ചോര കണ്ടാലറയ്ക്കാതെ
ചോപ്പു പൂണ്ടൊരു കൊടിയിതേ..
ചോരയുറ്റിയ വഴികളിപ്പോഴും
ചോപ്പു നക്കിത്തുടയ്ക്കുന്നു.
ചോരയുറ്റും ചുണ്ടുകള്‍ക്കും
ചോന്നലയ്ക്കും നാവുകള്‍ക്കും
ചോര വേണം, ചുടല വേണം
ചോര പൂക്കും കാടു വേണം,
ചെങ്കിനാക്കള് പൂക്കുന്ന
ചോര പൂണ്ടൊരു മണ്ണു വേണം
ചോര ദാഹം തീരാതെ
ചെന്നായ്ക്കള്‍ മുരളുന്നു,
ചുറ്റിക പ്പൊന്നരിവാള് തല
ചോദ്യമായി-ട്ടുയരുന്നൂ...
ചെത്തി നോക്കാനോങ്ങുന്നൂ..
ചോന്നു ചോന്നു തുടിച്ചുള്ള
ചെന്‍ - താര പ്പൂമുഖത്തും
ചെങ്കതിര്ക്കുല കൊയ്തെടുക്കും
ചെഞ്ചെകുത്താന്മാര്
ചന്ദ്രഹാസ-ച്ചിരി
ചിരിക്കും ചെഞ്ചെകുത്താന്മാര് .
ചോപ്പും , പച്ചയും, കാവിയും എല്ലാം കൂടിയതും ഒക്കെ തിമര്‍ത്തു ആടട്ടെ............ അതിനിടക്ക് നഷ്ട്ടപെടുന്ന ജീവനും ജീവിതങ്ങളും ഓര്‍ത്തു വര്‍ഷാവര്‍ഷം ഓര്മ പുഷ്പം പങ്കു വെക്കാം :)
മറുപടിഇല്ലാതാക്കൂചോര വീണ മണ്ണില്‍ നിന്നുയര്‍ന്നു വന്ന പൂമരം..
മറുപടിഇല്ലാതാക്കൂആളെ കൊല്ലുന്നതില്‍ എല്ലാരും കണക്കാ മാഷേ..
മറുപടിഇല്ലാതാക്കൂഈ കുളിമുറിയില്‍ എല്ലാരും നഗ്നനരാണ്....
ആളെ കൊല്ലുന്ന സംഘടനകളെ നിരോധിക്കണം എന്നാ എന്റെ പക്ഷം.....
പാര്‍ട്ടികളും സംഘടനകളുമില്ലാത്ത ഒരു കേരളം...
നടക്ക്വോ....ആ............................
ആദര്‍ശത്തെ ആദര്‍ശം കൊണ്ട് നേരിടാതെ ആളെ കൊല്ലുന്ന കലികാല പിശാചുക്കള്‍ .....!!
മറുപടിഇല്ലാതാക്കൂഇപ്പോഴത്തെ രാഷ്ട്രീയക്കാര്‍.....കക്ഷി ഭേദം ഇല്ലാതെ രക്തം ഊറ്റി കുടിക്കുന്നവര്‍ തന്നെ ...
മറുപടിഇല്ലാതാക്കൂpaapam cheyyathavar kalleriyatte!
മറുപടിഇല്ലാതാക്കൂഇപ്പോളത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ഈ കവിത പഠിക്കാനും ഒരു നാല്ക്കവലയില് പോയി ഉറക്കെ പാടാനും തോന്നുന്നു. ഉറക്കെ ഉറക്കെ ..പാടി പാടി ...ചോര ഒഴുക്കി ചോര ഒഴുക്കി സ്വയം ചോരയില്‍ കുളിച്ചു നിന്നു പാടാന്‍ തോന്നുന്നു..
മറുപടിഇല്ലാതാക്കൂവളരെ സാമൂഹിക പ്രസക്തി ഉള്ള കവിത . എല്ലാ വിധ ഭാവുകങ്ങളും നേരുന്നു..
കാലികപ്രസക്തമായ കവിത !!!
മറുപടിഇല്ലാതാക്കൂഅക്രമ രാഷ്ട്രീയത്തിന് എതിരെ പടവാള് ഉയര്‍ത്തുന്ന കവിത
മറുപടിഇല്ലാതാക്കൂഉറഞ്ഞുതുള്ളുന്ന ഈ രാഷ്ട്രീയക്കോമരങ്ങള്‍ ഇല്ലാത്ത നല്ല നാളേക്കുവേണ്ടി പ്രാര്‍ഥിക്കാം. പ്രിയ അനോണി, പാപം ചെയ്യാതവരായാലും ചെയതവരായാലും കല്ലെരിഞ്ഞാല് കൊള്ളുന്നവന്റെ ദേഹത്ത് നിന്ന് വരുന്നത് ചോരയാണ്. മറക്കേണ്ട.
