ഭാര്യവീട്ടിലേക് നാളെ നോമ്പ് തുറയാണ്..
കല്യാണം കഴിഞ്ഞ ശേഷമുള്ള ആദ്യത്തെ നോമ്പായതിനാല്‍ കൂടെ ഒരു പത്തു നൂറു പേരെയെങ്കിലും കൊണ്ട് ചെല്ലണമെന്നാണ് അമ്മോശന്‍കാക്കയുടെ ഓര്‍ഡര്‍ ,
കൂടെ ജോലി ചെയ്യുന്നവരെ മുഴുവനും വിളിച്ചിട്ടുണ്ട്,
കൂട്ട് കുടുംബക്കാര്‍ അത് വേറെയും,
ഏകദേശം പത്തു വണ്ടിക്കു പോകാനുള്ള ആളുകള്‍ റെഡിയാണ്,
വീട്ടില്‍ നിന്നും അഞ്ചു മണിക്ക് പുറപ്പെട്ടാലേ മഗ് രിബിനു മുമ്പ് കുറ്റിക്കാട്ടൂര്‍ എത്താന്‍ പറ്റൂ,
ബാപ്പയുടെ കല്‍പ്പന ആയിരുന്നു അത്, പാലിക്കാന്‍ പറ്റിയില്ല,
ഓഫീസില്‍ പണി കഴിഞ്ഞപ്പോഴേക്കും നാല് മണിയായിരുന്നു..
അടുത്ത സുഹൃത്തുക്കളായ മനോജിനും, സുരേഷിനും വീട്ടില്‍ പോയിട്ട് വേണം വരാന്‍,
ഏതായാലും എല്ലാവരും എത്തി കഴിഞ്ഞപ്പോഴേക്കും സമയം അഞ്ചരയായി..
ഒന്നും ചെയ്യാനില്ല, ഏറ്റു പോയതല്ലേ, അമ്മോശന്‍കാക്ക ചില്ലറക്കാരനല്ല,
നാട്ടിലെ പ്രധാനപ്പെട്ട ആള്കാരെയൊക്കെ വിളിച്ചു കൂട്ടിയിട്ടുണ്ട്,
ഇളയ മകളുടെ പുയ്യപ്ലയെ ഒന്ന് പരിചയപ്പെടുത്താന്‍..
പോകാതിരുന്നാല്‍ ചിലപ്പോള്‍ ബന്ധം തന്നെ....ആലോചിക്കുമ്പോള്‍ ചങ്ക് പൊട്ടുന്നുണ്ട്.. അഞ്ചെമുക്കാലിന് പുറപ്പെടാന്‍ കഴിഞ്ഞത് തന്നെ ഭാഗ്യം..
വണ്ടികള്‍ ഓരോന്നായി ഭാര്യവീട്ടിലെ ഗെയ്റ്റ് കടന്നതും മഗരിബു ബാങ്ക് വിളിച്ചതും ഒരുമിച്ചായിരുന്നു.
പിന്നെ തെരക്കായി, ബഹളമായി, കാരക്കയെടുക്കലും, വെള്ളം കൊടുക്കലും..
ഇതിനിടയിലും കോലായിലെ ജനലഴികള്‍ക്കിടയിലൂടെ ചില പെണ്ണുങ്ങള്‍ ഏന്തി നോക്കുന്നുണ്ട്, പുയ്യപ്ലയെ കാണാന്‍, ആകെ ഒന്ന് ചൂളിപ്പോയ പോലെ..
അതിനിടയിലാണ് അമ്മോശന്‍ കാക്ക വന്നു പറഞ്ഞത്...
ഹാ ഇനി അങ്ങോട്ട് ഇരുന്നു ഭക്ഷണം കഴിക്കാം..ഇത് കേട്ട പാടെ ഓരോരുത്തരായി എഴുന്നേറ്റ് മുറ്റത്തെ പന്തലിലേക്ക് നീങ്ങി.
എന്റെ തൊട്ടടുത്താണ് സുരേഷും മനോജും ഇരുന്നിരുന്നത്.
ഇങ്ങളെന്താ അവിടെ മാറി നിക്കണത്.. ഇങ്ങോട്ടിരിക്കി...
ഇത് കേട്ട് അമ്മോശന്‍കാക്ക മാത്രമല്ല, അവിടെയുള്ളവരും, എന്റെ കൂടെ വന്നവരും എല്ലാവരും അപ്പോള്‍ സ്തബ്ധരായി പ്പോയി...

