ വീണ്ടും അനോണിയായി വന്നു മറുപടിയിട്ടു..ഞാന്‍ കാന്തപുരത്തിന്റെ ഗ്രൂപ്പിലെ ഒരു സഖാഫിയുടെ പീഡന കഥകള്‍ പോസ്ടാക്കാതതായിരുന്നു അയാളുടെ വിഷയം..അതിനു ഞാന്‍ പറഞ്ഞല്ലോ..അത്തരം ഞരമ്പ് രോഗ വാര്‍ത്തകള്‍ കൊടുക്കാന്‍ മാധ്യമാമുണ്ടല്ലോ എന്ന്. റമദാന്‍ മാസത്തില്‍ എന്ത് തോന്ന്യാസവും ചെയ്യാം, അത് മാധ്യമം വാര്‍ത്തയാക്കിയാല്‍ വല്യ കുറ്റം..അയാള്‍ പരിതപിക്കുന്നു..പിന്നെ മുസ്ലിം സംഘടനകളുടെ പ്രസിദ്ധീകാരണങ്ങളെയും, എല്‍ സി ഡി പ്രഭാഷണങ്ങളെയും അദ്ദേഹം തെറിവിളിയായി പരിഹസിക്കുന്നു...
സുഹൃത്തെ.. പള്ളി മിമ്പരില്‍ പോലും രാഷ്ട്രീയക്കാരനെതിരെ തെറിപ്രസംഗം നടത്തുന്നവരല്ലേ നിങ്ങള്‍..നിങ്ങളുടെ പൊതു പ്രഭാഷണങ്ങളിലും പ്രധാന സമയം വിനിയോഗിക്കുന്നത് രാഷ്ട്രീയക്കാരെ തെറി വിളിക്കാന്‍ വേണ്ടി മാത്രം, ഇസ്ലാമിന്റെ ആശയ പ്രചാരണത്തിന് വേണ്ടി നൂതനമായ സംവിധാനങ്ങള്‍ ഉപയോഗിച്ച് യുക്തിവാദികലോടും, ഇതര മതസ്ഥരോടും മാത്രമല്ല, സമുദായതിനുള്ളിലെ യാതസ്ഥിതികരോട് പോലും സംവദിക്കുന്നവരെ പരിഹസിക്കുന്നു ഈ അനോണി. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കേരളത്തിലെ വിവിദ ഭാഗങ്ങളില്‍ കാന്തപുരം വിഭാഗം മറു വിഭാഗത്തിന്റെ എത്ര പ്രഭാഷണ വേദികള്‍ കയ്യേറി എന്ന് മാധ്യമം ഓഫീസിലേക്ക് വിളിചാലെങ്കിലും അറിയും, നിയമ പരമായ പെര്മിഷനെടുത്തു നടത്തുന്ന പ്രബോധന പരിപാടികള്‍ വന്നു അലങ്കോലമാക്കുന്ന ഉഗ്രവാദികള്‍ക്ക് സഹായകമായ വാര്‍ത്ത കൊടുക്കുന്ന മാധ്യമം (ഈയടുത്ത് പേരാമ്പ്രയില്‍ പോലും) എന്ത് ധര്‍മ്മമാണ് നിറവേറ്റുന്നതു.. കിനാലൂരില്‍ കിട്ടിയ അടിയെ കുറിച്ച് കേരളം മൊത്തം കരഞ്ഞു പാടി നടന്നവര്‍ ഭീമാപള്ളിയില്‍ ഒരു വിഭാഗം നേരിടുന്ന ഊര് വിലക്കിനെ കുറിച്ച് പൊതു ജന വികാരം ഉണര്‍ത്താന്‍ എന്ത് സഹായമാണ് ചെയ്തത്..ഇസ്ലാമിന്റെ സുന്ദരമായ മുഖം അനാവരണം ചെയ്യണമെന്നും, ഇസ്ലാഹ് നടത്തണമെന്നും ഒക്കെ എഴുതി വിടുകയല്ലാതെ ഇക്കാര്യത്തില്‍ മാധ്യമത്തിന്റെ പങ്കെന്താണ്..ഇസ്ലാമിക പത്രം എന്ന് നാഴികക്ക് നാല്‍പ്പതു വട്ടം മുക്രയിടുന്നവര്‍ തന്നെ സംഗീത-നൃത്ത-ഹാസ്യ മേളകള്‍ നടത്തി സ്വയം നാണം കേട്ടതും പോരാ..ചൂതാട്ടം, ലോട്ടറി, പലിശ, മദ്യം എന്നീ വന്‍ പാപങ്ങളില്‍ പെട്ട കാര്യങ്ങള്‍ക്ക് സൌകര്യമൊരുക്കി കൊടുക്കുകയും ചെയ്യുന്നു. ഈ മേള തിരൂരില്‍ നടക്കുമ്പോള്‍ തന്നെ തൊട്ടപ്പുറത്ത് മറ്റൊരു ഇസ്ലാമിക സംഘടനയുടെ എക്സിബിഷനും നടക്കുന്നുണ്ടായിരുന്നു.. ഈ ലോകത്ത് ഒരാളെങ്കിലും ഇസ്ലാമിനെ അറിഞ്ഞാല്‍ ഒരു മുസ്ലിമിന് നേടാവുന്നതില്‍ വെച്ചു ഏറ്റവും വലിയ നെട്ടമാനല്ലോ അത്.. അതിന്റെ സംഘാടകര്‍ക്ക് ആ നേട്ടം ലഭിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങള്‍ അവിടെ നിന്നും വന്നു കൊണ്ടിരിക്കുംപോളാണ് സുഹൃത്ത് മാധ്യമത്തിന്റെ ഇസ്ലാമിക വിരുദ്ധമായ മേളക്ക് ന്യായീകരണങ്ങള്‍ തേടുന്നത്...
