വന്നു കുടുങ്ങിയവര്‍

2011, ഒക്‌ടോബർ 19

പൂരം കഴിഞ്ഞു വെടി പൊട്ടിക്കുന്ന സോളിഡാരുട്ടികള്‍

 മലബാറില്‍ ഒന്നുമില്ലത്രേ, എല്ലാം അങ്ങ് തിരുവിതാംകൂറുകാരും, കൊച്ചിക്കാരും അടിച്ചു മാറ്റിയെന്നാണ് നമ്മുടെ സോളിഡാരുട്ടികളുടെ പരിഭവം, പിറന്നു വീണിട്ടു പത്തു വയസ്സ് പോലും തികയാത്ത ഈ കുട്ടികളുടെ കരച്ചില്‍ കണ്ടാല്‍ ആരും കൂടെ കരഞ്ഞു പോകും, അത്രയ്ക്ക് വലുപ്പത്തിലുള്ള പോസ്ടെറിലാണ് മലബാറിന്റെ കുറവുകള്‍ അക്കമിട്ടു നിരത്തിയിരിക്കുന്നത്, കാണുമ്പോള്‍ ആരും ഒരു നിമിഷമെങ്കിലും നിന്ന് നോക്കിപ്പോകും, വികസന രംഗത്തെ മലബാറിന്റെ പിന്നോക്കാവസ്ഥയെ കുറിച്ച് ആരും ആശ്ചര്യപ്പെട്ടു പോകും, മലബാറില്‍ നിന്നും ജയിച്ചു വിമാനവും തീവണ്ടിയും ഒക്കെ കയറിപ്പോകുന്ന ജനപ്രതിനിധികളെ ആരും രണ്ടു വാക്ക് ശപിക്കുകയും ചെയ്യും.. പക്ഷെ മലബാര്‍ എന്ന പിന്നോക്ക ന്യുനപക്ഷ പ്രദേശം കേരള മണ്ണില്‍ പിച്ച വെക്കാന്‍ തുടങ്ങുമ്പോള്‍ സോളിടാരുട്ടിയുടെ ബാപ്പ-പ്പാപ്പമാരും, എളാപ്പ മൂതാപ്പമാരും  എന്തെടുക്കുകയായിരുന്നു എന്ന് മാത്രം ചോദിക്കരുത്, അങ്ങോട്ട്‌ ചോദ്യങ്ങള്‍ ചോദിക്കാന്‍ ഇത് എം എം അക്ബര്‍ സാഹിബിന്റെ പരിപാടിയൊന്നുമല്ലല്ലോ..  അവര്‍   പറയുന്നത്  എന്തും റേഡിയോയില്‍ നിന്നെന്ന പോലെ നമ്മളൊക്കെ കേട്ട് കൊണ്ടിരിക്കുക, അതാണ്‌ അവര്‍ക്ക് ഏറെ ഇഷ്ടം, അതല്ല ചോദിക്കാന്‍ തന്നെയാണ് ഭാവമെങ്കില്‍ അവരെയൊക്കെ വഴിത്തിരിവ് പത്രത്തില്‍ ഇട്ടു നിറുത്തിപ്പൊരിക്കും സൂക്ഷിച്ചോ.

 സോളിടാരുട്ടികള്‍ക്ക് എപ്പോഴും പണി വേണം, ആ കിനാലൂരിലെ അടി കിട്ടിയ ശേഷം പിന്നെ പഞ്ചായത്ത് തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചപ്പോളാണ്  എണീറ്റത്, സ്ത്രീ ശാക്തീകരണത്തിന് വേണ്ടി കേരള വനിതാ സമ്മേളനം നടന്നപ്പോള്‍ ചാനലായ ചാനലൊക്കെയും  ലൈവ് കൊടുത്തതും, പത്രങ്ങള്‍ വെണ്ടയ്ക്ക നിരത്തിയതും കണ്ടപ്പോള്‍ ഹിറാ സെന്ററില്‍ വീണ്ടും ചന്ദ്രനുദിച്ചതായിരുന്നു, രണ്ടു ലക്ഷം വനിതകള്‍ പങ്കെടുത്ത സമ്മേളനം നടത്തി മുസ്ലിം ലീഗിനെ ഒന്ന് വിറപ്പിച്ചാണ് ഇവര്‍ പഞ്ചായതാക്കാന്‍ ജനകീയ മുന്നണി  ഉണ്ടാക്കിയത്, പല ഹല്‍ഖാ അമീറുമാരും പഞ്ചായത്ത് പ്രസിടന്റിന്റെ കുപ്പായം വരെ തുന്നി വച്ചതായിരുന്നു, രുഖ്നുകളും, മുതഫിഖുകളും ഒക്കെ പഞ്ചായത്ത്‌ മെമ്പര്‍ സ്ഥാനം സ്വപ്നം കണ്ടു ആടും കോഴിയും, കിണറും, കക്കൂസും ഒക്കെ കൊടുത്തതിനു കണക്കില്ല, പലരും തങ്ങളുടെ വീട്ടു പടിക്കല്‍ മെമ്പറുടെ ആപ്പീസ് പോലും തുറന്നതായിരുന്നു.. എന്നിട്ടും, നമ്മുടെ കേരള ജനത പറ്റിച്ച പണി... ആ വനിതാ സമ്മേളനത്തിന് വന്ന പെണ്ണുങ്ങളും, അവരുടെ ഭര്‍ത്താക്കന്മാരും, അവരുടെ മക്കളും അവരുടെ കുടുംബങ്ങളും ഒക്കെ വോട്ടു ചെയ്തിട്ടും ഗ്രാമ ബ്ലോക്ക് ജില്ലാ പഞ്ചായത്തില്‍ ഒരാള്‍ തന്നെ ചെയ്ത മൂന്നു വോട്ടും കൂടി കൂട്ടി  ആകെ മൊത്തം ടോട്ടല്‍ ഒന്നര ലക്ഷം വോട്ടേ ഉള്ളൂ എന്ന് മാലോകര്‍ അറിഞ്ഞത് മിച്ചം..എനിക്കും മുതലാളിക്കും കൂടി ഒന്നര ലക്ഷം ശമ്പളം എന്ന് പറഞ്ഞു നടന്ന ഇക്കൂട്ടര്‍ക്ക്  എത്രയാണ് ശമ്പളം എന്ന് വേര്‍തിരിച്ചറിയാനായി...ഏതായാലും  പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കേരളമാകെ കിട്ടിയ വോട്ടു കണ്ടു ബോധം കെട്ടതായിരുന്നു, പിന്നെ പൊന്തിയത് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പു വേളയില്‍ ആലപ്പുഴ ഗസ്റ്റ് ഹൌസിലാണ്.അന്ന് പിണറായിയെ കെട്ടി പിടിച്ചു അന്തിയുറങ്ങിയതോടെ ജമാഅത്തെ ഇസ്ലാമിക്ക് വീണ്ടും തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിന്റെ ഗര്‍ഭം ചുമക്കാനായി, മാധ്യമങ്ങളില്‍ വാര്‍ത്തകളില്‍ ഇടം പിടിക്കാനുമായി, കേരളത്തിലെ ഒരു നിയമസഭ മണ്ഡലത്തില്‍ ശരാശരി  ആയിരം വോട്ടു പോലും ഇല്ലാത്ത ഇക്കൂട്ടരെ കൂട്ട് പിടിച്ചത് കൊണ്ടാവും എല്‍ ഡി എഫിന് പ്രതിപക്ഷത് ഇരിക്കാനായത്. അല്ലെങ്കിലും ഇവരെ കൂടെ കൂട്ടിയതോടെ ഒട്ടകത്തിനു ഇടം കൊടുത്ത അറബിയുടെ അവസ്ഥയിലാണ് ഇടതു വിപ്ലവ മൂരാച്ചികള്‍. ഇടതു സംഘടനകള്‍ ഏറ്റെടുത്തിരുന്ന പരിസ്ഥിതി-വികസന പ്രശ്നങ്ങളൊക്കെയും മുഷ്ടി ചുരുട്ടി ഏറ്റെടുക്കുന്ന പണിയാണ് ഇപ്പോള്‍ സോളിടാരുട്ടികള്‍ക്ക്. 

നിയമസഭാ മാമാങ്കം കഴിഞ്ഞിട്ട് ആറ്‌ മാസമായി, കാര്യമായി പണിയൊന്നും ഇല്ലാതെ ഹിറാ സെന്ററില്‍ ഇരിക്കുമ്പോഴാണ് മലബാറിനെ ഒന്ന് നിവര്താനുള്ള ഈ പുതിയ വഹയ് ഇറങ്ങുന്നത്, മലബാറില്‍ ആകെയുള്ള കേരള ജനസംഖ്യയുടെ 42 ശതമാനം ജീവിക്കുന്നു, ജനസംഖ്യാനുപാതികമായി ഇവിടേയ്ക്ക് വികസനം എത്തിയില്ല എന്നാണു പുതിയ പരാതി, തിരുകൊച്ചിയില്‍ 130 ആര്‍ട്സ് & സയന്‍സ് കോളേജുകള്‍ ഉള്ളപ്പോള്‍ മലബാറില്‍ ആകെ 60 എണ്ണം മാത്രമേയുള്ളൂ, തിരുകൊച്ചിയില്‍ 4 സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ ഉള്ളപ്പോള്‍ മലബാറില്‍ ഒന്ന് മാത്രം, 41 താലൂക്കുകള്‍ തിരു-കൊച്ചിയില്‍ ഉള്ളപ്പോള്‍ മലബാറില്‍ 22 എണ്ണം മാത്രം ഇങ്ങനെ പോകുന്നു കണക്കുകള്‍, നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ വേണ്ടി നമ്മുടെ എന്‍ ഡി എഫിന്റെ ഏറുപടക്കങ്ങള്‍ മുമ്പ് ഇത് പോലെ കണക്കുകള്‍ നിരത്തി ഒരു പോസ്റ്റര്‍ ഇറക്കിയിരുന്നു. ബാക്ക് ലോഗ് നികത്തണം എന്ന് പറഞ്ഞു അന്ന് ഈ സോളിടാരുട്ടികള്‍ മാര്‍ച്ചും ധര്‍ണയും ഒക്കെ സംഘടിപ്പിച്ചിരുന്നു. ഈ വിഷയത്തിലും നമുക്ക് റാലിയും ധര്‍ണ്ണയും ഒക്കെ പ്രതീക്ഷിക്കാം, കാരണം അതൊന്നുമില്ലാതെ എന്ത് ആഘോഷം അല്ലെ..

തിരുവിതാംകൂറില്‍ ഒരു കോളേജ് ഉണ്ടായി നൂറു കൊല്ലം പിന്നിട്ടിട്ടാണ് മലബാറില്‍ ഒരു ഫാറൂഖ് കോളേജ് ഉണ്ടാകുന്നത്, പഠിക്കാന്‍ ആളില്ലാതെ കോളേജ് തുറന്നിട്ടിട്ടു എന്ത് കാര്യം..അക്കാലത്ത് സ്കൂളും കോളേജും ഒക്കെ ഗവര്‍മെന്റ് അനുവദിച്ചാല്‍ തന്നെ ഏറ്റെടുക്കാന്‍ സമുദായ നേതൃത്വം തയ്യാറായിരുന്നില്ലെന്നു  ചരിത്ര രേഖകള്‍ സാക് ഷ്യപ്പെടുത്തുന്നു. 70 കളില്‍ പോലും മലബാറിലേക്ക് അനുവദിക്കപ്പെട്ട പല സ്കൂളുകളും ഏറ്റെടുക്കാന്‍ സമസ്ത അടക്കമുള്ള  സംഘടനകള്‍ വൈമനസ്യം  കാണിച്ചിരുന്നതായും കാണാം. അത്തരം സ്കൂളുകളൊക്കെ ഏറ്റെടുത്തവര്‍ക്ക്  സമുദായത്തിനകത്ത്‌ കല്ലേറും കയ്യൂക്കും സഹിക്കേണ്ടി  വന്നെങ്കിലും മുന്നേറ്റമുണ്ടായി. വിദ്യാഭ്യാസ രംഗത്തോട് പുറം തിരിഞ്ഞു നിന്നിരുന്ന സമുദായത്തെ ശക്തമായ ബോധവല്കരണം നടത്തി സ്കൂളിലേക്കും, കോളേജിലേക്കും എത്തിക്കാന്‍ കേരള നദുവതുല്‍ മുജാഹിദീനും മുസ്ലിം ലീഗും കൈകോര്‍ത്തു പ്രവര്‍ത്തിച്ചു.   അതിനു ശേഷമാണ് മംപാട്ടും, തിരൂരങ്ങാടിയിലും, കൊണ്ടോട്ടിയിലും, പെരിന്തല്‍മണ്ണയിലും ഒക്കെ കോളേജുകള്‍ ഉണ്ടാകുന്നത്, ഈ കോളേജുകള്‍ക്ക് ഒക്കെ പിന്നില്‍ മുസ്ലിം ലീഗും, മുജാഹിദ് നേതാക്കളും ആണ്  വിയര്‍പ്പോഴുക്കിയത് എങ്കില്‍ ഈ സോളിടാരുട്ടികളുടെ ബാപ്പ-പ്പാപ്പക്കും, എളാപ്പ മൂതാപ്പാക്കും അന്ന് കലാലയങ്ങളെ കൊലാലയങ്ങള്‍ ആക്കുന്ന പണിയായിരുന്നു.
ഭരണമില്ലാത്ത ദീന്‍ സങ്കല്പത്തിലെ വീട് പോലെയായതിനാലും, ബ്രിടീഷുകാരെന്ന ലാത്ത പോയി വന്ന മനാതമാരുടെ ഈ ഇന്ത്യാ രാജ്യത്തെ വായു പോലും മുസല്‍മാനു ഹറാം ആയതിനാലും,ഒരു മുതഫിഖ് സര്‍ക്കാര്‍ ജോലി എങ്ങനെ സ്വീകരിക്കും, സര്‍ക്കാര്‍ സ്കൂളിലോ കോളെജിലോ എങ്ങനെ പഠിക്കും, തെരഞ്ഞെടുപ്പുകളില്‍ എങ്ങനെ വോട്ടു ചെയ്യും, ജമാഅത്തെ ഇസ്ലാമി തീര്‍ത്ത ഈ വേലികെട്ടിനുള്ളില്‍ കിടന്നു ഇസ്ലാമിക രാഷ്ട്രം സ്വപ്നം കണ്ട പലരും തങ്ങളുടെ സര്ടിഫിക്കട്ടുകള്‍ പോലും കീറിയിട്ടിട്ടുന്ടെന്നു പില്‍കാലത്ത് ജമാഅതില്‍ നിന്നും ജയില്‍  ചാടി വന്ന പലരും വെളിപ്പെടുതിയപ്പോഴും കേരളത്തില്‍ മലബാര്‍ എന്ന പ്രദേശം മുസ്ലിം ലീഗിന്റെ കൈ പിടിച്ചു  പിച്ച വെച്ച് തുടങ്ങുകയായിരുന്നു. 

ആകെ 64 കേന്ദ്ര സംസ്ഥാന പൊതു മേഖല സ്ഥാപനങ്ങള്‍ തിരു കൊച്ചിയില്‍ ഉള്ളപ്പോള്‍ മലബാറില്‍ 19 എണ്ണം മാത്രം, കെ എസ് ആര്‍ ടി സി യുടെ 67 ഡിപ്പോകള്‍ തിരു കൊച്ചിയിലെങ്കില്‍ മലബാറില്‍ 19 എണ്ണം മാത്രം, 68 എന്ജിനീയറിംഗ് കോളേജുകള്‍ തിരു കൊച്ചിയിലും 18 എണ്ണം മാത്രം മലബാറിലും അങ്ങനെ പോകുന്നു കണക്കുകള്‍.. ഇവരീ കണക്കു പറഞ്ഞതൊക്കെ സര്‍ക്കാര്‍ സ്ഥാപനങ്ങളോ, സര്‍ക്കാര്‍ സംരംഭങ്ങളോ ആണെന്നിരിക്കെ ഈ പിന്നോക്കാവസ്ഥയുടെ പ്രധാന കാരണക്കാരും ഇവര്‍ തന്നെയാണെന്ന് ചരിത്രം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. ഇവരന്നു പഠിക്കാന്‍ അനുവദിച്ചിരുന്നെങ്കില്‍, ഇന്ന് കോളേജുകളുടെ എണ്ണം പറഞ്ഞു കരയേണ്ടി വരുമായിരുന്നില്ല. ഇവര്‍ അന്ന് തെരഞ്ഞെടുപ്പു പ്രക്രിയയില്‍ പങ്കാളികള്‍ ആയിരുന്നെങ്കില്‍ മലബാറിന്റെ പിന്നോകാവസ്ഥ അന്നേ പരിഹരിക്കാമായിരുന്നു, ഇവര്‍ സര്‍ക്കാര്‍ ജോലി സ്വീകരിച്ചിരുന്നെങ്കില്‍ ബാക്ക് ലോഗ് നികത്താന്‍ ഒരു സമരവും വേണ്ടി വരില്ലായിരുന്നു.
മലബാറിനെ നിവര്‍ത്താന്‍  ഇനിയോരുഗ്രന്‍ സമരം ചിലപ്പോള്‍ കേരളം കണ്ടേക്കാം, കാരണം എക്സ്പ്രെസ്സ് ഹൈവേക്ക് എതിരെ മുദ്രാവാക്യം വിളിച്ചാണ് ഈ കുട്ടികള്‍ പെറ്റു വീണത്‌, കേരളത്തില്‍ എട്ടുവരിപ്പാതയെ കുറിച്ച് ചര്‍ച്ച വന്നപ്പോഴേക്കും ഉള്ള ദേശീയ പാത നാലുവരിയാക്കി വികസിപ്പിച്ചാല്‍ മതിയെന്ന് പറഞ്ഞു കൊടിയെടുതവരായിരുന്നു സോളിടാരുട്ടികള്‍.പിന്നെ ദേശീയ പാത നാലുവരിയാക്കാന്‍ സര്‍വേ നടക്കുമ്പോള്‍ സര്‍വെകാരെ തടയാനും മുഷ്ടി ചുരുട്ടാനും ഇവര്‍ തന്നെ മുമ്പിലുണ്ടായിരുന്നു. ദേശീയ പാതക്കെതിരെ സമരം ചെയ്ത ഇതേ കുട്ടികള്‍ തന്നെ നിലമ്പൂരില്‍ നിന്നും നന്ജംകൊട്ടെക്ക് റെയില്‍ പാത വേണമെന്ന് പറഞ്ഞു മുമ്പ് പാലക്കാട്ടെ റെയില്‍വേ ഡിവിഷന്‍ ആപ്പീസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു, താനൂര്‍- ഗുരുവായൂര്‍ പാതക്ക് വേണ്ടിയും നടത്തി ഇത് പോലെ സമര നാടകങ്ങള്‍. റോഡു കൊണ്ടാണോ, റെയില്‍ കൊണ്ടാണോ ജനങ്ങള്‍ക്ക്‌ ഉപകാരവും, ഉപദ്രവവും എന്ന് ചിന്തിക്കാന്‍ ലക്കോട്ടിനു ഒട്ടിക്കാനുള്ള ചോറെങ്കിലും തലയില്‍ ഉണ്ടായാല്‍ മതി, അതില്ലാത്തത് കൊണ്ടാണ് തൃശൂര്‍ പൂരം കഴിഞ്ഞതിനു ശേഷം വെടി പൊട്ടിക്കേണ്ടി വരുന്നത് സോളിടാരുട്ടീ.....
കല്ലുപ്പ് നിരോധനത്തെ കുറിച്ച് ആലോചിച്ചപ്പോഴേക്കും കൊടിയെടുത്തു വന്നു പരപ്പനങ്ങാടി കടപ്പുറതെക്ക് .. അവിടെ കല്ലുപ്പ് കുറുക്കലായിരുന്നു മുഖ്യ അജണ്ട, സ്വാതന്ത്ര്യ സമര സേനാനി അസനാര്‍ കുട്ടി സാഹിബ് പരിപാടി ഉത്ഘാടനം ചെയ്ത ശേഷം പ്രമുഖ ചരിത്രകാരന്‍ ഡോ.എം ഗംഗാധരന്റെ പ്രസംഗമായിരുന്നു, കല്ലുപ്പ് ആരോഗ്യത്തിന് ഹാനികരമാണെന്നും ഗോയിറ്റര്‍ പോലുള്ള രോഗങ്ങള്‍ തീരദേശ മേഖലയില്‍ വ്യാപകമാണെന്നിരിക്കെ  അയഡിന്‍ ചേര്‍ത്ത ഉപ്പാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞപ്പോഴാണ് സോളിടാരുട്ടികള്‍ക്ക് നേരം വെളുക്കുന്നത്‌, പിന്നീട് എവിടെയും ഉപ്പു കുറുക്കാന്‍ പോയിട്ടില്ല ഇവര്‍. സ്വാതന്ത്ര്യ സമരത്തിന്‌  ആയിരം വട്ടം ശാപം എന്ന് പറഞ്ഞു നടന്നവരാണ് ഉപ്പു കുറുക്കാനും, നിവര്‍ത്തന പ്രക്ഷോഭത്തിനും ഇപ്പോള്‍ രംഗത്ത്‌ വരുന്നതെന്ന് ആരെങ്കിലും പറഞ്ഞാല്‍ ഹാ സൂക്ഷിച്ചോ മാധ്യമം ഉണ്ട് കയ്യില്‍.. മറക്കണ്ടാ..നിങ്ങളുടെ ഒക്കെ ഉള്ളുകള്ളികള്‍ ചോര്‍ത്തിയെടുത്തു വാര്‍ത്തയും , പരമ്പരയും ഉണ്ടാക്കും ഹാ...

പിന്‍ വായന:  പ്രസ്ഥാന നേതാക്കളുടെ അഴിമതിയും,  കോട്ടയത്തെ ജമാഅത്തെ ഇസ്ലാമി വക കെട്ടിടവുമായി ബന്ധപ്പെട്ട വാര്‍ത്തയും ഒക്കെ വഴിത്തിരിവ് കാണാതെ പോയത് ആരും ചോദിക്കരുത്.. അതായതു കഴുകന്‍ എല്ലാവരുടെയും ഇറച്ചി തിന്നും, കഴുകന്റെ  ഇറച്ചി ആരും തിന്നാനോ തൊടാനോ പാടില്ല...   

87 അഭിപ്രായങ്ങൾ:

 1. ജമാഅത്തിനെ കുറ്റം പറഞ്ഞ് മുജാഹിദിനെ വളര്‍ത്തുകയണോ?
  എല്ലാരും സംഘടനകളും ഒരു പോലെയാണ്, ഒന്ന് പോലും ഒരു മെച്ചവുമില്ലാ

  മറുപടിഇല്ലാതാക്കൂ
 2. ഏറ്റവും പ്രിയപ്പെട്ട സുഹൃത്തേ,
  നാല് കമന്റു കിട്ടാനുള്ള വാചകമടിയാണെങ്കില്‍ മുകളില്‍ പറഞ്ഞ ലിങ്ക് ശരിക്കുമോന്നു വായിക്ക്..
  എന്നിട്ടൊന്നിരുത്തി ചിന്തിക്ക്..
  ഒരു സോളിഡാരുട്ടി..

  മറുപടിഇല്ലാതാക്കൂ
 3. പാത്രത്തിലിട്ട ഞണ്ടിന്റെ സ്വഭാവമാ ചിലര്‍ക്ക്....
  ആരെങ്കിലുമൊന്നു എണീക്ക്ന്നുണ്ടോന്നും നോക്കിയിരിക്കും..
  എണീറ്റാല്‍ പിടിച്ചു താഴെക്കു വലിച്ചിടും.

  നടക്കട്ടെ..

  മറുപടിഇല്ലാതാക്കൂ
 4. ഷാജൂ, ജമാഅത്തെ ഇസ്ലാമിയുടെ എന്തെങ്കിലും നെറികേടുകള്‍ മാധ്യമത്തില്‍ വരാറില്ലല്ലോ, അവര്‍ എപ്പോഴും നല്ല മുതഖികള്‍, മറ്റുള്ളവരൊക്കെ മോശക്കാരും..അത് കൊണ്ട് എഴുതിയതാ..

  മറുപടിഇല്ലാതാക്കൂ
 5. പേര് വെക്കാന്‍ പോലും ആഗ്രഹിക്കാത്തവര്‍ പ്രോബോധനതിലേക്ക് ലിങ്ക് ചൂട്ടിക്കാട്ടുന്നു..ഇത് തന്നെയാണ് നിങ്ങളുടെയൊക്കെ ധൈര്യവും...നിങ്ങളാണോ വിപ്ലവം നടത്താന്‍ പോകുന്നത്.

  മറുപടിഇല്ലാതാക്കൂ
 6. കടലുണ്ടിക്കാരന്‍ ...2011, ഒക്‌ടോബർ 19 6:25 PM

  ലോകത്ത് ഇന്ന് നാം അറിയാതെ തന്നെ വളരെ വിപുലമായ നെറ്വോര്കോട് കൂടി നടന്നുകൊണ്ടിരിക്കുന്ന ഒരു സത്യമാണ് ഇസ്ലാമോ ഫാബിയ... ഇസ്ലാം പേടി വളര്‍ത്തുക....
  ഇസ്ലാം എന്നാല്‍ മുരട്‌ വാദമാണ്.... ഭീകരതയാണ്... മാനസിക ഉല്ലാസങ്ങള്‍ ഒട്ടും ഇല്ലാത്ത മതമാണ്‌....... സ്ത്രീകളെ മുഖം മൂടികലാക്കണം.... പുരുഷന്മാരെ നീണ്ട താടി വെച്ച ഒരു തരം രൂപങ്ങലാക്കണം എന്നൊക്കെയുള്ള കാര്യങ്ങള്‍ മാത്രം പറയുന്ന സങ്ങടനകളിലൂടെ ലോകത്ത് ഇസ്ലാമിനെ താറടിക്കുക എന്നത് ഒളിയജണ്ടയാണ്.... അറിഞ്ഞോ അറിയാതെയോ അത്തരം സങ്ങടനകള്‍ നമ്മുടെ നാട്ടിലും പ്രവര്‍ത്തിക്കുന്നുണ്ട്... ചില രാഷ്ട്രീയ പാര്‍ട്ടികളുടെ വെപ്പാട്ടികളെ പോലെ ജീവിക്കുന്നതിനാല്‍ അവര്‍ക്ക് സംരക്ഷണം കൊടുക്കാനും ആളുണ്ട് എന്ന് മാത്രം.. സംഗീതം ഹറാം.... താടി വടിക്കല്‍ ഹറാം... സ്ത്രീകള്‍ മുഖം കാണിക്കല്‍ ഹറാം... പാട്ട് പാടല്‍ ഹറാം... പത്ര പ്രവര്‍ത്തനം പാടില്ല. ... ഓണത്തിനോ ക്രിസ്തുമാസ്സിണോ ...നമ്മുടെ അയല്‍വാസികളായ അന്യ മതസ്ഥരുടെ ക്ഷണം സ്വീകരിക്കല്‍ ഹറാം... നല്ല ഉദ്ദേശത്തോടെ ടെലി ഫിലിമുകള്‍ നിര്‍മിക്കല്‍ പോലും ഹറാം.... ഇങ്ങനെ........ ബുദ്ടിയും ചിന്തയും മരവിച്ച കുറെ മനുഷ്യരെ നമുക്ക് ചുറ്റിലും കാണാം.... ആരാണിവരെ ഇങ്ങനെ ആക്കി തീര്‍ക്കുന്നത്???....

  ഒരു പരിധി വരെ അന്തവിശ്വാസങ്ങളില്‍ നിന്നും മോചിതരായി വരുന്ന വരാന് മുജാഹിദുകള്‍.. എന്നാല്‍ അങ്ങനെ മുജാഹിട് സങ്ങടനയില്‍ എത്തി പ്പെടുന്ന ആളുകളെ ഇനിയെങ്ങോട്ട് നയിക്കണം... എന്നാ വിഷയത്തില്‍ യാതൊരു നിലപാടും ഇല്ലാതെ ... മറ്റു സങ്ങടനകളെ പരിഹസിക്കാനും എല്‍ സീ ഡീ വെച്ച് തെറി വിളി പരിപാടികള്‍ നടത്താനും ഇറങ്ങും...
  അല്ലെങ്കില്‍ പല്ലി /പള്ളി ചര്‍ച്ചകള്‍... ഒരു പല്ലിയെ കൊന്നാല്‍ ഒരു പള്ളിയുണ്ടാക്കിയ കൂലി കിട്ടും അതിനാല്‍ നിങ്ങള്‍ എല്ലാവരും പരമാവതി പല്ലികളെ കൊല്ലുക... അതാണ്‌ തൌഹീദ്...
  ജിന്നുകളെ പറ്റി പഠിച്ചു ബിരുടമെടുക്കള്‍...
  അങ്ങനെ ആശയ ദൌര്‍ബല്യം നേരിടുന്ന കുറെ പിന്തിരിപ്പന്‍ വാദികള്‍... ഇവര്‍ അറിയുന്നില്ല ആരാണ് ഇവരെകൊണ്ട് ഇങ്ങനെ ചെയ്യിക്കുന്നത് എന്ന് മാത്രം.... മേലെ പറഞ്ഞ പോലെ ഞെണ്ടുകളെ പോലെ... ഒന്നും ചെയ്യില്ല ആരെങ്കിലും വല്ലതും ചെയ്യാന്‍ ഇറങ്ങിയാല്‍ അവരെ പിടിച്ചു വലിക്കുക...

  മാരകമായ കീട നാശിനികളുടെ ഉപയോഗം കാരണം നമ്മുടെ സഹോദരങ്ങള്‍ പിടഞ്ഞു മരിച്ചാലും അങ്ങോട്ട്‌ തിരിഞ്ഞു നോക്കാന്‍ പോലും മനസ്സ് വരാതെ..... ആ പാവങ്ങളെ സഹായിക്കാന്‍ ഇറങ്ങിതിരിക്കുന്നവരെ പരിഹസിക്കാനും കുറ്റപ്പെടുത്താനും മാത്രം മസ്സസ്സു മരവിച്ചു പോയ കൂട്ടര്‍... അതൊന്നും ഈ കൂട്ടര്‍ക്ക് തൌഹീദ് അല്ല പോലും.. അവര്‍ക്ക് തൌഹീദ് എന്ന് കേട്ടാല്‍ കാലപ്പോരും കൊഴിപ്പോരുമോക്കെയാണ് ഓര്മ വരിക.. നല്ല പോരുകാലകളെ പോലെ എഴുന്നള്ളിക്കാന്‍ പറ്റിയ കുറെ പ്രാസങ്ങികരും ഉണ്ട് .. ആരാണിവരെ ഇങ്ങനെ ആക്കി തീര്‍ക്കുന്നത്???....
  വളരെ ഗൌരവത്തോടെ ചിന്തിക്കേണ്ട വിഷയമല്ലേ ഇത്...
  .

  വേറൊരു പോസ്റ്റില്‍ കണ്ടു അമ്പലത്തില്‍ പോയിട്ട് "യഥാര്‍ത്ഥ ഇസ്ലാം" പറഞ്ഞു എന്ന്.... അത് കേള്‍ക്കാന്‍ മുജാഹിദ് ബാലുശ്ശേരി എന്ന് യൂ ടുബില്‍ അടിച്ചാല്‍ മതി എന്നും...
  സഹോദര അത്തരക്കാരുടെ പ്രസംഗങ്ങള്‍ കേള്‍ക്കാന്‍ വെറും "തെറി" എന്ന് മാത്രം അടിച്ചാല്‍ മതി...
  മറ്റുള്ളവരെ പരിഹസിച്ചു പരിഹസിച്ചു ഇപ്പൊ മൂന്നും നാലും ഗ്രൂപ്പായി... ഇനിയും അടുത്ത് തന്നെ ഒന്നും കൂടി പിളരാന്‍ പോകുന്നു....... പക്ഷെ എല്ലാം "തൌഹീദിന്റെ" ഊക്കു കൊണ്ടായതിലാല്‍ ഞാനൊന്നും മിണ്ടുന്നില്ലേ....
  ഇസ്ലാമിന്റെ ശത്രുക്കള്‍ ഇസ്ലാമിന്റെ ഉള്ളില്‍ കയറി ഇസ്ലാമിനെ തകര്‍ക്കാനും ഇസ്ലാമിക ചിന്തകളെ ബോധപൂര്‍വം വഴി തിരിച്ചു വിടാനും വേണ്ടി വളര്‍ത്തുന്ന ഇത്തരം ഗ്രൂപ്പുകളെ തിരിച്ചറിഞ്ഞില്ലെങ്കില്‍ നീണ്ട താടിയും ഇറക്കം കുറഞ്ഞ പാന്‍സും മാത്രമായി ആത്മാവ് നഷ്ട്ടപ്പെട്ട ഒരു കൂട്ടം മാത്രമായി തീരും മുസ്ലിം യുവത്വം...

  PLS REMOE MY FIRST POST...

  മറുപടിഇല്ലാതാക്കൂ
 7. സോളിഡാരിറ്റിയുടെ ബൂക്ക്‌ലെറ്റ് ഞാന്‍ വായിച്ചിരുന്നു..
  മലബാര്‍ വിവേചനം തീര്‍ച്ചയായും എന്നെ ഞെട്ടിച്ച് കളഞ്ഞു..

  മുമ്പ് പറഞ്ഞില്ല എന്നതിനെ കൂറ്റമാക്കേണ്ടതുണ്ടോ..?
  ബെറ്റര്‍ ലൈറ്റ് ദാന്‍ നെവര്‍ എന്നല്ലേ....

