ചില ഫെയിസ് ബുക്ക് സുഹൃത്തുക്കളുടെ പുതിയ പോസ്റ്റുകള്‍ വായിച്ചപ്പോള്‍ ഓണം ആഘോഷിക്കാത്തവര്‍ രാജ്യദ്രോഹികള്‍ ആണെന്ന് തോന്നിപ്പോയി... കേവലം കേട്ടുകേള്‍വിയുടെയും, ഐതിഹ്യങ്ങളുടെയും അടിസ്ഥാനത്തില്‍ ആഘോഷിക്കപ്പെടുന്ന ഓണം, ആഘോഷിക്കുന്നവര്‍ ആഘോഷിക്കട്ടെയെന്നും, ആഘോഷിക്കാത്തവര്‍ കയ്യും കെട്ടി നോക്കിയിരിക്കട്ടെ എന്നുമാണ് എന്റെ വിനീതമായ അഭിപ്രായം, മറിച്ചു ആഘോഷങ്ങളില്‍ പരസ്പര സഹകരണവും, അലിഞ്ഞു ചേരലും ആഗ്രഹിക്കുന്ന ചില കപട നാട്യക്കാര്‍ക്കാണ് ഈ മാറി നില്‍ക്കുന്നവരോട് നീരസവും വെറുപ്പും എന്ന് ഓരോ പോസ്റ്റുകളും ഉറക്കെ വിളിച്ചു പറയുന്നു.
ഓണമോ, ക്രിസ്മസോ മുസ്ലിംകള്‍ ആഘോഷിക്കുന്നതിലെ മതപരമായ വിലക്കുകള്‍ മുസ്ലിം എഴുത്തുകാരോ, പണ്ഡിതന്മാരോ വിശദീകരിച്ചാല്‍ അവരെ മുഴുവന്‍ വര്‍ഗീയവാദികളായി ചിത്രീകരിക്കുകയാണ്. പൊതു പരിപാടിയില്‍ മുസ്ലിം മന്ത്രി നിലവിളക്ക് കൊളുത്താതെ മാറി നിന്നാല്‍ മുസ്ലിം നാമധാരികള്‍ തന്നെ ആ മന്ത്രിയുടെ പിന്നാലെ നിലവിളക്കുമായി ഓടി നടക്കുകയാണ്..ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന് മുക്രയിട്ടു നടന്ന പഴയ സിമിക്കുട്ടികള്‍ വരെ ഇപ്പോള്‍ എം എല്‍ എ കുപ്പായമണിഞ്ഞു ഓണമൂട്ടാന്‍ നടക്കുന്നു... വിനാശകാലേ വിപരീതബുദ്ധി!!!
അന്യ മതസ്ഥരുടെ ആരാധനാലയങ്ങളെ നിന്ദിക്കരുതെന്നും, അവരുടെ ആഘോഷങ്ങളെ അവഹേളിക്കരുതെന്നും കൃത്യമായ ബോധമുള്ളതിനാല്‍ അതൊക്കെ അതാതു മതത്തില്‍ പെട്ടവര്‍ ഉല്സാഹ പൂര്‍വ്വം കൊണ്ടാടട്ടെയെന്നു ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു. പക്ഷെ അതൊക്കെ മുസ്ലിംകളും ആഘോഷിക്കണം എന്ന് പറയുമ്പോള്‍ അതിലെ അര്‍ത്ഥശൂന്യതയെ ചോദ്യം ചെയ്യാന്‍ പോലും പാടില്ലെന്നാണോ? മഹാബലിയുടെ ഭരണത്തില്‍ അസൂയാലുക്കളായ ഇന്ദ്രന്
താഴെയുള്ള ദൈവങ്ങള്‍ വിഷ്ണുവിന് തെറ്റിധാരണ ഉണ്ടാകുന്ന പരാതി കൊടുക്കയും,
അതിന്റെ അടിസ്ഥാനത്തില്‍ വാമനന്‍ എന്ന വിഷ്ണുവിന്റെ അവതാരം ഭൂമിയില്‍
എത്തുകയും,വിദ്യകള്‍ ഉപയോഗിച്ച് , മഹാബലിയെ പാതാളത്തിലേക്ക് താഴ്ത്തുകയും,
തുടര്‍ന്ന് മഹാബലിക്ക് വര്‍ഷം തോറും നാട് സന്ദര്‍ശിക്കാനുള്ള അവസരം
കൊടുക്കുകയും ചെയ്യുന്നതാണ് .ആ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് ഓണം
ആഘോഷിക്കപ്പെടുന്നത്.
ഈ ഐതിഹ്യത്തിന്റെ പ്രത്യേകത ,
ഒന്ന്) ഏക ദൈവ വിശ്വാസത്തിനു എതിരാണ്.
രണ്ട്) വാമനന്‍ വിഷ്ണുവിന്റെ അവതാരമാണ് എന്ന വിശ്വാസമാണ് …ദൈവത്തിനു അവതാരമുണ്ട് എന്ന സങ്കല്‍പം തന്നെ ഇസ്ലാമിന് അന്യമാണ്. …
മൂന്ന്) മഹാബലി എന്ന താഴെക്കിടയില്‍ ഉള്ള ഒരു വ്യക്തി നാടിന്റെ രാജാവ് ആവുകയും, നല്ലൊരു ഭരണം കാഴ്ച വെക്കുകയും ചെയ്ത സാഹചര്യത്തില്‍ അത് സമ്മതിക്കാനാവാത്ത ബ്രാഹ്മണ്യമാണ് ഇതിനു പിന്നില്‍ …ഇത് ഏക മാനവികതയ്ക്കെതിരാണ് ..ഇതും ഇസ്ലാമിന് അംഗീകരിക്കാനാവില്ല…
വിഷ്ണുവിന്റെ അവതാരമായ വാമനന്‍ വന്നു മാവേലിയെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയെന്നു സങ്കല്‍പ്പിക്കുക,
വാമനനും ശേഷം വന്ന അവതാരമായ പരശുരാമന്‍ മഴു എറിഞ്ഞാണ് കേരളം ഉണ്ടായതെന്ന സങ്കല്പത്തിലും കേരളമുണ്ടാകും മുമ്പ് മാവേലി എന്ന രാജാവ് കേരളം ഭരിച്ചെന്ന സങ്കല്പത്തിലും വൈരുധ്യമില്ലേ.....?
കെട്ടുകഥകളിലും, ഐതിഹ്യങ്ങളിലും വിശ്വസിക്കുന്നവര്‍ക്ക് വിശ്വസിക്കാം അതിനു ആരും എതിരല്ല..പക്ഷെ അടിച്ചേല്‍പ്പിക്കരുത്..അത് വര്‍ഗീയതയാണ്

രാമ ഭക്തനായ മഹാത്മാ ഗാന്ധിയുടെ ജന്മ ദിനം ആഘോഷിക്കുന്ന മുസ്ലിംകള്‍ക്ക് എന്ത് കൊണ്ട് വിഷ്ണു ഭക്തനായ മഹാബലിയുടെ വരവ് ആഘോഷിച്ചു കൂടാ എന്നൊക്കെ ചോദിക്കുന്നുണ്ട് ചില ബ്ലോഗന്മാര്‍, അങ്ങിനെയാണെങ്കില്‍ മുപ്പത്തിമുക്കോടി ദൈവങ്ങളുള്ള ഹിന്ദു മതത്തിലെ എല്ലാ ജാതിയില്‍ പെട്ടവരും ഓണം കെങ്കേമമായി ആഘോഷിക്കുന്നു എന്നല്ലേ ആദ്യം ഉറപ്പു വരുത്തേണ്ടത്. പിന്നെ ഏറ്റവും പുതിയ ഒരറിവ് ഗാന്ധി ജയന്തി ആഘോഷിക്കുകയാണ് എന്നതാണ്. നമ്മുടെ നാടും കാടും, നഗരവും ഒക്കെ ശുചീകരിക്കുന്നതും ആഘോഷമായി കണക്കാക്കുന്നവര്‍ സ്വന്തം മനസ്സ് ഒന്ന് ശുദ്ധീകരിച്ചു ആഘോഷിചാട്ടെ.. മഹാബലി മഹാനായ ഒരു ഭരണ കര്‍ത്താവായിരുന്നു എന്നും ഇനി ഓണം ഒരു മതേതര ആഘോഷമാണ് എന്നും ഒക്കെ സമ്മതിച്ചാല്‍ തന്നെ ഒരാഘോഷം ഒരാളെ കൊണ്ട് നിര്‍ബന്ധിച്ചു ആഘോഷിപ്പിക്കുക എന്നതല്ലേ ശരിക്കും പറഞ്ഞാല്‍ വര്‍ഗീയത. ന്യൂനപക്ഷം ഭൂരിപക്ഷത്തിന്റെ ആഘോഷങ്ങളെയും, ആചാരങ്ങളെയും ഒക്കെ ഉള്‍ക്കൊണ്ട് കീഴൊതുങ്ങി ജീവിക്കണം എന്ന മുന്നരിയിപ്പല്ലേ. അതിനിടയിലാണ് ശൈഖുനാ ശൈഖുല്‍ ദക്തൂര്‍ ജനാബ് ഫസല്‍ ഗഫൂര്‍ സാഹിബ് തന്റെ മതേതര മുഖം കുറച്ചു കൂടി അനാവരണം ചെയ്യുന്നത്.. ഈ ഓണത്തിനു എം ഈ എസ്സിന്റെ സ്കൂളുകളില്‍ മാത്രമാവില്ല, സാക്ഷാല്‍ ഫസല്‍ ഗഫൂറിന്റെ വീട്ടിലും ഓണപ്പൂക്കളവും ഓണസദ്യയും നമുക്ക് പ്രതീക്ഷിക്കാം., ക്രിസ്മസ്സിനു ക്രിസ്മസ് കേക്കും , ക്രിസ്മസ് നക്ഷത്രവും ഒക്കെ കാത്തിരുന്നു കാണാം..രാജാവിനേക്കാള്‍ വലിയ രാജഭക്തി കാണിക്കണമല്ലോ..