തിരിഞ്ഞുനോക്കുമ്പോള്‍ ദുഃഖിക്കാനോ നിരാശപ്പെടാനോ ഒന്നുമില്ല എന്ന് ഞങ്ങള്‍ ആത്മാര്‍ഥമായി വിശ്വസിക്കുന്നു. എന്നാല്‍, പാളിച്ചകളും അബദ്ധങ്ങളും പിണഞ്ഞതായി തുറന്നുസമ്മതിക്കുകയും ചെയ്യുന്നു. തെറ്റുകള്‍ തിരുത്തി വര്‍ധിതാവേശത്തോടെ മുന്നേറാനുള്ള ദൃഢനിശ്ചയമാണ് സാഹചര്യങ്ങള്‍ അനിവാര്യമാക്കിയ പ്രതിസന്ധികള്‍ക്കിടയിലും കാല്‍നൂറ്റാണ്ടിന്‍െറ ബാക്കിപത്രം. വരിക്കാര്‍ക്കും വായനക്കാര്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും വിമര്‍ശകര്‍ക്കും അകമഴിഞ്ഞ കൃതജ്ഞത, ഹൃദ്യമായ നവവത്സരാശംസകള്‍!" ഇന്നലെ ജനുവരി ഒന്നിന്റെ മാധ്യമം പത്രത്തില്‍ ഒന്നാം പേജില്‍ ഓ അബ്ദുറഹിമാന്‍ സാഹിബ് എഴുതിയ ഈ കുറിപ്പ് ഞാന്‍ വായിച്ചിരുന്നു.. സുഹൃത്തുക്കളെ, തെറ്റുകള്‍, അബദ്ധങ്ങള്‍ ആര്‍ക്കും സംഭവിക്കും, ജമാഅത്തെ ഇസ്ലാമിക്ക് ഇത്തരം തെറ്റുകള്‍ സംഭവിച്ചാല്‍ അത് പുറം ലോകമറിയാന്‍ പാടില്ലെന്നും, മറ്റുള്ളവരുടെ തെറ്റുകള്‍ പരമാവധി ഊതി വീര്‍പ്പിച്ചും, പൊടിപ്പും, തൊങ്ങലും ചേര്‍ത്തും അവതരിപ്പിക്കാംഎന്നും ആരാണ് നിങ്ങളെ പഠിപ്പിച്ചത്..നിങ്ങള്ക്ക് പിണഞ്ഞെന്നു ഒ അബ്ദുറഹിമാന്‍ സാഹിബ് സമ്മതിച്ച അബദ്ധങ്ങള്‍ ഏതൊക്കെ,, പാളിച്ചകള്‍ ഏതൊക്കെ, അതൊക്കെ മാലോകരും അറിയുംപോളല്ലേ മാധ്യമം ഒരു നിഷ്പക്ഷ പത്രമാവുകയുള്ളൂ...അതില്ലാതെ വരുമ്പോള്‍ അത്തരം പാളിച്ചകള്‍ മറ്റുള്ളവര്‍ ചൂണ്ടിക്കാട്ടാന്‍ പാടില്ലെന്ന വാദം തീര്‍ത്തും ബാലിശം മാത്രം..ഛെ...
മറുപടിഇല്ലാതാക്കൂ@anoni
മറുപടിഇല്ലാതാക്കൂവേറൊരു അനോണി പറയുന്നത് ഞാന്‍ ഇക്കാര്യം പോസ്ടാക്കിയത് ജമാഅത്തെ ഇസ്ലാമിയില്‍ ഭിന്നിപ്പ് പ്രതീക്ഷിച്ചാണ് എന്നാണു..ആ സ്വപ്നം പൂവണിയില്ലെന്നും അദ്ദേഹം എഴുതുന്നു.. ഞാന്‍ ഒരു കാര്യം പറയട്ടെ. ജമാഅത്തെ ഇസ്ലാമിയില്‍ ഭിന്നിപ്പ് ഉണ്ടാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു എന്നത് എന്റെ പേരിലുള്ള കളവാണ്..ജനകീയ പരിവേഷം നല്‍കി കേരളത്തിലെ ത്രിതല പഞ്ചായത്തിലേക്ക് മത്സരിച്ചിട്ട് കേരളം മൊത്തം ഒന്നര ലക്ഷം (ഗ്രാമ, ബ്ലോക്ക്, ജില്ലാ വോട്ടു അടക്കം) വോട്ടു മാത്രമുള്ള ഒരു സംഘടനയെ പിളര്‍ത്താന്‍ ആഗ്രഹിക്കുന്ന ക്രൂരനല്ല ഞാന്‍..
