പട്ടിക്കാട് എന്ന് കേള്‍ക്കുമ്പോള്‍ എല്ലാവരും കരുതും അവിടെ നിറയെ പട്ടികളും. കുറെ കാടുമാണെന്ന്.. ഹേയ് അവിടെ തീരെ പട്ടികള്‍ ഇല്ലെന്നു മാത്രമല്ല, അവിടെ ഒരു കുറ്റിക്കാട് പോലുമില്ല, മുതലക്കുളത് മുതലയില്ലാത്തത് പോലെ പട്ടിക്കാടും അങ്ങനെ തന്നെ, പണ്ട് കാലത്ത് അറബിക്കൊളെജു പോലും നടത്താന്‍ അറിയില്ലായിരുന്നു, ഇപ്പോള്‍ എന്ജിനീയറിംഗ് കോളേജ് മുതല്‍ ഐ എ എസ് , ഐ പി എസ് കോച്ചിംഗ് സെന്ററുകള്‍ വരെ നടത്തുന്നുണ്ടത്രെ ഇവര്‍, സ്വാതന്ത്ര്യ സമരത്തോടുള്ള അഭിനിവേശത്താല്‍ ഇംഗ്ലീഷ് , മലയാളം ഭാഷകളോട് പോലും അറപ്പും, വെറുപ്പും കല്പിച്ച രാജ്യ സ്നേഹികളാണിവര്‍.. അവരുടെ സ്ഥാപനതിലെക്കാണ് നിര്‍മ്മല്‍ മാധവനെ കെട്ടു കെട്ടിക്കാന്‍ നോക്കിയത്. , ആരും എടുക്കാത്ത ഒരു ഭാണ്ഡം അവസാനം ഏറ്റെടുക്കാന്‍ സമസ്ത എന്നാണു ഉമ്മന്‍ ചാണ്ടി സാറും, കുഞാപ്പയും ധരിച്ചു വെച്ചതെങ്കില്‍ തെറ്റി, ഇക്കുറി കളി സമസ്തയോടാണ്. സമസ്ത ഒരു തടവൈ ശോന്നാല്‍..അത് ഒരു തടവൈ ശോന്ന മാതിരി,,, ഹ് ഹാ .
ദേശമംഗലത്ത് എങ്കില്‍ ദേശമംഗലത്ത് നിര്‍മ്മല്‍ മാധവന് സീറ്റ് തരപ്പെട്ടു കഴിഞ്ഞു; അതിനും വേണം ലീഗ് ; പട്ടിക്കാട് സീറ്റില്ലെങ്കില്‍ ഏതു കുറ്റിക്കാട്ടിലും സീറ്റ് ഉണ്ടാക്കി കൊടുക്കും ലീഗ്, പക്ഷെ സീറ്റ് കൊടുക്കണമെങ്കില്‍ ഒരു കസേര ഞമ്മക്കും കിട്ടണം, ആ അഞ്ചാമത്തെ മന്ത്രിയുടെ കസേര .. അതായത് ബാല്ട്ടര്‍ സമ്പ്രദായം..അരി കൊടുത്തു തുണി വാങ്ങുന്ന പണി... ഇടയ്ക്കിടയ്ക്ക് പാണക്കാട്ടെ തങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്നു എന്നല്ലാതെ ഉമ്മന്ചാണ്ടിക്കോ, ഹൈകമാന്ടിനോ ഒരു കുലുക്കവുമില്ല, അവരങ്ങിനെ തങ്ങളെ വട്ടം കറക്കുന്നു. പണ്ട് മത്സ്യ ക്ഷാമം വന്നപ്പോള്‍ നടുക്കടലില്‍ വെച്ച് പ്രാര്‍ഥിക്കാന്‍ ഒരു തങ്ങളെ തോണിയില്‍ കൊണ്ട് പോയത്രേ , തങ്ങള്‍ പ്രാര്‍ഥിച്ചു, എല്ലാവരും ആമീന്‍ ഒക്കെ ചൊല്ലി, കുറച്ചു കഴിഞ്ഞപ്പോള്‍ തോണി നിറയെ മത്സ്യവും ലഭിച്ചു, പിന്നെ മത്സ്യം വാരിയിടാന്‍ തോണിയില്‍ സ്ഥലമില്ലാതായി, അവസാനം തങ്ങളെ പിടിച്ചു കടലിലേക്കിട്ടു എന്നൊരു കഥ കേട്ടിട്ടുണ്ട്, യു ഡി എഫ് ഇപ്പോള്‍ ചെയ്യുന്നത് കാണുമ്പോള്‍ ഇതാണ് ഓര്‍മ്മ വരുന്നത്. യു ഡി യെഫിന്റെ നിര്‍ണ്ണായക വിജയത്തില്‍ ഓടി നടന്നു പ്രധാന പങ്കു വഹിച്ച ഈ തങ്ങളെയും പരിവാരത്തെയും അങ്ങിനെ കോട്ടയം വരെ നടത്തിച്ചതോന്നും പോരാഞ്ഞിട്ട് ഇപ്പോഴും നടത്തിക്കുകയാണ് ഒരു അഞ്ചാം മന്ത്രിക്കു വേണ്ടി ഉമ്മന്‍ ചാണ്ടി.