മറുപടിഇല്ലാതാക്കൂഇത് ചുവപ്പിന്റെയാകെ കുഴപ്പമാണ് എന്ന് വരുത്തിതീര്ക്കുന്നവര് ലോക മാനവരാശിയുടെ നിലനില്‍പ്പിനായുള്ള പോരാട്ട ചരിത്രത്തിനു നേരെ കണ്ണടയ്ക്കുന്നവര്‍ ആണെന്ന് പറയേണ്ടി വരും ..മനുഷ്യസ്നേഹം നിറഞ്ഞ പ്രത്യശാസ്ത്രങ്ങളില്‍ ഫാസിസം കലര്ത്തുംപോള് ആണ് അക്രമം ഉണ്ടാകുന്നത് .ലോകാ: സമസ്താ സുഖിനോ ഭവന്തു: എന്ന് ഉദ്ഘോഷിക്കുന്ന കാവിയില്‍ ഭീകരത നിറയ്ക്കുന്നവര്‍ , ലോക സമാധാനത്തിന് എന്ന് പറയുന്ന ഹരിത പതാകയില്‍ വാളും ബോംബും പൊതിയുന്നവര്‍ ,ശാന്തിയും ക്ഷേമവും സമത്വവും നിറയേണ്ട ത്രിവര്‍ണ്ണ പതാകയില്‍ അധികാരമോഹവും അഴിമതിയും ഒളിപ്പിക്കുന്നവര്‍ ..അങ്ങനെ നമുക്ക് ചുറ്റും എത്രയോ ..നീതികെടുകള് ,ചെകുത്താന്മാര് ..ആര്‍ക്കും കൈകഴുകാന്‍ ആവില്ല ..(ഇത്രയും ആശയത്തെ കുറിച്ച് )
മറുപടിഇല്ലാതാക്കൂലോകമാനവരാശിയുടെ നിലനില്‍പ്പിനായാണ് ചെങ്കൊടിയും, കമ്മ്യുണിസ്റ്റ് പ്രസ്ഥാനങ്ങളും കടന്നു വന്നത് എങ്കില്‍ മാനവിക മൂല്യങ്ങളെ ഉന്മൂലനം ചെയ്തു കൊന്നും, കൊലവിളിച്ചുമല്ലേ റഷ്യയില്‍ പോലും അതിന്റെ സംസ്ഥാപനം നടന്നത്..ലക്ഷക്കണക്കിന് മനുഷ്യജീവന് കൊന്നൊടുക്കിയും, ആരാധനാലയങ്ങള്‍ തകര്‍ത്തും അധികാരസ്ഥാപനം നടത്തിയവരല്ലേ വിപ്ലവം തോക്കിന് കുഴലിലൂടെ എന്ന് മുദ്രാവാക്യം വിളിച്ചത്..ചരിത്രത്തിന്റെ ഏടുകളില്‍ എവിടെയാണ് കമ്മ്യുണിസം സമാധാനത്തിന്റെ മാര്‍ഗം സ്വീകരിച്ചത് എന്ന് തെളിവുകള്‍ ഉദ്ധരിക്കാന്‍ ശ്രീ രമേശ് അരൂര്‍ തയ്യാറുണ്ടോ
ഇല്ലാതാക്കൂഅസഹിഷ്ണുത ഇന്ന് രാഷ്ട്രീയത്തെ കീഴടക്കിയിരിക്കുന്നു. ആശയത്തെ ആശയം കൊണ്ട് നേരിടാന്‍ അറിയാത്ത നപുംസക ഭീരുക്കള്‍ എന്നെ എനിക്ക് രാഷ്ട്രീയ കൊലപാതകികളോട് പറയാനുള്ളൂ... ഏതു പാര്‍ട്ടി ആയാലും...
മറുപടിഇല്ലാതാക്കൂഈ പോസ്റ്റ് ഒന്നും ഡാഷ് ബോര്‍ഡില്‍ വരുന്നില്ലല്ലോ...:(
മറുപടിഇല്ലാതാക്കൂസെറ്റിംഗ്സ് ഒക്കെ ഒന്ന് നോക്കൂ പരപ്പനാടാ...
ഇന്ന് ചോരകൊണ്ടുള്ള കളി രാഷ്ട്രീയ നില നില്പിന്റെ പ്രത്യയ ശാസ്ത്രമായി മാറിയിരിക്കുന്നു..!!
മറുപടിഇല്ലാതാക്കൂകവിത വായിച്ചു ഷാജി... വിശദമായ കമെന്റ് ഇല്ല.... :)))
മറുപടിഇല്ലാതാക്കൂകൊല്ലട്ടെ... ചാവട്ടെ....മനുഷ്യത്തം തകരട്ടെ....
മറുപടിഇല്ലാതാക്കൂകൊന്നും കൊലവിളിച്ചും തീരാനുള്ളതല്ല ജീവിതം...!
മറുപടിഇല്ലാതാക്കൂകൊന്നും കൊല വിളിച്ചും അങ്ങനെ ചോരച്ചെങ്കൊടി പാറട്ടെ...നമുക്ക് ശിരസ്സ് നമിച്ചു കൊടുക്കാം
മറുപടിഇല്ലാതാക്കൂനല്ല താളമുണ്ട്....
