വന്നു കുടുങ്ങിയവര്‍

2011, ഡിസംബർ 11

'ദൈവത്തിന്റെ കണ്ണു' പോലെ ആ പള്ളിക്കുളം...

കാട് പിടിച്ചു കിടക്കുന്ന ഖബറുകള്‍ക്ക് നടുവിലാണ് ആ കുളം, മലയാള സാഹിത്യലോകത്തെ കുലപതി എന്‍ പി മുഹമ്മദിന്  'ദൈവത്തിന്റെ കണ്ണു ' പോലെ തോന്നിയ ആ കുളം;  അതിപ്പോഴും വശ്യമായി, വെളിച്ചമായി നില നില്‍ക്കുന്നു... പനയത്തില്‍ പള്ളിക്ക് മുന്നിലെ മീസാന്‍ കല്ലുകള്‍ക്കും, നെച്ചിക്കാടുകള്‍ക്കും ഇടയില്‍ കുളവും കല്പടവുകളും ഗൃഹാതുരമായ ഓര്‍മ്മകളുടെ സ്മാരകമായി ഇന്നും അവശേഷിക്കുന്നു.

പള്ളി ദര്സ്സിലെ ശരറാന്തലിന്റെ വെളിച്ചം കുളത്തില്‍ ഒരു തുള്ളിയായി പരക്കുന്നു..ആ വെളിച്ചതുള്ളിയായിരുന്നു ദൈവത്തിന്റെ കണ്ണും. ബാല്യകാലം ചെലവഴിച്ച നാട്ടില്‍ തിരിച്ചെത്തിയാണ് എന്‍ പി ദൈവത്തിന്റെ കണ്ണു പൂര്‍ത്തിയാക്കിയത്. പനയത്തില്‍ പള്ളിയെയും, പരപ്പനങ്ങാടിയെയും ഇതിവൃത്തമാക്കി എഴുതിയ ഈ നോവല്‍ ഗ്രാമജീവിതത്തിന്റെ തനിപ്പകര്‍പ്പായി   വെളിച്ചം കാണുമ്പോഴും  ദൈന്യമായി ശര റാന്തലിന്റെ വെളിച്ചം പള്ളിക്ക് മുകളിലുണ്ടായിരുന്നു.

ജലപ്പരപ്പിനു ഇരുളും വെളിച്ചവും നല്‍കി ശരറാന്തല്‍ തെളിയുമ്പോള്‍ ആയിരം കണ്ണുകള്‍ അടിപ്പിച്ചു വെച്ച പോലെ ചിറ്റൊളങ്ങള്‍ ഉണ്ടാകുമായിരുന്നു കുളത്തില്‍.  ജീവിതം മരണത്തോട് തോല്‍ക്കുന്ന ദൈന്യതയില്‍  ആ ശരറാന്തല്‍ വെളിച്ചവും കാറ്റില്‍ മിന്നി മറയുമായിരുന്നു.  സൃഷ്ടിയും, മരണവും കണ്ട ആയിരം കണ്ണുകള്‍ പോലെ അരങ്ട് തിളങ്ങി ആ പള്ളിക്കുളം., കണ്ണുകള്‍ ഇടയ്ക്കു ചിമ്മിയടയുംപോഴും പള്ളിക്കാടുകളില്‍ നിഗൂഡമായ ഇരുട്ട് മനസ്സിലേക്ക് തുളഞ്ഞു കയറുമായിരുന്നു.

ചുമലില്‍ താങ്ങി കൊണ്ടുവരുന്ന മയ്യിത്തുകളെ ഖബര്‍ മാടി വിളിക്കുന്നു. ഇരുട്ടിനോട്‌ ഏറ്റുമുട്ടി പരാജയപ്പെടുന്ന വെളിച്ചത്തിന്റെ ദൈന്യത തന്നെയായിരുന്നു ആ ഖബരുകള്‍ക്കും, ചുകന്ന പൂക്കളുമായി പരന്നു കിടക്കുന്ന നെചിക്കാടുകള്‍ക്കും ഉണ്ടായിരുന്നു ആ ദൈന്യത. ഖബരുകള്‍ക്കും, കാടുകള്‍ക്കും നടുവിലായി  കാലം മയപ്പെടുത്തിയ മിനുസമായ കല്ലുകളില്‍ കുളം നമ്മെ മടി വിളിക്കുന്നു.. നാളെ നമുക്കും ഒരാറടി മണ്ണ് ഇവിടെ കാത്തിരിക്കുന്നുണ്ടെന്ന് ഓര്‍മ്മപ്പെടുത്തുന്നു.'മനുഷ്യാ നീ മണ്ണില്‍ നിന്നുണ്ടായി, നീ മണ്ണിലേക്ക് തന്നെ മടക്കപ്പെടും'..എന്ന ഖുര്‍ആന്‍ വചനം മനസ്സിലേക്ക് ഓടിയെത്തുന്നു.

