പൂച്ച പെറ്റു കിടക്കുന്ന ഖജനാവിലെക്കും നോക്കി ഇരിക്കുമ്പോഴാണ് ഉമ്മന്‍ചാണ്ടിക്കും, മാണി സാറിനും അനന്തപത്മനാഭന്‍ നിധി പ്രസാധിച്ചത്, കോടിക്കണക്കിനു വരുന്ന സ്വത്തുക്കള്‍ കണ്ടാല്‍ ആരും മതി മറന്നു പോകും, ഉമ്മന്‍ചാണ്ടി സാറ് ഒന്നും നോക്കിയില്ല, എല്ലാവര്ക്കും വാരി കോരി കൊടുക്കാന്‍ തന്നെ അങ്ങ് തീരുമാനിച്ചു.
മരിച്ചവര്‍ക്കും, ജനിച്ചവര്‍ക്കും, മാത്രമല്ല, ഇനി ജനിക്കാന്‍ പോകുന്നവര്‍കുമൊക്കെ ആനുകൂല്യങ്ങള്‍, പോരാത്തതിനു ഓണത്തിന് ഒരു രൂപയുടെ അരിയും..സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ക്കും, അദ്യാപകന്മാര്കും ആദിവാസികള്‍ക്കും, മൂലംപിള്ളിക്കാര്‍ക്കും ഒക്കെ വാരിക്കോരി...സൗദി അറേബ്യയിലെ അബ്ദുള്ള രാജാവ് പോലും അമ്പരന്നു പോയി..
സ്പോണ്സര്‍മാരുടെ ആട്ടും തുപ്പും സഹിച്ചു ഗള്‍ഫില്‍ കഴിഞ്ഞു കൂടുന്ന പലരും അനന്തപത്മനാഭന്‍ന്റെ ആ മുതലും പത്രാസും കണ്ടു സ്പോന്സര്മാരോട് മഹസ്സലാമ പറഞ്ഞതാണ്, കിലുക്കം എന്ന ചിത്രത്തില്‍ ഇന്നസെന്റ് തിലകനോട് പറഞ്ഞ പോലെ കക്ക ന്ഗംഗ ടണ്ട്ട ഒക്കെ സ്പോന്സര്‍മാരെ കൊണ്ട് വരപ്പിക്കാന്‍ തീരുമാനിച്ചതാണ്, പക്ഷെ, ആറ്റു നോറ്റു ഭൂതത്തെ പോലെ നിധി കാത്തിരുന്ന ഉമ്മന്‍ ചാണ്ടിക്ക് പോലും ഒരു നുള്ള് നക്കാന്‍ കിട്ടാത്തിടതെക്കാണ് കാര്യങ്ങളുടെ പോക്ക്.
ഒന്നും, രണ്ടും മൂന്നുമൊക്കെയായി നിലവറകള്‍ തുറക്കുമ്പോള്‍ കേരളം മാത്രമല്ല, ലോകം തന്നെ അമ്പരന്നതാണ്, ഇനിയും തുറക്കാത്ത അറകള്‍ വേറെയും, അങ്ങ് തിരോന്തരത്തെ പണ്ടുകാലത്തെ രായമാണിക്യങ്ങള് ഈ മാണിക്യങ്ങളൊക്കെ എന്തിനു ക്ഷേത്രതിന്നടിയില്‍ കൊണ്ട് പോയി ഒളിപ്പിച്ചു എന്ന കാര്യം നമ്മുടെ പെരുന്നയിലെ നായരോടും, വെള്ളാപള്ളി മുതലാളിയോടും, കുമ്മനം രാജശേഖരനോടും ഒരുമിച്ചു ചോദിച്ചാല്‍ പോലും ഒറ്റ ശ്വാസത്തില്‍ ഉത്തരം കിട്ടും അത് ഹിന്ദു ക്കളുടെതാണ്. അങ്ങോട്ടും ഇങ്ങോട്ടും കടിച്ചു കീറിയിരുന്ന സാംസ്കാരിക നായന്‍മാരും, എസ് എന്‍ ഡി പി തിയ്യന്മാരും അനന്തപത്മനാഭന്‍ന്റെ സ്വത്തിന്റെ കാര്യത്തില്‍ ഒറ്റക്കെട്ടായി. ഹിന്ദു സമൂഹത്തിനു ആ നിധി വിട്ടു കൊടുക്കണമെന്നും മുറവിളിയുണ്ടായി. പക്ഷെ ആരും ചെവി കൊണ്ടില്ല, പ്രശ്നം രൂക്ഷമായാല്‍ പിന്നെന്ത് ചെയ്യും പ്രശ്നം വെക്കുക തന്നെ. ഈ പ്രശ്നം വെക്കുക, പ്രശ്നം വെക്കുക എന്നൊക്കെ പറഞ്ഞാല്‍ പ്രശ്നം വെക്കലാണെന്ന് ഇപ്പോളാണ് മനസ്സിലായത്.
