വന്നു കുടുങ്ങിയവര്‍

2011, ജൂലൈ 30

ബര്‍ലിന്‍ മതില്‍ ചാടിയാല്‍ ഇളനീര് കിട്ടുമോ?



കണ്ണൂര്, നമ്മുടെ പാര്‍ട്ടിയുടെ ഈറ്റില്ലവും, പോറ്റില്ലവും, വെട്ടില്ലവും,ഒക്കെയാണ്,  മിക്ക പാര്‍ടി നേതാക്കന്മാരുടെയും  ഇല്ലങ്ങളും ഇവിടെ തന്നെയാണ്, ഇതില്‍ ഞമ്മക്ക് എന്താ ഇത്ര ചൊടിഎന്നാവും , ഒന്നൂല്യ, നമ്മടെ അച്ചുമ്മാമന്‍ ചെയ്തത് തീരെ ശരിയായില്ല, കണ്ണൂരേക്ക്‌ പാര്‍ടി പരിപാടിക്ക് പോകുമ്പോള്‍ അച്ചുംമാമന്റെ മനസ്സില്‍ ആദ്യം ഓടിയെതെണ്ട ചില ഇല്ലങ്ങളുണ്ട്..അതില്‍ ഒന്നമാതെതാണ് പിണറായി ഇല്ലം.  പാര്‍ടി സെക്രെടരിയുടെ ഈ ഇല്ലത്തേക്ക് ഒന്ന് എത്തി നോക്കുക പോലും ചെയ്യാതെയാണ് അച്ചുമ്മാമന്‍ ബെര്‍ലിന്‍ മതില്‍ ചാടി ഇളനീര്‍ കുടിക്കാന്‍ പോയത്.

പിണറായി ഇല്ലത്ത്‌  നല്ല പാലക്കാടന്‍ മട്ട അരിയുടെ ചോറും, പാല്‍പായസവും ഒക്കെയുണ്ടായിട്ടു, അങ്ങ് കോടിയേരിയുടെ വീട്ടില്‍ ബിരിയാണിയും പലഹാരങ്ങളും ഒക്കെ കരുതി വെച്ചിട്ട്, ജയരാജന്‍ മാരൊക്കെ പൂമുഖ പ്പടിയില്‍ മുഷ്ടിയും ചുരുട്ടി കാത്തു നിന്നിട്ട്  , പാര്‍ടിയില്‍ നിന്നും പുറത്തു പോയ പഴയ പടക്കുതിരയുടെ വീട്ടില്‍ നിന്നും ഉണ്ടാല്‍ ആര്‍ക്കാണ് സഹിക്കുക, ഞാന്‍ ഇക്കാര്യത്തില്‍ എന്തായാലും പിണറായിയുടെ പക്ഷത്താണ്, ബെര്‍ലിന്റെ വീട്ടില്‍ പോകുന്നതിനെയും ഭക്ഷണം കഴിക്കുന്നതിനെയും പിണറായി എതിര്തിട്ടുണ്ടെങ്കില്‍ അതിനു പിന്നില്‍ ന്യായവുമുണ്ട്. വി എസിനെ പോലെ മുതിര്‍ന്ന ഒരു നേതാവിനെ ഇനിയും പാര്‍ടിക്ക് ആവശ്യമാണ്‌. അത്തരത്തിലുള്ള ഒരു സഖാവ് ഭക്ഷണ കാര്യത്തില്‍ നല്ല വണ്ണം ശ്രദ്ധിക്കേണ്ടതുണ്ട്, ഉമ്മന്‍ ചാണ്ടി കൊണ്ട് വരുന്നതെന്തും മുടക്കാനുള്ള ആരോഗ്യം എങ്കിലും അച്ചുമ്മാമനു ഉണ്ടാവണം, അ..നു..വ..ദി..ക്കി..ല്ലാ.. എന്നെങ്കിലും പറയനാവണം. സ്വന്തം മക്കളെയും അതെ പോലെ  കേരളത്തിലെ ജനങ്ങളെയും  സ്നേഹിച്ച സഖാവ്, പാര്‍ടി വിമതന്റെ വീട്ടില്‍ ഉച്ചയൂണ് ഉണ്ടാല്‍, പ്രത്യയ ശാസ്ത്രത്തിനു            എന്തെങ്കിലും അണുബാധയോ മറ്റോ വന്നാല്, ആര് സമാധാനം പറയും.

തലമുതിര്‍ന്നവരെ കൊണ്ട് എന്തുണ്ട് കാര്യം എന്ന് ചോദിക്കരുത്, കമ്മ്യുണിസ്റ്റ് പാര്‍ടിയില്‍ വിപ്ലവ ചിന്ത തലയ്ക്കു പിടിക്കുന്നത്‌, പ്രയമാവുംപോഴാണ്.. അതായത് മൂത്ത് നര വരുമ്പോഴു, എല്ലുകള്‍ ക്ഷയിക്കുംപോഴ്‌, ഓര്‍മ്മകള്‍ കുറയുമ്പോഴു  വിപ്ലവം മുളക്കുന്നു പാര്‍ടിയില്‍.. . എം യെന്‍ വിജയന്‍ മാഷ്‌, ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ ഇവരൊക്കെ ഇങ്ങനെ വയസ്സാന്‍ കാലത്ത് പ്രത്യയ ശാസ്ത്രം തലയ്ക്കു പിടിച്ചവരാണ്.. ഈ ഗതി സഖാവ് വി എസിന് ഉണ്ടാവരുതെന്നു പാര്‍ടി സെക്രെടരിക്ക് അതിയായ നിര്‍ബന്ധമുണ്ട്.  അത് കൊണ്ടാണ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ വി എസിനെ മത്സരിപ്പിക്കാതെ ആദ്യം മാറ്റി നിര്‍ത്തിയത്, വയസ്സ് 85 കഴിഞ്ഞു , കുഴമ്പും, ഉഴിച്ചിലും ഒക്കെ എര്പാടാക്കിയതാണ്, പക്ഷെ എന്ത് ചെയ്യാന്‍ എല്ലാവരും തെറ്റിദ്ധരിച്ചാല്‍ പിന്നെ എന്ത് ചെയ്യും,

