അയമുവും, കോമുവും നാട്ടിലെ പ്രധാനപ്പെട്ട രണ്ടു ബ്രോക്കര്‍മാരാണ്,
സിനിമക്കും, കല്യാണത്തിനും, വിശേഷങ്ങള്‍ക്കും എന്ന് വേണ്ട മരണ വീട്ടില്‍
പോലും രണ്ടാളും ഒരുമിച്ചാണ് പോകുക, അത് കൊണ്ട് തന്നെ ഏതു എല്‍ പി സ്കൂള്‍
കുട്ടിയോട് ചോദിച്ചാല്‍ പോലും അയമുവിനെയും, കോമുവിനെയും സുപരിചിതവുമാണ്.
പുതിയ പടങ്ങള്‍ വല്ലതും റിലീസ് ചെയ്‌താല്‍ അന്ന് നേരെ കോഴിക്കോട്ടേക്ക് വണ്ടി കയറും അയമുവും കോമുവും, പിന്നെ രാത്രി വൈകി മലബാര്‍ എക്സ്പ്രസ്സിനാണ് തിരിച്ചു വരിക.
രണ്ടാളും കൂടി ഒരുമിച്ചു തീവണ്ടിയില്‍ പോകുമ്പോഴൊക്കെ ആര്‍കെങ്കിലും ഒരാള്‍ക്ക് മാത്രമേ ടിക്കറ്റ് എടുക്കുന്ന പതിവുള്ളൂ. അതെന്താണ് കാരണം എന്ന് ചോദിച്ചാല്‍ 'വണ്ടി ഏതായാലും കോഴിക്കോട്ടേക്ക് പോവുകയല്ലേ' എന്നാണ് മറുപടി പറയുക.
റെയില്‍വേ സ്റ്റേഷനിലെ തിരക്കിനിടയില്‍ കോഴിക്കോട്ടേക്കുള്ള പാസഞ്ചര്‍ വണ്ടിക്കു കാത്തു നില്‍ക്കുകയാണ് അയമുവും, കോമുവും. പ്ലാട്ഫോമിലെ മൂലയിലുള്ള ചായക്കടയില്‍ നിന്നും രണ്ടു ചായയും പരിപ്പുവടയും കഴിച്ചപ്പോഴേക്കും കോഴിക്കോട് പാസഞ്ചര്‍ മൂത്രത്തിന്റെ മണമടിച്ചും, ചൂളമടിച്ചും ഒന്നാം നമ്പര്‍ പ്ലാട്ഫോമിലെത്തി. വണ്ടി എത്തി എന്ന് കണ്ടതോടെ കയ്യിലുള്ള സഞ്ചിയും തൂക്കിപ്പിടിച്ച് അയമുവും കോമുവും അവസാനത്തെ കമ്പാര്‍ട്ട്മെന്റില്‍ എങ്ങനെയൊക്കെയോ തിക്കി കയറിക്കൂടി.
തൊട്ടപ്പുറത്തെ കമ്പാര്‍ട്ട്മെന്റില്‍ നിന്നും ഇറങ്ങിയ ടിക്കറ്റ് പരിശോധകന്‍ (ടി ടി ഇ ) നേരെ കയറിയത് ഇവര്‍ കയറിയ കമ്പാര്‍ട്ട്മെന്റിലേക്കു. അയമുവും കോമുവും നിന്നിടത് നിന്നും വിയര്‍ക്കാന്‍ തുടങ്ങി, ഒരാള്കല്ലേ ടിക്കറ്റ് എടുത്തിട്ടുള്ളൂ, എന്ത് ചെയ്യും, ആരെങ്കിലും ഒരാള്‍ എന്തായാലും പെടും എന്ന് ഉറപ്പായി, ടിക്കറ്റ് അയമുവിന്റെ കയ്യിലാണ്. അത് കൊണ്ട് തന്നെ കോമുവിനാണ് കൂടുതല്‍ വിറ..ഇടക്കിടക്ക് ബാത്ത് റൂമില്‍ ഒക്കെ പോയി കോമു അങ്ങനെ വിറയല്‍ അട്ജസ്റ്റ് ചെയ്യുകയാണ്. കമ്പാര്‍ട്ട്മെന്റിന്റെ മറ്റേ തലക്കല്‍ നിന്നാണ് ടി ടി ഇ പരിശോധന തുടങ്ങിയത്, വണ്ടിയാണെങ്കില്‍ പരപ്പനങ്ങാടി വിടുകയും ചെയ്തു ഇനിയെന്ത് ചെയ്യും. അയമുവും, കോമുവും അങ്ങനെ തല പുകഞ്ഞു, വണ്ടി വള്ളിക്കുന്ന് സ്റ്റേഷന്‍ എത്താനായി ടി ടി ഇ അയമുവിന്റെയും, കോമുവിന്റെയും അടുത്തും എത്താനായി.