എല്ലാത്തിനും നിശബ്ദ സാക്ഷിയായിരുന്നു  ഈ കുളം, കല്പടവുകളില്‍ ചാരിയിരുന്നു കഥ മെനഞ്ഞ എന്‍ പി യെ പോലെ ഓര്മ്മയായ പലരുടെയും മനസ്സുകളില്‍ ഓളങ്ങള്‍ തീര്‍ത്തിരുന്നു ഈ കുളം. പള്ളിയുടെ രൂപത്തിലും ഭാവത്തിലും മാറ്റം വന്നതോടെ ശരറാന്തല്‍ അണഞ്ഞു, കുളത്തിലേക്ക്‌ നോക്കിയ ആ വെളിച്ചതുള്ളിക്ക് പകരം
പള്ളിക്കാടുകള്‍ക്കും, കുളത്തിനും മീതെ നിയോണ്‍ വെളിച്ചം പരന്നൊഴുകാന്‍ തുടങ്ങി.

രാത്രിയില്‍ കല്പടവുകളില്‍ ഇരുന്നു പള്ളിക്ക് മുകളിലേക്ക് നോക്കുമ്പോള്‍ തോന്നുന്ന ആ വശ്യത മാഞ്ഞിരിക്കുന്നു. ചിറ്റൊളങ്ങളില്‍ വശ്യമായി തിളങ്ങിയിരുന്ന കുളം ഇന്ന് അനാഥമാണ്. പള്ളിയില്‍ തന്നെ അംഗശുദ്ധി വരുത്താന്‍ വിശാലമായ സൌകാര്യമായതോടെ കുളത്തിലേക്ക്‌ ആരും തിരിഞ്ഞു നോക്കാതായി, ജീവിതവും മരണവും സന്ധിക്കുന്ന ആ പള്ളിക്കാട്ടിനു നടുവില്‍ ഒരു   പകല്‍ക്കിനാവ് പോലെ എൻ പിയുടെ ദൈവത്തിന്റെ കണ്ണു പോലെ ഗൃഹാതുരമായ ഒാർമ്മകൾ നൽകുന്നു ഇന്നും ആ കുളം...

20 അഭിപ്രായങ്ങൾ:

  1. ചുമലില്‍ താങ്ങി കൊണ്ടുവരുന്ന മയ്യിത്തുകളെ ഖബര്‍ മാടി വിളിക്കുന്നു. ഇരുട്ടിനോട്‌ ഏറ്റുമുട്ടി പരാജയപ്പെടുന്ന വെളിച്ചത്തിന്റെ ദൈന്യത തന്നെയായിരുന്നു ആ ഖബരുകള്‍ക്കും, ചുകന്ന പൂക്കളുമായി പരന്നു കിടക്കുന്ന നെചിക്കാടുകള്‍ക്കും ഉണ്ടായിരുന്നു ആ ദൈന്യത. ഖബരുകള്‍ക്കും, കാടുകള്‍ക്കും നടുവിലായി  കാലം മയപ്പെടുത്തിയ മിനുസമായ കല്ലുകളില്‍ കുളം നമ്മെ മടി വിളിക്കുന്നു.. നാളെ നമുക്കും ഒരാറടി മണ്ണ് ഇവിടെ കാത്തിരിക്കുന്നുണ്ടെന്ന് ഓര്‍മ്മപ്പെടുത്തുന്നു.'മനുഷ്യാ നീ മണ്ണില്‍ നിന്നുണ്ടായി, നീ മണ്ണിലേക്ക് തന്നെ മടക്കപ്പെടും'..എന്ന ഖുര്‍ആന്‍ വചനം മനസ്സിലേക്ക് ഓടിയെത്തുന്നു.

