വന്നു കുടുങ്ങിയവര്‍

2011, ജൂലൈ 24

ലാലേട്ടാ.... ഇന്‍കം ടാക്സ് വിളിക്കുന്നൂ......

മമ്മൂട്ടിയാണോ മൂത്തത്, മോഹന്‍ലാലാണോ മൂത്തത് എന്നാ ചോദ്യത്തിന് സുകുമാര്‍ അഴീകൊടാണ് മൂത്തത് എന്നെ ഞാന്‍ ഉത്തരം പറയൂ, എന്തിനും ഏതിനും കയറി നാക്കിട്ടടിക്കാന്‍ കേരള ജനത പട്ടും പുടവയും  നല്‍കി ആദരിച്ചു കൊണ്ട് നടക്കുന്ന ഒരു സാംസ്കാരിക ജീവിയാണ് അഴീകോട്. നാക്കിട്ടടിക്കാന്‍ തുടങ്ങിയ കാലം മുതല്‍ കേരളം മൊത്തം എഴുന്നേറ്റു നിന്ന് ആദരിച്ചു കൊണ്ട് നടക്കുന്ന  മൊതല്‍ ആണിത്.  അത് കൊണ്ട് തന്നെ അഴീകോട് സാര്‍ എന്ത് പറഞ്ഞോ അത് അണ്ണാക്ക് തൊടാതെ വിഴുങ്ങിക്കോണം, അത്  അബ്ദുറബ്ബ് ആയാലും, സൂപ്പര്‍ സ്റ്റാര്‍ ആയാലും, മെഗാ സ്റ്റാര്‍ ആയാലും അങ്ങിനെ തന്നെ, ഇനി ക്രിക്കറ്റ്‌ താരങ്ങള്‍ ആണെങ്കിലും തദൈവ. അല്ലെങ്കില്‍ വിവരമറിയും.. ഇത്തരം സാറന്മാര് ഈ ഭൂമി മലയാളത്തില് വളരെ കുറച്ചേയുള്ളൂ.. റേഡിയോയില്‍ നിന്നും നാം എങ്ങിനെ കേള്‍കുന്നുവോ, അതെ പോലെ ഇവരെയും കേട്ട് കൊള്‍ക.. അങ്ങോട്ടും ചോദ്യം ചോദിക്കാന്‍ അവസരമുണ്ടായിരിക്കുകയില്ല.

സാര്‍ പറയുന്നത് അനുസരിക്കാത്ത കുഞ്ഞുങ്ങളൊക്കെ മുമ്പ് അനുഭവിച്ചിട്ടുണ്ട്, ഇപ്പോഴും അനുഭവിക്കുന്നുമുണ്ട്, ലാലേട്ടന്റെ ഗതി കണ്ടില്ലേ, ഈ തങ്കപ്പെട്ട മനുഷ്യന് മതിഭ്രമം ആണെന്നാണ് ലാലേട്ടന്‍ വെച്ച് കാച്ചിയത്, പ്രായമായി, ഇനി വീട്ടില്‍ പോയി  നാമം ജപിച്ചു കഴിഞ്ഞു കൂടാന്‍ ഒരു ഉപദേശവും, എന്താ ലാലേട്ടാ  ഇതൊക്കെ, മാനവും , അഭിമാനവും നാക്കിട്ടടിച്ചു കൊണ്ട് നടക്കുന്ന ഈ സാംസ്കാരിക ദേഹം ഇല്ലായിരുന്നെങ്കില്‍ കേരളം എന്താകുമായിരുന്നു എന്ന് ഒരിക്കലെങ്കിലും ലാലേട്ടന്‍ ചിന്തിച്ചിട്ടുണ്ടോ? ലാലേട്ടന്‍ പണ്ട് പഞ്ചാരടിച്ചു, മരത്തിനു ചുറ്റും ഓടി നടക്കുമ്പോള്‍ കേരളം നന്നാക്കാന്‍ വടിയെടുത്തു ഓടി നടന്ന പ്രോഫെസരോട് വേണോ ഇതൊക്കെ.. ഡയലോഗില്‍ ലാലേട്ടന്‍ ലേശം പിന്നിലാ.. പക്ഷെ അഴീകൊടംമാവനെതിരെ ലാലേട്ടന്‍ വെച്ച് കാച്ചിയത്, വല്ലാത്തൊരു വെടിയുണ്ടയായിരുന്നു, വെടിയുതിര്‍ക്കുന്ന പട്ടാളക്കരനായാല്‍ ഇങ്ങിനെ വേണം...ഈ ഒറ്റ ദയലോഗ് മാത്രം പരിഗണിച്ചാണ് അന്ന് ലാലിന് ലഫ്റെനന്റ്റ് കേണല്‍ പദവി ലഭിക്കാന്‍ വരെ ഇടയാക്കിയത്.