ഓണവും, വിഷുവും, പെരുന്നാളും, ക്രിസ്മസും ഒക്കെ വ്യത്യസ്ത രീതിയിലുള്ള ആഘോഷമാണ്, പെരുന്നാള്‍ ദിവസം നമ്മുടെ ചാനലുകളില്‍ തിരുവാതിരക്കളിയും, മോഹിനിയാട്ടവും, ഭരതനാട്യവും ഒക്കെ വിനോദത്തിനായി പ്രക്ഷേപണം ചെയ്യാറില്ലല്ലോ, അതെ പോലെ തന്നെ ഓണത്തിന് മാര്‍ഗം കളിയോ, വചന പ്രഘോഷണമോ, ക്രിസ്മസിന് മാപ്പിളപ്പാട്ടോ, ഒപ്പനയോ ഒക്കെ പ്രക്ഷേപണം ചെയ്‌താല്‍ ഒരു മതസ്ഥര്‍ക്കും ദഹിചെന്നു വരില്ല.. ഇതിന്റെ അര്‍ഥം ഓരോ ആഘോഷവും ഓരോ സംസ്കാരത്തിന്റെയും,മതത്തിന്റെയും ചട്ടക്കൂടില്‍ നിന്ന് കൊണ്ടാണ്
ആഘോഷിക്കപ്പെടുന്നത് എന്ന് തന്നെയാണ് .
നമ്മുടെ നാട്ടില്‍ മതസൌഹാര്ധതിന്റെ പേരില്‍ പ്രോത്സാഹിപ്പിക്കപ്പെടുന്ന നേര്‍ച്ചകളും,പള്ളിപ്പെരുന്നാളുകളും ഉത്സവങ്ങളും ഒക്കെ എല്ലാ മതസ്ഥരും കൂടി ചേരുന്ന ആഘോഷങ്ങളായിപരിഗണിച്ചു വരുന്നുണ്ട്,താനൂരില്‍ ശോഭ
പറമ്പ് ക്ഷേത്രത്തിലെ കാലങ്കരിഉത്സവത്തിന് ആ നാട്ടിലെഒരു പ്രമുഖമുസ്ലിം തറവാട്ടില്‍ നിന്നുമാണ്
ആമേന്‍ കൊടുക്കുന്നത്, കൊണ്ടോട്ടിയില്‍ നേര്ച്ചക്ക് വരുന്ന പെട്ടികളില്‍ ഒന്ന് സാമി മടക്കാരുടെതും, അവസാനം വരുന്ന പെട്ടി തട്ടാന്റെ പെട്ടിയുമാണ്, ഇത് പോലെ തന്നെ തിരൂര്‍ പുതിയങ്ങാടി നേര്ച്ചക്കും കാണാം കപടമായ നാട്യങ്ങളുമായി ഓരോ ആഘോഷങ്ങള്‍,മൂനിയൂരിലെ പ്രസിദ്ധമായ കോഴിക്കളിയാട്ടതിനു കൊടിയെടുക്കുന്നത് മമ്പുറത്തെ പ്രസിദ്ധമായ ജാറതില്‍ നിന്നാണ്, ഈ കൊടിയേറ്റം കളിയാട്ടക്കവിലേക്ക് പോകും വഴി മുട്ടിച്ചിറ ശുഹദാക്കളുടെ പള്ളിയില്‍ നിന്നും അനുഗ്രഹം വാങ്ങുന്ന പതിവുണ്ട്, നമ്മുടെ നാട്ടില്‍ കാലങ്ങളായി കണ്ടു വരുന്ന ഈ അലിഞ്ഞു ചേരല്‍ കൊണ്ട് എന്ത് നേട്ടമാണ് ഉണ്ടായതു എന്ന് ഈ കപട നാട്യക്കാരാണ് മറുപടി പറയേണ്ടത്. മതപരവും സാംസ്കാരികവുമായ എല്ലാ വൈജാത്യങ്ങളും മറന്നുള്ള ഈ അലിഞ്ഞു ചെരലിനിടയിലും താനൂരിലും, തിരൂരിലും, മാരാട്ടും, വിഴിഞ്ഞതും, പൂന്തുരയിലും, ബീമാപള്ളിയിലും, ഇരിട്ടിയിലും, പാനൂരിലും ഒക്കെ അതെ സമുദായങ്ങള്‍ തന്നെ വെട്ടിയും കുത്തിയും കൊല വിളിച്ചും ഭീകര അന്തരീക്ഷം സൃഷ്ടിച്ചത് നമുക്ക് മറക്കാനായോ? ആഘോഷങ്ങളില്‍ കൂടി ചേര്‍ന്നവര്‍ തന്നെ നിലവിളികള്‍ക്കു പോലും ചെവി കൊടുക്കാതെ ഓടിമറയുന്ന കാഴ്ച്ചയയിരുന്നില്ലേ കലാപ ഭൂമികളില്‍.എന്തിനേറെ ഒരു പുതുവത്സര ആഘോഷതോടനുബന്ധിച്ചാണ് മാറാട്ട് രക്തചൊരിച്ചില്‍ ഉണ്ടായത്.

ആനയും അമ്പാരിയും,ഒന്ന്, വള/ കളിപ്പാട്ട /മിടായി ക്കച്ചവടക്കാരും ഒന്ന്, സിനിമാറ്റിക് ഡാന്‍സ് /മിമിക്/നാടക /ഗാനമേള ട്രൂപ്പുകളും എല്ലായിടത്തും ഒന്ന്.മദ്യപിച്ചു കൂതാടുന്നവര്‍ക്കും,
ചൂതാട്ടംനടത്തുന്നവര്‍ക്കും,അഭിസാരികമാര്‍ക്കും വരെ കൊയ്ത്താണ്. ഈ ആഘോഷങ്ങളാണ് സൌഹാര്ധമെങ്കില്‍ കേരളത്തിലെഎല്ലാ ഗ്രാമങ്ങളിലും ഇത്തരം ആഘോഷങ്ങള്‍ സര്‍ക്കാര്‍ ചെലവില്‍ നടക്കട്ടെ,അവിടങ്ങളിലെ വരവുകളും സര്കാരിനാവട്ടെ..
ങ്ങ്യ പുളിക്കും, അപ്പോഴറിയാം നമ്മുടെ നാട്ടിലെ ഈ ആഘോഷങ്ങളുടെയൊക്കെ വരവ് ക യും ചെലവു ക യും

പട്ടിണി മുസ്ലിമിനും, ഹിന്ദുവിനും, ക്രിസ്ത്യാനിക്കും ഒരു പോലെയാണ്, രോഗങ്ങളുടെ വേദന എല്ലാവര്ക്കും ഒരു പോലെയാണ്, വിവാഹ പ്രായമായ പെണ്‍കുട്ടികളെ കെട്ടിച്ചയക്കാനും, രോഗത്തിന് ചികിത്സിക്കാനും, വീടുണ്ടാക്കാനും ഒക്കെ പ്രയാസപ്പെടുന്നവനെ സാഹായിക്കാന്‍ മതം നോക്കേണ്ടതില്ല, റോഡില്‍ അപകടത്തില്‍ പെട്ട് രക്തം വാര്‍ന്നു കിടക്കുന്നവനെ എടുത്തു ആശുപത്രികളില്‍ എത്തിക്കാന്‍ സുന്നത് കഴിച്ചവനാണോ അല്ലേയെന്ന് പരിശോധിക്കെണ്ടാതുമില്ല, മുസ്ലിമിന് മുസ്ലിം ഡോക്ടറും, ഹിന്ദുവിനെ ചികിത്സിക്കാന്‍ ഹിന്ദു ഡോക്ടറും, ക്രിസ്ത്യാനിക്ക് ക്രിസ്ത്യന്‍ ഡോക്ടറും വേണമെന്ന് ശാട്യം പിടിക്കുന്നവര്‍ ഉണ്ട് നമ്മുടെ നാട്ടില്‍, അവരെയൊക്കെ പാലും തേനും കൊടുത്തു വളര്‍ത്തിയവര്‍ ഇന്ന് കൈ മലര്തുകയാണ് എന്ന് മാത്രം.
