വന്നു കുടുങ്ങിയവര്‍

2014, നവംബർ 14

കാന്തപുരത്തിന് പത്മശ്രീയോ ?വഹാബികളുടെ  മയ്യത്ത് നമസ്കരിക്കരുത്, പള്ളിക്കാട്ടിൽ  ഖബർ അടക്കരുത്, അവർക്ക് വിവാഹം കഴിച്ചു കൊടുക്കരുത്, അവരോടു സലാം പറയരുത്, അവരെ തൊട്ടവരെ  തൊട്ടാൽ പോലും കുളിക്കണം എന്നിത്യാതി ചേട്ടകൾ ഒക്കെ ഇന്ന് കാന്തപുരം ഉസ്താദിൽ നിന്നും ഒഴിഞ്ഞു പോയിട്ടുണ്ട്. അദ്ദേഹത്തിന്റെ ദേഹത്ത് നിന്നും ഒഴിഞ്ഞു പോയ ബാധയാണോ  ഇപ്പോൾ നാട്ടിലെ നവോത്ഥാന മുല്ലമാരുടെ  ദേഹത്ത് കേറി ഞരങ്ങുന്നതു എന്ന് തോന്നിപ്പോകുന്നുണ്ട്. അത്രയ്ക്ക് അറപ്പും , വെറുപ്പുമാണ് ഇപ്പോൾ ഇക്കൂട്ടർ പരസ്പരം പ്രകടിപ്പിക്കുന്നത്. 

പണ്ടെന്നോ ഗൾഫിൽ നിന്നും വിസയെടുത്ത് നാട്ടിലെത്തിയ ജിന്നുകളും, ശൈത്വാനുകളും യാഥാസ്ഥിതികരിൽ  നിന്നും ഇപ്പോൾ തനാസിൽ വാങ്ങി എന്നും തോന്നുന്നു. നവോത്ഥാനത്തിന്റെ അട്ടിപ്പേർ അവകാശപ്പെടുന്ന മൊത്തക്കച്ചവട കേന്ദ്രത്തിലേക്ക്  കൂട്ടം കൂട്ടമായാണ് ഇവരുടെ കഫാലത്ത് മാറ്റം. പടച്ച റബ്ബേ കാക്ക്‌..പണ്ട് മുതലേ അഫ്സലുൽ ഉലമ  കഴിഞാൽ നേരെ    ഗൾഫിലേക്ക് പ്രബോധകരായി കേറി പോരാറുണ്ട് പലരും.  ഇവരാകട്ടെ  ഗൾഫിലെത്തിയതോടെ ആദ്യമായി കാണുന്നത്  വിശാലമായി പരന്നു കിടക്കുന്ന മരുഭൂമിയും.. ഇജ്തിഹാദിന്റെ വാതിൽ മരുഭൂമി പോലെ വിശാലമാണ് എന്ന് അതോടെ അവർക്കു  ബോധ്യമാകുന്നു. ചിലരുടെ ഗവേഷണം പിന്നെ പശുവിനെ വിട്ടു തെങ്ങിനെയും, കയറിനെയും, തേങ്ങയെയും വർണ്ണിച്ചത്  പോലെ  ആ മരുഭൂമിയെ കുറിച്ചായി. മരുഭൂമിയെ കുറിച്ചുള്ള കിട്ടിയ ഹദീസ് വെച്ച് മുടിനാരിഴ കീറി ഗവേഷണം പിന്നീട്  പൊടി പൊടിച്ചു, ഫെയ്സ് ബുക്ക് കൂടി വന്നതോടെ  പ്രബോധനവും, പോസ്റ്റർ ഒട്ടിക്കലും ഒക്കെ ഫെയ്സ്ബൂക്കിലായി. , നെറ്റ് ലോഗിൻ ചെയ്യുമ്പോഴേക്കു 'യാ ഇബാദള്ളാ'  എന്ന ഹദീസ് അല്ലെങ്കിൽ ജിന്ന്, ശൈത്വാൻ !! കഴിഞ്ഞ അഞ്ചെട്ടു വർഷമായി ഒരു നവോത്ഥാന പ്രസ്ഥാനത്തിന്റെ സ്റ്റേജിൽ , പേജിൽ , സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ ഒക്കെ മറ്റൊന്നും ഇടം പിടിക്കാത്ത വിധം ജിന്ന് കൂട് കെട്ടി കിടന്നു.. പശുവിനെ കെട്ടിയ കയറും, തെങ്ങും, തേങ്ങയും , തെങ്ങാക്കൊലയും ഒക്കെ കേട്ടു കേട്ട് മടുത്തു  എന്നല്ലാതെ പശുവിനെ കുറിച്ച് ഒന്നും മനസ്സിലായില്ല എന്ന അവസ്ഥയിലാണ്  പലരും.


