വന്നു കുടുങ്ങിയവര്‍

2011, ഓഗസ്റ്റ് 28

ഉമ്മന്‍ ചാണ്ടിക്ക് സെഞ്ചുറി, കുഞ്ഞാലികുട്ടി നോട്ട്ഔട്ട്‌


കളി തുടങ്ങുമ്പോള്‍ ഉമ്മന്‍ ചാണ്ടിയായിരുന്നു ആദ്യ പന്ത് നേരിട്ടത്, മറുഭാഗത്ത്‌ കുഞ്ഞാലികുട്ടിയും ... രണ്ടു പേര്‍ക്കും എതിരായി രണ്ടു പ്രധാന അപ്പീലുകള്‍ (പാമോലിന്‍, ഐസ്ക്രീം) വന്നെങ്കിലും രണ്ടു പേരും മെല്ലെ പിടിച്ചു നിന്നു... പവര്‍ പ്ലേ വന്നതോടെ രണ്ടു പേരും  ബൌണ്ടറികള്‍ അടിച്ചു കൊണ്ടിരിക്കുകയാണ് , അച്ചുംമാമന്റെ സ്പിന്‍ ബോളുകള്‍ ഉമ്മന്‍ ചാണ്ടിയെ കറക്കും എന്നാണ് കരുതിയത്‌, പക്ഷെ മൂലംപള്ളിയിലെക്കും, ചെങ്ങറയിലേക്കും  ക്രീസില്‍ നിന്നും പുറത്തേക്കു കയറി  ഉമ്മന്‍ ചാണ്ടി പായിച്ച രണ്ടു  സിക്സറുകള്‍ മാത്രം മതി അച്ചുംമാമന്റെ ഉറക്കം കെടുത്താന്‍...