അമ്മോശന്‍ കാക്ക അവരുടെ തോളില്‍ തട്ടി കൊണ്ട് പറഞ്ഞു.
സ്ഥലത്തെ പ്രധാനിയും, മഹല്ല് കാരണവരുമൊക്കെയായ അമ്മോശന്‍കാക്ക തങ്ങളെ നല്ല വിധം പരിഗണിച്ചതില്‍ സുരേഷിനും, മനോജിനും വല്ലാത്ത സന്തോഷം തോന്നി.. പക്ഷെ ആ സന്തോഷത്തിനിടയില്‍ ഒരു ഫോര്‍മാലിറ്റിക്കു വേണ്ടി സുരേഷാണ് പറഞ്ഞത്...
'ഞങ്ങള്‍ ഇപ്പോള്‍ കഴിച്ചു വരികയാണ്...'സ്ഥലത്തെ പ്രധാനിയും, മഹല്ല് കാരണവരുമൊക്കെയായ അമ്മോശന്‍കാക്ക തങ്ങളെ നല്ല വിധം പരിഗണിച്ചതില്‍ സുരേഷിനും, മനോജിനും വല്ലാത്ത സന്തോഷം തോന്നി.. പക്ഷെ ആ സന്തോഷത്തിനിടയില്‍ ഒരു ഫോര്‍മാലിറ്റിക്കു വേണ്ടി സുരേഷാണ് പറഞ്ഞത്...
ഇത് കേട്ട് അമ്മോശന്‍കാക്ക മാത്രമല്ല, അവിടെയുള്ളവരും, എന്റെ കൂടെ വന്നവരും എല്ലാവരും അപ്പോള്‍ സ്തബ്ധരായി പ്പോയി...
പുയ്യപ്ലന്റെ കൂടെ വന്നവര്‍ നോമ്പില്ലാത്ത അത്താഴ കള്ളന്മാരാണെന്ന് ജനലഴിക്കപ്പുറത്തു സ്ത്രീകള്‍ അപ്പോള്‍ അടക്കം പറയുന്നുണ്ടായിരുന്നു...
കടപ്പാട്: കഥാനായകനായ സുഹൃത്തിന്
കടപ്പാട്: കഥാനായകനായ സുഹൃത്തിന്
ഹ ഹ ... അതു കലക്കി ...അവസാന വരിയില്‍ സസ്പന്‍സ്....)
മറുപടിഇല്ലാതാക്കൂഹഹാ.. രസകരമായി പുത്യാപ്ലയുടെ നോമ്പുതുറ...
മറുപടിഇല്ലാതാക്കൂപരപ്പനാടന് ഭായ്.. കൊള്ളാം. നന്നായിരിക്കുന്നു..
മറുപടിഇല്ലാതാക്കൂ"അക്ഷരപ്പിശാചുകള്‍" ഉണ്ട്. ശ്രദ്ധിക്കുമല്ലോ..
ശ്രീജിത്തെ അച്ചരപ്പുടത ലേശം കൊറവാ..ഞമ്മള് ഈ പോളിടെക്നികില് ഒന്നും പഠിക്കാത്തത് കൊണ്ടാ...
മറുപടിഇല്ലാതാക്കൂഎന്റെ ഭായീ.. ഞാന്‍ ആക്കിപറഞ്ഞതല്ല. അക്ഷരതെറ്റുകള്‍ കണ്ടപ്പോള്‍ പറഞ്ഞതാണ്.:) മതി. ഇതുതന്നെ അധികം ആണ്. കുറച്ച് അച്ചരപുടത കുറഞ്ഞാലാണ് വായിക്കാന്‍ എളുപ്പം. പ്രത്യേകിച്ച് ഞമ്മള്‍ മലപ്പുറത്ത്‌കാര്‍ക്ക്..:)
മറുപടിഇല്ലാതാക്കൂഫോര്മാലിറ്റി ചിലപ്പൊ പാരയാകും അല്ലേ..:) നന്നായിരിക്കുന്നു.!
മറുപടിഇല്ലാതാക്കൂswantham anubhavan vilichuparanchu kulamakkano
മറുപടിഇല്ലാതാക്കൂഇതെന്താ പാർട്ടീ സമ്മേളനമോ? പത്തു നൂറു പേർ.... നോമ്പുതുറയുടെ ചില വിശേഷങ്ങളിതാ ഇവിടെയും. http://cheeramulak.blogspot.com/2011/07/blog-post_29.html
മറുപടിഇല്ലാതാക്കൂഹ ഹ ഹ അത് കലക്കി.. ആ സസ്പെന്‍സ്
മറുപടിഇല്ലാതാക്കൂസമീറെ, ഇത് സംഭവിച്ചത് തന്നെയാണ്..പക്ഷെ എന്റെ ജീവിതത്തിലല്ല...ഞാന്‍ അങ്ങിനെ നൂറു പേരെയും കൂട്ടി ഭാര്യവീട്ടിലേക്ക് നോമ്പ് തുറക്കാന്‍ പോകുന്ന തരക്കാരനല്ല.