ചേമ്പിന് വിത്ത്‌ മുളക്കുന്നത്‌ പോലെ പ്രസ്ഥാനം ഗ്രൂപ്പുകളായി പിരിഞ്ഞു. ഓരോരോ ഗ്രൂപുകളും പരസ്പരം പാരപണിയെ പ്രബോധനത്തിന്റെ ഏട്ടിൽ എഴുതി ചേർത്തു . സാക്ഷാൽ ഹുസൈൻ മടവൂരിനു മാത്രമല്ല അദ്ദേഹം പങ്കെടുക്കുന്ന സൗദി മലയാളി സമ്മേളനത്തിന് പോലും അനുമതി അങ്ങനെ നിഷേധിക്കപ്പെട്ടു.   നാടൊട്ടുക്ക് അമ്പലങ്ങളിൽ കയറിയിറങ്ങി ഇസ്ലാമിക സന്ദേശം പ്രസംഗിക്കുന്ന യുവ പ്രാസംഗികനു പോലും സൗദിയുടെ തലസ്ഥാനത്ത് പ്രസംഗിക്കാതെ തിരിച്ചു പോകേണ്ടി വന്നു. സലഫി ഗ്രൂപ്പുകൾ  പരസ്പരം കൊമ്പ് കോർക്കുന്നതിനിടയിൽ ചിതൽ പറ്റുന്ന പോലെ  സൗദിയോടു മെല്ലെ അടുക്കുകയാണ് കാന്തപുരം എന്ന് ആർക്കാണറിയാത്തത്!!  നനഞ്ഞിടം കുഴിക്കാനും, ഉറവയുള്ളിടത്തു ഊറ്റാനും കാന്തപുരത്തെ ആരും പഠിപ്പിക്കേണ്ടല്ലോ.അതിനു വേണ്ടി അദ്ദേഹം ഒരു ഫെയ്സ്ബൂക് പേജ് വരെ തുടങ്ങി.

വിദ്യഭ്യാസത്തോട് പുറം തിരിഞ്ഞു നിന്ന സമുദായത്തെ കൈപിടിച്ച് മുന്നോട്ടു നയിച്ചവർ എന്ന് അഹങ്കരിച്ചിട്ടെന്തു കാര്യം  ഫെയ്സ്ബൂക്ക് ഇടങ്ങളിൽ ഇടപെടേണ്ടത്‌ എങ്ങനെയെന്നു  പോലും നവോത്ഥാന മുല്ലമാർ പഠിക്കാതെ പോയി. ആ ശൂന്യതയാണ് ഇന്ന് പലരും മുതലെടുക്കുന്നതും.
കഫാലത്ത് മാറിയ ജിന്നുകളും, ശൈത്വാൻമാരും ഇൻസുകളോടൊപ്പം ചേർന്നതോടെ  നവോത്ഥാനത്തിന്റെ പതനം  പൂർണ്ണവുമായി !! തൊണ്ണൂറു കൊല്ലം മുന്നോട്ടോടിയ നവോത്ഥാന വണ്ടി കഴിഞ്ഞ പത്തു കൊല്ലം അതിലിരട്ടി ദൂരത്തെക്കാണ് പിന്നോട്ടോടിയത് എന്നും ആർക്കാണറിയാത്തതു! വിടെയാണ്‌ കാന്തപുരത്തെ കുറിച്ചും അദ്ദേഹം പൊതു സമൂഹത്തിലുണ്ടാക്കുന്ന അലയൊലികളെ കുറിച്ചും ചർച്ച  ചെയ്യപ്പെടേണ്ടതും.