മറുപടിഇല്ലാതാക്കൂകൊന്നാലും ചോര , തിനാലും ചോര, കറുപ്പിൻ ഹ്രദയമുള്ളവർ
ചോര എവിടെയും ചോര ... ചോര പടരുമ്പോള്‍ മനുഷ്യത്യം മരിക്കുന്നു
മറുപടിഇല്ലാതാക്കൂഷാജി സഹോദരാ ,,എന്നാല്‍ നമ്മുക്ക് എല്ലാ മതത്തിനും ഒരു പാര്‍ട്ടി ഉണ്ടാക്കാം എന്നിട് അതിനു പിന്നില്‍ നമുക്കു അണി നിരക്കാം ,,കമ്മ്യൂണിസത്തിന്റെ നല്ല വശ്ങള് അറിയാത്തവരാണ് അതിനെ അന്ധമായി എതിര്കുന്നത് എനിക്ക് ഈ ലോകത്ത് മനുഷ്യനായി വളരാന്‍ പഠിപ്പിച്ചത് എന്റെ നല്ല നാട്ടുകാര്‍ ആയിരുന്നു ,ഒരു ഹിന്ദു വായി വളരണം എന്ന് അവര്‍ ഒരിക്കലും എന്നോട് പറഞ്ഞിരുന്നില്ല,,അടുത്ത വീട്ടിലെ സഹോദരനെ മുസ്ലിം സഹോദരനായി കാണാതെ സഹോദരനായി കാണാന്‍ പഠിപ്പിച്ചതും ,മറ്റുള്ളവന്റെ ദുഃഖം നമ്മളുടയും ദുഃഖം ആണെന്ന് പഠിപ്പിച്ചതും കമ്മ്യൂണിസ്റ്റ് ചിന്താഗതികാരായ എന്റെ നാട്ടുകാര്‍ ആണ് ,,അക്രമ രാഷ്ട്രീയം ചില മ്രഗീയ സ്വഭാവം ഉള്ള വര് ചെയ്യുന്നതാണ് ,,ഏതു രാഷ്ട്രീയ പാര്‍ട്ടിയിലാണ് ഇതു ഇല്ലാത്തത് ,,,
മറുപടിഇല്ലാതാക്കൂകൊല്ലാനും കൊലവിളിക്കാനും, കൊട്ടേഷൻ കോടുക്കാനും ആരാ മോശം.
മറുപടിഇല്ലാതാക്കൂവരികളിളെ തീവ്രത നന്നായിരിക്കുന്നു.
very good.....
മറുപടിഇല്ലാതാക്കൂ"ച" ചരിതം ഇഷ്ടപ്പെട്ടു! :)
മറുപടിഇല്ലാതാക്കൂഎല്ലാ വിധ ഭാവുകങ്ങളും
മറുപടിഇല്ലാതാക്കൂമൂര്ച്ചയുള്ളോരായുധങ്ങളല്ല പോരിനാശ്രയം
മറുപടിഇല്ലാതാക്കൂചേര്ച്ചയുള്ള മാനസങ്ങള്‍ തന്നെയാനതോര്ക്കണം....
പുറത്തേക്കൊഴുകുന്ന ചോരയെ എനിക്ക് വെറുപ്പാണ് ..
മറുപടിഇല്ലാതാക്കൂആശംസകള്
വൈകി .. വരാൻ....
മറുപടിഇല്ലാതാക്കൂആശയങ്ങൾ ആയുധമാവട്ടെ... നിലവിൽ എല്ലാപാർട്ടിയും മാത്തമാറ്റിക്സാ
ആശയങ്ങള്‍ തോല്ക്കുന്നിടത് ആയുധങ്ങള്‍ വിജയം കൊയ്യുന്നു.അത് ഏതു 'ചിഹ്നങ്ങള്‍ 'കൊണ്ടായാലും !ഈ കുളിമുറിയില്‍ നഗ്നരല്ലാത്തവര് രാജാവ് നഗ്നനാണ് എന്ന് വിളിച്ചു പറയട്ടെ.ആശംസകള്‍ ഷാജി.
മറുപടിഇല്ലാതാക്കൂവഴിയറ്റു നിൽക്കുന്ന മനുഷ്യത്വത്തിന് ഇതു സമർപ്പിക്കാം.
മറുപടിഇല്ലാതാക്കൂഭാവുകങ്ങൾ.
തീവ്രമായി പറഞ്ഞ വരികള്‍ ഇഷ്ടമായി
മറുപടിഇല്ലാതാക്കൂബ്ലോഗ് എഴുതുന്നു എന്ന
മറുപടിഇല്ലാതാക്കൂധിക്കാരത്തിന്, ബ്ലോഗര്‍
എന്നെന്നെ പുച്ഛിച്ചുതാണ്,
ഈ ലോകം.....................
തല്‍ഹത്ത് ഇഞ്ചൂര്‍
http://velliricapattanam.blogspot.in/