  മറുപടിഇല്ലാതാക്കൂ
 8. ഒരു നല്ല കാര്യം ആര് ചെയ്യുമ്പോയും അതിനെ നല്ലവണ്ണം എതിര്‍ക്കാന്‍ പലരും ഉണ്ടാകും.

  എന്തൊക്കെ തന്നെ ആയാലും സോളിഡാരിറ്റി ചെയ്ത ഈ കാര്യം മറ്റുള്ള പാര്‍ട്ടികളും ഏറ്റെടുക്കും അതാണ്‌ ചരിത്രം. ആദ്യം എസ് ഐ ഒ മലബാറിനോടുള്ള വിദ്യാഭ്യാസ അവഗണനയില്‍ പ്രതിഷേധിച്ച് സമരം നടത്തിയപ്പോള്‍ പലരും കലി തുള്ളിയിരുന്നു അവസാനം അത് എല്ലാവരും ഏറ്റെടുക്കുകയാണ് ഉണ്ടായത്‌ അതുപോലെയാവട്ടെ ഇതും.

  മറുപടിഇല്ലാതാക്കൂ
 9. കടലുണ്ടിക്കാരാ എല്‍ സി ഡി വെക്കാതെ തന്നെ നിങ്ങളും തെറി പ്രസംഗം നടതാരില്ലേ , പള്ളി മിമ്ബരില്‍ കയറി ആക്രമിച്ചിട്ടില്ലെ, നിങ്ങള്‍ക്കും കിട്ടിയിട്ടില്ലേ പലേടത്തും അടികളും, കല്ലേറും ഒക്കെ... രാഷ്ട്രീയ നേതാക്കളെ തേജോവധം ചെയ്യാനും. ഖുറാനും ഹദീസും ഉപയോഗിച്ച് വ്യക്തിഹത്യ നടത്താനും നിങ്ങള്‍ മിടുക്കരാനല്ലോ..പിന്നെ താടി, സിനിമ, സംഗീതം എന്നിത്യാതി കാര്യങ്ങളില്‍ മൌദൂദി എന്ത് പറഞ്ഞു എന്നും, കെ സി അബ്ദുള്ള മൌലവിയെ പോലുള്ള പണ്ഡിതന്മാര്‍ എന്ത് പറഞ്ഞു എന്നും ഒന്ന് വായിച്ചു നോക്കിയാല്‍ ബോധ്യമാകും. പിന്നെ ഓണത്തിന് ക്ഷണം സ്വീകരിക്കുന്നതിനെ കുറിച്ചും നിങ്ങള്‍ പറഞ്ഞല്ലോ..അവിടെയും നിങ്ങള്‍ മൌദൂദിയെ മറന്നുവോ, അമുസ്ലിമ്കലുമായി വേദി പങ്കിടല്‍ പോലും ഹറാം എന്നാണു മൌദൂദി പറഞ്ഞത്...ഇന്നത്തെ അഴകൊഴമ്പന്‍ ജമ അതുകാര്‍ക്ക് അതൊന്നും അറിയില്ലായിരിക്കും...

  മറുപടിഇല്ലാതാക്കൂ
 10. Dear Maqbul
  ഇസ്ലാമില്‍ ഒരു കാര്യം മുമ്പ് ഹറാം ആയിരുന്നെങ്കില്‍ അത് ഇന്നും ഹറാം തന്നെയാണ്. അക്കാര്യത്തില്‍ മാറ്റ തിരുത്തലുകള്‍ സമസ്ത നടത്തിയാലും, മുജാഹിദ് നടത്തിയാലും തെറ്റെന്ന പോലെ തന്നെയാണ് ജമാ അത് നടത്തിയാലും... സമസ്തയുടെയും, മുജാഹിദിന്റെയും കുറ്റങ്ങളും, കുറവുകളും കാണാന്‍ നടക്കുന്ന ജമ അതുകാര്‍ പലപ്പോഴും സ്വന്തം കുറ്റങ്ങള്‍ കാണാറില്ല...ഇന്ന് ഇവര്‍ക്ക് ശരിയാണെന്ന് തോന്നുന്നത് കുറെ കാലം കഴിഞ്ഞു തിരുതുന്നതിലെ യുക്തിയെയാണ് ഞാന്‍ ചോദ്യം ചെയ്തത്..

  മറുപടിഇല്ലാതാക്കൂ
 11. അഷ്‌റഫ്‌ കൊണ്ടോട്ടി2011, ഒക്‌ടോബർ 20 7:29 AM

  ജമ അതെ ഇസ്ലാമി ഇപ്പോഴും ഇങ്ങനെ തന്നെയാണ് അവരെ കുറിച്ച് ഒന്നും പറയാന്‍ പാടില്ല...സയ്യിദ് ഖുതുബിനും, മൌദൂടിക്കും നല്ല നീളന്‍ താടിയുണ്ടായിരുന്നു, താടി വെക്കനമെന്നില്ലെങ്കില്‍ അവര്‍ എന്ത് കൊണ്ട് വെച്ചു, അവരൊക്കെ ഏതായാലും മരിച്ചു പോയി, ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ഒരു പാട് ജമ പണ്ഡിതന്മാര്‍ക്കും വയറോളം നീണ്ട താടി കാണാം, പാളയം ഇമാം ജമാല്‍ മങ്കടയുടെ താടിയൊന്നും ഈ കുട്ടികള്‍ കണ്ടിട്ടില്ലേ, ഇനി താടി വാദിച്ചു കൊണ്ട് മുജാഹിടുകളെ തോല്പിക്കാനാണ് പരിപാടിയെങ്കില്‍ കത്തിയെടുത്തു നേരെ തിരുവനന്തപുരത്തേക്ക് വണ്ടി കയറിക്കോളൂ...ജമ അതുകാരെ..

  മറുപടിഇല്ലാതാക്കൂ
 12. @kadalundikkaran

  Music is Haraam pls remind the words of quraan @ sunnah:--

  References within the context of the Holy Qur`aan along with the Hadith of the Prophet Sallalahu alihi wa sallam (Peace be upon him) confirm that music is haraam.
  Interpreters of the Qur`aan have defined the term `lahwal hadith` which is mentioned in the Qur`aan as:

  1) Singing and listening to songs.
  2) Purchasing of male and female singers.
  3) Purchase of instruments of fun and amusement.

  When Sayyidana Abdullah Ibne Mas`ood radiyallahu Anhu (Allah be pleased with him), a very close companion of our Prophet Sallalahu alihi wa sallam (Peace be upon him) was asked about the meaning of the term `lahwal hadith`, he replied
  “I swear by Him besides whom there is no other God,that it refers to ghinaa (singing ).”

  This statement, he repeated three times. This view is unanimously supported by the four Khalifas, the eminent Sahabaah, Tabi`een, the four Imaams and other reliable Islaamic scholars and authorities.

  One hadith from the Bukhari Shareef, the most authentic Book of Hadith, further confirms unlawfulness of music and singing :
  `There will be people of my Ummah who will seek to make lawful; fornication, wine-drinking and the use of ma`aazif ( musical instruments ).`

  Detailed analysis of the arabic word `ma`aazif ` shows that it refers to musical instruments, the sounds of those musical instruments and singing with the accompaniment of instruments.

  Closer analysis of the wordings of the Hadith establishes the prohibition of music. Firstly, the words `seek to make lawful ` shows that music is not permissible, as logically one can only seek to make lawful that which is not allowed. Secondly, if music was not prohibited, then it would not have been brought within the same context as fornication and wine-drinking.

  മറുപടിഇല്ലാതാക്കൂ
 13. ഞമ്മൾ ഞമ്മക്ക് ഇഷ്ടമുള്ളത് ചെയ്യും പറയും . അതു ചോദിക്കാൻ ങ്ങളാരാ.. ഞങ്ങൾ മൊത്തം വഴിത്തിരിവാക്കും..

  മറുപടിഇല്ലാതാക്കൂ
 14. സോളിഡാരിറ്റി പറഞ്ഞത്‌ ശരിയാണെന്ന് ഈ പോസ്റ്റ്‌ ചെയ്തയാളും ശരിയാണെന്ന് സമ്മതിക്കുന്നു. അത്‌ സോളിഡാരിറ്റിക്കാര്‍ വിളിച്ചു പറഞ്ഞു എന്നതേ ടിയാനു പരാതിയുള്ളു.. അല്ലെങ്കില്‍ അതിനു കാരണം സോളീഡാരിറ്റിക്കാരുടെ ഉപ്പാപ്പമാരാണു എന്നാണൂ സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നത്‌. ഇന്ത്യാവിഭജനം ശക്തമായി ആവശ്യപെട്ടത്‌ മുസ്ളിം ലീഗും അതിണ്റ്റെ നേതാവ്‌ ജിന്നയുമായിരുന്നു. അതും പറഞ്ഞ്‌ ഇപ്പോഴും ലീഗിണ്റ്റെ ഉപ്പാപ്പമാരാണു ഇന്ത്യാവിഭജിച്ചതും അതിനു ചൂട്ട്‌ പിടിച്ചതെന്നും പറഞ്ഞ്‌ കുറ്റപെടുത്തുന്നതില്‍ വലിയ അര്‍ത്ഥമുണ്ടെന്ന് തോന്നുന്നില്ലെ. അതുപോലെയുള്ള ഒരു ആരോപണം മാത്രമേ അവരുടെ ഉപ്പാപ്പമാരാണു കുറ്റക്കാര്‍ എന്നുള്ള വാദം.

  പോസ്റ്റില്‍ കൊടുത്ത ചില ഫോട്ടോകള്‍ പോലും മലബാര്‍ നിവര്‍ത്തന പ്രക്ഷോഭവുമായി ഒരു ബന്ധവുമില്ല. ആശുപത്രിയിലെ ഒരെയേൊരു ആംബുലന്‍സ്‌ സ്‌ഥിരമായി മറ്റൊരു ആശുപത്രിയിലേക്ക്‌ കടത്താന്‍ ശ്രമിച്ചപ്പോള്‍ മെഡിക്കല്‍ സൂപ്രണ്ടിനെ ഘെരാവോ ചെയ്യുന്നതാണു ഒരു ഫോട്ടോ. മറ്റൊന്ന് കോട്ടയത്തെ 'ആസ്ഥാനത്ത്‌' നടന്ന "സൌന്‍ഡര്യ മത്സരം" വ്യാജമാണൂ. ജമാഅത്തിനു കീഴിലുള്ള ഒരു കോളേജിണ്റ്റെ ഉടമസ്ഥതയിലുള്ള കൊമേഴ്സ്യല്‍ കെട്ടിടത്തില്‍ ഫാഷന്‍ എംബ്രോയിഡറി വര്‍ക്സിനു റൂം വേണമെന്ന് ആവശ്യവുമായി വന്നവര്‍ക്ക്‌ റും നല്‍കി. അത്‌ അവര്‍ എതെങ്കിലും വിധത്തില്‍ ദുരുപയോഗ പെടുത്തിയാല്‍ അതിനും ജമാഅത്താണോ കുറ്റക്കാര്‍?! പോസ്റ്റില്‍ ആകെപാടേ നിറഞ്ഞു നില്‍ക്കുന്നത്‌ അസൂയ, കുശുബ്ബ്‌, ഞങ്ങള്‍ക്ക്‌ കഴിയാത്തതാണല്ലൊ ഈ സോളീഡാരിറ്റിക്കാര്‍ ചെയ്യുന്നതെന്ന കുറ്റംബോധം. ഈര്‍ഷ്യ തീരാഞ്ഞിട്ട്‌ 'മാധ്യമം' പത്രത്തെ ഇടക്കിടക്ക്‌ 'കടിച്ച്‌' ദേഷ്യം തീര്‍ക്കുന്നതും പോസ്റ്റ്‌ വായിക്കുന്നവര്‍ക്ക്‌ പിടികിട്ടും.

  മറുപടിഇല്ലാതാക്കൂ
 15. @എതിരാളി

  സോളിഡാരിറ്റി പറഞ്ഞത് ശരിയാണെന്ന് ഞാന്‍ എന്റെ പോസ്റ്റില്‍ എവിടെയും പറഞ്ഞിട്ടില്ല..മറിച്ചു ഈ മലബാര്‍ അവഗണനയുടെ ഉത്തരവാദിത്തത്തില്‍ നിന്നും ജമ അതെ ഇസ്ലാമിക്ക് ഒഴിഞ്ഞു മാറാന്‍ ആവില്ലെന്നാണ് ഞാന്‍ പറഞ്ഞത്...പിന്നെ സോളിടാരിട്ടിയോടു കുശുമ്പും, അസൂയയും ഒക്കെ വെക്കാന്‍ എന്ത് മുതലാണ്‌ നിങ്ങളുടെ കയ്യിലുള്ളത്..പ്രശ്നങ്ങള്‍ക്ക് വേണ്ടി കുറെ പ്രശ്നങ്ങള്‍ ഉണ്ടാക്കുക, പിന്നെ കൊടിയെടുക്കുക, നമ്മുടെ ഡി ഫി ക്കാര്‍ ചെയ്യുന്ന പോലെ..റോഡ്‌ വഴി മുടക്കി മാര്‍ച്ചും ധര്‍ണ്ണയും നടത്തുക, വഴിയിലെ മുള്ള് നീക്കം ചെയ്യല്‍ ഈമാന്റെ ഭാഗമാണെന്നു പഠിപ്പിച്ച പ്രവാചകന്‍ (സ) ടെ അനുയായികള്‍ക്ക് ഇങ്ങനെ വഴിമുടക്കലും, ഉപരോധവും നടത്താമോ എന്ന് ആരെങ്കിലും ചോദിച്ചാല്‍ അവരെ പോസ്റ്റ്‌ മോര്ടം ചെയ്തു കൊഞ്ഞനം കുത്തുക...ഇതിനു വേണ്ടി കുറെ പ്രസിദ്ദീകരണങ്ങളും...
  പിന്നെ മുസ്ലിം ലീഗിനെ പറ്റി പറഞ്ഞു കണ്ടു..ജിന്നയുടെ ലീഗാണ് ഇന്ത്യാ വിഭജനത്തിന്റെ ഉത്തരവാദികള്‍ എന്നും വെച്ച് കാച്ചി...ജമ അത് സുഹൃതുകലുമായി നടത്തിയ സംവാദതിലോക്കെ അവര്‍ ഇത് എഴുന്നള്ളിക്കാറുണ്ട്, പക്ഷെ ഇന്ത്യാ വിഭജനത്തിന്റെ മുമ്പുള്ള ലീഗും, ഇന്നത്തെ ഇന്ത്യന്‍ യുണിയന്‍ മുസ്ലിം ലീഗും രണ്ടും രണ്ടാണെന്ന് അറിയാന്‍ ഇന്നലെ ഇറങ്ങിയ മാധ്യമം പത്രത്തിലെ ഡി . ബാബു പോളിന്റെ 'വീരപുത്രന്‍ ഒരു ദൂത് ' എന്ന ലേഖനം എങ്കിലും വായിച്ചിരുന്നെങ്കില്‍....പാകിസ്താന്‍ രാഷ്ട്രം സ്ഥാപിച്ചു ജിന്നയും കൂട്ടരും പോയ ശേഷം മദിരാശിയിലെ രാജാജി ഹാളില്‍ ഖായിദെമില്ലാത് മുഹമ്മദ്‌ ഇസ്മായില്‍ സാഹിബും, കെ എം സീതി സാഹിബും ചേര്‍ന്ന് രൂപം കൊടുത്തതാണ് ഇന്നത്തെ മുസ്ലിം ലീഗെന്നു ചരിത്ര രേഖയാണ്..എന്നാല്‍ ജമാ അതെ ഇസ്ലാമിയും മൌദൂദിയും അങ്ങിനെയാണോ? ഇന്ത്യയുടെ സ്വതത്ര്യത്തിനു ശേഷമല്ലേ 'മൌദൂദി പറഞ്ഞത് ലാത്ത പോയി മനാത്ത വന്നു' എന്ന്... ഇന്ദിരാ ഗാന്ധിക്ക് വോട്ടു ചെയ്തവരോക്കെയും ഇന്ദിരാ ഗാന്ധിയെ ആരാധിച്ചു എന്നും പറഞ്ഞു വോട്ടെടുപ്പില്‍ നിന്നും മാറി നിന്ന കാലഘട്ടത്തിലല്ലേ നിങ്ങള്‍ മറ്റുള്ള മുസ്ലിം വിഭാഗങ്ങളെ കളിയാക്കി 'ദീനും ദുന്യാവും രണ്ടാക്കി ദീനിസ്ലാമിനെ തുണ്ടാക്കി' എന്ന് മുദ്രാവാക്യം വിളിച്ചത്...ഇപ്പോള്‍ ദുന്യാവ്‌ പറയാന്‍ വേണ്ടി മാത്രം ഒരു സോളിടാരിട്ടി...നിങ്ങള്‍ ആരെയാണ് പറ്റിക്കാന്‍ നോക്കുന്നത്...
  പിന്നെ മാധ്യമത്തെ കടിച്ചു ദേഷ്യം തീര്‍ക്കുന്നു എന്നും പറഞ്ഞു കണ്ടു...അതിനു മറുപടി ഒറ്റവാക്കില്‍ ഒതുക്കുന്നു എന്റെ വായനക്കാര്‍ക്ക് മനസ്സിലാവാന്‍ അത് മാത്രം മതി 'അതായതു കഴുകന്‍ എല്ലാവരുടെയും ഇറച്ചി തിന്നും, കഴുകന്റെ ഇറച്ചി ആരും തിന്നാനോ തൊടാനോ പാടില്ല'...

  മറുപടിഇല്ലാതാക്കൂ
 16. വളരെ നല്ല ഒരു ലേഘനം.


  പണ്ട് ഒരു സമരം തുടങ്ങിയിരുന്നു, ഹിര സെന്റെറില്‍ രണ്ടു പോലീസ് കയറിയപ്പോള്‍ കൊടിയെല്ലാം മടക്കി വച്ചു,

  ഇപ്പൊ വീണ്ടും പോടീ തട്ടി എടുത്തു , ഇനിന്‍ പുതിയ പാര്‍ട്ടിയും കൊണ്ട് "മാനത്തയുടെ" പണിയെടുക്കാന്‍ ഓരോ സൂത്രം ഒപ്പികുക്കുകയാ.

  മറുപടിഇല്ലാതാക്കൂ
 17. ഒരു ചവറ് ലേഖനം. ആദ്യം മലബാറിന്റെ പിന്നോക്കാവസ്ഥയെക്കുറിച്ച് സോളിഡാരിറ്റി എന്ത് പറയുന്നുവെന്ന് വായിക്ക് എന്നിട്ട് മാന്യമായി അതിനെ ഖണ്ഡിക്കൂ. സോളിഡാരിറ്റി ഒരു പ്രക്ഷോഭത്തിലേക്ക് ഇറങ്ങി പുറപ്പെടുന്നതിന് മാസങ്ങൾക്ക് മുമ്പ് അതേക്കുറിച്ചുള്ള പഠനം തുടങ്ങുന്നു. കമന്റും ഹിറ്റും കിട്ടാൻ കേട്ട് പരിചയം മാത്രമുള്ള ജമാഅത്തിനിട്ടൊന്ന് കൊട്ടിയതാണെന്ന് തോന്നുന്നു ശൈലി കാണുമ്പോൾ.

  മറുപടിഇല്ലാതാക്കൂ
 18. സോളിഡാരിറ്റി അത്ര മോശപ്പെട്ട യുവജന സംഘടനയാണ് എന്ന് എനിക്ക് അഭിപ്രായമില്ല..!

  മറുപടിഇല്ലാതാക്കൂ
 19. @shreejith kondotty

  സോളിടരിട്ടിയുടെ രഹസ്യ അജണ്ട പുറത്തു വരുമ്പോള്‍ ശ്രീജിത്തിനും ശ്രീജിത്തിന്റെ പാര്‍ടിക്കും തെറ്റ് തിരുത്താന്‍ വിയര്‍പ്പൊഴുക്കേണ്ടി വരും...ഇ എം എസ പണ്ട് മഅദനിയെ ഗാന്ധിക്ക് തുല്യനാക്കിയാണ് പി ഡി പി ക്ക് പൊതു സമ്മതി നേടിക്കൊടുത്തത്..ഇപ്പോള്‍ പി ഡി പി ബന്ധം കൊണ്ട് വോട്ടു കുറഞ്ഞെന്നു പാര്‍ടി വിലപിക്കുകയും ചെയ്യുന്നു..ജമാഅത്തെ ഇസ്ലാമിയും സോളിടരിട്ടിയെയും പിണറായി വിജയന്‍ ഭീകര സംഘടനകള്‍ എന്ന് ദേശാഭിമാനിയില്‍ എഴിതിയ ലേഖനം മാഞ്ഞു പോയിട്ടില്ല ശ്രീജിത്ത്..അതിനു ശേഷമാണ് വീണ്ടും അവിഹിതമായ ബന്ധം ഉടലെടുത്തത്.. ഇനിയും തിരുതുന്നില്ലെങ്കില്‍ കാലം നിങ്ങളെ കാത്തിരിക്കുന്നു തെരുവ് വിചാരണക്കായി

  മറുപടിഇല്ലാതാക്കൂ
 20. @CK Latheef

  മലബാറിന്റെ ഈ പിന്നോക്കാവസ്ഥ ഇന്നും ഇന്നലെയും തുടങ്ങിയതല്ല, അത് സോളിടാരിട്ടി പിറക്കുന്നതിനും മുമ്പേ ഉള്ളതാണ്.. ഞാന്‍ ചോദിക്കുന്നത് അന്നൊക്കെ സോളിടാരിട്ടിയുടെ ബാപ്പ-പ്പാപ്പ യായ ജമാഅത്തെ ഇസ്ലാമിക്ക് എന്തായിരുന്നു പണി എന്നാണു..അത് ചോദ്യം ചെയ്‌താല്‍ ചവറു എന്ന് പറഞ്ഞു കൊഞ്ഞനം കാട്ടുന്നു, ഇത് തന്നെയാണ് നിങ്ങളുടെ കുഴപ്പം..നിങ്ങള്‍ വിമര്‍ശനം തീരെ ഇഷ്ടപ്പെടാത്തവരായി അധപ്പതിചിരിക്കുന്നു

  മറുപടിഇല്ലാതാക്കൂ
 21. ഷാജിക്കാക്ക് സോളിഡാരിറ്റിയെ വിമര്‍ശിക്കാം...
  പക്ഷെ ഈ വിമര്‍ശനം ന്യായമില്ലാത്തതായിപ്പോയി....

  മുമ്പ് ഇവര്‍ എവിടെയായിരുന്നു എന്നല്ലേ ഷാജിക്ക ചോദിക്കുന്നത്...
  അതേ ചോദ്യം മറ്റ് രാഷ്ട്രീയക്കാരോടും നമുക്ക് ചോദിക്കാല്ലോ...

  ഇപ്പോള്‍ സ്മാര്‍ട്ട് സിറ്റി വരുന്നു... മുമ്പിവര്‍ എവിടെയായിരുന്നു എന്ന് ചോദിച്ചാല്‍ എത്ര ബാലിശമാണ് ആ ചോദ്യം..

  ആര് എന്ത് ചെയ്യുമ്പോഴും നമുക്കിതേ ചോദ്യം ആവര്‍ത്തിക്കാം..

  ഒരു രൂപക്ക് അരി അനുവദിച്ചാല്‍ ... അയ്യട ഇപ്പോഴാണോ ഇതൊക്കെ അനുവദിക്കുന്നത്.. മുമ്പ് നിങ്ങള്‍ക്കെന്തായിരുന്നു പണി ...
  ചോദിക്കാല്ലോ നമുക്ക് അല്ലേ...

  നല്ലത് ആര് ചെയ്താലും അംഗീകരിക്കുക .. അനുമോദിക്കുക എന്നതാണ് എന്റെ രീതി....

  ഷാജിക്കാ.. പൊട്ടത്തരാണെങ്കില്‍ ക്ഷമിക്കണേ......

  മറുപടിഇല്ലാതാക്കൂ
 22. @maqbool

  മഖ്‌ബൂല്‍ സോളിടാരിട്ടിയെ ഇത്ര മാത്രം ന്യായീകരിക്കുമ്പോള്‍ മഖ്‌ബൂലിന്റെ ആ മുഖം ആണ് അനാവൃതമാവുന്നത്..ഒരു ഇസ്ലാമിക പ്രസ്ഥാനത്തിന്റെ ഹറാമും, ഹലാലും മാറ്റി മറിച്ചുള്ള ചാഞ്ചാട്ടാതെ കേരളത്തെ മുന്നണി രാഷ്ട്രീയക്കാരുടെ അവസരവാദ സമീപനങ്ങളോട് ഉപമിച്ചത് ഏതായാലും ഇഷ്ടപ്പെട്ടു..ജമാഅത്തെ ഇസ്ലാമിക്ക് കിട്ടിയ ഏറ്റവും നല്ല സര്ടിഫികറ്റ് ആവും ഇത്. പിന്നെ മുമ്പ് ഇവര്‍ ഇത് പറയാത്തത് കൊണ്ട് ഇപ്പോള്‍ പറയാന്‍ പാടില്ല എന്നല്ല ഞാന്‍ പറഞ്ഞത്, മലബാര്‍ പിന്നോക്കമായിരുന്ന മുന്‍ കാലങ്ങളില്‍ അതിനു വേണ്ടി യോജിച്ചു പ്രവര്‍ത്തിച്ച മത-സാമൂഹ്യ-രാഷ്ട്രീയ കൂട്ടായ്മകളെ ഇവര്‍ പരിഹസിക്കുകയായിരുന്നു.. രാഷ്ട്രീയമായ പങ്കാളിത്തവും, ജനാധിപത്യ ബോധവും ഉണ്ടെങ്കിലെ വികസനം ചോദിച്ചു വാങ്ങാന്‍ എങ്കിലും സാധിക്കൂ എന്ന് പറഞ്ഞു കൊണ്ഗ്രെസ്സിലും, ലീഗിലും ഒക്കെ അംഗങ്ങളായ പഴയകാല മത പണ്ഡിതന്മാര്‍ക്കും, പ്രവര്‍ത്തകര്‍ക്കുമെതിരെ ദീനും ദുന്യാവും രണ്ടാക്കി, ദീന്‍ ഇസ്ലാമിനെ തുണ്ടാക്കി എന്ന് മുദ്രാവാക്യം വിളിച്ചു നടന്നു, എന്ന് മാത്രമല്ല തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നതടക്കം ,സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി സഹകരിക്കുന്നതിനെ താഗൂതിനുള്ള അനുസരണവും, ശിര്‍ക്കുമായി വ്യാഖ്യാനിച്ചു കൊണ്ട് അതിനെ നിരുല്സാഹപ്പെടുതുകയും ചെയ്തു, ആ താഗൂതിനു വേണ്ടി സമരം ചെയ്യുന്നതിനെയാണ് ഞാന്‍ ചോദ്യം ചെയ്യുന്നത്..

  മറുപടിഇല്ലാതാക്കൂ
 23. അവരുടെ ജിഹാദ് ജങ്ങളിലേക്ക് കൊണ്ടുവരാനാകും(അബ്ദുല്‍ അല മോദൂദിയുടെപിന്മുറക്കാര്‍)പക്ഷെ അവര്‍ ചാടിയാല്‍ മുട്ടോളം പിന്നെയും ഹാടിയാല്‍ ചട്ടിയിലേക്ക്
  അവരുടെ ആശയം മനുഷ്യന്റെമേല്‍ മനിഷ്യന്റെ ആതിപത്യം ഉന്മൂലനം ചെയ്തു അല്ലാഹുവില്‍ മാത്രംഅതിപത്യംസ്ഥാപിക്കുകയാണ് ലക്‌ഷ്യം.ഈ ലക്‌ഷ്യം പ്രാപിക്കുന്നതിനായി സര്വസ്സം ബലികഴിച്ചു പരമാവതിശ്രമിക്കുന്നതിനാണ്:"ജിഹാദ്"എന്നു അവര്‍ പറയുന്നത് ഇതു എന്റെ വാക്കുകളല്ല സാക്ഷാല്‍ മൌദൂദിയുടെ വാക്കുകള്‍ .മതേതര ഭാരതത്തില്‍ അവരുടെ ലക്‌ഷ്യം നടക്കാത്ത ഒരുസ്വപ്നം ഹ അഹ

  മറുപടിഇല്ലാതാക്കൂ
 24. കുറ്റപെടുത്താന്‍ വേണ്ടി മാത്രം ഒരു പോസ്റ്റ്‌ എന്ന് തോന്നിപ്പോയി..!!!

  മറുപടിഇല്ലാതാക്കൂ
 25. അല്ല അറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുകയാ താങ്കള്‍ക്കൊന്നും വേറെ പണിയില്ലേ സോളിടാരിറ്റി കുട്ടികള്‍ വേണ്ടാത്തതോ വേണ്ടതോ ചെയ്തോട്ടെ അതിനു ഇയാളെന്തിനാ ഇങ്ങനെ അരിശം കൊള്ളുന്നെ..താങ്കളെ പോലുള്ളവരുടെ വിരട്ടളില്‍ എല്ലാം ഇട്ടേച്ചു ഓടി പോകുന്നവരോ ഒരു ചവറു പോസ്റ്റ് കണ്ട് പ്രവര്‍ത്തനം നിര്തുന്നവരല്ല അവര്‍ .. ഇത് വായിച്ചപ്പോ ഒരു കാര്യം മനസ്സിലായി താങ്കള്‍ പറഞ്ഞത്‌ എത്ര ശരി.. കഴുകന്‍ എല്ലാവരുടെയും ഇറച്ചി തിന്നും,

  മറുപടിഇല്ലാതാക്കൂ
 26. സുഹൃത്തെ..
  വല്ലാത്ത കഷ്ടം തന്നെ.

  സോളിഡാരിറ്റിക്കു മറുപടി പേടിച്ചു ഓടിയോളിക്കേണ്ട ഒരു കാര്യവുമില്ല.
  അനോണിയായി ആദ്യം വന്നത് ഞാനായിരുന്നു..
  ഗൂഗിള്‍ പണി പറ്റിച്ചത് കൊണ്ടാണ് അങ്ങനെ ചെയ്യേണ്ടി വന്നത്.
  അപ്പോഴേക്കും കളിയുടെ കോലം മാറിയതരിഞ്ഞില്ല..

  പക്ഷെ നിങ്ങള്‍ ചെയ്തതോ.. ഞാന്‍ ആ കമന്റു എഴുതുമ്പോ അതിനു മുകളില്‍ ഒരു പ്രബോധനം ലിന്കുണ്ടായിരുന്നു.,, അതെവിടെ പോയി..??

  മലബാര്‍ നിവര്‍ത്തന പ്രക്ഷോപം, വേറൊരു പ്രക്ശോപവും ഇല്ലാഞ്ഞിട്ടു ചെയ്ത ഇട്ടാവട്ടപ്പണിയല്ല.
  സോളിഡാരിറ്റി അങ്ങനെ ഒരു പണിയെടുത്തിട്ടുമില്ല. രാഷ്ട്രീയക്കാരന്റെ അന്തം വിട്ട വികസനത്തിന് തിരുത്തുകള്‍ കുറിക്കുന്ന ഒരു യുവജനപ്രസ്ഥാനത്തെ ഒരു ബോധവുമില്ലാതെ തെരുവില്‍ തിന്നുമ്പോള്‍ അതിന്റെ മുഖ പത്രങ്ങലെന്കിലും ഒന്ന് വായിക്കാന്‍ മെനക്കെടണ്ടേ...
  സര്‍ഗാത്മകമായ സംവാദങ്ങള്‍ക്ക് മാത്രമേ ഇപ്പോള്‍ പ്രസക്തിയുള്ളൂ..യൂട്യൂബിലെ തെറിപ്രസംഗങ്ങള്‍ക്കല്ല.

  മറുപടിഇല്ലാതാക്കൂ
 27. നൂറു വട്ടം മറുപടി തന്നാലും അതുതന്നെ പറഞ്ഞു കൊണ്ടിരിക്കുന്നത് വേറെ ഒരു പണിയുമില്ലാഞ്ഞിട്ടാണ്..
  സുഹൃത്തേ..വെറുതെയിരിക്കാതെ ഒരു കൂട്ടംകൂടി (സോളിഡാരിറ്റിയാവണമെന്നില്ല) സമൂഹത്തിനും വേണ്ടി എന്തെങ്കിലും ചെയ്യൂ..
  ആശംസകള്‍...

  മറുപടിഇല്ലാതാക്കൂ
 28. @usmaan

  രാഷ്ട്രീയക്കാരന്റെ അന്തം വിട്ട വികസനങ്ങള്‍ക്ക് ഒരു തിരുത്താണ് അത്രേ സോളിടരിട്ടി..ആ തിരുത്താന്‍ പോയ സമരങ്ങളിലെ നെറികേടുകള്‍ ഞാന്‍ പോസ്റ്റില്‍ കുറിചിട്ടിട്ട്ണ്ട്, അതൊന്നു കൂടി വായിക്കൂ ഉസ്മാനെ..പിന്നെ നിങ്ങള്‍ കമന്റ് എഴുതുമ്പോള്‍ മുകളില്‍ ഒരു ലിങ്ക് ഉണ്ടായിരുന്നു, അത് സത്യമാണ്, അത് ഞാന്‍ തന്നെ ഡിലിറ്റ് ചെയ്തതാണ്, ഒന്നുമല്ല പ്രബോധനതിലേക്ക് വായനക്കാരെ കൂട്ടാന്‍ എന്റെ ബ്ലോഗ്‌ ഒരു കാരണം ആകരുത് എന്ന് എനിക്ക് നിര്‍ബന്ധമുണ്ട്. നിങ്ങള്ക്ക് മറുപടി പറയാന്‍ ആണ് കമന്റ് ബോക്സ്...അതില്‍ വേണ്ടതും വേണ്ടാത്തതും ഒക്കെ പറയുന്നുണ്ടല്ലോ, പിന്നെന്തിനാ ലിങ്ക്.. ഈ പോസ്റ്റിനു ജമാതുകാര്‍ നടത്തിയ കമന്റുകളും, ഞാന്‍ നല്‍കിയ മറുപടികളും നോക്കുക, എന്നിട്ട് ഓരോരുത്തരും വിലയിരുത്തട്ടെ ...അതല്ലേ അതിന്റെ ഭംഗി...