മാറുന്ന കാലത്തിനനുസരിച്ച് ഓടാനറിയുന്ന കേരളത്തിലെ ഏകമതപുരോഹിതനാണ് കാന്തപുരം ഉസ്താദ്. അദ്ദേഹത്തെ ആരും നീന്താൻ പഠിപ്പിക്കേണ്ട. രണ്ടു  കേരളയാത്രകൾ,ഒരു കർണ്ണാടക യാത്ര, അതിനൊക്കെ പുറമേ  എണ്ണിയാൽ തീരാത്തത്ര ലോകയാത്രകളും. 

ഇത്തരം ഒരു ലോകയാത്രക്കിടെയാണ് മുമ്പ് ശൈഖുന ബഹറിനിലെത്തിയത്.  സ്ത്രീ പള്ളിപ്രവേശനത്തെ എതിർത്തു സംസാരിച്ചിരുന്ന അദ്ദേഹം  അവിടെ ഖുതുബ പറഞ്ഞതാവട്ടെ സ്ത്രീകളടക്കം പങ്കെടുത്ത ഒരു പള്ളിയിലും. സംഗതി വിവാദമായെങ്കിലും  എത്ര സുന്ദരമായാണ് അദ്ദേഹം ആ വിവാദത്തിൽ നിന്നും തടിയൂരിയത്. ഒറ്റക്കാലിലായാലും , ഇരുകാലിലായാലും നില്ക്കാൻ പഠിച്ച മതനേതാക്കളിൽ കാന്തപുരത്തിന് തന്നെയാണ് ഫുൾമാർക്ക്. സൗദിയായാലും, മോദിയായാലും പഴയത് പോലെ ബലം പിടിച്ചു നിന്നാൽ കാര്യമില്ലല്ലോ ..ല്ലേ 


മുടിക്കച്ചവടവും, മുടിവെള്ളക്കച്ചവടവും നടത്തിയതോടെയാണ് ഉസ്താദിനു ഇത്  കൂടുതൽ ബോധ്യമായത്. അത്തരം ഉടായിപ്പുകൾ നേരിട്ട് ഇറക്കുമതി ചെയ്യാൻ യു എ ഇ  യേക്കാൾ നല്ലത് പ്രവാചകന്റെ നാടുമായി നല്ല ബന്ധമുണ്ടാക്കലാണ് എന്നും  കാന്തപുരത്തിനറിയാം . കഅബ കഴുകിയ ചടങ്ങിൽ പങ്കെടുത്തു തിരിച്ചു പോകുമ്പോൾ ഉസ്താദ് ആ കഴുകിയ വെള്ളവും കുപ്പിയിലാക്കിയോ എന്നൊക്കെ ശങ്കിക്കുന്നവരോട് നല്ല നമസ്കാരം. 

പല കമ്പനികളും കൂടുതൽ ലാഭകരമായ രാജ്യങ്ങളിൽ  നിന്നും തങ്ങളുടെ ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യാൻ ശ്രമിക്കാറുണ്ട്, ഇതൊക്കെ കച്ചവടതന്ത്രങ്ങളിൽ പെട്ട കാര്യവുമാണ്.  ശത്രുവിനെ പോലും മിത്രമായി കണ്ടതാണ് കാന്തപുരം ചെയ്ത തെറ്റെങ്കിൽ ശത്രു രാജ്യങ്ങൾ  പോലും ചൈനയുമായും, അമേരിക്കയുമായും വ്യാപാര കരാർ  ഒപ്പിടുന്നതും തെറ്റല്ലേ! എന്റെ ഒരു സംശയം ഇവിടെ കുറിച്ചു എന്ന് മാത്രമേയുള്ളൂ..  