    മറുപടിഇല്ലാതാക്കൂ
  2. അതൊക്കെ ദൈവം തന്ന മാണിക്ക്യ കല്ലുകള്‍ ആയിരുന്നു ഭൂമിയില്‍
    പക്ഷേ നമ്മള്‍ മനുഷ്യര്‍ ദൈവത്തെ ക്കാള്‍ വലിയ സൌന്ദര്യ ആസ്വധകരാ യപ്പോള്‍ എല്ലാം തൂത്ത് പായലും പൂപ്പലും പിടിക്കുന്ന kallukalaakki

    മറുപടിഇല്ലാതാക്കൂ
  3. പഴമയുടെ ഓര്‍മ്മകള്‍ വേട്ടയാടുന്നു അല്ലെ... എല്ലാവരുടെയും അവസ്ഥ അത് തന്നെ.... പ്രവാസിയായാല്‍ പ്രത്യേകിച്ച്... എന്തായാലും കൊള്ളാം ഈ എഴുത്ത്....


    പരപ്പനങ്ങാടി ബസ്‌ സ്റ്റേഷന്റെ മുന്നിലുള്ള പള്ളിയല്ലേ ഫോടോയിലുള്ളത്... ?

    മറുപടിഇല്ലാതാക്കൂ
  4. ഇതേ പോലെ ഒരു പള്ളിയും ദര്‍സും കുളവും എന്റെ നാട്ടിലും ഉണ്ട്, നാദാപുരം പള്ളി, കുളവും പള്ളിയും ഇപ്പോഴും അങ്ങിനെ തന്നെ ഉണ്ട്, ആ പഴയ സ്ഥലങ്ങളില്‍ പോകുമ്പോള്‍ പേടിയോ ഭക്തിയോ എന്തോ ...
    അങ്ങിനെ അനുഭവപ്പെടാറില്ലേ ....
    khaadu പറഞ്ഞത് പോലെ പഴമയുടെ ഓര്മകള്‍....

    മറുപടിഇല്ലാതാക്കൂ
  5. പഴമയുടെ റാന്തൽ വെളിച്ചം പരന്നു നില്ക്കുന്നു.. പേടിപ്പെടുത്തുന്ന കാടുകൾ ഓർമ്മകളിൽ വേദനകൾ നല്കുന്നു.. നന്നായിരിക്കുന്നു..

    മറുപടിഇല്ലാതാക്കൂ
  6. മനോഹരമായി പറഞ്ഞു ഷാജി... ഗതകാലഗദ്ഗദങ്ങള്‍ ... ഇങ്ങനെ എത്രയോ സ്മാരകങ്ങള്‍ വിസ്മൃതിയുടെ പിന്നാമ്പുറങ്ങളില്‍ മറഞ്ഞു പോകുന്നു...

    ഞങ്ങളുടെ നാട്ടില്‍ എടമുക്ക് പള്ളി എന്നറിയപ്പെടുന്ന പള്ളിയുണ്ടാര്‍ന്നു.. അതിന്റെ പഴമ എന്നും എന്നെ ആകര്‍ഷിച്ചിട്ടുള്ളതാണ്.. പരമ്പരാഗതകേരളവാസ്തുശൈലിയില്‍ നിര്‍മ്മിച്ച ഓടു മേഞ്ഞ പള്ളിയായിരുന്നു അത്...

    ആ പഴയ പള്ളിയുടെ ഫോട്ടോ എടുക്കാനായി വര്‍ഷങ്ങള്‍ക്കു ശേഷം, കഴിഞ്ഞ മാസങ്ങളില്‍ ആ വഴി പോയപ്പോഴാണ് പള്ളി നവീകരികണത്തിന്റെ ഭാഗമായി പൊളിച്ചു മാറ്റി പകരം പുതിയ പള്ളി പണിതത് കണ്ടത്... ആ പുതിയ കോണ്‍ക്രീറ്റ്‌ പള്ളിയെ നിസ്സംഗതയോടെ നോക്കി നിരാശനായി മടങ്ങേണ്ടി വന്നു എനിക്ക്... പഴമയെയും പൈതൃകസമ്പത്തിനെയും സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്... അത് മറന്നു പോവുന്നു പലരും...

    നല്ല പോസ്റ്റ്‌ ആയി ഷാജി... എന്‍.പി.യുടെ നോവല്‍ ഞാന്‍ വായിച്ചിട്ടില്ല... വായിച്ചിരുന്നെങ്കില്‍ എനിക്ക് കൂടുതലായി ആസ്വദിക്കാന്‍ പറ്റിയേനെ.. പള്ളികുളത്തിന്റെ പടം ഏറെ ഇഷ്ടമായി... അത് കണ്ടപ്പോള്‍ ആദ്യം ഓര്‍മ്മ വന്നത് പുനത്തിലിന്റെ പള്ളിക്കുളം എന്നാ കഥയായിരുന്നു.... :)

    മറുപടിഇല്ലാതാക്കൂ
  7. ഷാജിക്കാ നന്നായി അവതരിപ്പിച്ചു...