ഉമ്മന്‍ ചാണ്ടിയുടെ ടീമിലെ സച്ചിന്‍  ആണ് കുഞ്ഞാലികുട്ടി, അഞ്ചു വര്ഷം മുമ്പ് നടന്ന വാശിയേറിയ കളിയില്‍ കുഞ്ഞാലിക്കുട്ടിയുടെ വിക്കറ്റ് എളുപ്പത്തില്‍ വീഴ്ത്താന്‍ കഴിഞ്ഞ  അച്ചുമ്മാമന്‍, ഇത്തവണ   കുഞ്ഞാലിക്കുട്ടിക്ക് നേരെ   റൗഫിനെ കൊണ്ടാണ്  കുറെ ബൌണ്‍സറുകള്‍ എറിയിച്ചത്, പക്ഷെ കുറെയെണ്ണം നോബോളുകള്‍ ആയി എന്നല്ലാതെ കുഞ്ഞാലിക്കുട്ടി ഇപ്പോഴും നോട്ട് ഔട്ട്‌ തന്നെ,   കുഞ്ഞാലിക്കുട്ടി ഏതാ മോന്‍, (ഐസ് ക്രീം, വിജിലെന്‍സ്  പോലുള്ള) മോശം പന്തുകള്‍ക്ക് നേരെ  ബാറ്റ് വെക്കാതെ  അങ്ങോട്ടും ഇങ്ങോട്ടും മാറി മാറി നല്ല പന്തുകള്‍ മാത്രം മലപ്പുറത്തേക്ക് അടിച്ചു മാറ്റുകയാണ് ഇപ്പോള്‍ കുഞ്ഞാപ്പ .., ഈ രണ്ടു ഒപണര്‍മാരുടെയും വിക്കറ്റ് എടുക്കാന്‍ കഴിയാതെ അച്ചുമ്മാമന്‍ കുഴങ്ങുമ്പോള്‍ ഉമ്മന്‍ ചാണ്ടിയതാ ബാറ്റ് മുകളിലേക്ക് ഉയര്‍ത്തി സെഞ്ചുറി ആഘോഷിക്കുന്നു...പ്രധാനപ്പെട്ട ബാറ്സ്മാന്മാര്‍ ഒന്നും ഇല്ലാതെ ഉമ്മന്‍ ചാണ്ടി അടിച്ചു കൂട്ടുന്ന ഓരോ റണ്നും അടിചെടുക്കണമെങ്കില്‍ അച്ചുമ്മാമനു ഇനി റൗഫ് എന്ന റണര്‍ മാത്രം പോരാ.ഈ റണറെ വെച്ച് കളിചിട്ടാണ് കഴിഞ്ഞ ഫൈനലില്‍ അവസാന ഓവറില്‍ അച്ചുമ്മാമന്‍ റണ്‍ ഔട്ട്‌ ആയതെന്നു മറക്കാനായിട്ടില്ല...
 ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ അടക്കമുള്ള പഴയ കളിവീരന്മാരെ വരെ പോയി കണ്ടു വിദ്യകള്‍ പലതും പഠിച്ചു, അവിടെ നിന്നും എനെര്‍ജി ഡ്രിങ്കും(ഇളനീര്‍) കഴിച്ചു. പാര്‍ടി കോച്ചിന്റെ തിരുമ്മല്‍ ചികിത്സയും കിട്ടിയതാണ്,  പക്ഷെ കളത്തില്‍ അച്ചുംമാമന്റെ അപ്പീലുകള്‍ ഒന്നും ഏശുന്നില്ല, പഴയ കളികളുടെ ഏഴയലത്ത് പോലും എത്തുന്നില്ല. എങ്ങിനെ എശാനാ..അതിനിര്‍ണ്ണായകമായ പാമോലിന്‍  അപ്പീലില്‍ പോലും കൂടെയുള്ള കളിക്കാര്‍ വേണ്ടത്ര ഉച്ചത്തില്‍ അപ്പീല്‍ വിളിച്ചാലല്ലേ...അതൊന്നുമില്ലാതെ വെറുതെ അങ്ങ് ഔട്ട്‌ വിധിക്കണന്നാണോ. അതിനു  അച്ചുമ്മാമനു ഇനി ഒറ്റ വഴിയെ ഉള്ളൂ, പഴയ  ആ വിക്കറ്റ് കീപര്‍ അരുണ്കുമാരിനെ രംഗത്തിറക്കുക. മൂപ്പരാവുംപോള്‍ അമ്പയര്മാരെയെന്നല്ല, ആരെയും ഗ്ലൌസിലോതുക്കാന്‍ കഴിവുള്ള ആളാണല്ലോ..പക്ഷെ കഴിഞ്ഞ മൂന്നാല് കളികളില്‍ ഒരു പാട് കാച് വിട്ടുകളഞ്ഞതാണ്, (ചന്ദനത്തിന്റെ മണം വീശിയാല്‍ പിന്നെ ഏതു കാച്ചും വിട്ടു പോകും ഈ കുമാരന്‍) ഒതുകളിച്ചതിനും, കോഴ വാങ്ങിയതിനും ഒക്കെ അന്വേഷണം നേരിടുന്നതിനാല്‍ ഇനി അടുത്തൊന്നും അരുന്കുമാരിനെ  കളിപ്പിക്കാനാവില്ല, ഈ കളിക്കാരന്റെ പേരിലുള്ള അന്വേഷണത്തിന് ഇനി അച്ചുമ്മാമന്‍ വരെ അന്വേഷണ കമ്മീഷന്‍ മുമ്പാകെ ഹാജരാകണം എന്നാണു പുതിയ ഉത്തരവ്.

