വന്നു കുടുങ്ങിയവര്‍

2012, ജനുവരി 13

മനസ്സ്...

പൂക്കള്‍
മഞ്ഞയായ
കാഴ്ചയാണ്.
ഇലകള്‍
പച്ചയായ

മോഹങ്ങളാണ്...

കായ്കള്‍ 
മധുരമുള്ള 
കൈപ്പുമാണ്.
ഇലകള്‍ 

കൊഴിഞ്ഞ,
പൂവുകള്‍ 

പൊഴിഞ്ഞ,
കായ്കള്‍ 

ഉണങ്ങിയ  
വരണ്ട മരങ്ങള്‍
മോഹഭംഗം
വന്ന മരവിച്ച
മനസ്സാണ്....



29 അഭിപ്രായങ്ങൾ:

  1. nalla kavitha


    http://www.youtube.com/watch?v=OpdIU66VudY&feature=plcp&context=C349f656UDOEgsToPDskILWh62WzgPK9wryW7Td621

    മറുപടിഇല്ലാതാക്കൂ
  2. ഇലച്ച മരങ്ങളുടെ സംഘ ശക്തി
    വനത്തിന്റെയും.
    പാരസ്പര്യവും പങ്കുവെക്കലുകളും
    മനുഷ്യരുടെയും ജീവനം.

    മറുപടിഇല്ലാതാക്കൂ
  3. ആദ്യത്തെ വരിയും തുടര്‍ന്നുള്ള വരികളും തമ്മിലുള്ള വൈരുദ്ധ്യത്തിന്‍റെ കല്ലുകടിയില്‍ ആസ്വാദ്യത നഷ്ടമായി.....(ക്ഷണക്കത്ത് നല്‍കിയ മുന്‍ധാരണയുമായി കയറിയതിനാല്‍ വിഷമവുമില്ല)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഈ നിറങ്ങളും, സ്വപ്നങ്ങളും ഒക്കെ മാഞ്ഞു മാഞ്ഞു മായകളാവുംപോള്‍ വരികളിലെ വൈരുദ്ധ്യത്തിനു എന്ത് പ്രസക്തി. വായനക്ക്, എഴുത്തിനെ നന്നാക്കാനുള്ള ക്രിയാത്മകമായ വിമര്‍ശത്തിനു ഒക്കെ നന്ദി.

      ഇല്ലാതാക്കൂ
  4. പൂവും കായും പച്ചിലയുമില്ലാത്ത മരം നമുക്ക് വേണ്ട ഷാജി
    എന്നും തളിര്‍ത്ത് തന്നെ നില്‍ക്കട്ടെ
    എന്നും തളിരിട്ടു പൂവിട്ടു നില്ക്കുന്നതാവട്ടെ മനസ്സും സ്വപ്നവും ......

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പൂവും, കായും, ഇലകളും ഒക്കെ നിറഞ്ഞ മരങ്ങള്‍ മനസ്സിന് ഒരു ആനന്ദം തന്നെയാണ് അല്ലെ..മജീദ്‌ നാദാപുരത്തിനു നന്ദി

      ഇല്ലാതാക്കൂ
  5. പൂവും കായും ഇലയും
    നിറഞ്ഞു നില്‍ക്കട്ടെ
    ഇവിടെയെന്താ ആകെയൊരു മഞ്ഞ നിറം :)

    മറുപടിഇല്ലാതാക്കൂ
  6. @rasheed punnasheri
    മഞ്ഞ അതെന്റെ മനസ്സാണ്..നീലയെ പറ്റി ചോദിക്കല്ലേ..

    മറുപടിഇല്ലാതാക്കൂ
  7. അപ്പോ മനസ്സാണ് പ്രശ്‌നം..

    അല്ല .. മനസ്സിനിപ്പോ ഏത് കളറാ നല്ലത്..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നല്ല കളര് പച്ച തന്നെ..ഇപ്പോള്‍ സൌദിയില്‍ പച്ച്ചയിലല്ലാത്തവരൊക്കെ കുഴപ്പത്തിലാ..വായനക്കും, അഭിപ്രായത്തിനും നന്ദി

      ഇല്ലാതാക്കൂ
  8. മനസ്സു ഒരിക്കലും മരവിക്കാതിരിക്കട്ടെ..................

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതെ ജബ്ബാര്‍ ജീ മനസ്സ് മരവിക്കാതിരിക്കണമെങ്കില്‍ എപ്പോഴും മനസ്സില്‍ നിറങ്ങള്‍ പെയ്തിരങ്ങണം..ഈ ഏകാന്തതയില്‍ അതൊക്കെ നഷ്ട്ടസ്വപ്നങ്ങള്‍ മാത്രം..നന്ദി അഭിപ്രായത്തിനു.

      ഇല്ലാതാക്കൂ
  9. ഇലകള്‍ പച്ച ,പൂക്കള്‍ മഞ്ഞ എന്ന കുട്ടിക്കാലത്തെ കളിപ്പാട്ടോര്‍മ്മ വന്നു! മനസ്സിന്റെ നേരിയ അസ്വസ്ഥത വാക്കുകള്‍ ആയി പെയ്തിരങ്ങിയിരിക്കുന്നു.. മനസ്സിന്റെ സന്തുലിതാവസ്ഥ തിരിച്ചു കിട്ടട്ടെ!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നാട്ടില്‍ നിന്ന് പോന്നതില്‍ പിന്നെ കുട്ടികളെ കുറിച്ചുള്ള ഓര്‍മ്മകള്‍ വേട്ടയാടുകയാണ്..കുട്ടിക്കാലത്തെ ഒരു കളിപ്പാട്ട് ഓര്‍മ്മയില്‍ വന്നല്ലോ..ആശ്വസിപ്പിച്ചതിനും, അഭിപ്രായത്തിനും നന്ദി.

