മുന്‍ തലമുറ ഹരം കൊള്ളാന്‍ വേണ്ടി പല നോവലുകളും വായിച്ചിട്ടുണ്ട്. മനോരമയും, മംഗളവും അന്ന് ആ വഴിക്ക് നമ്മെ തെളിച്ചു, അവര്‍ എന്ത് ഉദ്ദേശിച്ചോ അതവര്‍ നേടി. കേരളീയ മനസ്സാക്ഷിയുടെ വാരാന്ത്യ വിരുന്നുകാരായി. അവര്‍ വിളമ്പി തന്ന നോവലുകളില്‍ ആ തലമുറ ആവേശം കൊണ്ടു.. വായിച്ചവര്‍ വായിക്കത്തവര്‍ക്ക് കൈമാറി കൈമാറി മാത്യു മറ്റവും ,
ഏറ്റുമാനൂര്‍ ശിവകുമാറും,കമല ഗോവിന്ടുമൊക്കെ ജനഹൃദയങ്ങളില്‍ ഇടം നേടി .പമ്മനും ദാസ്യ മരൈനിയുമൊക്കെ ഈ മലയാളക്കരയില്‍ വായനചരക്കായി. പക്ഷെ ഇതൊക്കെ വായിചെന്നു കരുതി ആരും വൃത്തി കെട്ട പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് ആരും പറയില്ല..
പിന്നീട് ഗോസിപ്പുകളില്‍ മാത്രം കണ്ണ് വെച്ചിറങ്ങിയ കുറെ മസാല മാസികകളും
പീടികകളില്‍ ഇടം പിടിച്ചു .. പുറം ചട്ടകള്‍ ഇല്ലയിരുന്നെകില്‍ ആ മാസികകള്‍ ആരും വാങ്ങുക പോലുമില്ലായിരുന്നു, സ്കൂള്‍ കോളേജ് കംപസുകളാണ് ഇവയെ രണ്ടു കയ്യും നീട്ടി സ്വീകരിച്ചത്. ഒന്നോ രണ്ടോ അപസര്പക കഥകളിലും കുറച്ചു ചിത്രങ്ങളിലും ഒതുങ്ങിയാണ് ആദ്യമൊക്കെ ഈ മാസികകള്‍ പുറത്തിറങ്ങിയത്, പിന്നെ പിന്നെ അത് അതിരും കടന്നു പൂര്‍ണകായ അശ്ലീല ചിത്രങ്ങളോടെ പുറത്തു വരാന്‍ തുടങ്ങി, പരസ്യമായി ഒന്നും പ്രത്യക്ഷപ്പെട്ടില്ലെങ്കിലും യുവാക്കള്‍ക്ക് അതൊക്കെ ലഭ്യമാക്കാന്‍ അന്നും നമ്മുടെ ഗ്രാമങ്ങളില്‍ പോലും സംവിധാനങ്ങള്‍ ഉണ്ടായിരുന്നു. നമ്മുടെ മുഖ്യ ധാരാ മാധ്യമങ്ങള്‍ക്ക് ഇത്തരം പ്രസിദ്ധീകരണങ്ങളും ഉണ്ടായിരുന്നു. എങ്കിലും തങ്ങളുടെ ദിനപത്രങ്ങളെ ഒരു സാംസ്‌കാരിക വിഭവമാക്കി തന്നെ അവര്‍ ദിനംപ്രതി നമുക്ക് മുന്നില്‍ എത്തിച്ചു കൊണ്ടേയിരുന്നു. അശ്ലീല പ്രസിദ്ധീകരണവും സാംസ്‌കാരിക പ്രസിദ്ധീകരണവും ഒരേ അച്ചില്‍ തന്നെ രണ്ടു പാത്രങ്ങളില്‍ വിളമ്പിയിരുന്ന പഴയ കാലം മാറി. രണ്ടും കൂടി ഒറ്റ പാത്രത്തില്‍ മലയാളിക്ക് വെച്ച് നീട്ടാനാണ് പത്രങ്ങള്‍ തമ്മില്‍ കിടമത്സരം.