വേറൊരാള്‍ക്ക് ദഹിക്കാത്തത് ജമാഅത്തെ ഇസ്ലാമി എക്സിബിഷന്‍ നടത്താറുണ്ട് അത് അയാളെ ആകര്‍ഷിച്ചു എന്നുമൊക്കെ എഴുതി..എനിക്കും പറയാനുള്ളത് അത് തന്നെയാണ്..സഹോദരാ. ഈ പത്തിരുപതു കൊല്ലത്തിനിടയില്‍ രാഷ്ട്രീയ ലക്‌ഷ്യം തലയ്ക്കു കയറിയപ്പോള്‍ ജമാഅത്തെ ഇസ്ലാമി അത്തരം ദീനീ പ്രബോധനങ്ങള്‍ മാറ്റി വെച്ച് കപട നിഷ്പക്ഷത നടിക്കുകയാണ്.. അത് വിശ്വാസ, ആചാര, ആഘോഷ രംഗങ്ങളില്‍ വരെ കാണാം..മൌദൂദിയുടെ ഗ്രന്ഥങ്ങളെയും, ആശയങ്ങളെയും മൂടി വെച്ചു കൊണ്ട് കാപട്യം നടിക്കുന്നവരെ, യാതാര്‍ത്ഥ്യം തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കുക, സമുദായത്തിനുള്ളിലെ അന്ധവിശ്വാസ-അനാചാരങ്ങള്‍ക്കെതിരെ ഇതര പ്രസ്ഥാനങ്ങളോട് യോജിക്കാനും, ഇതര മതസ്തരോട് സ്നേഹബുദ്ധ്യാ സംവാദങ്ങള്‍ നടത്താനും രംഗത്തിരങ്ങുക.. ആഘോഷങ്ങളിലും , ആചാരങ്ങളിലും അലിഞ്ഞു ചേര്‍ന്ന് സ്വയം നഷ്ട്ടപ്പെടുത്തുന്നതിനു പകരം ആദര്‍ശ വിഷയങ്ങളില്‍ അടിയുറച്ചു നില്‍ക്കുക..അത്തരമൊരു കൂട്ടായ്മ രൂപപ്പെടുത്തിയാല്‍ മുസ്ലിം സമൂഹത്തിലെ പുരോഗമന ചിന്താഗതിക്കാരുടെയെങ്കിലും പിന്തുണ ജമാഅത്തെ ഇസ്ലാമിക്കുണ്ടാവും..ഈ അവിയലും, സാമ്പാറുമായി കാലം കഴിച്ചാല്‍ ദീനും ദുന്യാവും നഷ്ട്ടപെടുന്നത് മാത്രം മിച്ചം..
ഇത് വരെ എല്ലാ അനോണികളുടെയും, വിമര്‍ശകരുടെയും ഒക്കെ അഭിപ്രായങ്ങള്‍ ഞാന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അനോണിയായി വരുന്നതിനു പകരം സ്വന്തം ഇ മെയില്‍ വിലാസവും, പേരും നല്‍കി ആത്മാര്‍ഥമായി സംവദിക്കുക..അതല്ലേ മാന്യത..അനോണിയായി പ്രതികരിക്കുന്നവരുടെത് ഇനി മുതല്‍ പ്രസിദ്ധീകരിക്കുന്നതല്ല..സ്വയം പരിചയപ്പെടുത്താന്‍ പോലും മടിക്കുന്നതെന്തിനു..
മറുപടിഇല്ലാതാക്കൂചിരുങ്ങിയ കാലയളവില്‍ ആയിരം ഫോളോ വേര്സും നൂറു കണക്കിന് കമന്റും ആണ് താങ്കളുടെ ലക്‌ഷ്യം എങ്കില്‍ സബാഷ് ബായി .. താങ്കള്‍ അതില്‍
മറുപടിഇല്ലാതാക്കൂവിജയിക്കും .!! ആളുകള്‍ പറന്നു വരും , പ്രത്യകിച്ചും ജമാഅത്തെ ഇസ്ലാമി ആണ് വിഷയം എങ്കില്‍ ..
ഏതുണ്ട് ബായി നമ്മുടെ സമുദായത്തില്‍ ഒന്ന് ചൂണ്ടികാണിക്കാന്‍ പിളര്‍പ്പും , സലാതും , അരിവാളും , ജിന്നും , ഒക്കെ കഴിഞു
മാതൃക ആക്കാന്‍ !!!
Terrific work! This is the type of information that should be shared around the web. Shame on the search engines for not positioning this post higher!
മറുപടിഇല്ലാതാക്കൂആര്ക്കറിയാം ഇതൊക്കെ.... ഞമ്മക്ക് ഞമ്മളെ ബഴി... ഇങ്ങക്ക് ഇങ്ങളെ ബഴി...
മറുപടിഇല്ലാതാക്കൂഅല്ല പിന്നെ...