ഓടാനും ചാടാനും,മല കേറാനും ഒക്കെ സ്മാര്‍ട്ട് ആയിരുന്ന അച്ചുമ്മാമന്‍ ഇപ്പോള്‍ പഴയ കളിയുടെ നിഴല്‍ മാത്രമായി ഒതുങ്ങുംപോഴും , ഉമ്മന്‍ചാണ്ടി ഓരോ പന്തും നീട്ടി അടിക്കുകയാണ്, ഗാലറിയിലേക്ക്...തികഞ്ഞ വീര്യത്തോടെ നൂറു കടക്കുമ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ ടീമിന് നൂറു മാര്‍ക് നല്‍കാന്‍ ജസ്ടിസ് വി ആര്‍ കൃഷ്ണയ്യര്‍ വരെ രംഗപ്രവേശം ചെയ്തിരിക്കുകയാണ്. ഉമ്മന്‍ ചാണ്ടി കേരളം കണ്ട ഏറ്റവും ജനകീയനായ മുഖ്യമന്ത്രി എന്നാണു പൊതുവേ ഇടതുപക്ഷ സഹയാത്രികനായ  കൃഷ്ണയ്യര്‍ പോലും സമ്മതിച്ചിരിക്കുന്നത്, ഗാലറിയില്‍ ഇരുന്നു കളി കാണുന്നവരുടെ അഭിപ്രായങ്ങളും ആരവങ്ങളും ഇപ്പോള്‍ പൊടി പൊടിക്കുകയാണ്..അതിനു പുറമേ ലോകം മൊത്തം ഉമ്മന്‍ ചാണ്ടിയുടെ കളി കാണാന്‍ പാകത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും തല്‍സമയ സംപ്രേഷണവും....
നൂറുദിന പദ്ധതിയിലൂടെയാണ്  ഉമ്മന്‍ചാണ്ടി സെഞ്ചുറി അടിച്ചിരിക്കുന്നത്‌,  മുന്‍ കപ്പിത്താന്റെ കാലത്ത് മുടന്തി മുടന്തി നീട്ടി വലിച്ചു കൊണ്ട് പോയ ആ ലോട്ടറി അപ്പീല്‍  ഉമ്മന്‍ ചാണ്ടി നേരെ തേഡ് അമ്പയര്‍ക്ക് (അതായതു സി ബി ഐ ക്ക്) വിട്ടിരിക്കുകയാണ്, അച്ചുംമാമന്റെ ടീമിലെ പലരും അപ്പീല്‍ പോലും ചെയ്യാന്‍ മടിച്ചു നില്‍ക്കുന്നതിന്റെ ഗുട്ടന്‍സ് ഇപ്പോഴാണ് പിടി കിട്ടിയത്, സ്മാര്‍ട്ട് സിറ്റി, കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം, വിഴിഞ്ഞം തുറമുഖം അങ്ങനെ പല സ്ട്രോക്കുകളും  ഉമ്മന്‍ ചാണ്ടിയുടെ ബാറ്റ്  പൊടി തട്ടിയെടുതിരിക്കുകയാണ്. പ്രൊട്ടെക്ഷന്‍ കാരണം ജോലി നഷ്ടപ്പെടുമായിരുന്ന പതിനായിരക്കണക്കിനു അധ്യാപകര്‍ക്ക് ജോലിസ്ഥിരത ഉറപ്പു വരുത്തുന്ന വിദ്യാഭ്യാസ നവീകരണ ബാറ്റുമായാണ് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദു റബ് പ്ലെയെര്സ് ഗാലറിയില്‍ നില്‍ക്കുന്നത്, ഈ വരുന്ന സപ്തംബര്‍ അഞ്ചിന് അധ്യാപക ദിനത്തില്‍ ബാറ്റ് പുറത്തിറക്കുമത്രേ..അധ്യാപക വിദ്യാര്‍ഥി അനുപാതം 1 :30 ആക്കണമെന്ന്  കെ എസ് ടി എ അടക്കമുള്ള ഇടതുകളിക്കാര്‍   ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലങ്ങളായി, അതിനും ഉമ്മന്‍ ചാണ്ടിയും അബ്ദുരബ്ബും വരേണ്ടി വന്നു...എസ് എസ് എല്‍ സി പാസ്സായിട്ടും പ്ലസ് ടു വിനു സീറ്റ് ലഭിക്കാതെ തുടര്‍ പഠനം വഴിമുട്ടിയവര്‍ക്ക് മുമ്പില്‍ കൂടുതല്‍ പ്ലസ് ടു ബാച്ചുകള്‍ അനുവദിച്ചു ഉമ്മന്‍ ചാണ്ടി എത്ര റണ്ണാ അടിച്ചു കൂട്ടിയത്...


 ആദിവാസികളായ അവിവാഹിതരായ അമ്മമാര്‍ക്ക് ഒരേക്കര്‍ ഭൂമി നല്‍കുന്നതിനും പുറമേ, വിവാഹിതരല്ലാത്ത അമ്മമാര്‍ക്ക് പ്രതിമാസം നല്‍കി വരുന്ന  300 രൂപ പെന്‍ഷന്‍ ഇപ്പോള്‍ 1000 ആയി ഉയര്തിയിരിക്കുകയുമാണ്. ഗാലറിയില്‍ ഇരുന്നു കളി  കാണുന്ന പെണ്‍കുട്ടികള്‍ വരെ ആരവം മുഴക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇനിയിപ്പോള്‍  നമ്മുടെ പെണ്‍കുട്ടികള്‍ ഒക്കെ വിവാഹം കഴിക്കാതെ തന്നെ അമ്മമാരാകാന്‍  ശ്രമിക്കുന്നു എന്ന് പറഞ്ഞു വി എസിന് വേണമെങ്കില്‍ ജനാധിപത്യ മഹിളാ അസോസിയേഷനെ സമര രംഗത്തിറക്കാവുന്നതാണ്..