ഏതായാലും അരമന വീട്ടില്‍ നടന്ന  റെയ്ഡില്‍ ആനകൊമ്പടക്കം പിടി കൂടിയ സ്ഥിതിക്ക് ലാലേട്ടന്‍ ഒരു കാര്യം ചെയ്യണം, ആ ലെഫ്റെനന്റ്റ് കേണല്‍ പദവി അതങ്ങ് തിരിച്ചു കൊടുക്കണം, പറ്റുമെങ്കില്‍, ആ ഭരത് അവാര്‍ഡുകള്‍, പത്മശ്രീ, ഒക്കെ അങ്ങ് തിരിച്ചു കൊടുത്തേര്, തിരിച്ചു ഏറ്റെടുക്കാന്‍ ഗവര്‍ന്മേന്റിനു മടിയുണ്ടെങ്കില്‍ അഴീകോടെ സാറെ വിവരമറിയിച്ചാല്‍ മതി, അദ്ദേഹത്തിന് ഇനി ഒന്നിന്റെ കുറവാണുള്ളത്,,,,,

കാര്യങ്ങള് പറയുന്നത് സാറന്മാര്‍ ആവുമ്പോള്‍, അതങ്ങ് അനുസരിക്കുക, അല്ലാതെ താളവട്ടം കളിക്കാതെ ലാലേട്ടാ.. ഈ സാര്‍ ലാലേട്ടന്റെ ജീവിതത്തിലെ കീരിക്കാടനാണെന്ന് തെറ്റിദ്ധരിക്കരുത്, നല്ല നടപ്പിനു പോകുമ്പോള്‍ പിറകീന്നു വിളിച്ചു  ഉപദേശിക്കുന്ന ഒരു ഹോബി,  അത്ര മാത്രമേ സാര്‍ ഉദ്ദേശിചിട്ടുള്ളൂ...ഇനി ഇതിനെതിരെ വെടിയുതിര്‍ക്കാതെ ലാലേട്ടാ..


കാണാന്‍ ഇത്തിരി സൌന്ദര്യം കൂടിയതിനാലാവാം സാറിനു സുകുമാര്‍ എന്ന് പേര് വന്നത്,പേരെന്തായാലും സാര്‍ പറയുന്നതിലും കാര്യമില്ലേ? നാല് സിനിമയില്‍ പട്ടാളക്കാരനായി അഭിനയിച്ചതിനു  ലാലേട്ടന് കേണല്‍ പദവി കൊടുക്കാമെങ്കില്‍,  നിരവധി സിനിമകളില്‍ സി ബി ഐ ഓഫീസറായി വേഷമിട്ട മമ്മുക്ക യെ സി ബി ഐ ഓഫിസര്‍ പട്ടം നല്‍കി  ഒന്ന് പരിഗണി ക്കെണ്ടാതായിരുന്നു, സുരേഷ് ഗോപിക്ക് ഒരു ഐ പി എസും പറ്റുമെങ്കില്‍ ഒന്നോ രണ്ടോ ഷിറ്റും കൂടി കൊടുക്കാമായിരുന്നു, (ഭീമന്‍ രഘുവിന് എന്താണാവോ കൊടുക്കുക..).ഇതൊക്കെ ചൂണ്ടി കാട്ടുന്നത് തെറ്റാണോ ലാലേട്ടാ.. പറ ...അഴീകോട് സാറിനോട് ക്ഷമിച്ചിരിക്കുന്നു... അത് പറയാനും വേണോ  സ്റ്റാര്‍ട്ട്‌, ആക്ഷന്‍, ക്യാമറ ...