വക്കം മൌലവിയും, മൊയ്തു മൌലവിയും,കെ എം മൗലവിയും, കെ എം സീതി സാഹിബും, പൂകോയ തങ്ങളും, ബാഫഖി തങ്ങളും, അബ്ദുറഹിമാന്‍ സാഹിബും ശിഹാബ് തങ്ങളും ഒക്കെ കേരളീയ മുസ്ലിംകള്‍ക്ക് സൌഹാര്ധതിന്റെ മഹനീയമായ മാതൃകകള്‍ കാണിച്ചു തന്നിട്ടുണ്ട്, അത് ഓണത്തിനും, വിഷുവിനും, ക്രിസ്മസിനും ഒക്കെ പങ്കു ചേര്‍ന്ന് കൊണ്ടോ ആഘോഷങ്ങളില്‍ അലിഞ്ഞു ചേര്‍ന്ന് കൊണ്ടോ ആയിരുന്നില്ല, ഇസ്ലാമിന്റെ വ്യതിരിക്തത ഉള്കൊണ്ടുകൊണ്ട് ആ മാര്‍ഗത്തിലാണ് കേരളത്തിലെ ഭൂരിപക്ഷ മുസ്ലിംകള്‍ നില കൊള്ളുന്നത്.സമസ്തയും, കേരള നദവത്തുല്‍ മുജാഹിദീനും ഈ വിഷയത്തില്‍ യോജിക്കുമ്പോള്‍, മുജാഹിദീനില്‍ നിന്നും പിളര്‍ന്നു പോയ ഹുസൈന്‍ മടവൂര്‍ വിഭാഗവും, ജമാഅത്തെ ഇസ്ലാമിയും മാത്രമാണ് മുസ്ലിം സമുദായത്തില്‍ ഓണത്തിനു ചൂട്ടു പിടിക്കുന്നത്. അന്യസമുദായക്കാരെ ഇസ്ലാമിലേക്ക് അടുപ്പിക്കാന്‍ വേണ്ടി ജമാഅത്തെ ഇസ്ലാമി അവരുടെ പള്ളികളില്‍ നിന്നും ഓണക്കിറ്റുകള് വരെ നല്‍കി വരുന്നു..ഒരു ഓണക്കിറ്റ് കണ്ടു ഇസ്ലാമിലേക്ക് വന്നവന്‍ ഒരു ചാക്ക് കിറ്റ് കണ്ടാല്‍ മറുകണ്ടം ചാടുമെന്നു ആര്‍ക്കാണറിയാത്തത്.
കേരളത്തിലെ മുസ്ലിംകള്‍ക്ക് മാത്രം അവകാശപ്പെടാവുന്ന അഭിമാന ബോധത്തെയാണ് ചിലര്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നത്, അതിനു വേണ്ടി ചില മുസ്ലിം നേതാക്കള്‍ തന്നെ ഓണാഘോഷം വിവാദമാക്കുന്നു എന്ന് മാത്രം. അതല്ല സൌഹൃദത്തിനു വേണ്ടിയാണ് മുസ്ലിംകളോട് ഓണം ആഘോഷിക്കാനും, നിലവിളക്ക് കൊളുത്താനും ആജ്ഞാപിക്കുന്നതെങ്കില്‍ ഒന്ന് തിരിച്ചു ചോദിച്ചു കൂടെ..? അടുത്ത ബാലിപെരുന്നാളിനു മൃഗബലിയില്‍ പങ്കെടുത്തു മുസ്ലിമ്കളോടൊപ്പം പെരുന്നാള്‍ ആഘോഷിക്കാന്‍, അതല്ലെങ്കില്‍ ഏതെങ്കിലും ഒരു സര്‍ക്കാര്‍ പരിപാടി ബിസ്മി ചൊല്ലിക്കൊണ്ടോ, ഖുര്‍ആന്‍ സൂക്തം ഉരുവിട്ട് കൊണ്ടോ ഉദ്ഘാടനം ചെയ്യാന്‍ ഈ വിമര്‍ശകരും, പോസ്റ്റിയവരും കമന്റിയവരും ഒക്കെ ഉണ്ടാവുമോ...അപ്പോഴറിയാം ഊരിലെ പഞ്ഞം....
പ്രവാചകന്റെ പക്കല്‍ ആരാധനാ കാര്യങ്ങളില്‍ ഒതുതീര്‍പ്പിനു വന്നവരോട് പ്രവാചകന്‍ പറഞ്ഞ സന്ദര്‍ഭമാണ് വിശുദ്ധ ഖുറാനിലെ 109 -മത്തെ സൂക്തം വിവരിക്കുന്നത്, അത് തന്നെയാണ് ഇപ്പോഴും പറയാനുള്ളത് ഫസല്‍ ഗഫൂര്‍ സാറേ...എനിക്ക് എന്റെ മതം, നിങ്ങള്ക്ക് നിങ്ങളുടെതും... ഏകനായ ദൈവത്തില്‍ പങ്കു ചേര്‍ത്ത് കൊണ്ടുള്ള ഒരു ഒത്തുതീര്‍പ്പിനും, ആഘോഷത്തിനും മുസ്ലിംകള്‍ക്ക് പാടില്ലാത്തത് കൊണ്ടാണ് മാഷേ...
ഇരുട്ടടി : നായമ്മാരും, തിയ്യമ്മാരും സ്കൂളും, കോളേജും പറഞ്ഞു മേക്കട്ടു കയറുമ്പോള്‍ സമുദായത്തിന്റെ പേരില്‍ വര്‍ഗീയമായി തന്നെ പ്രതിരോധിക്കുന്ന ഡോക്ടര്‍ ഫസല്‍ ഗഫൂര്‍ സാഹിബ് , സ്കൂളിനെക്കാളും , കോളേജിനെക്കാളും പ്രാധാന്യമര്‍ഹിക്കുന്ന വിശ്വാസത്തിന്റെ കാര്യം വന്നപ്പോള്‍ അങ്ങേക്ക് അടവുനയമോ...

നിങ്ങളെപ്പോലെ അറിവുള്ള ആളുകള്‍ ഇങ്ങനെയൊക്കെ പറയുന്നതില്‍ സങ്കടമുണ്ട്...
മറുപടിഇല്ലാതാക്കൂനിനക്ക് നിന്റെ മതം എനിക്ക് എന്റേതും എന്ന് എപ്പോഴാ പറയുന്നത്....
ഞങ്ങള്‍ നിന്റെ ദൈവത്തെ കുറച്ച് കാലം ആരാധിക്കാം.കുറച്ച കാലം നീ ഞങ്ങടെ ദൈവത്തേയും ആരാധിക്കണം എന്ന് പറഞ്ഞപ്പോഴായിരുന്നു അത്..
ഓണത്തിന്റെ കാര്യത്തില്‍ അങ്ങനെ ഒരു പ്രശ്‌നമേ ഇല്ലല്ലോ...
പരസ്പരം ഒന്നിച്ചിരിക്കാനും സ്‌നേഹം പങ്കുവെക്കാനുമുള്ള അവസരങ്ങളായാണ് ഞങ്ങളൊക്കെ ആഘോഷങ്ങളെ കാണുന്നത്....
ഇത്തരം പോസ്റ്റുകളൊക്കെ കുറച്ച കഷ്ട്ടാണ്‌ട്ടോ...
ആ.. പറയാനുള്ള അവകാശം നിങ്ങള്‍ക്കുണ്ട്, വിയോജിക്കാന്‍ ഞങ്ങള്‍ക്കും..
ഇനി എന്നെ കൊല്ലാക്കൊല ചെയ്യല്ലേട്ടോ..
ഞാനിനി ഈ വഴിയേ വരില്ല...ഹ ഹ
1.kaarshika vilavedupulsavam ena conceptinodu thaankal engine prathikarikunu?
മറുപടിഇല്ലാതാക്കൂ2.cheraman perumal raja(r) yude theerthayathraye kuricho?
3.mattu budha christhava ithihyangalum nilavilundallo?
വസ്തുതകളെ മതപരമായ വീക്ഷണത്തിലൂടെ നോക്കിക്കാണുന്ന ശ്രമം !
മറുപടിഇല്ലാതാക്കൂകപട മതേതര പോയ് നാടകങ്ങള്‍ക്ക് നേരെ കണ്ണാടി പിടിക്കുന്നുണ്ട് പലയിടത്തും...
ആഘോഷങ്ങള്‍ക്ക് മതാതീതമായ മുഖം നല്‍കി സ്വയം ഇഴ ചേര്‍ന്ന് പോകുന്നത് അതിരുകള്‍ മായ്ക്കുന്നൊരു സ്നേഹ ലയനം ആണ്..
എന്നാല്‍ ഗര്‍വ്വോടെ അപരനില്‍ അടിച്ചേല്‍പ്പിക്കാന്‍ ഉള്ളതല്ല ആഘോഷവും, ആചാരവും, വീക്ഷണങ്ങളും എന്ന് അടി വരയിടുന്നുണ്ട് പലയിടത്തും...
വേറിട്ട എഴുത്തിനു ആശംസകള്‍!
ആശയങ്ങളെ വികലമായി വായിക്കുമ്പോള്‍ ഇതൊരു തെറ്റായ സന്ദേശമാണ് നല്‍കുന്നത് എന്ന് ധരിക്കാനും മതി!

bhooripakshathin agosham mattuvalavar cheyamennulath oru thettu thanneyann...