ഭൂപരിഷ്കരണത്തിന്റെ അഭിമാനവും പേറി നടക്കാറുള്ള ഇടതുപക്ഷം കേരളം ഭരിക്കുമ്പോള്‍ തന്നെയാണ്, ചെങ്ങറയിലും, മൂലംപള്ളിയിലും ആദിവാസികളും, നാട്ടുവാസികളും ഒക്കെ കുടില്‍ കെട്ടി സമരം നടത്തിയിരുന്നത്, പാവപ്പെട്ടവന്റെ നേതാവായി മുണ്ടും മടക്കി കുത്തി നടന്നതല്ലാതെ അച്ചുമ്മാമന്‍ ഈ സമരങ്ങളിലേക്ക് ഒന്ന് തിരിഞ്ഞു പോലും നോക്കിയിരുന്നില്ല, ഇപ്പോള്‍ ഉമ്മന്‍‌ചാണ്ടിയും തിരുവഞ്ചൂരും  വന്നു എത്ര സുന്ദരമായാണ് ആ സമരങ്ങള്‍ക്ക് പരിഹാരം കണ്ടത്. പാവപെട്ടവന്റെ മുഖ്യമന്ത്രിയാണ് ഉമ്മന്‍ ചാണ്ടിയെന്നു ളാഹ ഗോപാലനും, സി ആര്‍ നീലകണ്ടനും ഒക്കെ ഗുഡ് സര്‍ടിഫിക്കറ്റ് നല്‍കി കഴിഞ്ഞു ഉമ്മന്‍ ചാണ്ടിക്ക്,.
തെരഞ്ഞെടുപ്പു കാലങ്ങളില്‍ ഇറക്കുന്ന പ്രകടന പത്രികകള്‍ക്ക്  ഗാലറിയില്‍ നല്‍കുന്ന ലക്കി ടിപ്പിന്റെ  വില മാത്രമേ ജനങ്ങള്‍ കാണാറുള്ളൂ, കിട്ടിയാല്‍ കിട്ടി, പോയാല്‍ പോയി, അത്ര തന്നെ, എന്നാല്‍ ഉമ്മന്‍ ചാണ്ടി അവിടെയും ലഡ്ഡു പൊട്ടിച്ചിരിക്കുകയാണ്, എന്ടോ സള്‍ഫാന്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് പുതിയ പുനരധിവാസ പാകെജിലൂടെ ഒരു മുഴം നീട്ടി എറിയുക മാത്രമല്ല, കാസര്‍ഗോഡ്‌ ഒരു മെഡിക്കല്‍ കോളേജ് കൂടി സ്ഥാപിക്കാനും ബജറ്റില്‍ പണം നീക്കിയിരിക്കുന്നു,, ആറ്റു നോറ്റു കാത്തിരുന്ന ആ ഒറ്റ രൂപയുടെ അരി ഇതാ ഓണത്തിന് തന്നെ വിതരണം ചെയ്യാന്‍ പോകുന്നു, നമ്മുടെ അന്തോണിച്ചന്‍ ആണ് ഉല്‍ഘാടിചത് , ഇതൊക്കെ ഗലരിയിലിരുന്നു കാണികള്‍ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നത് തന്നെയാണ് ഉമ്മന്‍ ചാണ്ടിക്ക് ആവേശം പകരുന്നതും.

ഓരോരോ പദ്ധതികളുമായി ഉമ്മന്‍ ചാണ്ടി വീണ്ടും സിക്സറുകള്‍ പായിക്കാന്‍ ക്രീസ് വിട്ടു കയറുംപോളും അച്ചുമ്മാമന്‍ പന്തിനു പിന്നാലെ തന്നെ പായുകയാണ്, ഇടയ്ക്കു ഗാലറിയിലേക്ക് നോക്കി ഷെയ്ന്‍ വോണിനെ പോലെ കൊഞ്ഞനം കാട്ടുന്നതല്ലാതെ പഴയ ഗൂഗ്ലിയും ലെഗ്ബ്രൈകും ഒന്നും എറിയാനാകുന്നില്ല അച്ചുമ്മാമനു,  മാത്രവുമല്ല അച്ചുംമാമന്റെ ടീമിലെ പ്രധാന ബൌളറായ ജലീല്‍ ഇപ്പോള്‍ കുഞ്ഞാലികുട്ടിക്കെതിരെ പഴയ വേഗത്തിലും, ശൌര്യതിലും ഒന്നും പന്തെറിയുന്നുമില്ല...