  മറുപടിഇല്ലാതാക്കൂ
 29. ഈ ചവറു പോസ്റ്റ്‌ കൊണ്ട് താങ്കള്‍ എന്താണ് കരുതുന്നത് സോളിഡാരിറ്റി നടത്തുന്ന സമരങ്ങളും സേവന പ്രവര്‍ത്തനവും മതിയാക്കി ഒരിടത്ത് ചുരുണ്ട് കൂടുമെന്നോ ? കഷ്ടം തന്നെ ...

  മറുപടിഇല്ലാതാക്കൂ
 30. @ mr.parakkandi

  സോളിടാരിട്ടിയെ ചുരുട്ടി കൂട്ടി മൂലയില്‍ ആക്കാന്‍ അല്ല ഞാന്‍ ഈ പോസ്റ്റ്‌ ഇട്ടതു, നിങ്ങളുടെ നെറികേടുകള്‍ പൊതുജന സമക്ഷം അവതരിപ്പിക്കാന്‍ വേണ്ടി മാത്രമാണ്,,, അതിനിയും തുടരും..മൌദൂദിയുടെ ഗ്രന്ഥങ്ങളുടെയും, പഴയ പ്രബോധനതിന്റെയും തനി പകര്‍പ്പുമായി ഞാന്‍ വരും..അപ്പോള്‍ നിങ്ങളുടെ ആട്ടിന്‍ തോലവും ഉരിയുക, പിന്നെ പുള്ളിപ്പുലിയുടെ പുള്ളി വെളിച്ചതാവും..നിങ്ങള്‍ ചവറു എന്നല്ല അതിലപ്പുറം വിളിച്ചാലും, അവസാന ശ്വാസം വരെ നിങ്ങളുടെ കൊള്ളരുതായ്മകള്‍ തുറന്നു കാട്ടുക തന്നെ ചെയ്യും...

  മറുപടിഇല്ലാതാക്കൂ
 31. പാറക്കണ്ടി... പരപ്പനാടനും വേണ്ടേ എന്തെങ്കിലും ഒരു പണി. സോളിഡാരിറ്റിക്കാര്‍ക്ക്‌ നാട് നന്നാക്കലാണ് പണിയെങ്കില്‍ മൂപ്പരുടെ പണി സോളിഡാരിറ്റിയെയും ജമാഅത്തിനെയും എതിര്‍ക്കലാണ്...

  മറുപടിഇല്ലാതാക്കൂ
 32. @absheer. Njaanokke ente naattile raashtreeya saamoohya rangangalil sajeevamaayirunnu absheere..athinu ninte certificate venda mone ..annokke ningallku nattappaathiraakku poster Ottikkunna paniyaayirunnu islaamika raashtrathinu vendi

  മറുപടിഇല്ലാതാക്കൂ
 33. താങ്കള്‍ വീണ്ടും നുണകള്‍ എഴുന്നള്ളിക്കുന്നു. സോളിഡാരിറ്റി മലബാര്‍ വികസന കാര്യത്തില്‍ പറഞ്ഞതൊന്നും ശരിയല്ല എന്നാണു താങ്കളൂടെ നിലപാടെങ്കില്‍ എങ്ങിനെയാണൂ അവരുടെ ഉപ്പാപ്പമാര്‍ കുറ്റക്കാരാകുന്നത്‌?! താങ്കളുടെ വാദമനുസരിച്ച്‌ മതിയായ വികസനം നടന്ന മലബാറില്‍ സോളീഡാരിറ്റികാരുടെ ഉപ്പാപ്പമാര്‍ വികസനമില്ലായ്മകാരണക്കാരായി എന്ന് പറയുന്നത്‌ എങ്ങിനെ ശരിയാകും?! അവരുടെ ഉപ്പാപ്പമാര്‍ കുറ്റക്കാരാണെന്ന വാദം ശരിയാകണമെങ്കില്‍ അവര്‍ പറഞ്ഞത്‌ ആദ്യം ശരിയായിരിക്കണം. അതല്ല വികസനം മലബാറില്‍ വേണ്ടത്ര നടന്നു സോളിഡാരിറ്റി നുണ പറയുകയാണെങ്കില്‍ "അവരുടെ ഉപ്പാപ്പമാരാണു അതിനു കാരണക്കാര്‍" എന്ന് താങ്കള്‍ പറഞ്ഞതും നുണ. എതായാലും സോളീഡാരിറ്റിയെ കുറ്റം പറയുകേം വേണം മലബാറില്‍ വികസനം നടന്നിരുന്നെന്നും അവകാശപെടുകേം വേണം! ഉരുണ്ട്‌ കളിക്കാതെ മാഷേ.

  പിന്നെ മറ്റൊന്ന്, സോളിഡാരിറ്റിയുടെ എത്‌ സമരമാണു റോഡ്‌ ഗതാഗതം തടസ്സ്പെടുത്തി നടന്നതെന്ന് പറഞ്ഞാല്‍ കൊള്ളാമായിരുന്നു. വഴിതടസ്സപെടാതെ സമരം നടത്താന്‍ എറ്റവും അധികം ശ്രദ്ദിച്ച സംഘടനയാണു സോളിഡാരിറ്റി. ഇറച്ചി തിന്നാണം എന്നാഗ്രചുകൊണ്ട്‌ എന്തെങ്കിലുമൊക്കെ എഴുതി പിടിപ്പിക്കുക. താങ്കളൂടെ കമണ്റ്റുകളൂം പോസ്റ്റും വളരെ വ്യക്ത്‌. അന്നത്തെ ലീഗല്ല ഇന്നത്തെ ലീഗ്‌ എന്നണു ഇന്ത്യാവിഭജന കാര്യത്തില്‍ നയമെങ്കില്‍ ജമാഅത്തുകാര്‍ക്കും അതേ വാദം ഉന്നായിക്കാവുന്നതേയുള്ളൂ..

  മറുപടിഇല്ലാതാക്കൂ
 34. ആ ലിങ്ക് ഡിലീറ്റിയത് എന്തിനായിരുന്നു..
  എല്ലാത്തിനുള്ള ഉത്തരവും അതിലുണ്ടായിരുന്നു..
  ഖുര്‍ആന്‍ കേള്‍ക്കുന്നിടത്തു നിന്നും ഖുറൈശികളെ ശ്രദ്ധ തിരിക്കുന്ന അബൂജാഹിലിനെപ്പറ്റി താങ്കളും കേടിട്ടില്ലേ.. തീര്‍ച്ചയായും നിങ്ങള്ക്ക് പേടി സോളിഡാരിട്ടി വളരുമോ, ജമാഅത്ത് വളരുമോ എന്നൊക്കെയാണ്..
  സമൂഹത്തിന്റെ നീറുന്ന പ്രശ്നങ്ങളിലിടപെടാതെ ഒരു സാധാരണ മൊല്ലാക്കയായി പള്ളി മൂലയില്‍ മാത്രം ചടഞ്ഞു കൂടിയിരുന്ന ഒരു പ്രവാചകനെ ചരിത്രത്തില്‍ നിങ്ങള്ക്ക് തൊട്ടു കാണിക്കാന്‍ കഴിയില്ല.
  ജമാഅത്തിനെ സംബധിച്ചിടത്തോളം ആ പ്രവാചകനാണ് മാതൃക..

  പിന്നെ ഒരിടത്ത് വെറുതെ ഒരു സമരം എന്നും താന്കള്‍ പറയുന്നു.സുഹൃത്തെ..
  ഈ സമരം വെറുതെയല്ല എന്ന് തന്നെയാണ് നിങ്ങളുടെ പോസ്റ്റ്‌ തെളിയിക്കുന്നത്.. മലബാര്‍ പിന്നോക്കാവസ്ഥ ഇന്ന് തുടങ്ങിയതല്ല എന്ന് നിങ്ങള്‍ സമ്മതിക്കുന്നുണ്ടല്ലോ. പിന്നെങ്ങനെ വെറുതെയാവും..?ഇത്രത്തോളം വഷളാവുമ്പോള്‍ ആരെങ്കിലും ഇറങ്ങിയെക്കണം. അതിപ്പോ പരപ്പനാടന്‍ കൊടിയും പിടിചിറങ്ങിയാലും നമുക്ക് സന്തോഷെയുള്ളൂ..

  മറുപടിഇല്ലാതാക്കൂ
 35. @ എതിരാളിയോടും , ഉസ്മാനോടും കൂടി

  നിങ്ങള്‍ പഞ്ഞത് കേട്ടാല്‍ തോന്നും പ്രവാചകന്(സ) ക്ക് താഇഫില്‍ നിന്നും കല്ലേറ് കിട്ടിയതും,പട്ടിണി കിടന്നതും, പ്രവാചകന്‍(സ) ഹിജ്ര പോയതും ഒക്കെ കിനാലൂരിലെ പോലെ, അല്ലെങ്കില്‍ പ്ലാച്ചിമടയിലെ പോലെ പാരിസ്ഥിതിക-വികസന പ്രശ്നങ്ങള്‍ പറഞ്ഞതിനാല്‍ ആണെന്ന്. പ്രവാചകന്‍ (സ) ആദ്യമായി സമൂഹത്തോട് പറഞ്ഞത് ല ഇലാഹ ഇല്ലള്ളയാണ് , നിങ്ങള്‍ അത് മാത്രം മാറ്റി വെച്ച് രാഷ്ട്രീയ കസര്‍ത്ത് നടത്തുകയല്ലെ. ഖുറാനില്‍ നിന്നും ശ്രദ്ധ തിരിച്ചു വിട്ടു ഭൌതിക വിഷയങ്ങള്‍ മാത്രം പ്രസംഗിച്ചു കാട് കയറുന്ന അമീറുമാരും, രുക്നുമാരും വെള്ളിയാഴ്ചത്തെ ഖുതുബയെങ്കിലും ഖുര്‍ആനിനും ഹദീസിനും വേണ്ടി നീക്കി വെച്ചാല്‍ മതിയായിരുന്നു..ഇവരാണ് മറ്റുള്ളവരെ ഖുറാനില്‍ നിന്നും ശ്രദ്ധ തിരിക്കുന്നു എന്ന് ആക്ഷേപിക്കുന്നത്..
  ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ സ്വപ്നമായിരുന്നു സോളിടാരിട്ടി, സോളിടാരിട്ടി രൂപം കൊള്ളുന്നതിനു മുമ്പും കേരളത്തില്‍ പാരിസ്ഥിതിക പ്രശ്നങ്ങളും, മലബാറില്‍ വികസന പ്രശ്നങ്ങളും ഉണ്ടായിരുന്നു അന്ന് അതൊക്കെ ഏറ്റെടുത്തു നടത്തിയിരുന്ന ഇന്നാട്ടിലെ രാഷ്ട്രീയ ഭൌതീക പ്രസ്ഥാനങ്ങളില്‍ അംഗങ്ങളായി പ്രവര്‍ത്തിച്ചവരെ മുശരിഖ് ആക്കുന്ന പണിയില്‍ ആയിരുന്നു ജമാതുകാരും എസ് ഐ ഓ ക്കാരും.. ഈ എസ് ഐ ഓ യില്‍ നിന്നും പ്രായം മൂത്തവര്‍ എന്‍ ഡി എഫിലേക്ക് ചേക്കേറിയതാനല്ലോ നിങ്ങള്‍ സോളിടാരിട്ടി ഉണ്ടാക്കാന്‍ കാരണം ആയതു. ജമാ അത് ആയാലും, എസ് ഐ ഓ ആയാലും, സോളിടാരിട്ടി ആയാലും ആളും ഓഫീസും ഒക്കെ ഒന്ന് തന്നെ കൊടി മാത്രമല്ലേ വ്യത്യാസം ഉള്ളൂ.. പൂരം കഴിഞ്ഞു വെടി പൊട്ടിക്കുന്നു സോളിടാരിട്ടി എന്ന് ഞാന്‍ പറഞ്ഞതും അത് കൊണ്ടാണ്.. കോടതി പിരിഞ്ഞിട്ടു നയം പറഞ്ഞിട്ട് എന്ത് കാര്യം

  മറുപടിഇല്ലാതാക്കൂ
 36. അരിയെത്ര പയറഞ്ഞാഴി! ഉഗ്രന്‍.... താങ്കളൂടെ മറുപടി വായിക്കുന്നവര്‍ക്ക്‌ ഇതിലും വ്യക്ത്മായി ഇനി താങ്കള്‍ക്കെഴുതാനില്ലെന്ന് മനസ്സിലായി.

  മറുപടിഇല്ലാതാക്കൂ
 37. മലബാറിനെ നിവര്‍ത്താന്‍ സോളിഡാരിറ്റി സെക്രട്ടേറിയറ്റ് വളയ്ക്കുന്നു!!!!
  എത്ര വളച്ചാലും ഈ മലബാര്‍ അറബി കടല് നീന്തി കടന്നു പാകിസ്ഥാനിലോ ദുഫായിലോ പോയി ഒട്ടിചേരാന്‍ പോകുന്നില്ല. അത് സോളിടാരിട്ടിക്കുട്ടികളും ഇവര്‍ക്കായി വിദേശത്ത് നിന്നും ദിനാര്‍സ് അയച്ചു കൊടുക്കുന്നവരും മനസ്സിലാക്കിയാല്‍ അവര്‍ക്ക് നന്ന്. നാട്ടുകാര്‍ക്കും . . .

  മറുപടിഇല്ലാതാക്കൂ
 38. വളരെ നല്ല ലേഘനം.
  സോളിഡാരിറ്റിയുടെ ബൂക്ക്‌ലെറ്റ് വായിച്ചിരുന്നു.

  മറുപടിഇല്ലാതാക്കൂ
 39. സലാം വീരാശേരി2011, ഒക്‌ടോബർ 23 7:10 AM

  പരപ്പനാടന്റെ പോസ്റ്റ്‌ സോളിടാരിട്ടിക്കാരെ വിറളി പിടിപ്പിക്കുന്നുണ്ട്, അതാണ്‌ അവര്‍ പിച്ചും പേയും പറയുന്നത്...അതൊന്നും കാര്യമാക്കാതെ എഴുതുക..നല്ല പോസ്റ്റ്‌..അഭിനന്ദനങ്ങള്‍...

  മറുപടിഇല്ലാതാക്കൂ
 40. എവിടെയും എത്തിയില്ല എഴുതിയിട്ട. പുതിയതായോ അല്ലെങ്കില്‍ നിലവിലുള്ളതുമായ ഒരു ബദല്‍ സംവിധാനം താങ്കള്‍ക്കു നിര്ദ്ധെശിക്കാമൊ. എങ്കില്‍ അത് കൂടി സൂചിപ്പിക്കാംആയിരുന്നു ഇതില്‍..
  എന്തായാലും എഴുത്തിനു ആശംസകള്‍..

  മറുപടിഇല്ലാതാക്കൂ
 41. പരപ്പടനാടന്‍ ആദ്യമേ ആശംസകള്‍, നല്ല ഹ്യൂമര്‍ സെന്സ്. അതോ വിവരമില്ലായ്മയാണോ , ഒരു സന്തോഷ പണ്ടിട് ടച് ഉണ്ട്ട്ടോ, കീപ്‌ ഇറ്റ്‌ അപ്പ്‌ .
  താങ്കള്‍ ഇത് വെച്ചു ഒരു തിരക്കഥ എഴുതാമോ അടുത്ത സന്തോഷ്‌ പണ്ടിട്ടു സിനിമക്ക് കൊടുക്കാന്‍ പറ്റും.
  താങ്കള്‍ ഈ പ്സോടു വഴി പറയുന്നതിനെ ഞാന്‍ ഇങ്ങിനെ ക്രോഡീകരികുന്നു.
  മലബാര്‍ ഇന്ന് അവഗണന നേരിടുന്നില്ല , നേരിട്ടിരുന്ന എല്ലാ അവഗനകളും മുസ്ലിം ലീഗും , മുജാഹിദു രണ്ടു ഗ്രൂപ്പുകാരും കൈ കോര്‍ത്ത്‌ പിടിച്ചു മാറ്റി എടുത്തു. അഥവാ വല്ല കണക്കുളും കാണുമ്പോള്‍ അവഗണന എന്ന് തോനുന്നു എങ്കില്‍ അതിനെ ചോദ്യം ചെയ്യാന്‍ സോളിടരിട്ടിക്കോ, ജമാതിണോ അവകാശമില്ല. അത് ലീഗും മുജഹിടും ചെയ്യും.മാധ്യമം പത്രം ഉടനെ നിര്‍ത്തണം. വര്‍ത്തമാനം മാത്രം മതി തല്‍കാലം മുസ്ലിം സമുധായത്തിനു.മേലില്‍ ജമാതുകാരന്‍ തെരഞ്ഞടുപ്പില്‍ മത്സരിക്കരുത് , മുന്നണി ഉണ്ടാക്കാരുത് . ലീഗും മുജാഹിടും പറയും ആര്‍ക്കു കൊടുക്കണമ വോട്ട് അത് കൊടുത്തു മുണ്ടാടിരിക്കണം.പരിസ്തിധി, വികസനം എന്നൊക്കെ പറയാന്‍ ഇവിടെ ലീഗും മുജാഹിടും ഉണ്ട്, സോളിഡാരിറ്റി അത്തരം വിഷയം കൈകാര്യം ചെയ്യാന്‍ ആയിട്ടില്ല , ആകെ പത്തു വര്‍ഷം പ്രായമേ ആയിടുള്ളൂ അതൊന്നും ദഹിക്കാന്‍ പ്രായമായില്ല.സോളിടരിട്ടികാരുടെ എളാപ്പ മൂത്താപ്പ വല്ലിപ്പ എന്നിവര്‍ മലബാറിലെ കലാലയങ്ങളെ കൊലാലയങ്ങലാക്കി , ലീഗ് മുജാഹിദ് വിഭാഗം ആണ് എല്ലാ കലാലയങ്ങളുടെയും ശില്‍പികള്‍. സോളിടരിട്ടിക്കാര്‍ റോഡിലെ ഗതാകതം മുടക്കി പ്രകടനം നടത്തുന്നു, അതിനു നിങ്ങള്‍ അര്‍ഹരല്ല. വേണേല്‍ സമരം ലീഗ്കാര്‍ കാനോച്ചു തരും , കരിപ്പൂര്‍ എയര്‍ പോര്‍ട്ടില്‍ ഇന്ത്യന്‍ പതാക അഴിച്ചു ലീഗ് പതാക കെട്ടുന്ന പോലെ...സോളിഡാരിറ്റി കാരണം യൂത്ത് ലീഗ് നേതാവ് മുനീറും ബിനാമികളും ആറുവരി പാത ഉണ്ടാക്കാന്‍ എന്ന പേരില്‍ വാങ്ങിയ റിയല്‍ എസ്റ്റേറ്റ്‌ കച്ചവടം കുത്തുപാള എടുപിച്ചു അതിനാല്‍ ഇനി റയില്‍വേ കാര്യം മുണ്ടരുത് . പ്രിയ സുഹുര്ത്തെ ഇതൊക്കെ വായിക്കുമ്പോള്‍ തിരിയും ആരുടെ തലയില്‍ ആണ് ലക്കൊട്റ്റ് ഒട്ടിക്കാന്‍ ചോറ് ഇല്ലാത്തതു എന്നും ആരിടെ തലയിലാണ് അമേരിക്കന്‍ മാവ് കട്ടപിടിച്ചു കിടക്കുന്നത് എന്നും ...

  മറുപടിഇല്ലാതാക്കൂ
 42. സാധാരണക്കാരായ ദീനി വിശ്വാസികൾ ആരെയാണ് വിശ്വസിക്കേണ്ടതു???

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. Quaraanum sunnathum... pinne swantham budhiyum..budhiyum vivekavum athu Allahu orortharkkum swanthamaayi koduthathaanu...athu upayogichu sathyam anweshikkuka..sathyathe ishtappeduka.. sathyam ariyanulla ulkkadamaaya agraham nila nirthuka.. sathyathinodulla ee sneham athu ariyanulla agraham ithonnu maathram karanamaayi naale allahu avante karunyam nammalil varshichekkam

   ഇല്ലാതാക്കൂ
 43. @salim hamza

  മുസ്ലിം ലീഗും, മുജാഹിദ് പ്രസ്ഥാനവും കേരളക്കരയില്‍ ഒത്തൊരുമിച്ചു പ്രവര്‍ത്തിച്ചതിന്റെ ഗുണ ഫലമാണ് ഇന്ന് കേരളത്തിലെ മുസ്ലിംകള്‍ അനുഭവിക്കുന്നത്, സച്ചാര്‍ കമ്മീഷന്‍ കണ്ടെത്തിയതും അത് തന്നെയാണ് സോളിടാരിട്ടിക്കാരെ..ഇന്ത്യയില്‍ മൊത്തം പ്രവര്‍ത്തിക്കുന്നു എന്ന് അവകാശപ്പെടുന്ന ജമാഅത്തെ ഇസ്ലാമിക്ക് ഇന്ന് വരെ മറ്റു സംസ്ഥാനങ്ങളിലെ പിന്നോക്കാവസ്ഥ പരിഹരിക്കാനോ, അതിനു വേണ്ടി ഒരു പ്രക്ഷോഭത്തിനോ സാധിച്ചിട്ടില്ല, മറിച്ചു മുസ്ലിം ഉമ്മതിനു രാഷ്ട്രീയ, സാമൂഹ്യ,വിദ്യഭ്യാസ മുന്നെട്ടമുള്ള കേരളക്കരയില്‍ മാത്രം ഓരോറോ സമര നാടകങ്ങള്‍, അതിലെ യുക്തിയെയാണ് ഞാന്‍ ചോദ്യം ചെയ്യുന്നത്, ലീഗുകാരെ സമരം പറഞ്ഞും പരിഹസിക്കുന്നു.. മൂന്ന് പേരെ ജീവന്‍ കൊടുത്തു അറബി ഭാഷയെ സംരക്ഷിച്ച പാര്‍ടിയെ ഇവര്‍ സമരം പടിപ്പിക്കുന്നുവോ, അന്ന് ലീഗ് സമരം ചെയ്തത് കൊണ്ട് ഇന്ന് പല ജമാഅത് നേതാകള്‍ക്കും താഗൂതിന്റെ കീഴിലെങ്കിലും അറബി മാഷ്മാര്‍ ആകാനായി.. കരിപ്പൂര്‍ വിമാന താവളത്തില്‍ ഇന്ത്യന്‍ പതാക അഴിച്ചു മാറ്റി ലീഗുകാര്‍ പച്ചകൊടി കെട്ടി എന്നും, മുനീറിന്റെ റിയാല്‍ എസ്റ്റേറ്റ്‌ കച്ചവടം കുത്തുപാള എടുപ്പിച്ചു എന്നൊക്കെ എഴുതിയതായി കണ്ടു, ഇതൊക്കെ തന്നെയാണ് ഞാന്‍ എഴുതിയത്, നിങ്ങള്‍ ബൈനോക്കുലര്‍ വെച്ച് ലീഗപ്പീസിലെക്കോ, മുനീരിനെയോ, ശാജിയെയോ ഒക്കെ നോക്കി ഓരോന്ന് എഴുതി പ്പിടിപ്പിക്കും, സ്വന്തം മൂക്കിനു താഴെയുള്ളത് കാണുകയുമില്ല.

  ഷെയര്‍ പിരിച്ചു തുടങ്ങിയ വമ്പന്‍ വ്യവസായങ്ങള്‍ കുത്ത് പാളഎടുത്തു ഉടമ ജമാഅത് നേതാവിന് കുറിപ്പ് എഴുതി വെച്ച് ആത്മഹത്യ ചെയ്തതും, മകന്റെ സ്ഥാപനം കോടിക്കണക്കിനു രൂപയുടെ വെട്ടിപ്പ് നടത്തിയതിനു അമീറിനെ ഡല്‍ഹിയിലേക്കു കെട്ടു കെട്ടിച്ചതും ഒന്നും അറിയാത്തവരല്ല കേരളീയര്‍. അര്‍ദ്ധ നഗ്നകലായ സ്ത്രീകളുടെ മേനിയഴക് പ്രസിദ്ധീകരിച്ചു പരസ്യപ്പണം വാങ്ങുന്ന ഇസ്ലാമിക പത്രത്തില്‍ തന്നെ ഒരു ദിവസം മാത്രം പത്തിലേറെ പെണ്‍ വാണിഭ വാര്‍ത്തകള്‍ കൊടുത്തു സുഖിപ്പിക്കുകയും ചെയ്യുന്നു. പരിസ്ഥിതിയുടെ പേര് പറഞ്ഞു വയല്‍ നികത്തലിനെതിരെ സമരം ചെയ്യുമ്പോള്‍ തന്നെ പാര്‍ടി ആസ്ഥാനമായ ഹിരാ സെന്ററും, ശാന്തപുറത്തെ പാര്‍ടി സ്ഥാപനവും, താനൂരില്‍ മൂലക്കല്‍ ജമാഅത് പള്ളിയും ഒക്കെ സ്ഥാപിച്ചത് വയല്‍ നികത്തിയാണ് എന്ന് പറഞ്ഞാല്‍ അവര്‍ പിന്നെ കണ്ണിലെ കരടായി. ഇത് തന്നെയാണ് ഞാന്‍ എഴുതിയത് കഴുകന്‍ എല്ലാവരുടെയും ഇറച്ചിയും തിന്നും, കഴുകന്റെ ഇറച്ചി ആരും തിന്നാനോ, തൊടാനോ പാടില്ല.ആത്മാര്തതയില്ലാത്ത കപടമായ നാടകങ്ങളാണ് ഓരോ സോളിടാരിട്ടി സമരങ്ങളും..

  മറുപടിഇല്ലാതാക്കൂ
 44. @jefu jailaf

  കേരളത്തിലെ മുസ്ലിംകള്‍ക്ക് ഇത്രയും കാലം ഉണ്ടായ പുരോഗതിക്കു പിന്നില്‍ ആരാണോ അവര്‍ തന്നെ മതി ഇനിയുള്ള കാലവും എന്നാണു എന്റെ പക്ഷം...കേരളീയ മുസ്ലിം സമൂഹം ഇന്ത്യയിലെ മറ്റു ഇതര സംസ്ഥാനങ്ങളിലെ മുസ്ലിംകളെ അപേക്ഷിച്ച് വിദ്യാഭ്യാസ-സാമൂഹ്യ രംഗങ്ങളില്‍ പുരോഗതി കൈവരിച്ചു എന്നും സര്‍ക്കാര്‍ സര്‍വീസില്‍ അവര്‍ക്ക് അരഹമായ പ്രാതിനിധ്യം ലഭിക്കുന്നു എന്നൊക്കെ കണ്ടെത്തിയത് സച്ചാര്‍ കമ്മീഷനാണ്, കേരളത്തിലെ ഈ പുരോഗതിക്കു പിന്നില്‍ മുസ്ലിംകളുടെ രാഷ്ട്രീയമായ പങ്കാളിത്തം തന്നെയാണ്, ജമാഅത്തെ ഇസ്ലാമി കേരളത്തില്‍ വെരോടനമെങ്കില്‍ ഈ രാഷ്ട്രീയ അസ്ഥിത്വം ഇല്ലാതാവണം, അതിനു വേണ്ടി അവര്‍ വോട്ടു ചെയ്യരുതെന്ന് പറഞ്ഞു, അടിയന്തരാവസ്ഥക്ക്‌ ശേഷം മൂല്യം നോക്കി വോട്ടു ചെയ്യാന്‍ പറഞ്ഞു.. എന്നിട്ടും നിവൃത്തിയില്ലാ എന്ന് കണ്ടപ്പോള്‍ പത്രം കൊണ്ട് ബെടക്കക്കാന്‍ നോക്കി .. സംഘടിത മുസ്ലിം സമൂഹത്തിനിടയില്‍ വിള്ളലുകള്‍ സൃഷ്ടിച്ചു അതിലൂടെ നുഴഞ്ഞു കയറാനും ശ്രമം നടത്തി, മുസ്ലിം സമൂഹം ഇത് തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട് . കഴിഞ്ഞ തെരഞ്ഞെടുപ്പു ഫലങ്ങള്‍ ഇതാണ് സൂചിപ്പിക്കുന്നത്...

  മറുപടിഇല്ലാതാക്കൂ
 45. വായിക്കാറുണ്ട്... മൊബൈലില്‍ നിന്നായിരിക്കും മിക്കപ്പോഴും.. അത് കൊണ്ടു കമെന്റ് എഴുതാന്‍ കഴിയാറില്ല..
  ഇനിയും കൂടുതല്‍ എഴുതൂ.. എല്ലാ ആശംസകളും..