മറുപടിഇല്ലാതാക്കൂlakkum deenukum valiya deen
sahakaranavum sahayavum mann souhardham
പരസ്പരം ഒന്നിചിരിക്കാനും, സ്നേഹം പങ്കു വെക്കാനും ഓണവും, വിഷുവും, ക്രിസ്മസും വരണമെന്നില്ല,
മറുപടിഇല്ലാതാക്കൂഎല്ലാ സമയത്തും ആവാം ഇതൊക്കെ, അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയറു നിറയ്ക്കുന്നവന്‍ നമ്മില്‍ പെട്ടവനല്ല എന്ന് പ്രവാചകന്‍
പഠിപ്പിച്ചത് ഇവിടെ അന്വര്തമാകുന്നു..പരസ്പര സഹകരണത്തിന്റെ ലേബലില്‍ ആഘോഷങ്ങളെയും, ആചാരങ്ങളെയും
അടിച്ചേല്‍പ്പിക്കുന്ന അവസ്ഥയെ ആണ് ഞാന്‍ വിമര്‍ശിച്ചത്, ഓണാഘോഷത്തില്‍ നമ്മുടെ വിശ്വാസത്തെ ബാധിക്കുന്ന ഒരുപാട് കാര്യങ്ങളുണ്ട്
എന്ന് തന്നെയാണ് കേരളത്തിലെ മുഴുവന്‍ മുസ്ലിം പണ്ഡിതന്മാരുടെയും അഭിപ്രായം, മഖ്‌ബൂല്‍ ഒന്ന് അന്വേഷിക്കുന്നത് നന്നാവും..ജനന തിയ്യതിയോ,
മരണ തിയ്യതിയോ, ഭരണ കാലയളവോ ഒന്നും ചരിത്ര രേഖയായി ലഭിക്കാത്ത വെറും കെട്ടുകഥകളെ പിന്തുടരാമെങ്കില്‍
ലാത്തയെയും, മനാതയെയും പോലെയുള്ള സമൃദ്ധിയുടെയും, ഐശ്വര്യത്തിന്റെയും പ്രതീകങ്ങളെ, അതുമായി ബന്ധപ്പെട്ട വിശ്വാസങ്ങളെ, ആഘോഷങ്ങളെ ഒക്കെ പ്രവാചകന്‍ (സ) നിരാകരിച്ചത് എന്തിനു... അവരോടു സമരസപ്പെടാതെ എനിക്ക് എന്റെ മതം നിനക്ക് നിന്റെ മതം എന്ന് ഉച്ചയിസ്ഥരം പ്രഖ്യാപിച്ചതും എന്തിനു.. സമൃദ്ധിയും, ഐശ്വര്യവും ഒക്കെ അല്ലാഹുവില്‍ നിന്നാണ് എന്ന് വിശ്വസിക്കുന്ന മുസ്ലിംകള്‍ എങ്ങനെ സമൃദ്ധിക്കായി മാവേലിയെയും കാത്തിരിക്കും..
ബൂലോകത്ത് ഒരു മാഫിയയും ഉണ്ടോ ബായ്...?ഉണ്ടെങ്കില്‍ ചവിട്ടി അതിന്‍റെ കൂമ്പൊടിക്കാന്‍ എന്നെയും കൂടെ കൂട്ടൂ ബായ്......ഒരായിരം കോഴികള്‍ ഒരുമിച്ചു കൂവിയാലും സൂര്യനുദിചാലേ നേരം വെളുക്കൂ എന്നറിയാത്ത കോഴികള്‍ കൂവട്ടെ ബായ്. സത്യം എന്നും സൂര്യനേക്കാള്‍ പ്രഭയോടെ ജ്വലിച്ചു നില്‍ക്കും.....കമെന്റുകളുടെ കുറവ് കണ്ട് താങ്കള്‍ നിരാശനാകേണ്ട. ....വായിക്കേണ്ട മാഫിയകളൊക്കെ എലിയെ പിടിക്കാന്‍ പമ്മിനടക്കുന്ന പൂച്ചയെ പോലെ വന്നു വായിച്ചു പോകും. ....നാണം കെട്ടവര്‍ഗം എന്‍റെ ബ്ലോഗില്‍ വന്ന് സ്ഥിരം അപ്പിയിട്ടും മൂത്രിച്ചും ചര്‍ദ്ദിച്ചും വൃത്തികേടാക്കി കൊണ്ടിരിക്കുന്നു....തൂക്കാന്‍ നല്ല ചൂലുള്ളത് കൊണ്ട് കുഴപ്പമില്ല....പോകട്ടെ മുന്നോട്ട് ബായ്..ആശംസകള്‍
മറുപടിഇല്ലാതാക്കൂപൊന് വെയില്‍ തളികപോല്‍
മറുപടിഇല്ലാതാക്കൂചിങ്ങ പൊന്‍ പുലരികള്‍
മതം ഗുണകാഷയാകുന്നു.
മതത്തില്‍ നിങ്ങള്‍ പാരുഷ്യം
ഉണ്ടാക്കരുത്.എന്ന നബി തന്നെ പറഞ്ഞിടുണ്ട്,
എല്ലാവരും പരസ്പരം സ്നേഹത്തോടെ സഹവര്‍ത്തിക്കുക, മതം ഏതായാലും മനിഷ്യന്‍ നന്നാവണം
എന്ന് ഗുരുവും പറഞ്ഞത് നമ്മള്‍ പഠിച്ചവരല്ലേ
Dear Shaju matham gunakamsha aanu....athu kazinjittu kore karyangal paranjaittundu.....athil onnamathathu allahuvinodulla gunakamsha aanu....aa gunakamshayil ithram agoshangal ethirakunnu ....pakuthi mathram parayalle sahodaraa
ഇല്ലാതാക്കൂ"കേവലം കേട്ടുകേള്‍വിയുടെയും, ഐതിഹ്യങ്ങളുടെയും അടിസ്ഥാനത്തില്‍ ആഘോഷിക്കപ്പെടുന്ന ഓണം, ആഘോഷിക്കുന്നവര്‍ ആഘോഷിക്കട്ടെയെന്നും, ആഘോഷിക്കാത്തവര്‍ കയ്യും കെട്ടി നോക്കിയിരിക്കട്ടെ എന്നുമാണ് എന്റെ വിനീതമായ അഭിപ്രായം" ആണല്ലോ? അപ്പോള്‍, ഓണം ആഘോഷിക്കാന്‍ ആഗ്രഹമുള്ള മുസ്ലീം സഹോദരന്‍മാര്‍ക്ക് അത് ആഘോഷിക്കാമല്ലോ? അപ്പോള്‍ മുസ്ലീങ്ങള്‍ ഓണം ആഘോഷിക്കരുത് എന്നുപറയാന്‍ അന്‍സാര്‍ അലിയ്ക്ക് എന്താവകാശം? താങ്കള്‍ പറഞ്ഞത് തന്നെയാണ് എന്റെയും അഭിപ്രായം. ആരെയും നിര്‍ബന്ധിച്ച് ഓണം ആഘോഷിപ്പിക്കുന്നതിനോട് എനിക്കും യോജിപ്പില്ല. പക്ഷെ, അതുപോലെ തന്നെ ഓണം ആഘോഷിക്കരുത് എന്നുപറയുന്നവരോടും എനിക്ക് യോജിക്കാന്‍ കഴിയില്ല. :-)
മറുപടിഇല്ലാതാക്കൂഹൈന്തവ മത ആചാരം ആയ ഓണം മുസ്ലിംകള്‍ ആഗോഷിക്കലാണോ സൗഹാര്‍ദം,,,,,
മറുപടിഇല്ലാതാക്കൂഇതല്ലട്ടോ സൗഹാര്‍ദം.......
അല്ലെങ്കിലും ലോകത്ത് മതസൗഹാര്‍ദം എന്നത് ഇല്ല.....ഇസ്ലാം പറയുന്നതിന് വിപരീതമാണ് ഹൈന്തവമതത്തിലും ക്രൈസ്തവ മതത്തിലും പറയുന്നത്.......... ഹൈന്തവ മതവും ക്രൈസ്തവമതവും പറയുന്നതിന് നേര്‍ വിപരീതമാണ് ഇസ്ലാമിലും ,,,,,,,പിന്നെ വേണ്ടതും കൊണ്ട് നടക്കേണ്ടതും മനുഷ്യ സൗഹാര്‍ദം മാത്രം.....
ബാബുവേട്ടന്‍ ഹിന്ദു ആയിരിക്ക൦. എന്നിട്ട് മനസ് തുറന്നു എനിക്ക് ബാബുവേട്ടനെ സ്നേഹിക്കാന്‍ കഴിയുക....
അതാണ് സൗഹാര്‍ദം.......
പലയിടങ്ങളില്‍ ആയി വായിച്ചു ഈ വിഷയത്തെ കുറിച്ചുള്ള പ്രതികരണങ്ങള്‍..മുസ്ലിമുകള്‍ ഓണം ആഘോഷിക്കുന്നില്ല എന്നതിലൂടെ മതേതരത്വം തകര്‍ന്നു വീഴും എന്ന് ഭയപ്പെടുന്നതെന്തിനു. അതില്‍ മാത്രമാണോ പരസ്പര സൌഹാര്‍ദം കാണാന്‍ കഴിയുന്നത്. ഓരോ മതങ്ങളും പറയുന്നത് മറ്റു മതസ്ഥരെ ബഹുമാനിക്കണം എന്ന് തന്നെയാണ്. ഒപ്പം വിശ്വാസത്തിന്റെ ഭാഗമായ കാര്യങ്ങളില്‍ സൂക്ഷ്മത പുലര്‍ത്തണമെന്നും. അവിടെ വിദ്വേഷം എന്നാ വിഷയത്തിനു എന്ത് പ്രസക്തി. മനുഷ്യര്‍ തമ്മിലുള്ള സാഹോദര്യം ഉയര്ത്തിപിടിക്കുന്ന സാഹചര്യങ്ങള്‍ മതങ്ങള്‍ വിശകലം ചെയ്യുന്നത് കണ്ടില്ലെന്നു നടിക്കാനാവില്ല. അത് ചര്ച്ചയാക്കാതെ മതം വെറും ഭ്രാന്തമായ ഒരു ആവേശമാണെന്ന രിയ്തിയില്‍ എത്തിക്കുന്നതിനെ ഈ ആഘോഷത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഉപകരോക്കൂ. ഇതര മത സഹോദരങ്ങളുടെ ആഘോഷങ്ങള്‍ക്ക് ആശംസകള്‍ അര്‍പ്പിക്കുന്നതിലൂടെ പരസ്പര ബഹുമാനം കാത്തു സൂക്ഷിക്കാനാകും. അല്ലാതെ വിശ്വാസപരമായ വിഷയങ്ങളുമായി ബന്ധപ്പെടുത്തി അതുമുഴുവനായി ഉള്‍കൊള്ളുന്ന തരത്തില്‍ ആഘോഷിക്കണം എന്ന് പറയുന്നത് മത സാഹോദര്യത്തിനെ തന്നെ ചോദ്യം ചെയ്യലാവില്ലേ.. ജനങ്ങള്‍ക്ക് മുന്‍പില്‍ മതേതര വാദി ആണ് എന്ന് വരുത്തി തീര്‍ക്കുവാന്‍ പലതും ബലി കഴിക്കേണ്ടി വരുന്നത്തത് തന്നെയാണ് അല്പത്തരം.. അതിലെ കാപട്യമാണ് തിരിച്ചറിയേണ്ടത്.
