വന്നു കുടുങ്ങിയവര്‍

2012, ജനുവരി 17

മുസ്ലിമാകാന്‍ തന്നെ പണി..മുസ്ലിമായാലും പണി..

മതസംഘടനകളുടെയും, രാഷ്ട്രീയപാര്ട്ടികളുടെയും ഒക്കെ അരമന രഹസ്യങ്ങള്‍ ചോര്‍ത്തുന്ന പണി നമ്മള്‍ മാധ്യമങ്ങള്‍ക്ക് വിട്ടു കൊടുത്തതാണല്ലോ, അത്യാധുനിക രഹസ്യ ചിപ്പുകളും മറ്റും ഉപയോഗിച്ചു അവര്‍ അവരുടെ ചാരപ്പണി കൂടുതല്‍ സക്രിയമാക്കുമ്പോഴാണ് നമ്മുടെ പോലീസ് ഏമാന്മാര്‍ കേരളത്തിലെ ഏതാനും മുസ്ലിം നേതാക്കന്മാരുടെ  മാത്രം ഇമെയില്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ ഏര്‍പ്പാടാക്കിയിരിക്കുന്നത്...ഇവര്‍ മുസ്ലിംകളാണോ, സുന്നത്ത് കഴിച്ചിട്ടുണ്ടോ എന്നൊക്കെ നോക്കാനാണ് ഈ ആഭ്യന്തര വകുപ്പിന്റെ ഇടപെടലെന്നു കരുതിയാല്‍ തെറ്റി. തിരുവനന്തപുരത്തെ സെക്രെട്ടരിയെട്ടില്‍ ഇടതന്‍ വന്നാലും, വലതന്‍ വന്നാലും നമ്മുടെ പോലീസ് വകുപ്പിലെ ഏമാന്മാരുടെ നിറം മാറില്ലല്ലോ..സാക്ഷാല്‍ പാണക്കാട് തങ്ങള്‍ തന്നെ ആഭ്യന്തര മന്ത്രിയായാലും ഈ പോലീസില്‍ നിന്നും ഇങ്ങനെയൊക്കെയേ പ്രതീക്ഷിക്കാവൂ..

മൂത്ത പണക്കാരന്‍ പിവി അബ്ദുല്‍ വഹാബിന്റെ മുതല്‍ പുതിയ എഴുത്തുകാരന്‍ സി ദാവൂദിന്റെ വരെ ഈ മെയിലുകള്‍ ഇങ്ങനെ ചോര്‍ത്താന്‍ ആഭ്യന്തര വകുപ്പിന്റെ കീഴിലുള്ള സ്പെഷ്യല്‍ ബ്രാഞ്ച് സി ഐ ഡി വിഭാഗം ഹൈ ടെക് ക്രയിം എന്ക്വയറി സെല്ലിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. സംസ്ഥാന മന്ത്രിസഭയുടെ റിമോട്ട് തന്നെ മുസ്ലിം ലീഗിന്റെ കയ്യിലാണെന്നു ചില സാമുദായിക സംഘടനകള്‍ മുക്രയിട്ടു നടക്കുമ്പോളാണ് മുസ്ലിം ലീഗ് നേതാക്കളുടെ വരെ ഈ മെയില്‍ ചോര്‍ത്താന്‍ പോലീസ് പദ്ധതിയിട്ടിരിക്കുന്നത്. ലീഗ് നേതാക്കള്‍ക്ക് ഇതാണ് ഗതിയെങ്കില്‍ സമുദായത്തിന്റെ ഏറുപടക്കങ്ങളായ പോപ്പുലര്‍ ഫ്രാണ്ടിന്റെയും, ജമാഅത്തെ ഇസ്ലാമിയുടെയും ഒക്കെ കാര്യം പറയേണ്ടല്ലോ.. അവരുടെ നേതാക്കന്മാരുടെ ഈ മെയില്‍ ചോര്‍ത്തുംപോള്‍ മറ്റു മുസ്ലിം വിഭാഗങ്ങള്‍ക്ക് പരിഭവം പാടില്ലായെന്ന് കരുതിയാവും കടക്കല്‍ അബ്ദുല്‍ അസീസ്‌ മൌലവിയുടെ പാര്‍ട്ടിയുടെ നേതാക്കന്മാരെയും, കേരള നദവത്തുല്‍ മുജാഹിദീനിന്റെ നേതാക്കന്മാരെയും ഒക്കെ ഈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുസ്ലിം പത്ര പ്രവര്‍ത്തകരും, പ്രോഫഷനലുകളുമുണ്ട്. തങ്ങളുടെ സ്വകാര്യ ഈ മെയിലുകള്‍ സര്‍ക്കാര്‍ ഇടപെട്ടു ചോര്‍ത്തുന്നു എന്നറിഞ്ഞതോടെ,  പ്രവാസികളായ പലരും തങ്ങളുടെ ഭാര്യമാര്‍ക്കുള്ള ഈ മെയിലുകള്‍ അങ്ങ് തിരുവനന്തപുരത്തുള്ള പോലീസ് ആസ്ഥാനത്തേക്ക് അയച്ചു കൊടുത്താലോ എന്നാലോചിച്ചു കൊണ്ടിരിക്കുകയാണ്. പോലീസിനും വേണ്ടേ എന്തെങ്കിലും പണി.
 ലൌ ജിഹാദിന്റെ പേരില്‍ കേരളത്തിന്റെ തെരുവുകളില്‍ മതപ്രബോധനത്തിനും, ആവിഷ്കാര സ്വാതന്ത്ര്യത്തിനും ഏറെ കാലം തടസ്സം സൃഷ്ട്ടിച്ചവര്‍ ഇപ്പോള്‍ പുതിയ മാര്‍ഗം തേടുകയാണ് എന്ന് വേണമെങ്കില്‍ പറയാം, വീ എസ് അച്ചുതാനന്ദന്‍ പ്രത്യേക താല്പര്യമെടുത്തും,  മനോരമ പത്രം എഴുത്തിലൂടെയും, കൃസ്തീയ സഭകള്‍ ഇടയലേഖനങ്ങളിലൂടെയും, സംഘപരിവാരങ്ങള്‍ അവരുടെ വെബ് സൈറ്റിലൂടെയും ഊതി വീര്‍പ്പിച്ച ലൌ ജിഹാദ് എന്ന മുസ്ലിം വിരുദ്ധ ബലൂണ്‍ പൊട്ടി ചിതറി നാമാവശേഷമായതു പോലെ ഈ ഈ മെയില്‍ ഹാക്കിങ്ങും, കുത്സിത നീക്കങ്ങളും തകരുക തന്നെ ചെയ്യും. 

മാലിക്കാരി മറിയം റഷീദയെ മുസ്ലിമായി എന്ന ഒറ്റക്കാരണത്താല്‍ ചാരവൃത്തി ആരോപിച്ചു പീഡിപ്പിച്ചവരാണ് നമ്മുടെ മാധ്യമങ്ങളും, നിയമപാലകരും. രാഷ്ട്രപതിക്ക് ഈ മെയിലില്‍ വധഭീഷണി അയച്ചു എന്ന കാരണം പറഞ്ഞു അറസ്റ്റു ചെയ്തു കൊണ്ട് പോയി നിരപരാധിയായ ഒരു മുസ്ലിം ചെറുപ്പക്കാരനെ പീഡിപ്പിച്ചവര്‍  തന്നെ യഥാര്‍ത്ഥ പ്രതിയായ ഒരു അമുസ്ലിം യുവാവിനെ പിടി കൂടിയപ്പോള്‍ അയാളെ മാനസിക രോഗിയായി മുദ്ര കുത്തി കേസില്‍ നിന്നും രക്ഷപ്പെടുത്തിയ നാടാണിത്. കോഴിക്കോട്  ആര്‍ സി സി യില്‍ നിന്നും സെമസ്റര്‍ പൂര്‍ത്തിയാക്കി ബംഗ്ലൂരില്‍ സോഫ്റ്റ്‌ വെയര്‍ എന്ജിനീയരായ ഒരു മുസ്ലിം യുവാവിനെ പീഡിപ്പിച്ചത് ഇതിനേക്കാള്‍ ക്രൂരമായാണ്,  ആ യുവാവ് ജോലി ചെയ്തിരുന്ന മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ നിന്നും മാറി മറ്റൊരു കമ്പനിയിലേക്ക്  ചേക്കേറിയതിന്റെ  പക തീര്‍ക്കാന്‍ അവിടെയും പ്രയോഗിച്ചത്  തീവ്രവാദം  ആരോപിച്ചു ജയിലിലടക്കുക എന്നതായിരുന്നു.

മുസ്ലിമായാല്‍ ഇങ്ങനെയൊക്കെ പ്രയാസങ്ങളും, പ്രതിസന്ധികളും ഒക്കെ നേരിടേണ്ടി വരുമെന്ന് ഇതര സമൂഹത്തെ ഭയപ്പെടുത്തുകയാണ്  ഇത്തരം ചെയ്തികളിലൂടെ സര്‍ക്കാരും, നിയമപാലകരും ലക്ഷ്യമാക്കുന്നതെങ്കില്‍ അവര്‍ ജീവിക്കുന്നത് വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ്. ആഗോള തലത്തില്‍  തന്നെ പ്രതിസന്ധികളിലൂടെയാണ് മുസ്ലിം സമൂഹം കടന്നു പോകുന്നത് എന്ന് വാര്‍ത്ത മാധ്യമങ്ങളും, സോഷ്യല്‍ നെറ്റ് വര്‍ക്കുകളും പരിശോധിച്ചാല്‍ മനസ്സിലാകും, ഇസ്ലാമിക പൈതൃകം ഉള്കൊണ്ടിരുന്ന രാജ്യങ്ങളില്‍ അസ്ഥിരത സൃഷ്ട്ടിച്ചും, അട്ടിമറികള്‍ നടത്തിയും ഇസ്ലാമിനെ ഉന്മൂലനം ചെയ്യാമെന്ന് വൃഥാ വേല ചെയ്യുന്നവര്‍ അവസാനം വൃഥാവിലാകും തീര്‍ച്ച.    
പ്രതിസന്ധികള്‍ നേരിട്ടപ്പോഴൊക്കെ ലോകത്ത് ഇസ്ലാമിന് മുന്നേറ്റമേ  ഉണ്ടായിട്ടുള്ളൂ എന്നതാണ് ചരിത്രം. സപ്തംബര്‍ പതിനൊന്നിന്റെ അമേരിക്കന്‍ ആക്രമണത്തിനു ശേഷം ലോക രാജ്യങ്ങള്‍ ഒന്നടങ്കം ഇസ്ലാമിന് നേരെ ഭീകരതയുടെ കുറ്റം ആരോപിക്കുകയായിരുന്നു. എന്നിട്ടും ലോകത്ത് ഇസ്ലാമിലേക്ക് കടന്നു വരുന്നവരുടെ എണ്ണം ദിനം പ്രതി വര്‍ധിച്ചു കൊണ്ടിരുന്നു. അമേരിക്കയില്‍ ഇസ്ലാമാണ് ദ്രുതഗതിയില്‍ വളര്‍ച്ച നേടുന്നതെന്ന് സി എന്‍ എന്‍ അടിവരയിടുന്നു. ഇരുപതു വര്ഷം മുമ്പ് ലോകത്താകമാനം 1 . 1 ബില്ല്യന്‍  ആയിരുന്നു മുസ്ലിം ജനസംഖ്യയെങ്കില്‍ ഇന്നത്‌ 2 .1 ബില്ല്യനാണ്.  മുന്‍  ബ്രുട്ടീഷ്  പ്രധാന മന്ത്രി ടോണി ബ്ലെയരുടെ അനന്തരവളായ ലൌരെന്‍ ബൂത്തു പോലും ഇപ്പോള്‍ മുസ്ലിമാണ്. കൃസ്തീയ, ജൂത പുരോഹിതന്മാരും, ലോക പ്രശസ്തരായ സ്പോര്‍ട്സ്/ സംഗീത താരങ്ങളും ഒക്കെ  ഇസ്ലാമിലേക്ക് കടന്നു വരുന്ന കാഴ്ചയാണിന്നു.   കോണ്‍സ്റ്റന്റൈനിന്റെ  കൊട്ടാരത്തിലേക്ക് കടന്നു ചെന്ന ഈ സന്ദേശം ഇപ്പോള്‍ കൊട്ടാര ഭിത്തികള്‍ക്കുള്ളിലെക്കും വെളിച്ചം വീശുന്നുവെങ്കില്‍ അത്  തോക്കിന്റെയോ, പ്രതികാരത്തിന്റെയോ മുഷ്ക്കു കാട്ടിയായിരുന്നില്ല. അതിരുകളില്ലാത്ത ക്ഷമയുടെ പരിണിതിയാണ് അതെന്നു മനസ്സിലാക്കേണ്ടത് മുസ്ലിംകളാണ്.  2030 ആകുമ്പോഴേക്കും ലോക ജനസംഖ്യയിലെ മൂന്നില്‍ ഒന്ന് മുസ്ലിംകളായി മാറുമെന്ന രീതിയില്‍ അതിശീഘ്രമാണ്  ഇസ്ലാമിന്റെ വളര്‍ച്ചയെന്നു സമ്മതിക്കുന്നത് പാശ്ചാത്യ മീഡിയ എന്ന് അറിയപ്പെടുന്ന സി എന്‍ എന്‍ തന്നെ.