ഹിന്ദുക്കളുടെ മുതല്‍ തൊട്ടാല്‍ ദേവീകോപവും, മുസ്ലിംകളുടെ മുതല് തൊട്ടാല്‍ മോയിദീന്‍അടിയും ക്രിസ്ത്യാനിയുടെ മുതല്‍ തൊട്ടാല്‍ കുരിശടിയും എന്നാണല്ലോ പ്രമാണം..
ക്ഷേത്രത്തിലെ നിക്ഷിപ്ത ധനം കാഴ്ചദ്രവ്യങ്ങള്‍, ചൈതന്യവസ്തുക്കള്‍, സ്വര്‍ണ വസ്തുക്കള്‍ എന്നിവ ചേര്‍ന്ന കോടിക്കണക്കിനു വരുന്ന ദേവനിധി ഇരുന്ന ഇരുപ്പില്‍ നിന്നും അനങ്ങിയാല്‍ ദേവ സാന്നിധ്യത്തിന് ദോഷം വരും, ക്ഷേത്ര ചൈതന്യതിനും, ദേവസാനിധ്യത്തിനും ദോഷം വന്നാല്‍ പിന്നെ ഒന്നും പറയേണ്ട, അനുഭവിക്കുക തന്നെ. ഭരണഘടനാ സംവിധാനത്തിന്റെ നിലനില്‍പ്പു തന്നെ അപകടത്തിലാവും. വിവിധ സര്‍ക്കാരുകള്‍ക്ക് അഞ്ചു വര്‍ഷം കാലാവധി തികയ്ക്കാന്‍ കഴിയാതെ പോകും.നിയന്ത്രിക്കാനാകാത്ത നിലയില്‍ അനീതികളും അക്രമങ്ങളും ഉണ്ടാകും.
തന്ത്രിമാര്‍ ഇതൊക്കെ പറഞ്ഞു നാവു അകത്തേക്ക് ഇടും മുമ്പേ തുടങ്ങി ദേവികോപം...അമേരിക്കയില്‍ വീണ്ടും സാമ്പത്തിക പ്രതിസന്ധി .. ലണ്ടനില്‍ കലാപം തുടങ്ങിയിരിക്കുന്നു,, സ്വര്‍ണത്തിന് വില കുതിക്കുന്നു, ഉമ്മന്‍ ചാണ്ടിയുടെ കസേരയും ഇളകുന്നു,ഹായ് നമ്മുടെ പ്രധാനപ്പെട്ട എല്ലാ തന്ത്രിമാരും കലക്കി, കുമ്മനം സാറും വെള്ളാപള്ളിയും ഒന്നും കുരച്ചു കൂവിയിട്ടു നടക്കാത്തത് ഒറ്റ ദിവസം കൊണ്ട് ഈ തന്ത്രിമാര്‍ നേടിയെടുത്തിരിക്കുന്നു. ഇത്രയും വലിയ പ്രശ്നം കിടക്കുന്ന അറകളിലേക്കു ഉമ്മന്‍ ചാണ്ടിയെന്നല്ല, കെ. എം മാണി പോലും ഇനി എത്തി നോക്കില്ല,തന്ത്രം പഠിച്ച മന്ത്രിമാരെക്കള്‍ ഇപ്പോള്‍ പവര്‍ മന്ത്രം പഠിച്ച തന്ത്രിമാര്‍ക്ക് ആണ്.അവരുടെയൊക്കെ നാവു പൊന്നാവട്ടെ എന്ന് പറയണമെന്നുണ്ട്, പക്ഷെ സ്വര്‍ണത്തിന് ഇങ്ങനെ വിലകൂടിയതിനാല്‍ ആ നാവൊക്കെ ആരെങ്കിലും പോയി മാന്തി പറിച്ചാലോ എന്ന ഭയം കൊണ്ടാണ്.
