വന്നു കുടുങ്ങിയവര്‍

muslim leegue എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
muslim leegue എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2014 ഓഗസ്റ്റ് 19

സ്കൂളുകൾ പൂട്ടട്ടെ, ബാറുകൾ തുറക്കട്ടെ!!!

വിദ്യാര്‍ഥി ഐക്യം സിന്ദാബാദ് 


പുതുതായി അനുവദിച്ച 700  പ്ലസ്‌ ടൂ ബാച്ചുകളും റദ്ദാക്കി ,  അടച്ചിട്ട 418 ബാറുകളും  തുറന്നു കൊടുക്കണം. ലതാണ് മര്യാദ. കുറെ സ്കൂളുകള്‍ തുറന്നിട്ട്‌ എന്ത് കാര്യം ഉള്ള സ്കൂളുകള്‍ക്ക് മുന്നില്‍ തന്നെ ബാറുകള്‍ സ്ഥാപിച്ചു കൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് കൂടി സൗകര്യം ചെയ്‌താല്‍ നന്നാവും. കാരണം പ്ലസ്‌ ടൂവിനു ആഴ്ചയില്‍ ആകെ അഞ്ചു അദ്ധ്യയന ദിവസങ്ങളെ ഉള്ളൂ. ഉള്ള അദ്ധ്യയന ദിനങ്ങളില്‍ തന്നെ വളരെ കുറച്ചു സമയം മാത്രമേ ഇടവേളകളുള്ളൂ. ഈ ഇടവേളകളില്‍ വളരെ ദൂരം പോയി ബാറില്‍ കയറുക പ്രയാസം സൃഷ്ടിക്കും. ആ സ്ഥിതിക്ക് ഇപ്പോള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന എല്ലാ പ്ലസ് ടൂ സ്കൂളുകള്‍ക്ക് മുന്നിലും ഓരോ ബാറുകള്‍ പോരട്ടെ.. ലാഭകരമല്ല എന്ന കാരണത്താല്‍ പൂട്ടാന്‍ പോകുന്ന സ്കൂളുകള്‍ക്ക് മുന്നില്‍ സ്ഥാപിക്കാന്‍ മുന്‍ഗണന നല്‍കിയാല്‍ നന്നാവും 

വിദ്യാര്‍ഥി ഐക്യം സിന്ദാബാദ്....

പരപ്പനാടന്‍ മുറ :

മൂത്താപ്പാനെ ഞമ്മക്ക് കാണും ചെയ്യാം , എന്നും അര ലിറ്റര്‍ പാലും കിട്ടും 

       *******************************************************

അതി രൂപതാ 


വിദ്യാഭ്യാസ വകുപ്പ് ഒരു പാര്‍ട്ടി കുടുംബ സ്വത്തായി കൈകാര്യം ചെയ്യുന്നു എന്ന്നമ്മുടെ തൃശൂര്‍ അതിരൂപതക്ക് നല്ല പരാതിയുണ്ട്. കാലങ്ങളായി ഒരു കത്തോലിക്കന്‍ ആ വകുപ്പ് കൈകാര്യം ചെയ്തിട്ട് , ആശ അവര്‍ക്കുമുണ്ടാകും , ഈ പ്ലസ്ടൂ സ്കൂളുകള്‍ക്ക് വേണ്ടി ആരൊക്കെയോ രൂപ താ, രൂപ താ എന്ന്  പറഞ്ഞു തുടങ്ങിയപ്പോള്‍ തോന്നിയതാവാം രൂപതയുടെ ആ പൂതി. ഏതായാലും പരാതി എഴുതി തയ്യാറാക്കി അയച്ചിരിക്കുന്നത് അങ്ങ് ഡല്‍ഹിയിലേക്കാണ്, കത്തോലിക്കര്‍ കാലാ കാലം കോണ്ഗ്രസ്സിനെ പിന്തുണക്കണമെന്നില്ല എന്ന മുന്നറിയിപ്പും കത്തിലുണ്ട്. പള്ളി അരമനകളില്‍ കയറി ഇറങ്ങുന്ന ഹൈകമാണ്ട് ശിങ്കിടികളുടെ കയ്യില്‍ കത്ത്കൊടുത്തിരുന്നെങ്കില്‍ തപാല്‍ ചാര്‍ജെങ്കിലും ലാഭിക്കാമായിരുന്നു . അല്ല പിന്നെ 

ഹയര്‍സെക്കന്‍ഡറി ഡയരക്ടര്‍ തയ്യാറാക്കിയ ലിസ്റ്റ് മറി കടന്നു മന്ത്രിസഭാ ഉപസമിതി തയാറാക്കിയ പ്ലസ്‌ ടൂ സ്കൂള്‍ ലിസ്റ്റില്‍ ഒന്ന് കണ്ണോടിച്ചാല്‍ ഒരു കാര്യം മനസ്സിലാവും ഇടതന്‍ വന്നാലും വലതന്‍ വന്നാലും തൃശൂര്‍ മുതല്‍ അങ്ങോട്ട്‌ അരമനകള്‍ക്ക് എന്നും ബിരിയാണി തളികയില്‍ തന്നെ.  സ്കൂള്‍ കിട്ടി വിശപ്പടങ്ങിയ ബിഷപ്പുമാര്‍ക്ക് ഏമ്പക്കം വന്നപ്പോള്‍ തോന്നിയ ഉള്‍വിളിയാണ്  ഈ പരാതിക്കെട്ട് എന്നത് സത്യം .

പരപ്പനാടന്‍ മുറ : 

വിദ്യാഭ്യാസ വകുപ്പ് എന്നാല്‍ പാലായിലെയോ,തൃശൂരിലെയോ പുണ്യാളന്‍മാര്‍ക്ക്  സ്ത്രീധനം കിട്ടിയതൊന്നുമല്ലല്ലോ .. 




         ***********************************************************


കച്ചവടക്കാര്‍ക്ക് എന്താ കാര്യം   


നമ്മുടെ യുവ എം എല്‍ എ ഹൈബി ഈഡനും പ്രമുഖ വ്യവസായി സണ്ണി ആലപ്പാട്ടും തമ്മില്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയുടെ അകത്തളത്തില്‍ വെച്ച് നടന്ന ഉഗ്രന്‍ പോര് ചാനലുകളില്‍ കാണാന്‍ ഫാഗ്യം ലഭിച്ചു. ഹൈബി ആളൊരു സംഭവം  തന്നെ, കിണ്ണം കാച്ചിയ ആ ഡയലോഗ് ഇപ്പോഴും മനസ്സിലുണ്ട് ' കച്ചവടക്കാര്‍ക്ക് എന്താ യൂനിവേര്‍സിറ്റിയില്‍ കാര്യം' ഹോ ഞെരമ്പും രോമവും ഒക്കെ തരിച്ചു പോയി!!!!

ഒന്നല്ല ഒരുപാട് തവണ സുരേഷ്ഗോപി സ്റ്റൈലില്‍ സണ്ണി ആലപ്പാട്ടിനെ നോക്കി ഹൈബി ഈ ഡയലോഗ് അടിച്ചതായി കണ്ടു. 

പരപ്പനാടന്‍ മുറ :

  'കച്ചവടക്കാര്‍ക്ക് എന്താ യൂനിവേര്‍സിറ്റിയില്‍ കാര്യം' അവര്‍ക്ക് ഇന്ദ്രപ്രസ്ഥത്തിലും , അനന്തപുരിയിലും  കോണ്ഗ്രസ് ആസ്ഥാനങ്ങളില്‍ സൗകര്യം ചെയ്തിട്ടുണ്ടല്ലോ .


   ***********************************************



പള്ളിക്കുള്ളിലെ അകലം കൂടിക്കൂടി വരുന്നു.


2002 ല്‍ മുജാഹിദ് പ്രസ്ഥാനത്തിലുണ്ടായ  ദൗര്‍ഭാഗ്യകരമായ പിളര്‍പ്പിനു ശേഷം രണ്ടു വിഭാഗങ്ങളും  കേരളത്തില്‍ അങ്ങോളമിങ്ങോളം പ്രഭാഷണങ്ങളുമായി നടന്ന ഒരു ഘട്ടമുണ്ടായിരുന്നു . അന്ന് ഒരു സുന്നീ സുഹൃത്ത് പറഞ്ഞത് ' ഇപ്പൊ ഞങ്ങള്‍ക്ക് രണ്ടു കൂട്ടര്‍ക്കും മറുപടി പറയണം ' എന്നായിരുന്നു 
മറ്റൊരു സുഹൃത്ത് ആ പിളര്‍പ്പിനെ വിശേഷിപ്പിച്ചത്‌ സെന്റ്‌ ജോര്‍ജ് കുട രണ്ടായത് പോലെ എന്നായിരുന്നു .സെന്റ്‌ ജോര്‍ജ് പിളര്‍ന്നു  പോപ്പിയും , ജോണ്‍സും ആയതോടെ മറ്റു കുട കമ്പനികളെ കേള്‍ക്കാന്‍ തന്നെയില്ലായിരുന്നല്ലോ . 
എന്നാല്‍ ഇന്ന് മുജാഹിദ് പ്രസ്ഥാനത്തിന്റെ അവസ്ഥ കേരള കോണ്ഗ്രസ്സിനെയാണ് ഓര്‍മ്മിപ്പിക്കുന്നത് . നാട്ടിലെ മുജാഹിദ് പള്ളികളില്‍ ജുമുഅക്ക് പോകുന്നവര്‍ക്ക് കയ്യില്‍ ബാഗോ സഞ്ചിയോ കരുതേണ്ട ഗതികേടുണ്ടായിരുന്നു. അതിനു മാത്രം നോട്ടീസും പ്രസിദ്ധീകരണങ്ങളും, ഇടയ ലേഖനങ്ങളും  പള്ളിപരിസരങ്ങളില്‍ വിതരണത്തിനുണ്ടാവും. ഇപ്പോള്‍ തിരൂരങ്ങാടിയില്‍ നടന്ന വാര്‍ത്ത കേട്ടപ്പോള്‍ ഇനി ബാഗും സഞ്ചിയും പോരാ ഹെല്‍മറ്റും വേണം എന്ന് തോന്നിപ്പോകുന്നു.

