വന്നു കുടുങ്ങിയവര്‍

2011, ജൂലൈ 2

ഇന്റര്‍ ചര്ച്ചമ്മാവന്മാരും , ജയരാജന്‍ മുതലാളിയും

2011 മെയ്‌ 13 അന്നത്തെ മുഖ്യ മന്ത്രി അച്ചുമാമനും മന്ത്രി പടയും പാര്‍ട്ടി ആപ്പീസിലിരുന്നു ചാനലായ ചാനലൊക്കെ മാറ്റി മാറ്റി, കൂട്ടിയും, കിഴിച്ചും കഴിക്കുന്നു, അവസാനത്തെ ഫലവും വന്നു... ത്രിതാലയില്‍ യു ഡി എഫിലെ വി ടി ബാലറാം വിജയിച്ചിരിക്കുന്നു, അവസാന പന്തില്‍ പണ്ട് മിയാന്‍ ദാദ് സിക്സര്‍ അടിച്ചു ജയിപ്പിച്ച പോലെ യു ഡി എഫ് അവസാന ഓവറില്‍ കളി ജയിച്ചു..
ആറ്റു നോറ്റു അച്ചുമാമന്‍ കാത്തു വെച്ച കസ്തൂരി മാമ്പഴമാണ് കുഞ്ഞൂഞ്ഞും, കുഞ്ഞാലിയും , കുഞ്ഞു മാണിയും ചേര്‍ന്ന് കട്ടെടുത്തു കൊണ്ട് പോയത്...  ഇടതു കൊട്ടയിലെ സകല വിധ ഈര്‍ക്കില്‍ കൊടികളെയും കൂട്ടി നോക്കിയിട്ടും ഒരു അഞ്ചു വര്‍ഷത്തേക്ക് കൂടിയുള്ള ആയുസ്സിനു നാല് സീറ്റിന്റെ കമ്മി മാത്രം, എന്തൊരു ഗതികേട്, ഏതെങ്കിലും നാല് സീറ്റില്‍ ആ  ഐസ് ക്രീം ലോട്ടെരിയോന്നടിചിരുന്നെങ്കില്‍..

മലബാറില്‍ നിന്നും പ്രതീക്ഷിച്ചത് കിട്ടിയില്ല,  പലരും അടക്കം പറഞ്ഞു, ചാനല്‍ സരവേകലാണ് നമ്മെ പറ്റിച്ചതെന്നു ഒരു വിഭാഗം, പാര്‍ട്ടിയിലെ അന്തര്‍ധാര കൂടുതല്‍ സക്രിയമയിരുന്നില്ലെന്നു മറു വിഭാഗം... ഇനിയേതായാലും പ്രതിപക്ഷത്തിരിക്കുക തന്നെ... ഇത് കേട്ട പാടെ പാര്‍ടി ആപ്പീസിലെ പ്യൂണും, തൂപ്പുകാരനും ചേര്‍ന്ന് അടുത്ത ചടങ്ങിനു മുന്നോടിയായി മൊത്തം ഒന്ന് തൂത് വാരി.. ശേഷം സ്റ്റോക്ക്‌ റൂമില്‍ നിന്നും പഴയ സ്റ്റൊകുകള്‍ ഓരോന്നായി എടുക്കാന്‍ തുടങ്ങി, കരിങ്കൊടി, കരിഓയില്‍ , കരിങ്കല്ല്, അങ്ങിനെ ഓരോന്നായി പാര്‍ട്ടി കുട്ടികളെ ഏല്‍പ്പിക്കല്‍ ചടങ്ങാണ് അടുത്തത്, പാര്‍ട്ടി  നേതാക്കളില്‍ നിന്നും സമ്മാനങ്ങള്‍ ഏറ്റു വാങ്ങി കുട്ടി സഖാക്കള്‍ ഓരോന്നായി പിരിഞ്ഞു പോയി ...നേതാക്കന്മാര്‍ അപ്പോഴും നാല് സീറ്റിനു ഭരണം നഷ്ടപെട്ടത്തിലെ തീരാ ദുഖവുംപേറി കഴിയുകയായിരുന്നു. ഇനിയിപ്പോ കോടി വെച്ച കാറില്‍ എന്നാണാവോ.. പലരും വാവിട്ടു ... എങ്ങിനെയെങ്കിലും ഈ സര്‍കാര്‍ ഒന്ന് വീണു കിട്ടിയിരുന്നെങ്കില്‍....ഹാ പണിയുണ്ട്... അത് നമ്മുടെ കുട്ടികളെ കൊണ്ട് ചെയ്യിക്കാം...