  മറുപടിഇല്ലാതാക്കൂ
 46. സോളിടരുട്ടികള്‍ ഇങ്ങനെയ,ആരെ പറ്റിയും അവര്‍ക്ക് എന്തും പറയാം ....പക്ഷെ അവരെ പറ്റി ആരും ഒന്നും പറയരുത് !!!! ഈ പോസ്റ്റും കമന്റ്സും വായിച്ചാല്‍ മനസിലാകുന്നില്ലേ അവരുടെ സ്വഭാവം ....പോസ്റ്റില്‍ പറഞ്ഞത് ഇത്രയും കാലം
  പറഞ്ഞ ദീന്‍ തന്നെ മാറ്റി തങ്ങളുടെ തന്നിഷ്ടത്തിനനുസരിച്ചു പരലോക ഭയമില്ലാതെ ഇസ്ലാമിനെ വിക്രുതമാക്കുന്നതിന്റെ കാര്യം ...പക്ഷെ കമന്റ്സില്‍ അതിനെ കുറിച്ച് ക-മ പറയാതെ വീണ്ടും ഇസ്ലാമിനെ കൊഞ്ഞനം കുത്തുന്നു....താടി ,സംഗീതം,ഓണം എന്നല്ലാം പറഞ്ഞു ...കൂടാതെ വീണ്ടും ഉരുളക്കുപ്പേരി വന്നപ്പോള്‍ ബ്ലോഗ്ഗര്‍ക്ക് വേറെ പണിയില്ലേ എന്ന് !കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍ ...പക്ഷെ ഈ നാട്ടില്‍ കുറെ ഒന്നും പഠിക്കാതെ വാലില്‍ തൂങ്ങി നടക്കുന്ന കുറെ കടലുണ്ടിക്കാരന്‍ പോലെ ഉള്ളവര്‍ ഉള്ളത് കൊണ്ട് ആര്‍ക്കും ജീവിക്കാം...പക്ഷെ പരലോകം അങ്ങനെ അല്ലല്ലോ. ‍

  മറുപടിഇല്ലാതാക്കൂ
 47. കേരള സംസ്ഥാനത്തിന്റെ മൊത്തം ജനസംഖ്യയില്‍ 42 % ത്തോളം വരുന്ന മലബാര്‍ സര്‍വ മേഖലകളിലും വളരെ പിറകിലാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു . തിരു-കൊച്ചിക്കാര്‍ എല്ലാം അടിച്ചെടുത്തെന്നും മലബാറിന് ഒന്നും ഇവിടെ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവര്‍ ചെയ്തില്ല എന്നുമാണ്
  സോളിഡാരിറ്റിക്കാര്‍ പറയുന്നത് എന്നത് പരപ്പനാടന്‍ ശൈലിയിലുള്ള കള്ളം . തിരു-കൊച്ചിയുമായി താരതമ്യം ചെയ്യുമ്പോള്‍ മലബാര്‍ സര്‍വ മേഖലകളിലും പിന്നാക്കമാണ് എന്നത് ആര്‍ക്കും നിഷേധിക്കാന്‍ കഴിയാത്ത വസ്തുതയാണ് . ഈ ഭരണകൂട അവഗണനക്ക് കാരണം ജമാഅതുകാര്‍ ആണെന്നുള്ള
  ഇയാളുടെ കണ്ടുപിടുത്തം അപാരം തന്നെ . പരപ്പനാടന്റെ നാട്ടില്‍ ആവശ്യത്തിനു പ്ലസ്‌ ടു സീറ്റില്ലാത്തതിനാല്‍ നൂറുകണക്കിന് വിദ്യാര്‍ഥികള്‍
  സ്വകാര്യ-സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഠിക്കുന്നതും മതിയായ ആരോഗ്യ-സുരക്ഷ കേന്ദ്രങ്ങളില്ലാത്തതും നിലവിലുള്ള പ്രാഥമിക കേന്ദ്രം
  അസൌകര്യങ്ങളാല്‍ വീര്‍പ്പു മുട്ടുന്നതും തീരദേശവാസികള്‍ക്ക് പ്രാഥമികാവശ്യം പോലും നിര്‍വഹിക്കാന്‍ സൌകര്യം ഇല്ലാത്തതും മത്സ്യ തൊഴിലാളികളുടെ ആവശ്യമായ ഫിഷിംഗ് ഹാര്‍ബര്‍ ഇത് വരെ നടപ്പിലാവത്തതിനുമെല്ലാം (ആവശ്യമുള്ള ഒന്നുണ്ട് , മാഹിപ്പടിയിലെ വിദേശ മദ്യ ഷാപ്പ് -സായാഹ്നങ്ങളിലെ ഇവിടത്തെ ക്യൂ കാണുമ്പോഴൊന്നും ഒരു തൌഹീദ്കാരനും ഒരു പ്രശനവുമില്ല -അത് നമ്മുടെ വിഷയമല്ലല്ലോ ) കാരണം അവിടത്തെ രണ്ടോ മൂന്നോ ജമാഅതുകാരാണെന്ന് പരപ്പനാടന്റെ ബാപ്പ -പാപ്പമാരോടോ എളാപ്പ -മൂത്താപ്പമാരോടോ (പരപ്പനാടന്‍ ശൈലിയില്‍ )അവിടത്തെ ജനങ്ങളോടോ പറഞ്ഞാല്‍ ഇയാള്‍ക്ക് മുഴുത്ത വട്ടാണെന്നേ മറുപടി കിട്ടുകയുള്ളൂ . കേരളത്തിലെ എല്ലാ പ്രദേശത്തെയും ജമാഅത്കാരെകുറിച്ച് പറഞ്ഞാല്‍ ഇതേ തരത്തിലായിരിക്കും മറുപടി . അവര്‍ക്ക്
  അറിയുന്ന ജമാഅത്കാര്‍ വിദ്യാഭ്യാസ പുരോഗതിക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന , സേവന തല്‍പരരായ, സമൂഹത്തിലെ പാവങ്ങളെ സഹായിക്കുന്ന കുറച്ചാളുകളെ
  ആയിരിക്കും .
  കലാലയങ്ങളെ കൊലാലയങ്ങലാക്കിയതും കുട്ടികളെ പഠിക്കാന്‍ സമ്മതിക്കാത്തതും അധ്യാപകനെ ചവിട്ടിക്കൊന്നതും സാക്ഷി പറയുന്നവരുടെ കാലു വെട്ടുമെന്ന് പറഞ്ഞവരും കാസര്‍ക്കോട് ,മാറാട് കമ്മീഷനില്‍ പരാമര്‍ശിക്കപ്പെട്ടവരും നാദാപുരത്തെ സംഘര്‍ഷ മേഖലയാക്കി നിലനിര്‍ത്തുന്നതും നരിക്കാട്ടെരിയില്‍ അഞ്ചു യുവാക്കളെ ബോംബിനു കുരുതിക്കൊടുത്തതും ഖുതുബ നിര്‍വഹിക്കുന്ന പോകുന്ന ഖതീബിനെ പിന്നില്‍ നിന്ന് ചവിട്ടിയതും കോടതിയില്‍ പച്ചക്കള്ളം സ്വന്തം പഴയ സഹപ്രവര്തകര്‍ക്കെതിരെ മൊഴി കൊടുത്തതും ആരൊക്കെയാണെന്ന് പ്രബുദ്ധ കേരളത്തിനു നന്നായി അറിയാം . അതിനു പരപ്പനാടന്റെ സഹായം ആര്‍ക്കും വേണമെന്ന് തോന്നുന്നില്ല .
  പരപ്പനങ്ങാടിയില്‍ കല്ലുപ്പ് നിരോധനത്തിനെതിരെയാണ് സോളിഡാരിറ്റി പ്രതീകാത്മക സമരം നടത്തിയത് . അല്ലാതെ അയൊഡിന്‍ ചേര്‍ത്ത ഉപ്പു നിരോധിക്കാനല്ല . അയോഡിന്റെ ‍ അളവ് കൂടിയാലും രോഗം വരുമെന്ന് ഗംഗാധരന്‍ പറഞ്ഞിരുന്നു . മാത്രമല്ല സോളിഡാരിറ്റിയുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു മുജാഹിദ്കാരനായ ലീഗ് നേതാവും പഞ്ചായത്ത് പ്രസിടന്റുമായ വ്യക്തി( ഇദ്ദേഹം പഞ്ചായത്ത് പ്രസിടന്റായും വൈസ് പ്രസിടെന്റായും ജനങ്ങളെ 'സേവിച്ചി'രുന്നു . കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക്‌ ഇദ്ദേഹത്തിന്റെ 'സേവനം' മതിയായി എന്ന പ്രഖ്യാപനം വന്നപ്പോള്‍ ഇനി ജനങ്ങളെ 'സേവിക്കാന്‍' കഴിയില്ലല്ലോ എന്നോര്‍ത്ത് ബോധക്ഷയം സംഭവിച്ചു ആശുപത്രിയിലേക്ക് കൊണ്ട് പോയി എന്നാണ് കേള്‍വി - ഒരു പഞ്ചായത്ത് അംഗം പോലുമാവാതെ ജനങ്ങളെ സേവിക്കാന്‍ ഞാന്‍ ജമാഅതുകാരനല്ലല്ലോ എന്ന് വിചാരിച്ചിട്ടുണ്ടാവും ) സംസാരിച്ചിരുന്നു , ഇതൊന്നും താങ്കള്‍ കേട്ടിട്ടുണ്ടാവില്ല . കാരണം പ്രദേശത്തെ മുജാഹിദ്കാര്‍ ഡോ . ഗംഗാധരന്റെ ഒറ്റ വാചകം മാത്രമേ നിങ്ങള്ക്ക് പറഞ്ഞു തന്നിട്ടുണ്ടാവുകയുള്ളൂ .
  പിന്നെ മാധ്യമം പത്രം വഴിത്തിരിവ് പത്രം തന്നെയാണ് . മലയാളത്തിലെ മുഖ്യധാരാ പത്രങ്ങളെ വാര്‍ത്തകള്‍ തമസ്കരിക്കാതെ ,എഴുതാന്‍ പഠിപ്പിച്ച പത്രം . കഴിഞ്ഞ ഇന്ത്യന്‍ റീഡര്ഷിപ്പ് സര്‍വേ പ്രകാരം കേരളത്തില്‍ ഏറ്റവും കൂടുതല്‍ വളര്‍ച്ച നിരക്ക് രേഖപ്പെടുത്തിയതും ഏറ്റവും കൂടുതല്‍ വായനക്കാരുടെ എണ്ണം കൂട്ടിയതും മാധ്യമം തന്നെ . ആദ്യത്തെ പത്തില്‍ സമുദായത്തില്‍ നിന്നുള്ള ഒന്ന് പോലുമില്ല മാധ്യമം ഒഴികെ . അതിനോടുള്ള കെറുവ് ഞങ്ങള്‍ക്ക് മനസ്സിലാക്കാന്‍ പറ്റും .
  മുന്‍ അമീറിനെ അഖിലേന്ത്യാ തലത്തിലേക്ക് തരം താഴ്ത്താന്‍ ലീഗിനെപോലെയുള്ള സംഘടന സംവിധാനം ആണെന്ന് വിചാരിച്ചോ ? അങ്ങിനെ ലീഗ് തരം
  താഴ്ത്തിയ ആള്‍ എതിര്‍ ചേരിയില്‍ നിയമസഭയില്‍ രണ്ടാമത്തെ പ്രാവശ്യവും ഇരിക്കുന്നുണ്ട്‌ . അദ്ദേഹം പുറത്തു പോവുമ്പോള്‍ വിളിച്ചു പറഞ്ഞതൊക്കെ പറയേണ്ട ആവശ്യമില്ലല്ലോ . ജമാഅത് മുന്‍ കേരള അമീര്‍ കോടിക്കണക്കിനു രൂപയുടെ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ട്രസ്റ്റിന്റെ സെക്രടരിയാണ് ഇപ്പോഴും . അദ്ദേഹത്തിലുള്ള വിശ്വാസം തന്നെയാണ് ഈ പദ്ധതി അദ്ദേഹത്തെ എല്പ്പിച്ചതും .

  മറുപടിഇല്ലാതാക്കൂ
 48. ഏതായാലും ബാറ്റന്‍ ഇപ്പോള്‍ ഷാഫിയുടെ കയ്യിലാണ്, ബാക്കി എല്ലാ ജമാതുകാരും ഓടിയൊളിച്ചു എന്ന് തോന്നുന്നു.. പരപ്പനങ്ങാടിയുടെ മാറ്റത്തിന് വേണ്ടിയാണ് ഷാഫി ഓടിയെതിയിരിക്കുന്നത്..പ്ലസ് ടു വിനു വേണ്ടത്രേ സീറ്റില്ലാ, ആരോഗ്യ കേന്ദ്രങ്ങള്‍ ഇല്ല, ഫിഷിംഗ് ഹാര്‍ബര്‍ ഇല്ലാ..അങ്ങനെ പോകുന്നു പരിഭവം, ഇനി കുറച്ചു കാലം ജമാതുകാരനെ ഭരണം എല്പ്പിക്കൂ അവര്‍ ഒക്കെ ശരിയാക്കി തരും എന്ന് കൂടി പറയാമായിരുന്നൂ ... ഇടയ്ക്കു കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മുജാഹിദ് അനുഭാവിയും മുന്‍ ബോര്‍ഡ് പ്രസിടന്റുമായ ഉമ്മര്‍ ഒട്ടുമ്മലിന്റെ തോല്‍വിയെ കണക്കിന് പരിഹസിക്കുകയും ചെയ്യുന്നു..പരപ്പനങ്ങാടിയിലെ ഉപ്പുകുരുക്കല്‍ സമരത്തില്‍ അദ്ദേഹം പ്രസംഗിച്ചിരുന്നു എന്ന് ഷാഫി തന്നെ പറയുന്നു, പിന്നെ ഗംഗാധരന്‍ സാറുടെ പ്രസംഗം ഞാന്‍ ആരോ പറയുന്നത് കേട്ടതനെന്നും തട്ടി വിടുന്നു..ആ പരിപാടി മുഴുനീളെ കേട്ട ഒരാള്‍ കൂടിയാണ് ഞാന്‍...ഗംഗാധരന്‍ പറഞ്ഞത് അങ്ങിനെ തന്നെയാണ്..പിറ്റേന്ന് ചില പത്രങ്ങള്‍ അത് റിപ്പോര്‍ട ചെയ്യുകയും ഉണ്ടായി. മാധ്യമം മാത്രം വായിച്ചാല്‍ ഇതൊന്നും മനസ്സിലാവില്ല മോനെ.. ഉമ്മര്‍ ഒട്ടുമ്മല്‍ തോറ്റതറിഞ്ഞു ബോധം കേട്ടതൊന്നും ഇവിടെ എഴുന്നള്ളിക്കേണ്ട കാര്യമുണ്ടായിരുന്നില്ല (ചിലപ്പോള്‍ തോല്‍പ്പിച്ചത് ഞങ്ങള്‍ ആണെന്ന് എട്ടുകാലി മമ്മൂഞ്ഞ് ചമയാന്‍ വേണ്ടിയായിരിക്കും ) എങ്കിലും, കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പു ഫലം വന്നപ്പോള്‍ കോഴിക്കോട്ടെ ഹിരാ സെന്ററില്‍ ഉണ്ടായ കൂട്ട ബോധാക്ഷയതോളം വരില്ല ഉമ്മര്‍ സാഹിബിന്റെതു.. ഈ പരപ്പനങ്ങാടിയില്‍ തന്നെ ഒരു ഹാജിയാരും, ഒരു മാഷും ഭാര്യയും, ഒരു മുട്ട-ഭൂമി കച്ചവടക്കാരനും ഒക്കെ രണ്ടു കയ്യിലും കൂടി എന്നി തീര്‍ത്തു വാങ്ങി കൂട്ടിയ വോട്ടിന്റെ കണക്കു തന്നെ മതി മസ്ജിദുല്‍ അബ്രാരിന്റെ മുകളില്‍ ഇരുന്നു കൂട്ടക്കരച്ചിലിനു.. അന്ന് ബോധം കേട്ട ഓരോരുത്തരും പൊന്തി വരുന്നേയുള്ളൂ ഷാഫി..

  പിന്നെ കുതുഭ നിര്‍വ്വഹിക്കാന്‍ പോകുമ്പോള്‍ പിറകില്‍ നിന്നും ചവിട്ടി എന്നും കോടതിയില്‍ കള്ളാ മൊഴി കൊടുത്തു എന്നും ഒക്കെ എഴുതി വിടുന്നു ഷാഫി, ഏറണാകുളം മദീന മസ്ജിദില്‍ സോളിടാരിട്ടിക്കാര്‍ ചവിട്ടി നിലത്തേക്ക് വലിച്ചിട്ട ഖതീബിന്റെ കാര്യമാവും , അതല്ലെങ്കില്‍ മംപാട്ടെ സുന്നി പള്ളിയില്‍ ജമാതുകാര്‍ കയ്യേറിയ കാര്യമാവും എന്ന് കരുതുന്നു, പിന്നെ കള്ളമൊഴി അതിനു ഹിരാ സെന്റരിലേക്ക് വിളിച്ചു ടി ആരിഫലി സാഹിബിനോട് ചോദിച്ചാല്‍ അറിയാം ആരാണ് കോടതിയില്‍ കള്ളമൊഴി കൊടുത്തതെന്ന്.. ഐ പി എച്ചിന്റെ തീവ്രവാദത്തിനു ഹേതുവാകുന്ന ഒരു പുസ്തകവുമായി ബന്ധപ്പെട്ടു കോടതിയില്‍ കള്ളത്തരം പറഞ്ഞു തടി സലാമത് ആക്കിയവരാണ് നട്ടുച്ചയ്ക്ക് ചൂടും കത്തിച്ചു വന്നു രാത്രിയാക്കാന്‍ നോക്കുന്നത്...

  പിന്നെ കുറെ മാറാടും, കാസര്‍ഗോടും, നാദാപുരവും ഒക്കെ പുട്ടിനു തേങ്ങ എന്നാ പോലെ മേമ്പൊടി ചേര്‍ക്കുന്നു ഷാഫി.. ഷാഫി ഇതെഴുതി പിടിപ്പിക്കുംപ്പോളും പല ജമാഅത് ശൂറാ അംഗങ്ങളും ഊറിചിരിക്കുന്നുണ്ടാവും, അബ്ദുല്‍ നാസര്‍ മഅദനി ഐ എസ് എസുമായി വന്നു തീപ്പൊരി ചിന്തുംപോള്‍ മാധ്യമത്തില്‍ ലേഖനം എഴുതി മൂചിമ്മേല്‍ കയറ്റിയ എ ആരും, കൂട്ടിലും ഒക്കെ ഇപ്പോളും ജീവിചിരിപ്പുണ്ടല്ലോ..അല്ലെ.. ആര്‍ എസ് എസിനെ എതിര്‍ക്കുന്ന കാര്യത്തില്‍ ഐ എസ് എസിന് പോലും തീവ്രത പോരാ എന്നും, ഒരു കാലു പോയാലും, ആയിരം കാലുകള്‍ കൂടെയില്ലേ മഅദനീ എന്നൊക്കെ എഴുതിയവര്‍ ഇപ്പോള്‍ സമാധാനത്തിന്റെ വെള്ളരി പ്രാവുകലായി രംഗത്ത്‌ വരുന്നത് വിരോധാഭാസം തന്നെ..ജമാഅത്തെ ഇസ്ലാമി എവിടെയും കലാപം ഉണ്ടാക്കണം എന്നില്ല, കലാപകാരികള്‍ക്ക് എപ്പൊഴും ഉപകരിക്കുന്ന എല്ലാ വെടിമരുന്നുകളും ഇറങ്ങുന്നത് അവിടെ നിന്നാണ്, അത് കൊണ്ടാണ് നിങ്ങള്‍ പിന്തുണച്ചു വിജയിച്ചു അധികാരത്തില്‍ വന്ന വി എസിന്റെ പോലീസ് ഹിരാ സെന്ററിന്റെ മുകളില്‍ വന്നു റെയിഡ് നടത്തിയത്...

  പരപ്പനങ്ങാടിയിലെ മാഹിപ്പടിയില്‍ വിദേശ മദ്യശാപ്പിനെതിരെ ഒന്നും ചെയ്യാതെ വെറും തൌഹീദ് പറഞ്ഞു നടക്കുകയാണ് എന്നും പരിഹസിക്കുന്നു,, പരപ്പനങ്ങാടിയിലെ മദ്യ നിരോധന സമിതിയുമായി സോളിടാരിട്ടിക്കാര്‍ ജനിക്കും മുമ്പേ ബന്ധം ഉള്ളവരാണ് ഈ പ്രദേശത്തെ മുജാഹിദുകള്‍.. അവര്‍ എന്നും ഇത്തരം സാമൂഹ്യ മുന്നേറ്റങ്ങളില്‍ പങ്കാളികള്‍ ആയിട്ടുണ്ട്‌..അന്നൊക്കെ പരപ്പനങ്ങാടിയിലെ ജമാഅത്ത് നേതാക്കളുടെ മക്കള്‍ പോലും വെള്ളം അടിച്ചു കൂത്താടി നടക്കുമ്പോളും ഈ ലേഖകന്‍ അടക്കം മദ്യനിരോധന സമിതിയുടെ മുമ്പിലുണ്ടായിരുന്നു , എന്നിട്ടും അമ്പ്‌ എയ്യുന്നത് ആര്‍ക്കു വേണ്ടിയാണ് സഹോദരാ...നിങ്ങള്‍ ഏത് പ്രദേശത്തെയും സാമൂഹ്യ മുന്നേറ്റങ്ങളില്‍ നുഴഞ്ഞു കയറി പത്രതാളുകളില്‍ ഇടം ലഭിക്കാന്‍ വേണ്ടി കളിക്കുന്ന നാടകങ്ങള്‍ എല്ലാവര്ക്കും അറിയാം..(വോട്ടണല്ലോ ലക്‌ഷ്യം) , അത് പോലെ ഒരു നാടകം കളിക്കാന്‍ തല്‍കാലം മുജാഹിദുകളില്ല..

  മറുപടിഇല്ലാതാക്കൂ
 49. മാധ്യമത്തിന്റെ മഹിമ കുറെ ഓതി കണ്ടു..മലയാളത്തിലെ മുഖ്യധാരാ പത്രങ്ങളെ വാര്‍ത്തകള്‍ തമസ്കരിക്കാതെ ,എഴുതാന്‍ പഠിപ്പിച്ച പത്രം എന്നതിന് പകരം കുറെ ഇക്കിളി വാര്‍ത്തകള്‍ പൊടിപ്പും തൊങ്ങലും വെച്ച് എഴുതാന്‍ പഠിപ്പിച്ച പത്രം എന്ന് പറയലാവും ഭംഗി... ഇസ്ലാമിക പത്രം എന്ന പേരില്‍ നടത്തുന്ന കവാത് കാണാന്‍ പഴയ താളുകള്‍ ഒന്ന് മറിച്ചു നോക്കിയാല്‍ മതിയായിരുന്നു. അര്‍ദ്ധനഗ്നകളുടെ മേനിയഴക് പ്രസിദ്ധീകരിച്ചു പരസ്യപ്പണം വാങ്ങുന്നതില്‍ നാടന്‍ മാധ്യമവും, ഗള്‍ഫ് മാധ്യമവും മത്സരിക്കുകയാണ്. ഗള്‍ഫ് മാധ്യമത്തില്‍ കോള-പെപ്സി പരസ്യങ്ങള്‍ വരെ വരുന്നു.. ഇതൊക്കെ മറച്ചു വെക്കാന്‍ പ്ലാച്ചിമടയിലേക്ക് മാര്‍ച്ചും..ഷെയര്‍ പിരിച്ചു തുടങ്ങിയ വമ്പന്‍ വ്യവസായങ്ങള്‍ കുത്ത് പാളഎടുത്തു ഉടമ ജമാഅത് നേതാവിന് കുറിപ്പ് എഴുതി വെച്ച് ആത്മഹത്യ ചെയ്തതും, മകന്റെ സ്ഥാപനം കോടിക്കണക്കിനു രൂപയുടെ വെട്ടിപ്പ് നടത്തിയതിനു അമീറിനെ ഡല്‍ഹിയിലേക്കു കെട്ടു കെട്ടിച്ചതും, പരിസ്ഥിതിയുടെ പേര് പറഞ്ഞു വയല്‍ നികത്തലിനെതിരെ സമരം ചെയ്യുമ്പോള്‍ തന്നെ പാര്‍ടി ആസ്ഥാനമായ ഹിരാ സെന്ററും, ശാന്തപുറത്തെ പാര്‍ടി സ്ഥാപനവും, താനൂരില്‍ മൂലക്കല്‍ ജമാഅത് പള്ളിയും ഒക്കെ സ്ഥാപിച്ചത് വയല്‍ നികത്തിയാണ് എന്ന കാര്യവും വഴിത്തിരിവില്‍ നമ്മള്‍ ആരെങ്കിലും വായിച്ചോ ..ഇല്ലെന്നു മാത്രമല്ല സമുദായത്തിലെ മുഖ്യധാരാ സംഘടനകളുടെ ചെറിയ തെറ്റുകള്‍ പോലും പെരുപ്പിച്ചു കാട്ടി മുതലെടുക്കുകയായിരുന്നു ശാഫീ മാധ്യമം..ഇസ്ലാം സമഗ്രം, സമ്പൂര്‍ണ്ണം എന്ന് പറഞ്ഞാല്‍ മാത്രം പോരാ, അത് പത്ര പ്രവര്‍ത്തനത്തിലും ബാധകമാക്കണ്ടേ...പ്രവാചകന്‍ പറഞ്ഞു "നിങ്ങള്‍ ഒരാളെ കുറിച്ച് അയാള്‍ക്ക്‌ ഇഷ്ടമില്ലാത്തതിനെ കുറിച്ച് മറ്റൊരാളോട് പറയുന്നതാണ് പരദൂഷണം" അപ്പോള്‍ സഹാബികള്‍ ചോദിച്ചു 'പ്രവാചകരെ ഉണ്ടായ കാര്യങ്ങള്‍ പറയുന്നതില്‍ തെറ്റുണ്ടോ?' പ്രവാചകന്റെ മറുപടി ഇങ്ങനെയായിരുന്നു ' ഉള്ളത് പറയുന്നത് തന്നെയാണ് പരദൂഷണം, ഇല്ലാത്തത് പറഞ്ഞാല്‍ അത് കളവും' .. ഇസ്ലാമിക പത്രം എന്ന ധര്‍മ്മം പാലിക്കാതെ കുറെ വായനക്കാരെ കൊണ്ട് എന്ത് കാര്യം... ചിന്തിക്കുക

  മറുപടിഇല്ലാതാക്കൂ
 50. സി പി സൈതലവിയുടെ ' വിശുദ്ധ നെയ്യില്‍ ' നിന്ന് എടുത്ത ഓരോന്നും ഇവിടെ ചര്ദ്ധിക്കുമ്പോള്‍ ജമാഅത്കാര് മറുപടിയില്ലാതെ ഓടിയൊളിച്ചു എന്ന് വിചാരിച്ചോ ? ഈ ആരോപണങ്ങള്‍ക്ക് ജമാഅത് അന്ന് തന്നെ അതിന്റെ പ്രസിദ്ധീകരണങ്ങളിലൂടെ മറുപടി കൊടുത്തിട്ടുണ്ട്‌ . ബൂലോകത്ത് തന്നെ ഈ വിഷയങ്ങളുമായി ബന്ധപ്പെട്ടു ധാരാളം ചര്‍ച്ചകള്‍ നടന്നതും മറുപടി നല്‍കിയതുമാണ് . ഇനിയും ഈ വിഷയങ്ങളുമായി ബന്ധപ്പെട്ടു ജമാഅത് പ്രവര്‍ത്തകര്‍ക്ക് സമയം പാഴാക്കാന്‍ കഴിയില്ല എന്നത് കൊണ്ടാവും ചര്‍ച്ചയില്‍ നിന്നും വിട്ടു നില്‍ക്കുന്നത് . എന്നാല്‍ മലബാര്‍ വികസനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കാണ് ഈ പോസ്റ്റ്‌ എങ്കില്‍ എല്ലാ ജമാഅതുകാരും ആരോഗ്യകരമായി ഇതില്‍ പങ്കെടുത്തേനെ. 'വിശുദ്ധ നെയ്യി'ല്‍ വന്ന ഒരു വാര്‍ത്തയുടെ നിജസ്ഥിതി അറിയാന്‍ കേരളത്തിലെത്തിയ ഖത്തറിലെ പ്രതിനിധി സംഘത്തിനു ലേഖകനെ നേരിട്ട് കാണണമെന്ന് പറഞ്ഞപ്പോള്‍ ഇയാള്‍ ഇതു മാളത്തിലാണ് ഓടിയൊളിച്ചതെന്നു അയാള്‍ക്കെ അറിയൂ .

  മറുപടിഇല്ലാതാക്കൂ
 51. മലബാറിലെ പിന്നാക്കാവസ്ഥയ്ക്ക് കാരണം ജമാഅത്കാരണെന്ന നിങ്ങളുടെ വാദത്തിന്റെ പൊള്ളത്തരം തുറന്നു കാണിക്കാന്‍ വേണ്ടി മാത്രമാണ് പരപ്പനങ്ങാടിയുടെ അവസ്ഥ വിവരിച്ചത് . ഞാന്‍ വിവരിച്ചതിനെക്കാളും ശോചനീയമാണ് അവിടത്തെ അവസ്ഥ . ഉമ്മര്‍ ഒട്ടുമ്മലിനെ കുറിച്ച് പറഞ്ഞത് വേണ്ടായിരുന്നു എന്ന് നിങ്ങള്‍ പരിതപിക്കുന്നു . കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പു ഫലം വന്നപ്പോള്‍ ജമാഅതുകാരെല്ലാം ബോധംകെട്ടു വീണതായി നിങ്ങള്‍ പോസ്റ്റില്‍ പരിഹസിച്ചത്‌ മറന്നോ ? ജമാഅതുകാരുടെ ശക്തിയെക്കുറിച്ചും സ്വാധീനത്തെക്കുറിച്ചും മറ്റാരേക്കാളും ജമാഅതിനു തന്നെ നല്ല ബോധ്യമുണ്ട് . മൌലവിമാരുടെയും(ജമാഅതുകാര്‍ പഞ്ചായത്തിലെതിയാല്‍ നിങ്ങളുടെ മാല മൌലൂദും,കുത്ത്-റാതീബും നേര്‍ച്ചയും നിരോധിക്കുമെന്നാണ് സുല്ലമികളും മൌലവിമാരും സുന്നി വീടുകളില്‍ കയറിയിറങ്ങി പ്രചരണം നടത്തിയതും ലഘുലേഖകള്‍ ഇറക്കിയതും -ഇസ്ലാമില്‍ രാഷ്ട്രീയമില്ല എന്ന് പറഞ്ഞ ഇവരെ തെരഞ്ഞെടുപ്പു പ്രചാരണ രംഗത്തിറക്കാന്‍ കഴിഞ്ഞത് തന്നെ ജമാഅതിന്റെ ഏറ്റവും വലിയ വിജയം ) മുല്ലമാരുടെയും മാഫിയ രാഷ്ട്രീയക്കാരുടെയും
  കുപ്രചാരണങ്ങളെ അതിജീവിച്ചു കന്നി പോരാട്ടത്തില്‍ തന്നെ ഒന്നേ മുക്കാല്‍ ലക്ഷം വോട്ടു നേടാന്‍ കഴിഞ്ഞത് തന്നെ ജമാഅതിന്റെ കണക്കില്‍ നേട്ടം ആണ് . അത് കൊണ്ട് ബോധം പോവേണ്ട ഗതികെടിലേക്ക് വന്നിട്ടുമില്ല . പിന്നെ ജനാബ് ഉമ്മര്‍ സാഹിബിന്റെ ബോധക്ഷയം ആ കുടുംബവുമായി
  അടുത്ത ബന്ധമുള്ള എനിക്ക് നേരിട്ട് അറിയാവുന്നതുമാണ് . അത് ഇവിടെ പറയിച്ചതും നിങ്ങള്‍ ആണ് . ജമാഅത്തിന്റെ നിങ്ങള്‍ പറയുന്ന ചെറിയ വിജയം പോലും കോഴിക്കോട് വേളം പഞ്ചായത്തിലെ ശാന്തി നഗറിലെ ലീഗുകാര്‍ക്ക് ഇപ്പോഴും ഉള്‍കൊള്ളാന്‍ കഴിഞ്ഞിട്ടില്ല .പഞ്ചായത്ത് മെമ്പറായി തെരഞ്ഞെടുക്കപ്പെട്ട ജമാതുകാരന്റെ വീടിനു നേരെ പെട്രോള്‍ ബോംബു എറിഞ്ഞ വാര്‍ത്ത‍ ടി വി ചാനലുകളില്‍ ഫ്ലാഷ് മിന്നിയത് ഇയാള്‍ കണ്ടിട്ടാവോ ആവോ? കാര്‍ഷിക വിളകള്‍ നശിപ്പിച്ചും മഹല്ല് ഖാദിയെ ഖുതുബ നിര്‍വഹിക്കാന്‍ അനുവദിക്കാതെയും ലീഗ് ഫാസിസം അവിടെ തുടരുകയാണ് .
  സോളിഡാരിറ്റി ഉപ്പു കുറുക്കല്‍ സമരം നടത്തിയതു കല്ലുപ്പ് നിരോധത്തിനെതിരെയും അയഡിന്‍ ചേര്‍ത്ത ഉപ്പിന്റെ പേറ്റന്റ് ഒരു കുത്തകയ്ക് തീറെഴുതി കൊടുത്തതിനും എതിരെയാണ് . അവിടെ പ്രസംഗിച്ച എല്ലാവരും അതിനെ അനുകൂലിച്ചു സംസാരിച്ചിട്ടും വ്യത്യസ്തമായ അഭിപ്രായം രേഖപ്പെടുത്തിയ ഡോ . ഗംഗാധരന്റെ വാദം മാത്രം താങ്കള്‍ പ്രാദേശിക റിപ്പോര്ടറായ പത്രങ്ങളില്‍ (ഒരേ സമയം മംഗളത്തിലും ചന്ദ്രികയിലും വര്‍ത്തമാനത്തിലും ആവാമല്ലോ ) വന്നതില്‍ അത്ഭുതപ്പെടാനില്ല .

  മറുപടിഇല്ലാതാക്കൂ
 52. തിരൂര്‍ ബസ്സ്റ്റാന്‍ഡിലെ മസ്ജിദു തൌഹീദില്‍ ഖുതുബ നിര്‍വഹിക്കാന്‍ പോവുന്ന ഖതീബിനെ പിറകില്‍ ചവിട്ടി താഴെയിട്ട വിവരമൊന്നും
  അങ്ങ് എറണാകുളത്തെ മദീന മസ്ജിദിലേക്ക് ഭൂത കണ്ണാടി പിടിച്ചു നോക്കി നിന്നത് കൊണ്ട് കാണാത്തതായിരിക്കും. പിളര്‍പ്പിനു ശേഷം
  നിസ്കാരം പോലും നടക്കാതെ പൂട്ടിയിടെണ്ടി വന്ന പള്ളികള്‍ക്ക് കണക്കുണ്ടോ ? അതൊന്നും ആര്‍ക്കും വിവരിച്ചു കൊടുക്കേണ്ട എന്ന് തോന്നുന്നു .
  പിന്നെ മദീന മസ്ജിദിന്റെ കാര്യം , ജമാഅത് ഏറണാകുളം ജില്ല കമ്മിറ്റിയില്‍ ഉണ്ടായിരുന്ന പി .കെ ഹാഷിം ഹാജി സംഘടനയില്‍ നിന്ന് പുറത്താക്കിയപ്പോള്‍ വൈരാഗ്യം തീര്‍ക്കുന്നതിനു വേണ്ടി, പള്ളിയുടെ മുതവല്ലിയായ അദ്ദേഹം കുറച്ചു ആള്കുകളെയും കൂട്ടി അന്ന് വരെ ഖുതുബ നിര്‍വഹിച്ചു കൊണ്ടിരുന്ന ബഷീര്‍ മുഹ്യിദ്ധീനെ പുതിയ ഖതീബിനെ കൊണ്ട് വന്നു മനപ്പൂര്‍വം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു . മുന്‍കൂട്ടി അറിയിച്ച പത്രക്കാരും അവിടെ എത്തി റിപ്പോര്‍ട്ട്‌ ചെയ്യുന്നു, ഇതാണ് സംഭവം. ജമാഅത് നിയത്രിക്കുന്ന കേരള മസ്ജിദില്‍ കൌണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്ത ആ പള്ളി നടത്തി കൊണ്ട് പോവുന്ന ട്രസ്റ്റില്‍ ഭൂരിപക്ഷം ഉണ്ടായിട്ടും കോടതി വിധി പോലും കാത്തു നില്‍ക്കാതെ ഒഴിഞ്ഞു കൊടുക്കുക്കയാണ് ഉണ്ടായത് . ഇത് കോടതിയില്‍ തീര്പ്പിലെത്താതെ , വിധി കാത്തു കിടക്കുന്ന ഒരു പാട് സംഘടനകള്‍ക്ക് മാതൃകയാണ് . സ്വന്തം പിതാവിന്റെ പ്രവൃത്തികളെ അംഗീകരിക്കാതെ പി കെ ഹാഷിം ഹാജിയുടെ മകന്‍ ഇപ്പോഴും സോളിഡാരിറ്റി സജീവ പ്രവര്‍ത്തകനുമാണ് കഴിഞ്ഞ ടെമിലെ ജില്ല സെക്രടരിയുമായിരുന്നു . പിന്നെ മംപാട്ടെ സുന്നിപ്പള്ളി .ആ വിഷയത്തെക്കുറിച്ച് എന്റെ മുജാഹിദ് സുഹൃത്തുക്കള്‍ പോലും എന്നോട് പറഞ്ഞിട്ടില്ല . അറിയാത്ത കാര്യങ്ങളെ കുറിച്ച് ന്യായീകരിക്കാന്‍ ഞാന്‍ ലീഗുകാരനും മുജാഹിദ്കാരനുമൊന്നും അല്ലല്ലോ .പള്ളികള്‍ മറ്റുള്ളവരുമായി സഹകരിചു കൊണ്ട് പോവുന്നതില്‍ ജമാഅത് സ്വീകരിക്കുന്ന വിശാലത എത്രതോളമെന്നു അറിയാന്‍ താനൂര്‍ ബസ്സ്റ്റാന്റ് മസ്ജിദിനെ കുറിച്ച് അവിടത്തെ പരിസരവാസികളായ സുന്നികളോട് ചോദിച്ചാല്‍ മതി (മുജാഹിദ് കളോട് ചോദിക്കരുതേ )

  മറുപടിഇല്ലാതാക്കൂ
 53. മുജാഹിദ് പിളര്‍പ്പിനു ശേഷമുള്ള കോടതിയിലെ ഒരു കേസ് മുജാഹിദ് നേതാക്കളായ എ പി അബ്ദുല്‍ഖാദര്‍ മൌലവിയെയും മറ്റും ഹുസൈന്‍ മടവൂരും സംഘവും മുജാഹിദ് സെന്റര്‍ ആക്രമിച്ചു വിധിക്കാന്‍ ശ്രമിച്ചു എന്നാണ് . ഇതിനെക്കുറിച്ചുള്ള ഹുസൈന്‍ മടവൂരിന്റെ മറുപടി സംഭവ ദിവസം അദ്ദേഹം കോഴിക്കെട്ടെ ഉണ്ടായിരുന്നില്ല എന്നാണ് . ഏതായാലും ഒരു വിഭാഗം മുജാഹിദ് നേതാക്കള്‍ പച്ചക്കള്ളം പറയുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. ഐ പി എച്ച് പ്രസിദ്ധീകരിച്ച ഏതു പുസ്തകമാണ് ഇന്ത്യയില്‍ നിരോധിചിട്ടുള്ളത് ? ഒരു പുസ്തകം എന്തെങ്കിലും പ്രശ്നങ്ങള്‍ക്ക് ഹേതു ആകുന്നുവെങ്കില്‍ അത് പ്രസിദ്ധീകരിച്ചവരോട് സമ്മതം ചോദിച്ചിട്ടാണോ നിരോധിക്കുക ? അവര്‍ പറയുന്ന കളവു കേട്ടു വിധി പറയാന്‍ മാത്രം തരം താഴ്ന്നതാണോ ഇന്ത്യന്‍ നീതിന്യായവ്യവസ്ഥ ?

