ഞാനും നായനാരും ഇംഗ്ലീഷ് പറയാന്‍ തുടങ്ങിയപ്പോളാണ്
ബ്രിടീശുകാര്‍ ഇന്ത്യ വിട്ടു പോയതെന്ന് പണ്ട് പ്രിയങ്കരനായ സീതിഹാജി
പറഞ്ഞതായി കേട്ടിട്ടുണ്ട്..ആ സീതിഹാജിയുടെ പിന്മുറക്കാരനായ നമ്മുടെ മുസ്ലിം
ലീഗ് മന്ത്രി പി കെ അബ്ദുറബ് ഇപ്പോള്‍ ബ്രിടീശുകാരെ അവരുടെ മാളത്തില്‍
പോയി കയ്യിട്ടു പിടിച്ചു കൊണ്ട് വന്നിരിക്കുകയാണ് കേരളക്കരയിലേക്ക്.
മറ്റൊന്നിനുമല്ല നമ്മുടെ മലയാളി കുട്ടികളെ നന്നായി ഇംഗ്ലീഷ്
പഠിപ്പിക്കാനാണ് മന്ത്രിയുടെ പരിപാടി. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദമുള്ള
മന്ത്രി കേരളത്തിലെ കുട്ടികളെ ഇംഗ്ലീഷ് പഠിപ്പിക്കാന്‍ പദ്ധതിയുമായി
വരുന്നതില്‍ തെല്ലും അതിശയമില്ല.
മലയാളികളുടെ ഇംഗ്ലീഷ് ഉച്ചാരണം ലോകപ്രശസ്തമാണല്ലോ.. ടി വി തുറന്നാല്‍ തന്നെ നമ്മള്‍ അത് അനുഭവിക്കുകയും ചെയ്യുന്നു.. റിയാലിറ്റി ഷോകള്‍ അവതരിപ്പിക്കുന്ന സുന്ദരിമാരുടെ സുന്ദരമായ മന്ഗ്ലിഷും കേട്ടാണല്ലോ നമ്മള്‍ വളരുന്നത്..ഒന്നുകില്‍ അവര്‍ നല്ല പോലെ മലയാളം പറയുക, അതല്ലെങ്കില്‍ ശുദ്ധമായ ഇംഗ്ലീഷ് പറയുക... ഇത് രണ്ടും കൂടി ചേര്‍ത്ത് പറയുമ്പോള്‍ ഒരു മാതിരി കോഴിബിരിയാണിയില്‍ മൈസൂര്‍ പഴം കുഴച്ച പോലെ..കുറെ കാലമായി ഇത് പറയണം എന്ന് കരുതി ഇരിക്കുകയായിരുന്നു. അപ്പോളാണ് പുതിയ മന്ത്രി പി.കെ.അബ്ദുറബ് കുറച്ചു ഇംഗ്ലീഷ്കാരുമായി അദ്ധേഹത്തിന്റെ സ്വന്തം ജില്ലയായ മലപ്പുറത്തേക്ക് തന്നെ വന്നിരിക്കുന്നത്. കാരണം മലപ്പുരതുകാര്‍ക്കും, മുസ്ലിമ്കള്‍ക്കും മുമ്പ് ഇംഗ്ലീഷ് നരകത്തിലെ ഭാഷയായിരുന്നല്ലോ...പള്ളിയുടെ മിഹ്രാബിന്റെ മുമ്പില്‍ പോലും ഇന്ന് ഇംഗ്ലീഷ് മീഡിയം സ്കൂളുകളായ സ്ഥിതിക്ക് നല്ലൊരു കാര്യം മലപ്പുറത്ത് നിന്ന് ചൊല്ലി തുടങ്ങിയാല്‍ നന്നാവും...എന്തായാലും പട്ടുറുമാലില്‍ ടി കെ ഹംസാക്ക പറയുന്ന പോലെ അബ്ദുറബ്ബിനു ഞമ്മളെ വക ഒരു മുപ്പത്തഞ്ചു മാര്‍ക്ക്..