ഇസ്ലാമിന്റെ വളര്‍ച്ചയില്‍ ഭീതി പൂണ്ട ആഗോള ജൂത-കൃസ്തീയ ലോബി പുതിയ തന്ത്രങ്ങള്‍ മെനഞ്ഞു കൊണ്ടിരിക്കുകയുമാണ്. ഇസ്ലാമോഫോബിയ എന്ന വിഷവിത്ത്‌ വിതച്ചു കൊയ്യാമെന്നാണ് അവര്‍ മോഹിക്കുന്നത്. പ്രകൊപനങ്ങളില്‍ വീഴ്ത്തി മുസ്ലിംകളില്‍ നിന്നും ഭീകരവാദികളെ സൃഷ്ടിക്കാന്‍ വേണ്ടിയുള്ള ശ്രമങ്ങളാണ് മുറക്ക് നടന്നു കൊണ്ടിരിക്കുന്നത്. അഫ്ഗാനിസ്ഥാനില്‍ അമേരിക്കന്‍ പട്ടാളക്കാര്‍ മയ്യിത്തുകള്‍ക്കു മേല്‍ മൂത്രവിസര്‍ജ്ജനം നടത്തുന്ന രംഗം മാധ്യമങ്ങളില്‍ എത്തിയത് പോലും ഇത്തരത്തില്‍ പ്രകോപനങ്ങള്‍ക്ക്‌ വേണ്ടി മാത്രമായിരുന്നു. ഖുര്‍ആന്‍ കത്തിക്കാന്‍ വേണ്ടി ആഹ്വാനം ചെയ്തവര്‍ ലക്‌ഷ്യം നേടാതെ പോയത് പോലെ ഗൂഡ തന്ത്രങ്ങളൊന്നും ഇപ്പോള്‍ ഫലിക്കുന്നില്ലയെന്നത് അവരെ കൂടുതല്‍ അസ്വസ്ഥരാക്കുന്നു. ആഗോള തലത്തില്‍ പാളിപ്പോയ ഈ തന്ത്രമാണ് ഇന്ന് കേരളക്കരയിലും പയറ്റുന്നത്, അത് പല രൂപത്തിലാണ് എന്ന് മാത്രം.

ഒരു വര്ഷം മുമ്പ് പത്തനംതിട്ടയിലും, ചുങ്കപ്പാരയിലും,  തൊടുപുഴയിലും ഒക്കെ പ്രവാചകനെ (സ അ) നിന്ദിച്ചു കൊണ്ട് ലഘു ലേഖകളും, ചോദ്യ പേപ്പറുകളും ഇറങ്ങിയത്‌ ഇതിനോട് ചേര്‍ത്തു വായിക്കേണ്ടതാണ്, മുസ്ലിംകളില്‍ നിന്നും പ്രകോപനം ഉണ്ടാക്കുക ലക്ഷ്യമാക്കിയുള്ള തന്ത്രമായിരുന്നു അതെന്നു തിരിച്ചറിയാതെ, ചോദ്യം തയ്യാറാക്കിയെന്നു പറയപ്പെടുന്ന പ്രൊഫസറുടെ കൈ വെട്ടിയ നടപടി തീര്‍ത്തും ഹീനമായിരുന്നില്ലേ. പ്രവാചക നിന്ധക്കെതിരെ കേരളീയ സമൂഹത്തിന്റെ പൊതു ശ്രദ്ധ തിരിച്ചു കൊണ്ട് വരുന്നതിനിടെ നടന്ന ഈ അതിക്രമം  കൊണ്ട് ഇസ്ലാമിക പ്രബോധനത്തിന് നേരിട്ട പ്രയാസങ്ങളെ കണ്ടില്ലെന്നു നടിക്കാനാവുമോ?  പ്രതിസന്ധികളില്‍ ഇസ്ലാം കൂടുതല്‍ പ്രകാശിക്കുന്നു എന്ന സത്യം മുസ്ലിംകളല്ലേ ആദ്യം തിരിച്ചറിയേണ്ടത്.
മുസ്ലിം ലീഗിന്റെയും, മറ്റു മുസ്ലിം സംഘടനകളിലെയും നേതാക്കന്മാരുടെ ഈ മെയില്‍ ചോര്‍ത്താനുള്ള നീക്കം എന്ത് സംശയത്തിന്റെ ബലത്തിലാണെങ്കിലും അതിനു ന്യായീകരണങ്ങളില്ല. പക്ഷെ  അത് തെരുവിലേക്ക് വലിച്ചു നീട്ടി കൂടുതല്‍ പ്രകോപനങ്ങള്‍ സൃഷ്ടിക്കുന്നതിലും നല്ലത് സംയമനം തന്നെയാണ്.  താടി വെച്ചതിന്റെ പേരിലും, ഞെരിയാനിക്ക് മുകളില്‍ വസ്ത്രം ധരിച്ചതിന്റെ പേരിലും ഒക്കെ വിമാനതാവളങ്ങളിലും മറ്റും മണിക്കൂറുകളോളം മാറ്റി നിറുത്തപ്പെട്ട ഇസ്ലാമിക പണ്ഡിതന്മാര്‍ ഈ കേരളക്കരയില്‍ തന്നെയുണ്ട്‌.  മുസ്ലിം നാമധാരികള്‍ ആയതിനാല്‍ പ്രത്യേക ദേഹ പരിശോധനക്ക് വിധേയനാക്കപ്പെട്ട സിനിമാ താരങ്ങളും, മുന്‍ ഇന്ത്യന്‍ രാഷ്ട്രപതിയും വരെയുണ്ട്. കേള്‍ക്കുമ്പോഴേക്കു കൊടിയെടുത്തു റോഡില്‍ ഇറങ്ങും  മുമ്പ് ഒന്ന് ചിന്തിച്ചാല്‍ ഇസ്ലാമിന് അതുപകരിക്കും, തീര്‍ച്ച. ക്ഷമയെക്കള്‍ നല്ല മരുന്ന് വേറെയില്ലല്ലോ..

(വിശുദ്ധ ഖുര്‍ആന്‍ 16  :  125 )

ശിഷ്ടം : അത്യധികം മലീമസമായ സാമൂഹ്യ ചുറ്റുപാടില്‍  മുസ്ലിമാവാന്‍ തന്നെ പിടിപ്പതു പണി..മുസ്ലിമായാലും പണി... ഹല്ലാ പിന്നെ.

61 അഭിപ്രായങ്ങൾ:

 1. മറുപടികൾ
  1. നന്ദി നൌഷാദ് ഭായ് ആദ്യ കമന്റിട്ടു ഉള്ഘാടിച്ചതിനു

   ഇല്ലാതാക്കൂ
 2. ചാണ്ടിക്കാ ഞമ്മളെ ബീവിക്കും ഞമ്മക്ക് കത്തയാക്കാന്‍ ഇനി പയേ ആ കത്ത് തന്നെ ബേണ്ടി ബരോ. ഒരായിച്ച കയിഞ്ഞാലും ഓള്‍ക്ക് ആടെ കിട്ടോല്ലോ ഞമ്മളെ ആ രഹസ്യം ഇങ്ങള്‍ക്ക് കാണാനും പറ്റാണ്ടാകും

  മറുപടിഇല്ലാതാക്കൂ
 3. താങ്കളുടെ എതിര്‍പ്പ് പ്രകടം
  മതത്തെ മനസ്സിലാക്കാത്തവരണ് ഇവരെല്ലാം, എല്ലാ മനുഷ്യരിലും ഉണ്ട് എല്ലാതരം വാധികളും പിന്നെ എങ്ങനെ ഒരു മതത്തില്‍ മാത്രം?

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഷാജു, അല്ലാഹുവിങ്കല്‍ സ്വീകരിക്കപ്പെടുന്ന മതത്തിന്റെ വാക്താക്കളല്ലേ നാം, നമ്മള്‍ മാതൃക കാണിക്കേണ്ടേ..അഭിപ്രായത്തിന് നന്ദി

   ഇല്ലാതാക്കൂ
 4. അജ്ഞാതന്‍2012, ജനുവരി 17 10:05 AM

  ഒടുവില്‍ കുപ്പിച്ചില്ല് തന്നെ വേണ്ടി വന്നു

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. പശുവിനെ കെട്ടിയ തെങ്ങിനെ പറ്റി വിവരിച്ചത് പോലെ...പണ്ടത്തെ ചങ്കരന്‍ തെങ്ങിന്മേല്‍ തന്നെ...

   ഇല്ലാതാക്കൂ
 5. അജ്ഞാതന്‍2012, ജനുവരി 17 11:18 AM

  ആരംഭ കാലം തൊട്ടു തന്നെ എതിര്‍പുകളും ഉണ്ടായിട്ടുണ്ട് ഇനിയും അത്തരം പുകിലുകള്‍ തുടരുക തന്നെ ചെയ്യും

  മറുപടിഇല്ലാതാക്കൂ
 6. ഒരു പക്ഷെ ഈ ഐഡികളിൽ നിന്നും ഗ്രൂപ്പുകളിലേക്കൊ അതല്ലെങ്കിൽ അവരുദ്ദേശിക്കുന്ന ഐഡിയിലേക്കൊ മെയിൽ വരുന്നത് നോക്കാം.. പറയുന്ന, ചർച്ച ചെയ്യുന്ന വിഷയങ്ങളും അറിയാം. അല്ലാതെ ഈ പറയപെട്ട ആളുകളുടെ മെയിൽ ബോക്സിലുള്ളത് വായിക്കുന്നു എന്നല്ല, അങ്ങിനെ മെയിൽ വായിക്കാൻ കഴിയില്ല.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഈ മെയില്‍ സന്ദേശങ്ങള്‍, ഉള്ളടക്കങ്ങള്‍ എന്താണെന്ന് അറിയാന്‍ കഴിയില്ല എന്നത് കൊണ്ട് ഒരു പ്രത്യേക സമുദായത്തിന്റെ മാത്രം ഇങ്ങനെ ഹാക്ക് ചെയ്യാമെന്നാണോ...തീര്‍ത്തും അനീതി തന്നെയാണിത്..നന്ദി അഭിപ്രായത്തിന്..