  മറുപടിഇല്ലാതാക്കൂ
 54. പിന്നെ കാസര്‍കോടും മാറാടുംനാദാപുരവും നരിക്കാട്ടേരിയും നിങ്ങള്ക്ക് പുട്ടിനു തേങ്ങയിടുന്ന പോലെ നിസ്സാരമാണ് എന്നത് എല്ലാവര്ക്കുംഅറിയുന്ന കാര്യം . എ ആറിന്റെയും കൂട്ടിലിന്റെയും ലേഖനങ്ങള്‍ മുഴുവന്‍ വായിക്കാതെ ഉദ്ധരണികള്‍ മാത്രം സന്ദര്‍ഭത്തില്‍ നിന്ന് എടുത്തു ആഘോഷിക്കുമ്പോള്‍ ലീഗിന്റെയും മുജാഹിദ് നേതാക്കളുടെയും പഴയ ലേഖനങ്ങളും മറ്റും പൊടി തട്ടി എടുക്കുമ്പോള്‍ ഇതിനെക്കാള്‍ വലുത് കിട്ടും . വിഭജനത്തിന്റെ മുമ്പുണ്ടായിരുന്ന ലീഗിന്റെ ബാക്കി തന്നെ ഇപ്പോഴത്തേത് എന്നുള്ള ലീഗിന്റെ പഴയ കാല ചരിത്രകാരന്മാരുടെ കുറിപ്പുകളും ജിന്ന സാഹിബിന്റെ പിന്നില്‍ അണിനിരക്കാന്‍ ആഹ്വാനം ചെയ്ത പ്രമേയങ്ങളും അദ്ദേഹത്തിന്റെ ദീര്‍ഘായുസ്സ് വേണ്ടി പ്രാര്‍ത്ഥിച്ച യോഗ വിവരങ്ങളടങ്ങിയ മുജാഹിദ് പണ്ഡിത സംഘടനയുടെ മുഖപത്രമായ 'അല്‍ മുര്ഷിദിന്റെ' അന്നത്തെ ലക്കങ്ങളുടെ കോപ്പി പഴയ കാല മുജാഹിദ്കാരുടെ കയ്യില്‍ കാണും . എന്നാല്‍ ജമാഅത്തെ ഇസ്ലാമി പറയുന്നു ധൈര്യപൂര്‍വ്വം പറയുന്നു ഞങ്ങള്‍ വിഭജനത്തിനു മുമ്പുള്ള ജമാഅത്തിന്റെ ബാക്കി തന്നെയാണ് . വിഭജനത്തിനു എതിര്‍ത്ത ചരിത്രമാണ് ജമാഅതിനുള്ളത് . അന്ന് നിങ്ങളുടെ മുന്‍ഗാമികള്‍ ഇന്ത്യ വിഭജിച്ചു കുട്ടിചോറാക്കാന്‍ നടക്കുകയായിരുന്നു. അതിന്റെ വില തന്നെയാണ് മലബാറിലെയും ഉത്തരേന്ത്യയിലെയും മുസ്ലിംകള്‍
  അനുഭവിക്കുന്നതും .
  ഹിറ സെന്ററില്‍ റെയ്ഡു നടത്തിയപ്പോള്‍ കിട്ടിയ രേഖയില്‍ നിന്നാവും മുനീര്‍ -മുജാഹിദ് -ഖാദിയാനി കോക്കസ് ഹൈക്കോടതിയില്‍ ജമാഅതിനെ നിരോധിക്കാന്‍ നല്‍കിയ ഹരജിയില്‍
  വി എസ് സര്‍ക്കാര്‍ ജമാഅതിനു അനുകൂലമായി സത്യവാങ്ങ്മൂലം നല്‍കിയത് .
  പരപ്പനങ്ങാടിയിലെ മുജാഹിദ്കാരും (അവര്‍ മുജാഹിദ് പ്രവര്‍ത്തകര്‍ ആണെന്ന് എനിക്ക് അഭിപ്രായമില്ല , മുജാഹിദ് കുടുംബത്തിലെ അംഗങ്ങളായത് കൊണ്ടോ ,അവരുടെ മക്കളായതു കൊണ്ടോ അവര്‍ സ്വയം പരിചയപ്പെടുത്തുന്നത് അങ്ങിനെയാണ് ) ലീഗുകാരും കുടി നിര്‍ത്തിയെങ്കില്‍ എപ്പഴോ മാഹിപ്പടിയിലെ ബീവറേജ് ഔട്ട്‌ലെറ്റ്‌ പൂട്ടിപ്പോവുമായിരുന്നു ! പിന്നെ ഒരു ജമാഅത് ,സോളിഡാരിറ്റി , എസ് ഐ ഓ പ്രവര്‍ത്തകനും മദ്യപിക്കില്ല , അങ്ങിനെയുള്ളവരെ ജമാഅതിനു ആവശ്യവുമില്ല . അങ്ങിനെ ആരെങ്കിലും നിങ്ങളുടെ അറിവില്‍ ഉണ്ടെങ്കില്‍ ജമാഅത് നേതാക്കളെ ദയവു ചെയ്തു അറിയിക്കണം . (തുടരും )

  മറുപടിഇല്ലാതാക്കൂ
 55. മാധ്യമത്തിൻറെ പ്രസക്തിയെ കുറിച്ച് മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ സഹപത്രാധിപർ കമൽറാം സജീവ് എഴുതുന്നു.

  “ 'മാധ്യമം' പോലൊരു പത്രം കേരളത്തിൽ ചരിത്രപരമായ അനിവാര്യതയായിരുന്നു. ആഗോളതലത്തിൽ തന്നെ ചർച്ചയുടെ മർമസ്ഥാനത്തേക്ക് കയറാൻ തുടങ്ങിയ ഇസ്ലാമികരാഷ്ട്രീയത്തെ നേരിട്ട് അവതരിപ്പിക്കാനെത്തിയ 'മാധ്യമ'ത്തിന് അതേസമയത്ത് ആവേശത്തോടെ ചർച്ച ചെയ്യപ്പെട്ട ഇതര ചിന്താ പദ്ധതികളെയും കണ്ടില്ലെന്ന് നടിക്കാൻ കഴിയുമായിരുന്നില്ല. വർഗരാഷ്ട്രീയം മാത്രമാണ് പുരോഗമനപരം എന്ന സൈദ്ധാന്തികബാധ്യതയിൽ ഇടതുപക്ഷം അവഗണിച്ച പ്രാന്തവൽകൃതരുടെയും ദുർബലവിഭാഗങ്ങളുടെയും പ്രശ്നങ്ങൾ അവതരിപ്പിക്കാനുള്ള വിശാലമായ പ്ലാറ്റ്ഫോം 'മാധ്യമ'മാണ് മുഖ്യധാരയിൽ സൃഷ്ടിച്ചത്. തീവ്രമായ സബാൾട്ടൺ യുക്തിക്ക് കേരളത്തിലെ മീഡിയയിൽ ഇടം കിട്ടുന്നത് 'മാധ്യമ'ത്തിലൂടെയാണെന്ന് രണ്ട് ദശകം പൂർത്തീകരിക്കുന്ന ആ പത്രത്തിന്റെ ചരിത്രപരമായ സാന്നിധ്യം പരിശോധിച്ചാൽ മനസ്സിലാകും. പ്രചാര വിപ്ലവമല്ല, വാർത്താ ഉള്ളടക്കത്തിന്റെ പുതിയ മേച്ചിൽപുറങ്ങൾ 'മാധ്യമം' ദിനപത്രം അവതരിപ്പിച്ചു. ഒരു വാർത്തയും കണ്ടില്ലെന്ന് നടിക്കാനാകാത്ത സമ്മർദത്തിലേക്ക് ഇതര മുഖ്യധാരാ മാധ്യമങ്ങളെ ഈ മാറ്റം കൊണ്ടുചെന്നെത്തിച്ചു ".(പച്ചക്കുതിര മാസിക ,ജനുവരി 2008 )

  മറുപടിഇല്ലാതാക്കൂ
 56. ജമാഅതുകാര്‍ ഇങ്ങനെയാ,മലയാളം അവര്‍ക്ക് അനുകൂലമായാല്‍ മാത്രമേ അവര്‍ക്ക് തിരിയൂ!!! അല്ലെങ്കില്‍ ഈ പോസ്റ്റ്‌ കൊണ്ട് ബ്ലോഗ്ഗര്‍ ഉദേശി ച്ചത്‌ എന്താണ് എന്നറിയാന്‍ പി എച് ഡി ഒന്നും വേണ്ടല്ലോ? ഇവിടെ മലബാറില്‍ വികസനം അധികമാണ് എന്നൊന്നും ബ്ലോഗ്ഗര്‍ ഉദേശികുന്നില്ലല്ലോ?ഇവിടെ കൃത്യമയി പറഞ്ഞത് ഒരു കാലത്ത് സോളിടരുടികളുടെ പിതാക്കള്‍ മൌദൂധിസം തലയ്ക്കു കയറി "ഇബാദത്ത് =അനുസരണം " എന്ന അനിസ്ലാമിക വാദവുമായി വന്നു അനിസ്ലാമിക ഗവണ്മെന്റ് തഗൂത് ആണ് എന്നും അവരെ അനുസരിക്കല്‍ ഹറാം ആണെന്നും അതിനാല്‍ വോട്ട് ചെയ്യാന്‍ പാടില്ല,കലാലയങ്ങളില്‍ പഠിക്കാന്‍ പാടില്ല എന്നൊക്കെ ആയിരുന്നു(തെളിവ് വേണമെങ്കില്‍ ഷാഫിക്കും കൂട്ടാളികള്‍ക്കും ബന്ധപ്പെടാം ).അന്ന് തന്നെ ഇസ്ലാം അറിയുന്ന പണ്ഡിതന്മാര്‍ നല്ല രീതിയില്‍ ഇവരെ തിരുത്താന്‍ ശ്രമിച്ചു,എന്നാല്‍ അഹങ്കാരവും മൌദൂടിയോടുള്ള അനുരാഗാത്മകമായ ഭ്രമവും ഇവരെ സത്യത്തില്‍ നിന്നും അകറ്റി.
  പിന്നീട് നാം കാണുന്നത് ഓന്തിനെ വെല്ലുന്ന വേഗതയില്‍ ഇവരുടെ നിറം മാറുന്നതാണ്....പക്ഷെ അതെ സമയം ഇവര്‍ അവരുടെ സാഹിത്യങ്ങളില്‍ കൂടി ഇപ്പോഴും അതെല്ലാം പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നു(ഐ പി എച്ചിലൂടെ).
  സുഹൃത്തേ,താങ്കളുടെയും പ്രസ്ഥാനത്തിന്റെയും കളി അല്ലാഹുവിന്റെ ദീന്‍ കൊണ്ടാണ് എന്ന് മനസിലാക്കുക.പരലോകം സത്യമാണ് .
  പിന്നെ,നിലവാരമില്ലാത്ത വ്യക്തിപരമായ പരാമര്‍ശങ്ങള്‍ എന്തിനാണ് ഷാഫി നിങ്ങള്‍ ദീനി പ്രബോടനതിനു ഉപയോഗിക്കുന്നത് ...എനിക്ക് നിങ്ങളുടെ വ്യക്തികളെ കുറിച്ച് അറിയഞ്ഞിട്ടോ ഒന്നുമല്ല ...പക്ഷേ എന്റെ നേതാവ് നബി(സ)യായത്‌ കൊണ്ട് ഞാന്‍ അതിനു മുതിരുന്നില്ല
  കളവു ദയവായി നിര്‍ത്തുക ഷാഫി :നിങ്ങള്ക്ക് നിങ്ങള്‍ പറഞ്ഞതിന് (സുല്ലമിമാരും മdhനിമാരും........)തെളിവ് കൊണ്ടുവരാന്‍ കഴിയുമോ?
  നിങ്ങള്‍ പറയുന്നത് ശരിയാണ് എന്നുറപ്പുണ്ടെങ്കില്‍ പ്രൊഫൈല്‍ ശരിക്കും കാണിക്കുക
  താങ്കള്‍ പ്രമാണത്തിന്റെ അടിസ്ഥാനത്തില്‍ സംസാരിക്കാന്‍ തയ്യാറാണെങ്കില്‍ (അങ്ങനെ ആണെങ്കില്‍ മാത്രം) ബന്ധപ്പെടുക
  അള്ളാഹു അവന്റെ ജന്നതുല്‍ ഫിര്‍ദൌസില്‍ നമ്മെ ഒരുമിച്ചു കൂട്ടുമാരകട്ടെ.

  മറുപടിഇല്ലാതാക്കൂ
 57. ഏതൊരു പ്രസ്ഥാനത്തിനും അവര്‍ പിന്നിട്ട നാള്‍ വഴികള്‍ വളരെ വലുതാണ്‌, അത് ജനസമക്ഷത്തിനു മുമ്പില്‍ അവതരിപ്പിക്കുമ്പോള്‍, ആ പിന്നിട്ട വഴികളെ തള്ളി പ്പരയെണ്ടി വരുന്ന അവസ്ഥ ദയനീയമാണ്, പിന്നെ ചരിത്ര വഴികളെ മാറ്റി ഇന്നെന്ത് പറയണം അത് മാത്രം പറയുക, നാളത്തെ കാര്യം നമുക്ക് നാളെ പറയാം, എന്ന നിലപാട് ദീര്‍ഘ വീക്ഷണം ഇല്ലാത്തതിന്റെ പോരായ്മയാണ്, അത്തരം ദീര്‍ഘ വീക്ഷണത്തിന്റെ അപര്യാപ്തതയാണ് ഇവരില്‍ നാം കണ്ടതും കണ്ടു കൊണ്ടിരിക്കുന്നതും, ...
  അതികാരമോഹം ഇക്കൂട്ടരിലും വന്നു തുടങ്ങിയോ എന്തോ......
  ഏതായാലും പുതിയ പാര്‍ടി വരുമ്പോള്‍ കൊടി പിടിക്കാനും സമരങ്ങള്‍ക്ക് ആവേശം ലഭിക്കാന്‍ വനിതകളെ മുമ്പില്‍ നിര്‍ത്താനും, ഇവര്‍ക്ക് എളുപ്പമായിരിക്കും.....
  അതിന്റെ മുന്നോടി ആയിരുന്നല്ലോ സ്ത്രീ ശാക്തീകാരണം എന്ന പേരില്‍ വനിതാ സമ്മേളനങ്ങളും കംപൈനുകളും നടത്തിയത്, കേരളത്തിലെ പ്രബലമായ ഒരു പാര്‍ടിക്കെതിരെ ഒളിഞ്ഞും മറഞ്ഞും ഒളിയെമ്പുകള്‍ എഴുതി വിട്ടു, വഴിത്തിരിവിലൂടെ പുതിയ വഴിതിരുവുകള്‍ കണ്ടത്താന്‍ ശ്രമിച്ചു , രണ്ടു ലക്ഷം വനിതകള്‍ സമ്മേളനത്തില്‍ പങ്കെടുത്തു എന്നിട്ടെന്തായി ......
  "ആ വനിതാ സമ്മേളനത്തിന് വന്ന പെണ്ണുങ്ങളും, അവരുടെ ഭര്‍ത്താക്കന്മാരും, അവരുടെ മക്കളും അവരുടെ കുടുംബങ്ങളും ഒക്കെ വോട്ടു ചെയ്തിട്ടും ഗ്രാമ ബ്ലോക്ക് ജില്ലാ പഞ്ചായത്തില്‍ ആകെ മൊത്തം ടോട്ടല്‍ ഒന്നര ലക്ഷം വോട്ടേ ഉള്ളൂ എന്ന് മാലോകര്‍ അറിഞ്ഞത് മിച്ചം."
  സ്ത്രീകള്‍ അവരുടെ അവകാശങ്ങള്‍ പറയുന്നതും അവര്‍ക്കെതിരായി വരുന്ന പ്രശ്നങ്ങള്‍ക്കെതിരെ ശബ്ടിക്കെണ്ടതും ആവശ്യം തന്നെ ഇപ്പോഴത്തെ അവസ്ഥയില്‍ സ്ത്രീകളെ സമരങ്ങള്‍ ചെയ്യ്പീക്കെണ്ടാതും കോടി പിടിപ്പിക്കെണ്ടാതുമായ ആവശ്യമില്ല, സംഘടനായുടെ പേരില്‍ അവരെ ബലമായി പുറത്തു കൊണ്ട് വരുന്നതിനു പകരം അവരില്‍ നിന്നുതന്നെ തവക്കുലുമാര്‍ ജനിക്കുകയാണ് വേണ്ടത്, സ്വയം തവക്കുല്‍മരാവണം....
  സംഘടനയുടെ നിര്ബന്ധത്തിനു വഴങ്ങി പ്രവര്‍ത്തിക്കുന്നവര്‍ ആവരുത്,അവര്‍ക്ക് സ്വയം തോന്നണം, അനീതിക്കെതിരെ ഞങ്ങളും പോരടെണ്ടാവരാനന്നു, അങ്ങിനെ വരുന്നവരെ ആരണ്കിലും തടയുകയോ നിരുത്സാഹപ്പെടുത്തുകയോ ചെയ്യില്ല. അല്ലാത്ത കാലത്തോളം പൊതുവേദിയില്‍ പുരുഷന്മാരോടൊപ്പം പ്രത്യക്ഷപ്പെടാന്‍ പ്രേരിപ്പിക്കുന്നതും, തെരുവിലിറക്കി സമരങ്ങളിലും പ്രകടനങ്ങളിലും പങ്കെടുപ്പിക്കുന്നതും വെറും പ്രഹസനം മാത്രമാണ്...... ഇത്തരം പ്രഹനങ്ങലല്ലേ സ്ത്രീ ശാസ്ടീകരണം എന്നപേരില്‍ ഇവര്‍ നടത്തികൊണ്ടിരിക്കുന്നത് അതിന്റെ റിസള്‍ട്ട്‌ ആയിരുന്നല്ലോ നാം കണ്ടത്.
  നല്ല പോസ്റ്റ്‌..അഭിനന്ദനങ്ങള്‍...

  മറുപടിഇല്ലാതാക്കൂ
 58. @shafi

  നിങ്ങള്‍ ഒളിച്ചോടി എന്ന് ഞാന്‍ പറഞ്ഞത് സത്യമാണെന്ന് ബോധ്യപ്പെടാന്‍ ഒന്ന് മുകളിലേക്ക് നോക്കിയാല്‍ മതി.. എന്റെ പോസ്റ്റില്‍ കമന്റിട്ട ജമാതുകാര്‍ക്ക് ഞാന്‍ നല്‍കിയ മറുപടിക്ക് അവരാര്രും പിന്നെ മറുപടി നല്‍കാന്‍ വന്നിട്ടില്ല. ഒരാള്‍ പോയാല്‍ വേറെ ആള്‍ വരും, അയാളും പോയാല്‍ വേറെ ആള്‍, അങ്ങിനെ അവസാനമായി എത്തിയതാണ് ഷാഫി.. ഷാഫി കുറെ നാട്ടുകാര്യങ്ങള്‍ പറഞ്ഞത് കൊണ്ടാണ് എന്റെ മറുപടി കുറച്ചു കൂടി പ്പോയത്.. ഇവിടെ വന്ന പല ജമാതുകാരെയും പോലെ പല വ്യക്തിപരമായ ആക്ഷേപങ്ങളും ഷാഫിയും ഉന്നയിക്കുകയുണ്ടായി...അതിനു മറുപടി പറഞ്ഞപ്പോള്‍ ഞാനും എനിക്ക് അറിയാവുന്ന (വ്യക്തിപരമായ) കുറച്ചു കാര്യങ്ങള്‍ പറഞ്ഞിരുന്നു.. അതിനെയൊക്കെ സി പി സൈതലവിയുടെ ബുക്കില്‍ നിന്നും എടുത്തതായി അക്ഷേപിക്കുകയാണ് ഷാഫി ചെയ്തത്..മൂലക്കലെ ജമാഅത് പള്ളി നില്‍ക്കുന്നതും, കോഴിക്കോട്ടെ ഹിരാ സെന്റര്‍ നില്‍ക്കുന്നതും, ശന്തപുറത്തെ ഇസ്ലാമിയ്യാ കോളേജ് നില്‍ക്കുന്നതും വയല്‍ നികത്തിയാണ് എന്ന് ഞാന്‍ പറഞ്ഞത് സത്യമല്ലേ, സത്യം നിങ്ങള്‍ എന്തിനാ മൂടി വെക്കാന്‍ ശ്രമിക്കുന്നത്.. സി പി സൈതലവിയെ തേടി ഖത്തറില്‍ നിന്നും ആരൊക്കെയോ വന്നു എന്നും സി പി ഒളിച്ചോടി എന്നും ഒക്കെ എഴുതി കണ്ടു.. ഒരു കളവു ഒരായിരം വട്ടം പറഞ്ഞാല്‍ സത്യം ആക്കാന്‍ ആകുമെന്ന് പച്ചക്കള്ളം പറഞ്ഞു തെളിയിക്കുന്നവര്‍ ആണല്ലോ ജമാഅത്കാര്‍. അത് പോലെ കാണുന്നു ഇതിനെയും... ജമാഅതുകാര്‍ പഞ്ചായത്തിലെതിയാല്‍ നിങ്ങളുടെ മാല മൌലൂദും,കുത്ത്-റാതീബും നേര്‍ച്ചയും നിരോധിക്കുമെന്നു സുല്ലമികളും മൌലവിമാരും സുന്നി വീടുകളില്‍ കയറിയിറങ്ങി പ്രചരണം നടത്തി എന്നും ലഘുലേഖകള്‍ ഇറക്കി എന്നും തെളിയിക്കാന്‍ ആണത്തമുള്ള ജമാഅത് സുഹൃത്തുക്കളെ ഞാന്‍ വെല്ലു വിളിക്കുന്നു.

  പിന്നെ ഇസ്ലാമില്‍ രാഷ്ട്രീയമില്ല എന്ന് പറഞ്ഞവരാനത്രേ മുജാഹിദുകള്‍.. അനിസ്ലാമിക ഭരണ കൂടത്തിലെ വായു പോലും മുസല്‍മാനു ഹറാം ,ഇബാദത്ത് എന്ന പദത്തിന് അനുസരണം എന്ന അര്‍ഥം നല്‍കി താഗൂതി ഭരണകൂടത്തെ അനുസരിക്കുന്നത് പോലും ശിര്‍ക്ക് എന്ന് പറഞ്ഞു എല്ലാത്തിനെയും എതിര്‍ത്ത് മാറി നിന്നവരാണ് ജമാതുകാര്‍.. ഇവരാണ് മുജാഹിദുകളെ രാഷ്ട്രീയം പഠിപ്പിക്കുന്നത്‌...സ്വാതന്ത്ര്യ സമരത്തിന്റെ മുന്നണി പോരാളികള്‍ ആയിരുന്ന മുഹമ്മദ്‌ അബ്ദുറഹിമാന്‍ സാഹിബിന്റെയും, മോയിദു മൌലവിയുടെയും, വക്കം മൌലവിയുടെയും കെ എം മൌലവിയുടെയും പിന്മുറക്കാര്‍ ആണ് മുജാഹിദുകള്‍.. സ്വാതന്ത്ര്യ സമരത്തിന്‌ ആയിരം വട്ടം ശാപം എന്ന് പറഞ്ഞു സ്വാതന്ത്ര്യ സമരത്തെയും തള്ളി പറഞ്ഞ മൌദൂദിയുടെ പിന്‍ഗാമികള്‍ ഇപ്പോള്‍ ഇന്ത്യാ വിഭജനവും പറഞ്ഞു കൊഞ്ഞനം കുത്തുന്നത് ആര്‍ക്കു വേണ്ടിയാണ്. ഇന്ത്യ സ്വാതന്ത്ര്യം നേടിയപ്പോള്‍ ലാത്ത പോയി മനാത്ത വന്നു എന്നാണു മൌദൂദി പറഞ്ഞത്.. അതായതു ഒരു വിഗ്രഹം പോയി മറ്റൊരു വിഗ്രഹം വന്നു എന്ന്..

  മറുപടിഇല്ലാതാക്കൂ
 59. @shafi

  ജമാഅത്തെ ഇസ്ലാമിയുടെ രൂപീകരണത്തിന്റെ ഇരുപത്തിയേഴു വര്ഷം പിന്നിടുന്ന വേളയില്‍ ഇറക്കിയ ഗ്രന്ഥത്തില്‍ പോലും ഈ അനിസ്ലാമിക വ്യവസ്ഥിതിയോടുള്ള എതിര്‍പ്പ് കാണാം ''ഒരാള്‍ ദൈവേതര ഭരണ വ്യവസ്ഥിതിക്കു കീഴില്‍ ദൈവേതര വ്യവസ്ഥ നടപ്പാക്കെണ്ടാതിനായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും അസംബ്ലിയില്‍ പോകുകയും ചെയ്യുന്ന പക്ഷം അത് തൌഹീദിനു വിരുദ്ധവും അനനുവദാനീയവുമാണ് ' ഇതേ ഗ്രന്ഥത്തില്‍ തന്നെ ഇങ്ങനെയു പറയുന്നതായി കാണാം ' താഗൂതിന്റെ വിദ്യാഭ്യാസ വ്യവസ്ഥ ഉപയോഗപ്പെടുതലും ദൂശ്യത്തില്‍ നിന്നും മുക്തമല്ല, അതിനു പുറമേ ഈ വ്യവസ്ഥക്ക് കീഴില്‍ പ്രവര്‍ത്തിച്ചു കൊണ്ടിക്കുന്ന രാഷ്ട്രീയ സ്ഥാപനങ്ങളോട് സഹകരിക്കലും, അവയുടെ തെരഞ്ഞെടുപ്പുകളില്‍ പങ്കെടുക്കലും നിഷിദ്ധമാണ്'.. ഇതൊക്കെ എഴുതി പിടിപ്പിച്ചവരാണ് സതീര്ത്യരായ മുജാഹിദ് നേതാകളെ രാഷ്ട്രീയം മാറ്റി നിര്‍ത്തിയവര്‍ എന്ന് പരിഹസിക്കുന്നത്.. മുഹമ്മദ്‌ അബ്ദുറഹിമാന്‍ സാഹിബും, മോയിദു മൌലവിയും, വക്കം മൌലവിയും , കെ എം സീതിസാഹിബും, കെ എം മൌലവിയും ഒക്കെ കാണിച്ചു തന്ന മാതൃക പിന്‍പറ്റി മത രാഷ്ട്രീയ രംഗങ്ങളില്‍ സജീവ സാനിധ്യമായി മുന്നേറിയ ഇസ്ലാഹീ നേതാക്കളെ പ്രബോധനത്തിന്റെ വാര്‍ഷികപ്പതിപ്പ് പോലും പരിചയപ്പെടുതിയിട്ടുണ്ട്..അത് പോലും ഷാഫി വായിച്ചിട്ടില്ല എന്ന് തോന്നുന്നു..

  പള്ളികള്‍ മറ്റുള്ളവരുമായി സഹകരിചു കൊണ്ട് പോവുന്നതില്‍ ജമാഅത് സ്വീകരിക്കുന്ന വിശാലത എത്രതോളമെന്നു അറിയാന്‍ താനൂര്‍ വരെ പോവാന്‍ ഉപദേശവും, മംപാട്ടെ കാര്യം അദ്ദേഹത്തിന് അറിയില്ലത്രെ ...കേരളത്തില്‍ എവിടെയും ഒരു പള്ളി തര്‍ക്കത്തിനും ജമാഅത്കാര്‍ പോയിട്ടില്ല എന്ന് കൂടി എഴുതാമായിരുന്നു.. എന്തിനാണ് ഷാഫി ഇതൊക്കെ... നാളെ പരലോകത്ത് അല്ലാഹുവിന്റെ മുന്നില്‍ ചോദ്യം ചെയ്യപ്പെടും എന്ന ഭയമെങ്കിലും ഉണ്ടായിരുന്നെങ്കില്‍..സംഘടനക്കു വേണ്ടി കളവു എഴുന്നള്ളിക്കുമോ.. ഹാഷിം ഹാജി മുതവല്ലിയായ പള്ളി ഒരു ട്രസ്റിന് കീഴില്‍ ആണെന്നും ആ പള്ളി ജമാഅത് നിയത്രിക്കുന്ന കേരള മസ്ജിദില്‍ കൌണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്താനെന്നും ഷാഫി വാദിക്കുന്നു, അങ്ങിനെയെങ്കില്‍ തിരൂരിലടക്കം മുജാഹിദ് വിഭാഗങ്ങള്‍ സംഘര്‍ഷമുണ്ടായ പള്ളികള്‍ ഒക്കെയും കേരള നദുവതുല്‍ മുജാഹിദീനില്‍ രെജിസ്ടര്‍ ചെയ്തതായിരുന്നല്ലോ.. അവിടെ ഉണ്ടായ സംഘര്‍ഷങ്ങളും നീതിക്കും ന്യായത്തിനും വേണ്ടിയായിരുന്നില്ലേ.. മുജാഹിദ് പ്രസ്ഥാനത്തിലെ പിളര്പ്പുമായി ബന്ധപ്പെട്ടു ഉണ്ടായ ചില സംഭവങ്ങളെയും ഷാഫി ഉധരിക്കുകയുണ്ടായി...മുട്ടനാടുകളെ തമ്മില്‍ ഇടിപ്പിച്ചു ചോര കുടിക്കുന്ന കുറുക്കന് ഇതൊക്കെയാണല്ലോ സന്തോഷം..
  ജെ ഡി ടി യാതീമ്ഖാനയുടെയും ഹസ്സന്‍ ഹാജിയുടെയും ഒക്കെ അഴിമതി കഥകള്‍ക്ക് ഒലക്ക മുക്കി എഴുതിയവരാനിവര്‍,( തിരൂരങ്ങാടിയിലെ പോലെയുള്ള ധര്‍മ്മ സ്ഥാപനങ്ങളില്‍ പോലീസിനു കടന്നു ഞെരങ്ങാന്‍ അവസരം ഒരുക്കി കൊടുത്തതാണ് സമുദായ സേവനം)... സ്വന്തം നേതാക്കളുടെ അഴിമതി ഒരു പെട്ടി കോളം വാര്‍ത്ത പോലും ആക്കാതെ താമസ്കരിക്കുന്നവരും ഇവര്‍ തന്നെ, മലപ്പുറത്തെ ഓര്‍ക്കിഡ് ദുരന്തം ഞാന്‍ സൂചിപ്പിച്ചുവല്ലോ...ആ വ്യവസായിയുടെ ആത്മഹത്യയെ കുറിച്ച് ഒരു അന്വേഷണ പരമ്പര പ്രസിദ്ധീകരിച്ചു കൊണ്ട് ഒരു മാധ്യമ നിഷ്പക്ഷത മാധ്യമം തെളിയിച്ചോ ശാഫീ...