 കാന്തപുരത്തെ കുറിച്ച് അന്ന് പറഞ്ഞത്..
നിത്യ ശത്രുത എന്തായാലും നന്നല്ല, കാന്തപുരം ഇക്കാര്യത്തിൽ വല്ലാത്ത ഒരു മാതൃക തന്നെയാണ്. സ്വന്തം മർക്കസിലേക്ക് രാജഗോപാലിനെ കൈപിടിച്ച് ആനയിച്ചപ്പോൾ നമ്മൾ കണ്ടതാണ് അദ്ദേഹത്തിന്റെ ശുഷ്കാന്തി. ബാബറി  പള്ളിയെക്കാൾ തങ്ങൾക്കു പ്രധാനം പാലപ്പറ്റ പള്ളിയാണ് എന്ന് പറഞ്ഞപ്പോൾ നമ്മൾ കേട്ടതാണ് അദ്ദേഹത്തിന്റെ കർമ്മബോധം.   അതിപ്പോൾ മോഡിയെ പുകഴ്ത്തുന്നതിലും , ഗുജറാത്തിനെ വാഴ്ത്തുന്നതിലും എത്തിയപ്പോഴേക്കു അസൂയാലുക്കൾ അസഹ്യത വെളിവാക്കാൻ തുടങ്ങി. മോഡിയെ വാഴ്ത്തി പത്മശ്രീ നേടാൻ കാന്തപുരം എന്താ പ്രാഞ്ചിയേട്ടനോ .. ഒന്ന് പോ മക്കളെ... (മുന്നീന്ന്)


രണ്ടു വർഷം മുമ്പാണ് ഉത്തരേന്ത്യയിൽ ചേർന്ന സുന്നി സമ്മേളനത്തിൽ പങ്കെടുത്തു കൊണ്ട് കാന്തപുരം ഉസ്താദ് പറഞ്ഞതായി മാതൃഭൂമി പത്രം വെണ്ടക്കാ നിരത്തിയത്, സലഫികളും, വഹാബികളുമാണ് ആഗോള തലത്തിൽ ഭീകരവാദം വളർത്തുന്നത് എന്ന്.. 2013 ഏപ്രിലിൽ   അതെ വഹാബി നാട്ടിൽ വന്നു മക്കാ ഗവർണറെ കണ്ടപ്പോഴും , വിശുദ്ധ ഹറം മേധാവി ഷെയ്ഖ്‌ സുദൈസിനെ കണ്ടപ്പോഴുമൊക്കെ പലർക്കും കാന്തപുരത്തെ കുറിച്ച് സംശയമായിരുന്നു. അടുത്ത കആബാ കഴുകൽ ചടങ്ങിനു പങ്കെടുക്കാൻ വേണ്ടിയാണ്  കാന്തപുരം സൗദിയിൽ  വന്നതു എന്നും, കേരളത്തിൽ മുട്ടിപ്പടിയിൽ നടക്കുന്ന രണ്ടാമത്തെ ലോകമഹാ സ്വലാതിന്റെ പ്രചാരണത്തിനാണ്  എന്നും  വരെ അന്ന് ഫെയ്സ് ബുക്ക് വഴി ലുങ്കി ന്യൂസ് ഓടി കൊണ്ടിരുന്നു.


ചർമ്മം കണ്ടാൽ പ്രായം തോന്നുകയില്ല എന്നതൊരു പരസ്യ വാചകമാണ്. അത് കാന്തപുരത്തിന്റെ ചർമ്മ സൌഭാഗ്യത്തെ കുറിച്ചാണ് എന്ന് വിമർശിക്കുന്നവരുണ്ട്. ഉസ്താദിന് യു എ ഇ യിൽ നിന്നും  ഒരു മുടിയും, ചട്ടിയും കിട്ടിയതാണ് ഇവരുടെ കണ്ണുകടിക്കുള്ള പ്രധാന കാരണം. കാന്തപുരം സൗദിയിലേക്ക്  ഒന്ന് കണ്ണ് വെച്ചപ്പോഴേക്കാവട്ടെ  ചിലർക്കുള്ള ഭയം ഇനി എല്ലാ ആസാറുകളും കരിപ്പൂര് വഴി കാരന്തൂരിലേക്ക്  ഇറങ്ങുമോ എന്നതാണ്.  

കാന്തപുരത്തെ കുറിച്ച് കേട്ട ലുങ്കി ന്യൂസുകളൊക്കെ യാഥാർത്യമായതോടെ വിമർശകർ അങ്കലാപ്പിലാണ്!! കാന്തപുരത്തെ കുറിച്ച് ഹദീസ് വരെ ഉണ്ടെന്നു ഒരു സഖാഫി പ്രസംഗിക്കുന്ന വീഡിയോയും കണ്ടതോടെ സലിം കുമാർ പറഞ്ഞതാണ്‌ ഇപ്പോൾ ഓര്മ്മ വരുന്നത്..  'ഇനി ബിരിയാണി എങ്ങാനും കൊടുക്കുന്നുണ്ടെങ്കിലോ'  പരപ്പനാടൻ മുറ :