ഇന്റെര്‍നെറ്റിന്റെ ലോകത്താണ് നമ്മള്‍. സെര്‍ച്ച് എന്‍ജിനുകളില്‍ ഒന്ന് ക്ലിക്ക് ചെയ്‌താല്‍ മാത്രം mathi എന്തും കാണാന്‍ കഴിയുന്നു.. വാണിഭങ്ങള്‍ വേണമെങ്കില്‍ അപ്പടി, പീഡനങ്ങള്‍ വേണമെങ്കില്‍ ഇപ്പടി. ആണ്‍ പെണ്‍ അങ്ങിനെ എന്തും ഏതും കിട്ടുമെന്നാകുമ്പോള്‍ പുതിയ തലമുറ എപ്പോഴും പുതിയതിന്റെ പിന്നാലെയയിരിക്കും. അവര്‍ക്ക് മുന്നിലേക്കാണ് പീഡനതിന്റെ പുതിയ മുറകള്‍ മാധ്യമങ്ങളില്‍ ഇടം പിടിക്കുന്നത്, എന്തിനെയും അനുകരിക്കാനുള്ള ജ്വരം ബാധിച്ച ഇന്നത്തെ തലമുറയില്‍ നിന്നും പെണ്‍ കുട്ടികളെ രക്ഷപ്പെടുത്താന്‍ മാധ്യമങ്ങള്‍ക്ക് എന്തെങ്കിലും മറുമരുന്നുണ്ടോ? ഇല്ലെന്നു മാത്രമല്ല ഓരോ പീഡനവും അവര്‍ക്ക് ആഘോഷ മാവുകയുമാണ് . ഓരോ ഇരകളും അവരുടെ സര്കുലെസന്‍ വര്‍ധിപ്പിക്കാനുള്ള മോഡല്‍കളാണ് . പീഡനങ്ങള്‍ വര്‍ധിപ്പിക്കാന്‍ പെടാ പാട് തന്നെ പെടുകയാണ് ഇന്ന് പത്ര മുതലാളിമാര്‍.
കോതമംഗലം, പറവൂര്‍, ഷാര്‍ജ, കോഴിക്കോട് , കവിയൂര്‍, കിളിരൂര്‍ അങ്ങിനെ പെണ്‍വാണിഭ വാര്‍ത്തകള്‍ മാത്രം പൊടിപ്പും തൊങ്ങലും വെച്ച് നിത്യവും രാവിലെ നമ്മുടെ മുന്നിലേക്ക് എത്തിക്കുന്ന പത്ര മാധ്യമങ്ങള്‍ക്ക് വില വര്ധിപ്പിക്കേണ്ടിയിരിക്കുന്നു. കാരണം ചെലവേരുകയല്ലേ. . കൂടുതല്‍ ആളുകള്‍ കയറിയിറങ്ങിയ വാണിഭങ്ങള്‍ മാത്രമല്ല, അച്ഛന്‍ മകളെ പീഡിപ്പിച്ചതും, എഴാം ക്ലസുകാരിയും, രണ്ടാം ക്ലസുകാരിയും ഒക്കെ പീഡിപ്പികപ്പെട്ടതും, അമ്മ മകളെ സെക്സ് രാകേടിന് കൈമാറിയതും, മകന്‍ അമ്മയെ പീഡിപ്പിച്ചതും ഒക്കെ നമുക്ക് ത്രസിപ്പിക്കുന്ന വാര്‍ത്തകളായി ദിനപത്രങ്ങള്‍ ദിനംപ്രതി വിളമ്പി തരികയാണല്ലോ...