   ഇല്ലാതാക്കൂ
  2. അജ്ഞാതന്‍2012, ജനുവരി 18 10:23 PM

   ഇമെയില്‍ ചോര്‍ത്തപ്പെടുന്നവരുടെ പട്ടികയിലെ അബ്ദുല്‍ സലാം (salam@infobhan.net) എഴുതിയ കുറിപ്പ്‌ (അദ്ദേഹത്തിന്റെ അനുവാദത്തോടെ പ്രസിദ്ധീകരിക്കുന്നത്) ഞാനടക്കമുള്ള മുസ്ലിം പൌരപ്രമുഖരുടെ ഇമെയിൽ ഹാക്ക് ചെയ്തു എന്ന് പ്രമുഖപത്രമായ മാധ്യമത്തിലും ഇന്ത്യവിഷൻ ടിവിയിലും വന്ന വാർത്തയുടെ അടിസ്ഥാനത്തിലാണ് ഈ പ്രതികരണം. കുടുംബത്തിലും സമൂഹത്തിലും പ്രവർത്തന സുതാര്യത ആവുന്നത്ര കാഴ്ചവെച്ച എന്നെക്കുറിച്ച് ഈരൂപത്തിൽപത്രത്തിൽ വാർത്ത വന്നു എന്നതാണ് എന്റെ പ്രതികരണം അനിവാര്യമാക്കിയത്. ഭീകരതക്കെതിരായ ആഗോളയുദ്ധത്തിൽ പങ്കെടുത്തകേന്ദ്രഭരണകൂടത്തിന്റെ ഭാഗമായ സംസ്ഥാനത്തിലാണ് പത്രധ്വാരാ സംശയിക്കപ്പെട്ട പ്രവ്യത്തി എന്നതിനാൽ പൌരപ്രതികരണത്തിന്റെ ന്യായവും ഇതിനുണ്ട്. ഈ സംഭവത്തിന്റെ ഏതാനും നാളുകൾക്ക് മുൻപ് എന്റെ നാട്ടിൽ (കൊടുങ്ങല്ലൂർ, അഴീക്കോട്) എഴുപത് കഴിഞ്ഞ എന്റെ വ്യദ്ധമാതാപിതാക്കളെ കണ്ട് ഇന്റലിജൻസിൽ നിന്നാണെന്ന് പരിചയപ്പെടുത്തി പ്രദേശത്ത് തന്നെയുള്ള മുഹമ്മദ് എന്ന പോലീസുകാരൻ മൊഴിയെടുത്തിരുന്നു. ഖത്തറിലെ എന്റെ ബിസിനസ്സിൽ നിന്ന് അവധി കണ്ടെത്തി നാട്ടിലെത്തി മാതാപിതാക്കളുടെ ചികിത്സാർഥം ഒരു മാസം ഞാൻ അവരോടൊപ്പമുണ്ടായിരുന്നു. ഖത്തറിൽ തിരിച്ചെത്തിയതിന്റെ പിറ്റേന്നാണ് എന്റെ തറവാട്ടിൽ ഒറ്റക്ക് താമസിക്കുന്ന പ്രായമായ മാതാപിതാക്കളിൽ നിന്ന് അവർ മൊഴിയെടുത്തത്. മാതാപിതാക്കളിൽ നിന്ന് അവർക്കറിയേണ്ടിയിരുന്നത്, എന്നെ സംബന്ധിച്ചുള്ള പൊതുവായ കാര്യങ്ങളും അല്ലാത്തവയും ഉണ്ടായിരുന്നു. ഗൾഫിൽ നിന്ന് നാട്ടിലേക്കുള്ള എന്റെ സ്ഥിരമായ വരവിന്റെ കാരണങ്ങൾ മുതൽ എന്റെ മക്കൾ ആരൊക്കെ, അവർ എവിടെയൊക്ക എന്തിനൊക്ക പഠിക്കുന്നുവെന്ന് വരെയുള്ള “സ്പെസിഫിക്ക്” കളിലേക്ക് കടന്നു വിവരങ്ങൾ ശേഖരിച്ചു. 2009 മെയ് മുതൽ ഞാൻ ഏകദേശം രണ്ട് മാസത്തിലൊരിക്കൽ രോഗിയായ എന്റെ മാതാപിതാക്കളെയും എന്റെ ഭാര്യ-സന്തതികളേയും സന്ദർശിക്കൽ പതിവാക്കിയിരുന്നു. വിവരങ്ങളുടെ നിജസ്ഥിതി ഉറപ്പ് വരുത്താൻ മഹല്ല് പള്ളിഭാരവാഹികൾ, സുഹ്യത്തുക്കൾ, സഹ-സാമൂഹിക പ്രവർത്തകർ എന്നിവരോടും സ്പെഷ്യൽ ബ്രാഞ്ചുപോലീസുകാരൻ വിവരങ്ങൾ ആരാഞ്ഞിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ഒന്ന് സൂക്ഷിച്ചിരിക്കാൻ അവർഎന്നോടുപദേശിക്കുകയും ചെയ്തു.

   ----->

   ഇല്ലാതാക്കൂ
  3. അജ്ഞാതന്‍2012, ജനുവരി 18 10:24 PM

   തുടർന്ന് ഞാൻ ഗൂഗിൾ മെയിലിൽ പ്രവേശിച്ചപ്പോൾ മറ്റൊരു ഐ.പി. അഡ്ഡ്രസ്സിൽ നിന്ന് (117.203.117.95 ) എന്റെ ഇമെയിൽ ഡിസംബർ 27ന് ആരോഹാക്ക് ചെയ്തതായി ഗൂഗിൾ നോട്ടിഫിക്കേഷൻ വന്നു. ഐ.പി. അഡ്ഡ്രസ്സിന്റെ ലൊക്കേഷൻ തേടിയ എന്നെ ഗൂഗിൾ കോയമ്പത്തൂരിലേക്ക് പോയിന്റ്ചെയ്തു. ഗൂഗിൾ ആവശ്യപ്പെട്ട പ്രകാരം ഞാനുടൻ പാസ് വേർഡ് മാറ്റുകയും ചെയ്തു. പിന്നീട് വന്ന വാർത്തകൾ പ്രകാരം എന്റെ ഔദ്യോഗിക ഇമെയിലുംയാഹൂ ഇമെയിലും കൂടി പരിശോദിച്ചതായി മനസ്സിലാവുന്നു. എല്ലാ പൌരന്മാരും ലോകാടിസ്ഥാനത്തിൽ ശത്രുവിന്റെ നിരീക്ഷണ വലയത്തിലാണെന്നത് വിശ്വാസിപ്പിച്ചെടുക്കാൻ ഒട്ടും ബുദ്ധിമുട്ടില്ലാത്ത ഒരുസാമൂഹികാവസ്ഥ നിലവിലുണ്ട്. അതിക്രമങ്ങളുടെ മുറിപ്പാടുകളുണങ്ങാത്ത എന്റെ സമൂഹത്തെ വീണ്ടും വീണ്ടും മുറിപ്പെടുത്തുന്നതിനാവാം, വിവരങ്ങൾ ഭരണകൂടം ഇപ്രകാരം ശേഖരിക്കുന്നതെന്ന് ഞാൻ വിശ്വസിക്കുന്നു. അതിന് തയ്യാറെടുത്ത ഒരു മനസ്സ് എനിക്കും കുടുംബത്തിനും അതിജീവനാവശ്യാർഥംഅനിവാര്യമാണെന്ന് മനസ്സിലാക്കുകയും ചെയ്യുന്നു. ഗവണ്മെന്റിന്റെ ഈ ചെയ്തിമൂലവും അതിന്റെ വാർത്തകൾ പത്രധ്വാരാ പ്രചരിച്ചതുമൂലവുമുണ്ടായ വ്യക്തിപരമായും സ്വന്തം ബിസിനസ്സിലും ഉണ്ടായനഷ്ടങ്ങൾ ഞാൻ വിലയിരുത്താൻ തുടങ്ങുന്നതേയുള്ളു. ദൈവത്തിലർപ്പിച്ച ശേഷം, കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകളുടെ ഇക്കാര്യത്തിലുള്ള വ്യക്തമായനിലപാടിലാണെന്റെ പ്രതീക്ഷ,. വാർത്തയുടെ ശരിയും തെറ്റും അവരന്വേഷിക്കുകയും നിജസ്ഥിതി കാര്യകാരണങ്ങളടക്കം മാധ്യമങ്ങളിലൂടെവിശദീകരിക്കുകയും ചെയ്യേണ്ടത്, ഇതിലകപ്പെട്ട എല്ലാ പൌരന്മാരുടെയും സുതാര്യമായ സാമൂഹിക ജീവിതത്തിന് അത്യാവശ്യമാണ്. അന്യദേശത്ത് പണിയെടുത്ത് കുടുംബത്തിനേയും നാടിനേയും പരിപോഷിപ്പിക്കുന്ന ഗൾഫുകാർക്ക് സ്വന്തം നാട്ടിലെ ഭരണകൂടവും ഉദ്യോഗസ്ഥരുംമാധ്യമങ്ങളും നൽകുന്ന ഇത്തരം “റിമോട്ട് ഷോക്കുകൾ” നാടിനെ എവിടെയെത്തിക്കുമെന്ന് നാം ഭാരതീയരും കേരളീയരും ആലോചിച്ചേ മതിയാകൂ. ജനങ്ങളേക്കാൾ സുതാര്യത ഗവണ്മെന്റിനും ഉദ്യോഗസ്ഥർക്കും ഉണ്ടാകുന്ന കാലത്താണ് ജനാധിപത്യബോധത്തിന്റെ ആശയവും പ്രയോഗവും തമ്മിലുള്ളപൊരുത്തക്കേടുകൾ ഇല്ലാതാകുന്നത്. ഏകാധിപത്യത്തെയും വർഗ്ഗീയഫാസിസത്തേയും ഇളക്കാൻ ശ്രമിക്കുമ്പോൾ കൂടെ ഇളകുന്ന ഭരണകൂടങ്ങൾജനാധിപത്യത്തിന്റെ പൊള്ളയായ വശങ്ങളിലേക്കുള്ള ശ്രദ്ധയാകർഷിക്കുന്നു. ഇത്തരമൊരവസ്ഥയിൽ ഗവണ്മെന്റുകൾക്ക് പൌരസ്വാതന്ത്ര്യത്തെനീതികൊണ്ടും നന്മകൊണ്ടും മാത്രമേ സംരക്ഷിക്കാനാകൂ. തന്ത്രപൂർവ്വമായി പൌരസ്വാതന്ത്ര്യത്തെ ഹനിക്കാനുള്ള തീരുമാനങ്ങൾ ഭരണകൂട നയങ്ങളായി പരിവർത്തിപ്പിക്കപ്പെടുന്നത് ഭരണത്തിന്റെക്രിമിനൽവൽക്കരണമാണ്. ജനകീയ ജാഗ്രതയിലും മാധ്യമ വിചാരണയിലും അവ പ്രതിരോധിക്കപ്പെട്ടേക്കും. പക്ഷെ, സാധാരണ പൌരന്റെവെളിവാക്കപ്പെട്ട മാനക്കേടിനും നഷ്ടപ്പെട്ട ജീ‍വിതദിനങ്ങൾക്കും പകരമാവാൻ ഒന്നിനുമാവില്ലല്ലോ. അവന് ദൈവവിധിയെ ആശ്രയിക്കേണ്ടി വരുന്നു. എന്റെ സാമൂഹിക ജീവിതത്തെക്കുറിച്ച് എന്തെങ്കിലും സംശയമുണ്ടെങ്കിൽ, അത് നിയമപരമായ മാർഗ്ഗങ്ങളിലൂടെയും എല്ലാ നിയമ പരിരക്ഷയോടുകൂടിയും എന്റെ ഇമെയിൽ പാസ്സ്-വേർഡ്, ഇനിയെങ്കിലും, നേരിട്ട് ചോദിച്ചു വാങ്ങി പരിശോധിച്ച് കാര്യങ്ങൾ തീർപ്പാക്കാൻ കേന്ദ്ര-സംസ്ഥാനഭരണകൂടത്തോടും അവർ നയിക്കുന്ന ഇന്റലിജൻസ് നെറ്റ്-വർക്കിനോടും ആവശ്യപ്പെടുന്നു. ഇത്തരം രീതികൾക്ക് പകരം, ഉദ്യോഗസ്ഥർ നടത്തുന്നഒളിച്ചുകളികൾക്ക് സംരക്ഷണം നൽകിയാൽ, കൂടുതൽ വക്രീകരിക്കപ്പെട്ട സാമൂഹികാവസ്ഥ കേരളത്തിൽ സംജാതമാകും. ഇത്തരം വാർത്തകൾപത്രത്തിൽ പ്രസിദ്ധീകരിമ്പോൾ, പുറത്തറിയിക്കേണ്ട വിവരങ്ങൾ തീർച്ചപ്പെടുത്തും മുമ്പേ, അതിൽ പരാമർശിക്കുന്ന വ്യക്തികൾക്കുണ്ടാകുന്നമാനക്കേടിന്റെയും കച്ചവട നഷ്ടങ്ങളുടെയും കണക്ക് ലേഖകനും പത്രാധിപരും മനസ്സിലാക്കുന്നത് നന്നായിരിക്കും. എല്ലാം മറക്കുക.ദൈവത്തെയോർക്കുക. ജീവിതം മുന്നോട്ട് പോകാൻ അതത്യാവശ്യമാണ്. എൻ. എം. അബ്ദുൽ സലാം (ഇൻഫോബാൻ.നെറ്റ്, ദോഹ ഖത്തർ)

   ഇല്ലാതാക്കൂ
  4. സലാം ഭായ് പ്രതിസന്ധികളില്‍ പതറാതെ അല്ലാഹുവില്‍ തവക്കുല്‍ ചെയ്യുക, എല്ലാ കുതന്ത്രങ്ങളും പരാജയപ്പെടും തീര്‍ച്ച.. വിവരങ്ങള്‍ ഇവിടെ പകര്‍ന്നു നല്‍കിയതിനു നന്ദി അറിയിക്കുന്നു...