@ Abdul jabber vattappoyil. @ khadu. ജ ഇ യെപ്പറ്റി പറഞ്ഞാൽ ലൈക്കും, കമന്റും, ഫോളോവേർസും കൂട്ടാമല്ലോ ...ആക്ഷേപവും.ജബ്ബാർക്ക എന്റെ മുൻ പോസ്റ്റുകളിൽ ഞാൻ മറ്റുള്ള സംഘടനകളെയും വിമർശിച്ചിട്ടുണ്ട്, അവരൊന്നും ഇങ്ങനെ ഹാലിളകാറില്ല...വിമർശങ്ങളെ ഉൾക്കൊള്ളാനുള്ള സഹിഷ്ണുതയില്ലെന്ന് ജ ഇ പ്രവർത്തകർ തെളിയിക്കുകയും ചെയ്യുന്നു...സോളഡാരിറ്റിയുടെ നെറ്റ് വർക്കിൽ നിന്നും അജ്ഞാതരായി വന്ന് ഈ പോസ്റ്റിന്ന് അവർതന്നെയാണ് ഹിറ്റ് കൂട്ടുന്നത്...ഞാനല്ല. ആകാശത്തിന്ന് ചുവട്ടിൽ ജമാഅത്തെ ഇസ്ലാമി ഒഴികെയുള്ള മറ്റെല്ലാവരും മോശമെന്നായിരുന്നല്ലൊ വെപ്പ്....മുഹമ്മദ് റാഫി, കിഷോര്‍കുമാര്‍ നൈറ്റും, പട്ടുര്‍മാല്‍ നൈറ്റും, ആദിവാസി നൃത്തങ്ങളും, സിനിമാറ്റിക് നൃത്തങ്ങളും മാധ്യമത്തിന്റെ വേദിയില്‍ അരങ്ങു തകര്‍ക്കുമ്പോള്‍ ജനുവരി ഒന്ന് വരെ നീണ്ടു നില്‍ക്കുന്ന മേളയുടെ സംഘാടകരായി നിറഞ്ഞു നില്‍ക്കുന്ന സോളിടാരിട്ടി പ്രവര്‍ത്തകര്‍ക്ക് രാത്രിയായാല്‍ മദ്യക്കുപ്പികള്‍ വരെ പെറുക്കി എടുക്കേണ്ട ഗതികേട്. മുതലാളിത്തം ഉപഭോഗ സംസ്കാരം എന്നൊക്കെ പറഞ്ഞ് പേനയുന്തിയവരും,നാക്കിട്ടലച്ചവരും ചെളിക്കുഴിയിൽ ചെന്നു വീണത് മാലോകരറിഞ്ഞാൽ പിന്നെ നല്ലത് എല്ലാവരെയും കുറ്റപ്പെടുത്തുകയെന്നതാണ്..ജിന്ന്,സ്വലാത്ത്, അങ്ങനെയും പരിഹസിക്കുന്നു.. ഇത്തരം വിഷയങ്ങളിൽ മൌദൂദിയുടെ നിലപാടെന്താണെന്നെങ്കിലും ശൂറാംഗങ്ങളോട് ഒന്ന് ചോദിച്ച് നോക്കൂ...ഇതര പ്രസ്ഥാനങ്ങളുടെ അകത്തളങ്ങളിലേക്ക് കണ്ണും, കാതും, മൂക്കും കൂര്‍പ്പിച്ചു വെച്ചവര്‍ സ്വയം ചെന്ന് ചാടിയ ദുര്‍ഗതിയാണ് തിരൂരിൽ കണ്ടത്..,
മറുപടിഇല്ലാതാക്കൂ"പെടക്കണ മത്തി മുമ്പില് ബെച്ചിട്ട് പൂച്ച എത്ര നേരാ ഇങ്ങനെ നോക്കി ഇരിക്ക്യാ...."
മറുപടിഇല്ലാതാക്കൂ"ഞമ്മക്കും ഒരു വാപ്പ ആവണ്ടേ ഉമ്മാ...?"
എന്നീ ഡയലോഗുകള്‍ ആണ് ഓര്‍മ്മയിലേക്ക് വന്നത്.
നാടോടുമ്പോള്‍ നടുവേ ഓടാന്‍ മാധ്യമവും പഠിച്ചിരിക്കുന്നു....
അങ്ങിനെ മാധ്യമം മാധ്യമ ധര്‍മ്മം നിറവേറ്റി....
പ്രതികരണം നന്നായി പരപ്പനാടാ....
It took me time to read all the tips, but I clearly loved the post. It proved to be very helpful to me and I'm certain to all of the commenters here!