      ഇല്ലാതാക്കൂ
  10. വരികളിൽ ഒരു ചേരായ്മ. മനസ്സിന്റെ വേദനയാകും പ്രശ്നം..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പ്രവാസത്തിന്റെ വേദന നന്നായി അനുഭവപ്പെടുന്നു..പ്രത്യേകിച്ചു നാട്ടീന്നു പോന്നതിനു ശേഷം. നന്ദി വായനക്കും, വിമര്‍ശത്തിനും.

      ഇല്ലാതാക്കൂ
  11. മനസ്സ് ഒരിക്കലും മരവിക്കാതെ , തെളിഞ്ഞ വര്നപൂക്കളുടെ നിറങ്ങള്‍ പോലെയിരിക്കട്ടെ ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. മനസ്സ് എപ്പോഴും അചന്ജലമായി നില നില്‍ക്കാന്‍ പ്രാര്തിക്കണേ..നന്ദി വായനക്കും, അഭിപ്രായത്തിനും

      ഇല്ലാതാക്കൂ
  12. ഈ ബ്ലോഗിന്റെ കടും നിറങ്ങള്‍ ആദ്യം ഒഴിവാക്കൂ .എന്നിട്ട് ഈ തെളിഞ്ഞ ഒരു മൈതാനം ഒരുക്കൂ .അവിടെ നല്ല ചെടികള്‍ വച്ച് പിടിപ്പിക്കു ..നിറയെ പൂക്കള്‍ വിരിയും .അതില്‍ കായ്ഫലം ഉണ്ടാകും .സുഗന്ധവും മധുരവും തേടി കിളികളും മനുഷ്യരും വരും ,,അവര്‍ സന്തോഷിക്കും ,,മരവിപ്പൊക്കെ താനേ മാറും

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. രമേഷ്ജീ ഈ പരപ്പനാട്ടു വന്നതിനു തന്നെ നന്ദിയുണ്ട്..ബ്ലോഗു വിശകലനം നടത്തിയും മറ്റും ഏറെ പരിചയമുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായം മാനിച്ചു എന്റെ ബ്ലോഗിലെ കെട്ടും മട്ടും ഒന്ന് മാറ്റി...കിളികളും, ശലഭങ്ങളും, നല്ല മനസ്സുള്ളവരും ഒക്കെ വന്നു മരവിപ്പ് മാറ്റുമായിരിക്കാം..കാത്തിരിക്കുന്നു. വിലയേറിയതും, കനപ്പെട്ടതുമായ നിര്‍ദേശത്തിനു നന്ദി.

      ഇല്ലാതാക്കൂ
  13. നല്ല ആവിഷ്കാരം, നല്ല രചന. ഇത്തരം ശുഭ:പര്യവസായിയും പ്രതീക്ഷകൾ നന്നാക്കുന്നുതുമാവട്ടെ നമ്മുടെ ജീവിതങ്ങൾ. നമ്മുടേ ജീവിതങ്ങൾ കായ്ഫലമുള്ളതും പച്ചപ്പ് നിറഞ്ഞതും കൊഴിയാത്ത പൂക്കളുള്ളതും മാധുര്യമൂറുന്ന കായ്കളുള്ളതുമാകട്ടെ എന്നാശംസിക്കുക്കുന്നു, ആശിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പ്രതീക്ഷക്കു വക നല്‍കുന്ന പ്രോത്സാഹനത്തിനു അകമഴിഞ്ഞ നന്ദി...

      ഇല്ലാതാക്കൂ
  14. മഞ്ഞയും പച്ചയും നല്ല യോജിപ്പാണ്... കൂട്ടത്തില്‍ ഒരു ചുവപ്പ് വരയും കാണുന്നല്ലോ ..
    മഞ്ഞ അത് മനസ്സാണെന്നു പറഞ്ഞു ..നീലയെ പറ്റി ചോദിക്കല്ലേന്നു പറഞ്ഞത് കൊണ്ട് അറിയാന്‍ ഒരു ആകാംഷ ആ നീലയെണ്ടാ ഷാജി ...പൂവും കായും ഇലയും ഒക്കെ കൊണ്ട് നിരഞ്ഞതാകട്ടെ മനസ്സ് ...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കൊച്ചുമോളെ വേഗം വീട്ടി പോ...അടി അടി...വായിച്ചതിനും, അഭിപ്രായത്തിനും നന്ദി

      ഇല്ലാതാക്കൂ
  15. ഒന്നും കൊഴിയാതെ നിലനില്‍ക്കട്ടെ.
    ലളിതമായ കവിത നന്നായ്‌ ബോധിച്ചു.

    മറുപടിഇല്ലാതാക്കൂ

വായനക്കാര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ കമന്റ് കോളത്തില്‍ രേഖപ്പെടുത്താം Sign in ചെയ്യാന്‍ കഴിയാത്തവര്‍ Name/URL ഓപ്ഷന്‍ വഴി പേരും സ്ഥലവും നല്‍കി അഭിപ്രായം രേഖപ്പെടുത്തുക.