മലയാളികളുടെ ഇംഗ്ലീഷ് ഉച്ചാരണം ലോകപ്രശസ്തമാണല്ലോ.. ടി വി തുറന്നാല്‍ തന്നെ നമ്മള്‍ അത് അനുഭവിക്കുകയും ചെയ്യുന്നു.. റിയാലിറ്റി ഷോകള്‍ അവതരിപ്പിക്കുന്ന സുന്ദരിമാരുടെ സുന്ദരമായ മന്ഗ്ലിഷും കേട്ടാണല്ലോ നമ്മള്‍ വളരുന്നത്..ഒന്നുകില്‍ അവര്‍ നല്ല പോലെ മലയാളം പറയുക, അതല്ലെങ്കില്‍ ശുദ്ധമായ ഇംഗ്ലീഷ് പറയുക... ഇത് രണ്ടും കൂടി ചേര്‍ത്ത് പറയുമ്പോള്‍ ഒരു മാതിരി കോഴിബിരിയാണിയില്‍ മൈസൂര്‍ പഴം കുഴച്ച പോലെ..കുറെ കാലമായി ഇത് പറയണം എന്ന് കരുതി ഇരിക്കുകയായിരുന്നു. അപ്പോളാണ് പുതിയ മന്ത്രി പി.കെ.അബ്ദുറബ് കുറച്ചു ഇംഗ്ലീഷ്കാരുമായി അദ്ധേഹത്തിന്റെ സ്വന്തം ജില്ലയായ മലപ്പുറത്തേക്ക് തന്നെ വന്നിരിക്കുന്നത്. കാരണം മലപ്പുരതുകാര്‍ക്കും, മുസ്ലിമ്കള്‍ക്കും മുമ്പ് ഇംഗ്ലീഷ് നരകത്തിലെ ഭാഷയായിരുന്നല്ലോ...പള്ളിയുടെ മിഹ്രാബിന്റെ മുമ്പില്‍ പോലും ഇന്ന് ഇംഗ്ലീഷ് മീഡിയം സ്കൂളുകളായ സ്ഥിതിക്ക് നല്ലൊരു കാര്യം മലപ്പുറത്ത് നിന്ന് ചൊല്ലി തുടങ്ങിയാല്‍ നന്നാവും...എന്തായാലും പട്ടുറുമാലില്‍ ടി കെ ഹംസാക്ക പറയുന്ന പോലെ അബ്ദുറബ്ബിനു ഞമ്മളെ വക ഒരു മുപ്പത്തഞ്ചു മാര്‍ക്ക്..
എന്ത് പുതിയ പദ്ധതികളും വിജയകരമായി നടത്തുന്നതില്‍ എന്നും മാതൃകയായ ജില്ലയാണ് മലപ്പുറം. പണ്ട് നായനാര്‍ ഗവര്‍മെന്റ് കൊണ്ട് വന്ന സമ്പൂര്‍ണ്ണ സാക്ഷരത പദ്ധതി ഏറ്റവും നന്നായി പ്രാവര്‍ത്തികമായ ജില്ലയാണിത്, മലപ്പുരത്തുകാരിയായ ആയിശുമ്മയെ കൊണ്ട് കേരളത്തിന്റെ സമ്പൂര്‍ണ്ണ സാക്ഷരതാ പ്രഖ്യാപനം നടത്താന്‍ നായനാരെ പ്രേരിപിച്ചതും ഇത് തന്നെ. ഇടക്കാലത്തിനു ശേഷം നായനാര്‍ ഗവര്‍മെന്റ് കൊണ്ട് വന്ന കുടുംബാസൂത്രണം പരാജയപ്പെടുത്തുകയും (അത് ഞമ്മക്ക് ചേര്‍ന്ന പണിയല്ല) , ജനകീയാസൂത്രണം വന്‍ വിജയമാക്കുകയും ചെയ്ത പാരമ്പര്യവും ഉണ്ട് ഈ ജില്ലക്ക്... ജനസംഖ്യയുടേയും വികസനത്തിന്റെയും ഒക്കെ മലപ്പുറം മോഡലും, വള്ളിക്കുന്ന് മോഡലും ഇന്നും ചര്‍ച്ചാ വിഷയമാണല്ലോ. അബ്ദുറബിന്റെ ഈ ഇംഗ്ലീഷ് പഠന പദ്ധതി ക്ലച്ചു പിടിച്ചാല്‍ ഇംഗ്ലീഷും പറഞ്ഞു മലപ്പുറത്തെ കുട്ടികള്‍ ലോകം മൊത്തം കറങ്ങാന്‍ തുടങ്ങിയാല്‍, ഏതെങ്കിലും ഞെരമ്പ് രോഗികളായ കാ..മാ...ഭ്രാന്തന്മാര്‍ അത് കൊപ്പിയടിച്ചിട്ടാണ് എന്ന് പറയുമോ എന്നാണു എന്റെ പേടി...