മറുപടിഇല്ലാതാക്കൂഐ എസ് എം താനൂര്‍ മണ്ഡലം കമ്മിറ്റി ഡിസംബര്‍ 31 നു "ധാര്‍മിക നവോത്ഥാനത്തിനു യുവജനങളുടെ പങ്കു" എന്ന വിഷയത്തില്‍ സംഘടിപ്പിച്ച യുവജന കൂട്ടായ്മയില്‍ പങ്കെടുത്തുകൊണ്ട് യുവമോര്‍ച്ചയെ പ്രതിനിധീകരിച്ചു സംസാരിച്ച രവി തേലത്ത് മുതലാളിത്ത കമ്പോളവല്‍ക്കരണ...ത്തിനെതിരെയും ഉപഭോഗ സംസ്കാരത്തിനെതിരെയും ജമാഅത്ത് ഇക്കാലം വരെ സ്വീകരിച്ച നിലപാടുകള്‍ക്ക് വിരുദ്ധമായി മാധ്യമം ഷോപ്പിംഗ് ഫെസ്റ്റിവല്‍ എന്ന 'നാറിയ'(എന്റെ വാക്കല്ല ) പരിപാടി സംഘടിപ്പിച്ചതിന് എന്ത് മറുപടിയാണ് നിങ്ങള്ക്ക് പറയാനുള്ളതെന്ന് വേദിയിലുണ്ടായിരുന്ന സോളിഡാരിറ്റി പ്രതിനിധിയോടു ചോദിക്കുകയുണ്ടായി.ഇത് പൊതു സമൂഹം അവരോടു ചോദിച്ചുകൊണ്ടിരിക്കുന്ന ചോദ്യമാണ്.സംഘടനാ വിധേയത്വത്തിനപ്പുറം ഓരോ ജമാത്തുകാരനും ആലോചിക്കേണ്ട വിഷയമാണ് ഇതെന്ന് എനിക്ക് തോന്നുന്നു.
മറുപടിഇല്ലാതാക്കൂഎന്തരോ എന്തോ ഞാനൊന്നും പറയുന്നില്ല
മറുപടിഇല്ലാതാക്കൂഎങ്കിലും മാധ്യമം ഒക്കെ ഒരു പത്രമാണോ? എന്നൊരു സംശയം ഉണ്ട്
:)
മറുപടിഇല്ലാതാക്കൂമലയാളമനോരമയും , മാതൃഭൂമിയുമാണ് , മലയാളത്തിലെ മുൻപന്തിയിൽ നിൽക്കുന്ന പത്രങ്ങൾ . എന്നാൽ അവർ മുസ്ലിം, പിന്നോക്ക, അധ:കൃതരോട് പുലർത്തുന്ന സമീപനം അത്ര സുഖകരമല്ല. ഒന്ന് , ലോക കൃസ്ത്യാനികളൂടെ ആന്റിമുസ്ലിം മനസ്സുള്ളതും മറ്റേത് , ദേശീയ പത്രമൊക്കെ ആയിരുന്നെങ്കിലും സവർണ നായർ ഹിന്ദു താല്പര്യങ്ങൾക്ക് മുന്തൂക്കം കൊടുക്കുന്നവയുമാണ് . ഇങ്ങിനെയൊക്കെയാണെങ്കിലും നമ്മളവക്ക് മതേതര പത്രം എന്ന ബഹുമതി കൊടുത്തു . അപ്പോഴും മനോരമയിൽ മരിക്കുന്നത് കൂടുതലും കൃസ്ത്യാനികളാണ് . വിവാഹ പരസ്യം ചെയ്യുന്നതും . മാതൃഭൂമിയിൽ മരിക്കുന്നതും വിവാഹ പരസ്യം ചെയ്യുന്നതും കൂടുതലും ഹിന്ദുക്കളുമാണ്.
മറുപടിഇല്ലാതാക്കൂഈ രണ്ട് പത്രങ്ങളുടെ മനസ്സ് നമുക്കറിയാം .മലയാളത്തിലെ പത്രവായനക്കാരിൽ 75% വും ഇവരുടെ വായനക്കാരാണ് . അതുകൊണ്ട് തന്നെ ഇത്രയും ആളുകളുടെ മനസ്സും അവരോടൊപ്പമാണ് . ഏത് ആടിനെ പട്ടിയാക്കിയാ
ലും ജനം അറിയാതെ അത് ശരി വെക്കും .
ഇത് ഇതേപോലെ കാലാകാലവും തുടർന്ന് പോകാൻ , നന്നായി ചിന്തിക്കുന്നവരുടെ മനസ്സ് സമ്മതിക്കില്ല - ഇതിനൊരു ബദൽ സ്പേസ് അവിടെയുണ്ടെന്ന് അവർ മനസ്സിലാക്കി - ഭാഗ്യവശാലോ , നിർഭാഗ്യവശാലോ ആ സ്പേസ് നികത്തിയത് മാധ്യമം പത്രമായിരുന്നു . അതിനവർ എടുത്ത സമയം നീണ്ട ആറു വർഷമായിരുന്നു. ആ ആറു വർഷത്തിനിടയ്ക്ക് ആർക്കു വേണമെങ്കിലും ആ സ്പേസ് നികത്താമായിരുന്നു. പക്ഷേ അതുണ്ടായില്ല.
ആ സ്പേസ് നികത്താൻ ഏറ്റവും അനുയോജ്യർ മുസ്ലിം ലീഗുകാർ ആയിരുന്നു . അവർക്ക് അണികളുണ്ടായിരുന്നു , സമ്പത്തുണ്ടായിരുന്നു , അധികാരമുണ്ടായിരുന്നു , സ്വാധീനമുണ്ടായിരുന്നു . എങ്കിൽ ആ പത്രത്തിനു മനോരമയോളമില്ലെങ്കിലും മാതൃഭൂമിയുടെ അത്ര തന്നെ വളരാമായിരുന്നു. (മനോരമയ്ക്ക് ഏറ്റവും കൂടുതൽ വരിക്കാരുള്ളത് മലപ്പുറത്താണ് പോലും ) .