ഇരുപതാം നൂറ്റാണ്ടിലെ രാജാവിന്റെ മകന് ഇരുപത്തൊന്നാം നൂറ്റാണ്ടിലെ രാജാവിന്റെ യോഗം വന്നതെങ്ങിനെ, അതാണ്‌ സാറിനു അറിയേണ്ടത്, പ്രായം അറുപതു കഴിഞ്ഞിട്ടും ചെറുപ്പക്കാരികലോടൊപ്പം   ആടിയും കുഴഞ്ഞും അഭിനയിക്കുക,മോഹിപ്പിക്കുന്ന പരസ്യങ്ങളില്‍ മുഖം കാട്ടുക,   ഇതൊന്നും സാറിനും കഴിയാഞ്ഞിട്ടല്ല, ആരും വിളിക്കാഞ്ഞിട്ടാനെന്നു മാത്രം. അതായതു ബ്യൂടി മീട്സ്  ക്വാളിട്ടി...

നടക്കട്ടെ ലാലേട്ടാ, ടി വി യില്‍ നമ്മളോട് വെളിച്ചം കുറച്ചു മാത്രം ഉപയോഗിക്കാന്‍ പറഞ്ഞതിന്റെ ഗുട്ടന്‍സ് ഇപ്പോഴാണ് പിടി കിട്ടിയത്. . ആനകൊമ്പു വെളുപ്പിക്കാന്‍  ആയിരുന്നല്ലേ..      കാര്യങ്ങളൊക്കെ അങ്ങിനെ ഫങ്ങിയായി നടക്കട്ട്.. ശരിക്കും പറഞ്ഞാല്‍ സാഗാര്‍ ആലിയാസ് ജാക്കി,,

മുന്നില്‍ വഴി മുടക്കാന്‍ വന്നത് മുണ്ടക്കല്‍ ശേഖരനോ, കീരിക്കാടനോ അല്ല. കളി കേന്ദ്രത്തില്‍ നിന്നാണ്,,  ഒന്നും മണിച്ചിത്ര താഴിട്ടു പൂട്ടാനും പറ്റിയില്ലാ, ഇനി എന്താ ചെയ്യാ ..അമ്മയുടെ സ്വന്തം ചോക്കലെട്ട് മോന് കേരളക്കരയില് മന്ത്രിയായിട്ടാണോ  ഈ ഗതി.. ഏതായാലും, സിനിമയില്‍ ഒരു പാട് കോടതി കയറി ഇറങ്ങിയതല്ലേ,, ജീവിതത്തില്‍ അതിനു ഭാഗ്യം വരുന്നത് ചിലപ്പോള്‍ അഴീകൊടിന്റെ രൂപത്തിലാവാം, ഇന്‍കം ടാക്സിന്റെ രൂപത്തിലുമാവാം.  ഇനിയിപ്പോ ഒന്നേ പറയാനുള്ളൂ, ട്വന്റി ട്വന്റിയിലെ ആ വക്കീലുണ്ടല്ലോ  കൂടെ ... സമാധാനമായി...


9 അഭിപ്രായങ്ങൾ:

  1. ആദ്യമായാണ് ഇവിടെ വരുന്നത്....
    നല്ല എഴുത്ത്... പോസ്റ്റുകളുടെ തലക്കെട്ടുകള്‍ വളരെ ആകര്‍ഷകമായി തോന്നി... കൂടുതല്‍ എഴുതുക....
    ആശംസകളോടെ...