യൂസുഫലിയെ പോലെ എന്നെയും ആക്കണേ എന്ന് കാന്തപുരം പ്രാർത്ഥിക്കാറുണ്ടോ എന്നെനിക്കറിയില്ല .. പക്ഷെ യൂസുഫലിയെ പോലെ പരിശുദ്ധ കആബാലയം കഴുകാൻ പങ്കെടുത്ത സ്ഥിതിക്ക് ഇനി പത്മശ്രീ കിട്ടില്ലെന്നാരു കണ്ടു...പ്ലിം 
15 അഭിപ്രായങ്ങൾ:

 1. പരിശുദ്ധ കആബാലയം കഴുകാൻ പങ്കെടുത്ത സ്ഥിതിക്ക് ഇനി പത്മശ്രീ കിട്ടില്ലെന്നാരു കണ്ടു

  മറുപടിഇല്ലാതാക്കൂ
 2. പ്രവാസലോകം2014, നവംബർ 15 11:47 AM

  മുജാഹിദുകൾ കാന്തഭക്തരെ കൂട്ടി പാഞ്ഞു വരും..ഓടിക്കോ.

  മറുപടിഇല്ലാതാക്കൂ
 3. പശുവിനെ കെട്ടിയ കയറും, തെങ്ങും, തേങ്ങയും , തെങ്ങാക്കൊലയും ഒക്കെ കേട്ടു കേട്ട് മടുത്തു എന്നല്ലാതെ പശുവിനെ കുറിച്ച് ഒന്നും മനസ്സിലായില്ല എന്ന അവസ്ഥയിലാണ് പലരും.---------പതിരില്ലാത്ത നിരീക്ഷണം ,,

  മറുപടിഇല്ലാതാക്കൂ
 4. മാറുന്ന കാലത്തിനനുസരിച്ച് ഓടാനറിയുന്ന കേരളത്തിലെ ഏകമതപുരോഹിതനാണ് കാന്തപുരം ഉസ്താദ്.>>>>>>> വാര്‍ത്തകള്‍ വായിക്കുമ്പോള്‍ എനിക്കും ഇങ്ങനെ തോന്നിയിട്ടുണ്ട്.

  മറുപടിഇല്ലാതാക്കൂ
 5. അജ്ഞാതന്‍2014, നവംബർ 15 4:33 PM

  അഫ്സലുൽ ഉലമ കഴിഞാൽ നേരെ ഗൾഫിലേക്ക് പ്രബോധകരായി കേറി പോരാറുണ്ട് പലരും. ഇവരാകട്ടെ ഗൾഫിലെത്തിയതോടെ ആദ്യമായി കാണുന്നത് വിശാലമായി പരന്നു കിടക്കുന്ന മരുഭൂമിയും.. ഇജ്തിഹാദിന്റെ വാതിൽ മരുഭൂമി പോലെ വിശാലമാണ് എന്ന് അതോടെ അവർക്കു ബോധ്യമാകുന്നു. ചിലരുടെ ഗവേഷണം പിന്നെ പശുവിനെ വിട്ടു തെങ്ങിനെയും, കയറിനെയും, തേങ്ങയെയും വർണ്ണിച്ചത് പോലെ ആ മരുഭൂമിയെ കുറിച്ചായി. മരുഭൂമിയെ കുറിച്ചുള്ള കിട്ടിയ ഹദീസ് വെച്ച് മുടിനാരിഴ കീറി ഗവേഷണം പിന്നീട് പൊടി പൊടിച്ചു, ഫെയ്സ് ബുക്ക് കൂടി വന്നതോടെ പ്രബോധനവും, പോസ്റ്റർ ഒട്ടിക്കലും ഒക്കെ ഫെയ്സ്ബൂക്കിലായി. , നെറ്റ് ലോഗിൻ ചെയ്യുമ്പോഴേക്കു 'യാ ഇബാദള്ളാ' എന്ന ഹദീസ് അല്ലെങ്കിൽ ജിന്ന്, ശൈത്വാൻ !! കഴിഞ്ഞ അഞ്ചെട്ടു വർഷമായി ഒരു നവോത്ഥാന പ്രസ്ഥാനത്തിന്റെ സ്റ്റേജിൽ , പേജിൽ , സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ ഒക്കെ മറ്റൊന്നും ഇടം പിടിക്കാത്ത വിധം ജിന്ന് കൂട് കെട്ടി കിടന്നു.. പശുവിനെ കെട്ടിയ കയറും, തെങ്ങും, തേങ്ങയും , തെങ്ങാക്കൊലയും ഒക്കെ കേട്ടു കേട്ട് മടുത്തു എന്നല്ലാതെ പശുവിനെ കുറിച്ച് ഒന്നും മനസ്സിലായില്ല എന്ന അവസ്ഥയിലാണ് പലരും