മറുപടിഇല്ലാതാക്കൂജെല്ലു, വളരെ നല്ല അഭിപ്രായം , ഞാന്‍ എഴുതി കൂട്ടിയതിന്റെ മൊത്തം സന്ദേശം എന്തെന്ന് ഒറ്റ പാരഗ്രാഫില്‍ ജെല്ലു ഭംഗിയായി എഴുതി
മറുപടിഇല്ലാതാക്കൂ@sopnajalakam...മുസ്ലിംകള്‍ ഓണം ആഘോഷിക്കണം എന്ന് പറയാനുള്ള അവകാശം പോലെ തന്നെ അന്‍സാര്‍ അലിക്കെന്നല്ല ആര്‍ക്കും ഓണം ആഘോഷിക്കാന്‍ പാടില്ല എന്നും പറയാനുള്ള അവകാശമുണ്ട്...ഓണത്തിന്റെ പിന്നിലെ ഐതിഹ്യങ്ങളെയും, അത് ഹിന്ദു സംസ്കാരവുമായി അലിഞ്ഞു ചേര്‍ന്നതാണെന്നും സ്ഥാപിക്കുന്ന ഒരു പോസ്റ്റുണ്ട്..ചോക്കുപൊടി എന്ന ബ്ലോഗില്‍ ...പോയി വായിച്ചു നോക്കുക .
മറുപടിഇല്ലാതാക്കൂഎന്റെ വീട്ടില്‍ എന്നും വരാറുള്ള ഞങ്ങളോടൊപ്പം സഹോദരങ്ങളെ പോലെ കഴിയാറുള്ള ഒരുപാട് ഹിന്ദു സുഹൃത്തുക്കളും, അയല്‍വാസികളും ഒക്കെയുണ്ട്, അവരൊക്കെ ഞങ്ങളോടും , ഞങ്ങള്‍ തിരിച്ചു അങ്ങോട്ടും നല്ല സൌഹൃധത്തില്‍ തന്നെ കഴിഞ്ഞു പോരുന്നു, എങ്കിലും ശബരിമല പോലുള്ള നോമ്പുകാലം വന്നാല്‍ അവരൊന്നും തന്നെ ഞങ്ങള്‍ നല്‍കുന്ന ഒന്നും ഭക്ഷിക്കാരില്ല, ഒക്കെ സ്നേഹപൂര്‍വ്വം നിരസിക്കും, അവരുടെ വിശ്വാസത്തിന്റെ ഭാഗമല്ലേ എന്ന് കരുതി ഞങ്ങള്‍ അടിചെല്പ്പിക്കാരും ഇല്ല ... ഒരു വിദ്വേഷവും അവരോടു ഞങ്ങള്‍ക്ക് ഉണ്ടായിരുന്നില്ല. ശബരിമല പോയി വരുമ്പോള്‍ അരവണ പ്പയാസം കൊണ്ട് തരും എന്റെ സഹ പ്രവര്‍ത്തകര്‍ പോലും, ഞാന്‍ സ്നേഹപൂര്‍വ്വം അത് നിരസിച്ചിട്ടുണ്ട്..എന്ന് കരുതി മനുഷ്യ സ്നേഹത്തിനോ, സൌഹൃധതിണോ ഒരു ഉലചിലും സംഭവിച്ചിട്ടില്ല ഈ നിമിഷം വരെ...
മറുപടിഇല്ലാതാക്കൂഞാന് ആഗ്രഹിക്കുന്ന സൌഹാര്ധം മറ്റൊരു തരത്തിലാണ് , നമ്മുടെ നാട്ടില്‍ ഒരു സംഘര്‍ഷമുണ്ടാവുംപോളോ, കലാപം ഉണ്ടാവുമ്പോളോ ഒക്കെ മതഭ്രാന്തരില്‍ നിന്നും നമ്മുടെ അയല്‍വാസിയായ ഹിന്ദുവിനെ , മുസ്ലിമിനെ , അല്ലെങ്കില്‍ ക്രിസ്ത്യാനിയെ ഒക്കെ സംരക്ഷിക്കാന്‍ നമുക്ക് കഴിയണം....ഞാന്‍ ഒരു മുസ്ലിമായതിനാല്‍ മുസ്ലിംകളായ അക്രമകാരികളില്‍ നിന്നും എന്റെ അയല്‍വാസിയായ ഹിന്ദുവിനെ സംരക്ഷിക്കാന്‍ ജീവന്‍ കൊടുത്തും വേണമെങ്കില്‍ ഞാന്‍ മുമ്പില്‍ ഉണ്ടാവണം...അതാണ് സൌഹര്ധം...അതാണ് കലാപ ഭൂമികളില്‍ കാണാതെ പോകുന്നതും.
നമ്മുടെ രാജ്യത്ത് നിരവധി മതങ്ങളും നൂറു കണക്കിന് ആചാരങ്ങളും ഉണ്ട് ..അവയെല്ലാം നമ്മുടെ നാടുകളില്‍ എല്ലാവരും ചില താല്പര കക്ഷികള്‍ ഒഴികെ ആശംസകള്‍ കൈമാറുകയും ..വീടുകളില്‍ പോകുകയും മറ്റും ചെയ്യാരും ഉണ്ട് ഇത് നമ്മുടെ ഭാരത സംസ്ക്കാരം കൂടി ആണ്..എന്തേ? പിന്നെ ഭായീ റസൂല്‍ (സ:അ) തന്നെ മറ്റു മതത്തിലെ ആള്‍ക്കാര്‍ക്ക് പ്രാര്‍ഥിക്കാന്‍ ഇടം കൊടുത്തിരുന്നു എന്നും കാണുന്നു ..അപ്പോള്‍ പരസ്പര സഹകരണത്തോടെ വര്‍ത്തിക്കുന്നതല്ലേ നല്ലത് എന്തേ..ചിലര്‍ ഓരി ഇടുന്നു എന്ന് വെച്ച് എല്ലാവരും അങ്ങിനെ അല്ലല്ലോ എന്തേ?.
മറുപടിഇല്ലാതാക്കൂ@ aacharyan ആശംസകള്‍ കൈമാറുന്നതും, ആചാരങ്ങളും, ആഘോഷങ്ങളും പിന്തുടരുന്നതും രണ്ടും രണ്ടാണ്...മക്കയിലെ അവിശ്വാസികളുടെ പക്കല്‍ ഉണ്ടായിരുന്ന ദാത് അമവാത്ത് (ഇതില്‍ യുദ്ധ സാമഗ്രികള്‍ വെച്ചാല്‍ യുദ്ധത്തില്‍ ജയം നേടാമെന്ന വിശ്വാസം ഉണ്ടായിരുന്നു അവര്‍ക്ക് ) പോലുള്ള ഒന്ന് പ്രവാചകനോട് അനുചരന്മാര്‍ ആവശ്യപ്പെട്ട സന്ദര്‍ഭത്തില്‍ പ്രവാചകന്‍ (സ) അത് വിലക്കി എന്ന് മാത്രമല്ല, എന്റെ സമുദായം ചാണിനു ചാണായും, മുഴത്തിനു മുഴമായും അവരെ (അവിശ്വാസികളെ) പിന്തുടരുക തന്നെ ചെയ്യും എന്ന് താക്കീതു നല്‍കുകയും ചെയ്തു..പിന്നെ ജൂതനായ ഒരു സഹോദരന് ആരാധനയ്ക്ക് സൗകര്യം ചെയ്തു കൊടുത്ത കാര്യം നമുക്കൊക്കെ മാതൃകയാണ്,നമ്മുടെ നാടുകളിലും ഈ സൌഹൃദങ്ങളൊക്കെ ആവാം, അതിനെ ആരും എതിര്‍ക്കാനും പാടില്ല. പക്ഷെ അതൊന്നും ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ തെളിവല്ലല്ലോ..
