വന്നു കുടുങ്ങിയവര്‍

2011, ജൂലൈ 28

കോഴിക്കോട്ടുകാരുടെ ചില വ്യോമ മോഹങ്ങള്‍ (വ്യാമോഹങ്ങള്‍ )

 കോഴിക്കൊട്ടുകാരെ കുറിച്ച്  ഞാന്‍ അടക്കമുള്ള മലപ്പുരതുകാര്‍ക്ക് ചില പരിഭവങ്ങളുണ്ട്.. ഞങ്ങള്‍ക്ക് വിവരമില്ലാതിരുന്ന ഞങ്ങളുടെ ജാഹിലിയ്യ കാലഘട്ടത്തില്‍ നിങ്ങള്‍ കോഴിക്കോട്ടുകാര്‍ ഞങ്ങളുടെ പലതും അടിച്ചു മാറ്റിയിട്ടുണ്ട്, അതില്‍ പെട്ടതാണ് കരിപ്പൂരിലെ അന്താരാഷ്ട്ര വിമാന താവളവും, തെഞ്ഞിപ്പാലത്തെ സര്‍വകലാശാലയും.

ഏതായാലും  ആരാന്റെ ഊരമേല്‍ കൂര വെച്ച് കോഴിക്കോട് എന്ന ബോര്‍ഡ് വെക്കുന്ന ഈ   പണി കോഴിക്കോട്ടുകാര്‍ നിറുത്താന്‍ പോകുകയാണ്,  ഒനിടയുടെ പരസ്യ വാചകം പോലെ ഇനി എല്ലാം സ്വന്തമാക്കി അഭിമാനിക്കാനുള്ള ഒരുക്കത്തിലാണ് തെല്ലെങ്കിലും (ദുര) അഭിമാനികളായ   കോഴിക്കോട്ടുകാര്‍..

കോഴിക്കൊട്ടുകാര്ക് സ്വന്തമായി ഒരു വിമാന താവളം വേണം, അതിനു വേണ്ടി അവര്‍ മുട്ടാത്ത, വാതിലുകളില്ല, കോഴിക്കോട്ടെ പൌര പ്രമുഖരും, സന്നദ്ധ സംഘടനകളും ഒക്കെ ഇപ്പോള്‍ സജീവമായി രംഗത്തിറങ്ങിയിരിക്കുകയാണ്, കാര്യം ആര് പറഞ്ഞാലും ഉള്‍കൊള്ളണം, അതാണ്‌ നാട്ടു നടപ്പ്, നാളിതു വരെ കോഴിക്കോട്ടുകാര്‍ക്ക് ഒരു വിമാനത്താവളം ഉണ്ടായിരുന്നു, കോഴിക്കോട് എന്ന് അതിനു പേരും ഉണ്ടായിരുന്നു, ഏതാണ്ട് ഉപ്പാപ്പക്ക് സ്ത്രീധനം കിട്ടിയ മൊതല്  പോലെ എന്ത് ചെയ്യാന്‍ അതങ്ങ് മലപ്പുറത്തെ കൊണ്ടോട്ടിയിലായി പ്പോയി എന്ന സങ്കടവുമായി നീറുകയായിരുന്നു അവര്‍.. ദുഫായീന്നും, മക്കത്തു നിന്നും, അങ്ങ് ഉഗാണ്ടയില്‍ നിന്നും വരെ വരുന്ന കോഴിക്കോട്ടുകാരന് സ്വന്തം വീട്ടിലെത്താന്‍ മലപ്പുറത്ത്‌ കാലു കുതെണ്ടി വരിക.. ഛെ..ഇത്ര അപമാനം വേറൊന്നുണ്ടോ?..എത്ത ഭം, ഇജ്ജോടുക്കാ ന്ണി...ഇതൊക്കെ കേള്‍ക്കേണ്ടി വരിക, ശരിക്കും പറഞ്ഞാല്‍ മടുത്തു കോഴിക്കോട്ടുകാര്‍ക്ക്.