വാര്‍ത്തകളില്‍ എരിവും കുറച്ചു പുളിയും ചേര്‍ത്താല്‍ വായിക്കാന്‍ ആളെ കിട്ടുമെന്ന് പത്ര മുതലാളിമാര്‍ക്ക് ആരും പറഞ്ഞു കൊടുക്കേണ്ട കാര്യ മില്ല. ക്രൈം വാരികയെ പോലെഎന്ന് പറഞ്ഞാല്‍ നന്ദകുമാര്‍ കേസ് കൊടുക്കുമോ എന്ന് ഭയമുന്ടെങ്കിലും പറയാതിരിക്കാന്‍ വയ്യ,ഒരു മുസ്ലിം സംഘടന നേരിട്ട് നടത്തുന്ന ഒരു പത്രത്തില്‍ മാത്രം പത്തിലേറെ പെണ്‍വാണിഭ / പീഡന വാര്‍ത്തകള്‍ വായിക്കാന്‍ ഭാഗ്യമുണ്ടായി . നാളെയുടെ ഭാവി ശോഭനം തന്നെ. ഒരു പക്ഷെ കളര്‍ ചിത്ര സഹിതം നാളെ ഏതെങ്കിലും പെണ്‍ വാണിഭ വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടാല്‍ അദ്ഭുതപ്പെടാനില്ല. നേര് നേരത്തെ അറിയിക്കണ്ടേ? , വാര്‍ത്താ മാധ്യമങ്ങളില്‍ ഒരു വഴിതിരിവാകണ്ടേ? നമ്മുടെ നാടും പുരോഗമിക്കുന്നുണ്ട് , അതല്ലെങ്കില്‍ ഇപ്പം എല്ലാറ്ക്കും ബിബരം ബെച്ചു കോയാ..(ഇതൊരു പരസ്യ വാചകമായതിനാല്‍ ആരും തെറ്റിദ്ധരിക്കരുതെന്ന് അപേക്ഷയുണ്ട്)
സര്‍കാരിനെ അട്ടിമറിക്കാനും പ്രതിപക്ഷത്തെ ബ്ലാക്മെയില്‍ ചെയ്യാനുമൊക്കെ പെണ്‍ വാണിഭങ്ങള്‍ ആയുധമായിട്ടുണ്ട്/ വ്യക്തി ഹത്യ ലക്ഷ്യമാക്കിയുള്ള അത്തരം വാര്‍ത്തകളില്‍ നിറം പിടിപ്പിച്ചാണ് കേരളത്തിലെ പത്ര ദ്രിശ്യ മാധ്യമങ്ങള്‍ ഈ പുതിയ പ്രവണതയിലേക്ക് കളം മാറ്റി ചവിട്ടിയത്. യുവ തലമുറയ്ക്ക് ഹരം പകരുന്ന വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമങ്ങളില്‍ തന്നെ ഉത്തേജന ലേപനങ്ങളുടെയും കാപ്സുലുകളുടെയും മോഹിപ്പിക്കുന്ന പരസ്യങ്ങളും പ്രത്യക്ഷപ്പെടുന്നു. കാര്യങ്ങള്‍ ഏറെ കുറെ എളുപ്പമായിരിക്കുന്നു. പരസ്യപ്പണം വാരാനും . പത്രത്തിന്റെ സര്കുലെശന്‍ കൂട്ടാനും ഒരേ സമയം സാധിക്കുന്ന ഈ ചെപ്പടി വിദ്യ ആരാണാവോ പത്ര മുതലാളിമാര്‍ക്ക് പറഞ്ഞു കൊടുത്തത്.
വാര്‍ത്തകള്‍ പടച്ചുണ്ടാക്കാനും, അവ സത്യമാണെന്ന് സ്ഥാപിക്കാനും, ഉള്ള ശ്രമങ്ങളാണ് ഏറെയും. ഒരു ദിവസത്തെ രണ്ടു വരി വാര്‍ത്തയില്‍ ഒതുങ്ങേണ്ട വാര്‍ത്തകള്‍ പോലും ആഴ്ചകളോളം വീണ്ടും വീണ്ടും കോട്ടിയും, മാട്ടിയും നമ്മെ കൊണ്ട് വായിപ്പിക്കുക.. ശരിക്കും പറഞ്ഞാല്‍ ചര്ഭിച്ചത് തന്നെ വീണ്ടും വാരിതരുന്ന പണിയാണ് മിക്ക മലയാള മാധ്യമങ്ങള്‍ക്കും.