പരപ്പനാടന്‍ മുറ :

പള്ളികൾ തമ്മിലുള്ള അകലം കുറഞ്ഞു...പക്ഷെ പള്ളിക്കുള്ളിലെ അകലം കൂടിക്കൂടി വരുന്നു.







2012 ജനുവരി 17

മുസ്ലിമാകാന്‍ തന്നെ പണി..മുസ്ലിമായാലും പണി..

മതസംഘടനകളുടെയും, രാഷ്ട്രീയപാര്ട്ടികളുടെയും ഒക്കെ അരമന രഹസ്യങ്ങള്‍ ചോര്‍ത്തുന്ന പണി നമ്മള്‍ മാധ്യമങ്ങള്‍ക്ക് വിട്ടു കൊടുത്തതാണല്ലോ, അത്യാധുനിക രഹസ്യ ചിപ്പുകളും മറ്റും ഉപയോഗിച്ചു അവര്‍ അവരുടെ ചാരപ്പണി കൂടുതല്‍ സക്രിയമാക്കുമ്പോഴാണ് നമ്മുടെ പോലീസ് ഏമാന്മാര്‍ കേരളത്തിലെ ഏതാനും മുസ്ലിം നേതാക്കന്മാരുടെ  മാത്രം ഇമെയില്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ ഏര്‍പ്പാടാക്കിയിരിക്കുന്നത്...ഇവര്‍ മുസ്ലിംകളാണോ, സുന്നത്ത് കഴിച്ചിട്ടുണ്ടോ എന്നൊക്കെ നോക്കാനാണ് ഈ ആഭ്യന്തര വകുപ്പിന്റെ ഇടപെടലെന്നു കരുതിയാല്‍ തെറ്റി. തിരുവനന്തപുരത്തെ സെക്രെട്ടരിയെട്ടില്‍ ഇടതന്‍ വന്നാലും, വലതന്‍ വന്നാലും നമ്മുടെ പോലീസ് വകുപ്പിലെ ഏമാന്മാരുടെ നിറം മാറില്ലല്ലോ..സാക്ഷാല്‍ പാണക്കാട് തങ്ങള്‍ തന്നെ ആഭ്യന്തര മന്ത്രിയായാലും ഈ പോലീസില്‍ നിന്നും ഇങ്ങനെയൊക്കെയേ പ്രതീക്ഷിക്കാവൂ..

മൂത്ത പണക്കാരന്‍ പിവി അബ്ദുല്‍ വഹാബിന്റെ മുതല്‍ പുതിയ എഴുത്തുകാരന്‍ സി ദാവൂദിന്റെ വരെ ഈ മെയിലുകള്‍ ഇങ്ങനെ ചോര്‍ത്താന്‍ ആഭ്യന്തര വകുപ്പിന്റെ കീഴിലുള്ള സ്പെഷ്യല്‍ ബ്രാഞ്ച് സി ഐ ഡി വിഭാഗം ഹൈ ടെക് ക്രയിം എന്ക്വയറി സെല്ലിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. സംസ്ഥാന മന്ത്രിസഭയുടെ റിമോട്ട് തന്നെ മുസ്ലിം ലീഗിന്റെ കയ്യിലാണെന്നു ചില സാമുദായിക സംഘടനകള്‍ മുക്രയിട്ടു നടക്കുമ്പോളാണ് മുസ്ലിം ലീഗ് നേതാക്കളുടെ വരെ ഈ മെയില്‍ ചോര്‍ത്താന്‍ പോലീസ് പദ്ധതിയിട്ടിരിക്കുന്നത്. ലീഗ് നേതാക്കള്‍ക്ക് ഇതാണ് ഗതിയെങ്കില്‍ സമുദായത്തിന്റെ ഏറുപടക്കങ്ങളായ പോപ്പുലര്‍ ഫ്രാണ്ടിന്റെയും, ജമാഅത്തെ ഇസ്ലാമിയുടെയും ഒക്കെ കാര്യം പറയേണ്ടല്ലോ.. അവരുടെ നേതാക്കന്മാരുടെ ഈ മെയില്‍ ചോര്‍ത്തുംപോള്‍ മറ്റു മുസ്ലിം വിഭാഗങ്ങള്‍ക്ക് പരിഭവം പാടില്ലായെന്ന് കരുതിയാവും കടക്കല്‍ അബ്ദുല്‍ അസീസ്‌ മൌലവിയുടെ പാര്‍ട്ടിയുടെ നേതാക്കന്മാരെയും, കേരള നദവത്തുല്‍ മുജാഹിദീനിന്റെ നേതാക്കന്മാരെയും ഒക്കെ ഈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുസ്ലിം പത്ര പ്രവര്‍ത്തകരും, പ്രോഫഷനലുകളുമുണ്ട്. തങ്ങളുടെ സ്വകാര്യ ഈ മെയിലുകള്‍ സര്‍ക്കാര്‍ ഇടപെട്ടു ചോര്‍ത്തുന്നു എന്നറിഞ്ഞതോടെ,  പ്രവാസികളായ പലരും തങ്ങളുടെ ഭാര്യമാര്‍ക്കുള്ള ഈ മെയിലുകള്‍ അങ്ങ് തിരുവനന്തപുരത്തുള്ള പോലീസ് ആസ്ഥാനത്തേക്ക് അയച്ചു കൊടുത്താലോ എന്നാലോചിച്ചു കൊണ്ടിരിക്കുകയാണ്. പോലീസിനും വേണ്ടേ എന്തെങ്കിലും പണി.
 ലൌ ജിഹാദിന്റെ പേരില്‍ കേരളത്തിന്റെ തെരുവുകളില്‍ മതപ്രബോധനത്തിനും, ആവിഷ്കാര സ്വാതന്ത്ര്യത്തിനും ഏറെ കാലം തടസ്സം സൃഷ്ട്ടിച്ചവര്‍ ഇപ്പോള്‍ പുതിയ മാര്‍ഗം തേടുകയാണ് എന്ന് വേണമെങ്കില്‍ പറയാം, വീ എസ് അച്ചുതാനന്ദന്‍ പ്രത്യേക താല്പര്യമെടുത്തും,  മനോരമ പത്രം എഴുത്തിലൂടെയും, കൃസ്തീയ സഭകള്‍ ഇടയലേഖനങ്ങളിലൂടെയും, സംഘപരിവാരങ്ങള്‍ അവരുടെ വെബ് സൈറ്റിലൂടെയും ഊതി വീര്‍പ്പിച്ച ലൌ ജിഹാദ് എന്ന മുസ്ലിം വിരുദ്ധ ബലൂണ്‍ പൊട്ടി ചിതറി നാമാവശേഷമായതു പോലെ ഈ ഈ മെയില്‍ ഹാക്കിങ്ങും, കുത്സിത നീക്കങ്ങളും തകരുക തന്നെ ചെയ്യും. 

മാലിക്കാരി മറിയം റഷീദയെ മുസ്ലിമായി എന്ന ഒറ്റക്കാരണത്താല്‍ ചാരവൃത്തി ആരോപിച്ചു പീഡിപ്പിച്ചവരാണ് നമ്മുടെ മാധ്യമങ്ങളും, നിയമപാലകരും. രാഷ്ട്രപതിക്ക് ഈ മെയിലില്‍ വധഭീഷണി അയച്ചു എന്ന കാരണം പറഞ്ഞു അറസ്റ്റു ചെയ്തു കൊണ്ട് പോയി നിരപരാധിയായ ഒരു മുസ്ലിം ചെറുപ്പക്കാരനെ പീഡിപ്പിച്ചവര്‍  തന്നെ യഥാര്‍ത്ഥ പ്രതിയായ ഒരു അമുസ്ലിം യുവാവിനെ പിടി കൂടിയപ്പോള്‍ അയാളെ മാനസിക രോഗിയായി മുദ്ര കുത്തി കേസില്‍ നിന്നും രക്ഷപ്പെടുത്തിയ നാടാണിത്. കോഴിക്കോട്  ആര്‍ സി സി യില്‍ നിന്നും സെമസ്റര്‍ പൂര്‍ത്തിയാക്കി ബംഗ്ലൂരില്‍ സോഫ്റ്റ്‌ വെയര്‍ എന്ജിനീയരായ ഒരു മുസ്ലിം യുവാവിനെ പീഡിപ്പിച്ചത് ഇതിനേക്കാള്‍ ക്രൂരമായാണ്,  ആ യുവാവ് ജോലി ചെയ്തിരുന്ന മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ നിന്നും മാറി മറ്റൊരു കമ്പനിയിലേക്ക്  ചേക്കേറിയതിന്റെ  പക തീര്‍ക്കാന്‍ അവിടെയും പ്രയോഗിച്ചത്  തീവ്രവാദം  ആരോപിച്ചു ജയിലിലടക്കുക എന്നതായിരുന്നു.