   ഇല്ലാതാക്കൂ
 7. അനീതി മണക്കുന്നു .. അത് ഭരണ കൂടടങ്ങളുടെ ഭാഗത്ത് നിന്നാകുമ്പോള്‍ പുളിച്ചു നാറിയ രൂക്ഷ ഗന്ധം..
  നല്ല ലേഖനം.. നന്നായി പറഞ്ഞു

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഈ അനീതികളില്‍ കൂടി നുഴഞ്ഞു കയറുന്നത് തീവ്രവാദമാണ്. അതാണ്‌ ചിലരുടെ ലക്ഷ്യവും..നന്ദി ജെഫു..

   ഇല്ലാതാക്കൂ
 8. വളരെ...വളരെ ...നന്നായി ...ഇസ്ലാം പഠിക്കാന്‍,മനസ്സിലാക്കാന്‍,അത് ജീവിതത്തില്‍ പകര്‍ത്താന്‍ അങ്ങനെ അത് ജനങ്ങളിലെക്കെതിക്കാന്‍ അള്ളാഹു സഹായിക്കട്ടെ

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. നന്ദി, ഹാമിദ് അഭിപ്രായത്തിനും, വായനക്കും, പ്രോത്സാഹനത്തിനും..അള്ളാഹു നമ്മെ അനുഗ്രഹിക്കുമാറാകട്ടെ.

   ഇല്ലാതാക്കൂ
 9. സ്വന്തം നേതാക്കളുടെ ഇ മെയില്‍ ചോര്‍ത്താന്‍ സ്വന്തം ഭരണ കൂടം ഉത്തരവിട്ടപ്പോള്‍ ഇത് കയ്യും കെട്ടി നോക്കി നില്‍ക്കാന്‍ അല്ലാതെ അധികാരത്തിന്റെ കസേരയില്‍ ചന്തി ഉറപ്പിച്ചിരിക്കുന്ന "സമുദായ" പേരുള്ള പാര്‍ട്ടിയിലെ ഉളുപ്പില്ലാത്ത നേതാക്കന്മാര്‍ക്ക് എന്തെങ്കിലും രണ്ടു വാക്ക് എതിരെ ശബ്ദിക്കാന്‍ ഇത് വരെ എന്ത് കൊണ്ട് നാവു പോങ്ങുന്നില്ലാ?...

  മറുപടിഇല്ലാതാക്കൂ
 10. ഇന്നത്തെ നേതാക്കളുടെ ദൌര്‍ബല്യമായി അധികാരം മാറിയിരിക്കുന്നു, കോഴിക്കോട്ടെ ലീഗ് ഹൌസില്‍ നിന്നുള്ള ഫോണുകള്‍ വരെ ചോര്‍ത്തിയാലും ശരി കുഞ്ഞാലികുട്ടി പറയുന്നതിനപ്പുറം പോവില്ല ഒരു തങ്ങളും. നന്ദി വായനക്കും, അഭിപ്രായത്തിനും ഇമ്തീ..

  മറുപടിഇല്ലാതാക്കൂ
 11. നന്നായി എഴുതി,കത്തി നില്‍ക്കുന്ന ഒരു വിഷയം അതിന്‍റെ ചൂടോടെ അവതരിപ്പിച്ചു. മറിയം റഷീദ മുസ്‌ലിം ആയത് കൊണ്ട് പീഡിപ്പിച്ചു എന്ന അഭിപ്രായത്തോട് എനിക്ക് യോജിപ്പില്ല. കാരണം അതിലെ വിക്ടിംസ് മറിയമിനെക്കാള്‍ നമ്പി നാരായനെപ്പോലെയുള്ള നമ്മുടെ ശാസ്ത്രജ്ഞന്മാര്‍ ആയിരുന്നു. നന്ദി ഷാജി

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. മറിയം രശീദയെ ചാരക്കേസില്‍ കുടുക്കി പീഡിപ്പിക്കുമ്പോള്‍ നമ്മുടെ മലയാള പത്രങ്ങളും, മറ്റു ഹിന്തുത്വ ഭീകരവാദികളും ഒക്കെ വിരല്‍ ചൂണ്ടിയിരുന്നത് ഇസ്ലാമിന് നേര്‍ക്കായിരുന്നു...കുറ്റവാളികളുടെ പേരും മതവും നോക്കി വാര്‍ത്തകള്‍ക്ക് പിന്തുടര്‍ച്ച്ചകളും, അനാവശ്യ വലിച്ചു നീട്ടലുകളും ഒക്കെ ഉണ്ടാവുന്നുണ്ട് എന്ന് ബോധ്യപ്പെടുത്തുന്നുണ്ട്‌ മറിയം റഷീദ. നന്ദി ആരിഫ്ക വായനക്കും, അഭിപ്രായത്തിനും

   ഇല്ലാതാക്കൂ
 12. ഇമയില്‍ വിവാദം കത്തി നില്‍ക്കുമ്പോഴുള്ള ഈ ലേഖനം ഉള്ളടക്കം കൊണ്ടും ഉദ്ധേശശുദ്ധി കൊണ്ടും നന്നായി..വിവേകപരമായി പ്രവര്‍ത്തിക്കുകയാണ് വേണ്ടത്..അല്ലാതെ പ്രകോപിതരാവുകയല്ല. ദുരുദ്ധേശകരോടും അസാന്മാര്‍ഗ്ഗികളോടും പ്രതികരിക്കുന്നതും പെരുമാറുന്നതും അവരുടെ വഴിയില്‍തന്നെയായാല്‍ പിന്നെ പിന്തുണക്കാനാളുണ്ടാകുമോ..

  മറുപടിഇല്ലാതാക്കൂ
 13. നല്ല പോസ്റ്റ്‌ പരപ്പനാടാ...
  ആശംസകള്‍...

  മറുപടിഇല്ലാതാക്കൂ
 14. മുസ്ലിങ്ങളുടെ എന്നല്ല ആരുടേയും ഇ-മെയില്‍ ചോര്‍ത്തുന്നത്‌ ഒരു സര്‍ക്കാരിനും ഭൂഷണമല്ല ,പക്ഷെ നമ്മുടെ ഇന്റല്ലിജന്‍സ് അതെത്രയോ കാലമായി ചെയ്യുന്നുണ്ട് ,നടക്കട്ടെ അല്ലാതെന്തു പറയാന്‍ ?

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. രാഷ്ട്രപിതാവിനെ കൊന്നതും, ഇന്ദിരാ ഗാന്ധിയെ കൊന്നതും, രാജീവ് ഗാന്ധിയെ കൊന്നതും, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കലാപങ്ങളുണ്ടാക്കിയതും, ഇന്ത്യയെ ലോകരാജ്യങ്ങള്‍ക്കിടയില്‍ നാണം കെടുത്തിയ ബാബറി ദുരന്തവും, ഗുജറാത്ത് കലാപവും ഒന്നും മുസ്ലിംകള്‍ ഉണ്ടാക്കിയതല്ല, എന്നിട്ടും സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തപ്പെടുന്നു ഈ സമുദായം...അഭിപ്രായത്തിന് നന്ദി.

   ഇല്ലാതാക്കൂ
 15. അനീതിക്കും അധര്‍മതിനും എതിരെ ശബ്ദിക്കാന്‍ നമുക്കാവട്ടെ ...

  മറുപടിഇല്ലാതാക്കൂ
 16. യാതൊരു തരത്തിലും ഉളള ആരോപണങ്ങള്‍ക്കും വിധേയരാകത്തവരുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റം, ജാതിയും മതവും നോക്കേണ്ടതില്ല അനുവദിച്ചു കൂടാത്തത് തന്നെയാണ് .

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. തങ്ങളുടെ ഈ മെയിലുകള്‍ ചോര്‍ത്തുന്നു എന്ന് പരിഭവപ്പെടുന്ന മാധ്യമങ്ങള്‍ തന്നെ സ്വകാര്യ വ്യക്തികളുടെയും, സംഘടനകളുടെയും ഒക്കെ രഹസ്യങ്ങള്‍ ചോര്‍ത്തി പരസ്യമാക്കാറില്ലേ..അതും നിര്തലാക്കെണ്ടാതല്ലേ

   ഇല്ലാതാക്കൂ
 17. അനീതിക്കും തിന്മക്കും എതിരെ താങ്കളുടെ തൂലിക എന്നും ചലിക്കട്ടെ......
  ഇപ്പോള്‍ വാദി പ്രതിയായി മാധ്യമം ആഴ്ച പ്പതിപ്പിന്നു നേരെ നിയമ നടപടിക്കു മന്ത്രിസഭാ ഐക്യ ഘണ്ടേന തീരുമാനം......................."
  മത സൌഹാര്‍ദ്ദം തകര്‍ക്കുന്നുവെങ്കില്‍ ലൌ ജിഹാദിന്റെ പേരില്‍ മനോരമ യടക്കം കേരളത്തിലെ പ്രമുഖ പത്രങ്ങള്‍ക്കെതിരെ യല്ലേ ആദ്യം കേസേടുക്കേണ്ടത്.

  മറുപടിഇല്ലാതാക്കൂ
 18. കുറ്റകരമായ മൌനം പലപ്പോഴും ഭരണകൂടങ്ങള്‍ക്കും, ഉദ്യോഗസ്ഥന്മാര്‍ക്കും കാര്യങ്ങള്‍ എളുപ്പമാക്കാറുണ്ട്, മുമ്പ് ശരീഅത് വിവാദ സമയത്ത് എല്ലാ വിഭാഗങ്ങളും ഒരുമിച്ചത് പോലെ ഒരു കൂട്ടായ്മ ഇതിനെതിരെ രംഗത്ത് വരേണ്ടതുണ്ട്

  മറുപടിഇല്ലാതാക്കൂ
 19. ഈ വാര്‍ത്തയുടെ മുഖവും രൂപവും മാറുന്നിടത്ത് അഭിപ്രായങ്ങള്‍
  അപ്രസക്തമാകുന്നു.....എങ്കിലും കേവലം ആരോപണത്തിനപ്പുറം ന്യായമായ
  ചില ആശങ്കകള്‍ ഈ വാര്‍ത്ത ഉയര്‍ത്തുന്നുണ്ട്. പ്രത്യാകിച്ചും വ്യക്തിസ്വാതന്ത്ര്യത്തിന്‍റെ സീമകള്‍ പുനര്‍നിര്‍ണ്ണയിക്കാന്‍ ആഗോളതലത്തില്‍
  അധികാരവര്‍ഗ്ഗം ശ്രമിച്ചു കൊണ്ടിരിക്കുമ്പോള്‍ ....എങ്കിലും പക്വവും
  ബുദ്ധിപരവുമായ നിലപാടുകളിലൂടെ കേരള മുസ്ലിം സമൂഹം ഈ ദൌര്‍ഭാഗ്യകരമായ സാഹചര്യങ്ങളെ അതിജീവിക്കുമെന്നു കരുതാം...