  മറുപടിഇല്ലാതാക്കൂ
 60. @shafi

  പിന്നെ കെ എം മൌലവിയും അല്‍ മുര്ഷിദും ഒക്കെ വിഭജനത്തിനു മുമ്പത്തെ മുസ്ലിം ലീഗില്‍ ചേരാന്‍ ആഹ്വാനം ചെയ്തു എന്നും കണ്ടു... അതെ കുറിച്ച് കൂടുതല്‍ അറിയാന്‍ മാധ്യമം ദിനപത്രത്തില്‍ കഴിഞ്ഞ ദിവസം ഡി ബാബു പോള്‍ എഴുതിയ ലേഖനം ഒന്ന് വായിച്ചാല്‍ മതി...വിഭജനത്തിനു മുമ്പുള്ള ലീഗും, വിഭജനത്തിനു ശേഷം ഉള്ള ലീഗും തമ്മില്‍ ആശയപരമായി തന്നെ വ്യത്യാസമുണ്ട് എന്ന് ബാബു പോള്‍ പറയുന്നുണ്ട്.. ജിന്നയും കൂട്ടരും വേറിട്ട്‌ പോയ ശേഷം ഇന്ത്യയില്‍ അവശേഷിച്ച ഖായിടെ മില്ലതിനെയും കെ എം സീതി സാഹിബിനെയും പോലെയുള്ള ലീഗ് നേതാക്കള്‍ ഒരുമിച്ചു ചേര്‍ന്നാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് ഉണ്ടാക്കിയത് എന്ന് ഇന്നത്തെ മാതൃഭൂമിയില്‍ ഡോ. എം ഗംഗാധരന്‍ എഴുതിയ ലേഖനത്തില്‍ ഉണ്ട് ശാഫീ ഒന്ന് വായിച്ചു നോക്കൂ...ജമാഅത് അന്നും ഇന്നും ഒരേ പോലെ എന്ന വെടിക്കെട്ടും കണ്ടു.. അന്നും ഇന്നും ഒരേ പോലെയെങ്കില്‍ എന്തിനു നിങ്ങള്‍ കുട്ടികളെ സ്കൂളില്‍ പറഞ്ഞയക്കുന്നു..എന്തിനു നിങ്ങള്‍ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നു. എന്തിനു നിങ്ങള്‍ സര്‍ക്കാര്‍ ജോലി സ്വീകരിക്കുന്നു.. ജമാഅത്തെ ഇസ്ലാമി ഇതിനെയൊക്കെ നിഷിദ്ധമാക്കിയ ഉദ്ധരണി ഞാന്‍ മുകളില്‍ കൊടുത്തിരുന്നല്ലോ...
  മുനീര്‍ മുജാഹിദ് ഖാദിയാനീ കോക്കസ് ജമാആതിനു എതിരെ കോടതിയില്‍ കേസ് കൊടുത്തു എന്ന് പച്ച കള്ളം തട്ടി വിടുന്നു.. ടി ആരിഫലി മുമ്പ് ഉന്നയിച്ച ഈ ഉണ്ടയില്ലാ വെടി വീണ്ടും പൊട്ടിക്കുകയാണ് ഷാഫി.. കോടതിയില്‍ വന്ന കേസിന് പിറകിലെ യാതാര്ത്യങ്ങള്‍ എന്താണെന്ന് പച്ചവെള്ളം പോലെ അറിയാവുന്ന ജമാഅത് നേതാക്കള്‍ താല്‍ക്കാലികമായ നില നില്‍പ്പിനു വേണ്ടി ആരോപണം ഉന്നയിച്ചതല്ലാതെ അത് തെളിയിക്കാന്‍ വേണ്ടി കേരള ജമിയ്യത്തുല്‍ ഉലമ ജന. സെക്രടറി എം എം മദനി വെല്ലു വിളിച്ചെങ്കിലും ഒരു ജമാഅത് രുക്നു പോലും മറുപടി കൊടുത്തിട്ടില്ല..

  'മതേതരത്വം, ജനാധിപത്യം, ദേശീയത ഒരു താത്വിക വിശകലനം' എന്ന ഐ പി എച് പുറത്തിറക്കിയ ഗ്രന്ഥവുമായി ബന്ധപ്പെട്ടു ടി ആരിഫലി കോടതിയില്‍ കൊടുത്ത കള്ള മൊഴിയെ കുറിച്ചും ഷാഫിക്കു പുടിപാടില്ല... 'മുസല്മാന്മാരെ സംബന്ധിച്ചിടത്തോളം ഞാനിതാ അവരോടു തുറന്നു പ്രഖ്യാപിക്കുന്നു. ആധുനിക മതേതരത്വവും, ജനാധിപത്യവും, ദേശീയതയും നിങ്ങളുടെ ഇസ്ലാമിനും ഈമാനിനും കടകവിരുദ്ധമാണ്. നിങ്ങള്‍ അതിന്റെ മുമ്പില്‍ സര്‍വ്വാത്മനാ തല കുനിക്കുകയാനെങ്കില്‍ നിങ്ങളുടെ വിശുദ്ധ ഖുര്‍ആനെ പിറകോട്ടു വലിച്ചെറിയല്‍ ആയിരിക്കും, നിങ്ങള്‍ അതിന്റെ സ്ഥാപനങ്ങളിലും, നടത്തിപ്പിലും പങ്കു വഹിക്കുകയാണെങ്കില്‍ നിങ്ങളുടെ തിരുദൂതരോട് ചെയ്യുന്ന കടുത്ത വഞ്ചന ആയിരിക്കും' ഇന്ത്യന്‍ ഭരണഘടനയെ വെല്ലുവിളിക്കുന്ന ഈ ഗ്രന്ഥവുമായി ജമാഅത്നു യാതൊരു ബന്ധവുമില്ല എന്നാണു ആരിഫലി മൊഴി കൊടുത്തത്.. ഈ ഗ്രന്ഥം ഐ പി എചിന്റെതാണ് എന്നും ഐ പി എച് ഒരു സ്വതന്ത്ര പ്രസിധീകരനാലയമാണ് എന്നുമാണ് ആരിഫലി സാഹിബ് തട്ടി വിട്ടത്...അല്ലാഹുവിനെ സാക്ഷി നിറുത്തി ഞാന്‍ ശാഫിയോടു ചോദിക്കുന്നു ഈ ഗ്രന്ഥത്തിന് ജമാഅത്തെ ഇസ്ലാമിയുമായി യാതൊരു ബന്ധവുമില്ലേ...അതല്ലെങ്കില്‍ ഐ പി എച് ജമാഅത്തെ ഇസ്ലാമിയുടെ പ്രസിധീകരനാലയമല്ലേ...
  കളവു പറയുന്നത് ആരാണ് ശാഫീ... ഇത് ഈ ദുനിയാവിലെ കാര്യമല്ല, പരലോക ചിന്ത കുറച്ചെങ്കിലും ഉണ്ടെങ്കില്‍ ഖുര്‍ ആനിലെക്കും സുന്നതിലെക്കും വരിക.സംഘടനാപരമായ പക്ഷപാതിത്വങ്ങള്‍ വെടിഞ്ഞു ഇസ്ലാമിനെ പഠിക്കുക. ഇസ്ലാമിലെ ഒന്നാമത്തെ കാര്യമായ തൌഹീദിന് വേണ്ടി പോരാടുക.. പ്രവാചകന്റെ മഹത്തായ മാതൃക അതാണല്ലോ..ലാ ഇലാഹ ഇല്ലള്ള ഉള്കൊണ്ടത് കൊണ്ടാണ് പ്രവാചകന്റെ സമൂഹത്തില്‍ നിന്നും മറ്റു തിന്മകള്‍ ഓരോന്നായി ഉന്മൂലനം ചെയ്യപ്പെട്ടത് എന്ന് പ്രവാചക പത്നി വിവരിക്കുന്ന ഒരു ഹദീസില്‍ കാണാം.. സ്വലാത്ത മാമാങ്കങ്ങളും, തിരുമുടി അവതാരങ്ങളും അരങ്ങു വാഴുന്ന സമുദായത്തിനുള്ളില്‍ നിന്നും തൌഹീദിന്റെ ശബ്ദങ്ങള്‍ ഉയര്‍ത്താന്‍ മുജാഹിദുകള്‍ അല്ലാതെ ആരാണുള്ളത്. നിങ്ങള്‍ ഏറ്റു പിടിക്കുന്ന പല കാര്യങ്ങളും മറ്റു പല സംഘടനകളും മുമ്പ് ഏറ്റെടുത്തതോ, ഇപ്പോളും ഏറ്റെടുത്തു നടത്തുന്നതോ ആയ കാര്യങ്ങള്‍ ആണല്ലോ.. എന്നാല്‍ മുജാഹിദുകള്‍ ഏറ്റെടുത്തു നടത്തുന്ന ഈ തൌഹീദ് പ്രബോധനം ഏറ്റെടുത്തു നടത്താന്‍ മറ്റാരാനുള്ളത്..

  മറുപടിഇല്ലാതാക്കൂ
 61. എന്നിട്ടും മദ്യഷാപ്പുകള്‍ക്ക് എതിരെ പ്രവര്‍ത്തിക്കുന്ന കാര്യത്തില്‍, മറ്റു സാമൂഹ്യ പ്രശ്നങ്ങളില്‍ ഒക്കെ ഞാന്‍ അടക്കമുള്ള മുജാഹിദുകള്‍ പരപ്പനങ്ങാടിയില്‍ മാത്രമല്ല മറ്റു പല സ്ഥലങ്ങളിലും മുന്‍പന്തിയില്‍ തന്നെയുണ്ട്‌. പല സാമൂഹ്യ പ്രസ്ഥാനങ്ങളുടെയും ഭാരവാഹികള്‍ പോലും മുജാഹിദുകള്‍ ആണെന്ന് അറിഞ്ഞിട്ടും താങ്കള്‍ കുറ്റപെടുത്തിയത് കൊണ്ടാണ് എന്റെ മുന്‍ മറുപടിയില്‍ പരപ്പനങ്ങാടിയിലെ ഒരു കാര്യം ഞാന്‍ സൂചിപ്പിച്ചത്..അത് തീര്‍ത്തും സത്യമാണ് എന്ന് ഒരിക്കല്‍ കൂടി അല്ലാഹുവിനെ സാക്ഷി നിര്‍ത്തി സത്യം ചെയ്യുന്നു. ( ആളെയും വ്യക്തികളെയും പറയേണ്ട കാര്യം എനിക്കില്ല..ഇവിടെ അതല്ലല്ലോ വിഷയം) മദ്യപാനികളെ പോസ്റ്റ്‌ മോര്‍ട്ടം നടത്തി ജമാഅത് ആണോ, മുജാഹിദ് ആണോ, സുന്നിയാണോ, ലീഗ് ആണോ എന്ന് നോക്കി നടക്കുന്ന പണി ആത്മാര്തരായ ഇസ്ലാമിക പ്രവര്‍ത്തകര്‍ക്ക് ഭൂഷണമല്ല എന്നെ ഓര്‍മ്മിപ്പിക്കാനുള്ളൂ..

  മാധ്യമത്തിന്റെ സര്കുലെഷനെ കുറിച്ചോ പത്രത്തിന്റെ പൊതു ജനാഭിപ്രായാതെ കുറിച്ചോ അല്ലല്ലോ നമ്മള്‍ തമ്മിലെ തര്‍ക്കം അതിന്റെ ഇസ്ലാമികമായ ധര്‍മ്മത്തെ കുറിച്ചാണല്ലോ..ഇസ്ലാമികമായ പത്രം എന്ന് പറഞ്ഞു പത്രത്തിന് ആളെ ചെര്‍ക്കുന്നവരും, പത്രത്തിന് പരസ്യം പിടിക്കുന്നവരും ഒന്നോര്‍ക്കുക ആരും തുണയില്ലാത്ത ഒരു നാള്‍ വരാനുണ്ട്, മറക്കണ്ടാ... ആശയപരമായ വൈജാത്യങ്ങള്‍ സ്വാഭാവികമാണ്, പക്ഷെ പഠിക്കാനും മനസ്സിലാക്കാനും ഉള്ള അവസരങ്ങള്‍ സംവാദങ്ങളിലൂടെ രണ്ടു വിഭാഗങ്ങളിലെയും പ്രവര്‍ത്തകര്‍ക്ക് പ്രയോജനമുണ്ടാക്കും, അത്തരം സംവാദങ്ങള്‍ തുടര്‍ന്ന് പോകുമ്പോഴേക്കും കൊഴിപ്പേനുകള്‍ ആയി രംഗത്ത്‌ വരുന്നത് ആരാണെന്ന് പരപ്പനങ്ങാടിയില്‍ വരെ തെളിഞ്ഞതാണ്, മാന്യതയുണ്ടെങ്കില്‍ പരപ്പനങ്ങാടിയില്‍ മുജാഹിദ് വിഭാഗം പൊതു പരിപാടിയില്‍ ഉന്നയിച്ച കാര്യങ്ങള്‍ക്ക് അക്കമിട്ടു മറുപടി പറയുകയല്ലേ ശാഫീ വേണ്ടത്.

  പിന്‍ വായന: 1995 ജൂലായ്‌ ഒന്നിന് ഇറങ്ങിയ പ്രബോധനത്തില്‍ രാഷ്ട്രീയ പാര്‍ടിയാകുന്നതിനെ പറ്റിയുള്ള ചോദ്യത്തിന് അന്നത്തെ അമീര്‍ നല്‍കിയ മറുപടി ശ്രദ്ധിക്കൂ..'രാഷ്ട്രീയ പാര്‍ടിയുടെ കാര്യം ആരുടെയൊക്കെയോ ഭാവനാവിലാസമോ, അര്‍ത്ഥശൂന്യമായ ഭയാശങ്കളോ ആണ് നാളിതു വരെ ജമാഅത് അങ്ങനെ ചിന്തിച്ചിട്ടില്ല.ദൈവപ്രീതിയും, പരലോക മോക്ഷവും ലകഷ്യമാക്കി നീങ്ങുന്ന ഒരു ദീനീ സംഘടനയാനത്.' വെല്‍ഫയര്‍ പാര്‍ടി ആരുടെ വെല്ഫയറിനു വേണ്ടിയാനാവോ..

  മറുപടിഇല്ലാതാക്കൂ
 62. വീണ്ടും വീണ്ടും വായിക്കാന്‍
  'മതേതരത്വം, ജനാധിപത്യം, ദേശീയത ഒരു താത്വിക വിശകലനം' എന്ന ഐ പി എച് പുറത്തിറക്കിയ ഗ്രന്ഥവുമായി ബന്ധപ്പെട്ടു ടി ആരിഫലി കോടതിയില്‍ കൊടുത്ത കള്ള മൊഴിയെ കുറിച്ചും ഷാഫിക്കു പുടിപാടില്ല... 'മുസല്മാന്മാരെ സംബന്ധിച്ചിടത്തോളം ഞാനിതാ അവരോടു തുറന്നു പ്രഖ്യാപിക്കുന്നു. ആധുനിക മതേതരത്വവും, ജനാധിപത്യവും, ദേശീയതയും നിങ്ങളുടെ ഇസ്ലാമിനും ഈമാനിനും കടകവിരുദ്ധമാണ്. നിങ്ങള്‍ അതിന്റെ മുമ്പില്‍ സര്‍വ്വാത്മനാ തല കുനിക്കുകയാനെങ്കില്‍ നിങ്ങളുടെ വിശുദ്ധ ഖുര്‍ആനെ പിറകോട്ടു വലിച്ചെറിയല്‍ ആയിരിക്കും, നിങ്ങള്‍ അതിന്റെ സ്ഥാപനങ്ങളിലും, നടത്തിപ്പിലും പങ്കു വഹിക്കുകയാണെങ്കില്‍ നിങ്ങളുടെ തിരുദൂതരോട് ചെയ്യുന്ന കടുത്ത വഞ്ചന ആയിരിക്കും' ഇന്ത്യന്‍ ഭരണഘടനയെ വെല്ലുവിളിക്കുന്ന ഈ ഗ്രന്ഥവുമായി ജമാഅത്നു യാതൊരു ബന്ധവുമില്ല എന്നാണു ആരിഫലി മൊഴി കൊടുത്തത്.. ഈ ഗ്രന്ഥം ഐ പി എചിന്റെതാണ് എന്നും ഐ പി എച് ഒരു സ്വതന്ത്ര പ്രസിധീകരനാലയമാണ് എന്നുമാണ് ആരിഫലി സാഹിബ് തട്ടി വിട്ടത്...അല്ലാഹുവിനെ സാക്ഷി നിറുത്തി ഞാന്‍ ശാഫിയോടു ചോദിക്കുന്നു ഈ ഗ്രന്ഥത്തിന് ജമാഅത്തെ ഇസ്ലാമിയുമായി യാതൊരു ബന്ധവുമില്ലേ...അതല്ലെങ്കില്‍ ഐ പി എച് ജമാഅത്തെ ഇസ്ലാമിയുടെ പ്രസിധീകരനാലയമല്ലേ...

  മറുപടിഇല്ലാതാക്കൂ
 63. ഞാന്‍ ഇവിടെ ആരെയും വ്യക്തിപരമായി അധിക്ഷേപിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല . എന്റെ കമന്റുകളില്‍ നിന്നും അങ്ങിനെ ആര്‍ക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു . ഫല പ്രഖ്യാപനം വന്നപ്പോള്‍ ജമാഅതുകാര്‍ ‍ ബോധം കെട്ടു വീണു എന്ന താങ്കളുടെ പോസ്റ്റിലെ പരിഹാസമാണ് എനിക്കറിയാവുന്ന ഒരു സംഗതിയെ സൂചിപ്പിക്കാന്‍ കാരണമായത് . മൂലക്കലെ ജമാഅത് പള്ളിയെക്കുറിച്ച് ചന്ദ്രികയില്‍ വന്നതായി
  അറിഞ്ഞിട്ടുണ്ട് . അന്നത്തെ പത്രം വായിക്കാന്‍ പറ്റിയിട്ടില്ല . എന്നാലും എന്റെ ഒരു മുജാഹിദ് സുഹൃത്ത് എന്നോട് 'നിങ്ങള്‍ വയല്‍ നികത്തി ബഹുനില
  കെട്ടിടം പണിയുന്നു ' എന്ന കാര്യം പറഞ്ഞപ്പോള്‍ ആണ് ചന്ദ്രികയില്‍ വന്ന വാര്‍ത്തയെ പട്ടി അറിയുന്നത് . മറ്റു നിങ്ങള്‍ പറഞ്ഞ രണ്ടു സംഭവങ്ങളും
  ചന്ദ്രികയില്‍ വായിച്ചതാണ് എന്നാണ് ഓര്മ . ജമാഅതോ സോളിഡാരിറ്റിയോ തല ചായ്ക്കാന്‍ ഇടമില്ലാത്തവന്‍ നാലോ അഞ്ചോ സെന്ററില്‍ വയല്
  നികത്തി വീട് പണിയുന്നതിനോ ഒരു പ്രദേശത്തെ വിദ്യാര്‍ത്ഥികളുടെ ഉന്നമനത്തിനു വേണ്ടി വയല്‍ നികത്തി വിദ്യാഭ്യാസ സ്ഥാപനം(പരപ്പനങ്ങാടി കോപ്പറെറ്റിവ് കോളേജു നില്‍ക്കുന്ന സ്ഥലം അറിയാമല്ലോ ) പണിയുന്നതിനോ നാട്ടുകാരുടെയും മറ്റും ആവശ്യത്തിനു വേണ്ടി ആരാധനാലയങ്ങള്‍ പണിയുന്നതിനോ ഇതുവരെ എതിര്തിട്ടുമില്ല, സമരം ചെയ്തിട്ടുമില്ല . ശാന്തപുരം കോളജു ഇയാള്‍ നേരിട്ട് പോയി കണ്ടാല്‍
  മനസിലാക്കാം . ഇന്നും ആ കോളജിന്റെ നിയന്ത്രണത്തിലുള്ള സ്ഥലത്ത് കൃഷി ചെയ്യുന്നുണ്ടോ ഇല്ലയോ എന്ന് . ഉപയോഗ ശൂന്യമായി തരിശായി കിടക്കുന്ന
  താനൂര്‍ മൂലക്കലിലെ സ്ഥലം നാട്ടുകാര്‍ക്കും അവിടത്തെ ദേവധാര്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടി ഒരു ആരാധനാലയം(ഒരു മസ്ജിദ് നിര്‍മിച്ചാല്‍ ഭൌതികമായി എന്തെങ്കിലും കിട്ടുമോ എന്നത് നിങ്ങള്‍ക്കെങ്കിലും വിവരിച്ചു തരെണ്ടതായി എനിക്ക് തോന്നുന്നില്ല ) നിര്‍മിച്ചു
  കൊടുത്തു . അതിലെന്താണ് പ്രശ്നം .അങ്ങ് ഹിര സെന്ററിന്റെ മുന്നിലും മറ്റുമുള്ള ചെടികളും മറ്റും പടര്‍ന്നു പന്തലിച്ചിട്ടും മുജഹിടുകളില്‍ മരം
  നടല്‍ ഒരു ഏകാഭിപ്രയാത്തില്‍ എത്തിയിട്ടില്ല . എന്നാല്‍ കൂരകളില്‍ താമസിക്കുന്ന , കൃഷി ചെയ്തു ഉപജീവനം നടത്തുന്ന ജനങ്ങളെ കുടിയൊഴിപ്പിക്കുന്ന .
  പ്രകൃതിയെയും അതിന്റെ ആവാസ വ്യവസ്ഥയെയും നശിപ്പിക്കുന്ന ജല സ്രോതസ്സുകളെ മലിനപ്പെടുത്തുന്ന പദ്ധതികള്‍ക്കെതിരെയും കുത്തകള്‍ക്കെതിരെയും സമരം ചെയ്യല്‍ സോളിഡാരിറ്റി ഒരു ബാധ്യത ആയി കണക്കാക്കുന്നു .

  മറുപടിഇല്ലാതാക്കൂ
 64. 'മതേതരത്വം, ജനാധിപത്യം, ദേശീയത ഒരു താത്വിക വിശകലനം' ഈ പുസ്തകം ഇന്ത്യ വിഭജിക്കുന്നതിനും മുന്‍പ് ഇന്ത്യക്ക് സ്വാന്തന്ത്ര്യം പോലും കിട്ടാത്ത സമയത്ത് , സ്വന്തമായി ഭരണ ഘടന പോലുമില്ലാത്ത സമയത്ത് ഉള്ളതാണ് . പിന്നെ എങ്ങിനെയാ ഇല്ലാത്ത ഒരു ഭരണഘടനയെ അതില്‍ വിമര്‍ശിക്കുക ? യൂറോപ്പിലെയും മറ്റും ജനാധിപത്യത്തെ നിരൂപണം ചെയ്യുന്ന പുസ്തകം
  എങ്ങിനെയാണ് ഇന്ത്യക്കെതിരെ ഉള്ളതാവുക . പച്ചക്കള്ളം ആരാണ് പറയുന്നത് ? ജമാഅത്തിന്റെ ബന്ധം അന്വേഷിചിട്ടാണോ ഐ പി എച്ചിന്റെ പുസ്തകം ഇന്ത്യയില്‍ നിരോധിക്കുക ? നീതിന്യായ വ്യവസ്ഥയെ ആരാണ് കൊച്ചാക്കാന്‍ ശ്രമിക്കുന്നത് ?
  ആ പുസ്തകത്തില്‍ മൌദൂദി പറയുന്ന ഇത് കൂടി വായിക്കുക
  "ജനാധിപത്യം ആദ്യത്തില്‍ ആവിഷ്കൃതമായത് രാജാക്കന്മാരുടെയും നാടുവാഴി പ്രഭുക്കന്മാരുടെയും ആധിപത്യച്ചങ്ങല പൊട്ടിച്ചെറിയേണ്ടതിനു വേണ്ടിയായിരുന്നു. ഒരതിര്‍ത്തിയോളം അത് ശരിയുമായിരുന്നു. ജനകോടികളുടെ മേല്‍ സ്വന്തം അഭീഷ്ടവും സ്വേഛയും അടിച്ചേല്‍പിക്കാനോ അവരെ സ്വാര്‍ഥതാല്‍പര്യങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കാനോ ഒരു വ്യക്തിക്കോ കുടുംബത്തിനോ വര്‍ഗത്തിനോ അധികാരവുംഅവകാശവുമില്ല''
  (മതേതരത്വം, ദേശീയത്വം, ജനാധിപത്യം: ഒരു താത്ത്വികവിശകലനം പേജ് 10).
  "ജനങ്ങളുടെ ആധിപത്യത്തിന്റെ സ്ഥാനത്ത് ജനങ്ങളുടെ പ്രാതിനിധ്യത്തെയാണ് നാം അംഗീകരിക്കുന്നത്. രാജാധിപത്യത്തോടും നാടുവാഴിമേധാവിത്വത്തോടും വര്‍ഗപരമായ കുത്തകാവകാശത്തോടും നമുക്ക് തീര്‍ത്താല്‍ തീരാത്ത അമര്‍ഷമുണ്ട്. ആധുനികകാലത്തെ ഏറ്റവും വലിയൊരു ജനാധിപത്യവാദിക്ക് ഉണ്ടാവുന്നത്ര അമര്‍ഷം. സാമൂഹികജീവിതത്തില്‍ എല്ലാ ഓരോരുത്തര്‍ക്കും തുല്യാവകാശവും തുല്യനിലപാടും തുല്യാവസരവും ലഭിക്കണമെന്ന് നമുക്ക് വലിയ ശാഠ്യമുണ്ട്. ഒരു പാശ്ചാത്യ ജനാധിപത്യവാദിക്കുള്ളത്ര ശാഠ്യം. ദേശവാസികളുടെ സ്വതന്ത്രവും നിര്‍ബാധവുമായ ഹിതാനുസാരമായിരിക്കണം ഗവണ്‍മെന്റിന്റെ ഭരണനിര്‍വഹണവും ഭരണാധികാരികളുടെ തെരഞ്ഞെടുപ്പുമെന്നതിനെ സംബന്ധിച്ചേടത്തോളം നമുക്ക് എതിരഭിപ്രായമേ ഇല്ല. പൌരന്മാര്‍ക്ക് അഭിപ്രായസ്വാതന്ത്യ്രവും സംഘടനാസ്വാതന്ത്യ്രവും പ്രക്ഷോഭണ സ്വാതന്ത്യ്രവും ഇല്ലാത്തതോ ജനനത്തെയുംജാതിയെയും പാരമ്പര്യത്തെയും വര്‍ഗപരതയെയും ആധാരമാക്കിയുള്ള പ്രത്യേക അവകാശങ്ങളും പ്രത്യേക പ്രതിബദ്ധങ്ങളും ഉള്ളതോ ആയ ഒരു വ്യവസ്ഥിതിയെ നാം ഒരിക്കലും അനുകൂലിക്കുന്നില്ല. ജനാധിപത്യത്തിന്റെ യഥാര്‍ഥ സത്തയായ ഈവിധ വിഷയങ്ങളിലൊന്നും നാം വിഭാവന ചെയ്യുന്ന ജനാധിപത്യവും പാശ്ചാത്യ ജനാധിപത്യവും തമ്മില്‍ അന്തരമൊന്നുമില്ല'' (മതേതരത്വം, ദേശീയത്വം, ജനാധിപത്യം: ഒരു താത്ത്വികവിശകലനം പേജ്: 20).

  ഇതും വായിച്ചോ കൂട്ടത്തില്‍
  "നമ്മുടെ രാജ്യത്തിന്റെ ഭരണവ്യവസ്ഥയുടെ വികാസം ജനാധിപത്യത്തിലൂടെയോ അതല്ല മറ്റേതെങ്കിലും വിധത്തിലോ എന്നതല്ല നാം നേരിടുന്ന യഥാര്‍ഥ ചോദ്യം. ബുദ്ധിയുള്ള ഒരു മനുഷ്യനും ജനാധിപത്യത്തെ എതിര്‍ക്കുകയില്ല. ഇവിടെ രാജാധിപത്യമോ ഏകാധിപത്യമോ മറ്റേതെങ്കിലും തരത്തിലുള്ള ഭരണരീതിയോ ആണ് വേണ്ടതെന്നും പറയാനാവില്ല'' ( തഹ്രീകെ ആസാദീ ഹിന്ദ് ഔര്‍ മുസല്‍മാന്‍, പേജ്: 475).

  മറുപടിഇല്ലാതാക്കൂ
 65. മദീന മസ്ജിദ് പ്രശനം ഞാന്‍ വിവരിച്ചു, പിന്നെ നിങ്ങള്‍ പറയുന്ന മംപട്ടെ പള്ളിയും . വേറെ ഏതൊക്കെയുണ്ട് ജമാഅത് ഉള്‍പെട്ട പള്ളി പ്രശ്നങ്ങള്‍?
  അറിയാന്‍ വേണ്ടി ചോദിക്കുകയാണ് .
  പിന്നെ മാധ്യമത്തിനു തെറ്റ് പറ്റിയിട്ടില്ല എന്നോ ഇനി പറ്റുകയില്ല എന്നോ ഒരു ജമാഅത്കാരനും വിശ്വസിക്കുന്നില്ല . അതില്‍ അരുതാത്തത് കാണുമ്പോള്‍
  ആദ്യം എതിര്‍ക്കുന്നത് ജമാഅതുകാര്‍ തന്നെയാണ് . അതില്‍ പെട്ട ഒന്നാണ് വര്‍ഷങ്ങള്‍ക്കു മുമ്പ് വന്ന കൊക്കകോളയുടെ പരസ്യം . അത് തിരുത്തിയിട്ടുമുണ്ട് .
  ഇപ്പോഴും കോളയുടെയും പെപ്സിയുടെയും പരസ്യങ്ങള്‍ വരുന്നു എന്ന് പറഞ്ഞു .തെളിയിച്ചു തരാന്‍ നിങ്ങള്ക്ക് പറ്റുമോ എന്ന് വെല്ലുവിളിക്കുകയാണ്.
  ഒരു കാലത്ത് വിദ്യാഭ്യാസ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ജെ ഡി റ്റി എന്ന സ്ഥാപനം അഴിമതിയില്‍ മുങ്ങിക്കുളിക്കുമ്പോള്‍ എഴുതാന്‍
  പാടില്ല എന്ന് പറയുന്നതിന്റെ കാരണം മനസ്സിലാവുന്നില്ല . മാധ്യമം എഴുതിയത് കൊണ്ട് തന്നെയാണ് ഇന്ന് എല്ലാ വിഭാഗങ്ങളുടെയും പിന്തുണയോടെ
  ആ സ്ഥാപനം ഇന്ന് കാണുന്ന രീതിയില്‍ ഉയര്‍ന്നു നില്‍ക്കുന്നത് .അവസാനം മുസ്ലി പവര്‍ എക്സ്ട്രാ എന്ന ഉല്പന്നം ആരോഗ്യത്തിനു ഹാനികരമാണെന്ന് റിപ്പോര്‍ട്ട്‌ പുറത്തുകൊണ്ട് വരികയും അവരുടെ പരസ്യം സ്വീകരിക്കാതിരിക്കുകയും ശക്തമായ നിലപാട് സ്വീകരിക്കുകയും ചെയ്തു . മറ്റു പത്രങ്ങള്‍ എന്താണ് ഈ വിഷയത്തില്‍ സ്വീകരിച്ചത് എന്ന് എല്ലെക്കും അറിയാം ? മലപ്പുറം ഓര്‍ക്കിഡില് ജമാഅത്കാര്‍ പണം നിക്ഷേപിച്ചു എന്നുവെച്ചു അത് ജമാഅതിന്റെത് ‍ആവുമോ ? അദ്ദേഹം അമീറിന് കത്തെഴുതി വെച്ചുവെന്നും നിങ്ങള്‍ പറഞ്ഞു . അത് കൊണ്ട് തന്നെ ആയിരിക്കും ജമാഅത് നേരിട്ട് ഇടപെട്ടു ഈ വിഷയം ക്രൈസിസ് മാനേജ്മെന്റിനെ എല്പ്പിച്ചതും, പണം നിക്ഷേപിച്ചവര്‍ക്കൊക്കെ തിരിച്ചു കൊടുക്കാന്‍ നടപടികള് ‍ സ്വീകരിക്കുന്നതും . അല്ലാതെ ഒഴിഞ്ഞു മാറുകയല്ല ചെയ്തത് .