മറ്റൊരു കൂട്ടർ എ-പി- സുന്നികളായിരുന്നു. അവർക്ക് പണം പ്രശ്നമല്ലായിരുന്നു. അവ്ർക്കും അണികളുണ്ടായിരുന്നു. അവർ കഠിനാധ്വാനികളാണ് . പക്ഷേ ,അവർ ശ്രമിക്കാതിരുന്നിട്ടില്ല. അവർ ശ്രമിച്ചു കൊണ്ടേയിരിക്കുന്നു. കോടികൾ ചിലവാക്കാൻ അവർ തയ്യാറാണ് . പല ഏജൻസികളെയും അവർ പോയി കണ്ടു . ഒരു പാട് കാശ് ചിലവാക്കി – അവർക്ക് മാതൃഭൂമിയോളം വളരണമെന്നൊന്നും ഇല്ല- തൽക്കാലം മാധ്യമത്തിന്റെ നിലവാരത്തിലെത്തണം . അത്രതന്നെ . അതും നല്ലതാണ് .
തുടരും
അൽ-ജസീറയെ നിങ്ങൾക്ക് അറിയാമായിരിക്കും . ജൂത-കൃസ്ത്യൻ മനസ്സുള്ള പാശ്ചാത്യ മീഡിയ പടച്ചുവിടുന്നതൊന്നും അപ്പടി ശരിവെക്കാൻ ഇന്ന് ലോകത്ത് , വളരെ പേർ തയ്യാറാകാത്തത് അൽ-ജസീറക്ക് ശേഷമാണ് . അതേ അവസ്ഥയായിരുന്നു മാധ്യമത്തിനു ശേഷവും അതിനു മുമ്പും . ഇപ്പോഴത്തെ ചെറുപ്പക്കാർക്കതറിയില്ലായിരിക്കാം . ആ കാലത്ത് തലച്ചോറുപയോഗിച്ചവർക്കതറിയാം . കമൽറാം സജീവൊക്കെ പറഞ്ഞത് അതാണ് .വഴിത്തിരിവ് പരസ്യത്തിൽ മാത്രമായിരുന്നില്ല , യഥാർത്ഥത്തിൽ മറ്റുള്ളവരെ വഴി തിരിച്ചു വിടുക തന്നെയായിരുന്നു.
മറുപടിഇല്ലാതാക്കൂമുസ്ലിംകളെയും ദളിദരെയും തീവ്ര വാദികളും ഭീകരവാദികളും സംസ്കാരമില്ലാത്തവരായും ജനങ്ങൾ കൂടുതൽ വായിക്കുന്ന പത്രങ്ങൾ ചിത്രീകരിക്കുമ്പോൾ , അത് അങിനെയല്ല മറിച്ചിങ്ങിനെയാണ് എന്ന് ഒരു പത്രം ഒരു മൂലയിലിരുന്ന് എഴുതിയാൽ മാത്രം പോരാ , പകരം അത് കേരളത്തിലെ എല്ലാ ജനവും അത് വായിക്കുക കൂടിചെയ്താലേ നാം ഉദ്ദേശിക്കുന്ന ഫലം ലഭിക്കുകയുള്ളൂ എന്ന് ഏത് മനുഷ്യ സ്നേഹിക്കും അറിയാവുന്ന കാര്യമാണ് . അത് കൊണ്ടാണ് , ആ ലക്ഷ്യം നിറവേറ്റാനാണ് കുറെ വർഷങ്ങളായി നിരന്തരം പരിപാടികളും പരസ്യവുമൊക്കെയായി മാധ്യമം വിയർപ്പൊഴുക്കുന്നത് .
വ്യക്തി എന്ന നിലക്കോ സംഘടനാ തലത്തിലോ നിന്ന് , മാധ്യമം ഏറ്റെടുത്ത ദൗത്യം ആർക്കും നിർവഹിക്കാവുന്നതാണ് . പക്ഷേ പ്രചാരണത്തിൽ ഏറെ മുന്നിൽ നിൽക്കുന്ന മാധ്യമം ആ ജോലി ഏറ്റെടുക്കുമ്പോൾ അതായിരിക്കും വേഗം ഫലം തരിക എന്നു തോന്നിപോകുന്നു. വലിയ പാരമ്പര്യമോ വർഷങ്ങളുടെ അനുഭവസമ്പത്തോ അവകാശപ്പെടാനില്ലാത്ത മാധ്യമത്തിനു വീഴ്ചകളും കുറവുകളും ധാരാളം ഉണ്ടാവാം . മറ്റൊന്ന് പകരം ഇല്ലാത്തിടത്ത് നമുക്ക് മാധ്യമത്തെ ഒരു കൈത്താങ്ങായി നിന്ന് സഹായിക്കുകയാണ് ചെയ്യേണ്ടീയിരുന്നത് ഇപ്പോൾ . - അതോടൊപ്പം ഈ മാധ്യമം പോരാ എന്നു തോന്നുന്നുവെങ്കിൽ ഒരു പത്ത് വർഷം കൊണ്ട് ഇതു പോലൊന്ന് ഉണ്ടാക്കിയെടുക്കാൻ ഇന്ന് തന്നെ ശ്രമം തുടരുക . അതു വരേക്കും നിങ്ങളുടെ എല്ലാതരത്തിലുള്ള സഹായവും മാധ്യമത്തിനു ഉണ്ടാവും എന്നു പ്രതീക്ഷിക്കട്ടെ ! ഒരു സ്ത്രീ ഒഴുക്കിൽ പെട്ടത് കണ്ടാൽ , അവളെ രക്ഷപെടുത്തുകയാണെങ്കിൽ എന്റെ വുളു മുറിയില്ലേ എന്നു ശങ്കിച്ച് മാറി നിൽക്കുന്നവരെ പോലെയാകരുത് നാം. ഒരു ഗ്രാം നന്മ മറ്റു പത്രങ്ങളെക്കാൾ കൂടുതൽ മാധ്യമത്തിനുണ്ടെങ്കിൽ നന്മയിൽ സഹകരിക്കുക എന്ന തത്വം വെച്ച് നന്മയുടെ സഹകാരികളാവുക- ദൈവം നമ്മെ സഹായിക്കും തീർച്ച .