    കൊമ്പന്‍ക്കാ പറഞ്ഞപോലെ നമ്മള്‍ ദൈവത്തേക്കാള്‍ വലിയ സൗന്ദര്യാസ്വാദകരായി..

    മറുപടിഇല്ലാതാക്കൂ
  8. വായനയുടെ തുടക്കത്തില്‍ ഞാന്‍ ഉറപ്പിച്ചിരുന്നു.
    എങ്കില്‍, പരപ്പനങ്ങാടിയില്‍ വരുമ്പോള്‍ പുഴ പൊട്ടാത്തൊരു കാലമെങ്കില്‍ പ്രത്യേകിച്ചും ഈ പള്ളിയും പള്ളിക്കുളവും കാണണമെന്ന്. പക്ഷെ, അപ്പോഴേക്കും കമ്മിറ്റിക്കാര്‍ 'ബല്യ' ആള്‍ക്കാരായില്ലേ.. മഹല്ലത്തുകാര്‍ മേനി പറച്ചിലുകാരും.. "ഞങ്ങളെ കൊണ്ടോയി ബെക്കണ സ്ഥലം ഇജ്ജ് കണ്ടിട്ടില്ലല്ലോ..? അയിനടുത്ത് ബാല്ലോയൊരു ബംഗ്ലാവുണ്ട്. അവ്ടുന്നാ ഞങ്ങളിപ്പം കുമ്പ്ടാര്‍"..!
    എപ്പടി..?
    അപ്പോള്‍, ഇനി ആ വഴിക്ക് പോകണ്ടാന്നു ഞാനും അങ്ങട് തീരുമാനിച്ചു..!

    മറുപടിഇല്ലാതാക്കൂ
  9. നന്നായി പറഞ്ഞു. അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  10. @komban
    @khadu
    @artofwave
    @jefu jailaf
    @sandeep a.k
    @Maqbool mry
    @namoos
    @m.Ashraf
    കാലചക്രത്തിന്റെ വേഗപ്രവാഹത്തില്‍ തകര്ന്നടിയുന്നതും, തക്ര്തെരിയുന്നതും ഇത്തരം സ്മാരകങ്ങളാണ്. പക്ഷെ ഓര്‍മ്മകളുടെ ചുവരുകളില്‍ തങ്ങി നില്‍ക്കുന്ന സ്മാരകങ്ങളെ ഇളക്കി മാറ്റാന്‍ ആര്‍ക്കുമാവില്ലല്ലോ...ദൈവത്തിനല്ലാതെ...ആ ഓര്‍മ്മകള്‍ എന്നും ഒരു തണുപ്പായി കുളിര് വീശട്ടെ..വായിച്ചു അഭിപ്രായം പറഞ്ഞ എല്ലാവര്ക്കും ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  11. ജീവന്റെ ബാക്കിപത്രം,
    സഹജരില്‍ ഭാരമാകതിരിക്കാന്‍
    വിജയം തിരഞ്ഞയൊരു,
    വെറും പാപിയാം ഓട്ടക്കാരന്,
    ബാക്കി വെച്ച തോല്‍വി ഭാരവുമിറക്കി
    വീണ്ടുമാ പാതയില്‍ യാത്ര തിരിക്കുമ്പോള്‍,
    കൂടെ ഒരാളോ കൂട്ടിന് സ്വപനങ്ങളോ
    ചുമലില്‍ ഭാരമോ ഇല്ലാത്ത
    ഒരു വെറും ചുമടായി ചുമക്കപ്പെടും,

    മറുപടിഇല്ലാതാക്കൂ
  12. ഒരിക്കല്‍ ചെല്ലെണ്ടയിടം ,ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം ,നല്ല പോസ്റ്റ്‌ ..