വള്ളിക്കുന്ന് റെയില്‍വേ സ്റ്റേഷനില്‍ വണ്ടി നിറുത്തുന്നതും ടി ടി ഇ അയമുവിനോട് ടിക്കറ്റ് ചോദിച്ചതും ഒപ്പമായിരുന്നു. അയമു വണ്ടിയില്‍ നിന്നും ഇറങ്ങി ഒറ്റ ഓട്ടം.. പിന്നാലെ ടി ടി ഇ യും, ഓടി ഓടി അയമു ചെന്നെത്തിയത് പ്ലാട്ഫോമിന്റെ അങ്ങേ തലയില്‍ നില്‍ക്കുകയായിരുന്ന മറ്റൊരു ടി ടി ഇ യുടെ മുമ്പില്‍ ..പിടിച്ചു,, അയമുവിനെ ടി ടി ഇ പിടിച്ചു.പരപ്പനങ്ങാടിയിലെ നാട്ടുകാരായ തീവണ്ടി യാത്രക്കാര്‍ ഒക്കെ പരസ്പരം വാര്‍ത്ത കൈമാറി.
കറുത്ത കോട്ടിട്ട രണ്ടു പരിശോധകര്‍ക്കും നടുവില്‍ അയമു നില്‍ക്കുമ്പോള്‍ , അവസാനത്തെ കമ്പാര്‍ട്ട് മെന്റില്‍ നിന്നും ടിക്കറ്റൊന്നും ഇല്ലാത്ത കോമു ഏന്തി നോക്കുന്നുണ്ടായിരുന്നു. അയമുവിനു യാതൊരു കൂസലുമില്ല, രണ്ടു ടി ടി ഇ മാരും ചേര്‍ന്ന് അയമുവിനെ ചോദ്യം ചെയ്യുകയാണ്, എവിടെ ടിക്കറ്റ്? പരിശോധകരുടെ ചോദ്യം കേട്ട പാടെ ശര്ടിന്റെ പോക്കറ്റില്‍ കുറെ നേരം തപ്പി, പാന്റിന്റെ പോക്കറ്റിലും ഒക്കെ തെരഞ്ഞു, ആകെ ഒരു തപ്പിപ്പിഴ.. ഗമ്പീരമായ അഭിനയം തന്നെ കാഴ്ച വെച്ചു അയമു, അവസാനം അരയില്‍ തിരുകി വെച്ച പേര്‍സില്‍ നിന്നും മൂന്ന് രൂപയുടെ ടിക്കറ്റ് ടി ടി ഇ യുടെ നേര്‍ക്ക് നീട്ടി അയമു പറഞ്ഞു ' ഇതാ സാറമ്മാരെ ഇങ്ങളെ ടിക്കറ്റ്, എന്തെ ഇത് പോരെ..'
ടിക്കറ്റ് കയ്യില്‍ ഉണ്ടായിട്ടും ഇയാള്‍ പിന്നെ എന്തിനാണ് ഓടിയത്.. ടിക്കറ്റ് പരിശോധകര്‍ ആകെ കുഴങ്ങി, വീണ്ടും ചോദ്യം ചെയ്യല്‍ 'അല്ല പിന്നെന്തിനാ നിങ്ങള്‍ ഓടിയത്' സകല ധൈര്യങ്ങളും സംഭരിച്ചു അയമു പറഞ്ഞു.. 'അത് സാറേ ഈ കടേന്നു സിഗരട്ട് വാങ്ങാനാ, വണ്ടി ഇവിടെ കൊറച്ചു നേരല്ലേ നിര്‍ത്തൂ അത് കൊണ്ടാ...'