മറുപടിഇല്ലാതാക്കൂപരപ്പനാടന്, "മുസ്ലിംകള്‍ ഓണം ആഘോഷിക്കണം എന്ന് പറയാനുള്ള അവകാശം പോലെ തന്നെ അന്‍സാര്‍ അലിക്കെന്നല്ല ആര്‍ക്കും ഓണം ആഘോഷിക്കാന്‍ പാടില്ല എന്നും പറയാനുള്ള അവകാശമുണ്ട്' ഈ വാചകത്തിലൂടെ നിങ്ങള്‍ വീണ്ടും ഉരുണ്ടുകളിക്കുകയാണ്. കാരണം, ഞാന്‍ പറഞ്ഞത്, മുസ്ലീങ്ങളെല്ലാം നിര്‍ബന്ധപൂര്‍വ്വം ഓണം ആഘോഷിക്കണം എന്നല്ല. മറിച്ച്, ഞാന്‍ എതിര്‍ത്തത്, മുസ്ലീങ്ങളൊന്നും ഓണം ആഘോഷിക്കരുത് എന്ന വാദത്തെയാണ്. ആഘോഷിക്കാന്‍ താല്‍പ്പര്യമില്ലാത്തവരെ ഒരുകാരണത്താലും നീരാബന്ധിക്കരുതെന്ന് വീണ്ടും ഞാന്‍ പറയുന്നു. പക്ഷെ, ഓണം ആഘോഷിക്കാന്‍ ആഗ്രഹമുള്ള മുസ്ലീം സഹോദരന്‍മാരോട് അത് ആഘോഷിക്കരുതെന്നും പറയരുത്. :-) "ഓണത്തിന്റെ പിന്നിലെ ഐതിഹ്യങ്ങളെയും, അത് ഹിന്ദു സംസ്കാരവുമായി അലിഞ്ഞു ചേര്‍ന്നതാണെന്നും സ്ഥാപിക്കുന്ന ഒരു പോസ്റ്റുണ്ട്..ചോക്കുപൊടി എന്ന ബ്ലോഗില്‍ ...പോയി വായിച്ചു നോക്കുക" താങ്കള്‍ പറയുന്നതിന് മുമ്പ് തന്നെ ഞാന്‍ അത് വായിച്ചിരുന്നു. ഓണത്തിന് ഒരു ഐതീഹ്യമേയുള്ളൂ. മഹാബലി എന്ന രാജാവിന്റെ സ്മരണ. ബാക്കിയെല്ലാം, ഓരോ ദേശത്തെ ആള്‍ക്കാര്‍ ഉണ്ടാക്കിയെടുത്ത് ഉപആചാരങ്ങള്‍. അത് കൊണ്ടാണമെന്ന് ഞാനും പറയില്ല. കാരണം, വടക്കന്‍ കേരളത്തിലെ ഓണത്തെയ്യം എന്താണെന്നുപോലും തെക്കന്‍ കേരളത്തിലെ ഹിന്ദുക്കള്‍ക്കറിയില്ല. ചൊക്കുപ്പൊടി എഴുതിയിരിക്കുന്നത്. ഓണവുമായി ബന്ധപ്പെട്ട് ഓരോ നാട്ടിലെ ഹൈന്ദവസമൂഹം പാലിക്കുന്ന ചില ആചാരങ്ങളാണ്. ഓണം പൊതുവായി ആഘോഷിക്കാന്‍ ഈ പ്രാദേശിക ആചാരങ്ങള്‍ ഒരു തടസ്സമല്ല. താങ്കള്‍ കാര്യങ്ങള്‍ മനസ്സിലാക്കിയിട്ടില്ല. അല്ലെങ്കില്‍, മനസ്സിലായെങ്കിലും മനസ്സിലായില്ലെന്ന് നടിക്കുന്നു. ശബരിമലയിലെ പ്രസാദം മുസ്ലീം സഹോദരന്മാര്‍ കഴിക്കാത്തതിനെ ഞാന്‍ ഒരിക്കലും എതിര്‍ക്കില്ല. കാരണം, അത് തികച്ചും മതപരമായ കാര്യമാണ്. പക്ഷെ, ഓണം അത്തരത്തില്‍ ഒരു കാര്യമാണെന് സമ്മതിച്ചുതരാന്‍ തല്‍ക്കാലം എനിക്ക് കഴിയില്ല. എന്നുകരുതി, നിര്‍ബന്ധമായും അതാഘോഷിക്കണം എന്നും ഞാന്‍ പറയുന്നില്ല. പക്ഷെ, അത് ഒരു കാരണവശാലും ആഘോഷിക്കരുത് എന്നുപറയുന്നതിനെ ഞാന്‍ തീര്‍ച്ചയായും എതിര്‍ക്കും. :-)
മറുപടിഇല്ലാതാക്കൂസ്വപ്നജാലകം തുറന്നിട്ടാണ് ഷിബു എഴുതുന്നത് എന്നതിനാല്‍ പലതും സ്വപ്‌നങ്ങള്‍ മാത്രമാണ്...ഓണം ആഘോഷിക്കുന്നതിലെ പ്രാദേശികമായ
മറുപടിഇല്ലാതാക്കൂവ്യത്യാസങ്ങള് ഷിബു എഴുതി കണ്ടു, പല ദേശകാര്‍ക്കും പല രീതിയിലാണ് ഓണവും, ആഘോഷവും, ആചാരവും ഒക്കെയെങ്കില്‍ എന്ത് ഐക്യവും ,
ഐശ്വര്യവും, സമൃധിയുമാണ് നമ്മള്‍ കാതിരിക്കേണ്ടത്.. ഓണത്തിന്റെ ഐതിഹ്യം,മഹാബലിയുടെ ഭരണത്തില്‍ അസൂയാലുക്കളായ ഇന്ദ്രന് താഴെയുള്ള ദൈവങ്ങള്‍ വിഷ്ണുവിന് തെറ്റിധാരണ ഉണ്ടാകുന്ന പരാതി കൊടുക്കയും, അതിന്റെ അടിസ്ഥാനത്തില്‍ വാമനന്‍ എന്ന വിഷ്ണുവിന്റെ അവതാരം ഭൂമിയില്‍ എത്തുകയും,വിദ്യകള്‍ ഉപയോഗിച്ച് , മഹാബലിയെ പാതാളത്തിലേക്ക് താഴ്ത്തുകയും, തുടര്‍ന്ന് മഹാബലിയ്ക് വര്‍ഷം തോറും നാട് സന്ദര്‍ശിക്കാനുള്ള അവസരം കൊടുക്കുകയും ചെയ്യുന്നതാണ് .ആ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് ഓണം ആഘോഷിക്കപ്പെടുന്നത്.
ഈ ഐതിഹ്യത്തിന്റെ പ്രത്യേകത ,
ഒന്ന്) ഏക ദൈവ വിശ്വാസത്തിനു എതിരാണ്.
രണ്ട്) വാമനന്‍ വിഷ്ണുവിന്റെ അവതാരമാണ് എന്ന വിശ്വാസമാണ് …ദൈവത്തിനു അവതാരമുണ്ട് എന്ന സങ്കല്‍പം തന്നെ ഇസ്ലാമിന് അന്യമാണ്. …
മൂന്ന്) മഹാബലി എന്ന താഴെക്കിടയില്‍ ഉള്ള ഒരു വ്യക്തി നാടിന്റെ രാജാവ് ആവുകയും, നല്ലൊരു ഭരണം കാഴ്ച വെക്കുകയും ചെയ്ത സാഹചര്യത്തില്‍ അത് സമ്മതിക്കാനാവാത്ത ബ്രാഹ്മണ്യമാണ് ഇതിനു പിന്നില്‍ …ഇത് ഏക മാനവികതയ്ക്കെതിരാണ് ..ഇതും ഇസ്ലാമിന് അംഗീകരിക്കാനാവില്ല…
പരസ്പര സ്നേഹവും, ബഹുമാനവും ഇസ്ലാമിന്ടെ മുഖ മുദ്രയാണ്
മറുപടിഇല്ലാതാക്കൂ.ഇന്ത്യ മഹാ രാജ്യം പോലെ ,, ഒട്ടനവതി മത വിശാസികള്‍ ജീവിക്കുന്ന ഇന്ത്യ മഹാ രാജ്യത്ത്. ഒട്ടനവതി ആഘോഷങ്ങള്‍ സ്വാഭാവികം
ചിലത് മത വിശ്വാസതിന്ടെ ഭാഗം , ചിലത് സങ്കല്പന്കളുടെ ഭാഗം .ചിലത് പ്രാദേശികമായ പല സംഭവങ്ങളുടെയും ഭാഗം
ഇസ്ലാം സ്നേഹത്തിന്ടെ മതം ആണ് .പരസ്പര സ്നേഹവും ,ബഹുമാനവും ഇസ്ലാമിന്ടെ മുഖ മുദ്രയാണ് ,
അത് കൊണ്ട് തന്നെ , വിവിത സംസ്കാരങ്ങള്‍ ,മത വിശ്വാസങ്ങളും നിലനില്കുന്ന ഇന്ത്യ മഹാ രാജ്യത്ത് ഇസ്ലാമിന്‍ വേരോട്ടം ഉണ്ടായി
മതം പഠിച്ച പണ്ഡിതന്മാര്‍ മതം പ്രച്ചരിപിച്ചപോള്‍ ,പലരുകും ഇസ്ലാമിന്ടെ മഹനീയത ബോധ്യപെട്ടു ,
മറ്റു മത വിശ്വാസികളെ ബഹുമാനിക്കുകയും അതോടൊപ്പം താങ്കളുടെ ആശയങ്ങള്‍ ഉറക്കെ പറയുകയും ചെയ്തിരുന്നു അവര്‍ .
ആഘോഷത്തില്‍ പങ്കെടുക്കാം , ഓണ സദ്യ ഉണ്ണാം, പരസ്പരം ആശസകള്‍ കൈമാറാം .
പക്ഷെ അതിന്ടെ പേരില്‍ ഓണത്തിടെ പിന്നിലുള്ള സങ്കല്‍പ്പങ്ങളെ യും വിശ്വാസത്തെയും സ്വീകരിക്കാന്‍ മുസ്ലിമിന് കഴിയില്ല .
കേരളത്തിലെ ഒറ്റ പണ്ഡിതനും ഓണം ഇസ്ലാമിക ആഘോഷതിന്ടെ ഭാഗമാണെന്നു പറഞ്ഹിട്ടുണ്ടോ ?
ഓണവുമായി ബന്ടപെട്ടു ക്ഷേത്രങ്ങളില്‍ നടക്കുന്ന മുസ്ലിങ്ങള്‍ക്ക് എങ്ങിനെ ഭാഗം ആവാന്‍ കഴിയും ,
പെരുന്നാളിനുള്ള നിസ്കാരത്തിനു ഹിന്ദു സുഹൃത്തിനു പങ്കെടുക്കാന്‍ കഴിയാത്തത് പോലെ തന്നേയാണ് അതും
ഇതിന്ടെ അര്‍ഥം പൂര്‍ണമായും ഓണം ആഘോഷിക്കാന്‍ മുസ്ലിമിന് കഴിയില്ല എന്നല്ലേ ?