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. നന്നായി വിലയിരുത്തി അഷ്‌റഫ്‌ ജീ നന്ദി, വായനക്കും, അഭ്പ്രായത്തിനും

   ഇല്ലാതാക്കൂ
 20. പരപ്പനാടന്‍ മാധ്യമത്തെ അടിക്കാന്‍ കിട്ടിയ നല്ലൊരു വടിയാണു എടുത്തു ചാടി പോസ്റ്റ് ഇട്ടതിലൂടെ നഷ്ടപ്പെടുത്തിയത്. വാര്‍ത്തയുടെ രീതി മാറുമെന്നും വാദി പ്രതിയാകുമെന്നും ആലോചിട്ടുണ്ടാവില്ല

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. മാധ്യമത്തെ അടിക്കാന്‍ വടിയും തെരഞ്ഞു നടക്കുന്ന ഒരു മാധ്യമ വിരോധിയോന്നുമല്ല ഞാന്‍, പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന ഒരു സമുദായത്തിന്റെ പക്ഷത്തു നിന്ന് കൊണ്ട് സത്യസന്ധമായ വാര്‍ത്ത ആരെഴുതിയാലും ഞാന്‍ അംഗീകരിക്കും, മുഖ്യ ധാരാ മാധ്യമങ്ങള്‍ തമസ്ക്കരിക്കുന്ന വാര്‍ത്തകള്‍ ധൈര്യ സമേതം പ്രസിധീകരിക്കുന്നുവെന്നു അഹങ്കരിക്കാരുള്ള അതെ മാധ്യമം മുതലാളിത്തത്തിന്റെ നീരാളി വലയങ്ങളില്‍ അകപ്പെട്ടു ചില വാര്‍ത്തകളെ താമസ്ക്കരിക്കുന്നത് കാണുമ്പോള്‍ അതിനെ ചോദ്യം ചെയ്യുകയും ചെയ്യും, നേരോടെ, നിര്‍ഭയം...

   ഇല്ലാതാക്കൂ
 21. 'ക­ള്ളൻ എന്നും പറ­ഞ്ഞ് ഒരാ­ളെ മര­ത്തിൽ കെ­ട്ടി­യി­ട്ടാൽ‍ വഴി­യേ പോ­കു­ന്ന­വ­രൊ­ക്കെ ധാർമി­ക­രോ­ഷം കൊ­ണ്ട് അയാ­ളെ കേ­റി അടി­ച്ചി­ട്ടു പോ­കും. അയാൾ കള്ള­നാ­ണോ എന്നു നോ­ക്കാ­റി­ല്ല. ഓൺ‍­ലൈൻ സമൂ­ഹ­ത്തി­ന്റെ സ്വ­ഭാ­വ­വും അതു­ത­ന്നെ­യാ­ണ് - വാർ‍­ത്ത­യു­ടെ നി­ജ­സ്ഥി­തി പരി­ശോ­ധി­ക്കാ­തെ ധാർമ്മി­ക­രോ­ഷം കൊ­ള്ളും. നാ­ളെ പത്ത­നം­തി­ട്ട­യിൽ‍ കെ­മി­ക്കൽ‍ മഴ­പെ­യ്യും എന്നൊ­രു പത്ര­ക്കു­റി­പ്പ് ഉണ്ടാ­ക്കി ഇറ­ക്കി­യാ­ലും അത് റീ­ഷെ­യൽ ചെ­യ്യാൽ‍ നൂ­റു­പേ­രെ­ക്കി­ട്ടും­.

  ഇ­ന്ന് ഓൺ‍­ലൈൻസമൂ­ഹ­ത്തി­ന്റെ വലി­പ്പം കൂ­ടി വരി­ക­യാ­ണ്. പ്ര­ക്ഷോ­ഭം നട­ത്താ­നും ഒരു സർ‍­ക്കാ­രി­നെ മറി­ച്ചി­ടാ­നു­മൊ­ക്കെ കഴി­യു­ന്ന ഒരു വലിയ ശക്തി­യാ­ണ് ഓൺ‍­ലൈൻ. സമൂ­ഹം­.

  ഇ­ങ്ങ­നെ സ്വ­ന്തം റീ­ച്ച് തി­രി­ച്ച­റി­യാ­തെ, വാ­ലും തല­യും നോ­ക്കാ­തെ വാർത്ത ഇറ­ക്കു­ന്ന, അതി­ന്റെ നി­ജ­സ്ഥി­തി പരി­ശോ­ധി­ക്കാ­തെ പ്ര­ച­രി­പ്പി­ക്കു­ന്ന ഓണ്‍­ലൈൻ മാ­ദ്ധ്യ­മ­ങ്ങ­ളോ­ടും സമൂ­ഹ­ത്തോ­ടും ഒന്നേ പറ­യാ­നു­ള്ളൂ - with great power, comes great responsibility.' ­ ഈസ്റ്റേൺ കമ്പനിയുടെ മുളകുപൊടിയിൽ മായം കലർന്ന സംഭവത്തെ തുടർന്ന് നെറ്റ് ലോകത്തും പുറത്തും നടന്നുവരുന്ന സംഭവങ്ങളെ വിശകലം ചെയ്ത്, സി­മി ഫ്രാന്‍­സി­സ് നസ­റേ­ത്ത് എഴുതിയ വിശദമായ ലേഖനത്തിന്റെ അവസാന ഭാഗമാണ് മുകളിൽ നൽകിയത്.

  ഇനി ഈ ബ്ലോഗിൽ ഈ വിഷയം ചർച ചെയ്യുന്നതിനുള്ള ന്യായം പറയാം. സത്യത്തിൽ ഈ കമ്പനിയും ജമാഅത്തെ ഇസ്ലാമിയും മാധ്യമവുമായി വല്ല ബന്ധവും ഉള്ളതായി എനിക്കറിയില്ല. പക്ഷെ ഈ വിഷയവുമായി ബന്ധപ്പെട്ട് ജമാഅത്തുകാർ മറുപടി പറയേണ്ടതുണ്ട് എന്ന നിലക്ക് ഫെയ്സ് ബുക്കിൽ ധാരാളം ചർചകൾക്ക് തുടക്കം കുറിച്ചിട്ട് ഏതാനും ദിവസങ്ങളായി.

  ഞാൻ ആ വിഷയം കാര്യമായി ശ്രദ്ധിച്ചിരുന്നില്ല. എന്നാൽ കാണുന്നിടത്തോക്കെ ആ ചർച പുറത്ത് പ്രകടനം യൂറ്റൂബിൽ വീഡിയോ ക്ലിപ്പ്. ആകെ ബഹളം അതുകൊണ്ടാണ് ഒന്നുകൂടി ശ്രദ്ധിച്ചത്. മാധ്യമത്തിനും ജമാഅത്തിനും എതിരെയുള്ള ആരോപണം ഇങ്ങനെയൊക്കെയാണ്. മാധ്യമം എന്ന സ്വതന്ത്രപത്രം നടത്തുന്നത് ജമാഅത്ത് പ്രവർത്തകരാണ് എന്നതാണ് ഇതിൽ ജമാഅത്തെ ഇസ്ലാമിക്കാരെ മറുപടി പറയാൻ നിർബന്ധിക്കുന്ന ഘടകം. സത്യത്തിൽ മാധ്യമത്തെനെതിരെ ഉയരുന്ന ആരോപണങ്ങൾക്ക് മറുപടി പറയേണ്ട ചുമത ആ പത്രസ്ഥാപനത്തിന് തന്നെയാണ്. അതേ പോലെ ജമാഅത്തെ ഇസ്ലാമിക്കെതിരെ ആരോപണമുണ്ടെങ്കിൽ അതിന്റെ ഉത്തരവാദപ്പെട്ടവരും പ്രതികരിക്കും. പക്ഷെ അത് വരെ കാത്ത് നിൽക്കാൻ ക്ഷമയുള്ളവരല്ല നെറ്റ് ലോകം അവിടെ ചർച വേഗം നടക്കും. സത്യത്തോടും നീതിയോടും ഇസ്ലാമിനോടും പ്രതിബദ്ധതയുള്ളവരാണ് ജമാഅത്ത് പ്രവർത്തകർ എന്നതിനാൽ സമയത്ത് തങ്ങൾക്ക് മനസ്സിലായത് പറയാതെ മൗനം പാലിക്കുന്നത് ഒരർഥത്തിലും ന്യായമല്ല. ആ നിലക്ക് അത്തരം ചർചകൾ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 22. ഈ ബ്ലോഗും ബന്ധപ്പെട്ട സ്ഥാപനത്തിന് വക്കാലത്ത് പറയുന്നതിന് വേണ്ടിയല്ല. അതിന്റെ ഉത്തരവാദിത്തവും എനിക്കില്ല എന്നാൽ ഈ വിഷയത്തിൽ ഞാൻ മനസ്സിലാക്കിയത് പങ്കുവെക്കണം എന്നാഗ്രഹിക്കുന്നു. മറ്റേത് വിഷയത്തിലെയും പോലെ ഇതിലും എനിക്ക് അറിയുന്നതിനേക്കാൾ കൂടുതൽ അറിയാത്തതാണ്. അത് പൂർത്തീകരിക്കപ്പെടുക ഇവിടെയുള്ളവരുടെ ഇടപെടലിലൂടെയായിരിക്കും.

  ഏതാനും ആരോപണങ്ങൾ കാണുക....

  -----------------------------------------
  Mujeeb Bin Abdulla Otty said..
  ജമാഅത്തെ ഇസ്ലാമിക്കാരോട് ഒരു ചോദ്യം ഈസ്റ്റേണ്‍ മായം ചേര്‍ത്ത വാര്‍ത്ത ഗള്‍ഫ്‌ മാധ്യമം ദുബായ് പേജ് 12 പ്രസിദ്ധീകരിച്ചു നാട്ടില്‍ വാര്‍ത്ത മുക്കി കാരണം എന്താണ് ???
  Basheer Vengara Basheer said...

  ഈ പോസ്റ്റ്‌ കാണുന്ന ജമാഅത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തകര്‍ ഉണ്ടങ്കില്‍ അവരോട്..

  ഒരാഴ്ച മുംബ് ഈസ്‌റ്റേണ്‍ കമ്പനിയില്‍ നിന്ന് മായം കലര്‍ത്തിയ മുളക് പൊടി പിടിച്ച സംഭവം നിങ്ങളുടെ പത്രമായ മാധ്യമം എന്തെ മുക്കിയത്.. വാര്‍ത്ത കിട്ടാഞ്ഞിട്ടാണ് എന്ന് പറഞ്ഞു വരേണ്ടതില്ല. കാരണം സംഭവം നടന്നു നിമിഷങ്ങള്‍ക്കകം ഫേസ്ബുക്കിലും മറ്റു സോഷ്യല്‍ നെറ്വര്‍ക്കുകളിലും ഈ വാര്‍ത്ത പരന്നിരുന്നു.. എന്നിട്ടും അവരുടെ കയ്യില്‍ നിന്നും ഈ വാര്‍ത്ത വെച്ചു ഈസ്‌റ്റേണ്‍ കമ്പനിയുടെ നിങ്ങളുടെ പരസ്യം കൂട്ടി. ഇനി അത് ഒരു തെറ്റ് പറ്റിയാല്‍ ആ തെറ്റ് വീണ്ടും ആവര്തിക്കണോ?
  ------------------------------------------
  ഇങ്ങനെയാണ് ചോദ്യങ്ങളുടെയും ആരോപണങ്ങളുടെയും പോക്ക്. സൂക്ഷമായി ഈ വിഷയത്തെ മനസ്സിലാക്കാൻ ശ്രമിച്ചാൽ പറ്റെ അവഗണിക്കാനാവാത്ത ചില കാര്യങ്ങളിതിലുണ്ട്.

  ഇതിന് പ്രതികരണമായി വന്ന രണ്ട് കമന്റുകൂടി ഇവിടെ നൽകുന്നത് നന്നായിരിക്കും.