  മറുപടിഇല്ലാതാക്കൂ
 66. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 67. മുജാഹിദുകള്‍ നടത്തിയ വാക്കുകള്‍ കൊണ്ട് നടത്തിയ കുപ്രചരണം എങ്ങിനെ തെളിയിച്ചു തരും ? ഒരു എല്‍ സി ഡി യുദ്ധം സ്വീകരിക്കാത്ത
  ജമാഅതുകാര്‍ക്ക് ഒളിഞ്ഞും തെളിഞ്ഞും വീഡിയോ എടുക്കേണ്ട ആവശ്യവുമില്ല . ജമാഅതുകര്‍ക്ക് എതിരെ തെരഞ്ഞെടുപ്പു സമയത്ത് മുജാഹിദ്കാര്‍ വിതരണം ചെയ്ത ലഘുലേഖ
  ആരുടെയെങ്കിലും കയ്യില്‍ ഉണ്ടെങ്കില്‍ എത്തിച്ചു തരാം . സ്വാന്തന്ത്ര്യ സമരത്തിന്‌ ആയിരം വട്ടം ശാപം എന്ന് പറഞ്ഞത് എവിടെയാണെന്ന് കാണിച്ചു തരാമോ ?
  ദൈവേതര ഭരണ വ്യവസ്ഥിതിക്കു കീഴില്‍ ദൈവേതര വ്യവസ്ഥ നടപ്പാക്കെണ്ടാതിനായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും അസംബ്ലിയില്‍ പോകുകയും ചെയ്യുന്ന പക്ഷം അത് തൌഹീദിനു വിരുദ്ധവും അനനുവദാനീയവുമാണ് ' . ഈ വിഷയവുമായും ഇബാദതുമായും
  ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്ന ബ്ലോഗും മറ്റും ഉണ്ട് . ആവശ്യമാണെങ്കില്‍ ലിങ്ക് തരാം. സമയക്കുറവും ദീര്‍ഘമായ ഒരു ചര്‍ച്ച ആവശ്യമുള്ളതും ( ഈ ബ്ലോഗില്‍ മാത്രമാണ് ഞാന്‍ ആദ്യമായി കമന്റ് ഇടുന്നതും ചര്‍ച്ചയില്‍ ഇടപെടുന്നതും )
  കൊണ്ടാണ് .

  മറുപടിഇല്ലാതാക്കൂ
 68. @shaafi

  ഷാഫി വിഷയത്തിലേക്ക് വരുന്നതില്‍ സന്തോഷം.. ഞാന്‍ എന്റെ കഴിഞ്ഞ മറുപടിയില്‍ അവസാനം ഒരു കാര്യം ചോദിച്ചിരുന്നു, പരപ്പനങ്ങാടിയില്‍ മുമ്പ് നടന്ന സംവാദങ്ങളുടെ ഒരു തുടര്‍ച്ച..അതിലേക്കു വന്നാല്‍ നമുക്ക് കാര്യങ്ങള്‍ കുറെ കൂടി എളുപ്പമാവില്ലേ..ബ്ലോഗ്‌ പരിമിതമാണ് എന്ന് അറിയാഞ്ഞിട്ടല്ല..പക്ഷെ നാളെ അല്ലാഹുവിന്റെ മുന്നില്‍ ചോദ്യം ചെയ്യപ്പെടുന്ന ഒരു വിഷയം ആയതിനാല്‍ എന്റെ അറിവ് വെച്ച് മറുപടി പറയുന്നു എന്ന് മാത്രം..ഞാന്‍ എന്റെ പോസ്റ്റില്‍ ജമാഅത്തെ ഇസ്ലാമിക്ക് കഴിഞ്ഞ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍ ആകെ കിട്ടിയ വോട്ടിന്റെ കണക്കു പറഞ്ഞിരുന്നു, അത് ഏറെക്കുറെ നിങ്ങള്‍ തന്നെ സമ്മതിക്കുന്നുമുണ്ട്‌, അതിനു ഷാഫി നല്‍കിയ മറുപടിയില്‍ ഉമ്മര്‍ ഒട്ടുമ്മലിനെ വെറുതെ വലിചിഴച്ചപ്പോള്‍ ആണ് പരപ്പനങ്ങാടിയിലെ ജമാഅത് സ്ഥാനര്തികളുടെ ദയനീയത ഞാന്‍ വരച്ചു കാട്ടിയത്..അതില്‍ ഞാന്‍ ഖേദിക്കേണ്ട ഒരാവശ്യവും ഉണ്ട് എന്ന് ഇപ്പോളും തോന്നുന്നുമില്ല..കാരണം ഓരോ തെരഞ്ഞെടുപ്പു വരുമ്പോളും ഞങ്ങള്‍ക്ക് ഇന്ന മണ്ഡലത്തില്‍ ഇത്ര വോട്ടുണ്ട് എന്ന് വീമ്പിളക്കാരുണ്ടല്ലോ മാധ്യമവും, പ്രബോധനവും ഒക്കെ.. കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിന്റെ വേളയില്‍ പോലും ഇതാവര്തിച്ചിരുന്നു, പൊന്നാനിയിലും വയനാടും യു ഡി എഫിനെ പിന്തുണക്കുകയും മലപ്പുറത്ത്‌ എല്‍ ഡി എഫിനെ പിന്തുണക്കുകയും ആയിരുന്നല്ലോ ജമാഅത്..മലപ്പുറം ലോകസഭ മണ്ഡലത്തില്‍ യു ഡി എഫിന് പ്രതീക്ഷ മങ്ങുന്നു എന്നാ തരത്തില്‍ വന്ന ഒരു വാര്‍ത്തയുണ്ട് മാധ്യമത്തില്‍ ഒന്ന് എടുത്തു വായിച്ചു നോക്കൂ..അതില്‍ പറയുന്നത് ജമാഅത്തെ ഇസ്ലാമിക്ക് മലപ്പുറം ലോകസഭ മണ്ഡല പരിധിയില്‍ മാത്രം അന്പതിനായിരതിലേറെ വോട്ടുണ്ട് എന്നാണു.. തെരഞ്ഞെടുപ്പു അടുക്കുമ്പോള്‍ ഞങ്ങള്‍ക്ക് ഇത്ര വോട്ടുണ്ട് എന്ന് കണക്കു പറഞ്ഞു രാഷ്ട്രീയ പാര്‍ടികളെ വിരട്ടുന്ന നിങ്ങളുടെ കുതന്ത്രം നന്നായി ബോധ്യമുള്ള ഒരാളാണ് ഞാന്‍.

  നിങ്ങള്‍ ശക്തമായി പ്രവര്‍ത്തിച്ചു പരാജയപ്പെടുതിയെന്നു അവകാശപ്പെടുന്ന മുന്‍കാല തെരഞ്ഞെടുപ്പുകളില്‍ നിങ്ങള്‍ ആ പാര്‍ടികളെ പരിഹസിച്ചതിനോന്നും ഒരു കണക്കുമില്ല ശാഫീ.. പാഠം ഒന്ന് ഒറ്റപ്പാലം,,,പാഠം രണ്ടു ഗുരുവായൂര്‍, ഇതൊക്കെ പഴയ മാധ്യമം ഒന്ന് പൊടി തട്ടിയെടുത്തു വായിച്ചാല്‍ മതി...

  തെമ്മാടികള്‍ക്ക് അവസാനം ചെന്നെതാനുള്ള ഇടമാണ് രാഷ്ട്രീയം എന്ന് മാധ്യമത്തില്‍ എ ആര്‍ ലേഖനം എഴുതിയാണ് കിനാലൂരിലെ അടിക്കും, പിണറായി വിജയന്‍റെ വെടിക്കും (മതഭീകര പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി എന്ന പിണറായിയുടെ പ്രസ്താവന ഓര്‍മ്മയുണ്ടല്ലോ) മറുപടി കൊടുത്തത്..അതിനോടടുതാണ് ജമാഅത് തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലേക്ക് എടുത്തു ചാടിയതും.. രാഷ്ട്രീയ നിലപാടുകളിലെ നയരാഹിത്യം മാത്രമല്ല, ജമാഅത്തെ ഇസ്ലാമിയുടെ പരിസ്ഥിതി പ്രവര്‍ത്തനങ്ങളുടെ പോള്ളതരങ്ങളും ആണ് ഞാന്‍ ഉദാഹരണ സഹിതം ചോദ്യം ചെയ്തത്..

  മറുപടിഇല്ലാതാക്കൂ
 69. @shaafi

  പാലക്കാട്ട് നടന്ന സോളിടാരിട്ടിയുടെ സംസ്ഥാന സമ്മേളനതോടെയാണ്‌ ഇവര്‍ പരിസ്ഥിതിയുടെ അപ്പോസ്തലന്മാര്‍ ആയതു, വയല്‍ നികതിയുള്ള നിര്‍മ്മാണ പ്രക്രിയകളെ കാടടച്ചു എതിര്‍ത്തവര്‍ ഇന്ന് പറയുന്നു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പള്ളിക്കും പാവപ്പെട്ടവന്റെ കൂരക്കും ഒക്കെ ആകാം എന്ന്,, അതിനു വേണ്ടി പരപ്പനങ്ങാടിയിലെ കോ ഒപരെടിവ് കോളേജിന്റെ പുതിയ കെട്ടിടത്തെ ഉദാഹരിക്കുന്നു. (ഈ കോളേജിന്റെ കേട്ടിട്ടം നിര്‍മ്മാണം ഉയരുമ്പോള്‍ മാധ്യമം കൊടുത്ത വാര്‍ത്തകള്‍ ഒന്ന് എടുത്തു പരിശോധിക്കുക) ..ജമാഅത്തെ ഇസ്ലാമിയുടെ ഈ കൊള്ളരുതായ്മ കണ്ടു ചോദ്യം ചെയ്താപ്പോളല്ലേ നിങ്ങള്‍ നികക്കാള്ളിയില്ലാതെ കിടന്നു മലക്കം മറിയുന്നത്...താനൂരിലെ മൂലക്കല്‍ എന്ന പ്രദേശത്ത് ദേവദാര്‍ സ്കൂളിലെ കുട്ടികള്‍ക്ക് വേണ്ടിയാണത്രേ ജമാഅത് ജലസ്രോതസ്സു നികത്തി പള്ളിയുണ്ടാക്കിയത്.. ദേവദാര്‍ സ്കൂളിന്റെ തെക്കും പടിഞ്ഞാറും രണ്ടു പള്ളികള്‍ ഉള്ളപ്പോള്‍ ആണ് ഈ മൂന്നാം പള്ളി..വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു മാസപ്പിറവി വിവാദ സമയത്ത് ജമാഅത് പ്രസിദ്ധീകരണമായ ബോധനം എഴുതി 'ഒരു പള്ളിയുണ്ടാകെണ്ടിടത്, മൂന്നു പള്ളികള്‍ ഉണ്ടാകുന്നത്, ഒരു ഈദ് ഗാഹുണ്ടാകെണ്ടിടത് ഈദ് ഗാഹുകള്‍ പെരുകുന്നത്; ഇതൊക്കെ സമുദായ പുരോഗതിയാനെങ്കില്‍ ഓരോ ബാബറി മസ്ജിദും സമുദായ പുരോഗതിയാണ്..' ഇവര്‍ എഴുതുന്നത് എന്തെന്ന് ഇവര്‍ അറിയുന്നേയില്ല,,,പിന്നീട് ചോദ്യം ചെയ്‌താല്‍ അത് അങ്ങനെ ഇത് ഇങ്ങനെ എന്ന മറുപടി.. ആരെയാണ് സഹോദരാ വിഡിയാക്കാന്‍ നോക്കുന്നത്.ഇത് തന്നെയാണ് ഞാന്‍ പറഞ്ഞത് സഹോദരാ സോളിടാരിട്ടി പൂരം കഴിഞ്ഞിട്ടാണ് വെടി വെക്കുന്നതെന്നു...

  ഇക്കുറിയെങ്കിലും ഓര്‍ക്കിഡ് വിപ്ലവത്തെ കുറിച്ച് ഷാഫി സൂചിപ്പിച്ചു കണ്ടു.. ഷെയര്‍ ദാതാക്കള്‍ക്ക് പണം തിരിച്ചു കൊടുത്തതിനെ പറ്റി മാത്രം പരാമര്‍ശിച്ചു, മാധ്യമം എന്ന നിഷ്പക്ഷ -കീഴാള-ജനപക്ഷ പത്രത്തില്‍ ആ വിവാദ ആത്മഹത്യയെ കുറിച്ച് ഒരന്വേഷണ പരമ്പരയോ, ഒരു പെട്ടിക്കോളം വാര്‍ത്തയോ വന്നില്ല എന്ന എന്റെ പരമാര്ഷത്തിനു ഇപ്പോളും മറുപടിയില്ലാ. കൊക്കോ കൊലയുടെ പരസ്യം വന്നു ആക്ഷേപം വന്നപ്പോള്‍ തെറ്റ് തിരുത്തി പിന്നീട് വന്നിട്ടില്ല എന്നും കണ്ടു.. ഗള്‍ഫ് മാധ്യമത്തില്‍ ഇപ്പോള്‍ കോളപ്പരസ്യം വരാറില്ലേ എന്ന് ഒന്ന് അന്വേഷിക്കുക..പെണ്ണിന്റെ മേനി പ്രദര്‍ശിപ്പിച്ചു പണം പിടുങ്ങുന്നതിനെ പറ്റി ഒരക്ഷരം പറഞ്ഞില്ല..

  പിന്നെ ആരിഫലി സാഹിബ് കള്ളാ മൊഴി കൊടുത്ത വ്യാഖ്യാതാ പുസ്തകം സ്വാതന്ത്ര്യത്തിനു മുംപതെത് ആണെങ്കില്‍ ഐ പി എച് എന്തിനു സ്വാതന്ത്ര്യത്തിനു ശേഷം അതിനു മലയാള പരിഭാഷ എഴുതി.. അതല്ല ഐ പീ എച്ചും സ്വാതന്ത്ര്യത്തിനു മുമ്പേ ഉണ്ടായോ..ഇനി ഷാഫി എഴുതിയതിനോട് വാദത്തിനു വേണ്ടി സമ്മതിച്ചാല്‍ തന്നെ സ്വാതന്ത്ര്യത്തിനു മുമ്പേ ഇറങ്ങിയ ഒരു പുസ്തകത്തില്‍ ഇന്ത്യന്‍ ജനാധിപത്യത്തിനു അനുകൂലമായാണ് എഴുതിയത് എന്നിരിക്കെ ആരിഫലി സാഹിബ് എന്തിനു ആ പുസ്തകത്തെയും , ഐ പീ എചിനെയും തള്ളി പ്പറഞ്ഞു... എങ്ങിനെയായാലും പൂച്ച വീഴുന്നത് നാല് കാലിന്മേല്‍ തന്നെ...

  മൌദൂദിയുടെ ഖുതുബാതിന്റെയും, ജിഹാടിന്റെയും ഒക്കെ വരികളും, പ്രബോധനത്തിന്റെ പഴയ താളുകളിലെ വരികളും ഒക്കെ ജമാതിനു ഇപ്പോള്‍ കൂനിന്മേല്‍ കുരുവാകുകയാണ്, പ്രവാചകനെ നിന്ധിച്ചതിന്റെ പേരില്‍ ചില തീവ്രവാദികള്‍ കൈ വെട്ടി മാറ്റിയ ജോസഫ് സാറിനു രക്തം കൊടുക്കാന്‍ പോയവരാണ് സോളിടാരിട്ടിക്കാര്‍..എന്നാല്‍ കൈവെട്ടു കേസിലെ പ്രതികള്‍ക്ക് വൈദ്യ സഹായം ചെയ്തു കൊടുത്ത ഡോ. ഹനീഫിന്റെ വീട്ടില്‍ നിന്നും കണ്ടെടുത്ത ജിഹാദ് എന്ന മൌദൂദി ഗ്രന്ഥം ഐ പീ എചിന്റെതാണ്.. പരിഭാഷകന്‍ ടി കെ ഹുസൈന്‍ സാഹിബിനെയും പ്രതി ചേര്‍ത്താണ് അന്ന് പോലീസ് എഫ് ഐ ആര്‍ തയ്യാറാക്കിയിട്ടുള്ളത്, ഐ പീ എച്ച് ഈ കേസില്‍ മൂന്നാം പ്രതിയാണ്..ഇതൊക്കെ ഈയടുത് നടന്ന കാര്യമാനെന്നിരിക്കെ എന്തിനാണ് സഹോദരാ ഈ ഗ്രന്ഥങ്ങളെ സ്വാതന്ത്ര്യത്തിനു മുമ്പുള്ളതാനെന്നു പറഞ്ഞു തടി തപ്പുന്നത്...

  മറുപടിഇല്ലാതാക്കൂ
 70. @shafi

  'ഇസ്ലാമിക വിരുദ്ധമായ ഒരു ഭരണ വ്യവസ്ഥക്ക് കീഴില്‍ ഉദ്യോഗങ്ങള്‍ക്കും സീറ്റുകള്‍ക്കും മുറവിളി കൂട്ടുക എന്നതാകട്ടെ മുസ്ലിംകളെ സമ്പന്ധിച്ചിടത്തോളം ചിന്തിക്കാന്‍ കഴിയാത്തത്ര മാത്രം നീചമായ ഒരവസ്ഥയാണ്..' (പ്രബോധനം ലക്കം 1953 ഡിസ 15 ) ഈ പ്രബോധനം ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം ഇറങ്ങിയതല്ലേ...ഈ ചിന്തിക്കാന്‍ പോലും കഴിയാത്ത നീചമായ അവസ്ഥക്ക് വേണ്ടിയല്ലേ ഇന്ന് നിങ്ങളുടെ സമരം...

  'ചുരുക്കത്തില്‍ താത്വികമായും, കര്മ്മപരമായും ദീനും സെകുലരിസവും പരസ്പര വിരുദ്ധമാണ്. നേര്‍ക്കുനെരെയുള്ളത് അവ രണ്ടില്‍ ഏതെങ്കിലും ഒന്നിനോട് മാത്രം പൂര്‍ണ്ണ ബന്ധം സ്ഥാപിച്ചു മറ്റേതിനെ സന്തോഷത്തോടെ യാത്രയാക്കുക എന്നതാണ്, ഒരേ സമയത്ത് രണ്ടു ദൈവങ്ങളെ അനുസരിക്കുക സാധ്യമല്ല തന്നെ..( പ്രബോധനം പു 5 ലക്കം 5 ) ഇത്രയും വ്യക്തമായി മതേതര വ്യവസ്ഥിതിയെ തള്ളിപ്പറഞവരാണ് താഗൂതാകുന്ന കോടതിയില്‍ കയറി ഞങ്ങള്‍ ഇന്ത്യന്‍ ഭരണഘടനാ അനുസരിച്ച് പ്രവര്‍ത്തിക്കുന്നവരാണ് എന്ന് സത്യവാങ്ങ്മൂലം കൊടുത്തത്...ജമാഅത്തെ ഇസ്ലാമിയുടെ ആദര്‍ശ പാപ്പരത്തം തുറന്നു കാട്ടാന്‍ വേണ്ടിയാണ് ഞാന്‍ എന്റെ മറുപടികളില്‍ കുറെ ഗ്രന്ഥങ്ങളെയും മറ്റും ഉദ്ധരിക്കുന്നത്, ഷാഫിക്കു മനസ്സിലാക്കണം എന്നുണ്ടെങ്കില്‍ പൂര്‍ണ്ണമായ പ്രൊഫൈല്‍ ചേര്‍ക്കുക ഒരു ഇ മെയില്‍ വിലാസമെങ്കിലും, ഇത് ദീനിന്റെ വിഷയമാണല്ലോ, രണ്ടു കൂട്ടരെയും പഠിക്കുക, ഭയാനകമായ പരലോക നാളിനെ കുറിച്ച് ഓര്‍മ്മയുണ്ടെങ്കില്‍ സത്യം മനസ്സിലാക്കാന്‍ പരിശ്രമിക്കുക.

  മുജാഹിദുകള്‍ വാക് കൊണ്ട് കുപ്രചരണം നടത്തിയാണ് നിങ്ങളെ തോല്പിച്ചത് എന്ന് തെളിയിക്കാന്‍ ഒരു രേഖയും ഇല്ലയെന്നും ജമാതുകാര്‍ എല്‍ സി ഡി വിപ്ലവം നടത്താരില്ലെന്നും പരിഹസിക്കുന്നത് കണ്ടു.. സഹോദരാ എന്റെ പോസ്റ്റിനു ഒരു കടലുണ്ടിക്കാരന്‍ ഇട്ട കമന്റ് കണ്ടോ താടി വെക്കാന്‍ പ്രോല്സാഹിപ്പിക്കുന്നതിനെയും, സംഗീതം നിഷിധമാക്കുന്നതിനെയും ഒക്കെ പരിഹസിക്കുന്നു അദേഹം.. അല്ലാഹുവിന്റെ രസൂലിന്റെ ചര്യ പിന്പട്ടുന്നവരാനല്ലോ മുസ്ലിംകള്‍, സംഗീതത്തെ കുറിച്ച് മൌദൂദിയുടെ ഗ്രന്ഥങ്ങളിലെ ഉദ്ധരണി ഒന്ന് വായിച്ചു കൂടെ.. മൌദൂദി പോലും നിഷിദ്ധമാക്കിയ സംഗീതം ചേര്‍ത്ത് ടെലി സിനിമ എടുക്കുന്നവരാന് ( എസ്‌ ഐ ഓ ക്കാര്‍ ഇപ്പോള്‍ ഫിലിമോല്സവ് വരെ നടത്തുന്നു ) എല്‍ സി ഡി ഉപയോഗിച്ച് മതപ്രബോധനം നടത്തുന്നതിനെ എതിര്‍ക്കുന്നത്... അബ്ദുല്ലാഹിബ്നു മുബാറക് , ഇമാം മാലിക് എന്നിവരെ അവലംബിച്ച് അനസി(റ)ല്‍നിന്ന് ഉദ്ധരിക്കുന്നു: നബി (സ) പ്രസ്താവിച്ചു: വല്ലവനും ഒരു ഗായികയുടെ സദസ്സിലിരിക്കുകയും അവളുടെ പാട്ട് കേള്‍ക്കുകയും ചെയ്താല്‍ പുനരുത്ഥാന നാളില്‍ അയാളുടെ കാതുകളില്‍ ഈയം ഉരുക്കിയൊഴിക്കപ്പെടുന്നതാണ്.

  'വഞ്ചനാത്മകമായ വര്‍ത്തമാനങ്ങള്‍ വിലയ്ക്കുവാങ്ങി കൊണ്ടുവരുന്ന8 ചില മനുഷ്യരുണ്ട്; ഒരു വിവരവുമില്ലാതെ ദൈവിക മാര്‍ഗത്തില്‍നിന്ന് ജനത്തെ വ്യതിചലിപ്പിക്കുന്നതിനും ഈ മാര്‍ഗത്തിലേക്കുള്ള പ്രബോധനത്തെ പരിഹസിക്കുന്നതിനും വേണ്ടി… അത്തരമാളുകള്‍ക്കുള്ളത് അവരെ അത്യധികം നിന്ദിതരാക്കുന്ന ശിക്ഷയത്രെ. (ഖുര്‍ആന്‍)

  മറുപടിഇല്ലാതാക്കൂ
 71. അല്‍ഹംദുലില്ല ,ചര്‍ച്ചകള്‍ ശരിയായ ദിശയിലേക്കു വരുന്നതില്‍ സന്തോഷം.ഇനി ഷാഫിക്ക് അറിയേണ്ടത് മൌദൂദി സ്വാതത്ര്യസമരത്തെ എതിര്‍ത്തതാണ് ഒന്ന് ഇപ്പോള്‍ ഇന്ശാല്ലഹ് ബാകി ആവശ്യമെങ്കില്‍ പിന്നീട് :"ഇന്ഗ്ലിശുകാരനായ അമുസ്ലിമില്‍ നിന്നും ഭരണാധികാരം ഇന്ത്യക്കാരനായ അമുസ്ലിമിലെക് നീങ്ങുകയാണ് ഈ സ്വാതന്ത്ര്യസമരത്തിന്റെ ഫലം.ആദ്യമേ ഞാന്‍ പറഞ്ഞപോലെ മുസ്ലിമിനെ സംബന്തിചിടത്തോളം ഇത്തരം സമരം ഹരാമാണ് എന്നത് ഖണ്ഡിതമായ കാര്യമാണ് .(തഹരികെ ആസാദി ഹിന്ദ്‌ ഔര്‍ മുസല്‍മാന്‍ പേജ് എന്പതി ഒന്ന് )

  മറുപടിഇല്ലാതാക്കൂ
 72. സോളിഡാരിറ്റി ഒരു വരട്ടു പരിസ്ഥിതി വാദ സംഘടനയല്ല എന്നത് അതിന്റെ ഇന്ന് വരെയുള്ള പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്ന ആര്‍ക്കും
  മനസ്സിലാവും .അതിനു മഞ്ഞ കണ്ണാടി മാറ്റണം എന്ന് മാത്രം . പള്ളികള്‍ ഉണ്ടാവുന്നത് സമുദായ പുരോഗതിയായി ജമാഅത് കാണുന്നില്ല . അത് കൊണ്ട് തന്നെയാണ് ജമാഅത് ആദ്യ കാലങ്ങളില്‍ പള്ളികള്‍
  സ്ഥാപിക്കാതിരുന്നതും. എന്നാല്‍ പിന്നീട് ഒരു ഖുര്‍ആന്‍ ക്ലാസ്സുപോലും നടത്താന്‍ സമ്മതിക്കാത്ത നിലയിലേക്ക് ഇതര സമുദായ സംഘടനകളുടെ അസഹിഷ്ണുത വര്‍ദ്ധിച്ചു . അങ്ങിനെ ജമാഅതും അവര്‍ക്ക് കഴിയുന്ന സ്ഥലങ്ങളില്‍ സഹകരിക്കാവുന്നവരെ സഹകരിപ്പിച്ചു പള്ളികള്‍ സ്ഥാപിച്ചു .
  ഓര്‍ക്കിഡ് എന്ന സ്ഥാപനത്തിന്റെ ഉടമ ആത്മഹത്യ ചെയ്ത വാര്‍ത്ത‍ മാധ്യമം ഒന്നാം പേജില്‍ തന്നെ കൊടുത്തിരുന്നു . അന്വേഷിക്കാന്‍ മാത്രം എന്താണ് അതില്‍ ഉണ്ടായിരുന്നത് . എല്ലാം നിങ്ങള്‍ പറഞ്ഞ കുറിപ്പില്‍ വ്യക്തമാക്കിയിട്ടുന്ടെങ്കിലോ ? പണം നഷ്ടപ്പെട്ടവര്‍ക്ക് അത് തിരിച്ചു കൊടുക്കുന്നുമുണ്ട്‌. ഇനി ഇയാള്‍ക്ക് എന്താണാവോ അതില്‍ നിന്നും വേണ്ടത് ? പരമ്പരകളും എപ്പിസോടുകളും തയ്യാറാക്കിയ സമുദായത്തിലെ മൂന്നോ നാലോ പത്രങ്ങളുണ്ടല്ലോ? എന്നിട്ടെന്തായി ? വല്ലതും കണ്ടെത്തിയോ ആവൊ ? ആഭരണങ്ങളുടെയും സ്ത്രീകളുടെയും പരസ്യത്തില്‍ പുരുഷന്മാര്‍ ആണോ ഉണ്ടാവുക? സ്ത്രീകളുടെ ചിത്രങ്ങളുള്ള പരസ്യങ്ങള്‍ സ്വീകരിക്കുന്ന കാര്യത്തില്‍ മാധ്യമം സ്വീകരിക്കുന്ന കണിശത പരസ്യ എജന്‍സിയുമായി ബന്ധപ്പെട്ടവര്‍ക്ക് അറിയാം പുകയില ,മദ്യം തുടങ്ങി ലഹരി പദാര്‍ത്ഥങ്ങളുടെയും ലോട്ടറി,സിനിമ എന്നിവയുടെയും പരസ്യങ്ങള്‍ സ്വീകരിക്കാത്ത എത്ര പത്രങ്ങളുണ്ട് കേരളത്തില്‍ . ഇതൊക്കെ ഒരു നിബന്ധനയും കൂടാതെ പ്രസിദ്ധീകരിക്കാന്‍ തയ്യാറായി
  നില്‍ക്കുന്ന സമുദായത്തിലെ പത്രങ്ങളുടെ വളര്‍ച്ചയുടെ ഗ്രാഫ് താഴോട്ടാണ് . എന്നിട്ടും നിങ്ങള്ക്ക് മാധ്യമത്തില്‍ സ്ത്രീകളുടെ മേനി മാത്രമാണ് കാണുന്നതെങ്കില്‍ താങ്കളുടെ രോഗം വേറെയാണ് . പിന്നെ കൊക്കകോളയുടെ പരസ്യത്തിന്റെ കാര്യം ഞാന്‍ വീണ്ടു വെല്ലു വിളിക്കുകയാണ്‌ . നിങ്ങള്‍
  ഒരു പ്രവാസി ആണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്‌ . ഞാനും ഒരു പ്രവാസിയാണ് . നിങ്ങള്ക്ക് കാണിച്ചു തരാന്‍ കഴിയുമോ ? എങ്ങിനെയാണ് ഒരു പത്ര സ്ഥാപനം നടത്തേണ്ടത് എന്ന് മാതൃകാപരമായി കാണിച്ചു താ . എന്നിട്ട് മതി ഡയലോഗ് അടി .

  മറുപടിഇല്ലാതാക്കൂ
 73. മൌദൂദി സാഹിബിന്റെ സ്വാതന്ത്ര്യത്തിനു മുമ്പുള്ള പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചാല്‍ എന്താണ് കുഴപ്പം ? സുഹൃത്തേ ആ പുസ്തകങ്ങളൊക്കെ ഒന്ന് വായിച്ചു നോക്ക് ? എല്‍ സി ഡി യുദ്ധ ഫെയിമുകള്‍ സന്ദര്‍ഭത്തില്‍ നിന്നും എടുത്തു മാറ്റി ഉദ്ധരിക്കുന്ന ഉദ്ധരണികള് മാത്രം ഇവിടെ ചര്ദ്ധിക്കരുത് . അത് കൊണ്ട് ആരിഫലി സാഹിബിനു കള്ളം പറയേണ്ട ആവശ്യവുമില്ല . അങ്ങിനെ പ്രചരി പ്പിക്കുന്നവരാണ് പച്ചക്കള്ളം പറയുന്നത് . ഇന്നും മാര്‍ക്കറ്റില്‍ സുലഭമായി ലഭിച്ചു കൊണ്ടിരിക്കുന്ന പുസ്തകമാണ് ' മതേതരത്വം , ജനാധിപത്യം ,ദേശീയത ഒരു താത്വിക വിശകലനം '. പത്താമത്തെ എഡിഷന് ആണ് ഇപ്പൊഴതെത്. ഈ പുസ്തകത്തിന്‌ ജമാ അതുമായും ജമാഅതിനു ഐ പി എച്ചുമായും ഒരു ബന്ധവുമില്ല എന്ന് പറഞ്ഞതോട് കൂടി പുസ്തകം നിരോധിച്ചില്ല എന്ന് . ആരെയാണ് സഹോദര പൊട്ടനാക്കുന്നത്‌?

  മറുപടിഇല്ലാതാക്കൂ
 74. മൌദൂദിയുടെ ഒരു രചനയും ജമാഅതിനു ബാധ്യത ആയിട്ടില്ല . തള്ളേണ്ടത് തള്ളാനും കൊള്ളേണ്ടത്‌ കൊള്ളാനും ജമാഅതുകാര്‍ക്ക് അറിയാം . മൌദൂദിയല്ലജമാഅതിന്റെ അവസാന വാക്ക് . അങ്ങിനെ അവസാന വാക്ക് ഏതെങ്കിലും കൊടപ്പനക്കില്‍ പിണ്ഡം വെച്ച് കഴിയുന്നവരല്ല ജമാഅത്. എന്നാല്‍ മൌദൂദിയില്‍ നിന്ന് ജമാഅത് പ്രവര്‍ത്തകര്‍ ഊര്‍ജം കൊള്ളുന്നുമുണ്ട്‌. അത് അദ്ധേഹത്തിന്റെ പാണ്ഡിത്യം അറിയുന്ന ആരും അംഗീകരിക്കും .
  ജമാഅതെ ഇസ്ലാമി സ്ഥാപിക്കുന്നതിന് മുമ്പ് , കേരളക്കരക്ക് ആദ്യമായി മൌദൂദിയെ പരിചയപ്പെടുത്തുന്ന മുജാഹിദ് പണ്ഡിത സംഘടനയുടെ 'അല്‍ മുര്ഷിദില്' ഇങ്ങിനെ വായിക്കാം .
  " ആരാധനയും അടിമത്തവും സമര്‍പ്പണവും പങ്കുകാരനില്ലാത്ത അല്ലാഹുവിനു മാത്രമാക്കി അള്ളാഹു പറഞ്ഞു 'വിധികര്തൃത്വ അധികാരം അല്ലാഹുവിനു മാത്രമാകുന്നു ' ഇതാണ് നിര്‍ബന്ധമെന്ന് അള്ളാഹു വിധിച്ച ഭരണപരമായ നേതൃത്വം . ഇന്ത്യന്‍ നിയമ നിര്‍മാണ സഭ ആവിഷ്കരിക്കുന്ന നിയമം ഇസ്ലാമിന് വിരുദ്ധമാകാം . ചിന്തിക്കുന്ന സത്യാവിശ്വസി സഹോദരന്മാരെ നിങ്ങള്‍ ഏകാത്മക ദേശിയത എന്ന പേരിനെ പറ്റി ചിന്തിക്കൂ . അത് ഇസ്ലാമുമായി യോജിക്കുകയാണോ അതോ പൂര്‍ണമായി വിയോജിക്കുകയാണോ ചെയ്യുന്നത്. ദേശീയ വാദം എന്ന ആശയം ഇസ്ലാം
  ദീനിന് മുഴുവനായും വിരുദ്ധമാകുന്നു . അത്യന്തം പ്രയാസകരവും സങ്കീര്‍ണവുമായ ഈ പ്രതിസന്ധി ഘട്ടത്തില്‍ സത്യസന്ധനും ദൃഡവിശ്വാസിയും വിവേക ശാലിയും ഏകാത്മക ദേശീയ വാദത്തിലെ വിപത്തുകളെ കുറിച്ച് ശരിക്കും ബോധ്യവാനായ ഒരു മനുഷ്യനെ നമ്മുടെ നാട്ടില്‍ നിന്ന് നമുക്കായ് എഴുന്നേല്‍പ്പിച്ചു തന്ന അല്ലാഹുവിനു നന്ദി പറയുന്നു . സയ്യിദ് അബുല്‍ അഅലാ എന്നാണ് അദ്ദേഹത്തിന്‍റെ പേര് . തര്‍ജുമാനുല്‍ ഖുര്‍ആന് മാസിക , മുസല്‍മാന്‍ ഓര്‍ മൌജൂദ് സിയാസി കഷ്മകഷ് എന്നീ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കുക വഴി ഇസ്ലാമിക മാര്‍ഗത്തില്‍ സമരം ചെയ്യാന്‍ അള്ളാഹു അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ.''(അല്‍ മുര്ഷിദ് ,ഡിസംബര്‍ 1938 )
  മുഹമ്മദ്‌ നബി(സ )യെയും ഖുറൈശികള്‍ വിളിച്ചിരുന്നത്‌ അല്‍ അമീന്‍ എന്നാണ് . കാര്യങ്ങള്‍ പറഞ്ഞു തുടങ്ങിയപ്പോള്‍ ആണല്ലോ അവര്‍ക്ക് വെറുക്കപ്പെട്ടവന്‍ ആയി മാറിയത്.