അഞ്ചാം മന്ത്രിയെ കുറിച്ച് കുഞ്ഞാപ്പ ഒന്നും മിണ്ടൂല, മൂപ്പരെ വകുപ്പ് പോകുന്ന പണി മൂപരെടുക്കൂല..അപ്പണി പാണക്കാട്ടെ തങ്ങളെ ഏല്‍പ്പിച്ചു, കുഞ്ഞാപ്പ മുങ്ങിയെന്നര്തം.. പാവം തങ്ങളെ കൊണ്ട് ഒരു പത്ര സമ്മേളനം വരെ നടത്തിയിട്ട് അങ്ങ് തിരുവന്തപുരത്ത് എത്തിയാല്‍ പിന്നെ എല്ലാം മറക്കും നമ്മുടെ
കുഞ്ഞാപ്പ, പണ്ട് കുറ്റിപുറത്ത് ഉഗ്രന്‍ തോല്‍വി പിണഞ്ഞപ്പോള്‍ ഞങ്ങള്‍
ആകാശത്ത് നിന്നും താഴത്തേക്ക് ഇറങ്ങി എന്നും, കൂടെ നടന്ന പലരും ഞങ്ങളെ വഴി
തെറ്റിക്കുകയായിരുന്നു എന്നുമൊക്കെ വെച്ച് കാച്ചിയ അതേ കുഞ്ഞാപ്പ വീണ്ടും
ഉപചാപകങ്ങളുടെ രാജകുമാരനാകുന്നു എന്ന് യു ഡി എഫിന്റെ നയം
വ്യക്തമാക്കുന്നു. ആ പ്രീ കുറ്റിപ്പുറം കാലഘട്ടത്തിലേക്ക് വീണ്ടും കുഞ്ഞാലിക്കുട്ടി സാഹിബ് നടന്നു അടുക്കുന്നു എന്ന് ഓരോ തീര്മാനങ്ങളും തെളിയിച്ചു കൊണ്ടേയിരിക്കുന്നു. പാണ ക്കാട്ടെ തങ്ങളോടു ഒരു ചോദ്യം പോലും ചോദിക്കാതെ
നിര്‍മ്മല്‍ മാധവന് പട്ടിക്കാട്ടെക്ക് സീറ്റ് മാറാന്‍ കളി കളിക്കുമ്പോള്‍
നാണം കെടുത്തിയത് ആരെയാണ് കുഞാപ്പാ...