  ---------------------------------
  Ummer Kanthirappully said..
  Eastern ന്‍റെഎല്ലാ product ന്‍റെയും യു എ ഇ യിലെ വിതരണക്കാര്‍ ഞാന്‍ ജോലി ചെയ്യുന്ന കമ്പനിയാണ്. അതിന്‍റെ ചെയര്‍മാനായിരുന്ന ഈയിടെ മരണപ്പെട്ട

  മീരാന്‍ സാഹിബിനെയും അദ്ദേഹത്തിന്‍റെ മകനും ഇപ്പോഴത്തെ ചെയര്‍മാനുമായ നവാസിനെയും നേരിട്ടറിയാം. ബിസിനസ്സില്‍ സത്യസന്ധത പുലര്‍ത്തി കാണാറുണ്ട്‌. മുതലാളിമാരാനങ്കിലും ഇസ്ലാമിന്‍റെ ചില മൂല്യങ്ങള്‍ അവര്‍ കൈവിട്ടിട്ടില്ല . ഇങ്ങിനെ ഒരു മായം ചേര്‍ക്കേണ്ട കാര്യം അവര്‍ക്കില്ല എന്നാണു തോന്നുന്നത്. അടിമാലിയിലുള്ള കമ്പനി സന്ദര്‍ശിച്ചാലും

  നാം ഇത് പറയില്ല. എന്തായാലും കൂടുതല്‍ അല്ലാഹുവിനെ അറിയൂ..

  Mansoor Karayil said... എസ്‌.ഡി.പി.ഐ. നേതാവിന്റെ 'തമര്‍' ഉല്പന്നങ്ങളും ഈസ്റ്റെന്‍ ഉല്പന്നങ്ങളും തമ്മിലുള്ള ബിസിനസ് മത്സരത്തിനു 'തേജസ്‌' കൂട്ട് പിടിക്കുകയായിരുന്നോ എന്ന് സംശയമുള്ളതായി പറയപ്പെടുന്നു ....``എന്‍ ഡി എഫ് , എസ് ഡി പി ഐ, ക്കാര്‍ ഈസ്റെര്ന്‍ ഫുഡ്സ് ലും കയറിക്കൂടിയോ ...? എന്നിട്ട് ആ തുരപ്പന്റെ പണി തുടങ്ങിയോ ???
  ഏതായാലും അവരെ കൂടെ കിടന്നവര്‍ ക്കെ രാപനി അറിയൂ ...!!``

  --------------------------

  മറുപടിഇല്ലാതാക്കൂ
 23. ഇനി എനിക്ക് മനസ്സിലാക്കിയിതും വായിച്ചതുമായ വിവരങ്ങൾ കൂടി പങ്കുവെക്കാം.
  'ഈ­സ്റ്റേണ്‍ കോ­ണ്ടി­മെ­ന്റ്സ് അമേ­രി­ക്ക­യി­ലേ­യ്ക്കു കയ­റ്റി­യ­യ­ക്കേ­ണ്ട മു­ള­കു­പൊ­ടി സാ­മ്പി­ളില്‍ സു­ഡാന്‍ ഡൈ (sudan IV) എന്ന വി­ഷ­പ­ദാര്‍­ത്ഥം വള­രെ ചെ­റിയ അള­വില്‍ കണ്ടെ­ത്തു­ന്ന­തോ­ടെ­യാ­ണ് കു­ഴ­പ്പ­ങ്ങ­ളു­ടെ തു­ട­ക്കം. ഈസ്റ്റേ­ണില്‍ റെ­യ്ഡ് നട­ത്തി വി­ഷം കലര്‍­ന്ന ഭക്ഷ­ണം പി­ടി­ച്ചെ­ടു­ത്തു, ഈ­സ്റ്റേണ്‍ നമ്മ­ളെ വി­ഷം തീ­റ്റി­ക്കു­ന്നു, മു­ഖ്യ­ധാ­രാ മാ­ദ്ധ്യ­മ­ങ്ങ­ളെ ഈസ്റ്റേണ്‍ വി­ല­യ്ക്കെ­ടു­ത്തു, അതു­കൊ­ണ്ട് അവ ­വാര്‍­ത്ത മു­ക്കു­ന്നു എന്നി­ങ്ങ­നെ­യാ­യി വാര്‍­ത്ത­ക­ളു­ടെ സ്വ­ഭാ­വം. ഒരു വശ­ത്ത് പാ­വം ഉപ­ഭോ­ക്താ­വ് (അ­ഥ­വാ നമ്മള്‍‌). മറു­വ­ശ­ത്ത് കോ­ടി­ക­ളു­ടെ വി­റ്റു­വ­ര­വു­ള്ള വ്യ­വ­സായ ഭീ­മ­നും നമു­ക്ക് തൊ­ടാന്‍ പറ്റാ­ത്ത ഭീ­മ­ന്മാ­രായ മാ­ദ്ധ്യ­മ­ങ്ങ­ളും­.

  ഇ­ങ്ങ­നെ ഒരു റെ­യ്ഡി­ന്റെ വാര്‍­ത്ത ആദ്യം പു­റ­ത്തു­വ­ന്ന­ത് അതു­വ­രെ അധി­ക­മാ­രും കേ­ട്ടി­ട്ടി­ല്ലാ­ത്ത ഒരു പത്ര­ത്തി­ലും (ന­ഗ­രം) ഒരു ഓണ്‍­ലൈന്‍ മാ­ദ്ധ്യ­മ­ത്തി­ലു­മാ­ണ് (onionlive). ഏതു പത്ര­ത്തി­ന്റെ ക്ലി­പ്പാ­ണെ­ന്ന് വ്യ­ക്ത­മ­ല്ലാ­ത്ത, ഒരു പത്ര­ക്ക­ട്ടി­ങ്ങി­ന്റെ ചി­ത്രം ഫെ­യ്സ്ബു­ക്കില്‍ വ്യാ­പ­ക­മാ­യി ഷെ­യര്‍ ചെ­യ്യ­പ്പെ­ട്ടു. 6000-ല്‍ അധി­കം പേര്‍ ഷെ­യര്‍ ചെ­യ്ത ആ പത്ര ക്ലി­പ് പറ­യു­ന്ന­ത് 100 മി­ല്ലീ­ഗ്രാം കറി­പ്പൊ­ടി­യില്‍ 14 മി­ല്ലീ­ഗ്രാം സു­ഡാന്‍ ഡൈ കണ്ടെ­ത്തി­യെ­ന്നാ­ണ്. ഒണി­യന്‍ ലൈ­വ് ഇതേ അള­വു­കള്‍‌ ആവര്‍­ത്തി­ക്കു­ന്നു­.'

  ഓണ്‍­ലൈന്‍ കൂ­ട്ടാ­യ്മ­ക­ളില്‍ ഈസ്റ്റേണ്‍ എന്ന വ്യ­വ­സായ ഭീ­മ­നോ­ടു­ള്ള രോ­ഷം പത­ഞ്ഞു­പൊ­ന്തി. ഇതി­നെ പ്ര­തി­രോ­ധി­ക്കാന്‍ ഈസ്റ്റേണ്‍ കമ്പ­നി ­റ്റ്വി­റ്റ­റി­ലും­ ­ഫെ­യ്സ്ബു­ക്കി­ലും­ അക്കൗ­ണ്ടു­കള്‍‌ തു­ട­ങ്ങി, തങ്ങ­ളു­ടെ ഒരു കേ­ന്ദ്ര­ത്തി­ലും ഒരു റെ­യ്ഡും നട­ന്നി­ട്ടി­ല്ല എന്ന് ഈസ്റ്റേണ്‍ പറ­യു­ന്നു. എന്നാല്‍ മു­ള­കു­പൊ­ടി­യില്‍ ­മാ­യം­ കണ്ടെ­ത്തി­യോ എന്ന­തി­നെ­പ്പ­റ്റി അവര്‍ മി­ണ്ടി­യി­ല്ല.

  ഇതിനിടയില്‍ ഡൂള്‍‌ ന്യൂ­സ് സ്പൈ­സ­സ് ബോര്‍­ഡില്‍ നി­ന്നു­ള്ള റി­പ്പോര്‍­ട്ടി­ന്റെ പകര്‍­പ്പു­മാ­യി എത്തി. ആ റി­പ്പോര്‍­ട്ടില്‍ പറ­യു­ന്ന­ത് - "Analysis of the samples drawn from the consignment notified by you has shown the presence of Sudan IV as per enclosed analytical report" എന്നാ­ണ്. അതാ­യ­ത് ഈസ്റ്റേണ്‍ കമ്പ­നി notify ചെ­യ്ത കണ്‍­സൈ­ന്മെ­ന്റി­ലാ­ണ് മാ­യം കണ്ടെ­ത്തി­യ­ത്. റെ­യ്ഡ് നട­ത്തി പി­ടി­ച്ചെ­ടു­ത്ത­ത­ല്ല, അവര്‍ പരി­ശോ­ധ­ന­യ്ക്ക­യ­ച്ച സാ­മ്പി­ളി­ലാ­ണ് പ്ര­ശ്ന­മെ­ന്ന്. കണ്‍­സൈ­ന്മെ­ന്റ് (ച­ര­ക്ക്) 15 ദി­വ­സ­ത്തി­ന­കം നശി­പ്പി­ക്കാ­നാ­ണ് കത്തു കൊ­ടു­ത്തി­ട്ടു­ള്ള­ത്, റെ­യ്ഡ് നട­ത്തി ഓണ്‍ ദ് സ്പോ­ട്ട് നശി­പ്പി­ക്ക­ല­ല്ല നട­ന്ന­ത്. എന്നാല്‍ നവം­ബര്‍ 9-നു റെ­യ്ഡ് നട­ത്തി പി­ടി­ച്ചെ­ടു­ത്ത സാ­മ്പി­ളി­ലാ­ണ് മാ­ര­ക­വി­ഷം എന്ന് ഡൂള്‍‌ ന്യൂ­സ് അ­തേ റി­പ്പോര്‍­ട്ടില്‍ എഴു­തു­ന്നു­.

  മറുപടിഇല്ലാതാക്കൂ
 24. അ­തേ റി­പ്പോര്‍­ട്ട് പറ­യു­ന്ന­ത് മു­ള­കു­പൊ­ടി­യില്‍ കണ്ടെ­ത്തിയ സു­ഡാന്‍ IV-ന്റെ അള­വ് ഒരു കി­ലോ­ഗ്രാ­മില്‍ 14 മൈ­ക്രോ­ഗ്രാം ആണെ­ന്നാ­ണ്. എന്നാല്‍ ഡൂള്‍‌ ന്യൂ­സ് ഈ റി­പ്പോര്‍­ട്ട് നോ­ക്കി എഴു­തി­യ­പ്പോള്‍‌ അത് 14 മി­ല്ലീ­ഗ്രാം ആയി. 1200 കി­ലോ മു­ള­കു­പൊ­ടി­യു­ടെ ചര­ക്കാ­ണ് നശി­പ്പി­ച്ച­ത്, ആ ഒന്നേ­കാല്‍ ടണ്ണി­ലും കൂ­ടി 16.8 മി­ല്ലീ­ഗ്രാ­മേ സു­ഡാന്‍ IV വരു­ന്നു­ള്ളൂ. ഇതി­നെ­യാ­ണ് ഒരു കി­ലോ­യില്‍ 14 മി­ല്ലീ­ഗ്രാം എന്നെ­ഴു­തി­യ­ത്.