മുസ്ലിമായാല്‍ ഇങ്ങനെയൊക്കെ പ്രയാസങ്ങളും, പ്രതിസന്ധികളും ഒക്കെ നേരിടേണ്ടി വരുമെന്ന് ഇതര സമൂഹത്തെ ഭയപ്പെടുത്തുകയാണ്  ഇത്തരം ചെയ്തികളിലൂടെ സര്‍ക്കാരും, നിയമപാലകരും ലക്ഷ്യമാക്കുന്നതെങ്കില്‍ അവര്‍ ജീവിക്കുന്നത് വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ്. ആഗോള തലത്തില്‍  തന്നെ പ്രതിസന്ധികളിലൂടെയാണ് മുസ്ലിം സമൂഹം കടന്നു പോകുന്നത് എന്ന് വാര്‍ത്ത മാധ്യമങ്ങളും, സോഷ്യല്‍ നെറ്റ് വര്‍ക്കുകളും പരിശോധിച്ചാല്‍ മനസ്സിലാകും, ഇസ്ലാമിക പൈതൃകം ഉള്കൊണ്ടിരുന്ന രാജ്യങ്ങളില്‍ അസ്ഥിരത സൃഷ്ട്ടിച്ചും, അട്ടിമറികള്‍ നടത്തിയും ഇസ്ലാമിനെ ഉന്മൂലനം ചെയ്യാമെന്ന് വൃഥാ വേല ചെയ്യുന്നവര്‍ അവസാനം വൃഥാവിലാകും തീര്‍ച്ച.    
പ്രതിസന്ധികള്‍ നേരിട്ടപ്പോഴൊക്കെ ലോകത്ത് ഇസ്ലാമിന് മുന്നേറ്റമേ  ഉണ്ടായിട്ടുള്ളൂ എന്നതാണ് ചരിത്രം. സപ്തംബര്‍ പതിനൊന്നിന്റെ അമേരിക്കന്‍ ആക്രമണത്തിനു ശേഷം ലോക രാജ്യങ്ങള്‍ ഒന്നടങ്കം ഇസ്ലാമിന് നേരെ ഭീകരതയുടെ കുറ്റം ആരോപിക്കുകയായിരുന്നു. എന്നിട്ടും ലോകത്ത് ഇസ്ലാമിലേക്ക് കടന്നു വരുന്നവരുടെ എണ്ണം ദിനം പ്രതി വര്‍ധിച്ചു കൊണ്ടിരുന്നു. അമേരിക്കയില്‍ ഇസ്ലാമാണ് ദ്രുതഗതിയില്‍ വളര്‍ച്ച നേടുന്നതെന്ന് സി എന്‍ എന്‍ അടിവരയിടുന്നു. ഇരുപതു വര്ഷം മുമ്പ് ലോകത്താകമാനം 1 . 1 ബില്ല്യന്‍  ആയിരുന്നു മുസ്ലിം ജനസംഖ്യയെങ്കില്‍ ഇന്നത്‌ 2 .1 ബില്ല്യനാണ്.  മുന്‍  ബ്രുട്ടീഷ്  പ്രധാന മന്ത്രി ടോണി ബ്ലെയരുടെ അനന്തരവളായ ലൌരെന്‍ ബൂത്തു പോലും ഇപ്പോള്‍ മുസ്ലിമാണ്. കൃസ്തീയ, ജൂത പുരോഹിതന്മാരും, ലോക പ്രശസ്തരായ സ്പോര്‍ട്സ്/ സംഗീത താരങ്ങളും ഒക്കെ  ഇസ്ലാമിലേക്ക് കടന്നു വരുന്ന കാഴ്ചയാണിന്നു.   കോണ്‍സ്റ്റന്റൈനിന്റെ  കൊട്ടാരത്തിലേക്ക് കടന്നു ചെന്ന ഈ സന്ദേശം ഇപ്പോള്‍ കൊട്ടാര ഭിത്തികള്‍ക്കുള്ളിലെക്കും വെളിച്ചം വീശുന്നുവെങ്കില്‍ അത്  തോക്കിന്റെയോ, പ്രതികാരത്തിന്റെയോ മുഷ്ക്കു കാട്ടിയായിരുന്നില്ല. അതിരുകളില്ലാത്ത ക്ഷമയുടെ പരിണിതിയാണ് അതെന്നു മനസ്സിലാക്കേണ്ടത് മുസ്ലിംകളാണ്.  2030 ആകുമ്പോഴേക്കും ലോക ജനസംഖ്യയിലെ മൂന്നില്‍ ഒന്ന് മുസ്ലിംകളായി മാറുമെന്ന രീതിയില്‍ അതിശീഘ്രമാണ്  ഇസ്ലാമിന്റെ വളര്‍ച്ചയെന്നു സമ്മതിക്കുന്നത് പാശ്ചാത്യ മീഡിയ എന്ന് അറിയപ്പെടുന്ന സി എന്‍ എന്‍ തന്നെ.

ഇസ്ലാമിന്റെ വളര്‍ച്ചയില്‍ ഭീതി പൂണ്ട ആഗോള ജൂത-കൃസ്തീയ ലോബി പുതിയ തന്ത്രങ്ങള്‍ മെനഞ്ഞു കൊണ്ടിരിക്കുകയുമാണ്. ഇസ്ലാമോഫോബിയ എന്ന വിഷവിത്ത്‌ വിതച്ചു കൊയ്യാമെന്നാണ് അവര്‍ മോഹിക്കുന്നത്. പ്രകൊപനങ്ങളില്‍ വീഴ്ത്തി മുസ്ലിംകളില്‍ നിന്നും ഭീകരവാദികളെ സൃഷ്ടിക്കാന്‍ വേണ്ടിയുള്ള ശ്രമങ്ങളാണ് മുറക്ക് നടന്നു കൊണ്ടിരിക്കുന്നത്. അഫ്ഗാനിസ്ഥാനില്‍ അമേരിക്കന്‍ പട്ടാളക്കാര്‍ മയ്യിത്തുകള്‍ക്കു മേല്‍ മൂത്രവിസര്‍ജ്ജനം നടത്തുന്ന രംഗം മാധ്യമങ്ങളില്‍ എത്തിയത് പോലും ഇത്തരത്തില്‍ പ്രകോപനങ്ങള്‍ക്ക്‌ വേണ്ടി മാത്രമായിരുന്നു. ഖുര്‍ആന്‍ കത്തിക്കാന്‍ വേണ്ടി ആഹ്വാനം ചെയ്തവര്‍ ലക്‌ഷ്യം നേടാതെ പോയത് പോലെ ഗൂഡ തന്ത്രങ്ങളൊന്നും ഇപ്പോള്‍ ഫലിക്കുന്നില്ലയെന്നത് അവരെ കൂടുതല്‍ അസ്വസ്ഥരാക്കുന്നു. ആഗോള തലത്തില്‍ പാളിപ്പോയ ഈ തന്ത്രമാണ് ഇന്ന് കേരളക്കരയിലും പയറ്റുന്നത്, അത് പല രൂപത്തിലാണ് എന്ന് മാത്രം.

ഒരു വര്ഷം മുമ്പ് പത്തനംതിട്ടയിലും, ചുങ്കപ്പാരയിലും,  തൊടുപുഴയിലും ഒക്കെ പ്രവാചകനെ (സ അ) നിന്ദിച്ചു കൊണ്ട് ലഘു ലേഖകളും, ചോദ്യ പേപ്പറുകളും ഇറങ്ങിയത്‌ ഇതിനോട് ചേര്‍ത്തു വായിക്കേണ്ടതാണ്, മുസ്ലിംകളില്‍ നിന്നും പ്രകോപനം ഉണ്ടാക്കുക ലക്ഷ്യമാക്കിയുള്ള തന്ത്രമായിരുന്നു അതെന്നു തിരിച്ചറിയാതെ, ചോദ്യം തയ്യാറാക്കിയെന്നു പറയപ്പെടുന്ന പ്രൊഫസറുടെ കൈ വെട്ടിയ നടപടി തീര്‍ത്തും ഹീനമായിരുന്നില്ലേ. പ്രവാചക നിന്ധക്കെതിരെ കേരളീയ സമൂഹത്തിന്റെ പൊതു ശ്രദ്ധ തിരിച്ചു കൊണ്ട് വരുന്നതിനിടെ നടന്ന ഈ അതിക്രമം  കൊണ്ട് ഇസ്ലാമിക പ്രബോധനത്തിന് നേരിട്ട പ്രയാസങ്ങളെ കണ്ടില്ലെന്നു നടിക്കാനാവുമോ?  പ്രതിസന്ധികളില്‍ ഇസ്ലാം കൂടുതല്‍ പ്രകാശിക്കുന്നു എന്ന സത്യം മുസ്ലിംകളല്ലേ ആദ്യം തിരിച്ചറിയേണ്ടത്.
മുസ്ലിം ലീഗിന്റെയും, മറ്റു മുസ്ലിം സംഘടനകളിലെയും നേതാക്കന്മാരുടെ ഈ മെയില്‍ ചോര്‍ത്താനുള്ള നീക്കം എന്ത് സംശയത്തിന്റെ ബലത്തിലാണെങ്കിലും അതിനു ന്യായീകരണങ്ങളില്ല. പക്ഷെ  അത് തെരുവിലേക്ക് വലിച്ചു നീട്ടി കൂടുതല്‍ പ്രകോപനങ്ങള്‍ സൃഷ്ടിക്കുന്നതിലും നല്ലത് സംയമനം തന്നെയാണ്.  താടി വെച്ചതിന്റെ പേരിലും, ഞെരിയാനിക്ക് മുകളില്‍ വസ്ത്രം ധരിച്ചതിന്റെ പേരിലും ഒക്കെ വിമാനതാവളങ്ങളിലും മറ്റും മണിക്കൂറുകളോളം മാറ്റി നിറുത്തപ്പെട്ട ഇസ്ലാമിക പണ്ഡിതന്മാര്‍ ഈ കേരളക്കരയില്‍ തന്നെയുണ്ട്‌.  മുസ്ലിം നാമധാരികള്‍ ആയതിനാല്‍ പ്രത്യേക ദേഹ പരിശോധനക്ക് വിധേയനാക്കപ്പെട്ട സിനിമാ താരങ്ങളും, മുന്‍ ഇന്ത്യന്‍ രാഷ്ട്രപതിയും വരെയുണ്ട്. കേള്‍ക്കുമ്പോഴേക്കു കൊടിയെടുത്തു റോഡില്‍ ഇറങ്ങും  മുമ്പ് ഒന്ന് ചിന്തിച്ചാല്‍ ഇസ്ലാമിന് അതുപകരിക്കും, തീര്‍ച്ച. ക്ഷമയെക്കള്‍ നല്ല മരുന്ന് വേറെയില്ലല്ലോ..