ഓണം കേരളത്തിലുള്ള മുസ്ലിംകളുടെ കൂടെ ആഘോഷമാണ് എന്ന ചിന്ത ഉണ്ടെങ്കില്‍ അത് തെറ്റാണു
ഖുര്‍ആനും , സുന്നത്തും പഠിച്ചവര്‍ ഒരിക്കലും ഇത് സ്വീകരികില്ല ..എല്ലാ വിശ്വസ്ന്കളെയും കലര്‍ത്തി ഒരു പുതു വിശ്വാസം
സമര്‍പ്പിക്കാന്‍ , ഇസ്ലാം സിക്ക് മതം അല്ലാലോ ?
താങ്കളുടെ പോസ്റ്റ് പ്രസക്തമാണ് , കാര്യങ്ങള്‍ വെട്ടി തുറന്നു പറഞ്ചു , ശൈലി ചിലപ്പോള്‍ തെറ്റിധാരണ പരത്തിയേക്കാം , അഭിനന്ദനങ്ങള്‍
അടിസ്ഥാനപരമായി ഓണം ഹിന്ദു മതവുമായി ബന്ടപ്പെട്ടു കിടക്കുന്നു എന്നതില്‍ യാതൊരു തര്‍ക്കവുമില്ല .അതുകൊണ്ട് തന്നെ ഇത് കേരളത്തിന്റെ ആഘോഷം എന്ന് അറിയപ്പെടുന്നതില്‍ ആദ്യം മുതലേ പരിഭാവപ്പെടാറുള്ള ഒരാളാണ് ഞാന്‍...... . ..എന്റെ കുടുംബത്തില്‍ ഇത് വരെ ഓണം ആഘോഷിച്ചിട്ടില്ല . എന്നാല്‍ എല്ലാ ഓണത്തിനും ഹിന്ദുക്കളായ അയല്‍വാസി കളുടെ വീട്ടില്‍ നിന്നും സദ്യ കഴിക്കുകയും അവര്‍ക്ക് ആശസകള്‍ നല്‍കലും പതിവാണ് താനും.
മറുപടിഇല്ലാതാക്കൂപെരുന്നാളിനു ഞങ്ങളുടെ വീടിലും ഓണത്തിനും വിഷുവിനും അവരുടെ വീട്ടിലും ഞങ്ങള്‍ ഒരുമിച്ചു ഭക്ഷണം കഴിക്കുന്നു.സന്തോഷത്തോടെ പിരിഞ്ഞു പോകുന്നു. പെരുന്നാള്‍ നമസ്കാരത്തിന് അവരോ അവരുടെ അനുഷ്ടാനങ്ങളില്‍ ഞങ്ങളോ പങ്കെടുക്കാറില്ല .അവരുടെ വിശ്വാസത്തെ ഞങ്ങളോ ഞങ്ങളുടെ വിശ്വാസങ്ങളെ അവരോ ചോദ്യം ചെയ്യാറില്ല. മറിച്ച്,ഭക്ഷണവും കളികളും , അത് മനുഷ്യനുള്ളതാണ്, മതങ്ങള്‍ക്ക് വേണ്ടിയല്ല,വിശ്വാസങ്ങള്‍ക്ക് വേണ്ടിയല്ല . ഇവിടെ ഞങ്ങള്‍ സന്തോഷത്തോടെ ഒത്തു ചേരുന്നു..അതാണ് ഞങ്ങള്‍ കാണുന്ന മത സൌഹാര്‍ദം .അത് തകര്‍ക്കാന്‍ ആരും ശ്രമിക്കല്ലേ..
പരപ്പനാടനേപ്പോലൊരാളിൽ നിന്ന് ഇത് പ്രതീക്ഷിച്ചിരുന്നില്ല എന്ന് തന്നെ പറയട്ടെ. ഐതീഹ്യങ്ങൾ എന്ത് തന്നെയാകട്ടെ.
മറുപടിഇല്ലാതാക്കൂഓണത്തിനങ്ങിനെ മതപരമായ യാതൊരു ചടങ്ങുമില്ല, ഒരു പ്രത്യേക പൂജയും, പ്രാർത്ഥനയുമില്ല. ഞങ്ങളുടെ ഒക്കെ അടുത്ത് എല്ലാവരും ഓണം ആഫോഷിക്കാറുണ്ട് , ഓണത്തോടനുബന്ധിച്ച് കലാകായികപരിപാടികളോ, സദ്യയോ മാത്രമേ നടക്കാറുള്ളു.അതിൽ ജാതിയോ മതമോ നോക്കാറില. മലബാർ സൈഡിലേക്ക് ഓണസദ്യയിൽ പോലും മീനും ഇറച്ചിയുമൊക്കെ ഉണ്ടാവാറുണ്ട്. ഞങ്ങളുടെ വീട്ടിലും.
എല്ലാം സ്വന്തം മതപരമായ ചട്ടക്കൂടിൽ തന്നെ വേണം എന്ന് വാശി പിടിക്കുന്നത് കാണുമ്പോൾ സങ്കടം തോന്നുന്നു. നിലവിളക്ക് കൊളുത്തുകയോ ഇല്ലാതിരിക്കുകയോ ആവട്ടെ,ഓണം പോലൊരു ആഘോഷം സ്വന്തം മതവുമായി ബന്ധപ്പെട്ടല്ലെങ്കിൽ അതിൽ പങ്കുചേരില്ല എന്നൊക്കെ പറയുന്നത് താങ്കളേപ്പോലെ വിവരമുള്ളവർക്ക് ചേർന്നതല്ല.
ഈ നാട്ടിലെ സംസ്കാരത്തിനും,,ആഘോഷങ്ങൾക്കും,ഉപകരണങ്ങൾക്കും എന്തിനും ഏതിനും ഇത്തരം ഓരോ ഐതീഹ്യങ്ങളുണ്ടാവും അതൊക്കെ നോക്കി നോക്കി ഇക്കണക്കിനു പോയാൽ ഇനി കഥകളിയും തിരുവാതിരമൊക്കെ മുസ്ലിംങ്ങൾ ബഹിഷ്കരിക്കണം എന്നും പറഞ്ഞേക്കാം, അവസാനം മുസ്ലിങ്ങളുടെ ഭാഷ അറബി മാത്രമാണു , അതു കൊണ്ട് മലയാളം ബഹിഷ്കരിക്കണം എന്ന് കൂടിയായാൽ പൂർത്തിയായി..
വിഷമം കൊണ്ട് എഴുതിപ്പോയതാണു. ഓരോ നാട്ടിലും ഇത്തരത്തിൽ ഐതീഹ്യങ്ങളും , ആഘോഷങ്ങളുമുണ്ടാവും,അത് എല്ലാവരും ഒത്തൊരുമിച്ച് ആഹ്ലാദിക്കാനും, സന്തോഷം പങ്കിടാനുമാണു, ഇത്തവണ ഞാൻ ആറോ ഏഴോ ഇഫ്ത്താറിൽ പങ്കെടുത്തു,ാതൊരു സന്തോഷം തന്നെയാണു, അല്ലാതെ എന്റെ മതത്തിന്റെ അല്ലല്ലോ എന്ന് പറഞ്ഞ് മാറിനിൽക്കാൻ തോന്നിയിട്ടില്ല. നാട്ടിലും ഞങ്ങൾ നാട്ടുകാർ ക്യസ്ത്യൻ,മുസ്ലിം പള്ളി പെരുന്നാളോ, ഉത്സവമോ ഏതിനും ജാതിഭേദമില്ലാതെ മുൻപിലുണ്ടാവാറുണ്ട്,ഒപ്പനയിലൊക്കെ സ്കൂളിലാണെങ്കിലും മുന്നിൽ നിന്ന് പങ്കെടുത്തിട്ടുണ്ട്.
എന്ന് വച്ച് മതപരമായ ചടങ്ങുണ്ടെങ്കിൽ എല്ലാവരും നിർബന്ധമായും പങ്കെടുക്കണമെന്നില്ല. പക്ഷേ എല്ലാത്തിലും മതത്തിന്റെ കണ്ണ് കൊണ്ടും, അറബിനാട്ടിലെ സംസ്കാരവുമായുഇ തുലനം ചെയ്ത് നോക്കുന്നതും ഭൂഷണമല്ല.അത് പോലെ പരശുരാമൻ മഴുവെറിയുന്നതിനു മുൻപെങ്ങനെ എന്നുള്ള രീതിയിലൊക്കെ യുക്തിപരമായി ചോദ്യം ചെയ്തു തുടങ്ങിയാൽ ഇവിടെ ഏത് മതത്തിനും ദൈവത്തിനുമാണു എക്സിസ്റ്റൻസ് ഉണ്ടെന്ന് സ്ഥാപിക്കാനാവുക ? മഴു എറിഞ്ഞിട്ടാണു കേരളം ഉണ്ടായതെന്നോ പാതാളം ഉണ്ടെന്നോ ഒരു ഹിന്ദുവും ഇവിടെ വിശ്വസിക്കുന്നില്ല.
ഇതൊക്കെ എല്ലാവർക്കും ഒരുമിച്ച് സന്തോഷിക്കാനുള്ള ദിവസമായി കണ്ടുവരുന്നതാണു, മനസ്സിലേക്ക് നല്ല സന്തോഷം വരികയും പരസ്പരം ആശംസിക്കുകയും ഒക്കെ ചെയ്യുന്ന എല്ലാ ആഘോഷങ്ങളും അങ്ങിനെ ഒക്കെ തന്നെ നിലനിൽക്കട്ടെ.