    മറുപടിഇല്ലാതാക്കൂ
  13. ഓര്‍മ്മകളോടൊപ്പം ഓര്മ പ്പെടുതലും ..............നന്നായി ഈ പോസ്റ്റ്‌

    മറുപടിഇല്ലാതാക്കൂ
  14. നമ്മുടെ പൈതൃക സ്മരണകള്‍ എല്ലാം ഇങ്ങിനെ പലയിടത്തും മരിച്ചു കൊണ്ടിരിക്കുന്നു .
    അത് പള്ളിയായാലും , അമ്പലമായാലും ...
    പഴയതിനെ സംരക്ഷിച്ചു നിര്‍ത്തി കൊണ്ട് പുതിയത് വേണമെങ്കില്‍ നിര്‍മ്മിച്ച്‌ കൂടെ ?

    ഈ പോസ്റ്റ്‌ തന്നത് ഒരു തരം വേദനയാണ് ..

    ആശംസകള്‍ ഷാജി ...

    മറുപടിഇല്ലാതാക്കൂ
  15. ഷാജി, പുതിയ പോസ്റ്റാണോ എന്ന് കരുതി വന്നതാ...

    എൻ പിയുടെ കഥകളിൽ സ്ഥാനം പിടിച്ച കുളം അനാഥമാക്കപ്പെട്ടു. പഴമയുടെ പ്രൌഢി നില നിർത്തിക്കൊണ്ടാവണം ഏതൊരു വികസനവും പ്രത്യെകിച്ചും അതി പുരാതനമായ വസ്തുക്കൾ

    എന്തായാലും പഴയ പള്ളിക്ക് പകരം വെള്ളക്കൊട്ടാരമെന്ന് തോന്നിക്കും വിധമുള്ള പള്ളി കണ്ടതിൽ സന്തോഷം.

    (എന്റെ പഴ ബ്ലോഗ് നിലവിലില്ല, പുതിയതാണ് കെട്ടോ, സമയ ലഭ്യതക്കനുസരിച്ച് വരുമല്ലോ)

    മറുപടിഇല്ലാതാക്കൂ
  16. ആദ്യം നാഥനെ വണങ്ങിയ, നാഥന്റെ കീർത്തനങ്ങൾ കേട്ട വിശുദ്ധഭവനത്തിൽ മനസ്സ് കൊണ്ട് മൈലാഞ്ചിച്ചെടി നട്ട് പോരുന്നവരാണ് ഓരോ പ്രവാസിയും. എനിക്കും വേണം അവിടെ ആ മൈലാഞ്ചിച്ചെടിത്തണലിൽ ആറടിമണ്ണ്...
    മനസ്സ് തൊട്ടെഴുതിയത്...അഭിനന്ദനങ്ങൾ...

    മറുപടിഇല്ലാതാക്കൂ
  17. വിസ്മൃതിയുടെ ആഴങ്ങളില്‍ മറയുന്ന സുന്ദരമായ സ്മരണകള്‍ .പക്ഷെ പഴമകളെ നിലനിര്‍ത്താന്‍ ഇഷ്ടമില്ലാതവര്കിടയില്‍ നഷ്മായൊരു സുന്ദര സ്വപ്നം പോലെ ..ശരിക്കും മോഹിപ്പിക്കുന്ന ഫോട്ടോകള്‍

    മറുപടിഇല്ലാതാക്കൂ
  18. രാത്രിയില്‍ കല്പടവുകളില്‍ ഇരുന്നു പള്ളിക്ക് മുകളിലേക്ക് നോക്കുമ്പോള്‍ തോന്നുന്ന ആ വശ്യത മാഞ്ഞിരിക്കുന്നു. ചിറ്റൊളങ്ങളില്‍ വശ്യമായി തിളങ്ങിയിരുന്ന കുളം ഇന്ന് അനാഥമാണ്. പള്ളിയില്‍ തന്നെ അംഗശുദ്ധി വരുത്താന്‍ വിശാലമായ സൌകാര്യമായതോടെ കുളത്തിലേക്ക്‌ ആരും തിരിഞ്ഞു നോക്കാതായി

    പുരോഗമനത്തിനിടയില്‍ ഇതൊക്കെ ശ്രദ്ധിക്കാന്‍ ആര്‍ക്കു നേരം !!

    മറുപടിഇല്ലാതാക്കൂ

വായനക്കാര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ കമന്റ് കോളത്തില്‍ രേഖപ്പെടുത്താം Sign in ചെയ്യാന്‍ കഴിയാത്തവര്‍ Name/URL ഓപ്ഷന്‍ വഴി പേരും സ്ഥലവും നല്‍കി അഭിപ്രായം രേഖപ്പെടുത്തുക.