കഴിഞ്ഞ കളിയില്‍ സ്വന്തം മകന്റെ  വിക്കറ്റ് പോയതിലെ നീരസം വെച്ചാണ് അച്ചുംമാമന്റെ കളി, കണ്ണില്‍ കാണുന്നവരെയൊക്കെ പന്ത് എല്പ്പിക്കുകയാണിപ്പോള്‍ ..  ഇനി ചിലപ്പോള്‍ ഏറു  തലക്കോ, ഊരക്കോ ഒക്കെ വന്നാല്‍ അത്ഭുതപ്പെടാനില്ല... എങ്ങനെയെങ്കിലും ആ കുഞ്ഞാലികുട്ടിയോ, ഉമ്മന്‍ ചാണ്ടിയോ ആരെങ്കിലും ഒന്ന് വീണാല്‍ മതിയല്ലോ...


NB : ഉമ്മന്‍ ചാണ്ടിയുടെ ഈ പുതിയ വീറും ആവേശവും ഒക്കെ കണ്ടപ്പോള്‍ ഒരു സംശയം...പുള്ളിയെങാനും ഞാന്‍ പറഞ്ഞത് കേട്ട് പരപ്പനങ്ങാടിയിലെ ആ പണിക്കരെ പോയി കണ്ടോ...(ഉമ്മന്‍ ചാണ്ടിയുടെ വിധിയും, അനന്ത പുരിയിലെ നിധിയും എന്ന പോസ്റ്റ്‌ കാണുക)










 

19 അഭിപ്രായങ്ങൾ:

  1. പരപ്പനാടാ.. വേഗം ചികില്‍സിച്ചോ.. വള്ളിക്കുന്നിന്റെ പ്രേതം ഇപ്പൊ കേറിയിട്ടെ ഉള്ളൂ...വേഗം മരുന്നൊക്കെ കഴിച്ചാല്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരാം

    മറുപടിഇല്ലാതാക്കൂ
  2. പരപ്പനാടാ ....
    വായിക്കാന്‍ ആവേശം നല്‍കുന്ന രസകരമായ എഴുത്തിന് അഭിനന്ദനങ്ങള്‍.
    കൂടുതല്‍ എഴുത്തുകള്‍ പ്രതീക്ഷിക്കുന്നു.
    http://absarmohamed.blogspot.com/2011/07/blog-post_23.html

    മറുപടിഇല്ലാതാക്കൂ
  3. തകർപ്പൻ സെഞ്ച്വറിനേടിയ ക്യാപ്റ്റൻ വാഡ(വിജിലൻസ്)ന്റെ മരുന്നു(പാമൊലിൻ)പരിശോധനയിൽ പരാജയപ്പെടാതിരുന്നാൽ മതിയായിരുന്നു...!!

    മറുപടിഇല്ലാതാക്കൂ
  4. വള്ളിക്കുന്ന് ബ്ലോഗില്‍ ഒന്ന് പോയി നോക്കൂ കൊണ്ടോട്ടി യില്‍ നിന്നുള്ള ഒരു പ്രേതം അദ്ധേഹത്തെ പിടി കൂടിയിരിക്കുന്നു, ഇപ്പോള്‍ കുഞ്ഞാലികുട്ടി എന്ന് കേള്‍ക്കുന്നത് തന്നെ അലര്‍ജിയാണ് വള്ളിക്കുന്നിനു..... ആ പ്രേതം എന്നെ പിടികൂടാതിരുന്നാല്‍ മതിയായിരുന്നു...

    മറുപടിഇല്ലാതാക്കൂ
  5. എല്ലാ വായനക്കാര്‍ക്കും ഈദ് ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  6. പരപ്പനാടാ ....കൊള്ളാലോ...നന്നായി രസിച്ചു വായിച്ചു...

    മറുപടിഇല്ലാതാക്കൂ
  7. പരപ്പനാടാ.. കൊള്ളാലോ...നന്നായി രസിച്ചു വായിച്ചു...