(വിശുദ്ധ ഖുര്‍ആന്‍ 16  :  125 )

ശിഷ്ടം : അത്യധികം മലീമസമായ സാമൂഹ്യ ചുറ്റുപാടില്‍  മുസ്ലിമാവാന്‍ തന്നെ പിടിപ്പതു പണി..മുസ്ലിമായാലും പണി... ഹല്ലാ പിന്നെ.

2011 ഒക്‌ടോബർ 29

അച്ചുതാനന്ദന്‍; ഒരു ചെളിയും കലരാത്ത പരിശുദ്ധ നെയ്യോ...

പുന്നപ്രയുടെയും, വയലാറിന്റെയും ചുവന്ന മണ്ണില്‍ നിന്നുമാണ് സഖാവ് വി എസ് അച്ചുതാനന്ദന്‍ വിപ്ലവം തുടങ്ങുന്നത്..വിപ്ലവ ഗാനങ്ങളും, സമര മുദ്രാവാക്യങ്ങളും മാത്രം കേട്ട് വളര്‍ന്ന കമ്മ്യുണിസ്റ്റ് കാരണവര്‍ കൂടിയാണ് അച്ചുതാനന്ദന്‍..ആ അച്ചുമ്മാമനെ പറ്റിയാണ് നമ്മുടെ മന്ത്രി ഗണേഷ്കുമാര്‍ സഭ്യേതരമായ പദപ്രയോഗങ്ങള്‍ നടത്തിയിരിക്കുന്നത്..അദ്ദേഹത്തിന് ഇത് കേട്ട് ശീലമില്ല, പറഞ്ഞെ ശീലമുള്ളൂ...അത് കൊണ്ടാണ് അച്ചുതാനന്ദന്റെ ഉറ്റമിത്രം സഖാവ് പിണറായി വിജയനെ പോലും ഈ പ്രസ്താവന ചൊടിപ്പിച്ചിരിക്കുന്നത്. ..എന്തിനേറെ കോടിയേരി ബാലകൃഷ്ണന്‍ പോലും പതിവ് ആലസ്യം മറന്നു ഉണര്‍ന്നിരിക്കുന്നു..നിയമ സഭക്ക് അകത്തും, പുറത്തും ഒക്കെ അച്യുതാനന്ദന് വേണ്ടി ഉച്ചത്തില്‍ ശബ്ദിക്കുന്നത്‌ ഇപ്പോള്‍ കോടിയേരി സഖാവാണ്..

സഭാ മേലധ്യക്ഷന്മാരെ നികൃഷ്ട ജീവികള്‍ എന്ന് വിളിച്ച പിണറായി വിജയനും, വേണമെങ്കില്‍ പോലീസ് സ്റ്റെഷനില്‍ വെച്ചും ബോംബുണ്ടാക്കും എന്ന് പറഞ്ഞ കോടിയേരി ബാലകൃഷ്ണനും ഗണേശന് എതിരെ രംഗത്ത്‌ വന്നിരിക്കുകയാണ്. കാത്തിരിക്കുക; കോഴിക്കോട്ടു എസ് എഫ് ഐക്കാര്‍ക്ക്‌ നേരെ വെടിയുതിര്‍ത്ത എ സി രാധാകൃഷ്ണ പിള്ളയെ യൂണിഫോമില്‍ അല്ലാതെ കണ്ടാല്‍ തല്ലണം എന്ന് പറഞ്ഞ ശുംഭന്‍ (സംസ്കൃത നിഘണ്ടു പരിശോദിക്കുക) ജയരാജനും, യൂണിഫോമില്‍ കണ്ടാലും തല്ലണം എന്ന് പറഞ്ഞ ശിവദാസ മേനോനും ഒക്കെ കാടിളക്കി വരാനിരിക്കുകയാണ്...അവരുടെ വായില്‍ നിന്നും മുത്ത്‌ മൊഴികള്‍ കേരളം കേള്ക്കാനിരിക്കുകയുമാണ്.

സ്വന്തം മന്ത്രി സഭയിലെ ഒരംഗത്തെ പോഴന്‍ എന്ന് വിളിച്ചാണ് അച്യുതാനന്ദന്‍ 2006ല്‍ ഭരണം തുടങ്ങിയത് തന്നെ. പിന്നീടങ്ങോട്ട് അച്യുതാനന്ദന്‍ നാക്കെടുതാല്‍ 'വല്ലതും' പറഞ്ഞിട്ടേ പൂട്ടിയിരുന്നുള്ളൂ. മുന്‍ രാഷ്‌ട്രപതി എ പി ജെ അബ്ദുല്‍ കലാമിനെ വാണം വിടുന്നവന്‍ എന്നാണ് പരിഹസിച്ചത്‌, ഒരു ജില്ലയിലെ കുട്ടികളെ കുറിച്ച് അവര്‍ കോപ്പിയടിച്ചാണ് ജയിക്കുന്നതെന്ന് വരെ അദ്ദേഹം പറഞ്ഞിട്ടുണ്ട്, ഇന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതിപക്ഷനേതാവ് ആയിരിക്കുമ്പോള്‍ നിയമസഭയില്‍ വെച്ച് അദ്ധേഹത്തെ ഊമ്പന്‍ ചാണ്ടി എന്ന് വിളിച്ചു പരിഹസിക്കുകയുമുണ്ടായി, സി പി എമ്മിലെ വിഭാഗീയതയുമായി ബന്ധപ്പെട്ടു ഉണ്ടായ വിവാദതിനിടക്ക് കെ ഈ എന്‍ കുഞ്ഞഹമ്മദിനേ കയറി കുരങ്ങന്‍ എന്ന് വിളിച്ചു..വല്ല ക്രിക്കറ്റ് കളിയിലോ മറ്റോ ആയിരുന്നെങ്കില്‍ ഇത് വംശീയ അധിക്ഷേപത്തിന്റെ പേരില്‍ വിലക്ക് വരെ വരുമായിരുന്നു, അച്യുതാനന്ദന്റെ കസേരയില്‍ ഇരുന്നായത് കൊണ്ട് ഇതവരുടെ കുടുംബ കാര്യമല്ലേ എന്ന് കരുതിയാവും ഒരു മാധ്യമങ്ങളും ഇതത്ര കാര്യമാക്കിയില്ല. മലമ്പുഴയിലെ എതിര്‍ സ്ഥാനാര്‍ഥി ലതികാ സുഭാഷിനെ പറ്റി സഭ്യേതരമായ രീതിയില്‍ അച്യുതാനന്ദന്‍ നടത്തിയ പദപ്രയോഗങ്ങളും അംഗവിക്ഷേപങ്ങളും ഒരു മാധ്യമവും ഇതൊന്നും വേണ്ടത്ര കൊണ്ടാടിയില്ല.