പാര്‍ട്ടിയുടെ തല മുതിര്‍ന്ന കാരണവന്മാരുടെ കാര്യത്തില്‍ പ്രത്യേകിച്ച് സഖാവ് വി എസിന്റെ കാര്യത്തില്‍ പാര്‍ടി സെക്രെടരിയുടെ അതീവ ശ്രദ്ധ വേണ്ടേ .  പാര്‍ടി എപ്പോഴും അവരെ ശ്രദ്ധിച്ചു കൊണ്ടേയിരിക്കും, അവര്‍ എങ്ങോട്ട് പോകുന്നു, എന്തൊക്കെ കഴിക്കുന്നു, ഇതൊക്കെ കമ്യുണിസ്റ്റ് പാര്‍ടിയില്‍ പാര്‍ടി സെക്രെടരിയുടെ ചുമതലയാണ്, ലെനിനിസ്റ്റ്  ചട്ടങ്ങള്‍ പഠിക്കാത്തവര്‍ക്ക് ചിലപ്പോള്‍ ഇക്കാര്യത്തില്‍ ചില സംശയങ്ങള്‍ ഉണ്ടായേക്കാം. എത്ര നല്ല പാര്‍ടി, പ്രായമായവര്‍ക്ക് ഇത്ര  പരിഗണന നല്‍കുന്ന മറ്റേതു പാര്ടിയുണ്ട് ഭൂമി മലയാളത്തില്‍.

ഗൌരിയമ്മ, സോമാനാഥ്  ചാറ്റര്‍ജി തുടങ്ങിയ വൃദ്ധ കംമ്യുനിസ്ടുകളൊക്കെ ഒരു നേരത്തേക്ക് ചോറ്റും പൊതിയുണ്ടാക്കി കാത്തിരിക്കുക,   ആരെങ്കിലും വന്നാലോ...   വരാതിരിക്കില്ല..
        
 



3 അഭിപ്രായങ്ങൾ:

  1. മനുഷ്യര്‍ക്കിടയിലുള്ള ഹൃദയബന്ധങ്ങളെ നിഷേധിക്കുന്ന ഏതൊന്നിനെയും സാമൂഹ്യദ്രോഹമായി മാത്രമേ കാണാനൊക്കൂ. യഥാര്‍ത്ഥത്തില്‍ ഇവിടെ വിലക്കേണ്ടത് ഈ തിട്ടൂരം പുറപ്പെടുവിച്ച നാവിനെയാണ്. നമ്മുടെ സാംസ്കാരിക പരിസരത്തിനേല്‍ക്കുന്ന വലിയൊരു മുറിവാണിത്

    മറുപടിഇല്ലാതാക്കൂ
  2. "തലമുതിര്‍ന്നവരെ കൊണ്ട് എന്തുണ്ട് കാര്യം എന്ന് ചോദിക്കരുത്, കമ്മ്യുണിസ്റ്റ് പാര്‍ടിയില്‍ വിപ്ലവ ചിന്ത തലയ്ക്കു പിടിക്കുന്നത്‌, പ്രയമാവുംപോഴാണ്.." ഹഹഹഹ...

    മറുപടിഇല്ലാതാക്കൂ
  3. ആക്ഷേപഹാസ്യം കുറിക്ക് കൊള്ളുന്നുണ്ട്. എന്റെ അഭിപ്രായത്തില്‍ സഖാവ് വി എസ ബെര്‍ലിന്‍ കുഞ്ഞന്തന്‍ നായരുടെ വീട്ടില്‍ പോയെങ്കിലോ അവിടുന്നൊരു നേരം ഭക്ഷണം കഴിച്ചുവെന്നോ കരുതി കമ്മ്യൂണിസ്റ്റ്‌ മാനിഫെസ്റോ ഇടിഞ്ഞു വീഴാന്‍ ഒന്നും പോകുന്നില്ല! അടുക്കള കുശുംബിനെക്കാള്‍ തരാം താന് പോകുന്ന അഴുകിയ രാഷ്ട്രീയക്കളികള്‍!

    മറുപടിഇല്ലാതാക്കൂ

വായനക്കാര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ കമന്റ് കോളത്തില്‍ രേഖപ്പെടുത്താം Sign in ചെയ്യാന്‍ കഴിയാത്തവര്‍ Name/URL ഓപ്ഷന്‍ വഴി പേരും സ്ഥലവും നല്‍കി അഭിപ്രായം രേഖപ്പെടുത്തുക.