വിദ്യാഭ്യാസ വകുപ്പിന്റെ സഹായത്തോടെ മലപ്പുറത്തെ നിലമ്പൂര്‍ നഗരസഭയിലാണ് പദ്ധതി ആദ്യം നടപ്പാകുന്നത്. പദ്ധതി വിജയകരമായാല്‍ സംസ്ഥാനത്തുടനീളം പദ്ധതി വ്യാപിപ്പിക്കാനാണ് വകുപ്പിന്റെ ആലോചന. ലണ്ടനിലെ പ്രശസ്തനായ കരിയര്‍ അഡ്വൈസര്‍ കാര്‍ല ഫ്ലാക്, സ്കൂള്‍ റിസോര്‍സ് ഓഫീസര്‍ എമല്‍ഡാ ഡേവ്ലിംഗ്, അധ്യാപകനായ ആന്ദ്ര്യു, ഇംഗ്ലീഷ് സാക്ഷരതാ പ്രവര്‍ത്തകനായ ബിവര്‍ലി ക ആല്പോര്റ്റ്, തുടങ്ങിയ ഉന്നത സംഘം കഴിഞ്ഞ ദിവസം മലപ്പുറത്ത് എത്തിയിരിക്കുകയാണ്, പൊതു വിദ്യാഭ്യാസ സെക്രട്ടറി എം ശിവശങ്കര്‍ ഇതിനായി ലണ്ടനില്‍ പോയി അഭിമുഖം വരെ നടത്തുകയുണ്ടായി. ലോകപ്രശസ്തമായ ട്രാവല്‍ മാഗസിന്‍ വണ്ടര്‍ ബെസ്റ്റില്‍ പരസ്യം വരെ കൊടുത്താണ് വിദ്യാഭ്യാസ വകുപ്പ് ഈ പ്രമുഖ ഇംഗ്ലീഷ് അധ്യാപകരെ കേരളത്തില്‍ എത്തിച്ചത്. കേരളത്തിലെ ഇംഗ്ലീഷ് ഭാഷ പഠന നിലവാരം മനസ്സിലാക്കാന്‍ തൃശൂരിലെ ഇംഗ്ലീഷ് അക്കാദമിയില്‍ നിന്നും പരിശീലനം നേടിയ സംഘം കുട്ടികളെ ഇംഗ്ലീഷ് തനിമയോടെ സംസാരിക്കാന്‍ പടിപ്പിക്കുന്നതോടൊപ്പം, കുട്ടികളുമായി നന്നായി ഇടപഴകുകയും ചെയ്യും. തീര്‍ത്തും ശിശു കേന്ദ്രീകൃതമായ അധ്യാപന രീതി തന്നെ ഇവരും സ്വീകരിക്കും എന്നര്‍ത്ഥം.
സ്കൂള്‍ സമയത്തിന് മുമ്പും, ശേഷവുമായാണ് ഈ അധ്യാപകര്‍ ക്ലാസിലെത്തുക. സ്കൂളിലെ കുട്ടികള്‍ക്ക് പുറമേ അധ്യാപകര്‍ക്ക് കൂടി ഈ ക്ലാസ്സുകളില്‍ നിന്നും ഇംഗ്ലീഷ് പരിജ്ഞാനം വര്‍ധിപ്പിക്കാന്‍ സാധിക്കും. മാറി മാറി വരുന്ന സര്‍ക്കാരുകള്‍ നിരവധി പദ്ധതികള്‍ ആവിഷകരിച്ചിട്ടും സാധിക്കാത്ത ഒരു കാര്യം ബ്രിടീശുകാരെ കൊണ്ട് തന്നെ സാധിപ്പിക്കാനാണ് പരിപാടി. പണ്ട് നമ്മുടെ നാട് കൊള്ളയടിക്കാനാണ് ബ്രിടീശുകാര്‍ വന്നതെങ്കില്‍, ഇന്ന് അവര്‍ വന്നത് നമുക്ക് പലതും നല്‍കാനാണ് എന്ന വ്യത്യാസം മാത്രം.