വസ്ഗോ ഡി ഗാമ കപ്പലിറങ്ങിയ നാട് , സാമൂതിരി വാണ നാട് , കുഞ്ഞാലി മരക്കാരുടെ പടയോട്ടം കണ്ട നാട്, വിശ്വ വ്യഖ്യതമായ മൂക്കുള്ള നാട്, സഞ്ചാര സാഹിത്യത്തിന്റെ കുലപതിയുടെ നാട്, എണ്ണപ്പാടങ്ങളിലൂടെ കേളി കേട്ട നാട്,   പോരാത്തതിന് പീത സായന്തനത്തിന്റെ നഗരവും, ഞാനൊന്നു ചോദിച്ചോട്ടെ, കോഴിക്കോടിനു ഇതൊന്നും പോരെ?

ഇനി നമ്മുടെ ഉസ്താദുല്‍ അസാതീദ്  ശൈകുനാ കാന്തപുരം അബൂബക്കെര്‍ മുസ്ലിയാരുടെ മുടി പ്രദര്‍ശനവും ഇവിടെ നടക്കാനിരിക്കുകയാണ്..ലോകത്തിന്റെ ദിക്കായ ദിക്കുകളില്‍ നിന്നും ആളുകളുടെ ഒഴുക്കായിരിക്കും ഇനി ഇവിടുന്നങ്ങോട്ട്‌..


ഇനിയും കാത്തിരിക്കുന്നതില്‍  അര്‍ത്ഥമില്ല, കോഴിക്കോട് വഴി പോകുന്ന എല്ലാ തീവണ്ടികളും കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്താറുണ്ട്,  കോഴിക്കോടിന്റെ മുകളിലൂടെ പറക്കുന്ന എല്ലാ വിമാനങ്ങളും കോഴിക്കോട്ടങ്ങാടിയില്‍ ഇറങ്ങണം,, അതാണാഗ്രഹം. ഇതിനെ അത്യാഗ്രഹം എന്ന് പറയാന്‍ ഞാനില്ല, കാരണം ഞാന്‍ മലപ്പുരതുകാരനാനെങ്കിലും  കല്ല്യാണം കഴിച്ചത് കോഴിക്കൊട്ടുകാരിയെയാണ്? 

മംഗലാപുരത്ത്  വന്നു, കണ്ണൂരില്‍ നിര്‍മ്മാണം നടക്കുന്നു..     ആറന്മുളയിൽ ആലോചന നടക്കുന്നു.. എന്നിട്ടും ഈ ചിരപുരാതന നഗരത്തില്‍ മാത്രം ഒരു വിമാന താവളമായില്ല..പൈസക്കാരുണ്ട്, കച്ചവടക്കാരുണ്ട്, ആണ്ടില്‍ 365 ദിവസവും വാണം വിട്ട പോലെ പറക്കുന്നവരും,  നിലം തൊടാതെ യാത്ര ചെയ്യുന്നവരുമുണ്ട്. ഇവര്‍ക്കൊക്കെ വേണ്ടി കോഴിക്കോട്ടു ഒരുഗ്രന്‍ വിമാന താവളം ഉയരട്ടെ,,പറ്റുമെങ്കില്‍ കോഴിക്കോട്ടു നിന്നും പൊന്തുന്ന എല്ലാ വിമാനങ്ങളിലും തീവണ്ടിയിലെ പോലെ  സീസണ്‍ ടികട്ടും ഏര്പാടാക്കാവുന്നതാണ്..ഇനി അഥവാ യാത്രക്കാര്‍ കുറഞ്ഞാല്‍ തന്നെ അക്കാര്യം പാളയം സ്ടാണ്ടിലെ തൊഴിലാളികള്‍ ഏറ്റു.. അബുദാബി , അബുദാബി , അബുദബിയെന്നു വിളിച്ചു ആളെ കയറ്റുന്ന കാര്യം അവര്‍ ഏറ്റെന്നെ...പിന്നെ ഒരു കാര്യം പറയാനുള്ളത് നമ്മുടെ കുട്ടി സഖക്കലോടാണ്, വിമാന താവളം വരുന്നതോടെ ആകാശത്തിലേക്ക് വെടി വെക്കുന്ന പരിപാടി  പോലീസ് നിര്‍ത്തും, ഏതെങ്കിലും വിമാനത്തിനു കൊണ്ടാലോ... അത് കൊണ്ട് സമരം ചെയ്യുമ്പോള്‍ പോലീസിന്റെ തോക്കിനു പണി കൊടുക്കാതെ നോക്കണേ...