മറുപടിഇല്ലാതാക്കൂഒറ്റപ്പെടുത്തൂല പരപ്പാടിക്കാരാ. പരപ്പാടീലെ ഉള്ളണത്തല്ലേ പരപ്പാടിക്കാരന്റെ ഒരു പെര? ങ്ങളെ കുടീല് ഞാനൊരീസം വന്നിട്ടില്ല. ഏതായാലും ഫോര്‍മാലിറ്റി കലക്കി. പണ്ടത്തെ രണ്ട് അളിയന്മാരുടെ കഥയാണ്. ഇപ്പൊ പരപ്പാടീല്ള്ളതുപോലെ അന്ന് ട്രക്കറും കുക്കറുമൊന്നുമില്ല; ഒന്നോ രണ്ടോ ബസ്സു മാത്രം. പൊലച്ചെ ണീറ്റ് ഓരോ കട്ടംകാപ്പി കുടിച്ച് പുയ്യാപ്‌ളിം അളിയനും നടക്കുകയാണ്. പരപ്പാടീന്ന് കാരാത്തോട്ടിലേക്ക്. കുറെ നടന്നപ്പോള്‍ പുയ്യാപ്‌ള മയ്മ്മതിന് പള്ളേപ്പയിച്ചു. ഒരു മക്കാനി കണ്ടപ്പോ. 'ന്നാ അള്യാ മ്മക്കൊരു ആപ്പ് (അന്ന് ഹാഫ് ചായ ഉണ്ടായിരുന്നു. ഹാഫ് ചായയെ ആപ്പ് എന്നാണ് വിളിച്ചിരുന്നത്)കുടിച്ചല്ലേ'. അളേ്യന്‍ അല്‍ബീടെ പള്ളേലും ഉലുമന്‍ മറിയുന്നുണ്ടായിരുന്നെങ്കിലും അല്‍ബി ഫോര്‍മാലിറ്റിക്കുവേണ്ടി പുയ്യാപ്‌ളേനോട് പറഞ്ഞു: 'ബേണ്ടള്യാ ഞാം പ്പൊ കുട്‌ച്ചെട്ടുള്ളൂ'. അങ്ങനെ അളിയന്മാര്‍ കാലിയായ പള്ളകളോടെ നടത്തം തുടര്‍ന്നു. വേങ്ങര ചള്യെടായീന്റെവടെ എത്തീപ്പൊ ഒരു മക്കാനി കണ്ടതും അല്‍ബി പുയ്യാപ്‌ളയെ നോക്കി വിളിച്ചു പറഞ്ഞു: 'അള്യാ മ്മക്കൊരു ആപ്പും പുട്ടും തിന്നാലോ'. പുയ്യാപ്‌ള മയ്മ്മത് മുണ്ട് ഒന്നുകൂടി മുറുക്കിക്കെട്ടി ദീനതയോടെ പറഞ്ഞു: 'ബേണ്ടള്യാ ഞാം പ്പൊ കുട്ച്ചിട്ടുള്ളൂ'. അങ്ങനെ ആ 'ഫോര്‍മാലിറ്റിക്കാര്‍' കത്തുന്ന പള്ളകളുമായി യാത്ര തുടര്‍ന്നു.
മറുപടിഇല്ലാതാക്കൂശങ്കരേട്ടാ, അത് കലക്കി...പിന്നെ, ഞാന്‍ ഉള്ളണതാണെന്നു ആരോ നിങ്ങളെ പറ്റിച്ചതാ...ഞാന്‍ അസ്സല് പരപ്പാടിക്കരനാ..
മറുപടിഇല്ലാതാക്കൂപരപ്പനാടാ, അത് കലക്കി!!
മറുപടിഇല്ലാതാക്കൂnice
മറുപടിഇല്ലാതാക്കൂഓരോ പറ്റു പറ്റുന്നതെ..
മറുപടിഇല്ലാതാക്കൂhahahahah
മറുപടിഇല്ലാതാക്കൂഅത് കൊള്ളാം