തന്ത്രിമാര്‍ ഇതൊക്കെ പറഞ്ഞു നാവു അകത്തേക്ക് ഇടും മുമ്പേ തുടങ്ങി ദേവികോപം...അമേരിക്കയില്‍ വീണ്ടും സാമ്പത്തിക പ്രതിസന്ധി .. ലണ്ടനില്‍ കലാപം തുടങ്ങിയിരിക്കുന്നു,, സ്വര്‍ണത്തിന് വില കുതിക്കുന്നു, ഉമ്മന്‍ ചാണ്ടിയുടെ കസേരയും ഇളകുന്നു,ഹായ് നമ്മുടെ പ്രധാനപ്പെട്ട എല്ലാ തന്ത്രിമാരും കലക്കി, കുമ്മനം സാറും വെള്ളാപള്ളിയും ഒന്നും കുരച്ചു കൂവിയിട്ടു നടക്കാത്തത് ഒറ്റ ദിവസം കൊണ്ട് ഈ തന്ത്രിമാര്‍ നേടിയെടുത്തിരിക്കുന്നു. ഇത്രയും വലിയ പ്രശ്നം കിടക്കുന്ന അറകളിലേക്കു ഉമ്മന്‍ ചാണ്ടിയെന്നല്ല, കെ. എം മാണി പോലും ഇനി എത്തി നോക്കില്ല,തന്ത്രം പഠിച്ച മന്ത്രിമാരെക്കള്‍ ഇപ്പോള്‍ പവര്‍ മന്ത്രം പഠിച്ച തന്ത്രിമാര്‍ക്ക് ആണ്.അവരുടെയൊക്കെ നാവു പൊന്നാവട്ടെ എന്ന് പറയണമെന്നുണ്ട്, പക്ഷെ സ്വര്‍ണത്തിന് ഇങ്ങനെ വിലകൂടിയതിനാല്‍ ആ നാവൊക്കെ ആരെങ്കിലും പോയി മാന്തി പറിച്ചാലോ എന്ന ഭയം കൊണ്ടാണ്.
ഏതായാലും അനന്തപത്മനാഭന്‍ന്റെ സ്വര്‍ണവും, നിധിയും കണ്ടു ഗള്‍ഫിനോട് മഹസ്സലാമ പറഞ്ഞവര്കൊക്കെ ഇന്നസെന്റ് തിരിച്ചു വന്നു തിലകന്റെ കാലില്‍ വീണ ആ രംഗം മനസ്സിലുണ്ടായിക്കോട്ടെ. കഫീലിന്റെ അടുത്ത് വന്നു വീഴാനുള്ളതല്ലേ...
ജൂനിയര്‍ മാന്ദ്രേക്കിന്റെ പ്രതിമ കയ്യില്‍ കിട്ടിയ ജഗതിയുടെ ദുരവസ്ഥ ഉമ്മന്‍ ചാണ്ടിയുടെയും ഓര്‍മ്മയിലുണ്ടാവട്ടെ. ചെന്നിത്തല സുമനസ്സോടെ ഈ മുള്‍കിരീടം ഏറ്റെടുക്കുകയുമില്ല, സാറിന്റെ തലയില്‍ നിന്നും ഈ ബാധ ഒഴിയുകയുമില്ല.