പാര്‍ടി വിട്ടു പുറത്തു പോയ സിന്ധു ജോയിയെ ഒരുതിയെന്നും വിളിച്ചു അപമാനിച്ചു, മുംബൈ സ്ഫോടനത്തില്‍ കൊല്ലപെട്ട സന്ദീപ്‌ ഉണ്ണികൃഷ്ണന്റെ വീട്ടില്‍ ചെന്ന സമയം അച്യുതാനന്ദന്‍ പറഞ്ഞത് സന്ദീപ്‌ ഉണ്ണികൃഷ്ണന്റെ വീടല്ലായിരുന്നെങ്കില്‍ ഒരു പട്ടി പോലും തിരിഞ്ഞു നോക്കുമായിരുന്നില്ല എന്നാണ്.നിയമ സഭക്ക് അകത്തും പുറത്തും അച്യുതാനന്ദന്‍ നടതിയ പദപ്രയോഗങ്ങളും, അംഗവിക്ഷേപങ്ങളും പലപ്പോഴും കേരളീയ സംസ്കാരത്തിന് ചേര്‍ന്നതായിരുന്നില്ല.. സന്തോഷ്‌ മാധവനെ പിടി കൂടിയ വേളയില്‍ ഒരു പൊതു പരിപാടിയില്‍ വെച്ച് അച്യുതാനന്ദന്‍ നടത്തിയ പ്രസംഗത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ ഇന്റര്‍ നെറ്റില്‍ ഹിറ്റാണ്, നിയമ സഭക്ക് അകത്തും പുറത്തും അശ്ലീല ചുവയുള്ള സംസാരങ്ങളും, അംഗവിക്ഷേപങ്ങളും ഒരു മുഖ്യമന്ത്രിക്ക് യോജിച്ചതല്ല എന്നറിഞ്ഞിട്ടും ഒരാളും ,ഒരു മാധ്യമവും അച്യുതാനന്ദനെ കല്ലെറിയാന്‍ ഉണ്ടായിരുന്നില്ല, ഇത് കൊണ്ടൊക്കെ തന്നെയാണ് പി സി ജോര്‍ജ് പറഞ്ഞത് അച്യുതാനന്ദന് വയസ്സ് കുറച്ചു കുറവായിരുന്നെങ്കില്‍ ഇതിനെക്കാള്‍ പറയണമായിരുന്നു എന്ന്..കാര്യം പി സി ജോര്‍ജ് പറഞ്ഞാലും കേള്‍ക്കണമല്ലോ..
അച്യുതാനന്ദന്‍ ഒരു മകന്റെ അച്ഛനാണ് എന്ന പോലെ തന്നെ കെ ബി ഗണേഷ്കുമാര്‍ ഒരച്ഛന്റെ മകനുമാണ്..അത് ഇന്നലെയും ഇന്നും നാളെയും അങ്ങിനെ തന്നെയാണ് അതില്‍ ഒരു മാറ്റവും വരാന്‍ പോകുന്നില്ല..മകനെ കുറിച്ച് വിവാദങ്ങള്‍ ഉണ്ടായപ്പോള്‍ അച്യുതാനന്ദന് ഉണ്ടായത് പോലെ അച്ഛനെ കുറിച്ച് സ്ഥിരം ആക്ഷേപങ്ങള്‍ കേള്‍ക്കുമ്പോള്‍ ഗണേഷ് കുമാറിനും വികാര തള്ളിച്ച ഉണ്ടാകുക സ്വാഭാവികമാണ്..

മക്കള്‍ക്ക്‌ വേണ്ടി ജീവിക്കുന്ന അച്ചന്മാരെ കുറിച്ച് ഒരു പാട് കേട്ടിട്ടും കണ്ടിട്ടുമുണ്ട് കേരളം, അച്യുതാനന്ദന്റെ കാര്യത്തില്‍ ഇത് വ്യത്യസ്തമാണ് ; അച്ഛന് വേണ്ടി ജീവിക്കുകയാണ് അരുണ്‍ കുമാര്‍ എന്ന അച്യുതാനന്ദന്റെ പൊന്നോമന മകന്‍..ഐ എച് ആര്‍ ഡി യിലെ മകന്റെ വിവാദ നിയമനവുമായി ബന്ധപ്പെട്ടു അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്ട് ഇപ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ മേശപ്പുരത്താണ്, ഇതിന്റെ പുറമേ ആ ചന്ദന കോഴക്കേസും, സി ബി ഐ അന്വേഷിക്കുന്ന അന്യ സംസ്ഥാന ലോട്ടരിക്കേസും, മക്കാവില്‍ പോയതടക്കമുള്ള വിദേശ യാത്രകളെ കുറിച്ചുള്ള അന്വേഷണവും അച്യുതാനന്ദന്റെ പൊന്നോമന മകനെ കാത്തിരിക്കുകയാണ്, ഈ കേസുകള്‍ മകന്‍ നോക്കിക്കോളും എന്ന് പറയുന്ന അതെ അച്യുതാനന്ദന്‍ കഴിഞ്ഞ ദിവസം വ്യവഹാര ദല്ലാള്‍ നന്ദകുമാറിനെ സന്ദര്‍ശിച്ചതോടെ ആദര്‍ശ പൊയ്മുഖം അഴിഞ്ഞു വീഴുകയാണ്..അച്യുതാനന്ദന്‍ സന്ദര്‍ശിച്ച അതെ ദിവസം നന്ദകുമാറിന്റെ ബാങ്ക് അക്കൌണ്ടില്‍ കൊടിക്കന്ക്കിനു രൂപ നിക്ഷേപിച്ചതായും ഉടന്‍ തന്നെ പിന്‍വലിച്ചതായും പത്രങ്ങളില്‍ തെളിവ് സഹിതം വാര്‍ത്തകളും വന്നു.. അച്ചുതാനന്ദന്‍ ഒരു ചെളിയും കലരാത്ത പരിശുദ്ധ നെയ്യോന്നുമല്ല എന്ന് സാധാരണ മലയാളി മനസ്സിലാക്കി കൊണ്ടിരിക്കുകയുമാണ്.

അച്യുതാനന്ദന്റെ മകനെതിരെ നടപടിയുണ്ടാകുമെന്ന് കരുതിയ ദിവസമാണ് ഗണേശനും പി സി ജോര്‍ജും അച്യുതാനന്ദനെതിരെ ആഞ്ഞടിച്ചത്..അച്യുതാനന്ദന്‍ കാമ ഭ്രാന്തനും, ഞെരമ്പ് രോഗിയുമാണ് എന്നായിരുന്നു ഗണേശന്റെ ആക്ഷേപം, വാളകത്തെ അധ്യാപകനെ നേരിട്ട അതെ രീതിയില്‍ അച്യുതാനന്ദനെ മുമ്പ് ആരെങ്കിലും നേരിട്ടിട്ടുണ്ടാവും എന്നും ഗണേശന്‍ ആഞ്ഞടിക്കുന്നു..എന്നാല്‍ പി സി ജോര്‍ജ് അതിനെക്കാള്‍ കടുത്ത ഭാഷയിലാണ് അച്യുതാനന്ദനെതിരെ തിരിഞ്ഞിരിക്കുന്നത്. വാളകത്തെ അധ്യാപകനെ ആക്രമിച്ച ആ പാര എവിടെയെന്നറിയാന്‍ അച്യുതാനന്ദനോടും, ആയിഷ പോറ്റിയോടും ചോദിച്ചാല്‍ മതിയെന്നാണ് ജോര്‍ജ് കളിയാക്കുന്നത്.. കാമഭ്രാന്ത്, ഞെരമ്പ് രോഗി എന്നീ പദങ്ങള്‍ക്കു മലയാള ഭാഷ നിഘണ്ടുവില്‍ നല്ല അര്‍ത്ഥമാണ് നല്‍കിയിട്ടുള്ളതെന്ന് പറഞ്ഞു ഗണെഷിനു തടി തപ്പാമായിരുന്നു..പക്ഷെ ഗണേശന്‍ തന്റെ പ്രസ്താവന പിന്‍വലിച്ചു നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ചു തടി സലാമാതാക്കി, അതിനു മുമ്പ് തന്നെ കോടിയേരിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷം സഭ വിട്ടു പതിവ് കലാ പരിപാടികള്‍ തുടങ്ങുകയും ചെയ്തു, ഞാനുള്ളപ്പോള്‍ ന്റെ ബാപ്പാനെ തല്ലാന്‍ വേറെ ആളോ എന്ന് ചോദിച്ച മകനെ ഓര്‍മ്മിപ്പിക്കുന്നു ഈ പുതിയ സമരങ്ങള്‍.

അച്യുതാനന്ദനെ ഇപ്പോള്‍ കോടിയേരിക്ക് പോലും അത്രയ്ക്ക് ഇഷ്ടപ്പെടാനും ഉണ്ട് ഓരോരോ കാരണങ്ങള്‍. കിളിരൂര്‍ കേസിലെ വി ഐ പി ആരെന്നറിയാന്‍ അച്യുതാനന്ദനെ വിസ്തരിക്കണം എന്നാവശ്യപ്പെട്ടു ശാരിയെന്ന പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ വെള്ളിയാഴ്ച കോടതിയെ സമീപിച്ചിരിക്കുകയാണ് .. അച്യുതാന്ദന് അറിയാവുന്ന കാര്യങ്ങള്‍ കോടതിയില്‍ ബോധിപ്പിക്കണം എന്ന് ആവശ്യപ്പെട്ടാണ് അവര്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.. പാര്‍ടി സമ്മേളനങ്ങള്‍ അടുതെത്തി നില്‍ക്കെ ഇനിയൊരു വിവാദത്തിനു അച്യുതാനന്ദന്‍ മുതിരുമോ എന്ന് കണ്ടറിയണം..കൂടെയുള്ളവരൊക്കെ കൂടൊഴിഞ്ഞു പോയ അച്യുതാനന്ദന്‍ മകന്‍ കൂടി കുടുങ്ങുന്നതോടെ കൂടുതല്‍ പരുങ്ങലിലാവും, തീര്‍ച്ച..അതില്‍ നിന്നൊക്കെ ജനശ്രദ്ധ തിരിച്ചു വിടാന്‍ വേണ്ടി മാത്രമാണ് ഇപ്പോളത്തെ ഈ പ്രസ്താവനാ വിവാദം..