ഏത് മീഡിയത്തില്‍ പഠിച്ചാലും ഇംഗ്ലീഷ് ഇന്നും നമ്മുടെ കുട്ടികള്‍ക്ക് അയമോദകം പോലെയാണ്. സംസ്ഥാനത്തെ പരീക്ഷാഫലങ്ങള്‍ ഇത് തെളിയിക്കുകയും ചെയ്യുന്നു. ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരാജയപ്പെടുന്ന വിഷയം ഇന്നും ഇംഗ്ലീഷ് തന്നെ.. എസ് എസ് എല്‍ സി എന്ന് വേണ്ട ബിരുദവും, ബിരുദാനന്തര ബിരുദവും ഒക്കെ കഴിഞ്ഞവര്‍ പോലും മുറി ഇംഗ്ലീഷും, മംഗ്ലീഷും പറഞ്ഞു തപ്പി തടയുന്നത് നിത്യേന കാണുന്നവരാണ് നമ്മള്‍. നമ്മുടെ ഭരണാധികാരികളും, രാഷ്ട്രീയ നേതാക്കളും ഒക്കെ ഇംഗ്ലീഷ് പറയുകയും, എഴുതുകയും ചെയ്യുന്ന കോലം നമ്മള്‍ കണ്ടു മടുത്തതാണ്. ഇതൊക്കെ കണ്ടു വളരുന്ന നമ്മുടെ കുട്ടികളെ ഇംഗ്ലീഷ് പഠിപ്പിക്കാന്‍ വന്ന ഈ ഇംഗ്ലീഷ് അധ്യാപകര്‍ തിരിച്ചു പോകുമ്പോള്‍ മലയാളം പഠിക്കുമോ എന്നും എനിക്ക് പേടിയുണ്ട്..കാരണം മലയാളം ഇന്ന് ഇന്ത്യയിലെ ഏറ്റവും ശുദ്ധമായ ഭാഷയാണല്ലോ. ഭാഷാ നിഘണ്ടു ഉപയോഗിച്ച് തെറി വിളിക്കുന്ന മലയാള മാതൃക അവരും സ്വീകരിച്ചാലോ? പിന്നെ ടോണി ബ്ലയരുടെയും, ഡേവിഡ് കാമറൂണിന്റെയും ഒക്കെ തെറി കാണാനും കേള്‍ക്കാനും ബി ബി സി യും, സി എന്‍ എനും തുറന്നു കാത്തിരിക്കെന്ടെ...ഈ ചാനലായ ചാനലുകള്‍ക്കും, വാര്‍ത്താ മാമാങ്കങ്ങള്‍ക്കും, റിയാലിറ്റി ഷോകള്‍ക്കുമിടയില്‍ അതിനും കൂടി സമയം കണ്ടെത്തണം എങ്കില്‍ ദിവസത്തിന്റെ ദൈര്‍ഘ്യം 96 മണിക്കൂര്‍ ആക്കാന്‍ വല്ല ഹോമമോ, യജ്ഞമോ, സ്വലാത്തോ, ദിക്റോ ഒക്കെ ചൊല്ലി കാത്തിരുന്നോളൂ, അതിനു ഭാഷ തടസ്സമല്ലല്ലോ...
ഏതായാലും ബ്രിടീശുകാരനെ അവരുടെ മാളത്തില്‍ പോയി കയ്യിട്ടു പിടിച്ചു കൊണ്ട് വന്നുള്ള ഈ പരിപാടി വിജയിക്കുകയാണെങ്കില്‍ നാളെ നമ്മുടെ മക്കളെങ്കിലും മലയാളം പോലെ ഇംഗ്ലീഷും പറയാന്‍ തുടങ്ങും, പിന്നെ ഇംഗ്ലീഷ് അറിയാത്ത എല്ലാ ജാതി രക്ഷിതാക്കളും (ദല്‍ഹിയിലും വിദേശത്തും ഒക്കെ പോകുന്ന അച്യുതാനന്ദനെ പോലെ) മക്കള്‍ പറയുന്നതും കേട്ട് എസും, നോ യും, താങ്ക് യൂ വും ഒരുമിച്ചു പറഞ്ഞു തടി സലാമത് ആക്കെണ്ടിയും വരും..നമ്മള്‍ക്ക് അറിവില്ലെങ്കിലും വേണ്ടില്ല; നമ്മുടെ മക്കളെങ്കിലും മണി മണിയായി ഇംഗ്ലീഷ് പറഞ്ഞു തുടങ്ങീട്ടു വേണം കോഴി ബിരിയാണിയും, പഴവും വെവ്വേറെ കഴിക്കുന്ന ആ സുഖം ഒന്നനുഭവിക്കാന്‍. അതിനു വേണ്ടി മാത്രമാണ് ഈ പോസ്റ്റ് അല്ലാതെ എനിക്ക് ഇംഗ്ലീഷ് നന്നായി അറിഞ്ഞിട്ടോന്നുമല്ലേയ്...