സമസ്തയും ലീഗും നെയ്യും ഹല്‍വയും പോലെയാണ് ..നെയ്യില്ലെങ്കില്‍ ഹല്‍വയില്ല, ഹല്‍വയില്ലെങ്കില്‍ നെയ്യുമില്ല..പക്ഷെ ഇന്നത് മാറിയിരിക്കുന്നു. ഇനിയിപ്പോ നെയ്യില്ലാത്ത ഹല്‍വ പഞ്ചസാരയില്‍ കുത്തി തിന്നേണ്ടി വരുമോ എന്നാണു എന്റെ പേടി.പട്ടികാട്ടെ കോളേജിന്റെ ഭരണചക്രം കറക്കുന്ന സമസ്ത കേരള സുന്നികളുണ്ടോ കുഞ്ഞാലിക്കുട്ടിയുടെ ചെരുപ്പിനോപ്പം നടക്കുന്നു, പണ്ട് കുഞ്ഞാലികുട്ടിയുടെ രോമം പോലും തൊടാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞു കാടിളക്കിയവര്‍ ഇന്ന് വഴി പിരിഞ്ഞു നടന്നു മുഖം വീര്‍പ്പിക്കുന്നു, കാരണം മറ്റൊന്നുമല്ല..അത് നമ്മുടെ തിരുമുടി ആണ്ടവര്‍ സാക്ഷാല്‍ ശൈഖുനാ കാന്തപുരം ഉസ്താദിനോട് ചോദിച്ചാല്‍ മതി.കുഞ്ഞാലികുട്ടി മയക്കുവെടി വെച്ച് വീഴ്ത്തിയതാണ് ഈ കൊമ്പനെ, എപ്പോഴും ഇടതു ഭാഗത്തേക്ക് പോകുന്ന കൊമ്പന്‍ ഇപ്പോള്‍ വലതു വശം ചേര്‍ന്ന് നടക്കാന്‍ നോക്കുമ്പോള്‍, വലതുവശത്തെ പഴയ താപ്പാനകള്‍ക്ക് അതത്ര പിടിച്ചെന്നു വരില്ല. അവരും കൊമ്പും ധ്രംഷ്ടയും ഒക്കെ ചീറ്റി ഒന്ന് വിറപ്പിക്കാന്‍ നോക്കുന്നു, അത്ര മാത്രം.കക്ഷത്തിലുള്ളതു വിട്ട് ഉത്തരത്തിലുള്ളത് എടുക്കാന്‍ തുനിഞ്ഞാല്‍ ഇങ്ങനെയൊക്കെ ഉണ്ടാവും കുഞാപ്പാ.
കുഞ്ഞാലിക്കുട്ടിക്ക് ലക്‌ഷ്യം ഒന്ന് മാത്രം, ആണ്ടോടാണ്ട് മലപ്പുറത്ത് പച്ചക്കൊടി പാറണം, അതിനു വേണ്ടി മൂപ്പര് ഏത് മാളത്തിലും തലയിടും, സാധാരണ ടി കെ ഹംസാക്ക പോയി ഇരുന്നും, കെടന്നും, ഞെരങ്ങിയും ഒക്കെ ചൊല്ലുന്ന സ്വലാതിനു ഇത്തവണ സാക്ഷാല്‍ കുഞ്ഞാപ്പ തന്നെ പോയി.. ഖലീല്‍ തങ്ങള്‍ എന്ന മുസ്ലിം സമുദായത്തിലെ 'സത്യാ സായ് ബാബ'യുടെ മകളുടെ കല്യാണത്തിനും പോയി ലീഗിന്റെ മന്ത്രിമാരും, നേതാക്കന്മാരും. ഇതിനു ലീഗിനെ കുറ്റം പറഞ്ഞിട്ട് എന്തുണ്ട് കാര്യം, പണ്ട് ലീഗിന്റെ നേതാക്കന്മാര്‍ ഇരിക്കുന്ന വേദിയില്‍ നിന്നും ഇറങ്ങി ഓടിയവരാണ് ഇന്ന് അവരെ കല്യാണത്തിനും, സമ്മേളനത്തിനും വരെ വാരിപ്പുണരുന്നത്, ദീപസ്തംബം മഹാശ്ചര്യം...നമുക്കും കിട്ടണം സ്കൂള്‍..വ്യവസായവും, വിദ്യാഭ്യാസവും, വിദേശ കാര്യവും ഒരേ സമയം കയ്യാളുന്ന ലീഗിന്റെ മന്ത്രിമാരുടെ തോളില്‍ കയ്യിടാന്‍ കോഴിക്കോട്ടെ തിരുമുടി വ്യവസായിയെയും, മലപ്പുറത്തെ സ്വലാത്ത് വ്യവസായിയെയും ആരും പഠിപ്പിക്കേണ്ട.ഉദ്ധിഷ്ട കാര്യം സാധിക്കുന്നതിനു പണ്ട് ഓ രാജഗോപാലിന് പോലും മര്‍കസില്‍ സ്വീകരണം ഒരുക്കിയവരാണ് ഇവര്‍... ഓന്തിനെ പോലെ നിറം മാറാനും, അരണയെ പോലെ മറക്കാനും കഴിയുന്നു എന്നതാണ് ഇവര്‍ക്ക് അനുഗ്രഹം.