മാധ്യമം ആഴ്ചപ്പതിപ്പ് എന്നൊരു വാരികയുണ്ട്- വായനയിൽ അത് മാതൃഭൂമി ആഴ്ചപ്പതിപ്പിനേക്കാൾ മേലെയാണെന്നതിൽ നമുക്ക് ആഹ്ലാദിക്കാം - ഈ വർഷത്തെ മാധ്യമം വാർഷികപ്പതിപ്പ് സാംസ്കാരിക കേരളം ഒന്നടങ്കം ഏറ്റുവാങ്ങിയതാണ് . അതൊന്ന് തൊട്ട് നോക്കാം – വുളു മുറിയുന്നെങ്കിൽ അങ്ങ് മുറിയട്ടെ
വുളു മുറിയാതെ നിങ്ങള്ക്ക് തോടെണ്ടി വന്നത് മദ്യക്കുപ്പിയാണ്, മാധ്യമാക്കാരാ...തിരൂരിലെ മാമാങ്കം കൊണ്ട്
ഇല്ലാതാക്കൂകാട്ടുകോഴിക്കെന്തു ചംക്രാന്തി..ഹല്ലാ പിന്നെ.
മറുപടിഇല്ലാതാക്കൂനെട്ടെല്ലുള്ള വരികള്‍ക്ക് ഭാവുകങ്ങള്‍
അങ്ങ് കോട്ടക്കലിലും മലപ്പുറത്തും മഞ്ചേരിയിലും പുതുവൽസര പിറ്റേന്ന് കുറേ കുപ്പികൾ കണ്ടൂ . അവിടെയൊന്നും മാധ്യമം മാമാങ്കം കണ്ടില്ല. അവിടെ കുപ്പി പെറുക്കാൻ ആർക്കാണാവോ ഭാഗ്യമുണ്ടായത് ! എന്നാലും നമുക്കാഹ്ലാദിക്കാം , .മലപ്പുറം കാക്കാന്മാർ പുരോഗിമിക്കുന്നുണ്ട് . ഏറ്റവും കൂടുതൽ മദ്യം ചിലവാകുന്നത് കാക്കാന്മാർ കൂടുതലുള്ള ജില്ല തന്നെ . കാക്കത്തൊള്ളായിരം സംഘടനകളും പത്രമാസികകളും ഉണ്ടായിട്ടും എന്ത് പ്രയോജനം ? ഓരോ സംഘടനയ്ക്കും സ്വയം വളരണം മറ്റു സംഘടനകൾ തളരണം എന്ന ഒരേഒരാവശ്യത്തിനാണ് പണിയെടുക്കുന്നത് . അല്ലാതെ ജനം നന്നാവാനല്ല - പിന്നെ മനസ്സ് നിറയെ കുശുമ്പും അസൂയയും വേണ്ടത്രയുണ്ട് -
മറുപടിഇല്ലാതാക്കൂപുതുവൽസരത്തലേന്ന് മറ്റൊരു മാമാങ്കം കണ്ടു . ഒരു ചോട്ടാ –- നേതാവിന്റെ വീട്ടിലെ കല്യാണമാമാങ്കം – നല്ല ഉശിരുള്ള ചെറുപ്പക്കാർക്കൊന്നും കാല് നിലത്തുറക്കുന്നില്ലായിരുന്നു. അവർ പാട്ടുപാടി നൃത്തം ചെയ്തു. അവിടെ കുപ്പി പൊതിഞ്ഞു കൊണ്ടുവന്നത് വേറൊരു പത്രത്തിലായിരുന്നു .