കടുപ്പിച്ച് എന്തെങ്കിലും ഒക്കെ എഴുതിയെങ്കിൽ ക്ഷമിക്കുക പ്രിയസുഹ്യത്തേ.. ഏറ്റവും ശക്തിയുള്ള ആയുധമാണു വാക്കുകൾ...
ഓണാശംസകൾ!!!

വേണ്ടെങ്കില്‍ വേണ്ട
മറുപടിഇല്ലാതാക്കൂസ്വാതന്ത്ര്യം വേണം
>>>>സമസ്തയും, കേരള നദവത്തുല്‍ മുജാഹിദീനും ഈ വിഷയത്തില്‍ യോജിക്കുമ്പോള്‍, മുജാഹിദീനില്‍ നിന്നും പിളര്‍ന്നു പോയ ഹുസൈന്‍ മടവൂര്‍ വിഭാഗവും, ജമാഅത്തെ ഇസ്ലാമിയും മാത്രമാണ് മുസ്ലിം സമുദായത്തില്‍ ഓണത്തിനു ചൂട്ടു പിടിക്കുന്നത്.<<<<<
മറുപടിഇല്ലാതാക്കൂഈ വാക്കുകള്‍ മുന്‍ നിര്‍ത്തി പ്രതികരണം ഇടുന്നതിനു മുന്‍പ് മുജാഹിദുകളിലെ ഒരു വിഭാഗത്തെ കുറിച്ചുള്ള താങ്കളുടെ അജ്ഞതയില്‍ സഹതപിക്കുന്നു .അല്പം തെളിവുകള്‍ ഈ വിഷയത്തില്‍ ആവശ്യപ്പെടുന്നു ...നല്‍കുമല്ലോ ...
https://www.facebook.com/photo.php?fbid=589931837717175&set=p.589931837717175&type=1&theater
ഇല്ലാതാക്കൂപൂര്ണ്ണമായും ഞാന്‍ യോചിക്കുന്നു...
മറുപടിഇല്ലാതാക്കൂsecularism പറഞ്ഞു ചിലര്‍ മേനി നടിക്കുംപോള്‍ ഇങ്ങനെയൊക്കെ പലതും ഓര്‍മിപ്പിച്ചത് നന്നായി .ഇന്ത്യയുടെ പാരമ്പര്യം ഏതെന്കിലും മതത്തിന്റെയോ സമുദായത്തിന്റെയോ അടയാളങ്ങള്‍ അല്ല.നിലവിളക്കും നിറപറയും വിശ്വാസപരമായ ചില പശ്ചാത്തലങ്ങള്‍ ഉള്ളതാണെന്ന് ആര്‍ക്കാണ് അറിയാത്തത് .ഇത്തരം ആചാരങ്ങള്‍ കൊള്ളാനും തള്ളാനും സ്വാതന്ത്ര്യമുള്ള ഇന്ത്യയില്‍ ഇവയുടെ പേരില്‍ വിവാദമുണ്ടാക്കി സ്പര്‍ധ കൂട്ടുന്നത് ആര്‍കും നന്നല്ല .ദീപാരാധനയും അഗ്നിപൂജയും അംഗീകരിക്കാന്‍ ആവാത്ത ജനതയോട് അത് തന്നെ ചെയ്യണം എന്ന് സ്നേഹബുധ്യാ നിര്‍ബന്ധിക്കുന്നത് ഫഷിസമാണ് ,എന്തിനതു വേണം ഇവിടെ ഹിന്ദു മുസ്ലിം മൈത്രി അവരവരുടെ വിശ്വാസവും ആചാരവും അവയുടെ തനിമയില്‍ നില നിര്‍ത്തി തന്നെ സാധ്യമാണല്ലോ .നൂറ്റാണ്ടുകളായി നാമത് അനുഭവിക്കുന്നു .അല്ലെങ്ങിലും വ്യതസ്ത സമൂഹങ്ങള്‍ അവരുടെ വിശ്വാസങ്ങളെ നിര്‍ഭയം നിലനിര്‍ത്താന്‍ നമ്മുടെ രാജ്യത്തു സാധിക്കുന്നത് തന്നെയല്ലേ ഇന്ത്യയുടെ മഹത്വവും അഭിമാനവും .ചാര്‍വകന്മാര്‍ ഉള്‍പടെ നാനാവിധ വൈരുധ്യങ്ങള്‍ നമ്മുടെ ചരിത്രത്തിന്റെ പരംപര്യമയിരിക്കെ എന്തിനു അനാവശ്യ വിവാദങ്ങള്‍ ?ജലീലിന് നിലവിളക്കല്ല നില നില്പാണ് പ്രശ്നം .അത്തരം മിര്‍ ജഫര്മാര്‍ അമിത രാജ്യഭക്തി കാട്ടി രാജ്യത്തെ ഒറ്റുകൊടുത്തു ജയിക്കുമ്പോള്‍ സ്വന്തം സ്വത്വം നിലനിര്‍ത്തി എന്നാല്‍ സമൂതിരിക്കും പഴശ്ശികും ഒപ്പം നിന്ന് പൊരുതിമരിച്ച മരയ്ക്കാര്‍,ഉന്നിമൂസമാരുടെ സമുദായം അനുഭവിക്കുന്ന ഒറ്റപ്പെടല്‍ വ്യഥ ആരും കാണാതെ പോവരുത്......
ഇങ്ങനെയാണോ ഇസ്ലാം മതം..?
ചെയ്യേണ്ട കാര്യങ്ങളും ചെയ്യരുതാത്ത കാര്യങ്ങളും ഉണ്ട്.
എം.ഇ.എസ്. പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂറിന്റെ പ്രസ്താവനക്ക് മതപരമായ പിന്‍ബലമില്ല.വിവിധ സമുദായങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന വിശ്വാസ ആചാര വൈരുധ്യങ്ങള്‍ നിലനിര്‍ത്തുന്നതിലും അവയോട് യോജിക്കുന്നതിനും വിയോജിക്കുന്നതിനും രാജ്യത്തെ ഓരോ പൗരനും അവകാശമുണ്ട് . ഇന്ത്യക്ക് ഏക ശിലാരൂപിതമായ ഒരു സംസ്കാരം ഇല്ലെന്നത് ചരിത്ര വസ്തുതയാണ്. എന്നാല്‍, നിലവിളക്ക് കൊളുത്തല്‍ ഉള്‍പ്പെടെയുള്ള ഹൈന്ദവാചാരങ്ങളുടെ പേരില്‍ അനാവശ്യ വിവാദ മുണ്ടാക്കുന്നത് സാമുദായിക സ്പര്‍ധ ഉടലെടുക്കാനാണ് നിമിത്തമാവുക. നിലവിളക്ക് കൊളുത്തല്‍ ചടങ്ങ് ദീപാരാധനയുമായി ബന്ധപ്പെട്ട ഹൈന്ദവ വിശ്വാസത്തില്‍നിന്ന് കടന്നുവന്നതാണ്. വിദ്യാരംഭം സരസ്വതീ പൂജയുമായും ബന്ധപ്പെട്ടതാണ്. തീവ്രമതേതര വാദികളായി ചമയാന്‍ തിടുക്കം കാട്ടുന്നവര്‍ പറയുന്ന കാര്യങ്ങള്‍ സ്വന്തമായി വിശ്വാസവും അതിലധിഷ്ഠിതമായി ജീവിതം നയിക്കുകയും ചെയ്യുന്നവര്‍ക്ക് ബാധകമാകില്ലെ.ഐശ്വര്യം,കാര്യ ലബ്ധി, എനിഇവക്ക് വേണ്ടി ഈശ്വര പ്രതീകമായ അഗ്നിയെ ആരാധിക്കുന്ന ഭാരതീയ സംസ്കൃതിയുടെ ഭാഗമായി പുതിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമ്പോള്‍ നില വിലക്ക് കൊളുത്തുന്ന സമ്പ്രദായം മത ദര്‍ശനത്തിന്റെ ഭാഗമായാണ് ആചരിച്ചു വരുന്നത്.ജാതിയും മതവും ഒരു യാഥാര്‍ത്യങ്ങള്‍ ആണ്.പരസ്പരം ആദരിച്ചു നീങ്ങുന്ന രീതിയാണ് നമ്മുടേത്..എന്നാല്‍ എല്ലാ വിശ്വാസികള്‍ക്കും അവരുടെതായ സംസ്കാരം ഉണ്ട്.ആ സംസ്കാരം അവരവര്‍ കൊണ്ട് നടക്കട്ടെ.അല്ലാത്തവര്‍ അതിനെ ബഹുമാനിക്കട്ടെ..!! -ഷെജീര്‍.എ.എസ്-
ഖുര്‍ആനും , സുന്നത്തും പഠിച്ചവര്‍ ഒരിക്കലും ഇത് സ്വീകരികില്ല ..എല്ലാ വിശ്വസ്ന്കളെയും കലര്‍ത്തി ഒരു പുതു വിശ്വാസം
മറുപടിഇല്ലാതാക്കൂസമര്പ്പിക്കാന് , ഇസ്ലാം എന്നത് സബ്ബാര്‍ മതം അല്ലാലോ ?
താങ്കളുടെ പോസ്റ്റ് പ്രസക്തമാണ് , കാര്യങ്ങള്‍ വെട്ടി തുറന്നു പറഞ്ചു ,അഭിനന്ദനങ്ങള്‍