    മറുപടിഇല്ലാതാക്കൂ
  8. പരപ്പനാടന്‍ ഭായ്.. ചെറിയ പെരുന്നാള്‍ ആശംസകള്‍... കൊണ്ടോട്ടിയില്‍ നിന്നു വള്ളിക്കുന്നിലെക്ക് ഉള്ളതിനേക്കാള്‍ അത്ര അധികം ദൂരമൊന്നും ഇല്ല പരപ്പനങ്ങാടിയിലേക്ക് .. ))) താങ്കള്‍ക്കും നല്ല ബുദ്ധി ഉദിക്കാന്‍ ഞാന്‍ ഉള്ളുരുകി പ്രാര്‍ത്ഥിക്കുന്നു.. :) എന്നാലും വെറും പാവമായ എന്നെ നിങ്ങള്‍ പ്രേതം എന്നൊക്കെ വിളിച്ചില്ലേ.. അതില്‍ എനിക്ക് വേദനയുണ്ട്.. :(

    മറുപടിഇല്ലാതാക്കൂ
  9. ഹായ് ശ്രീജിത്ത്‌, വള്ളിക്കുന്ന് ബ്ലോഗിനെതിരായി ശ്രീജിത്തിന്റെ ഒരു പോസ്റ്റ്‌ ഞാന്‍ വായിച്ചിട്ടുണ്ട്, അതിനു ശേഷമാണ് വള്ളിക്കുന്ന് ബ്ലോഗില്‍ കുഞ്ഞാലികുട്ടിക്കു എതിരെ ഒരു പോസ്റ്റ്‌ വന്നത്...ഇനി പരപ്പനാടാണ് എതിരെ ഒരു പോസ്റ്റ്‌ പ്രതീക്ഷിക്കുന്നു...

    മറുപടിഇല്ലാതാക്കൂ
  10. 'enne kandaal kinnam kattavanaanennu thonnumo?' ennu chodichathu poleyaayi 'aarkkum vendi penayunthunna aalalla' enna parappanaadante AATHMAGATHAM !!!

    മറുപടിഇല്ലാതാക്കൂ
  11. @krishnamani...എന്റെ പഴയ പോസ്റ്റുകള്‍ വായിക്കുക, നിങ്ങളുടെ സമാധാനത്തിനു.....

    മറുപടിഇല്ലാതാക്കൂ
  12. പോസ്റ്റ് കലക്കി..

    അയ്യോ ഞാന്‍ ലീഗുകാരനല്ല കേട്ടോ..

    ഉമ്മന്‍ ചാണ്ടി, ആന്റണി, വീ എസ്, പിണറായി,ഇ.ടി ,പാലോളി, അങ്ങനെ എല്ലാവരേയും കുറേശെ ഇഷ്ട്ം...

    എഴുത്ത് എനിക്ക് ഇഷ്ട്‌പ്പെട്ടു.

    മറുപടിഇല്ലാതാക്കൂ
  13. hasyam ishtapetu.
    ulluruki prarthikunna paavam paavam prethatheyum.
    aashamsakal...

    മറുപടിഇല്ലാതാക്കൂ
  14. തുറന്നെഴുത്ത് നന്നായി.......എല്ലാ വിധ ഭാവുകങ്ങളും www.smfanous.tk

    മറുപടിഇല്ലാതാക്കൂ
  15. ആനുകാലിക സംഭവങ്ങളെ ഇത്രയ്ക്കും നന്നായി ഹാസ്യത്തിൽ പൊതിഞ്ഞവതരിപ്പിച്ചതിന് അഭിനന്ദനങ്ങൾ. കൂടെ നിൽക്കുന്നവർ സഹകരിച്ചാൽ മാത്രമേ ഒരു ടീം ഗെയിമിൽ ജയിക്കാൻ പറ്റൂ. അതില്ലെങ്കിൽ ആരായാലും തോല്വി തന്നെ ഫലം. ആശംസകൾ.

    മറുപടിഇല്ലാതാക്കൂ
  16. അജ്ഞാതന്‍2012, ഏപ്രിൽ 28 1:08 PM

    കേരളരാഷ്ട്രീയത്തല് അല്ല രാഷ്ട്രീയത്തില് ഒരു അഭിസാരികയ്ക്ക് ഇത്രയധികം കാശുനല്കിയ ഒരുത്തന് വേറെ ഇല്ല.അത് മ്മട കുഞ്ഞാലി തന്നെ.അതില് ലീഗെന്ന ബിസിനസ്സ് സ്ഥാപനത്തിന് എന്നുംഅഭിമാനിക്കാം

    മറുപടിഇല്ലാതാക്കൂ

വായനക്കാര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ കമന്റ് കോളത്തില്‍ രേഖപ്പെടുത്താം Sign in ചെയ്യാന്‍ കഴിയാത്തവര്‍ Name/URL ഓപ്ഷന്‍ വഴി പേരും സ്ഥലവും നല്‍കി അഭിപ്രായം രേഖപ്പെടുത്തുക.