    കമന്റ് ഇടുമ്പോള്‍ ഉള്ള വേര്‍ഡ്‌ വേരിഫിക്കശന്‍ ഒഴുവാക്കുന്നതാണ് ഉത്തമം...:)

    മറുപടിഇല്ലാതാക്കൂ
  2. ഇന്ന് ,ഇപ്പോള്‍ ,ഈ നിമിഷം ...എന്റെ ബ്ലോഗില്‍ ഞാന്‍ കണ്ടതാണീ പരപ്പനാടനെ !!മുമ്പ് ഇതിനു മുമ്പ് ഒരിക്കലും കണ്ടിട്ടില്ലെന്ന് ഇതിനാല്‍ സത്യം ചെയ്യുന്നു ....താഴോട്ടുള്ള പോസ്റ്റുകളില്‍ കവിത ഒഴിച്ച് ഒന്നും വായിക്കില്ലെന്നും ഉണര്‍ത്തിക്കുന്നു ...മാപ്പുനല്കണം എന്നപേക്ഷിച്ചു കൊള്ളുന്നു ...
    ലാലേട്ടനും മമ്മുക്കകും കൂടെ അഴീക്കോടിനും നല്ലത് മാത്രം വരട്ടെ എന്ന് പ്രാര്‍ത്ഥിച്ചു കൊള്ളുന്നു ..കൂടെ ഒരു നിവേദനവും ഉണ്ടേ ....ശൂന്യവേതന അവധിമതിയാക്കി വേഗം നാടുപിടിക്കാന്‍ നോക്ക് ..അല്ലേല്‍ തുടര്‍ നടപടികള്‍ ഉണ്ടായിരിക്കുന്നതാണ് ......(മനുഷ്യരിവിടെ ഒരു ജോലി കിട്ടാന്‍ പെടുന്നപാടെ ..അപ്പോഴാണ് ഉള്ള ജോലിയില്‍ അവധിയുമെടുത്തു ഈ മരുഭൂമിയില്‍ വന്നിരിക്കുന്നു .വേണ്ടേല്‍ എനിക്ക് തന്നേക്ക്‌ ...പുണ്യം കിട്ടും .
    (വടിയെടുത്ത് (ചൂരല്‍ )എന്നെ തല്ലാന്‍ വരല്ലേ സാറെ !മാപ്പാക്കണം )

    മറുപടിഇല്ലാതാക്കൂ
  3. to sonat ഒരു മാസം പോലും പ്രായമാവാത്ത എന്റെ ബ്ലോഗിനെ ആരറിയാന്‍,,,ഏതായാലും വന്നതിലും, കണ്ടതിലും സന്തോഷം, പക്ഷെ എന്റെ പിടലിക്കിട്ടു പിടിക്കാനയിരുന്നല്ലേ.

    മറുപടിഇല്ലാതാക്കൂ
  4. വെറുതെ വന്നു നോക്കാന്‍ കയറിയതാ. കൊള്ളാം നല്ല എഴുത്ത്. രണ്ടു പെര്‍ക്കുമിട്ടുള്ള കൊട്ട് കൊള്ളാം. ജനം എല്ലാം കാണുന്നു, കേള്‍ക്കുന്നു, അറിയുന്നു. എന്നിട്ടുമെന്തേ.....
    പാവം പൊതുജനം. ഒന്നും പറയാനാവാതെ വിങ്ങി പൊട്ടുന്നു.
    നമുക്ക് ബ്ലോഗിലൂടെ അതിനുള്ള സ്വാതന്ത്ര്യം എങ്കിലും കിട്ടിയില്ലേ,
    ധൈര്യമായി മുന്നോട്ട് നീങ്ങിക. തുടര്‍ന്നും നല്ല എഴുത്തുകള്‍ കാണാം. ഇനിയും ഈ വഴി വരാം... ബാക്കി കൂടെ വായിക്കാന്‍.