ഒരു വിവാദം കേട്ടടങ്ങുപോഴേക്കും അടുത്തത് പൊക്കി കൊണ്ട് വന്നു തച്ചുടക്കുക ഈ പണിയാണ് ഇപ്പോള്‍ പ്രതിപക്ഷത്തിന്. നിര്‍മ്മല്‍ മാധവനെ മലപ്പുറം വഴി ത്രിശൂരെക്ക് വിട്ടതായിരുന്നു. ആ വണ്ടിക്കു പിന്നാലെ തന്നെ കോഴിക്കോട്ടെ ഉണ്ടയില്ലാ വെടിവീരന്‍ രാധാകൃഷ്ണ പിള്ളയെ മലപ്പുറത്തേക്കും പറപ്പിച്ചു. ശ്വാസം നേരെ വിടും മുമ്പേ വന്നു ടി വി മുഴുവനും ടി വി രാജേഷിന്റെ കരച്ചില്‍..അച്ഛനും, ഭാര്യയും, കുടുംബവും ഒക്കെയുള്ള ആ കുട്ടിയുടെ കരച്ചില്‍ അടക്കാന്‍ കെ പി മോഹനന്‍ (കാലു പോക്കുന്ന മോഹനന്‍) എന്ന മന്ത്രി തുണി പൊക്കി കാണിക്കേണ്ടി വന്നു..ഗണേശന്‍ മാപ്പു പറഞ്ഞു മാന്യത കാട്ടിയിട്ടും തീരാത്ത ഈ വിവാദം അവസാനിപ്പിക്കാന്‍ ആരാണാവോ ഇനി മുണ്ട് പൊക്കി കാണിക്കുക എന്ന് കാത്തിരിക്കുകയാണ് കേരളം..
ആള്കൂട്ടതിനു മുമ്പില്‍ ആവേശത്തോടെ പ്രസംഗിക്കുമ്പോള്‍ അനുചിതമായ പദപ്രയോഗങ്ങള്‍ ആര്‍ക്കെങ്കിലും വേദന ഉണ്ടാക്കുന്നുവോ എന്ന് ഒരു വേള ചിന്തിക്കാന്‍ എല്ലാവര്ക്കും ഗുണപാഠമാണ് ഈ വിവാദം, രാഷ്ട്രീയ രംഗത്തെ സഭ്യെതരമാകുന്ന സംസ്കാരങ്ങളില്‍ നിന്നും മോചിപ്പിക്കാന്‍ ഈ വിവാദം ഒരു പക്ഷെ ഉപകരിച്ചേക്കാം.. പത്തും പതിനഞ്ചും കൊല്ലം കഴിഞ്ഞിട്ടും ഒരു ഐസ്ക്രീം തന്നെ ആരോപിച്ചു കുഞ്ഞാലിക്കുട്ടി എന്ന വ്യക്തിയെ തെരുവിലും, കോടതിയിലും ഒക്കെ നേരിടുകയാണല്ലോ വി എസും പിന്നെ പാര്‍ടി ദല്ലാളുകളും. മലപ്പുറത്തെ ചുവപ്പിക്കാന്‍ വേണ്ടി യാസീനും സ്വലാതും ഒക്കെ ചൊല്ലി കൊണ്ട് നടക്കുന്ന മാപ്പിള സഖാക്കള്‍ മൈക്കിനു മുമ്പില്‍ വിളിച്ചു പറഞ്ഞതൊക്കെ അസഭ്യ വര്‍ഷമായിട്ടും അത് കൊണ്ട് അപമാനിക്കപ്പെടുന്നവന്റെ കൂടെ നില്‍ക്കാന്‍ ഒരു ചാനലും ഉണ്ടായിരുന്നില്ലല്ലോ.. റജീന യുടെ ഒക്കത്തുള്ള കുട്ടിയെ നോക്കീട്ടു നിങ്ങള്‍ ഒന്ന് കുഞ്ഞാലിക്കുട്ടിയെയും നോക്കൂ എന്നൊക്കെ പൊതു വേദിയില്‍ പ്രസംഗിച്ചവരാണ് ഈ സഖാക്കള്‍, 'ഒന്നുകില്‍ രജീനക്ക് അരക്ക് മേല്പോട്ട് ഭ്രാന്തു, അതല്ലെങ്കില്‍ കുഞ്ഞാലിക്കുട്ടിക്ക് അരക്ക് കീഴ്പോട്ടു ഭ്രാന്ത്' ഇതൊക്കെ പറഞ്ഞു ആള്‍കൂട്ടത്തിന്റെ കയ്യടി വാങ്ങി ലോകസഭയിലെക്കും നിയമ സഭയിലേക്കും വണ്ടി കയറി പോയ സഖാക്കളെ ഒരു ഖേദം എങ്കിലും നിങ്ങള്‍ക്കുണ്ടായോ..അതെങ്ങനെ, എല്ലാവരെയും ആക്ഷേപിച്ചു നടക്കുന്ന അച്യുതാനന്ദനല്ലേ ഇവരുടെയൊക്കെ ഉസ്താദ്, ഉസ്താദ് നിന്ന് മൂത്രിച്ചാല്‍ കുട്ടികള്‍ നടന്നു മൂത്രിക്കും എന്നാണല്ലോ.


പിന്‍ വായന: എല്‍ സി ഡി ഉപയോഗിച്ച് മതപ്രഭാഷണങ്ങള്‍ നടത്തുന്നതിനെ വിമര്‍ശിക്കാനും, കൊഞ്ഞനം കുത്താനും ഒക്കെ ആള്‍ക്കാരുണ്ട്, നേരം വെളുത്താല്‍ കാമറയും തൂക്കി ഇരയെ തേടി ഇറങ്ങുന്ന ചാനല്‍ റിപ്പോര്ടര്മാരുടെ ആഘോഷങ്ങളെ കുറിച്ച് ഇവര്‍ക്ക് ഒരു വേവലാതിയുമില്ല..

2011 ഒക്‌ടോബർ 19

പൂരം കഴിഞ്ഞു വെടി പൊട്ടിക്കുന്ന സോളിഡാരുട്ടികള്‍

 മലബാറില്‍ ഒന്നുമില്ലത്രേ, എല്ലാം അങ്ങ് തിരുവിതാംകൂറുകാരും, കൊച്ചിക്കാരും അടിച്ചു മാറ്റിയെന്നാണ് നമ്മുടെ സോളിഡാരുട്ടികളുടെ പരിഭവം, പിറന്നു വീണിട്ടു പത്തു വയസ്സ് പോലും തികയാത്ത ഈ കുട്ടികളുടെ കരച്ചില്‍ കണ്ടാല്‍ ആരും കൂടെ കരഞ്ഞു പോകും, അത്രയ്ക്ക് വലുപ്പത്തിലുള്ള പോസ്ടെറിലാണ് മലബാറിന്റെ കുറവുകള്‍ അക്കമിട്ടു നിരത്തിയിരിക്കുന്നത്, കാണുമ്പോള്‍ ആരും ഒരു നിമിഷമെങ്കിലും നിന്ന് നോക്കിപ്പോകും, വികസന രംഗത്തെ മലബാറിന്റെ പിന്നോക്കാവസ്ഥയെ കുറിച്ച് ആരും ആശ്ചര്യപ്പെട്ടു പോകും, മലബാറില്‍ നിന്നും ജയിച്ചു വിമാനവും തീവണ്ടിയും ഒക്കെ കയറിപ്പോകുന്ന ജനപ്രതിനിധികളെ ആരും രണ്ടു വാക്ക് ശപിക്കുകയും ചെയ്യും.. പക്ഷെ മലബാര്‍ എന്ന പിന്നോക്ക ന്യുനപക്ഷ പ്രദേശം കേരള മണ്ണില്‍ പിച്ച വെക്കാന്‍ തുടങ്ങുമ്പോള്‍ സോളിടാരുട്ടിയുടെ ബാപ്പ-പ്പാപ്പമാരും, എളാപ്പ മൂതാപ്പമാരും  എന്തെടുക്കുകയായിരുന്നു എന്ന് മാത്രം ചോദിക്കരുത്, അങ്ങോട്ട്‌ ചോദ്യങ്ങള്‍ ചോദിക്കാന്‍ ഇത് എം എം അക്ബര്‍ സാഹിബിന്റെ പരിപാടിയൊന്നുമല്ലല്ലോ..  അവര്‍   പറയുന്നത്  എന്തും റേഡിയോയില്‍ നിന്നെന്ന പോലെ നമ്മളൊക്കെ കേട്ട് കൊണ്ടിരിക്കുക, അതാണ്‌ അവര്‍ക്ക് ഏറെ ഇഷ്ടം, അതല്ല ചോദിക്കാന്‍ തന്നെയാണ് ഭാവമെങ്കില്‍ അവരെയൊക്കെ വഴിത്തിരിവ് പത്രത്തില്‍ ഇട്ടു നിറുത്തിപ്പൊരിക്കും സൂക്ഷിച്ചോ.