അബ്ദു റബെ മൂരാച്ചി, ഉമ്മന്‍ ചാണ്ടി തവളാച്ചി , രാജി വെക്കൂ ,പുറത്തു പോകൂ ... സ്വാശ്രയ സമരം സിന്ദാബാദ്‌... അഞ്ചു കൊല്ലം കേരള ജനത കാണാതെ പോയ ആ കരിന്കൊടികള്‍ തെരുവുകളിലെക്കിറങ്ങി.. കരിങ്കല്ലുകള്‍ പോലീസിനും സര്‍കാര്‍ വാഹനങ്ങല്കും നേരെ ചീറി പ്പാഞ്ഞു വരാന്‍ തുടങ്ങി.. എന്താണെന്നറിയാതെ കുഞ്ഞൂഞ്ഞും കൂട്ടരും പകച്ചു നില്‍ക്കെ അതാ വരുന്നു കണ്ണൂരില്‍ നിന്നൊരു കൊട്ട്.. പരിയാരം കോളേജിലെ പാവപ്പെട്ട ജയരാജന്‍ മുതലാളി വക...50 ലച്ചത്തിനു  അച്ചുമാമന്റെ ഭാഷയില്‍ തുട്ടെന്നോ തട്ടെന്നോ..എന്ത് വിളിച്ചാലും വേണ്ടില്ല, പാര്‍ട്ടി യുടെ സമരങ്ങള്‍ക്ക് മേല്‍ അത് കരിനിഴല്‍ വീഴ്ത്തിയെന്നു സിണ്ടിക്കേറ്റ് ആയ സിണ്ടിക്കേറ്റ് ഒക്കെ പുലംഭാന്‍ തുടങ്ങി... കൂടാതെ പാര്‍ടി സമരങ്ങളിലെ കുട്ടിക്കുരങ്ങന്മാരുടെ പരാക്രമങ്ങള്‍ ചാനലുകള്‍ മതി മറന്നും, ന്യൂസ്‌ അവരിലും , ന്യൂസ്‌ നൂനിലും ഇട്ടു ചൊറിഞ്ഞു മാന്തി.. എല്ലാറ്റിലും കശായത്തിലെ ചുക്ക് എന്നാ പോലെ ജയരാജന്‍ മുതലാളി മുഖം കാട്ടി മറഞ്ഞു, പുത്തന്‍ കൂറ്റുകാരായ ചില സഖാക്കള്‍ പറഞ്ഞു ഒപ്പിക്കാന്‍ പെട്ട പാട്, പലരും ഫോണും കട്ട് ചെയ്തു മുങ്ങി...

കുട്ടി സഖാക്കള്‍ എന്നിട്ടും തെരുവില്‍ തന്നെ , കോഴിക്കോട്ടും, അങ്ങ് തിരുവോന്തെരത്തും എന്ന് വേണ്ട കേരളം മൊത്തം അവര്‍ പോലീസിനോട് ഏറ്റുമുട്ടി , സമാധാന പരമായി കല്ലെറിയുകയായിരുന്ന സമരക്കാര്‍ക്ക് നേരെ പലേടത്തും പോലീസിന് ലാത്തിയും , ഗ്രനെടും ഒക്കെ പ്രയോഗിക്കേണ്ടി വന്നു..  സമരത്തിന്‌ വന്ന ഒരു സഖാവ് പോലീസിനെ പേടിച്ചു ഓടുമ്പോള്‍ ഉടുതുണിയഴിഞ്ഞതും പിറ്റേന്ന് സിണ്ടികെറ്റ് പത്രങ്ങളില്‍ ഉത്സവമായി ...തുനിയഴിഞ്ഞാലും സഹിക്കാമായിരുന്നു, ധൈര്യം ചോര്‍ന്നു പോവാതിരിക്കാന്‍ അടിയില്‍ കളസം ധരിക്കാന്‍ മറന്നു പോയതോ എന്താണെന്നറിയില്ല.. പിറ്റേന്ന് സമരത്തിന്റെ തന്നെ ട്രൌസര്‍ അഴിഞ്ഞു പോയ പോലെ കോടതി വിധിയും വന്നു.. ഇന്റര്‍ ചര്ച്ചമ്മവന്മാരും,  ജയരാജന്‍ മുതലാളിയും ചേര്‍ന്ന് നടത്തിയ നാടകങ്ങള്‍ പൊളിഞ്ഞു.. കുറെ സഖാക്കളുടെ കയ്യും കാലും മുറിഞ്ഞത് മിച്ചം, കിട്ടിയത് വരവാക്കി, പാര്‍ട്ടി ആപ്പീസില്‍ ചെന്ന് കണക്കും കൊടുത്താല്‍ തടി സലാമാത്താക്കാം എന്ന് ഉള്‍വിളിയുണ്ടായി, പെട്ടന്ന് കുട്ടി നേതാക്കള്‍ യോഗം ചേര്‍ന്ന് സമരത്തിന്റെ കോലം ഒന്ന് മാറ്റി, ഇനി നേതാക്കന്മാര്‍ സത്യാഗ്രഹം ഇരിക്കാന്‍ പോകുന്നുവത്രെ... സമരത്തിന്റെ കോലം മാറും എന്ന് മുദ്രാവാക്യം വിളിച്ച പലരും ആസ്പത്രികളില്‍ വേദന തിന്നുമ്പോഴാണ് പാര്‍ട്ടി ക്ക് ബോധോധയമുണ്ടാകുന്നത്.