    മറുപടിഇല്ലാതാക്കൂ
  5. കൊള്ളാം പരപ്പനാടന്‍. മൂന്നു പേര്‍ക്കുമിട്ടുള്ള കൊട്ട് കൊള്ളാം. പറഞ്ഞ കാര്യങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടുമൊക്കെയൊന്നു മാറ്റിയിരുന്നെങ്കില്‍ കുറച്ചുകൂടി രസകരമായേനെ. ഉദാ: "കാണാന്‍ ഇത്തിരി സൌന്ദര്യം കൂടിയതിനാലാവാം സാറിനു സുകുമാര്‍ എന്ന് പേര് വന്നത്,പേരെന്തായാലും സാര്‍ പറയുന്നതിലും കാര്യമില്ലേ? നാല് സിനിമയില്‍ പട്ടാളക്കാരനായി അഭിനയിച്ചതിനു ലാലേട്ടന് കേണല്‍ പദവി കൊടുക്കാമെങ്കില്‍, നിരവധി സിനിമകളില്‍ സി ബി ഐ ഓഫീസറായി വേഷമിട്ട മമ്മുക്ക യെ സി ബി ഐ ഓഫിസര്‍ പട്ടം നല്‍കി ഒന്ന് പരിഗണി ക്കെണ്ടാതായിരുന്നു, സുരേഷ് ഗോപിക്ക് ഒരു ഐ പി എസും പറ്റുമെങ്കില്‍ ഒന്നോ രണ്ടോ ഷിറ്റും കൂടി കൊടുക്കാമായിരുന്നു" ഇതിലെ ആദ്യവരിയും പിന്നെയുള്ള വരികളും തമ്മില്‍ ബന്ധമില്ല. അത് ആദ്യം പറയുന്നതായിരുന്നു ഭംഗി. അഭിനന്ദനങ്ങള്‍!!

    മറുപടിഇല്ലാതാക്കൂ
  6. ഷാബുവിന്റെ നിര്‍ദേശങ്ങള്‍ക്ക് നന്ദി..ഇനിയുള്ള പോസ്റ്റുകളില്‍ ശ്രദ്ധിക്കാം,,

    മറുപടിഇല്ലാതാക്കൂ
  7. സൂപ്പര്‍ സ്ട്ടാരുകള്‍ക്ക് ഇട്ടാണല്ലോ കൊട്ട് . പ്രിത്വിരാജ് കാണണ്ട ..പുള്ളിക്കാരന്റെ പേര് പറഞ്ഞിട്ടില്ലന്നും പറഞ്ഞു കേസ് കൊടുക്കും..

    മറുപടിഇല്ലാതാക്കൂ
  8. ningal alu kollamallo. mashe , mash oru karyam chey, valla masikelo mato akshepahasyathinte oru kolam thudang. njan karyamayitu paranjathan. thetidarikaruth.

    മറുപടിഇല്ലാതാക്കൂ
  9. സുകുമാര്‍ അഴീക്കോടിന്റെ ഒരു പുസ്തകമോ ഒരു പ്രഭാഷനമോ വായിക്കുകയോ കേള്‍ക്കുകയോ ചെയ്യണം ഷാജി.. ഒരു കാലത്ത് സാസ്കാരിക തലത്തില്‍ വാഗ് വാദങ്ങള്‍ ഉണ്ടാകുമ്പോള്‍ അത് ബൌദ്ധിക തലത്തിലുള്ള യുദ്ധം ആയിരുന്നു. ഇന്നത് പരസ്പരം ചെളി വാരി എറിയല്‍ മാത്രം ആണ്.

    മറുപടിഇല്ലാതാക്കൂ

വായനക്കാര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ കമന്റ് കോളത്തില്‍ രേഖപ്പെടുത്താം Sign in ചെയ്യാന്‍ കഴിയാത്തവര്‍ Name/URL ഓപ്ഷന്‍ വഴി പേരും സ്ഥലവും നല്‍കി അഭിപ്രായം രേഖപ്പെടുത്തുക.