 സോളിടാരുട്ടികള്‍ക്ക് എപ്പോഴും പണി വേണം, ആ കിനാലൂരിലെ അടി കിട്ടിയ ശേഷം പിന്നെ പഞ്ചായത്ത് തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചപ്പോളാണ്  എണീറ്റത്, സ്ത്രീ ശാക്തീകരണത്തിന് വേണ്ടി കേരള വനിതാ സമ്മേളനം നടന്നപ്പോള്‍ ചാനലായ ചാനലൊക്കെയും  ലൈവ് കൊടുത്തതും, പത്രങ്ങള്‍ വെണ്ടയ്ക്ക നിരത്തിയതും കണ്ടപ്പോള്‍ ഹിറാ സെന്ററില്‍ വീണ്ടും ചന്ദ്രനുദിച്ചതായിരുന്നു, രണ്ടു ലക്ഷം വനിതകള്‍ പങ്കെടുത്ത സമ്മേളനം നടത്തി മുസ്ലിം ലീഗിനെ ഒന്ന് വിറപ്പിച്ചാണ് ഇവര്‍ പഞ്ചായതാക്കാന്‍ ജനകീയ മുന്നണി  ഉണ്ടാക്കിയത്, പല ഹല്‍ഖാ അമീറുമാരും പഞ്ചായത്ത് പ്രസിടന്റിന്റെ കുപ്പായം വരെ തുന്നി വച്ചതായിരുന്നു, രുഖ്നുകളും, മുതഫിഖുകളും ഒക്കെ പഞ്ചായത്ത്‌ മെമ്പര്‍ സ്ഥാനം സ്വപ്നം കണ്ടു ആടും കോഴിയും, കിണറും, കക്കൂസും ഒക്കെ കൊടുത്തതിനു കണക്കില്ല, പലരും തങ്ങളുടെ വീട്ടു പടിക്കല്‍ മെമ്പറുടെ ആപ്പീസ് പോലും തുറന്നതായിരുന്നു.. എന്നിട്ടും, നമ്മുടെ കേരള ജനത പറ്റിച്ച പണി... ആ വനിതാ സമ്മേളനത്തിന് വന്ന പെണ്ണുങ്ങളും, അവരുടെ ഭര്‍ത്താക്കന്മാരും, അവരുടെ മക്കളും അവരുടെ കുടുംബങ്ങളും ഒക്കെ വോട്ടു ചെയ്തിട്ടും ഗ്രാമ ബ്ലോക്ക് ജില്ലാ പഞ്ചായത്തില്‍ ഒരാള്‍ തന്നെ ചെയ്ത മൂന്നു വോട്ടും കൂടി കൂട്ടി  ആകെ മൊത്തം ടോട്ടല്‍ ഒന്നര ലക്ഷം വോട്ടേ ഉള്ളൂ എന്ന് മാലോകര്‍ അറിഞ്ഞത് മിച്ചം..എനിക്കും മുതലാളിക്കും കൂടി ഒന്നര ലക്ഷം ശമ്പളം എന്ന് പറഞ്ഞു നടന്ന ഇക്കൂട്ടര്‍ക്ക്  എത്രയാണ് ശമ്പളം എന്ന് വേര്‍തിരിച്ചറിയാനായി...ഏതായാലും  പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കേരളമാകെ കിട്ടിയ വോട്ടു കണ്ടു ബോധം കെട്ടതായിരുന്നു, പിന്നെ പൊന്തിയത് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പു വേളയില്‍ ആലപ്പുഴ ഗസ്റ്റ് ഹൌസിലാണ്.അന്ന് പിണറായിയെ കെട്ടി പിടിച്ചു അന്തിയുറങ്ങിയതോടെ ജമാഅത്തെ ഇസ്ലാമിക്ക് വീണ്ടും തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിന്റെ ഗര്‍ഭം ചുമക്കാനായി, മാധ്യമങ്ങളില്‍ വാര്‍ത്തകളില്‍ ഇടം പിടിക്കാനുമായി, കേരളത്തിലെ ഒരു നിയമസഭ മണ്ഡലത്തില്‍ ശരാശരി  ആയിരം വോട്ടു പോലും ഇല്ലാത്ത ഇക്കൂട്ടരെ കൂട്ട് പിടിച്ചത് കൊണ്ടാവും എല്‍ ഡി എഫിന് പ്രതിപക്ഷത് ഇരിക്കാനായത്. അല്ലെങ്കിലും ഇവരെ കൂടെ കൂട്ടിയതോടെ ഒട്ടകത്തിനു ഇടം കൊടുത്ത അറബിയുടെ അവസ്ഥയിലാണ് ഇടതു വിപ്ലവ മൂരാച്ചികള്‍. ഇടതു സംഘടനകള്‍ ഏറ്റെടുത്തിരുന്ന പരിസ്ഥിതി-വികസന പ്രശ്നങ്ങളൊക്കെയും മുഷ്ടി ചുരുട്ടി ഏറ്റെടുക്കുന്ന പണിയാണ് ഇപ്പോള്‍ സോളിടാരുട്ടികള്‍ക്ക്. 

നിയമസഭാ മാമാങ്കം കഴിഞ്ഞിട്ട് ആറ്‌ മാസമായി, കാര്യമായി പണിയൊന്നും ഇല്ലാതെ ഹിറാ സെന്ററില്‍ ഇരിക്കുമ്പോഴാണ് മലബാറിനെ ഒന്ന് നിവര്താനുള്ള ഈ പുതിയ വഹയ് ഇറങ്ങുന്നത്, മലബാറില്‍ ആകെയുള്ള കേരള ജനസംഖ്യയുടെ 42 ശതമാനം ജീവിക്കുന്നു, ജനസംഖ്യാനുപാതികമായി ഇവിടേയ്ക്ക് വികസനം എത്തിയില്ല എന്നാണു പുതിയ പരാതി, തിരുകൊച്ചിയില്‍ 130 ആര്‍ട്സ് & സയന്‍സ് കോളേജുകള്‍ ഉള്ളപ്പോള്‍ മലബാറില്‍ ആകെ 60 എണ്ണം മാത്രമേയുള്ളൂ, തിരുകൊച്ചിയില്‍ 4 സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ ഉള്ളപ്പോള്‍ മലബാറില്‍ ഒന്ന് മാത്രം, 41 താലൂക്കുകള്‍ തിരു-കൊച്ചിയില്‍ ഉള്ളപ്പോള്‍ മലബാറില്‍ 22 എണ്ണം മാത്രം ഇങ്ങനെ പോകുന്നു കണക്കുകള്‍, നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ വേണ്ടി നമ്മുടെ എന്‍ ഡി എഫിന്റെ ഏറുപടക്കങ്ങള്‍ മുമ്പ് ഇത് പോലെ കണക്കുകള്‍ നിരത്തി ഒരു പോസ്റ്റര്‍ ഇറക്കിയിരുന്നു. ബാക്ക് ലോഗ് നികത്തണം എന്ന് പറഞ്ഞു അന്ന് ഈ സോളിടാരുട്ടികള്‍ മാര്‍ച്ചും ധര്‍ണയും ഒക്കെ സംഘടിപ്പിച്ചിരുന്നു. ഈ വിഷയത്തിലും നമുക്ക് റാലിയും ധര്‍ണ്ണയും ഒക്കെ പ്രതീക്ഷിക്കാം, കാരണം അതൊന്നുമില്ലാതെ എന്ത് ആഘോഷം അല്ലെ..

തിരുവിതാംകൂറില്‍ ഒരു കോളേജ് ഉണ്ടായി നൂറു കൊല്ലം പിന്നിട്ടിട്ടാണ് മലബാറില്‍ ഒരു ഫാറൂഖ് കോളേജ് ഉണ്ടാകുന്നത്, പഠിക്കാന്‍ ആളില്ലാതെ കോളേജ് തുറന്നിട്ടിട്ടു എന്ത് കാര്യം..അക്കാലത്ത് സ്കൂളും കോളേജും ഒക്കെ ഗവര്‍മെന്റ് അനുവദിച്ചാല്‍ തന്നെ ഏറ്റെടുക്കാന്‍ സമുദായ നേതൃത്വം തയ്യാറായിരുന്നില്ലെന്നു  ചരിത്ര രേഖകള്‍ സാക് ഷ്യപ്പെടുത്തുന്നു. 70 കളില്‍ പോലും മലബാറിലേക്ക് അനുവദിക്കപ്പെട്ട പല സ്കൂളുകളും ഏറ്റെടുക്കാന്‍ സമസ്ത അടക്കമുള്ള  സംഘടനകള്‍ വൈമനസ്യം  കാണിച്ചിരുന്നതായും കാണാം. അത്തരം സ്കൂളുകളൊക്കെ ഏറ്റെടുത്തവര്‍ക്ക്  സമുദായത്തിനകത്ത്‌ കല്ലേറും കയ്യൂക്കും സഹിക്കേണ്ടി  വന്നെങ്കിലും മുന്നേറ്റമുണ്ടായി. വിദ്യാഭ്യാസ രംഗത്തോട് പുറം തിരിഞ്ഞു നിന്നിരുന്ന സമുദായത്തെ ശക്തമായ ബോധവല്കരണം നടത്തി സ്കൂളിലേക്കും, കോളേജിലേക്കും എത്തിക്കാന്‍ കേരള നദുവതുല്‍ മുജാഹിദീനും മുസ്ലിം ലീഗും കൈകോര്‍ത്തു പ്രവര്‍ത്തിച്ചു.   അതിനു ശേഷമാണ് മംപാട്ടും, തിരൂരങ്ങാടിയിലും, കൊണ്ടോട്ടിയിലും, പെരിന്തല്‍മണ്ണയിലും ഒക്കെ കോളേജുകള്‍ ഉണ്ടാകുന്നത്, ഈ കോളേജുകള്‍ക്ക് ഒക്കെ പിന്നില്‍ മുസ്ലിം ലീഗും, മുജാഹിദ് നേതാക്കളും ആണ്  വിയര്‍പ്പോഴുക്കിയത് എങ്കില്‍ ഈ സോളിടാരുട്ടികളുടെ ബാപ്പ-പ്പാപ്പക്കും, എളാപ്പ മൂതാപ്പാക്കും അന്ന് കലാലയങ്ങളെ കൊലാലയങ്ങള്‍ ആക്കുന്ന പണിയായിരുന്നു.
ഭരണമില്ലാത്ത ദീന്‍ സങ്കല്പത്തിലെ വീട് പോലെയായതിനാലും, ബ്രിടീഷുകാരെന്ന ലാത്ത പോയി വന്ന മനാതമാരുടെ ഈ ഇന്ത്യാ രാജ്യത്തെ വായു പോലും മുസല്‍മാനു ഹറാം ആയതിനാലും,ഒരു മുതഫിഖ് സര്‍ക്കാര്‍ ജോലി എങ്ങനെ സ്വീകരിക്കും, സര്‍ക്കാര്‍ സ്കൂളിലോ കോളെജിലോ എങ്ങനെ പഠിക്കും, തെരഞ്ഞെടുപ്പുകളില്‍ എങ്ങനെ വോട്ടു ചെയ്യും, ജമാഅത്തെ ഇസ്ലാമി തീര്‍ത്ത ഈ വേലികെട്ടിനുള്ളില്‍ കിടന്നു ഇസ്ലാമിക രാഷ്ട്രം സ്വപ്നം കണ്ട പലരും തങ്ങളുടെ സര്ടിഫിക്കട്ടുകള്‍ പോലും കീറിയിട്ടിട്ടുന്ടെന്നു പില്‍കാലത്ത് ജമാഅതില്‍ നിന്നും ജയില്‍  ചാടി വന്ന പലരും വെളിപ്പെടുതിയപ്പോഴും കേരളത്തില്‍ മലബാര്‍ എന്ന പ്രദേശം മുസ്ലിം ലീഗിന്റെ കൈ പിടിച്ചു  പിച്ച വെച്ച് തുടങ്ങുകയായിരുന്നു. 