കടപ്പാട്: ഇത്രയും കാലം മലയാളികളെ ഇംഗ്ലീഷ് ഭാഷ പഠിപ്പിച്ച രായപ്പനോട്...
war an idea
മറുപടിഇല്ലാതാക്കൂകൊള്ളാം കൊള്ളാം ഇത് ഒരു മൈസൂര്‍ പഴം തന്നെ ............
പരപ്പനാടാ വളരെ നന്നായിട്ടുണ്ട് ...നല്ല നര്‍മ്മവും ഉണ്ട് .... ഇനിയും പ്രതീഷിക്കുന്നു ഇതു പോലെ ഉള്ളത്
മറുപടിഇല്ലാതാക്കൂഇനി മുതൽ മലപ്പുറംകാര് റേഷൻ കടയിലും മറ്റും പോയി ഒരു ഉറുപ്യേന്റെ അരിക്ക് കടമൊയലാളിയോട് അംഗലേയം പറഞ്ഞ് തുടങ്ങും..!!
മറുപടിഇല്ലാതാക്കൂസംഗതി സന്ദർഭോജിതം..!!
സുഖിച്ചു മാഷേ.. വേണ്ടവര്‍ക്കൊക്കെ വേണ്ട പോലെ കൊട്ടിയിട്ടുണ്ടല്ലേ..:)
മറുപടിഇല്ലാതാക്കൂതുടരട്ടെ ഈ രസമുള്ള എഴുത്ത്.!
കൊള്ളാം!
മറുപടിഇല്ലാതാക്കൂഹ ഹ...
മറുപടിഇല്ലാതാക്കൂക്ഷ പിടിച്ചു..
കടപ്പാട്: ഇത്രയും കാലം മലയാളികളെ ഇംഗ്ലീഷ് ഭാഷ പഠിപ്പിച്ച രായപ്പനോട്...
മറുപടിഇല്ലാതാക്കൂആരാ ഈ രായരപ്പന്‍..
സംഗതി കൊള്ളാം....
അങ്ങനെ രായപ്പന്‍ രക്ഷപെട്ടു... (പണ്ടിട്ടിനു സ്തോത്രം )
മറുപടിഇല്ലാതാക്കൂഎന്നാലും മലയാളി ഇംഗ്ലീഷ് പഠിക്കുമോ....
എം യേ എല്‍ യേ വയ് യേ എല്‍ യേ എം... :P
പരപ്പനാടന്റെ ഈ എഴുത്ത് ഞമ്മക്ക് പുടിച്ച് ...... കേരളം എന്ന് കേട്ടാല്‍ തിളക്കണം ചോര , മലപ്പുറം എന്ന് കേട്ടാല്‍ രോമാന്ജം വരണം ... !!
മറുപടിഇല്ലാതാക്കൂനന്നായിട്ടുണ്ട് കൊട്ട് ...
ബിരിയാണിയും , മൈസൂര്‍ പഴവും വെവ്വേറെ കഴിച്ചിട്ട് വേണം
ആയ്ഷ, കദീജ , ഫാത്തിമ , കദീജ മദര്‍ .....
ആയ്ഷ, കദീജ , ഫാത്തിമ , കദീജ മദര്‍ .....
സിറ്റ് സിറ്റ് ഇന്‍ റബ്ബര്‍ ബെഡ്
ഗിവ് ഗിവ് തെം ഗ്ലുകസ് വാട്ടര്‍
സിറ്റ് സിറ്റ് ഇന്‍ റബ്ബര്‍ ബെഡ്
ഗിവ് ഗിവ് തെം ഗ്ലുകസ് വാട്ടര്‍
ഐ അം ഗോഇന്ഗ് ഫോര്‍ വാര്‍ ...
ഇഫ് യു ഗോ , ഹു വില്‍ ബി ഫോര്‍ മി ....................എന്ന് പാടി പരപ്പനഗാടി കടല്‍ പുറത്ത് നടക്കാന്‍
ഐ റീഡ് യുഒര്‍ പോസ്റ്റ് ..ദിസ് ഈസ് വെരി ഗുഡ്..ഐ ആം ഗോഇന്ഗ് ടോ സ്ടടി ഇംഗ്ലീഷ് ..മതിയാ ഹ്മ്മ നല്ല പോസ്റ്റ് കേട്ടാ എല്ലാരും പഠിക്കട്ടെ
മറുപടിഇല്ലാതാക്കൂcheeritto
മറുപടിഇല്ലാതാക്കൂനന്നായിട്ടുണ്ട് ....