ഉദ്ദേശിച്ച കാര്യം സാദിചില്ലെങ്കില്‍കൊല്ലംപതിനഞ്ചു കഴിഞ്ഞിട്ടും കാര്യമില്ല. ഐസ്ക്രീം
ഇപ്പോഴും പുളിക്കാതത്തിന്റെ കാരണവും അത് തന്നെ.
സാമൂഹ്യ ജീര്‍ണതകളെ തുടച്ചു നീക്കാന്‍ പടവാളെന്തിയ മഹാരഥന്മാരുടെ വിയര്‍പ്പു പുരണ്ട പല പത്രങ്ങളിലും ഇന്ന് സാമൂഹ്യ ജീര്‍ണതകളുടെ കറുത്ത മഷിയാണ് പുരണ്ടു കൊണ്ടിരിക്കുന്നത്. തൂലിക പടവളക്കിയവരുടെ ഒരു നിഴല്‍ പോലും ഇന്നെവിടെയുമില്ല. എന്തും എഴുതാന്‍ ഇന്ന് സ്വാതന്ദ്ര്യം നഷ്ടപ്പെട്ടവരാണ് പത്ര രിപോര്ടര്മാര്‍. പത്ര മുതലാളിയുടെ താല്പര്യങ്ങള്‍ക്ക് വേണ്ടി എഴുതിപ്പിടിപ്പിക്കുകമാത്രമല്ല,എഴുതി പീഡിപ്പിക്കുക കൂടിയാണ്. നമ്മുടെ സാമൂഹ്യ നവോത്ധാനങ്ങളുടെ മുമ്പേ നടന്ന പാരമ്പര്യം അവകാശപ്പെടുന്ന പത്രങ്ങള്‍ പോലും അഴുക്കു വെള്ളത്തിലെ ചണ്ടികളെ പോലെ ഒഴുകുകയാണ്. മലയാളിയുടെ പ്രഭാതങ്ങളെ സദ് വാര്‍ത്തകള്‍ മാത്രം നല്‍കി സന്തോഷിപ്പിക്കാന്‍ മാധ്യമങ്ങള്‍ മാത്രം വിചാരിച്ചിട്ട് കാര്യമില്ല, പക്ഷെ ഒരൊറ്റ ദിവസത്തെ പത്രത്തില്‍ മാത്രം പത്തിലേറെ പീഡന വാര്‍ത്തകള്‍ വരുന്നത് ഒരു തരം ഞരമ്പ് രോഗമാണ്.. മാധ്യമങ്ങളിലെ പെന്നെഴുത്കാര്‍ക്കെങ്കിലും ഈ ബോധോദയം ഉണ്ടായെങ്കില്‍.....
കൊലപാതകങ്ങള്‍ .വാണിഭങ്ങള്‍ അതങ്ങിനെ നടന്നു കൊണ്ടേയിരിക്കണം.. അപ്പോഴേ പത്രങ്ങള്‍ക്കു നില നില്‍പ്പുള്ളൂ..
ഗീതയും, ഖുറാനും ബൈബിളും ഒക്കെ എഴുതി വെച്ചാല്‍ ആര് വായിക്കാനാ.. കുറെ തത്വ സംഹിതകള്‍ ആരെ പ്രീതിപ്പെടുത്താന... പീഡനങ്ങള്‍ പെരുകട്ടെ..അതിനു ഹരം പിടിപ്പിക്കനാകണം വാര്‍ത്തകള്‍. ജേണലിസം എന്നത് ജീര്‍ണലിസത്തിനു വഴി മാറി കൊടുത്തിരിക്കുന്നു. നിഴലിനോടൊപ്പം ഓടുകയും വേട്ടപ്പട്ടികളെ പോലെ വേട്ടയാടുകയും ചെയ്യുന്ന
പ്രവണതയണിന്നു മാധ്യമ ലോകത്ത്..