  മറുപടിഇല്ലാതാക്കൂ
 75. ഇതേ സമയങ്ങളില് ഇറങ്ങിയ ലക്കങ്ങളില്‍ ഇഖ്വാനുല്‍ മുസ്ലിമൂനെ ന്യായീകരിച്ചു കൊണ്ടുള്ള ലേഖനങ്ങളും മറ്റും കാണാം . ഇപ്പോള്‍ പറയുന്നു മൌദൂദി , ഖുതുബ് , ബന്ന ഇവരാണ് തീവ്രവാദത്തിന്റെ മാസ്റ്റര്‍ബ്രെയിന്‍ എന്ന്

  മറുപടിഇല്ലാതാക്കൂ
 76. സ്വാന്ത്ര്യ സമരത്തെ പിന്നില്‍ നിന്ന് കുത്തിയതും പാകിസ്ഥാന്‍ വാദം ഉന്നയിച്ചതും ജമാഅതല്ല. ഇന്ന് കാണുന്ന ജിന്ന ലീഗിന്റെ ബാക്കി തന്നെയാണ് .
  വിഭാജനാന്തരം ജിന്നയുടെ നേതൃത്വത്തില്‍ കറാച്ചിയില്‍ കൂടിയ യോഗമാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ നേതാവായി ഖാഇദേ മില്ലത്ത് ഇസ്മായില്‍ സാഹിബിനെ തെരഞ്ഞെടുക്കുന്നത് . അതിനു ശേഷം 1948 - ല് ആണ് മദ്രാസ്സില്‍ വെച്ച് ലീഗ് പുന സംഘടിപ്പിക്കുന്നത് . പാകിസ്ഥാന്‍ വാദിയായ ജിന്നയെ അനുകൂലിച്ചും ദീര്‍ഘായുസ്സിനു വേണ്ടി പ്രാര്‍ത്ഥിച്ചതും പി പി അബ്ദുല്‍ ഗഫൂര്‍ മൌലവി എഴുതുന്നത്‌ കാണുക
  " 1947 മാര്‍ച്ച് അവസാനം കേരള ജംഇയ്യത്തുല്‍ ഉലമയുടെ വാര്‍ഷിക സമ്മേളനം ശ്രദ്ദേയമായ പല പ്രമേയങ്ങളും പാസാക്കിയിരുന്നു . ഈ പ്രമേയങ്ങളില്‍ ചിലത് പരിശോധിക്കുമ്പോള്‍
  ജംഇയ്യത്തുല്‍ ഉലമ അന്നത്തെ മതപരമായ കാര്യങ്ങളില്‍ മാത്രമല്ല രാഷ്ട്രീയ കാര്യങ്ങളിലും അവരുടെ അഭിപ്രായം പ്രകടിപ്പിക്കുന്നതില്‍ അധൈര്യം കാണിച്ചിരുന്നില്ലെന്നു മനസ്സിലാവുന്നു . പ്രസ്തുത സമ്മേളനത്തില്‍ ഇ കെ മൌലവി അവതരിപ്പിക്കുകയും പി വി മുഹമ്മദ്‌ മൌലവി പിന്താങ്ങുകയും ചെയ്ത ഒരു പ്രമേയം ഇങ്ങിനെ വായിക്കാം - ഇന്ത്യന്‍ മുസ്ലിംകളുടെ അനിഷേധ്യ നേതാവായ ഖാഇദേ അഅസം മുഹമ്മദലി
  ജിന്ന സാഹിബിന്റെ നായകത്വത്തില്‍ കേരളത്തിലെ ഉലമാക്കള്‍ക്കുള്ള പരിപൂര്‍ണ വിശ്വാസത്തെ ഈ യോഗം രേഖപ്പെടുത്തുകയും മുസ്ലിംകളെ അവരുടെ ലക്ഷ്യത്തിലേക്ക് നയിക്കാന്‍ അള്ളാഹു അദ്ദേഹത്തിന് കരുത്തും തൌഫീകും ആരോഗ്യവും ദീര്‍ഘായുസ്സും നല്‍കട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു "
  ഇനിയുമുണ്ട് ഉദാഹരണങ്ങള്‍ അല്‍ മുര്ഷിദ് -ന്റെ പഴയ ലക്കങ്ങളില്‍ നമസ്കാരവും സകാത്തും പോലെ ജിന്നയുടെ മുസ്ലിം ലീഗില്‍ ചേരല്‍ നിര്‍ബന്ധമാക്കുന്നത് ഒന്ന് വായിക്കുക്ക
  " സഹോദരന്മാരെ നിങ്ങള്‍ എല്ലാവരും ഇന്ന് ഇന്ത്യയിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും നടന്നു കൊണ്ടിരിക്കുന്ന പ്രധാന സംഭവങ്ങളെ നല്ലവണ്ണം അറിയുക . ഈ സംഭവങ്ങള്‍ നിങ്ങള്‍ ചിന്തിക്കുക . നിങ്ങളുടെ ഫര്‍ദുകള്‍ ഏതൊക്കെ ആണെന്ന്
  ഓര്മ വെച്ച് പ്രവര്‍ത്തിക്കുക . കൊണ്ഗ്രെസ്സിലെ ഈ നേതാക്കള്‍ ഇന്ത്യ രാജ്യത്തെ ഒരു ഭയങ്കരമായ ആപത്തിലേക്ക് തള്ളുകയാണെന്ന് ബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ പ്രയാസമില്ല . പക്ഷെ മഹാനമാരായ നായകന്മാര്‍ വഴി പിഴക്കുമ്പോള്‍ അവരെ ബുദ്ധിമാന്മാര്‍ തന്നെയും പിന്തുടരുക സ്വാഭാവികം .ആ പ്രകൃതി നിയമമനുസരിച്ച് ഇതാ ജവഹര്‍ലാല്‍ നഹ്രുവിന്റെ സോഷ്യലിസത്തെ പിന്തുടരാന്‍ യുവാക്കളും യുവാക്കന്മാരുടെ കൂട്ടവും മുന്നോട്ടു വന്നു കൊണ്ടിരിക്കുകയാണ്. അവരുടെ ഉദ്യമം വിജയിക്കുന്ന പക്ഷം (അതിന്നിടവരുത്താതിരിക്കട്ടെ ) ഇന്ത്യയുടെ ഭരണം സോഷിലിസ്റ്റ് പാര്‍ടി കരസ്ഥമാക്കും. അതിനു വിരോധികളായി ഹിന്ദുക്കളില്‍ നിന്ന് ഒരു ശക്തി ഉത്ഭവിക്കുകയും ചെയ്യും . ഇന്ന് സ്പയിനില്‍ നിന്ന് എന്തൊരു വ്യസനകരമായ വാര്‍ത്തയാണോ കേട്ട് കൊണ്ടിരിക്കുന്നത് അതെ വിധമുള്ള ആപല്‍ക്കരമായ ദുര്‍ഗതിയിലെക്കാണ് ഇന്ന് ഇന്ത്യ രാജ്യത്തെ ഈ നായകന്മാര്‍
  കൊണ്ട് പോവുന്നത് . നിങ്ങള്‍ ഓരോരുത്തരും മുസ്ലിം ലീഗിന്റെ പ്രചാരരാവുക. നിങ്ങളുടെ പ്രായം തികഞ്ഞ എല്ലാ സഹോദരി സഹോദരന്മാരെയും മുസ്ലിം ലീഗില്‍ മെമ്പര്‍മാരാക്കി ചേര്‍ക്കുക. അഞ്ചു സമയത്തെ നമസ്കാരങ്ങളും ജുമുഅ, പെരുന്നാള്‍ മുതലായ ഇമാമും ജമാഅതുമായുള്ള എല്ലാ നമസ്കാരങ്ങളും ഖുതുബകളും അവയുടെ ഫലം അനുഭവിക്കത്തക്ക വിധം എല്ലാ മഹല്ലത്തുക്കളിലും നടപ്പിലാക്കാന്‍ യത്നിക്കുകയും ചെയ്യുക . എല്ലാ മഹല്ലതുകാരുടെയും സംഘടിതമായി സകാത്ത് പിരിച്ചെടുത്തു അതിന്റെ അവകാശികള്‍ക്ക് വീതിച്ചു കൊടുക്കാന്‍ പ്രേരിപ്പിക്കുക '' (അല്‍ മുര്ഷിദ് ,മാര്‍ച്ച്‌ 1938 വാള്യം 3 , ലക്കം 11 )
  തികച്ചു അസുഖകരമായ ഭൂത കാലമുള്ള ഇവരാണ് ജമാഅതിനെ പഠിപ്പിക്കാന്‍ ഇറങ്ങിയിരിക്കുന്നത്. ഇനിയുമുണ്ട് ധാരാളം,സമയം കിട്ടുകയാണെങ്കില്‍ കാണാം

  മറുപടിഇല്ലാതാക്കൂ
 77. @SHAFI

  ഞാന്‍ മറുപടിയിട്ട് രണ്ടു ദിവസം എവിടെയായിരുന്നു, ശാഫീ..മറുപടിക്ക് വേണ്ടി ജമാഅത് നേതാക്കളില്‍ നിന്നും തെളിവുകള്‍ ഉണ്ടാക്കുകയായിരുന്നു എന്ന് മനസ്സിലായി...സോളിഡാരിറ്റി ഒരു വരട്ടു പരിസ്ഥിതി വാദ സംഘടനയാണെന്ന് അതിന്റെ പ്രവര്‍ത്തനങ്ങള്‍ കണ്ടാല്‍ ആര്‍ക്കും ബോധ്യമാകും, അതിനു ഞാന്‍ മൂലക്കല്‍, ഹിരാ സെന്റര്‍ , ശാന്തപുരം ..തുടങ്ങിയ തെളിവുകള്‍ നിരത്തുകയും ചെയ്തു..സഹോദരന്‍ ആളുകളെ പൊട്ടന്‍ കളിപ്പിക്കാന്‍ നോക്കുകയാണ്..ഇതര സമുദായ സംഘടനകളുടെ അസഹിഷ്ണുത കാരണം പുതിയ പള്ളികള്‍ നിര്‍മ്മിക്കാന്‍ തുടങ്ങി എന്നാ വാദം കേരള ബാലിശമാണ്, ശാഫീ,, ജമാഅത്തെ ഇസ്ലാമിക്ക് എവിടെയാണ് ഊരുവിലക്കും, കല്ലേറും, ബഹിഷ്കരണവും നേരിടേണ്ടി വരുന്നത്..ഒരു തെളിവ് ഹാജരാക്കാമോ, ഇപ്പോളും തിരുവനതപുരത്ത് ഭീമാപള്ളിയിലെ 27 മുജാഹിദ് കുടുംബങ്ങള്‍ ഊര് വിലക്ക് നേരിടുകയാണ് ശാഫീ തൌഹീടിനു വേണ്ടി, നിങ്ങളുടെ നിഷ്പക്ഷ പത്രത്തില്‍ മയിലമ്മയുടെയും, എരോം ശര്മ്മിലയുടെയും ധീര കഥകള്‍ മാത്രമല്ലേ വരൂ, ഇതൊന്നും നിങ്ങള്‍ കാണാറില്ലല്ലോ..


  ഞാന്‍ ആവര്‍ത്തിക്കുന്നു, മൂലക്കല്‍ ജമാതിന്റെ പള്ളി നിങ്ങളുടെ പൊള്ളത്തരം വരച്ചു കാട്ടുന്നുണ്ട്, ഞാന്‍ പറഞ്ഞല്ലോ താനൂര്‍ ദേവദാര്‍ സ്കൂളിലെ കുട്ടികള്‍ക്ക് വടക്കും കിഴക്കും രണ്ടു പള്ളികള്‍ ഉണ്ട് എന്നിരിക്കെ ദൂരങ്ങള്‍ താണ്ടി മൂലക്കല്‍ വന്നു നമസ്കരിക്കാന്‍ ആണ് ആ പള്ളിയെന്ന് നിങ്ങള്‍ തട്ടി വിട്ടില്ലേ, അതും ജലസ്രോതസ്സു തൂര്‍ത്തു...അത് പറഞ്ഞാല്‍ പള്ളിക്ക് വേണ്ടിയാകാം, കോളെജിനു ആകാം, ഇത് തന്നെയാണ് പറഞ്ഞത് നിങ്ങള്‍ വരട്ടു പരിസ്ഥിതി വാദ സംഘടനയാണെന്ന്..പിന്നെ ഓര്‍ക്കിടിനെ കുറിച്ച് മാധ്യമം വാര്‍ത്ത നല്‍കിയിരുന്നു എന്ന് കണ്ടു.. എന്തായിരുന്നു വാര്‍ത്ത...എന്നാണു ഷയര്‍ ഉടമകള്‍ക്ക് പണം തിരികെ കൊടുക്കാന്‍ തുടങ്ങിയത്...ഇതിനിടക്ക്‌ ഒരു പാട് ദിവസം മാധ്യമം ഇറങ്ങിയിരുന്നില്ലേ.. ജമാഅത്ത് നേതാക്കള്‍ക്ക് മാത്രം അറിയാവുന്ന ആ ദുരൂഹ മരണത്തെ കുറിച്ച് ഒരന്വേഷണ വാര്‍ത്ത പിന്നീട് മാധ്യമത്തില്‍ വന്നോ, നേതാക്കള്‍ക്ക് ലഭിച്ച ആത്മഹത്യാ കുറിപ്പിനെ കുറിച്ചെങ്കിലും മാധ്യമം കൊടുത്തോ...പിന്നെ സ്ത്രീകളുടെ ചിത്രങ്ങള്‍ ഉള്ള പരസ്യങ്ങള്‍ കൊടുക്കുന്നതില്‍ മാധ്യമം കാണിക്കുന്ന കനിഷതയെ കുറിച്ചറിയാന്‍ പ്രവാസിയായ താങ്കളെ ഞാന്‍ ഗള്‍ഫ് മാധ്യമം കാണിക്കണോ, അറ്റ്‌ലാസ് അടക്കമുള്ള ജ്വേല്ലരി പരസ്യങ്ങളില്‍ , സൌന്ദര്യവാര്‍ധക വസ്തുക്കളുടെ പരസ്യങ്ങളില്‍ ഒക്കെ സ്ത്രീയുടെ കാണിക്കാന്‍ പാടില്ലാത്ത ഭാഗങ്ങള്‍ കാണിക്കാറുണ്ട് ഷഫീ, നിങ്ങള്‍ ഇസ്ലാമിക പത്രം എന്ന് പറഞ്ഞു പരസ്യം പിടിക്കുകയും, വരിക്കാരെ ചേര്‍ക്കുകയും ചെയ്യുന്നത് കൊണ്ട് ഈ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞെ തീരൂ, അതല്ലാതെ അത് ചോദ്യം ചെയ്യുന്നവരെ രോഗികലാക്കുകയല്ലാ..ശാഫീ ഒരിക്കല്‍ കൂടി പറയുന്നു, ഇത് ഇവിടെ നിന്നും രക്ഷപ്പെടാനല്ല, നാളെ ആല്ലഹുവിന്റെ കോടതിയി മറുപടി പറയേണ്ടി വരും, സൂക്ഷിക്കുക..

  മറുപടിഇല്ലാതാക്കൂ
 78. @SHAFI

  എങ്ങിനെയാണ് ഒരു പത്ര സ്ഥാപനം നടത്തേണ്ടത് എന്ന് മാതൃകാപരമായി കാണിച്ചു തരല്‍ എന്റെ പണിയല്ല ..അതിനല്ല ഞാന്‍ പോസ്റ്റ്‌ ഇട്ടതു, മറ്റുള്ള പത്രങ്ങളെ കുറിച്ച് താരതമ്യം ചെയ്യാനുമല്ല.. ജമാതിന്റെ നയവ്യതിയാനവും, സോളിടാരിട്ടിയുടെ പൂരം കഴിഞ്ഞുള്ള വെടിവെപ്പും ഒക്കെയല്ലേ എന്റെ ചര്‍ച്ചാ വിഷയം, അതില്‍ അവസാന ഭാഗത്ത്‌ മാധ്യമത്തിന്റെ നിഷ്പക്ഷതയുടെ കാപട്യം തുറന്നു കാട്ടി, കഴുകന്‍ എല്ലാവരുടെയും ഇറച്ചി തിന്നും, കഴുകന്റെ ഇറച്ചി ആരും തിന്നാനോ തൊടാനോ പാടില്ല...ഇതാണ് മാധ്യമത്തിന്റെ അവസ്ഥ..അത് സത്യമാണെന്ന് ഓരോ ദിവസവും മാധ്യമം തെളിയിക്കുകയും ചെയ്യുന്നു. 'മതേതരത്വം , ജനാധിപത്യം ,ദേശീയത ഒരു താത്വിക വിശകലനം 'എന്ന ഐ പി എച് ഇറക്കിയ ഗ്രന്ഥത്തെ പറ്റി കോടതിയില്‍ ടി ആരിഫലി സാഹിബ് പറഞ്ഞതാണ് ഞാന്‍ മുകളിലെ മറുപടിയില്‍ ഉദ്ധരിച്ചത്.ിബ്.അതിനു ഷാഫി മറുപടി നല്‍കിയത് ആ ഗ്രന്ഥത്തില്‍ ജനതിപത്യത്തെ അനുകൂലിച്ചാണ് മൌദൂദി എഴുതിയിരിക്കുന്നത് എന്നാണു അതിനു ഞാന്‍ ചോദിച്ച ചോദ്യത്തിനാണ് ഷാഫിയുടെ ഉരുണ്ടു കളി..കോടതിയില്‍ കേസ് ജയിച്ചോ ഐ പി എച്ചിന്റെ ഗ്രന്ഥം നിരോധിച്ചോ ഇല്ലേ എന്നതല്ല ഇവിടെ വിഷയം ..ഒരിസ്ലാമിക പ്രസ്ഥാനത്തിന്റെ അധ്യക്ഷന്‍ കോടതിയില്‍ കള്ളം പറഞ്ഞു എന്നാണു ഞാന്‍ ആദ്യമായി മറുപടിയില്‍ എഴുതിയത്..അതിനു നല്‍കിയ ഷാഫിയുടെ മറുപടിയില്‍ മൌദൂദിയെ ജനാധിപത്യത്തിനെ കാവല്‍ഭടന്‍ ആക്കാന്‍ ശ്രമം നടത്തി ഒഴിഞ്ഞു മാറി.. ചോദ്യം ആവര്‍ത്തിക്കുന്നു, ജനാധിപത്യത്തെ അനുകൂലിച്ചുള്ളതാന് പ്രസ്തുത ഗ്രന്ധമെങ്കില്‍, ഐ പി എചിനെയും ആ ഗ്രന്ഥത്തെയും എന്തിനു ആരിഫലി സാഹിബ് തള്ളിപ്പറഞ്ഞു...?

  മൌദൂദി സാഹിബിന്റെ സ്വാതന്ത്ര്യത്തിനു മുമ്പുള്ള പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചാല്‍ എന്താണ് കുഴപ്പം ? സുഹൃത്തേ ആ പുസ്തകങ്ങളൊക്കെ ഒന്ന് വായിച്ചു നോക്ക് ? ഇതെഴുതിയ അതെ ഷാഫി തൊട്ടടിയില്‍ തന്നെ മൌദൂദിയെ തള്ളിപ്പറയുന്നു.'മൌദൂദിയുടെ ഒരു രചനയും ജമാഅതിനു ബാധ്യത ആയിട്ടില്ല . തള്ളേണ്ടത് തള്ളാനും കൊള്ളേണ്ടത്‌ കൊള്ളാനും ജമാഅതുകാര്‍ക്ക് അറിയാം . മൌദൂദിയല്ല ജമാഅതിന്റെ അവസാന വാക്ക്.' ഇങ്ങനെ എഴുതിയില്ലെങ്കില്‍ ഷാഫി കുടുങ്ങും എന്ന് വായനക്കാര്‍ക്ക് അറിയാം, കാരണം മൌദൂദിയുടെ ഗ്രന്ഥങ്ങളിലെ ഏതാനും വരികള്‍ ഞാന്‍ കഴിഞ്ഞ മറുപടിയില്‍ ഇട്ടിരുന്നല്ലോ, ഈ തള്ളിപ്പരയലോടെ അതിനു മറുപടി പറയാതെ രക്ഷപ്പെടാന്‍ നോക്കുന്നു.. ഞാന്‍ നല്‍കിയ പ്രബോധനത്തിലെ വരികളും ഇനി നാളെ നിഷേധിക്കുമായിരിക്കും , പ്രബോധനം അവസാന വാക്കല്ല എന്ന് മറുപടിയും വന്നേക്കാം ..

  മറുപടിഇല്ലാതാക്കൂ
 79. @SHAFI

  മുസ്ലിംകളെ സ്വാതന്ത്ര്യ സമരങ്ങളില്‍ പങ്കാളികള്‍ ആക്കാന്‍ ഇന്ത്യന്‍ നാഷണല്‍ കൊണ്ഗ്രെസ്സില്‍ ചേരാനും, അക്കാലഘട്ടങ്ങളില്‍ മുസ്ലിം നേതാക്കള്‍ അവരുടെ ഗ്രന്ഥങ്ങളിലൂടെ ആഹ്വാനം ചെയ്തിട്ടുണ്ട്.. കൊണ്ഗ്രെസ്സില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ മുസ്ലിം നേതാക്കള്‍ ചേര്‍ന്ന് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന് രൂപം കൊടുത്തെങ്കിലും സ്വാതന്ത്ര്യം എന്ന ലക്ഷ്യത്തില്‍ മാറ്റമുണ്ടായിരുന്നില്ല.. ബ്രിട്ടീഷ് രാജില്‍ നിന്നും പൂര്‍ണ്ണ സ്വരാജ് എന്ന മുദ്രാവാക്യം ആദ്യമായി ഉയര്‍ത്തുന്നത് ജിന്നാസാഹിബും ലീഗുമാണ്.. ഖിലാഫത്ത് സമരങ്ങളെ കൊണ്ഗ്രെസ്സ് കയ്യോഴിഞ്ഞപ്പോള്‍ മലബാറിലെ മുസ്ലിംകളെ മുസ്ലിം ലീഗില്‍ ചേരാന്‍ പല മുസ്ലിം നേതാക്കളും ആഹ്വാനം ചെയ്തിട്ടുണ്ട്.. അത് കൊണ്ട് തന്നെ അല്‍ മുര്ഷിടില്‍ ഒക്കെ ഇത്തരത്തിലുള്ള വരികള്‍ ഉണ്ടാവുക സ്വാഭാവികമാണ്...കൊണ്ഗ്രെസ്സിലും, മുസ്ലിം ലീഗിലുമായി പ്രവര്‍ത്തിച്ചിരുന്ന മുസ്ലിം നേതാക്കള്‍ ഒക്കെ തന്നെ ഇന്ത്യയുടെ സ്വാതത്ര്യം എന്ന ഒറ്റക്കാര്യത്തില്‍ യോജിക്കുകയും ചെയ്തിരുന്നു, അത് കൊണ്ടാണ് മുസ്ലിം ലീഗില്‍ ചേരാന്‍ ആഹ്വാനം ചെയ്യുന്ന അല്‍ മുര്ഷിടിന്റെ പത്രാധിപരായ കെ എം മൌലവി ഇന്ത്യന്‍ നാഷണല്‍ കൊണ്ഗ്രെസ്സിന്റെ സമുന്നതനായ പോരാളി മുഹമ്മദ്‌ അബ്ദുറഹിമാന്‍ സാഹിബിനോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചത്.... മൌലാനാ അബുല്‍ കലാം ആസാദിനെ പോലുള്ളവര്‍ എഴുതിയ അനുഭവക്കുറിപ്പുകള്‍ കൂടി വായിച്ചാല്‍ ഇന്ത്യാ വിഭജനത്തിന്റെ പൊള്ളുന്ന യാതര്ത്യങ്ങള്‍ ബോധ്യമാകും.. ഷഫീ, മാധ്യമത്തില്‍ തെന്നെ ഇത്തരത്തില്‍ ഒരുപാട് ലേഖനങ്ങള്‍ വന്നതല്ലേ, കോട്ടക്കല്‍ കഷായം മാത്രം വായിച്ചിരുന്നാല്‍ ഇതൊന്നും മനസ്സിലാവില്ല.. പിന്നെ മൌദൂടിക്കു വേണ്ടി കെ എം മൌലവി അല്‍ മുര്ഷിടില്‍ പ്രാര്തിക്കുന്നതായും കണ്ടു, അക്കാലഘട്ടത്തില്‍ മൌദൂടിയോടൊപ്പം നിന്ന വഹീദുധീന്‍ ഖാന്‍, അബുല്‍ ഹസ്സന്‍ അലി നദ് വിയെ പോലെയുള്ള പണ്ഡിതന്മാര്‍ അപകടം തിരിച്ചറിഞ്ഞു മൌദൂദിയെ കയ്യോഴിഞ്ഞിരുന്നു, യോജിച്ചു നിന്ന വേളയിലെ ഏതാനും വരികള്‍ ഉദ്ധരിച്ചാണ് ഷാഫി ജമാതിനു കുഴലൂത്ത് നടത്തുന്നത്...ജിന്നയെ പിന്തുണച്ചതും ഇത് പോലെ തന്നെയായിരുന്നു...ജിന്ന പാകിസ്ഥാനുമായി വിഭജിച്ചു പോയ ശേഷം കെ എം മൌലവിയോ , മറ്റോ അല്‍ മുര്ഷിടില്‍ അദ്ദേഹത്തിന് പിന്തുണ നല്‍കുന്ന ലേഖനങ്ങള്‍ എഴുതിയിരുന്നു എന്ന് തെളിയിക്കാമോ...ഇന്ത്യന്‍ നാഷണല്‍ കൊണ്ഗ്രെസ്സില്‍ ചേരാന്‍ ആഹ്വാനം ചെയ്യുന്ന അല്‍ അമീന്‍ കൊണ്ട് വന്ന്‌ ഇതാ കണ്ടില്ലേ ബാബറി മസ്ജിദ് പൊളിക്കുന്നത് കയ്യും കെട്ടി നോക്കി നിന്ന കൊണ്ഗ്രെസ്സില്‍ ചേരാന്‍ ആഹ്വാനം ചെയ്യുന്നു എന്ന് പറയുന്ന പോലെ അസംബന്ധമാണ് ഇത്...
  അതെ സമയം സ്വാതന്ത്ര്യത്തിനു മുമ്പും ശേഷവും മൌദൂദി എഴുതിയ ഗ്രന്ഥങ്ങള്‍ ആശയപരമായി ഒരൊറ്റ ലക്‌ഷ്യം തന്നെ മുന്നോട്ടു വെക്കുന്നു, അത് മതരാഷ്ട്ര വാദമാണ്...സ്വാതന്ത്ര്യത്തിനു ശേഷവും അത് പിന്തുടര്‍ന്ന്..മൌദൂദി മരിക്കും വരെ ഇറങ്ങിയ ഗ്രന്ഥങ്ങള്‍ ഒക്കെ തന്നെ അതിനു മലയാളത്തില്‍ പരിഭാഷ നല്‍കാന്‍ ഐ പി എച്ചും ഊര്‍ജ്ജം നല്‍കാന്‍ ജമാഅത്തും തയ്യാറായി എന്നതല്ലേ വസ്തുത...

  'ചുരുക്കത്തില്‍ താത്വികമായും, കര്മ്മപരമായും ദീനും സെകുലരിസവും പരസ്പര വിരുദ്ധമാണ്. നേര്‍ക്കുനെരെയുള്ളത് അവ രണ്ടില്‍ ഏതെങ്കിലും ഒന്നിനോട് മാത്രം പൂര്‍ണ്ണ ബന്ധം സ്ഥാപിച്ചു മറ്റേതിനെ സന്തോഷത്തോടെ യാത്രയാക്കുക എന്നതാണ്, ഒരേ സമയത്ത് രണ്ടു ദൈവങ്ങളെ അനുസരിക്കുക സാധ്യമല്ല തന്നെ..( പ്രബോധനം പു 5 ലക്കം 5 ) സ്വാതന്ത്ര്യത്തിനു ശേഷം ഉണ്ടായ മുസ്ലിം സാഹചര്യങ്ങളില്‍ മൌദൂദി ഉയര്‍ത്തിയ തീക്ഷ്ണമായ ചിന്താധാര മുസ്ലിംകളെ പിറകോട്ടു വലിച്ചു എന്ന് കാലം തെളിയിക്കുകയും, നിങ്ങളെ കൊണ്ട് തന്നെ അത് പറയിപ്പിക്കുകയും ചെയ്യുന്നു...'ഇസ്ലാമിക വിരുദ്ധമായ ഒരു ഭരണ വ്യവസ്ഥക്ക് കീഴില്‍ ഉദ്യോഗങ്ങള്‍ക്കും സീറ്റുകള്‍ക്കും മുറവിളി കൂട്ടുക എന്നതാകട്ടെ മുസ്ലിംകളെ സമ്പന്ധിച്ചിടത്തോളം ചിന്തിക്കാന്‍ കഴിയാത്തത്ര മാത്രം നീചമായ ഒരവസ്ഥയാണ്..' (പ്രബോധനം ലക്കം 1953 ഡിസ 15 ) ഈ പ്രബോധനം ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം ഇറങ്ങിയതല്ലേ...ഈ ചിന്തിക്കാന്‍ പോലും കഴിയാത്ത നീചമായ അവസ്ഥക്ക് വേണ്ടിയല്ലേ ഇന്ന് നിങ്ങളുടെ സമരം...അതാണ്‌ സോളിടാരിട്ടി പൂരം കഴിഞ്ഞു വെടി വെക്കുന്നു എന്നതിന്റെ പൊരുള്‍...

  മറുപടിഇല്ലാതാക്കൂ
 80. @shafi

  ഷാഫിയുടെ പൂര്‍ണ്ണമായ പ്രൊഫൈല്‍ നല്‍കാന്‍ ഞാന്‍ ആവശ്യപ്പെട്ടിരുന്നു..അത് നല്‍കുക .പരപ്പനങ്ങാടിക്കാരനാണ് എന്ന് പറഞ്ഞ സ്ഥിതിക്ക് പരിചയപ്പെടുത്താന്‍ എന്തിനാ മടി...എന്റെ പ്രൊഫൈല്‍ നോക്കിയാല്‍ എന്റെ ഇമെയില്‍ വിലാസം അടക്കം താങ്കള്‍ക്ക് ലഭ്യമാണ്, നേരിട്ടുള്ള സംവാദത്തിലേക്ക് വരിക, അതല്ലെങ്കില്‍ പരപ്പനങ്ങാടിയില്‍ മുമ്പ് നടന്ന മുജാഹിദ്-ജമാഅത് സംവാദം തുടരുക..അതിനു മുതിരേണ്ടത് പരപ്പനങ്ങാടിയിലെ ജമാഅത്കാരാണ്, കാരണം അവര്‍ മറുപടി പറയാതെ ഒളിചോടുകായാനുണ്ടായത്..അതിലേക്കു ഒരിക്കല്‍ കൂടി ശ്രദ്ധ ക്ഷണിക്കുന്നു...

  മറുപടിഇല്ലാതാക്കൂ
 81. nalla lekhanam..vimarshanangalil thalarathe ezhuthuka..nannayittundu(lekhanavum pinne thankalude marupadikalum)

  മറുപടിഇല്ലാതാക്കൂ
 82. ജമാഹിദും മുജാഹിദും കണക്കാ. രണ്ടും ഒരു കുന്തവും പറയണ്ട. സുന്നികള്‍ മാത്രം യഥാര്‍ത്ഥ്യം. അതൊന്നു മനസ്സിലാക്കാന്‍ ശ്രമിക്കുക. പരപ്പനാട്ടില്‍ സുന്നികള്‍ ഇല്ലേ?

  മറുപടിഇല്ലാതാക്കൂ
 83. അജ്ഞാതന്‍2012, മാർച്ച് 17 12:39 PM

  https://www.facebook.com/photo.php?fbid=117472065028418&set=a.108170672625224.15073.100002968741819&type=1&theater

  മറുപടിഇല്ലാതാക്കൂ

വായനക്കാര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ കമന്റ് കോളത്തില്‍ രേഖപ്പെടുത്താം Sign in ചെയ്യാന്‍ കഴിയാത്തവര്‍ Name/URL ഓപ്ഷന്‍ വഴി പേരും സ്ഥലവും നല്‍കി അഭിപ്രായം രേഖപ്പെടുത്തുക.