പാര്‍ട്ടി ആപ്പീസുകളില്‍ മുതിര്‍ന്ന നേതാക്കന്മാര്‍ ശീതീകരിച്ച മുറികളില്‍ വിശ്രമിക്കുകയും , അവരുടെ മക്കള്‍ സ്വന്തം ആശ്രയമായി സ്വാശ്രയ സ്ഥാപനങ്ങളില്‍ അള്ളിപ്പിടിച് വളരുകയും ചെയ്യുമ്പോള്‍, കല്ലെറിയാനും , തല്ലു കൊള്ളാനും മാത്രം ഒരു പറ്റം പീറകുട്ടികള്‍.

(പണ്ട് ബഹിരാകാശത്തേക്ക് ഇന്ത്യ വിക്ഷേപിക്കുന്ന ഒരു ഉപഗ്രഹത്തിന്റെ കൂടെ യാത്ര പോകാന്‍ ഒരാളെ ആവശ്യമുണ്ടയിരുന്നത്രേ, പക്ഷെ പോയ ആള്‍ തിരിച്ചു വരില്ല,അയാള്‍ അവിടെയെതുന്നതോടെ കാലപ്പെടും, പക്ഷെ  അയാളുടെ കുടുംബത്തിനു അയാള്‍ പറഞ്ഞുരപ്പിക്കുന്ന പണം കൊടുക്കാമെന്നും പത്ര പരസ്യം കണ്ടു.തമിള്‍ നാട്ടുകാരന്‍ രണ്ടു ലക്ഷം പറഞ്ഞെങ്കിലും അയാളുടെ ധൈര്യ കുറവ് അധികാരികള്‍ക് പിടിച്ചില്ല , പിന്നീട് വന്ന കന്നടക്കാരനും അത്ര തന്നെ  ധൈര്യം പോരാ. അവസാനം നാല് ലക്ഷത്തിനു മലയാളിയെ പറഞ്ഞുറപ്പിച്ചു. 
ഉപഗ്രഹ വിക്ഷേപണം കഴിഞ്ഞിട്ടും ആ മലയാളി ഒന്നും സംഭവിക്കാതെ നാട്ടിലിറങ്ങി നടക്കുന്നത് കണ്ടപ്പോള്‍ ആരോ ചോദിച്ചത്രേ.. അല്ലാ നീയല്ലേ ഇന്നലെ ബഹിരകാഷതെക് പോയത്.. ഹോ അത് ഞാന്‍ രണ്ടു ലക്ഷത്തിനു തമിളനെ കേറ്റി വിട്ടു..) ഈ തമിഴന്റെ അവസ്ഥയാണ് ഇന്ന് ഈ കുട്ടികള്‍ക്ക്




1 അഭിപ്രായം:

വായനക്കാര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ കമന്റ് കോളത്തില്‍ രേഖപ്പെടുത്താം Sign in ചെയ്യാന്‍ കഴിയാത്തവര്‍ Name/URL ഓപ്ഷന്‍ വഴി പേരും സ്ഥലവും നല്‍കി അഭിപ്രായം രേഖപ്പെടുത്തുക.