ഇങ്ങിനെയുള്ളൊരു ജനത്തിനിടയിൽ ഏത് മാമാങ്കം നടന്നാലും സംഗതി ഇങ്ങിനെയൊക്കെത്തന്നെയാണ് . ഇതിനാരാണുത്തരവാദി . സ്വന്തം നെഞ്ചിനു നേരെയും സ്വന്തം നേതാക്കൾക്ക് നേരെയും വിരൽ ചൂണ്ടുക -
തങ്ങള്‍ നടത്തിയ പരിപാടികളില്‍ രാത്രിയായാല്‍ മദ്യക്കുപ്പികള്‍ പെറുക്കേണ്ട ഗതികേട് കേരളത്തിലെ ഏതു മത സംഘടനക്കുണ്ടായി, ജമാഅത്തെ ഇസ്ലാമിക്കല്ലാതെ..അതിനു മറുപടി പറയാന്‍ ബാധ്യസ്ഥരായ ജമാഅത്തെ ഇസ്ലാമിക്കാര്‍ മറ്റുള്ളവരുടെ നേരെ വിരലുകള്‍ ചൂണ്ടുമ്പോള്‍ ഒന്നോര്‍ക്കുക ബാക്കി എല്ലാ വിരലുകളും നിങ്ങളുടെ നേര്‍ക്കാണ്. കൂട്ടിലിരുന്നു കാഷ്ട്ടിക്കുകയും വൃത്തികേടാക്കുകയും ചെയ്തിട്ട് മറ്റുള്ളവരുടെ നേരെ അഭിഷേകവും നടത്താനുള്ള ശ്രമം എത്ര പരിഹാസം..
ഇല്ലാതാക്കൂചോട്ടാ നേതാവിന്റെ വീട്ടിലെ കല്യാണ മാമാങ്കത്തെ പറ്റി പറഞ്ഞു കണ്ടു, പ്രസ്ഥാന നേതാക്കളുടെയും, പ്രവര്‍ത്തകരുടെയും കല്യാണ തലേന്ന് പട്ടുറുമാല്‍ നൈറ്റും, കുപ്പി പൊട്ടിക്കല്‍ നൈറ്റും നടത്തിയവര്‍ക്ക് ഇതൊക്കെ പറയാന്‍ എന്തുണ്ട് ന്യായം..
ഇല്ലാതാക്കൂഎനിക്ക് പറയാൻ നൂറുശതമാനാം ന്യായമുണ്ട്. കാരണം ഞാൻ അക്കൂട്ടത്തിൽ പെട്ടവനല്ല.
മറുപടിഇല്ലാതാക്കൂനീ ഏതു കൂട്ടത്തില്‍ പെട്ടവനാനെങ്കിലും എഴുതുന്നതിന്നും വേണ്ടേ കുറച്ചൊക്കെ സത്യത്തിന്റെ അംശം.നിന്നെക്കുറിച്ചു ആദ്യം തന്നെ "ഞാന്‍ ബെടക്കാനെന്നു"സ്വയം പറഞ്ഞാലും എഴുതുന്നതെല്ലാം ബെടക്കാക്കണം എന്നില്ലല്ലോ.നിന്റെ പരിഹാസച്ചുവയുള്ള ഈ എഴുത്ത് വായനക്കാരില്‍ ഇമ്പം ഉണ്ടാക്കുമെങ്കിലും അന്ത്യനാളില്‍ എങ്ങനെയുള്ള പ്രകമ്പനമാണ് നിന്നെ കാത്തിരിക്കുന്നത് എന്നോര്‍ത്തിട്ടുണ്ടോ.?? കാര്യങ്ങളെ നേരെ ചൊവ്വേ നോക്കിക്കാണുകയും തെറ്റുണ്ടെങ്കില്‍ തിരുത്താന്‍ ആവശ്യപ്പെടുകയും ചെയ്യുക എന്നത് പക്വമതികളുടെ ലക്ഷണമാണ്. പക്വത എത്തിയിട്ടില്ലെങ്കില്‍ ഇമ്മാതിരി പണിക്കു പോകാതിരിക്കുന്നതാണ് വിവേകം.
മറുപടിഇല്ലാതാക്കൂമാധ്യമം തിരൂരില്‍ മാമാങ്കം നടത്തിയത് നേര്.തിരൂകാരെല്ലാരും മാധ്യമാകാരല്ലല്ലോ അപ്പൊ മാധ്യമാക്കാരെല്ലാം മാമാങ്കത്തിലായപ്പോള്‍ കുപ്പി പൊട്ടിച്ചത് ആരായിരിക്കും.?? പച്ചക്കൊട്ടയില്‍ പിന്നെ ആരാ ഉണ്ടാവുക..?? സ്വയം കണ്ണടക്കുംപോലും കറുത്ത ഗ്ലാസ്സ് വെക്കുംപോലും തോന്നുക ഒന്ന് തന്നെയാണ്. അതുകൊണ്ടുള്ള പ്രശ്നമാണ്.
മറുപടിഇല്ലാതാക്കൂകള്ളുഷാപ്പ് നടത്തുന്നവര്‍ക്കും ഇതേ ന്യായമാണ് പറയാനുള്ളത്... 'ഞങ്ങള്‍ കള്ളുഷാപ്പ് നടത്തുന്നു എന്നത് നേര്........... .....ഇന്നാട്ടുക്കാരെല്ലാം കള്ളുശാപ്പുകാരല്ലല്ലോ..ബാക്കി നിങ്ങള് പൂരിപ്പിക്കുക
ഇല്ലാതാക്കൂGood article
മറുപടിഇല്ലാതാക്കൂ