പിന്‍ വായന : മത സംഘടനകള്‍ക്ക് വീതം വെക്കുന്ന സീറ്റുകളില്‍ (സിണ്ടിക്കേറ്റ് അടക്കം) അവര്‍ ആരെയാണ് അവരോധിക്കുന്നത് എന്ന് ഒരന്വേഷണം നടത്തിയിരുന്നെങ്കില്‍ അരീക്കോട്ടു സംഭവിച്ചത് ഇനി ആവര്‍ത്തിക്കില്ല...
വായിച്ചു
മറുപടിഇല്ലാതാക്കൂകൊള്ളാം, നെയ്യും ഹലുവയും കലക്കി
കാന്തപുരം സുന്നികളെ പഞ്ചസാരയായി കാണാം അല്ലെ ഷാജൂ
മറുപടിഇല്ലാതാക്കൂവായിച്ചു എല്ലാരും പറഞ്ഞാല്‍ സീറ്റ് കൊടുക്കാതെ ആരും എവിടെയും പോകില്ലാ...കൊടുത്താല്‍ തന്നെ അത് ലീഗിന് നേട്ടവും കൂടിയാണ് എന്ന് കൂട്ടിക്കൂ എന്തേ അതെന്നെ
മറുപടിഇല്ലാതാക്കൂഇപ്പൊ ലീഗുകാരും സമസ്തയും തങ്ങളും എല്ലാം ആ പാവം മാധവനെ കൈവിട്ടോ... :) വിദ്യാഭാസ കച്ചവടക്കാര്‍ക്ക് പോലും ഒരു സീറ്റ് തരപ്പെടുത്തികൊടുക്കാന്‍ ആയില്ലേ.. കഷ്ടം കഷ്ടം... :))
മറുപടിഇല്ലാതാക്കൂമലപ്പുറത്തിന്റെയും ലീഗിന്‍റെയും ഉള്ളുകളികളൊന്നും വലിയ പിടിയില്ലെങ്കിലും അറിയുന്ന കാര്യങ്ങള്‍ രസകരമായ് അവതരിപ്പിച്ചിരിക്കുന്നു എന്ന് ധൈര്യമായ് പറയാം..!
മറുപടിഇല്ലാതാക്കൂആ നിര്‍മ്മല്‍ മാധവിനെ ലീഗും തങ്ങളും കൈവിട്ടാല്‍ എസ് എഫ് ഐ ക്കാര്‍ പൊന്നു പോലെ നോക്കുമായിരിക്കും അല്ലെ ശ്രീജിത്തേ
മറുപടിഇല്ലാതാക്കൂഇവിടെ വന്നതിനും വായിച്ചു അഫിപ്രായം പറഞ്ഞതിനും ഒക്കെ എല്ലാവര്ക്കും നന്ദി...
മറുപടിഇല്ലാതാക്കൂEni enthokke kaanaan kidakkunnu...
മറുപടിഇല്ലാതാക്കൂOru paad thavan pukayum kariyum uyaraan kidakkunnu....
Ini mujaahidhum jamathum sunnikalum ellaam leegil layichu "kunjaali Samastha" ennoru sangadana varumo ennum nokkaam...
nanaayi avatharippichu... Aashamsakal...
Nandi absar
മറുപടിഇല്ലാതാക്കൂഎല്ലാവര്ക്കും ഇപ്പൊ ഇതാണ് വിഷയം... നന്നായി എഴുതി
മറുപടിഇല്ലാതാക്കൂമുസ്ലിം ഐക്യമൊന്നുമല്ല പ്രശ്നം . പച്ച്ചക്കൊടിയാണ് വിഷയം. നന്നായി അവതരിപ്പിച്ചു.
മറുപടിഇല്ലാതാക്കൂ