  മറുപടിഇല്ലാതാക്കൂ
 6. അജ്ഞാതന്‍2014, നവംബർ 15 4:35 PM

  "റബര്‍-പന്തിനെ-അടിച്ചു-താഴ്ത്താന്‍-ശ്രമിക്കരുത്",--------------------ദശകങ്ങള്‍ക്-----മുമ്പ്---മലപ്പുറം-കൊട്ടപ്പുറത്ത്-നിന്ന്--വഹാബികള്‍--അടിച്ച്ചമര്‍ത്തല്‍--തുടങ്ങിയ--AP-എന്ന-മുസ്ലിയാരുട്ടി----ഇന്നെവിടെയെത്തി-എന്ന്----ചിന്തിക്കുക...--നിങ്ങളുടെ-എതിര്പാണ-ഞങ്ങളുടെ--വളര്‍ച്ചയുടെ-രഹസ്യം.....افلا تتفكرون

  മറുപടിഇല്ലാതാക്കൂ
 7. അജ്ഞാതന്‍2014, നവംബർ 15 6:45 PM

  തൊണ്ണൂറു കൊല്ലം മുന്നോട്ടോടിയ നവോത്ഥാന വണ്ടി കഴിഞ്ഞ പത്തു കൊല്ലം അതിലിരട്ടി ദൂരത്തെക്കാണ് പിന്നോട്ടോടിയത്

  മറുപടിഇല്ലാതാക്കൂ
 8. കാലം മാറിവരും .....ചരിത്രം അതല്ലേ ?എല്ലാ പൗരോഹിത്യ ങ്ങളും ചരിത്രത്തോടൊപ്പം ഒലിച്ചു പോകും !

  മറുപടിഇല്ലാതാക്കൂ
 9. ഏതോ ജിന്ന്ബാധയാല്‍ നവോത്ഥാനവണ്ടി വഴിയില്‍ കേടായി കിടന്നതോടെ പല കാളവണ്ടികളും അതിനെ മറികടന്ന് മുന്നോട്ടുപോകുന്നുണ്ട്. നവോത്ഥാനവണ്ടി നേരെയാക്കേണ്ടത് അടിയന്തിരാവശ്യമായിരിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 10. പ്രതികരിക്കാൻ താൽപ്പര്യമില്ലാത്ത വിഷയമാണ് ... പ്രത്യേകിച്ച് പൌരോഹിത്യ ബിസിനസിനെ കുറിച്ച് ..

  മറുപടിഇല്ലാതാക്കൂ
 11. എനിക്ക് തീരെ അറിവില്ലാത്ത വിഷയങ്ങളും വാർത്തകളുമാണ്‌.....

  മറുപടിഇല്ലാതാക്കൂ
 12. !കൊള്ളാം.നന്നായിട്ടുണ്ട്‌.

  വേഗം
  അടുത്ത
  പോസ്റ്റ്‌ !!!!!! !

  മറുപടിഇല്ലാതാക്കൂ
 13. കാന്തപുരത്തെ വിമർശിക്കുമ്പോഴും കുറ്റം ചാർത്തുമ്പോഴും ചില സത്യങ്ങൾ വരികൾക്കിടയിലൂടെ പുറത്ത് ചാടുന്നു.

  മറുപടിഇല്ലാതാക്കൂ

വായനക്കാര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ കമന്റ് കോളത്തില്‍ രേഖപ്പെടുത്താം Sign in ചെയ്യാന്‍ കഴിയാത്തവര്‍ Name/URL ഓപ്ഷന്‍ വഴി പേരും സ്ഥലവും നല്‍കി അഭിപ്രായം രേഖപ്പെടുത്തുക.