ഓടിത്തളര്‍ന്ന ടി ടി ഇ പ്ലാട്ഫോമിലെ കുടിവെള്ള ഭരണിയില്‍ നിന്നും ലേശം വെള്ളം എടുത്തു കുടിക്കുമ്പോള്‍ മറ്റേ ടി ടി ഇ അയമുവിനോടായി പറഞ്ഞു, ശരി പൊയ്ക്കോ ഇനി ഇങ്ങനെ പ്ലാട്ഫോമില്‍ ഓടരുത്...
ടി ടി ഇ മാരുടെ നിര്‍ദേശം ലഭിച്ചതോടെ വണ്ടി കൂകിവിളിച്ചു, മെല്ലെ നീങ്ങുന്ന വണ്ടിയിലെ അവസാനത്തെ കമ്പാര്‍ട്ട്മെന്റ് എത്തിയതോടെ അയമു മെല്ലെ ചാടിക്കയറി..അവിടെ ടിക്കടില്ലാത്ത കോമു ടിക്കടുള്ള അയമുവിനെ സ്വീകരിക്കാന്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു...

ഇതൊരു അനുഭവ കഥയാണെന്ന് തോന്നുന്നു ... ഇതില്‍ അയ്മുവാണോ കോമുവാണോ പരപ്പാടന്‍ .. ഹ ഹ
മറുപടിഇല്ലാതാക്കൂnic jok
മറുപടിഇല്ലാതാക്കൂkollam..:)
മറുപടിഇല്ലാതാക്കൂചിരിച്ചു അവസാനം നന്നായി കോയാ..
മറുപടിഇല്ലാതാക്കൂടികെറ്റ് ഇല്ലാതെ യാത്ര ചെയ്‌താല്‍ എത്രയ പിഴ എന്നറിയാമോ ?..
മറുപടിഇല്ലാതാക്കൂപരപ്പനാടന് ... അടുത്ത പോസ്റ്റ് ഇടുമ്പോള്‍ എന്റെ ഇ മെയില്‍ ലിങ്ക് കൂടി ചേര്‍ത്ത് അറിയിക്കണം ... സമാനമായ ഒരു സംഭവം പണ്ട് മുംബയില്‍ വെച്ച് എനിക്കുമുണ്ടായി. അന്ന് അയ്മുവിന്റെ റോള് ചെയ്തതു എന്റെ സുഹൃത്ത് ഉണ്ണിയായിരുന്നു. ടി ടി അവന്റെ പിറകെ പോയ തക്കം നോക്കി ഞാന്‍ പുറത്തു കടന്നു. ആശംസകള്‍
മറുപടിഇല്ലാതാക്കൂഒടുവിലെത്തിയപ്പോള് ആസ്വദിച്ചു ഭായി.
മറുപടിഇല്ലാതാക്കൂ(ഫോണ്ട് സൈസ് കുറേക്കൂടി വലുതാക്കൂ. എങ്കില്‍ വായിക്കാതെ തിരിച്ചുപോകാലോ!)
രസകരമായ അവതരണം.
മറുപടിഇല്ലാതാക്കൂനല്ല സുഹൃത്തുക്കള്‍.
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂS/R എന്ന് വച്ചാല്‍ സ്വന്തം റയില്‍വേ എന്നാണന്നാവും അവര്‍ കരുതിയിട്ടുണ്ടാകുക ഹ ഹ പാവം T T R :):)
മറുപടിഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂഈ ബാക്ക് ഗ്രൌണ്ട് കളറും വെളുത്ത അക്ഷ രവും കൂടി കണ്ണ് അടിച്ചു പോകുമല്ലോ പരപ്പനാടാ ..
മറുപടിഇല്ലാതാക്കൂവായിക്കാന് പറ്റുന്നില്ല ..എന്റെ കണ്ണൊന്നു കാണിക്കണം :)
ബാക്ക് ഗ്രൌണ്ട് ലൈറ്റും അക്ഷരം ഡാര്‍ക്കും ആകുന്നതാണ് ഭംഗി ...
ഹ..ഹ...അടിപൊളി കഥ...അയമു ആരാ മോന്‍ അല്ലേ?
മറുപടിഇല്ലാതാക്കൂരസകരം......
മറുപടിഇല്ലാതാക്കൂ