പിഞ്ചു ബാലികയെ പന്ത്രണ്ടുകാരന്‍ പീഡിപ്പിച്ചു കൊന്നു മരത്തിന്റെ പൊത്തില്‍
ജഡം ഒളിപ്പിച്ചു വെച്ച വാര്‍ത്ത ഒരു കാര്യം നമ്മെ ഉണര്‍ത്തുന്നു, പീഡിപ്പിക്കാന്‍ പ്രായം ഒരു തടസ്സമെയല്ലെന്നു. പറവൂരിലും, കൊതമാങ്ങലതും നടന്ന പീഡനങ്ങള്‍ മറ്റൊരു കാര്യം കൂടി തെളിയിക്കുന്നു, കാമ വികാരം പൂര്‍ത്തീകരിക്കാനുള്ള വെറും ഒരു ഉപകരണം മാത്രമാണ് സ്ത്രീയെന്നും, അവള്‍ മകളായാലും, അമ്മയായാലും, സഹോദരിയായാലും വേണ്ടില്ല , വികാരത്തിന് കണ്ണും മൂക്കും ഒന്നുമില്ലല്ലോ. ഇത്തരം ധീര കൃത്യങ്ങള്‍ വള്ളി പുള്ളി വിടാതെയും, നൂറു ശതമാനം ടാക്സും കൂട്ടി നമുക്ക് എത്തിച്ചു തരുന്ന പത്രങ്ങള്‍ക്കു വില വര്ധിപ്പിചാലെ നിര്‍മാതാവിനും സംവിധായകനും എന്നാ പോലെ തിരക്കഥ യെഴുതിയവര്‍ക്കും കൂടി പ്രയോജനമുണ്ടാവുകയുള്ളൂ.
ബാല്യത്തിലെ വിവാഹിതരായ , അമ്മമാരായ, മലപ്പുറത്തെ പെണ്‍ കുട്ടികളുടെ കണക്കെടുക്കും മുമ്പ് വിവാഹിതരവാതെ തന്നെ പീടനങ്ങള്‍ക്ക് ഇരയായ പിഞ്ചു പെണ്‍കുട്ടികളുടെ ഒരു കണക്കു, അവര്‍ പ്രസവിച്ചു വിട്ടു പോയ അനാഥ ബാല്യങ്ങളുടെ ഒരു കണക്കു, അതെടുക്കാന്‍ ഇവിടെ ഒരു പെണ്‍ റിപോര്ടരും ഇല്ലാതെ പോയല്ലോ ...
കാലിക പ്രസക്തം...പക്ഷെ തലക്കെട്ട് പോരാ...
മറുപടിഇല്ലാതാക്കൂപറഞ്ഞു തുടങ്ങിയത് മലയാളിയുടെ വായനാ ശീലങ്ങലെക്കുരിച്ചാണ്. അല്ലെങ്കില്‍ ആ വായനാ ശീലങ്ങള്‍ക്കു മേല്‍ കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ ഇട്ടു കൊടുത്ത എല്ലിന്‍ കശങ്ങളെ പറ്റിയും പിന്നീട് സംസ്കാരത്തെ എങ്ങനെ കുപ്പതോട്ടില്ലെക്ക് എറിഞ്ഞു എന്നതിനെ പറ്റിയും! പക്ഷെ പീടനത്തെ പട്ടി പറഞ്ഞു തുടങ്ങിയപ്പോള്‍ ലേഖകകാന് പിടി വിട്ടു പോയല്ലോ! ഒരു ലേഖനത്തിന്റെ സ്വഭാവം ഇനിയും വരേണ്ടി ഇരിക്കുന്നു.. ആശംസകള്‍ . തലക്കെട്ടിനും ഉള്ളടക്കത്തിനും തമ്മില്‍ ഒരു ചേര്‍ച്ചക്കുറവ് പോലെ തോന്നി.
മറുപടിഇല്ലാതാക്കൂ