മറുപടിഇല്ലാതാക്കൂനന്നായി ഡു യിട്ടുണ്ടല്ലോ.. നല്ല സെൻസ് ഉണ്ട്, സെൻസിറ്റിവിറ്റി ഉണ്ട്...
മറുപടിഇല്ലാതാക്കൂവായിക്കാനും, അഭിപ്രായം പറയാനും ഒക്കെ വന്ന എല്ലാവര്ക്കും നന്ദി, ഇനിയും വരുമെന്ന് പ്രതീക്ഷിക്കുന്നു.
മറുപടിഇല്ലാതാക്കൂഇമ്തി അണ്ണാ - രായപ്പന്റെ അടുത്ത് പോയില്ല അല്ലെ ...
മറുപടിഇല്ലാതാക്കൂറീഡ് - റെഡ് -റെഡ്
(കീപ് - കോപ്പ് - കോപ്പ് , കട : രായപ്പന്‍ )
@yunus.cool
മറുപടിഇല്ലാതാക്കൂകുട്ടിക്കാലത്തെ കുറച്ചു കളിപ്പാട്ടുകള്‍ ഓര്‍മ്മ വരുന്നു..അതൊക്കെ ഒന്ന് ഇംഗ്ലീഷില്‍ മൊഴിമാറ്റം നടത്താന്‍ സഹായിക്കണേ..ഉദാഹരണത്തിന് നാരങ്ങ പ്പാലം..........കള്ളനെ പിടിച്ചേ, കൊല കൊല മുന്തിരിങ്ങ........അങ്ങനെയുള്ള കുറച്ചു പാട്ടുകള്‍...
ishttayi
മറുപടിഇല്ലാതാക്കൂലപ്പുറം ജില്ലയിലെ നിലബൂര്‍ മണ്ഡലത്തിലെ കുട്ടികള്‍ക്ക് ഇന്നാവശ്യം ഇംഗ്ലീഷ് അല്ല മലയാളം തന്നെ ആണ്
മറുപടിഇല്ലാതാക്കൂകാരണം ഇപ്പോയും പള്ളിക്കൂടത്തിന്റെ പടിവാതില്‍ കാണാത്ത എത്രയോ? ആദിവാസി ഊരുകളിലെ കുരുന്നുകള്‍ ഉള്ളപ്പോള്‍ അവരുടെ ക്ഷേമ ത്തിനുതകുന്ന രീതിയിലുള്ള വിദ്ദ്യബ്ബ്യാസ പ്രവര്‍ത്തികള്‍ ഒന്നും തന്നെ ചെയ്യാതെ ഈ രീതിയിലുള്ള പ്രഹസനം കൊണ്ടെന്തു കാര്യം
നല്ല പ്രതികരണം പരപ്പനാടന്‍
Good Post. Funny too..
മറുപടിഇല്ലാതാക്കൂപോസ്റ്റ് രാവിലെ വായിച്ചിരുന്നു... അപ്പോള്‍ മൊബൈലില്‍ ആയത് കൊണ്ട് കമന്റാന്‍ പറ്റിയില്ല...
മറുപടിഇല്ലാതാക്കൂരസകരമായ അവതരണം. ഇടക്കിട്ടു വി എസിന് കുത്ത് കൊടുത്തതും നന്നായി. സന്ദീപ് ഉണ്ണികൃഷണന്റെ മരണത്തെ തുടര്‍ന്ന് വി എസ് പറഞ്ഞത് ഓര്‍മ്മയുണ്ടോ?? സന്ദീപിന്റെ അച്ഛന്‍ മാനസിക വിഷമം ഉള്ളത് കൊണ്ടാണ് ദേഷ്യപ്പെട്ടത് എന്നതിന് "ഹി ഈസ് മാഡ്" എന്നു പറഞ്ഞത്....
:)
മറുപടിഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂസുഹൃത്തെ ..പോസ്റ്റ് വായിച്ചിരുന്നു... നന്നായിട്ടുണ്ട്...ചിലരെ പേരെടുത്തു കളിയാക്കുന്നത് പോലെ തോന്നി... അതിനോടെ യോജിപ്പില്ല... അത് കൊണ്ടാണ് മുന്‍പ് വന്നപ്പോള്‍ കമ്മന്റാതെ പോയത്...
മറുപടിഇല്ലാതാക്കൂഇനിയും എഴുതുക....നല്ല എഴുത്തിന് ആശംസകള്‍..
good ,;keep it up
മറുപടിഇല്ലാതാക്കൂ