പിന്‍വായന: പറ്റുമെങ്കില്‍ ഉമ്മന്‍ ചാണ്ടി പരപ്പനങ്ങാടി വഴി ഒന്ന് വന്നിരുന്നെങ്കില്‍ ആ പണിക്കരെ ഒന്ന് കാണാമായിരുന്നു, പിന്നീടങ്ങോട്ട് രാജയോഗമായിരിക്കും, തമിഴ്നാട് മുഖ്യമന്ത്രി ജയലളിത, ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമേ സിന്ഗെ, കെ മുരളീധരന്‍,നാലകത്ത് സൂപി തുടങ്ങിയ പലരും ഇവിടുത്തെ ദര്‍ശന സുകൃതത്തിന്റെ പുണ്യം (അധികാരക്കസേരയില്‍ നിന്നും താഴെ വീണു) അനുഭവിച്ചവരാണ്..
ഉമ്മന്‍ചാണ്ടിയുടെ വിധിയും, അനന്തപുരിയിലെ നിധിയും
മറുപടിഇല്ലാതാക്കൂആശംസകള്
പരപ്പനാടന്‍, ചില സത്യങ്ങള്‍ ഹാസ്യപ്രദമായി തോന്നിയെങ്കിലും കേന്ദ്രബിന്ദു എന്താണെന്ന് പിടികിട്ടിയില്ല. എന്റെ വായനയുടെ കുഴപ്പമാണോ എന്നെനിക്കറിയില്ല. :-) പിന്നെ ഹിന്ദു എന്നതിന് പകരം കുറെയിടങ്ങളില്‍ ഹിന്തു എന്നുവന്നത് അല്‍പം അരോചകമായി തോന്നി. തിരുത്തുമല്ലോ. :-)
മറുപടിഇല്ലാതാക്കൂഗൂഗിളില് മൊത്തം മംഗ്ലിഷില്‍ ടൈപ് ചെയ്യുന്നിടത്ത് പറ്റുന്ന തെറ്റുകളാണ്, ചൂണ്ടി കാട്ടിയതിനു നന്ദി,
മറുപടിഇല്ലാതാക്കൂപിന്നെ ഞാന്‍ ഉദ്ദേശിച്ചത് ആ ദേവ പ്രശ്നം തന്നെ, എന്തെല്ലാം പുകിലാണ് ആ നിധിയെ സംബന്ധിച്ച് ഉണ്ടായിരുന്നത്, ഇനിയിപ്പോ ആരാണ് ആ നിലവറ
തുറക്കാന്‍ പോകുക, എല്ലാവരെയും തന്ത്രിമാര്‍ അടക്കി നിര്‍ത്തിയില്ലേ..ഒറ്റ ദേവ പ്രശ്നത്തിലൂടെ...
എല്ലാം ഒരു വി(നി)ധിയാണ്` അനുഭവിച്ചല്ലേ പറ്റൂ..?!!
മറുപടിഇല്ലാതാക്കൂനിലവറ തുറക്കുന്നതിനു മുന്‍പ് ക്ഷേത്ര ഭാരവാഹികള്‍ തന്നെ തുറന്നു അതില്‍ നിന്നും ക്ഷേത്ര ആവശ്യങ്ങള്‍ക്കായി സ്വര്‍ണ്ണം എടുത്തിട്ടുണ്ട് എന്ന് പുതിയ ന്യൂസ്. അത് ദേവപ്രശ്നത്തില്‍ തെളിഞ്ഞില്ല. എന്തായാലും ക്ഷേത്ര സ്വത്ത് അതിന്റെ ആവശ്യങ്ങള്‍ക്ക് തന്നെ ഇരുന്നോട്ടെ അതല്ലേ അതിന്റെ ഒരു ശരി.. പോസ്റ്റിനെ ആശംസകള്‍..
മറുപടിഇല്ലാതാക്കൂ