ആകെ 64 കേന്ദ്ര സംസ്ഥാന പൊതു മേഖല സ്ഥാപനങ്ങള്‍ തിരു കൊച്ചിയില്‍ ഉള്ളപ്പോള്‍ മലബാറില്‍ 19 എണ്ണം മാത്രം, കെ എസ് ആര്‍ ടി സി യുടെ 67 ഡിപ്പോകള്‍ തിരു കൊച്ചിയിലെങ്കില്‍ മലബാറില്‍ 19 എണ്ണം മാത്രം, 68 എന്ജിനീയറിംഗ് കോളേജുകള്‍ തിരു കൊച്ചിയിലും 18 എണ്ണം മാത്രം മലബാറിലും അങ്ങനെ പോകുന്നു കണക്കുകള്‍.. ഇവരീ കണക്കു പറഞ്ഞതൊക്കെ സര്‍ക്കാര്‍ സ്ഥാപനങ്ങളോ, സര്‍ക്കാര്‍ സംരംഭങ്ങളോ ആണെന്നിരിക്കെ ഈ പിന്നോക്കാവസ്ഥയുടെ പ്രധാന കാരണക്കാരും ഇവര്‍ തന്നെയാണെന്ന് ചരിത്രം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. ഇവരന്നു പഠിക്കാന്‍ അനുവദിച്ചിരുന്നെങ്കില്‍, ഇന്ന് കോളേജുകളുടെ എണ്ണം പറഞ്ഞു കരയേണ്ടി വരുമായിരുന്നില്ല. ഇവര്‍ അന്ന് തെരഞ്ഞെടുപ്പു പ്രക്രിയയില്‍ പങ്കാളികള്‍ ആയിരുന്നെങ്കില്‍ മലബാറിന്റെ പിന്നോകാവസ്ഥ അന്നേ പരിഹരിക്കാമായിരുന്നു, ഇവര്‍ സര്‍ക്കാര്‍ ജോലി സ്വീകരിച്ചിരുന്നെങ്കില്‍ ബാക്ക് ലോഗ് നികത്താന്‍ ഒരു സമരവും വേണ്ടി വരില്ലായിരുന്നു.
മലബാറിനെ നിവര്‍ത്താന്‍  ഇനിയോരുഗ്രന്‍ സമരം ചിലപ്പോള്‍ കേരളം കണ്ടേക്കാം, കാരണം എക്സ്പ്രെസ്സ് ഹൈവേക്ക് എതിരെ മുദ്രാവാക്യം വിളിച്ചാണ് ഈ കുട്ടികള്‍ പെറ്റു വീണത്‌, കേരളത്തില്‍ എട്ടുവരിപ്പാതയെ കുറിച്ച് ചര്‍ച്ച വന്നപ്പോഴേക്കും ഉള്ള ദേശീയ പാത നാലുവരിയാക്കി വികസിപ്പിച്ചാല്‍ മതിയെന്ന് പറഞ്ഞു കൊടിയെടുതവരായിരുന്നു സോളിടാരുട്ടികള്‍.പിന്നെ ദേശീയ പാത നാലുവരിയാക്കാന്‍ സര്‍വേ നടക്കുമ്പോള്‍ സര്‍വെകാരെ തടയാനും മുഷ്ടി ചുരുട്ടാനും ഇവര്‍ തന്നെ മുമ്പിലുണ്ടായിരുന്നു. ദേശീയ പാതക്കെതിരെ സമരം ചെയ്ത ഇതേ കുട്ടികള്‍ തന്നെ നിലമ്പൂരില്‍ നിന്നും നന്ജംകൊട്ടെക്ക് റെയില്‍ പാത വേണമെന്ന് പറഞ്ഞു മുമ്പ് പാലക്കാട്ടെ റെയില്‍വേ ഡിവിഷന്‍ ആപ്പീസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു, താനൂര്‍- ഗുരുവായൂര്‍ പാതക്ക് വേണ്ടിയും നടത്തി ഇത് പോലെ സമര നാടകങ്ങള്‍. റോഡു കൊണ്ടാണോ, റെയില്‍ കൊണ്ടാണോ ജനങ്ങള്‍ക്ക്‌ ഉപകാരവും, ഉപദ്രവവും എന്ന് ചിന്തിക്കാന്‍ ലക്കോട്ടിനു ഒട്ടിക്കാനുള്ള ചോറെങ്കിലും തലയില്‍ ഉണ്ടായാല്‍ മതി, അതില്ലാത്തത് കൊണ്ടാണ് തൃശൂര്‍ പൂരം കഴിഞ്ഞതിനു ശേഷം വെടി പൊട്ടിക്കേണ്ടി വരുന്നത് സോളിടാരുട്ടീ.....
കല്ലുപ്പ് നിരോധനത്തെ കുറിച്ച് ആലോചിച്ചപ്പോഴേക്കും കൊടിയെടുത്തു വന്നു പരപ്പനങ്ങാടി കടപ്പുറതെക്ക് .. അവിടെ കല്ലുപ്പ് കുറുക്കലായിരുന്നു മുഖ്യ അജണ്ട, സ്വാതന്ത്ര്യ സമര സേനാനി അസനാര്‍ കുട്ടി സാഹിബ് പരിപാടി ഉത്ഘാടനം ചെയ്ത ശേഷം പ്രമുഖ ചരിത്രകാരന്‍ ഡോ.എം ഗംഗാധരന്റെ പ്രസംഗമായിരുന്നു, കല്ലുപ്പ് ആരോഗ്യത്തിന് ഹാനികരമാണെന്നും ഗോയിറ്റര്‍ പോലുള്ള രോഗങ്ങള്‍ തീരദേശ മേഖലയില്‍ വ്യാപകമാണെന്നിരിക്കെ  അയഡിന്‍ ചേര്‍ത്ത ഉപ്പാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞപ്പോഴാണ് സോളിടാരുട്ടികള്‍ക്ക് നേരം വെളുക്കുന്നത്‌, പിന്നീട് എവിടെയും ഉപ്പു കുറുക്കാന്‍ പോയിട്ടില്ല ഇവര്‍. സ്വാതന്ത്ര്യ സമരത്തിന്‌  ആയിരം വട്ടം ശാപം എന്ന് പറഞ്ഞു നടന്നവരാണ് ഉപ്പു കുറുക്കാനും, നിവര്‍ത്തന പ്രക്ഷോഭത്തിനും ഇപ്പോള്‍ രംഗത്ത്‌ വരുന്നതെന്ന് ആരെങ്കിലും പറഞ്ഞാല്‍ ഹാ സൂക്ഷിച്ചോ മാധ്യമം ഉണ്ട് കയ്യില്‍.. മറക്കണ്ടാ..നിങ്ങളുടെ ഒക്കെ ഉള്ളുകള്ളികള്‍ ചോര്‍ത്തിയെടുത്തു വാര്‍ത്തയും , പരമ്പരയും ഉണ്ടാക്കും ഹാ...

പിന്‍ വായന:  പ്രസ്ഥാന നേതാക്കളുടെ അഴിമതിയും,  കോട്ടയത്തെ ജമാഅത്തെ ഇസ്ലാമി വക കെട്ടിടവുമായി ബന്ധപ്പെട്ട വാര്‍ത്തയും ഒക്കെ വഴിത്തിരിവ് കാണാതെ പോയത് ആരും ചോദിക്കരുത്.. അതായതു കഴുകന്‍ എല്ലാവരുടെയും ഇറച്ചി തിന്നും, കഴുകന്റെ  ഇറച്ചി ആരും തിന്നാനോ തൊടാനോ പാടില്ല...