കോടതിയിലേക്ക് കേസിന് വന്ന രാമന്‍ നായര്‍ക്കു മുമ്പില്‍ വിലങ്ങായി
നില്‍ക്കുന്നു പരപ്പനങ്ങാടിയിലെ റെയില്‍വേ ഗയിറ്റ്, കയ്യിലുള്ള വളഞ്ഞ
കാലന്‍കുട മടക്കി മെല്ലെ ഗയിറ്റില്‍ തൂക്കിയിട്ടു രാമന്‍ നായര്‍, വണ്ടി
പോകാന്‍ ഇനിയും സമയമുണ്ട്, പെട്ടന്നാണ് അനന്തരവന്‍ തറയിലെ ആപ്പുട്ടിയെ കണ്ടത്, പിന്നെ അപ്പുട്ടിയുമായി സംസാരതിലായി, സമയം പോയതറിഞ്ഞില്ല..
ചൂളം വിളിച്ചു
കിതചെതിയ മംഗലാപുരം മെയില്‍ പോയതോടെ ഗെയിറ്റ് പൊന്തി ,ഒപ്പം രാമന്‍ നായരുടെ
കുടയും ..നായരെ നിങ്ങളെ കുടയതാ പൊന്തുന്നു. ഗെയിറ്റ് കടന്നു
പോകുകയായിരുന്ന അയ്യപ്പേട്ടന്‍ ഇത് പറയുമ്പോളാണ് രാമന്‍ നായര്‍
മേല്‍പ്പോട്ടു നോക്കുന്നത്
നായരെ അബടെ തന്നെ നിന്നോളി, അടുത്ത ബന്ട്യ ബരുമ്പം ഗേറ്റ് താവും,
അപ്പം കുട കിട്ടും.. തൊട്ടടുത്ത കടയില്‍ നിന്നും പോക്കര്‍ ഹാജി
വിളിച്ചു പറയുമ്പോഴും രാമന്‍ നായര്‍ക്കു കാര്യം പിടി കിട്ടിയില്ല..ഞാന്‍ മിനിഞ്ഞാന്നും ഈ ഗയിറ്റില്‍ കുട തൂക്കിയിട്ടതാണല്ലോ എന്നായിരുന്നു രാമന്‍ നായരുടെ ചിന്ത.
രാമന്‍ നായരെ ഇങ്ങള് ഇങ്ങോട്ട് ബരിന്‍,,അത് ല്യേ പഴേ ആ ആള് ബന്നു
തോറക്ക്ണിം, അടക്ക്ണിം ഗയിറ്റ് മാറ്റി. ഇത് പുത്യേത്....ബന്ട്യ ബരുമ്പോള്‍
താവും ബന്ട്യ പോയാല് പൊന്തും..പോക്കര്‍ഹാജിയുടെ സരസമായ മറുപടി കേട്ട്
ആള്‍കൂട്ടം ഒന്നാകെ ചിരിയില്‍ മുങ്ങി. അതിനിടക്ക് വടക്കോട്ട് പോകുന്ന ഒരു ഗൂട്സ് വണ്ടിക്കു വേണ്ടി ഗയിറ്റ് അടഞ്ഞതും രാമന്‍ നായര്‍ കുടയുമെടുത്ത് കുത്തനെ കോടതി ലക്ഷ്യമാക്കി നടന്നതും ഒപ്പമായിരുന്നു...
രാമന്‍ നായരും കുടയും കൊള്ളം
മറുപടിഇല്ലാതാക്കൂഗേറ്റ് അടക്കാനെ സമയമൊള്ളു എന്ന് സാരം
മറുപടിഇല്ലാതാക്കൂee gate mikkavaarum adanju thanneya...puthiya overbridge pani kayyaaraayi....njaan chennittaanu ulgaadanam
മറുപടിഇല്ലാതാക്കൂപരപ്പനങ്ങാടിക്കാരെയും വള്ളിക്കുന്നുകാരെയും മുട്ടാതെ ബൂലോകത്ത് നടക്കാന്‍ പറ്റുന്നില്ലല്ലോ.
മറുപടിഇല്ലാതാക്കൂഎന്തായാലും നമ്മുടെ പരപ്പനങ്ങാടി ഗേറ്റ് ഒരു സംഭവം തന്നെ അണ്‌ട്ടോ.