പിന്നെ വേറൊരു കാര്യം പറയാനുള്ളത് കെ എസ് ആര്‍ ടി സി യോടാണ്, പറ്റുമെങ്കില്‍ ഒരു ലിമിറ്റഡ് സ്റ്റോപ്പ്‌ വിമാന സര്‍വീസും തുടങ്ങാം , അങ്ങ് തിരോന്തരത് നിന്ന് പൊന്തി ആറന്മുളയിൽ,   ആറന്മുളയിൽ നിന്ന് പൊന്തി  കൊച്ചീല്, കൊച്ചീന്ന് പൊന്തി കരിപ്പൂരില് , പിന്നെ അവിടെന്നും പൊന്തി കോഴിക്കോട്ടു, പിന്നെ കണ്ണൂര്, പിന്നെ മംഗലാപുരത്ത്....കുഞ്ഞൂഞ്ഞു സാറ് ഇതൊക്കെ ഒന്ന് കണ്ടിരുന്നെങ്കില്,  ഓണമാണ് വരാന്‍ പോകുന്നത്, ഒരു രൂപയുടെ അരി വാങ്ങാന്‍ പോണ്ടേ,,,പഴവും, പച്ചക്കറികളും ഒക്കെ വാങ്ങണ്ടേ, തേങ്ങ പറിക്കാനും ആളെ കിട്ടാത്ത സ്ഥിതിക്ക് , ഈ വിമാനം ഒന്ന് താഴ്ന്നു പറന്നാലും മതിയായിരുന്നു.  എല്ലാം പെട്ടെന്ന്  കഴിഞ്ഞു  വീടിലെത്തിയിട്ടു വേണ്ടേ  വൈകീട്ടത്തെ നമ്മുടെ ലാലേട്ടന്റെ പരിപാടിക്ക് പോകാന്‍..

എല്ലാവര്ക്കും ഇന്ന് ദ്രിതിയാണ്, കാര്യങ്ങള്‍ പെട്ടന്ന് നടത്താനുള്ള നെട്ടോട്ടമാണ് എങ്ങും, ഈ ഓട്ടത്തിനിടയില്‍ ഉണ്ടാകുന്ന എത്രയെത്ര റോഡപകടങ്ങള്‍.. മരണങ്ങള്‍, ദീന രോദനങ്ങള്‍, ഇതിനൊക്കെ അരുതിയാവാന്‍ നമ്മുടെ യാത്രകള്‍ ആകാശങ്ങളിലൂടെ യാവട്ടെ..അവിടെ വിമാനങ്ങള്‍ കൂട്ടിയിടിക്കുക പതിവല്ലല്ലോ.. ഹര്‍ത്താലോ, ബന്ദോ ഒന്നും ആകാശ യാത്രക്ക് തടസ്സവും അല്ലല്ലോ.. ആയതിനാല്‍   കോഴിക്കോട്ടു മാത്രം പോര, കേരളത്തിലെ എല്ലാ ജില്ലകളിലും ഓരോ വിമാനത്താവളം വരട്ടെ, അതാണ് അന്തസ്സ്. അതാതു ജില്ലക്കാര്‍ക്ക് മറ്റു ജില്ലകളില്‍ കാലു കുത്താതെ നേരെ വീട്ടിലെത്താന്‍ വരട്ടെ ഓരോ ജില്ലയിലും ഓരോ  വിമാനത്താവളങ്ങള്‍, എന്നിട്ട് കേരളം എന്ന പേര് മാറ്റി നമുക്ക് 'താവളം' എന്നാക്കാം എന്തെ? ഹാ എല്ലാവരും ഇതങ്ങു കയ്യടിച്ചു പസ്സാക്കിയെ..., മദ്യ - മയക്കുമരുന്ന്, പെണ്‍വാണിഭം, ഭൂമിതട്ടിപ്പ് ,  ലോട്ടറി തുടങ്ങി ഒരുപാട് മാഫിയാകളുടെ താവളം ആണല്ലോ നമ്മുടെ കൊച്ചു കേരളം..