  ­ഡൂള്‍‌ ന്യൂ­സും മറ്റ് ഓണ്‍­ലൈന്‍ മാ­ദ്ധ്യ­മ­ങ്ങ­ളും പറ­യു­ന്ന­ത് മാ­ര­ക­വി­ഷം കണ്ടെ­ത്തി എന്നാ­ണ്. സു­ഡാന്‍ IV മാ­ര­ക­വി­ഷ­മ­ല്ല - ഏതാ­നും മി­ല്ലീ­ഗ്രാം അക­ത്തു­ചെ­ന്നാല്‍ ഉട­നേ കാന്‍­സര്‍ വന്ന് മരി­ക്ക­ണ­മെ­ന്നി­ല്ല. തു­ടര്‍­ച്ച­യാ­യി സു­ഡാന്‍ ഡൈ അട­ങ്ങിയ ഭക്ഷ­ണ­ങ്ങള്‍‌ കഴി­ച്ചാല്‍ കാന്‍­സര്‍ വരാം, അതു­കൊ­ണ്ട് ഒരു മുന്‍­ക­രു­തല്‍ എന്ന നി­ല­യില്‍ സു­ഡാന്‍ ഡൈ കലര്‍­ന്ന ഭക്ഷ­ണം ഒഴി­വാ­ക്കു­ന്ന­താ­ണ് നല്ല­ത് എന്ന് പഠ­ന­ങ്ങള്‍‌ പറ­യു­ന്നു. ഈ റി­സ്ക് ഉള്ള­തു­കൊ­ണ്ടും, ഭക്ഷ­ണ­ത്തില്‍ സ്വാ­ഭാ­വി­ക­മാ­യി ഉള്‍‌­പ്പെ­ടാ­ത്ത - കൃ­ത്രി­മ­മാ­യി നിര്‍­മ്മി­ക്കു­ന്ന കള­റി­ങ്ങ് ഏജ­ന്റ് ആയ­തു­കൊ­ണ്ടും, ഭക്ഷ്യ പദാര്‍­ത്ഥ­ങ്ങ­ളില്‍ സു­ഡാന്‍ ഡൈ കല­രു­ന്ന­ത് പാ­ശ്ചാ­ത്യ രാ­ജ്യ­ങ്ങള്‍‌ നി­രോ­ധി­ച്ചി­രി­ക്കു­ന്നു­.

  ഒ­രു ടീ­സ്പൂണ്‍ മു­ള­കു­പൊ­ടി­യു­ടെ ഭാ­രം 4 ഗ്രാം (4000 മി­ല്ലീ­ഗ്രാം) വരും. 14 മി­ല്ലീ­ഗ്രാം എന്ന­ത് ഒരു ടീ­സ്പൂ­ണി­ന്റെ ഇരു­ന്നൂ­റ്റ­മ്പ­തി­ലൊ­ന്നേ ഉള്ളൂ. കൈ­കൊ­ണ്ട് ഒര­ല്പം മു­ള­കു­പൊ­ടി നു­ള്ളി­യെ­ടു­ത്താല്‍ അതി­ന് 14 മി­ല്ലീ­ഗ്രാ­മി­ലും കൂ­ടു­തല്‍ ഭാ­രം കാ­ണും. ഒന്നേ­കാല്‍ ടണ്ണില്‍ 14 മി­ല്ലീ­ഗ്രാം മാ­യം കലര്‍­ത്തി­യി­ട്ട് ഈസ്റ്റേണ്‍ കമ്പ­നി എന്തു നേ­ടാ­നാ­ണ്? ഒന്നേ­കാല്‍ ടണ്‍ മു­ള­കു­പൊ­ടി­യു­ടെ ­നി­റം­ കൂ­ടു­മോ? അങ്ങ­നെ നി­റം മാ­റു­മെ­ങ്കില്‍ ഇതി­ലും നല്ല­ത് ഒരു ടീ­സ്പൂണ്‍ സു­ഡാന്‍ ഡൈ കലര്‍­ത്തി അറ­ബി­ക്ക­ട­ലി­നു ചു­വ­ന്ന നി­റം കൊ­ടു­ക്കു­ന്ന­താ­യി­രി­ക്കും. അതേ­സ­മ­യം ഇങ്ങ­നെ കലര്‍­ത്തി­യാല്‍ വി­ദേ­ശ­രാ­ജ്യ­ങ്ങ­ളില്‍ ബോര്‍­ഡര്‍ പോര്‍­ട്ടു­ക­ളി­ലു­ള്ള ചെ­ക്കി­ങ്ങില്‍ അവര്‍ സു­ഡാന്‍ ഡൈ കണ്ടെ­ത്തും, ആ ചര­ക്ക് (കണ്‍­സൈ­ന്മെ­ന്റ്) നി­ര­സി­ക്കും, മു­ള­കു­പൊ­ടി­യും ഷി­പ്പി­ങ്ങ് ചാര്‍­ജ്ജും കമ്പ­നി­യ്ക്ക് നഷ്ട­മാ­കും. അറി­ഞ്ഞു­കൊ­ണ്ട് ഇങ്ങ­നെ ഒരു അബ­ദ്ധം ഒരു കമ്പ­നി­യും കാ­ണി­ക്കി­ല്ല. ചര­ക്കു കയ­റ്റി­യ­യ­ച്ച് അവി­ചാ­രി­ത­മാ­യി മാ­യം കണ്ടെ­ത്തു­ന്ന­തി­ലും നല്ല­താ­ണ് ചര­ക്കു കയ­റ്റി­യ­യ­ക്കു­ന്ന­തി­നു മു­ന്നേ മാ­യം കലര്‍­ന്നി­ട്ടു­ണ്ടോ എന്ന് പരി­ശോ­ധി­ക്കു­ന്ന­ത്. ഭക്ഷ­ണം കയ­റ്റി­യ­യ­ക്കു­ന്ന­തി­നു മു­ന്നേ ഗു­ണ­നി­ല­വാ­രം പരി­ശോ­ധി­ക്കു­ന്ന­ത് ഇന്നും ഇന്ന­ലെ­യും തു­ട­ങ്ങി­യ­ത­ല്ല, ഇരു­പ­ത്ത­ഞ്ചു വര്‍­ഷ­മാ­യി ചെ­യ്യു­ന്ന­താ­ണെ­ന്ന് അവര്‍ തന്നെ പറ­യു­ന്നു­.

  ­

  മറുപടിഇല്ലാതാക്കൂ
 25. തീര്‍­ച്ച­യാ­യും ഈസ്റ്റേണ്‍ കമ്പ­നി എത്ര ചെ­റിയ അള­വി­ലാ­യാ­ലും ഈ ചര­ക്കില്‍ എങ്ങ­നെ മാ­യം കല­രാന്‍ ഇട­വ­ന്നു എന്ന് പരി­ശോ­ധി­ക്കേ­ണ്ട­തു­ണ്ട്. മാ­യം കല­രു­ന്ന­തി­ലൂ­ടെ അവര്‍­ക്കു ലക്ഷ­ക്ക­ണ­ക്കി­നു നഷ്ട­മാ­ണ് വരു­ന്ന­ത്. ഒരു­പ­ക്ഷേ അവര്‍ വാ­ങ്ങിയ വറ്റല്‍ മു­ള­കില്‍ നി­ന്നാ­കാം, അല്ലെ­ങ്കില്‍ പാ­ക്കി­ങ്ങി­ലെ നി­റം ഇള­കി കലര്‍­ന്ന­താ­കാം. ഇത് അവര്‍ ഒഴി­വാ­ക്കേ­ണ്ട­താ­ണ്.

  'ഇത്രയും കാര്യങ്ങൾക്ക് ആരും കൃത്യമായ മറുപടി നൽകുന്നത് കണ്ടില്ല. ഇത് വസ്തുതയാണെന്നർഥം. അങ്ങനെയെങ്കിൽ ഇസ്റ്റേൺ കമ്പനി വളരെ ബോധപൂർവം ജനങ്ങളെ ദ്രോഹിക്കാൻ വിഷം കലർത്തി എന്ന് വിശ്വസിക്കേണ്ടി വരും. അവരുടെ ബിസിനസ് സ്ഥാപനത്തിന്റെ വിശ്വാസ്യത ബലി നൽകി ഈ പ്രവർത്തി ഒരുമ്പെട്ടുവെന്ന് സാമാന്യബുദ്ധിക്ക് അംഗീകരിക്കാൻ കഴിയുമോ. അതാണ് ലക്ഷ്യമെങ്കിൽ ഇത്ര സൂക്ഷമായ ഒരു അളവ് മാത്രം വിഷം കലർത്തുമോ. സംഭവം അതുകൊണ്ട് തന്നെ ദുരൂഹമാണ്. ഇതിന് വേണ്ടി പുറത്ത് നടക്കുന്ന കോലാഹലങ്ങൾ അതിനേക്കാൾ ദുരൂഹമായിരിക്കുന്നു.


  അതുകൊണ്ട് തന്നെ സത്യസന്ധത കാണിക്കണമെന്നാഗ്രഹിക്കുന്നവർക്ക് ഈ പോസ്റ്റിന്റെ ആദ്യ വാചകത്തിൽ പറഞ്ഞത് പോലെ കെട്ടിയിട്ടുവെന്ന് കരുതി നാല് വീക്ക് വീക്കാം എന്ന് തീരുമാനിക്കാനാവില്ല. മാധ്യമം ഈ കേറി അടിക്കുന്നവരോടൊപ്പം പങ്കെടുക്കാത്തത് എന്തുകൊണ്ടാണ് എന്ന് എനിക്ക് അതിലൂടെ തന്നെ മനസ്സിലാക്കാൻ കഴിയുന്നുണ്ട്. നിങ്ങൾക്കോ ???...

  ഈ വാർത്ത ഇങ്ങനെ പ്രചരിച്ചിട്ടും എന്തുകൊണ്ട് ഈസ്റ്റേൺ ഇതിനെതിരെ കേസ് കൊടുക്കുന്നില്ല എന്നതാണ് അൽപമെങ്കിലും യുക്തിപരമായ ഒരു ചോദ്യമായി തോന്നിയത്. എന്നാൽ അതിലും വലിയ കാര്യമില്ല. വിഷാംശം കണ്ടുവെന്നത് ശരിയാകാം. അത് കമ്പനി അംഗീകരിക്കുകയും ചെയ്യുന്നു. അതനുസരിച്ച് അവർ മുളകുപൊടി നഷിപ്പിക്കുന്നതും യൂറ്റൂബിൽ നൽകിയരിക്കുന്നു. എന്ന് വെച്ച് ഇവിടെ പ്രചരിപ്പിക്കുന്നത് മുഴുവനും സത്യമാണ് എന്നംഗീകരിക്കണമെന്നും തങ്ങൾ ആവശ്യപ്പെടുന്നത് പോലെ കമ്പനി അടച്ചു പൂണ്ടേണ്ടതുണ്ടെന്നും വാദിക്കുന്നത് സംശയത്തോടെ തന്നെ വീക്ഷിക്കപ്പെടാനാണ് സാധ്യത.

  അവിടെയാണ് നാം നേരത്തെ കണ്ട ഒരു പ്രതികരണം പ്രസക്തമാക്കുന്നത്. അഥവാ ഈ കാമ്പയിൻ ചിലരുടെ സ്വന്തം ഭൗതിക താൽപര്യങ്ങളെയും കച്ചവടത്തെയും മുന്നോട്ട് കൊണ്ടു പോകാനുള്ള രംഗമൊരുക്കൽ മാത്രമല്ലേ എന്ന്. അപ്രകാരം ചിന്തിക്കുന്നവരെ തെറ്റുപറയാനാവില്ല എന്നാണ് എന്റെ വിനീതമായ അഭിപ്രായം.

  മറുപടിഇല്ലാതാക്കൂ
 26. ഇവിടെ പ്രതിക്കൂട്ടിലാകുന്നത് മാധ്യമമോ ജമാഅത്തെ ഇസ്ലാമി പ്രവർത്തകരോ അല്ല എന്നും ഈ സംഭവത്തെ ഒന്ന് വിശകലനം ചെയ്താണ് കൂടുതൽ വ്യക്തമാക്കുന്നത് കാണാം.