പിന്‍ വായന: പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍  വോട്ടു കിട്ടാന്‍ വേണ്ടി ഒരു സ്ഥാനാര്‍ഥി സ്വന്തം വാര്‍ഡില്‍ വിമാനത്താവളം ഉണ്ടാക്കുമെന്ന് പ്രഖ്യാപനം നടത്തിയത്രേ..ഉടനെ കേട്ട് നിന്നവര്‍ എല്ലാവരും കയ്യടിക്കുകയും ചെയ്തു.. കൂട്ടത്തില്‍ ഒരാള്‍ എഴുന്നേറ്റു നിന്ന് പറഞ്ഞു അങ്ങിനെയാണെങ്കില്‍ മോനെ അന്നെ ഞമ്മള് ഒരു ലച്ചം ബോട്ടിന് ജയിപ്പിക്കാന്‍ തീരുമാനിചിരിക്കുന്നൂ.. (രണ്ടും നടന്നത് തന്നെയെന്നു മറ്റൊരാള്‍ )










6 അഭിപ്രായങ്ങൾ:

  1. kozhikode kareyum malappurath kareyum thmmil thallikkarude

    മറുപടിഇല്ലാതാക്കൂ
  2. ഞമ്മള് ക്യോയ്ക്യോട്ടുകാരെയും മലപ്പുരതുകാരെയും തെറ്റിക്കാനില്ലേ....

    മറുപടിഇല്ലാതാക്കൂ
  3. ഇതെല്ലാം നടക്കും ഭായ്... അടുത്ത വർഷം പിറവിയെടുക്കുന്ന ഒരു പാർട്ടി അടുത്ത തെരഞ്ഞെടുപ്പിൽ മൽസരിച്ച് ഉള്ള സീറ്റുകൾ എല്ലാറ്റിലും ജയിക്കും... പിന്നെ പറയണോ... ഓരോ ജില്ലയിലും താവളങ്ങൾ, സ്റ്റേഷനുകൾ (എന്തു താവളം; എന്തു സ്റ്റേഷൻ ?? എന്നു മാത്രം ചോദിക്കരുത്....)... ആർമ്മാദിക്കൂ...

    പാർട്ടിയുടെ പേരിനിയും തീരുമാനിച്ചിട്ടില്ല.... റിക്രൂട്ടിങ് തുടങ്ങുന്നു... വരിൻ.... അണി ചേരിൻ....

    pls remove word verification .. Thnx

    മറുപടിഇല്ലാതാക്കൂ
  4. മലപ്പുറം ആയാലും, കോഴിക്കോട്‌ ആയാലും ഞമ്മ കേരളക്കാര്‍ അല്ലെ.. ഇക്കണക്കിനു ഇനിയിപ്പം വിമാനം മലപ്പുറത്തിന് മോളിലൂടെ പറത്താന്‍ പറ്റൂല എന്നെങ്ങാനും പറഞ്ഞാ പടച്ചോന്‍ കുടുങ്ങും. കൊഴികോട്ടുകാര്‍ക്ക് മേണ്ടി പുത്തന്‍ ആകാശം പുള്ളി പണിയേണ്ടി ബരും.. അല്ലെച്ചാ കടലിനടിയിലൂടെ ഗള്‍ഫിലേക്ക് തുരംഗം ഉണ്ടാക്കേണ്ടി ബരും.. അതോണ്ട് കോയാ ഇങ്ങള് പ്രശ്നോന്നും ഉണ്ടാക്കല്ലി..

    മറുപടിഇല്ലാതാക്കൂ
  5. വസ്ഗോ ഡി ഗാമ കപ്പലിറങ്ങിയ നാട് , സാമൂതിരി വാണ നാട് , കുഞ്ഞാലി മരക്കാരുടെ പടയോട്ടം കണ്ട നാട്, വിശ്വ വ്യഖ്യതമായ മൂക്കുള്ള നാട്, സഞ്ചാര സാഹിത്യത്തിന്റെ കുലപതിയുടെ നാട്, എണ്ണപ്പാടങ്ങളിലൂടെ കേളി കേട്ട നാട്, പോരാത്തതിന് പീത സായന്തനത്തിന്റെ നഗരവും, ഞാനൊന്നു ചോദിച്ചോട്ടെ, കോഴിക്കോടിനു ഇതൊന്നും പോരെ...!ഈ വരികളോട് ഒരു പ്രത്യേക ഇഷ്ടം തോന്നുന്നു

    മറുപടിഇല്ലാതാക്കൂ

വായനക്കാര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ കമന്റ് കോളത്തില്‍ രേഖപ്പെടുത്താം Sign in ചെയ്യാന്‍ കഴിയാത്തവര്‍ Name/URL ഓപ്ഷന്‍ വഴി പേരും സ്ഥലവും നല്‍കി അഭിപ്രായം രേഖപ്പെടുത്തുക.