  മറുപടിഇല്ലാതാക്കൂ
 27. ഈ പോസ്റ്റിന് ആവശ്യമായ വസ്തുതകൾക്ക് അവലംബിച്ചത്. മലയാളം (ഓൺ ലൈൻ). by CK Latheef in his blog(http://jamaatheislami.blogspot.com/2012/01/blog-post.html)

  മറുപടിഇല്ലാതാക്കൂ
 28. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ആകാശത്തിനു ചുവട്ടില്‍ ജമാഅത്തെ ഇസ്ലാമിക്കരല്ലാത്ത ഏതൊരാളെ പറ്റിയും അപവാദങ്ങള്‍ മെനഞ്ഞുണ്ടാക്കി ലീഡു കൊടുക്കുംപോളും, മറ്റുള്ള സംഘടനകളുടെ നിസ്സാരമായ അഭിപ്രായ വ്യത്യാസങ്ങള്‍ ഊതി വീര്‍പ്പിച്ചു പരംപരയാക്കുംപോഴും മാധ്യമം അപ്പുറവും, ഇപ്പുറവും നോക്കാറില്ലല്ലോ..പിന്നെന്തേ ഈസ്റെര്ന്‍ വിഷയത്തില്‍ മാത്രം പ്രത്യേക താല്പര്യം, അതും ഗള്‍ഫ് മാധ്യമത്തില്‍ പന്ത്രണ്ടാം പേജില്‍ വാര്‍ത്ത നല്‍കിയിട്ട് നാട്ടു മാധ്യമം അത് ചവറ്റു കോട്ടയില്‍ തള്ളിയത്. ഇതൊന്നും ചോദ്യം ചെയ്യപ്പെടാതിരിക്കാന്‍ മാധ്യമവും, ജമാഅത്തെ ഇസ്ലാമിയും അത്രയ്ക്ക് വല്ല്യ തമ്പ്രാക്കളൊന്നും അല്ലല്ലോ... , ഈസ്റെര്ന്‍ വിഷയത്തില്‍ മാധ്യമത്തിനു തെറ്റ് പറ്റിയെന്നു തന്നെയാണ് എന്റെ പക്ഷം..മലയാളത്തിലെ മുഖ്യ ധാരാ മാധ്യമങ്ങളോടൊപ്പം ചേര്‍ന്ന് മാധ്യമം ആ വാര്‍ത്ത പൂഴ്ത്തിയെന്നത് തന്നെയാണ് സത്യം.. പിന്നെ ജമാഅത്തെ ഇസ്ലാമിക്കാരുടെ മറുപടിയും അവരുടെ ഒന്ലൈന്‍ വിശദീകരണങ്ങളും ഒക്കെ അവരുടെ സ്വിച്ച് ടു ബള്‍ബ് അനുസരണ രീതിയുടെ ഭാഗമാണ്. അത് എന്റെ ബ്ലോഗു പോസ്റ്റുകളില്‍ പോലും കാണാം, ജമാഅത്തെ ഇസ്ലാമിയെ വിമര്ഷിക്കുംപോഴെക്ക് പേര് പോലും വെക്കാതെ തെറിയഭിഷേകം വരെ നടത്തുകയാണ് അവരുടെ രീതി. അത്തരം അനോണി കമന്റുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തേണ്ടി വന്നതും അത് കൊണ്ടായിരുന്നു...മറ്റേതു സംഘടനയുടെ പ്രവര്‍ത്തകരും തങ്ങളെ വിമര്ഷിക്കുംപോഴേക്കും ഇങ്ങനെ കൂട്ടം കൂടി വന്നു പ്രതികരിക്കാറില്ല.

   ഇല്ലാതാക്കൂ
 29. ഈസ്റ്റ് വെസ്റ്റ് എയർലൈൻസ് ഉടമ തക്‌യുദ്ദീൻ വാഹിദ് വെടിയേറ്റ് മരിച്ചപ്പോൾ , അന്ന് ബോംബെയിലുണ്ടായിരുന്ന പ്രശസ്ത പത്രപ്രവർത്തകനും സാഹിത്യകാരനുമായ എം. പി . നാരായണപ്പിള്ള പറഞ്ഞത് , “ ഒരു മുസ്ലിമിനു മത്തിക്കച്ചവടം മാത്രം ചെയ്താൽമതി , അതിലപ്പുറം പോവേണ്ട എന്ന ഒരു മനസ്സിൽ നിന്നാണ് അത് സംഭവിച്ചത്,”


  നാം സൂക്ഷിക്കുക - നമുക്ക് ഒരുപാട് കാര്യങ്ങൾ ചെയ്ത് തീർക്കാനുണ്ട്. അതിനു തന്നെ സമയം തികയുന്നില്ല. അപ്പോഴാണ് സുന്നിയെന്നും മുജഹിദെന്നും ജമാഅത്തെന്നും പറഞ്ഞ് നമ്മുടെ വിലപ്പെട്ട സമയം പഴാക്കുന്നത് -. ഓരോരുത്തരും അവനവന്റെ മേഘലയിൽ ആവുന്നത് ചെയ്യുക . കുറവുകൾ മാത്രം പെറുക്കിയെടുത്ത് പിന്നിലാവാതിരിക്കാൻ ശ്രമിക്കുക . മുന്നോട്ട് ഗമിക്കുക . പോരാ… ഓടേണ്ടിതന്നെയിരിക്കുന്നു . ശത്രുവിനെ തിരിച്ചറിയുക . അതോടൊപ്പം ശത്രുവിനെ മിത്രമാക്കാൻ പണിയെടുക്കുക. നന്മകൾ നേരുന്നു.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ജമാഅത്തെ ഇസ്ലാമി പ്രതിക്കൂട്ടിലാകുമ്പോള്‍ അവര്‍ക്ക് എപ്പോഴും തോന്നാറുണ്ട് ഈ സമുദായ സ്നേഹം, മുമ്പ് ജമാഅത്തെ ഇസ്ലാമിയെ പിണറായി വിജയന്‍ മത ഭീകര സംഘടന എന്നൊക്കെ വിളിച്ചപ്പോഴും അവര്‍ ഈ തന്ത്രം പയറ്റിയിരുന്നു, ജമാഅത്തെ ഇസ്ലാമിയുടെ പള്ളി മിമ്ബരുകളില്‍ മുസ്ലിം രാഷ്ട്രീയ നേതാക്കന്മാരുടെ അര റാത്തല്‍ ഇറച്ചി ഓരോ വെള്ളിയാഴ്ചയും വേവിച്ചു തിന്നുമ്പോള്‍ അവര്‍ക്ക് ഈ സമുദായ സ്നേഹം തോന്നാറില്ലല്ലോ, മത്തിക്കച്ചവടം ചെയ്യുന്ന സാദാരണ മുസ്ലിമിനെയല്ല നിങ്ങളും വേട്ടയാടിയതും, പീഡിപ്പിച്ചതും അത് മറക്കേണ്ട..സമുദായത്തിനുള്ളിലെ എസ്ട്ടബ്ലിഷ്മെന്റുകളെയും, ഉന്നത വ്യക്തിത്വങ്ങളെയും മോശക്കാരാക്കി നുഴഞ്ഞു കയറാനും, രാഷ്ട്രീയ ഇടം കണ്ടെത്താനുമായിരുന്നു നാളിതു വരെ ജമാഅത്തെ ഇസ്ലാമിയുടെ ശ്രമം..അത് കേരള ജനത തിരിച്ചറിഞ്ഞതോടെ ജമാഅത്തെ ഇസ്ലാമി രാഷ്ട്രീയ ഭൂപടത്തില്‍ നിന്നും തുടച്ചു മാറ്റപ്പെടുകയായിരുന്നു. ഈ താഴ്ചയില്‍ നിന്നും മെല്ലെ ഉയിര്‍ത്തെഴുന്നെല്‍ക്കാനുള്ള പരിശ്രമമാണ് ഈ സ്കൂപ്പുകളും എന്ന് തോന്നിപ്പോകുന്നു.

   ഇല്ലാതാക്കൂ
 30. വാസ്തു നിഷ്ടമായി കാര്യങ്ങള്‍ അവതരിപ്പിച്ചു
  അഭിനന്ദനങ്ങള്‍...

  മറുപടിഇല്ലാതാക്കൂ
 31. പ്രിയ പരപ്പനടാ..വിവരങ്ങള്‍ക്ക് നന്ദി.ഇനി ഇപ്പൊ നമ്മുടെ സ്വകാര്യത സൂക്ഷിക്കാന്‍ ഇപ്പൊ ഒരു അമുസ്ലിമിന്റെ പേരില്‍ ഐഡി ഉണ്ടാക്കി സൂക്ഷിക്കേണ്ടി വരുമോ?വ്യക്തികലുല്ടെ ഇമെയില്‍ ചോര്‍ര്തുക.ഇതില്‍ പരം നീചമായ പ്രവര്‍ത്തി വേറെ ഉണ്ടോ? നാണം കെട്ട വര്‍ഗം.
  ഫിറോസ്‌ വൈലത്തൂര്‍

  മറുപടിഇല്ലാതാക്കൂ
 32. ഷാജി, കമെന്‌റിടാന്‍ വൈകിയതില്‍ ക്ഷമിക്കുക... ലേഖനം വളരെ നന്നായി, ഈയിടെ നടന്ന ഇ-മെയില്‍ ചോര്‍ത്തല്‍ പുറത്ത്‌ കൊണ്‌ട്‌ വന്ന മാധ്യമം വാരിക അഭിനന്ദനമര്‍ഹിക്കുന്നു. വ്യക്തികളിലേക്കുള്ള അനാവശ്യ എത്തിനോട്ടം ഒരു ഭരണകൂടത്തിന്‌ ഭൂഷണമല്ല. മുസ്ളിം സമൂഹം അനുഭവിക്കുന്ന വിഷമകരമായ സാഹചര്യങ്ങളെ തന്‍മയത്തത്തോടെ വിവരികുന്നതിലും മറ്റും പ്രൊഫഷണല്‍ ടച്ച്‌ തന്നെ നില നിര്‍ത്തി. വേറൊരു കാര്യം, നമ്മുടെ അന്‍ വര്‍ വടക്കാങ്ങരയുടെ പേരെല്ലാം അവരുടെ ലിസ്റ്റിലുണ്‌ട്‌. ഇമ്മാതിരി എഴുതിയാല്‍ അടുത്ത ലിസ്റ്റില്‍ താങ്കളുടെ പേരും നമുക്ക്‌ പ്രതീക്ഷിക്കാം.. ഹിഹിഹി

  മറുപടിഇല്ലാതാക്കൂ
 33. നന്ദി വായനക്കും, അഭിപ്രായത്തിനും ...

  മറുപടിഇല്ലാതാക്കൂ
 34. തീവ്രവാദം ആര് നടത്തിയാലും അത് തീവ്രവാദം തന്നെയാണ്.. പക്ഷെ ഇല്ലാത്ത തീവ്രവാദം ഒരു മതത്തിന്റെ പേരില്‍ കേട്ടിവേക്കരുത്.. ഇന്ന് ഇന്ത്യയില്‍-കേരളത്തില്‍ നടക്കുന്നത് ഇല്ലാത്ത നിഴലിനോടുള്ള യുദ്ധമാണ്, ലവ് ജിഹാദ്, ലെറ്റര്‍ ബോംബ്‌ ഇതൊക്കെ പറഞ്ഞു മുസ്ലിം സമുദായത്തെ പ്രതികൂട്ടിലാക്കിയ ഒരു വിഭാഗം അത് ചീറ്റിപോയപ്പോള്‍ വീണ്ടും എന്തെങ്കിലും പ്രശ്നം ഉണ്ടന്ന് വരുത്തി തീര്‍ത്ത്‌ ഈ സമുദായത്തെ പ്രതി കൂട്ടിലാക്കുകയാണ് ചെയ്യുന്നത്.. ഇതു പുറത്തു കൊണ്ട് വന്ന മാധ്യമത്തിനു എതിരെ കേസ് എടുക്കുമെന്ന് പറയുന്ന സര്‍ക്കാര്‍ .. ലവ് ജിഹാദ് പ്രശ്നം ഊതി വീര്‍പ്പിച്ച മനോരമയ്ക്ക് എതിരെ എന്ത് കൊണ്ട് കേസ് എടുക്കുന്നില്ല.. .. നന്നായി എഴുതി ചൂടുള്ള വിഷയം .. അഭിനന്ദനം.

  മറുപടിഇല്ലാതാക്കൂ

വായനക്കാര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ കമന്റ് കോളത്തില്‍ രേഖപ്പെടുത്താം Sign in ചെയ്യാന്‍ കഴിയാത്തവര്‍ Name/URL ഓപ്ഷന്‍ വഴി പേരും സ്ഥലവും നല്‍കി അഭിപ്രായം രേഖപ്പെടുത്തുക.